Friday, March 01, 2019

വേദാന്തമതമനുസരിച്ച് അധികാരികൾ, ഉത്തമൻ, മധ്യമൻ, അധമൻ എന്നിങ്ങനെ  മൂന്നു വിധത്തിലുണ്ട്. വിഹിതമായ സർവകർമങ്ങളും ഉപേക്ഷിച്ച് നിരാകാരമായ ബ്രഹ്മത്തെ അറിയുന്നതിന് അർഹനാണ് ഉത്തമനായ അധികാരി. മധ്യമാധികാരിക്ക് വിഹിതമായ കർമങ്ങൾ തുടർന്ന് അനുഷ്ഠിച്ച് സോപാധികമായ ബ്രഹ്മത്തെ ഉപാസിക്കാവുന്നതാണ്. അധമാധികാരിയാണെങ്കിൽ അയാൾ വിഹിതമായ എല്ലാ കർമങ്ങളും അനുഷ്ഠിച്ചുകൊണ്ട് ബ്രഹ്മത്തെ രൂപം കല്പിച്ച് ഉപാസിക്കണം. ഏതൊരുകാര്യത്തിലേർപ്പെടുമ്പോഴും നിർദിഷ്ടമായ വിധത്തിൽ അധികാരിയായിരിക്കേണ്ടത് ഫലസിദ്ധിക്ക് അനുപേക്ഷണീയമാണ്.  

No comments:

Post a Comment