Friday, March 01, 2019

 *സുഭാഷിതം*🙏
 
*പ്രഥമവയസി ദത്തം തോയമല്‍പം സ്മരന്തഃ ശിരസി നിഹിതഭാരാ നാളികേരാ നരാണാം സലിലമമൃതകല്‍പം ദദ്യുരാജീവനാന്തം നഹികൃതമുപകാരം സാധവോ വിസ്മരന്തി*

-ശാര്‍ങ്ഗധരന്‍

ഒന്നാം വയസ്സില്‍ (ബാല്യദശയില്‍) കൊടുത്ത അല്‍പ്പം വെള്ളം സ്മരിച്ച്, ശിരസ്സില്‍ ഭാരം പേറിയ തെങ്ങുകള്‍, അവയുടെ ഫലങ്ങളില്‍നിന്നും (നാളികേരത്തില്‍നിന്നും) അമൃതിനു തുല്യമായ വെള്ളം നമുക്കു നല്‍കുന്നു. ഇത് ഒരു ദിവസമല്ല; ആജീവനാന്തം. സജ്ജനങ്ങള്‍ അവര്‍ക്ക് ലഭിച്ച ഉപകാരം ഒരു കാലത്തും മറക്കില്ല.

No comments:

Post a Comment