Monday, March 25, 2019

നേരാംവണ്ണമല്ല കാര്യങ്ങളെങ്കില്‍ അത് ദുരിതപൂര്‍ണമായി ഭവിക്കുന്നു. വിവാഹം തെറ്റാണെന്നല്ല വിവക്ഷ. രണ്ടുപേര്‍ക്ക് പരസ്പരം പങ്കുവയ്ക്കാനും ഒരുമിച്ച് ജീവിക്കുവാനുമുള്ള ഒരു അവസരമാണത്. നല്ല ഒരു ജീവിതരീതിയാണത്. മഹത്തരമായി മാറ്റാന്‍ കഴിയുന്ന ഒരു ജീവിതരീതി. വേണ്ടത്ര പക്വതയില്ലാത്തതു കാരണം അവര്‍ അമിതമായ ഉടമസ്ഥതാ മനോഭാവമാര്‍ജ്ജിക്കുകയും എല്ലാറ്റിനുമുപരി തന്റെ പങ്കാളിയിലൂടെ സ്വന്തം ജീവിതം ഉണ്ടാക്കിയെടുക്കുവാനായി ശ്രമിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് സ്വന്തമായി ഒരു ജീവിതം ഉണ്ടെങ്കില്‍ ആ ജീവിതം പങ്കുവച്ച് ഒരുമിച്ച് ജീവിക്കുവാന്‍ കഴിയും. പക്ഷേ, ആളുകള്‍ ശ്രമിക്കുന്നത് പങ്കാളിയിലൂടെ ജീവിക്കുവാനാണ്. ഈ വിവാഹം പരാജയപ്പെടുകതന്നെ ചെയ്യും. കോടതികളിലല്ല, ജീവിതത്തില്‍. നിങ്ങള്‍ ഒന്നുകില്‍ ഒന്നുമറിയാതെ അങ്ങനെ ജീവിച്ചുപോകുന്ന ഒരു വിഡ്ഢിയായിരിക്കണം. അല്ലെങ്കില്‍ മുഴുവനായും സമര്‍പ്പണം ചെയ്യുന്നതരത്തിലുള്ള ഒരാളായിരിക്കണം. നിങ്ങള്‍ മറ്റേയാള്‍ക്ക് സ്വയം സമര്‍പ്പിച്ചിരിക്കുന്നുവെങ്കില്‍ കാര്യങ്ങള്‍ നന്നായി മുന്നോട്ടുപോകും. മറിച്ച് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ പരസ്പരം വളരെയധികം സ്‌നേഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ രണ്ടുപേര്‍ക്കുമിടയില്‍ എല്ലാക്കാര്യങ്ങളും വിശിഷ്ടമായിരിക്കും. എപ്രകാരമായാലും നന്ന്. അഥവാ മറിച്ചാണെങ്കില്‍ അത് സാധ്യമായിരിക്കുകയുമില്ല. സാമൂഹ്യമായ പ്രതിജ്ഞാബദ്ധതകൊണ്ടുമാത്രം വര്‍ഷങ്ങളോളം ഒരുമിച്ചുകഴിയുന്നത് ഭ്രാന്താണ്. ആളുകള്‍ ഇതുവഴി പരസ്പരം ധ്വംസിക്കുക മാത്രമാണ് ചെയ്യുന്നത്.

No comments:

Post a Comment