Friday, March 08, 2019

"ശുക്ലാംബരധരം വിഷ്ണും ശശിവർണ്ണം ചതുർഭുജം*
*പ്രസന്നവദനം ധ്യായേത് സർവ്വ വിഘ്നോപശാന്തയേ "*
✨✨✨✨✨✨✨✨

*എല്ലാ തടസ്സങ്ങളും നീങ്ങുവാനായി ഞാൻ, വെളുത്തവസ്ത്രം ധരിച്ചവനും, സർവ്വവ്യാപിയും, പൂർണ്ണചന്ദ്രന്റെ നിറമുള്ളവനും, നാലു തൃക്കൈകളോടുകൂടിയവനും, പ്രസന്നമായ മുഖമുള്ളവനുമായ ഗണപതിയെ ധ്യാനിക്കുന്നു.*


*മഹാഗണപതിയുടെ പ്രസാദം ഉണ്ടെങ്കിൽ മാത്രമേ ഏതൊരു കാര്യവും ഒരു തടസ്സവുമില്ലാതെ സുഗമമായി നടക്കുകയുള്ളൂ എന്നത് അനാദികാലം മുതൽ ഉള്ള വിശ്വാസമാണ്. ത്രിമൂർത്തികൾപോലും ഒരു കർമ്മം തുടങ്ങുന്നതിന് മുമ്പ് ആദ്യമായി മഹാഗണപതിയെ പ്രീതിപ്പെടുത്തുന്നു. ഗണപതി എന്ന നാമം തന്നെ രുദ്രന്റെ പ്രമഥാദിഗണങ്ങളുടെ നായകനാണെന്നു കാണിക്കുന്നു. ഗണപതി പ്രസാദിച്ചാൽ നിർവിഘ്നം കാര്യങ്ങൾ നടക്കും. അതു കൊണ്ടും ഗണപതി പ്രാർത്ഥനയോടെ സഹസ്രനാമം ആരംഭിക്കുന്നു.*


*ഏതു ദേവനെ പ്രാർത്ഥിച്ചാലും ശരി അത് പരമാത്മാവിനെത്തന്നെയാണ് എന്നതിൽ സംശയമില്ല. ഭിന്ന രുചിയുള്ളതാണ് ലോകം എന്ന് മനസ്സിലാക്കിയാണ് സഗുണബ്രഹ്മചിന്ത തുടങ്ങിയപ്പോൾ ബ്രഹ്മാ, വിഷ്ണു, ശിവൻ എന്ന സൃഷ്ടിസ്ഥിതി സംഹാര കർത്താക്കളിൽ തന്നെ വിവിധ മൂർത്തികളെ ദർശിക്കുവാൻ തുടങ്ങിയത്.ഗണപതി, ശാസ്താ, സ്കന്ദൻ തുടങ്ങിയതിലും പ്രകൃതിശക്തിയായ ദേവിയിലും വിഭൂതികൾ മനസ്സിലാക്കി വിവിധ പ്രതിഷ്ഠകൾ ആവിർഭവിച്ചു. എല്ലാം വാസ്തവത്തിൽ പരമാത്മാ തന്നെ.*


*ഹരേ കൃഷ്ണ ഹരേ കൃഷ്ണ*

*സർവംകൃഷ്ണാർപ്പണമസ്തു*

No comments:

Post a Comment