Sunday, March 03, 2019

കൗള സാധന 

ഓരോ മനുഷ്യനും ഒരു രീതിയല്ലങ്കിൽ മറ്റൊരു രീതിയിൽ സാധകൻ ആകുന്നു തന്റെ ഉള്ളിൽ എപ്പോഴും ഹംസ മന്ത്രം നമ്മൾ അറിയാതെ നമ്മൾ ജപിച്ചു കൊണ്ടിരിക്കുന്നു ആ ജപ വിധിയെ തന്ത്ര ശാസ്ത്രം അജപാ ജപം എന്ന് പറയുന്നു.. ഏതൊരു പൂർണ്ണ വിജയത്തിലും അധ്വാനത്തിന്റെയും.. ആത്മ സമർപ്പണത്തിന്റെയെയും കയ്യൊപ്പ് ഉണ്ടാകും എന്ന് പറയുന്നപോലെ. ആത്മീയ സാധനയുടെ പരി സമാപ്തി നേടണമെങ്കിൽ നിശ്ചയ ദാർഢ്യം.. ആത്മവിശ്വാസം. ചിട്ടയായ ജീവിത പ്രക്രിയ ആവശ്യമാണ്‌. ഒരിക്കൽ ഞാൻ എന്റെ ഗുരുവിനോട് ചോദിച്ചു..  മാതംഗി പുരശ്ചരണത്തിനു ശേഷം ഗുരുവിന്റെ അടുത്ത് ചെന്നപ്പോൾ. ഗുരുവിനോട് അല്പം അഹങ്കാരത്തോടു കൂടി പറഞ്ഞു ഗുരുനാഥ ഞാൻ 6ലക്ഷം മാതംഗി  മന്ത്രം ജപിച്ചു പുരശ്ചരണ വിധിയും കഴിച്ചു എന്ന്.. ഗുരുനാഥൻ ചോദിച്ചു

 "എന്നിട്ട് നീ മാതംഗിയെ അറിഞ്ഞോ""എന്ന് 

സത്യത്തിൽ ആ ചോദ്യം എന്നെ വല്ലാതെ തളർത്തി കാരണം എന്റെ അജ്ഞത തന്നെ ആയിരുന്നു.. ശേഷം ഗുരുനാഥൻ പറഞ്ഞു.. 

ഏതു മന്ത്രം ജപിക്കുന്നതും അതിന്റെ സത്ത നമ്മൾ അറിയാൻ വേണ്ടിയാകുന്നു കോടികൾ ജപിച്ചതു കൊണ്ട് അത് കിട്ടണമെന്നില്ല. കോടി സംഖ്യ  ജപിക്കുന്നത് ഒരു പ്രാവശ്യം ശരിയായി ജപിക്കാൻ വേണ്ടിയാണെന്ന്....... 

അതിനർത്ഥം നമ്മൾ ഇരുപത്തിനാലു മണിക്കൂർ ജപിച്ചതു കൊണ്ടോ ലക്ഷം കോടി ഉരു ജപിച്ചതു കൊണ്ടോ ദേവി പ്രസാദം കിട്ടണമെന്നില്ല. ശരിയായ രീതിയിൽ വിധിപൂർവ്വം ചിട്ടയായി ജപം ചെയ്‌താൽ മന്ത്രം നമ്മളിൽ ലയിക്കും.. നമ്മൾ ലോകത്തെ പല വിഷയങ്ങളിലും അറിവുള്ളവരാ പക്ഷെ താൻ ആരാണെന്നുള്ള ബോധം നമുക്ക് ഇല്ല. ഒരു ദിവസം 24മണിക്കൂർ ഉണ്ട് ആ 24മണിക്കൂറിൽ 30മിനുട്ട് പോലും ഞാൻ ആരാന്നു അറിയാൻ ശ്രമിക്കുന്നില്ല. എന്നിട്ടും നമ്മൾ കപടമായ ദിവ്യ പ്രേമം അഭിനയിക്കുന്നു ദേവിയോട്.. ഏതൊരു വ്യക്തിയും ആത്മജ്ഞാനം നേടാൻ വേണ്ടിയാണ് പല തട്ടുകളായി സാധന പദം തിരിച്ചിരിക്കുന്നത്.. കൗള ശാസ്ത്രം ഇപ്രകാരം വിധിക്കുന്നു.. ""ഗൃഹനാം മമ സിദ്ധയേ "" ഗൃഹത്തിൽ വച്ചു കൊണ്ട് അഥവാ തന്റെ ജീവിത സാഹചര്യത്തിൽ ഇരുന്നു കൊണ്ട് ഞാൻ അമ്മയെ ഭജിക്കുമ്പോൾ എനിക്ക് സിദ്ധികൾ തരണേ എന്നാകുന്നു പ്രാർത്ഥിക്കുന്നത്..

""ആപദി കിം കരണീയം 
 സ്മരണീയം പദയുഗള അംബായാ "" 

എന്ന്  അതിനർത്ഥം ആപത്തു വരുമ്പോൾ തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ ശത്രു സംഹാര പൂജ നടത്താൻ അല്ല..  എന്റെ ആയിരം നാമത്തിൽ ഏതെങ്കിലും ഒന്ന് നിത്യ ജീവിതത്തിൽ പ്രയോഗിക്കു.. നിന്റെ ദുഃഖത്തിൽ നിന്നും ശാശ്വത സത്യത്തിലേക്ക് നിന്നെ ഞാൻ കൈ പിടിച്ചു ഉയർത്തും.. "സത്യം സത്യം സത്യം ന സംശയ " സത്യം സത്യം സത്യം സംശയം വേണ്ട എന്ന് ഭഗവതി നമ്മളോട് പറയുന്നു. അത് കൊണ്ട് തന്നെ താന്ത്രികാരാധന മോക്ഷം മാത്രമല്ല ഭോഗവും നൽകുന്നു അത് കൊണ്ട് തന്നെ ആകുന്നു തന്ത്രം ""ഭോഗശ്ച മോക്ഷാശ്ച കരസ്ഥ മേവ " എന്ന് പറയുന്നത്..  സ്വ ജീവിതത്തിൽ ശുദ്ധമായി ചിട്ടയോടു കൂടിയ ഉപാസന മാർഗത്തിലൂടെ ഒരു പൂവ് എങ്ങനെയാണോ രാത്രിയുടെ യാമങ്ങളിൽ വിടരുന്നത് ആ ഒരു പ്രക്രിയ പോലെ സാധകന്റെ ഉള്ളിലെ ആത്മാവ് ഉണരാൻ തുടങ്ങും തന്റെ ഉപാസന ദേവതയുടെ അനുഗ്രഹത്താൽ.. ഇതു തന്നെ പ്രകൃതി ഉപാസന അതെ താന്ത്രിക ആരാധന. 

*സനാതന ധർമ്മ പഠനത്തിനും പ്രചാരണത്തിനുമായി  

📜🕉 *പുനർജ്ജനി* 🕉📜

No comments:

Post a Comment