ശിവാനന്ദലഹരി*
*ശ്ലോകം 30*
*വസ്ത്രോദ്ധൂതവിധൌ സഹസ്രകരതാ പുഷ്പാച്ചനേ വിഷ്ണുതാ*
*ഗന്ധേ ഗന്ധവഹാത്മതാഽന്നപചനേ ബര്‍ഹിര്‍ഖാധ്യക്ഷതാ |*
*പാത്രേ കാഞ്ചനഗര്‍ഭതാസ്തി മയി ചേദ് ബാലേന്ദുചൂഡാമണേ*
*ശുശ്രൂഷാം കരവാണി തേ പശുപതേ സ്വാമിന്‍ ത്രിലോകീഗുരോ*
ബാലേന്ദുചൂഡാമണേ! – ബാലചന്ദ്രനേ മകുടത്തിലണിഞ്ഞിരിക്കുന്ന;
പശുപതേ! സ്വാമിന്‍ – സര്‍വ്വേശ്വരനായ നാഥ!;
ത്രിലോകീഗുരോ! – മൂന്നുലോകങ്ങള്‍ക്കും ഗുരുവായിരിക്കുന്നോവേ!;
വാസ്ത്രോദ്ധൂതവിധൗസഹസ്രകരതാ – ഭവാന്നു വസ്ത്രം ധരിപ്പിച്ച് ഉപചരിക്കുന്ന വിഷയത്തില്‍ ആദിത്യന്റെ;
അവസ്ഥയം പുഷ്പാര്‍ച്ചനേ വിഷ്ണുതാ – പുഷ്പാഞ്ജലി ചെയ്യുന്നതില്‍ വിഷ്ണുത്വവും;
ഗന്ധേ ഗന്ധവഹാത്മതാ – ചന്ദനാദി സുഗന്ധദ്രവ്യങ്ങള്‍കൊണ്ട് ഉപചരിക്കുമ്പോള്‍ വായുവിന്റെ അവസ്ഥയും;
അന്നപചനേ ബഹിര്‍മുഖാദ്ധ്യക്ഷതാ – പാകംചെയ്ക അന്നംകൊണ്ടുപചരിക്കുന്നതില്‍ ഇന്ദ്രത്വവും;
പാത്രേ – അര്‍ഘ്യപാത്രം മുതലായവ നല്കുന്നതില്‍;
കാഞ്ചനഗര്‍ഭതാ – ഹിരണ്യഗര്‍ഭത്വവും(ബ്രഹ്മത്വവും );
മയി അസ്തി ചേത് – എന്നില്‍ ഉണ്ടാവുന്നപക്ഷം;
തേ – നിന്തിരുവടിക്ക്;
ശുശ്രൂഷാം കരവാണി – പൂജചെയ്തുകൊള്ളാം.
ബാലേന്ദുചൂഡനായി, പശുപതിയായി, ജഗത്സ്വാമിയായിരിക്കുന്ന ലോകഗുരോ! ഭവാന്നു ഉടയാടയണിഞ്ഞുപചരിക്കുന്ന വിഷയത്തില്‍ ആദിത്യന്റെ അവസ്ഥയും പുഷ്പാര്‍ച്ചന ചെയ്യുന്നതില്‍ മഹാവിഷ്ണുവിന്റെ അവസ്ഥയും ചന്ദനാദി സുഗന്ധദ്രവ്യോപചരത്തില്‍ വായുവിന്റെ അവസ്ഥയും പക്വാന്നം നിവേദിക്കുന്നതില്‍ ഇന്ദ്രത്വവും അര്‍ഘ്യപാത്രം നല്‍ക്കുന്നതില്‍ ഹിരണ്യഗര്‍ഭത്വവും എനിക്കു ഉണ്ടാവുന്നപക്ഷം അങ്ങയ്ക്കു ഞാന്‍ അര്‍ച്ചന ചെയ്തുകൊള്ളാം.
*തുടരും*
*കടപ്പാട്*
No comments:
Post a Comment