Saturday, April 27, 2019

കര്‍മ്മം ചെയ്യുക.

കര്‍മ്മം ചെയ്യുക എന്നതാണ് വ്യക്തിയുടെ ധര്‍മ്മം.ഒരിക്കലും ഫലം ഇച്ചിക്കരുത്. ഫല പ്രാപ്തി ലക്ഷ്യമാക്കിയുള്ള കര്‍മ്മങ്ങള്‍ ആത്യന്തികമായി നിരാശ പകരും.കര്മന്ന്യേവാധികാരസ്തെ... എന്ന് തുടങ്ങുന്ന പ്രസിദ്ധമായ ഗീതാശ്ലോകം കര്‍മ്മയോഗ സൂത്രമാണ്.
കര്‍മ്മം എപ്രകാരമാകണം എന്ന് വ്യക്തിക്ക് തീരുമാനിക്കാം.പക്ഷെ,ഫലം വ്യക്തിയുടെ അധീനതയിലുള്ളതല്ല.നമുക്കധീനമാല്ലാത്ത കാര്യങ്ങളില്‍ പ്രതീക്ഷ വച്ചാല്‍ ഉത്കണ്ടയും നിരാശയുമാകും ഭവിക്കുക.മനസ്സ് ഫലേച്ചയില്‍ ഒട്ടുന്നതോടെ കര്‍മ്മത്തില്‍ ശ്രദ്ധ കുറയും.സംശയങ്ങള്‍ ജനിക്കും.അതോടെ കര്‍മ്മത്തിന്റെ പൂര്‍ണത നഷ്ടപ്പെടുകയും ഫലം തന്നെ ഇല്ലാതാവുകയും ചെയ്യും.
എണ്ണ പുരട്ടിയ ശേഷം ചക്കപ്പഴം മുറിക്കുമ്പോള്‍ ഒന്നിലും ഒട്ടലുണ്ടാകില്ല.അതുപോലെ ജ്ഞ്യാനമാകുന്ന തൈലം പുരട്ടി ലോകത്തില്‍ കര്‍മ്മം ചെയ്‌താല്‍ ഒന്നിനോടും മമത ജനിക്കില്ല.
വസ്തുസിദ്ധിയല്ല , ചിത്ത ശുദ്ധിയാകണം കര്‍മ്മകാരണം. ഭഗവത് സമര്‍പ്പിതമായിട്ടാകണം കര്‍മ്മങ്ങള്‍ അനുഷ്ടിക്കേണ്ടത്.ഒരു നിശ്ചിത ഫലം ഉദ്ദേശിച്ചു കര്‍മ്മം ചെയ്യരുത്.അതുപോലെ കര്മ്മവിമുഖനാകുന്ന അവസ്ഥയില്‍ നിപതിക്കുകയും ചെയ്യരുത്.
സത്വ-തമോ-രജോഗുണ പ്രധാനമാണ് പ്രകൃതിയും അതില്‍ ജീവിക്കുന്ന മനുഷ്യരും. ഈ ത്രിഗുണങ്ങള്‍ ഏറിയും കുറഞ്ഞും വ്യക്തിയിലുണ്ടാകും.ഏതെങ്കിലും ഗുണം ആധിപത്യം സ്ഥാപിക്കുമ്പോള്‍ അത് സ്വഭാവത്തില്‍ പ്രകടമാകും. ഈ മൂന്നു ഗുണത്തിനും അപ്പുറം സത്തായ ഗുണത്തെ പ്രാപിക്കനാണ് ശ്രമിക്കേണ്ടത്.ആത്മജ്ഞ്യാനം നെടുന്നതിലൂടെയാണ് പ്രപഞ്ചാതീതമായ ആ അവസ്ഥയില്‍ എത്തുക. അതോടെ സകല ഭേദബാവങ്ങളും നശിക്കുകയും കര്‍മ്മയോഗത്തിന്റെ പൊരുള്‍ ഗ്രഹിക്കനാകുകയും ചെയ്യും.

No comments:

Post a Comment