Sunday, March 24, 2019

ഗുരുവായൂരപ്പാ ശരണം
ഇന്ന് കണ്ണൻ തൃക്കൈയ്യിൽ താമരയും പൊന്നോടക്കുഴലും പിടിച്ച്, മാറിടത്തിൽ കൌസ്തുഭം പോലെ ശോഭിക്കുന്ന പതക്കം അണിഞ്ഞ്, പാവ് മുണ്ടുടുത്ത്, തോളിൽ 'വെള്ളയും ചുവപ്പും കലർന്ന വനമാലയണിഞ്ഞ് ശ്രീലകത്തിൽ പുഞ്ചിരി തൂകി പ്രശോഭിക്കുന്ന രൂപം ഹരേ ഗുരുവായൂരപ്പ അതി മനോഹരം ... ഹരേ ഹരേ
പ്രശ്നോപനിഷത്ത്, പ്രഥമ പ്രശ്‌നം, ശ്ലോകം ഒന്ന്
" ഓം സുകേശാ ച ഭരദ്വാജ: ശൈബ്യശ്ച സത്യകാമ: സൗര്യായണി ച ഗാർഗ്യ: കൗസല്യാശ്ചാശ്വലായനോ ഭാർഗവോ വൈദർഭി: കബന്ധി കാത്യായനസ്തേ ഹൈതേ ബ്രഹ്മപരാ ബ്രഹ്മനിഷ്ഠാ : പരം ബ്രഹ്മാന്വേഷമാണാ എഷ ഹ വൈ തത്സർവം വക്ഷ്യതീതി തേ ഹ സമിത് പാണയോ ഭഗവന്തം പിപ്പലാദമുപസന്നാ: "
ഭരദ്വാജന്റെ പുത്രൻ സുകേശൻ, ശിബിയുടെ പുത്രനായ സത്യകാമൻ, സൂര്യന്റെ പുത്രനായ ഗാർഗൻ, അശ്വല പുത്രനായ കൗസ്യലൻ, വിദർഭഗ്നായ ഭാർഗവൻ, കബന്ധി ഇങ്ങനെ ആറു പേരാണ് ബ്രഹ്മത്തെ അറിയാൻ താൽപര്യത്തോടെ പിപ്പലായ മഹർഷിയെ സമീപിച്ച് വിനയത്തോടെ മുമ്പിൽ പ്രണമിച്ച് നിന്ന് ഉപദേശിക്കാൻ അപേക്ഷിച്ചു.
ഗുരുവായൂരപ്പന്റെ കൃപാകടാക്ഷം എല്ലാവരിലും വർഷിക്കാൻ പ്രാർത്ഥിക്കുന്നു .ഹരേ ഹരേ.
sudhir chullyil

No comments:

Post a Comment