Friday, March 01, 2019

ഭാരതീയശാത്രഗ്രന്ഥത്തിൽ

ഏതു ഭാരതീയ ശാസ്ത്രഗ്രന്ഥത്തിലും പ്രാരംഭത്തിൽ തന്നെ വിഷയം, സംബന്ധം, അധികാരി, പ്രയോജനം എന്നിങ്ങനെ നാലു അനുബന്ധങ്ങൾ (ഇവയ്ക്ക് നാലുംകൂടി അനുബന്ധചതുഷ്ടയം എന്നാണ് പേര്) കൊടുത്തിരിക്കും. അധികാരി എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നതും പ്രസ്തുത ശാസ്ത്രം പഠിക്കുന്നതിന് അർഹതയുള്ളവൻ എന്നാണ്. ഉദാഹരണമായി പൂർവമീമാംസാദർശനത്തിലെ (ജൈമിനി സൂത്രങ്ങൾ) ആദ്യത്തെ സൂത്രമായ അഥഅതഃ ധർമജിജ്ഞാസ എന്നതിൽ അഥ എന്ന ശബ്ദം വ്യാഖ്യാനിക്കുമ്പോൾ, വേദം മുഴുവൻ ഗുരുവിങ്കൽനിന്നും യഥാവിധി അധ്യയനം ചെയ്തവനാണ് ധർമത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് അധികാരി എന്ന് സമർഥിച്ചിട്ടുണ്ട്. പഴയ ധർമശാസ്ത്രപ്രകാരമുള്ളതും വർണാശ്രമവ്യവസ്ഥകളിൽ മാത്രം അധിഷ്ഠിതവുമായ അധികാരിവിചാരം ഇന്ന് ലുപ്തപ്രായമായിതുടങ്ങിയിട്ടുണ്ടെങ്കിലും അതിലടങ്ങിയ താത്ത്വികമായ അംശം എന്നും അംഗീകാരയോഗ്യമാണ്.

സ്വാമി, യജമാനൻ, അവകാശി, ഭരണച്ചുമതലവഹിക്കുന്നവൻ എന്നീ അർഥങ്ങളിലും അധികാരി എന്ന പദം പ്രയോഗത്തിലുണ്ട്...wiki

No comments:

Post a Comment