Monday, March 25, 2019

ഏകീകരണം എന്നതാണ് യോഗ എന്ന വാക്കിന്റെ വാച്യാര്‍ത്ഥം. നിങ്ങളുടെ പ്രജ്ഞയില്‍ എല്ലാറ്റിനേയും ഒന്നെന്ന് നിങ്ങള്‍ അനുഭവിക്കുമ്പോള്‍ നിങ്ങള്‍ യോഗയിലാണ്. ആന്തരികമായി ആ ഏകീകരണത്തെ പ്രാപിക്കുവാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. ഉദാഹരണത്തിന്, താങ്കള്‍ സൂചിപ്പിച്ച ഹഠയോഗ. ശരീരത്തില്‍ തുടങ്ങുക എന്നതാണ് ഹഠയോഗ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ശരീരത്തിനുതന്നെ അതിന്റെ സ്വന്തം നിലപാടുകളും അഹംബോധവും, പ്രകൃതിയുമുണ്ട്, മനസ്സില്‍നിന്ന് വേറിട്ട ഒരു അഹംബോധം നിങ്ങളുടെ ശരീരത്തിനുണ്ട് എന്നത് നിങ്ങള്‍ക്ക് കാണാമോ? നിങ്ങള്‍ അത് ശ്രദ്ധിച്ചിട്ടുണ്ടോ? അതിന് അതിന്റേതായ നിലപാടുകളുണ്ട്. അതിനോട് നിങ്ങള്‍ക്ക് കീഴടങ്ങിയല്ലേ മതിയാവുകയുള്ളൂ? നിങ്ങള്‍ പറയുന്നു, നാളെ തുടങ്ങി കാലത്ത് അഞ്ചു മണിക്കെഴുന്നേറ്റ് എനിക്ക് കടല്‍ക്കരയില്‍ നടക്കാന്‍ പോകണം. 'നിങ്ങള്‍ അലാറം വയ്ക്കുന്നു. അലാറത്തിന്റെ മണി മുഴങ്ങുന്നു. നിങ്ങള്‍ക്കെഴുന്നേല്‍ക്കണം. പക്ഷേ, ശരീരം പറയുന്നു മിണ്ടാതെ കിടന്നുറങ്ങൂ. അങ്ങനെ ചെയ്യുകയില്ല അത്? അതിന് അതിന്റേതായ രീതികളുണ്ട്. അതുകൊണ്ട് നാം ശരീരത്തില്‍ തുടങ്ങുന്നു. ശരീരത്തെ പാകപ്പെടുത്തുവാന്‍ അച്ചടക്കമുള്ളതാക്കുവാന്‍ ശുദ്ധീകരിക്കുവാന്‍ വര്‍ദ്ധിതമായ ചൈതന്യവിതാനങ്ങള്‍ക്കുവേണ്ടി തയ്യാറാക്കുവാന്‍ ഹഠയോഗ ഒരു മാര്‍ഗ്ഗമാണ്. ഇവിടെയിരിക്കുന്ന നാമെല്ലാവരും ജീവനുള്ളവരാണ്. പക്ഷേ നമ്മളെല്ലാം ഒരേ തീവ്രതയോടെയല്ല ജീവിതം അനുഭവിക്കുന്നത്. കാരണം, നമ്മുടെ ചൈതന്യവിതാനങ്ങള്‍ ഒരേപോലെയല്ല. നമ്മുടെ പ്രാണചൈതന്യം ഒരേപോലെയല്ല. വ്യത്യസ്തമായ ആളുകള്‍ ജീവിതം അനുഭവിക്കുന്നത് വ്യത്യസ്ത തീവ്രതയിലായിരിക്കും.  ..sadguru

No comments:

Post a Comment