Friday, March 01, 2019

സ്വയമേ ജ്ഞാനം സമ്പാദിക്കാൻ പറ്റുന്നില്ലെങ്കിൽ  ഒരു ഗുരുവിനെ സമീപിക്കണം.ആ ഗുരുവാകട്ടെ അന്തരാത്മാവിൽ നാദാനുഭൂതി ഉണ്ടുകൊണ്ടിരിക്കുന്ന മഹാത്മാവാണ്‌. ഗുരുവിന്റെ രണ്ടു ലക്ഷണങ്ങൾ ഇവിടെ എടുത്തു പറയുന്നുണ്ട്. പ്രണവ മുണർന്നവൻ എന്നും പിറപ്പൊഴിഞ്ഞവൻ എന്നും. പിറപ്പൊഴിയുന്നത് ജ്ഞാനം കൊണ്ട് ജനിമൃതിയാകുന്ന സംസാരചക്രത്തിൽ നിന്ന് പുറത്തു കടക്കുമ്പോഴാണ്. പ്രണവം ജീവിതത്തെ അനന്തമായി നവീകരിക്കുന്ന തത്ത്വമാണ്. മുണ്ഡകോപനിഷത്ത് പറയുന്നത് "തത് വിജ്ഞാനാർത്ഥം സഗുരു മേവ അഭിഗച്ഛേത് ശ്രോത്രിയം ബ്രഹ്മനിഷ്ടം." ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ ഒരു ഗുരുവിനെ തന്നെ സമീപിക്കണം. ശ്രോത്രിയനും ബ്രഹ്മനിഷ്ഠനും ഒരാൾ തന്നെ.ശ്രുതി പ്രണവമാണ്, പ്രണവ മുണർന്ന ഗുരുവിനെത്തന്നെ കണ്ടെത്തണം. ആ ഗുരുവിനെ സേവിച്ച് മുഴുവൻ ശ്രദ്ധയും വിശ്വാസവും ഗുരുവിൽ അർപ്പിച്ച് ജീവിക്കണം, കുറേ നാൾ കഴിയുമ്പോൾ വ്യക്തിയിലെ ദുർവാസനകളെല്ലാം ക്ഷയിക്കും. സദ് വാസനകൾ പുഷ്ടി പ്രാപിക്കും.വെ,ളിച്ചത്തിന്റെ സാന്നിദ്ധ്യത്തിൽ ഇരുട്ടിന് സ്ഥാനമില്ലല്ലോ. അപ്പോൾ ആത്മജ്ഞാനത്തിനുള്ള
അർഹത കൈവരും.  

No comments:

Post a Comment