Monday, March 18, 2019

*ശ്ലോകം 13*

*അസാരേ സംസാരേ നിജഭജനദൂരേ ജഡധിയാ*
*ഭ്രമന്തം മാമന്ധം പരമകൃപയാ പാതുമുചിതം |*
*മദന്യഃ കോ ദീനസ്തവ കൃപണരക്ഷാതിനിപുണ –*
*സ്ത്വദന്യഃ കോ വാ മേ ത്രിജഗതി ശരണ്യഃ പശുപതേ*


പശുപതേ! – സര്‍വ്വേശ്വര!; 

അസാരേ നിജഭജനദൂരേ – നിസ്സാരവും നിന്തിരുവടിയുടെ ഭജനത്തിന്നു ദൂരെക്കിടക്കുന്നതുമായ;

 സംസാരേ – ജനിമൃതികളാകുന്ന സംസാരത്തില്‍ ; 

ജഡധിയാ ഭ്രമന്തം – മൂഢബുദ്ധികൊണ്ട് ഉഴലുന്ന; 

അന്ധം മ‍ാം – അന്ധനായ എന്നെ;

 പരമകൃപയാ – കനിവാര്‍ന്ന്;

 പാതും ഉചിതം – കാത്തരുളേണ്ടാതാണ്;

 തവ - നിന്തിരുവടിക്കു; 

ദീനഃ ദന്യഃ – ദീനനായി ഞാനല്ലാതെ വേറൊരുവന്‍ ;

 കഃ? – ആരാണുള്ളതു?; 

കൃപണ  രക്ഷാതിനിപുണഃ – ആര്‍ത്തന്മാരെ രക്ഷിക്കുന്നതിലതിസമര്‍ത്ഥനായിരിക്കുന്ന; 

ത്വദന്യഃ – നിന്തിരുവടിയൊഴിച്ച് വേറെ;

 മേ ശരണ്യഃ – എനിക്കു ദീനരക്ഷകനായി; 

ത്രിജഗതി – മൂന്നുലോകത്തിലുംതന്നെ;

 കഃ വാ? – ആരാണുള്ളത് ?

സര്‍വ്വേശ്വര! അതിതുച്ഛവും ത്വത്പാദകമലങ്ങളുടെ ഭജനസീമയില്‍നിന്നും വളരെ അകലെ കിടക്കുന്നതുമായ ജനിമൃതികളാകുന്ന സംസാരത്തില്‍ മൂഢബുദ്ധികൊണ്ടു കിടന്നുഴലുന്ന അന്ധനായ എന്നെ കൃപയോടെ കാത്തരുളേണമേ! ദീനനായി ഞാനൊഴിച്ച് വേറെ ആരാണുള്ളത്? ആര്‍ത്തത്രാണതല്പരനായി നിന്തിരുവടിയല്ലാതെ എനിക്ക് വേറെ ഒരു ദീനരക്ഷക‍ന്‍ ഈ മൂന്നു ലോകങ്ങളിലും ആരാണുള്ളത് ?

 *തുടരും*

*കടപ്പാട്*

No comments:

Post a Comment