Friday, March 01, 2019

ശ്രീമദ് ഭാഗവതം 77* 

ഇവിടെ സുനീതി ധ്രുവന് ഉപദേശം കൊടുക്കാണ് കുഞ്ഞേ ഭഗവാനെ ആരാധന ചെയ്യൂ. 

ആരാധനാ അധോക്ഷജ പാദപത്മം. 

പക്ഷേ അമ്മ കുട്ടിക്ക് മനസ്സിലാവണ ഭാഷയിൽ പറഞ്ഞു.

യദീച്ഛസേ അധ്യാസനം ഉത്തമോ യഥാ 
ഉത്തമനെ പ്പോലെ ആ ആസനത്തിൽ ഇരിക്കണമെങ്കിൽ ഭഗവാനെ ആരാധിക്കൂ. 

ഒരു പക്ഷേ സുനീതി പോലും ചിന്തിച്ചിട്ടുണ്ടാവില്ല്യ കുട്ടി കാട്ടിലേക്ക് പോകും എന്ന്. എവിടെയെങ്കിലും പൂജാമുറിയിലിരുന്ന് നാമം ചൊല്ലുമെന്ന് വിചാരിച്ചണ്ടാവും. അഞ്ച് വയസ്സ് കുട്ടി, ഇറങ്ങി നടന്നു വീട്ടിൽ നിന്ന് എവിടേക്കാ എന്നറിയില്ല്യ. തപസ്സ് എന്ന് വെച്ചാൽ എന്താന്നറിയില്ല്യ. ഭഗവാനെ ആരാധിക്കണം എന്ന ഒരേ ഒരു ഉത്കടമായ ആഗ്രഹം അത്രേ ഉള്ളു . 

ഗുരുവിനെ നമ്മള് അന്വേഷിക്കണ്ട. ഭഗവാനെ പ്രാപിക്കണം എന്നുള്ള ഭാവം ണ്ടെങ്കിൽ ഗുരുവിനെ ഭഗവാൻ പറഞ്ഞയക്കും. കുട്ടി ഗുരുവിനെ ഒന്നും അന്വേഷിച്ചില്ല്യ. തപസ്സ് എന്താണെന്ന് പോലും അന്വേഷിച്ചില്ല്യ. ഇറങ്ങി നടന്നു. കൊച്ചുകുട്ടി. അഞ്ച് വയസ്സ് കുട്ടി. കളിപ്പാട്ടം വെച്ച് കളിക്കുന്ന പ്രായം. ഇങ്ങനെ ഒക്കെ ഉണ്ടാവ്വോ എന്ന് ചോദിച്ചാൽ ഇപ്പഴും അപൂർവ്വായി അങ്ങനെ യുള്ള സംഭവം കാണാം. ചെറിയ കുട്ടികൾ ആയിരിക്കുമ്പോ തന്നെ ജ്ഞാനം ഭക്തി ഉയർന്ന അനുഭൂതി.  

ഈയടുത്ത് ഒരു മഹാത്മാവിനെ കണ്ടു. കേരളത്തിലെ ആളാണ് അദ്ദേഹം. വടക്ക്. പതിനഞ്ച് വയസ്സിൽ സന്യാസം സ്വീകരിച്ചു. നല്ല ശാസ്ത്രജ്ഞാനം. ഇപ്പൊ അദ്ദേഹത്തിന് ഇരുപത്തേഴ് വയസ്സായി. വളരെ ചെറുപ്പത്തിൽ തന്നെ  പക്വത. 

ഈ കുട്ടി, ധ്രുവൻ അഞ്ച് വയസ്സിൽ ഇറങ്ങി നടന്നു. കുട്ടി പോകുന്ന വഴിയിൽ ഭഗവാൻ നാരദമഹർഷിയെ പറഞ്ഞയച്ചു. നാരദൻ വരുന്നു. കുട്ടി നാരദമഹർഷിയെ വീണു നമസ്ക്കരിച്ചു. നാരദർ കുട്ടിയുടെ മുമ്പിൽ മുട്ട് കുത്തിയിരുന്നു. മുഖത്ത് പിടിച്ച് ചോദിച്ചു എവിടേക്കാ പോണേ. കുഞ്ഞ് പറഞ്ഞു. ഞാനേ തപസ്സ് ചെയ്യാൻ പോവാ. തപസ്സോ, അതിപ്പോ തപസ്സ് ചെയ്യാനുള്ള വയസ്സാണോ ഇപ്പൊ?
കുറച്ച് കഴിഞ്ഞാൽ വിശക്കും. തിരിച്ചു പോകൂ. പാല് കുടിക്കണ്ടേ? ഇപ്പഴേ തപസ്സ് ചെയ്യാറായിട്ടില്ല്യ. എന്തിനാപ്പോ തപസ്സ് ചെയ്യണേ?

