Tuesday, March 26, 2019



.....മനസ്സ് അത്യന്തം നന്മയുള്ളതാകുമ്പോള്‍ സസ്യജാലങ്ങള്‍ക്കുപോലും കരുണയാചിച്ച് ഒരാളെ പിടിച്ചുനിര്‍ത്തി ദാഹനീര്‍ സ്വീകരിക്കുവാനാകും! നന്മയാര്‍ന്ന പ്രവൃത്തികളിലേയ്ക്ക് ചെന്നെത്തുന്നു എന്നത് ഒരാളിന്‍റെ അര്‍ഹതയാണ്. എങ്കില്‍ ഒരു മനുഷ്യന്‍റെ സാംസ്ക്കാരികമായ ഔന്നത്യവും അതുതന്നെയാണ്. ഹീനമായ സംസ്ക്കാരമാകട്ടെ ഒരാളെ ക്രൂരമായ സാഹചര്യങ്ങളില്‍ സ്വയം കൊണ്ടുചെന്ന് എത്തിക്കുന്നു! നാം എത്തിനില്‍ക്കുന്നിടവും നാം ചെയ്യുന്ന കൃത്യങ്ങളും നമുക്ക് സ്വയം ശരിയാണെന്നു തോന്നാം. പക്ഷേ നമ്മുടെ പ്രവൃത്തികള്‍ മറ്റുള്ളവര്‍ക്ക് സുഖമാണോ ദുഃഖമാണോ നല്‍കുന്നത്? അവിടെയാണ് ശരിതെറ്റുകളും പുണ്യപാപങ്ങളും സ്ഥിതിചെയ്യുന്നത്. ഓരോ ജീവിയും അതാതിന്‍റെ ഇച്ഛകളെ പൂര്‍ത്തീകരിക്കുന്നു. മനുഷ്യനുമതെ! മനുഷ്യന് നന്മതിന്മകളെ കുറിച്ച് വേര്‍തിരിച്ചറിവുണ്ടല്ലോ!
ഓം.....................krishnakumar kp

No comments:

Post a Comment