ഭൗതിക പുരോഗതി എന്നത് തുടക്കം മാത്രമാണ്! എന്നാല്‍ അത് ലക്ഷ്യമോ ഒടുക്കമോ അല്ല. ഭൗതികമായ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് നമ്മുടെ മാനസ്സികമായ സൗഖ്യം സമ്പൂര്‍ണ്ണമാകുന്നുണ്ടോ? എങ്കില്‍ ഭൗതികതയാണ് അന്തിമ ലക്ഷ്യവും പുരോഗതിയുമെന്ന് പറയാമായിരുന്നു. എന്നാല്‍ അനുഭവത്തില്‍ അത് അങ്ങനെ അല്ല! എന്തൊക്കെ നേടിക്കൂട്ടിയാലും നാം വീണ്ടും അശാന്തരായ് അസംതൃപ്തരായ് തന്നെ ജീവിക്കുന്നു! അതിനര്‍ത്ഥം നാം ഈ ഭൗതികതയ്ക്കപ്പുറം മറ്റെന്തോ ഒന്നിനെക്കൂടി അറിയേണ്ടതുണ്ടെന്നാണ്. അത് അവനവനെ കുറിച്ചുള്ള അറിവാണ്, ആത്മവിദ്യയാണ്! വിദ്യാഭ്യാസത്തിന്‍റെ അന്തിമ ലക്ഷ്യവും അതുതന്നെയാണ്. വിദ്യകൊണ്ട് സ്വന്തം ദുഃഖം അകന്നില്ലെങ്കില്‍, മനസ്സ് അടങ്ങുന്നില്ലെങ്കില്‍, ഉള്ളിലെ കാമക്രോധങ്ങളെ നിയന്ത്രിക്കാനായില്ലെങ്കില്‍ നാം ആര്‍ജ്ജിച്ച വിദ്യ അപൂര്‍ണ്ണംതന്നെയാണ്!
വികസനവും വിദ്യാഭ്യാസവും ഒന്നില്‍ മാത്രം, ഭൗതികതയില്‍മാത്രം ലക്ഷ്യം കേന്ദ്രീകരിക്കുമ്പോള്‍ നമുക്ക് സിദ്ധിക്കാതെ പോകുന്നത് ആന്തരികമായ ശാന്തിയാണ്!
മനുഷ്യന്‍റെ അപൂര്‍ണ്ണതയുടെ ലക്ഷണമാണ് അശാന്തി! ഭൗതികത നശ്വരവും ചഞ്ചലവുമായതിനാല്‍ അതൊരിക്കലും ആര്‍ക്കും ശാന്തിമാര്‍ഗ്ഗമായിട്ടില്ല!
ഓം....Krishnakumar kp
No comments:
Post a Comment