Thursday, April 25, 2019

 *ശിവാനന്ദലഹരി*

*ശ്ലോകം 46*

*ആകീര്‍ണ്ണേ നഖരാജികാന്തിവിഭവൈരുദ്യത്സുധാവൈഭവൈ-*
*രാധൌതേപി ച പദ്മരാഗലലിതേ ഹംസവ്രജൈരാശ്രിതേ |*
*നിത്യം ഭക്തിവധൂഗണൈശ്ച രഹസി സ്വേച്ഛാവിഹാരം കുരു*
*സ്ഥിത്വാ മാനസരാജഹംസ ഗിരിജാനാഥ‍ാംഘ്രിസൌധാന്തരേ*

മാനസരാജഹംസ! – ഹൃദയമാകുന്ന കലഹംസമേ; 

നഖരാജീകാന്തിവിഭവൈഃ – നഖസമൂഹങ്ങളുടെ ശോഭയാകുന്ന ഐശ്വര്‍യ്യത്താ‍ല്‍;

 ആകിര്‍ണ്ണേ – വ്യാപിക്കപ്പെട്ടതായി;

 ഉദ്യത്സുധാവൈഭവൈഃ – വര്‍ദ്ധിച്ചുയരുന്ന സുധാവ്യാപ്തിയാല്‍ ;

 ആധൗതേ അപി ച – വെണ്മയാര്‍ന്നതും എന്നല്ല; 

പദ്മാരഗലളിതേ – താമരപ്പുവിന്റെ ശോഭയാര്‍ന്ന അതിസുന്ദരമായിരിക്കുന്നതും;

 ഹംസവ്രജൈഃ – അരയന്നകൂട്ടങ്ങളാ‍ല്‍ ;

 ആശ്രിതേ – സേവിക്കപ്പെട്ടതുമായ ഗിരിജാനാഥ‍ാംഘ്രിസൗധാന്തരേ – പാര്‍വ്വതിയുടെ;

 പതിഹാഹ – പരമേശ്വരന്റെ തിരുവടികളായ മണിമാളികയുടെ ഉള്ളില്‍; 

സ്ഥിതാ – ഇരുന്നുകൊണ്ട്;

 ഭക്തിവധൂഗണൈഃ – ച ഭക്തിയാകുന്ന വധൂജനങ്ങളൊന്നിച്ച്; 

രഹസി നിത്യം – സ്വൈരമായി എല്ലാനാളും; 

സ്വേച്ഛാവിഹാരം കുരു – ഇഷ്ടംപോലെ ക്രീഡിച്ചുകൊള്‍ക.

ഹേ മനസ്സാകുന്ന രാജഹംസമേ! നഖങ്ങളുടെ ശോഭാപ്രസരം പരന്ന് ശിരസ്സിലുള്ള ചന്ദ്രന്റെ അമൃതകിരണങ്ങളാല്‍ വെണ്മയാര്‍ന്നതായി, എന്നല്ല, ചെന്താമരയുടെ ശോഭയാല്‍ നിതാന്തസുന്ദരമായി അരയന്നപ്പക്ഷികളാ‍ല്‍ ഉപസേവിക്കപ്പെട്ടതായിരിക്കുന്ന പാര്‍വ്വതീപതിയായ ശ്രീ പരമേശ്വരന്റെ തൃപ്പാദങ്ങളായ മണിമാളികയിലെ അന്തഃപുരത്തില്‍ ഇരുന്നുകൊണ്ട് ഭക്തികളാകുന്ന വധൂടികളൊന്നിച്ച് ഏകാന്തത്തില്‍ ഇഷ്ടംപോലെ വിഹരിച്ചുകൊള്‍ക.

  *തുടരും*

*കടപ്പാട്*

No comments:

Post a Comment