അദ്ധ്യായം - 1
ഭാഗം - 3
*സൂത്രം - 20*
*അസ്ത്യേവമേവം*
ഏവം - അങ്ങിനെ തന്നെ;അസ്തി - ആയി
ക്കൊള്ളട്ടെ.
ഒരു തത്ത്വസിദ്ധാന്ത സൂ
ത്രങ്ങളിൽക്കൂടി പ്രതി -
പാദിക്കുമ്പോൾ സൂത്ര
കാരന്മാർ അവലംബിക്കുന്ന ഒരു സാഹിത്യ ശൈലിയാണ്
അവർ പ്രതിപാദിക്കുന്ന
തത്ത്വദർശനത്തിന്റേയും അന്ത്യ നിഗമനത്തി
ന്റെയും സ്വീകാര്യതയെ
പ്പറ്റിയുള്ള അവരുടെ
സമർത്ഥനം. ഇവിടെ
പരമമായ ദിവ്യ പ്രേമ
ഭക്തിയുടെ ഇതുവരെ
വിവരിച്ച ആശയങ്ങളുടെ എല്ലാ
ഭക്തി ഭാവങ്ങളും പൂർ
ണ്ണമായും സ്വീകാര്യമാണ് എന്ന്
നേരിട്ട് സമർത്ഥിക്കുക
യാ ണ് നാരദർ .ഭക്തി
എന്നാൽ ദിവ്യമായ
ഭഗവത് പ്രേമം മാത്രമാ
ണ്.ഈ സൂത്രത്തിൽ
കൂടി പുന:സമർത്ഥനം
ദൃഢമായി വ്യക്തമാക്കു
ന്നത് നാരദരുടെ നിർവ്വ
ചനം, തന്റെ വ്യക്തിപര
മായ അഭിപ്രായം മാത്ര
മല്ല, ഭക്തിയെപ്പറ്റിയുള്ള
എല്ലാ ആചാര്യന്മാരുടെ
യും വ്യാഖ്യാനസാരം
ആണെന്നാണ്.
അതു കൊണ്ട് ഈ സൂത്രം പ്രത്യേക ഉദ്ദേ
ശ്യത്തോടെ ഇവിടെ
പ്രഖ്യാപിച്ചതാണ്.
സകല ഭക്തി ഭാവങ്ങളു
ടെയും സാരം നാരദ
മഹർഷിയുടെ നിർവ്വച
നത്തിൽ ഉൾകൊള്ളിച്ചി
ട്ടുണ്ട്. എന്നു മാത്രമല്ല
ഭക്തിയുടെ പരമാചാര്യ
നായ ദേവ ർ ഷി നമ്മെ
ഭക്തിയുടെ ഉത്ഭവസ്ഥാനത്തേക്ക് -
നയിക്കുന്നുമുണ്ട്.
ഉപനിഷത്തുകളും
ഭഗവത് ഗീതയും ഭക്തി
യുടെ ഈ പരമ അന്ത:
സത്തയെ ആണ് വീണ്ടും വീണ്ടും ഉദ്ഘോ
ഷിക്കുന്നത്. അഗാധമായ ആത്മാർത്ഥതയും
ദൃഢമായ വിശ്വാസവും
സമന്വയിച്ചാൽ ഉണ്ടാ
കുന്ന മാധുര്യമാണ് ഭക്തി .
തുടരും:
No comments:
Post a Comment