Saturday, April 27, 2019

കുട്ടികളുടെ ഗുരുവായൂരപ്പൻ*🌻


_ഗുരുവായൂർ ക്ഷേത്രോല്പത്തി_

*ഭാഗം 3*


          *_🌿🌿സുതപസ്സിന്റെയും പൃശ്നിയുടെയും മൂന്നാമത്തെ ജന്മം യാദവവംശത്തിൽ വാസുദേവനും ദേവകിയുമായിട്ടായിരുന്നു. അപ്പോഴും ദിവ്യമായ വിഷ്ണു ബിംബത്തെ അവർ ഭക്തിയോടെ പൂജിച്ചു പോന്നു._*
        
              *_മഹാവിഷ്ണു അവരുടെ മകനായി കൃഷ്ണൻ എന്ന പേരിൽ അവതരിച്ചു വളരെയേറെ ദുഷ്ടന്മാരെ കൊന്നാടുക്കി. സമുദ്രത്തിനുനടുവിൽ കുശസ്ഥലി എന്ന ദ്വീപിൽ ദ്വാരക എന്നൊരു പട്ടണണമുണ്ടാക്കി കൃഷ്ണനും യാദവന്മാരും അവിടെ താമസമാക്കി. ദ്വാരകയിലുണ്ടാക്കിയ ഒരമ്പലത്തിൽ വിഷ്ണുബിംബം പ്രതിഷ്ഠിച്ചു. പൂജിക്കുന്നതിൽ വസുദേവനും ദേവകിയും വീഴ്ച വരുത്തിയില്ല._*

         *_യാദവന്മാർ വഴക്കുകൂടി നശിച്ചപ്പോൾ ശ്രീകൃഷ്ണൻ സ്വർഗ്ഗാരോഹണത്തിനൊരുങ്ങി ആ സമയത്ത് ഭക്തനും ജ്ഞാനിയുമായ ഉദ്ധവനോട് ഭഗവാൻ പറഞ്ഞു "ദ്വാരക ഉടൻ വെള്ളത്തിൽ മുങ്ങിപ്പോവും' ഇനി വരാൻ പോകുന്ന കലിയുഗത്തിന്റെ ദോഷങ്ങൾ നീക്കാൻ വിശേഷപ്പെട്ടാതാണ് ആവിടെയുള്ള വിഷ്ണുബിംബം. അങ്ങ് ദേവന്മാരുടെ ഗുരുവായ ബൃഹസ്പതിയോടു പറഞ്ഞു ആ വിഗ്രഹമെടുത്ത് എതെങ്കിലും പുണ്യസ്ഥലത്ത് പ്രതിഷ്ഠിക്കണം.".......

No comments:

Post a Comment