എന്നെ ചിറ്റമ്മ അപമാനിച്ചു. എനിക്ക് സഹിക്കവയ്യ. ഞാൻ കാട്ടിൽ പോയി തപസ്സ് ചെയ്യാൻ പോവാണ്. അപ്പൊ നാരദർ കുട്ടിയോട് പറഞ്ഞു. കുഞ്ഞേ ഇങ്ങനെ അപമാനം, സമ്മാനം എന്നൊക്കെ തോന്നണത്  അജ്ഞാനത്താലാണ്. 

നാധുനാപി അപമാനം തേ സമ്മാനം വാപി പുത്രക
ലക്ഷയാമ: കുമാരസ്യ സക്തസ്യ ക്രീഡനാദിഷു 

ചെറിയ കുട്ടി. കളിപ്പാട്ടം വെച്ച് കളിക്കേണ്ട പ്രായം. ഈ പ്രായത്തിൽ എന്ത് അപമാനം സമ്മാനം തിരിച്ചു പോകൂ കുഞ്ഞേ.

കുട്ടി പറഞ്ഞു.അല്ലയോ  മഹർഷേ, അങ്ങ് എന്തൊക്കെ തന്നെ പറഞ്ഞാലും ഞാൻ ക്ഷത്രിയവംശത്തിൽ ജനിച്ചവനാണ്. 

ഘോരം ക്ഷാത്ത്രം ഉപേയുഷ:
ഘോരമായ ക്ഷത്രിയവീര്യം എന്റെ ഉള്ളിൽ ണ്ട്.

എനിക്കീ അപമാനം സഹിക്കവയ്യ. അതുകൊണ്ട് അങ്ങ് എന്നോട് തിരിച്ചു പോകാൻ പറയരുത്. ശരി നീ തപസ്സ് എങ്ങനെ ചെയ്യും? അതിനല്ലേ അങ്ങ് വന്നിരിക്കണത്. ഞാൻ പുറപ്പെട്ടു. ഭഗവാനെ ആശ്രയിച്ച് അങ്ങട് നടന്നു. അങ്ങ് എന്റെ മുമ്പില് വന്നുവല്ലോ. തപസ്സ് എന്താണെന്ന് കാണിച്ചു തരാൻ. അങ്ങ് പറഞ്ഞു തരൂ. തപസ്സ് എന്താണെന്ന്. നാരദമഹർഷി കുട്ടിയെ ആലിംഗനം ചെയ്തു. കുഞ്ഞേ, അമ്മ പറഞ്ഞു തന്നത് തന്നെ മാർഗ്ഗം. 

ജനന്യാ അഭിഹിത: പന്ഥാ: സ വൈ നി: ശ്രേയസസ്യ തേ 
ഭഗവാൻ വാസുദേവ: തം ഭജ തത്പ്രവണാത്മന:
പ്രേമത്തോട് കൂടെ ഭഗവാനെ ഭജിക്കാ. കൃഷ്ണനെ ഭജിക്കാ. യമുനാതീരത്ത് മധുവനത്തിൽ ചെന്ന് കൃഷ്ണനെ തപസ്സ് ചെയ്യൂ. 

എങ്ങനെയാ ഭഗവാന്റെ  ഏത് രൂപമാ ധ്യാനിക്കേണ്ടത്. മധുവനം തീർത്ഥ ക്ഷേത്രം ആണ്. തപസ്സ് ചെയ്യാൻ ഒരു തീർത്ഥക്ഷേത്രം കാണിച്ചു കൊടുത്തു.
ശ്രീനൊച്ചൂർജി 
 *തുടരും. ...*
lakshmi prasad

No comments:

Post a Comment