Wednesday, April 24, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 58

ഗൗഡ പാദാ ചാര്യർ പറഞ്ഞു ഏതാ അസത്ത് എന്നു വച്ചാൽ ആദൗഅന്തേ ച യത് നാസ്തി ആദിയിലും അന്തത്തിലും ഏതില്ലയോ അത് മദ്ധ്യത്തിൽ ഉള്ള പോലെ തോന്നിയാലും വാസ്തവത്തിൽ ഇല്ലാത്തതാണ്. ഇതാണ് നിയമം. അസത്ത് എന്നു വച്ചാൽ അത്യന്ത അഭാവം അല്ല. മുയലിന്റെ കൊമ്പുപോലെയല്ല അസത്ത് . മുയലിന്റെ കൊമ്പ് നമ്മള് എവിടെയും കണ്ടിട്ടില്ല ല്ലേ? മുയലിന്റെ കൊമ്പുപോലെ ഒരു സാധനത്തിനെയല്ല ഇവിടെ പറഞ്ഞിട്ടുള്ളത് കാണും. മരുഭൂമിയിൽ വെള്ളം പോലെ. ഒരു പാട് ദാഹിച്ചിട്ട് മരുഭൂമിയിൽ നടക്കാണ്. നോക്കുമ്പോൾ ദൂരത്ത് അതാ നദി ഒഴുകുണൂ നല്ല തെളിഞ്ഞ വെള്ളം. നമ്മള് ഇവിടുന്ന് ഒരു ബക്കറ്റ് എടുത്തു കൊണ്ട് ഓടിയാൽ ഓടിയ സ്ഥലത്ത് വെള്ളം കാണും. നമ്മള് ഓടുന്ന സ്ഥലത്തേക്ക് ഓടിക്കൊണ്ടേ ഇരിക്കാം വെള്ളം കാണില്ല. അതിനാണ് മരു മരീചിക എന്നു പറയുക. മരുഭൂമിയിൽ വരുന്ന മരു മരീചിക . അത് വാസ്തവമല്ല. വെള്ളമുള്ള പോലെ തോന്നും. പക്ഷെ ഉള്ള പോലെ തോന്നും . കണ്ടിട്ട് വന്ന് ഇത് ഇല്യാ എന്ന് അറിഞ്ഞ് തിരിച്ചു വന്നാലും  പിന്നെയും തോന്നും. പക്ഷെ കാണുന്ന ആൾക്ക് അത് നല്ലവണ്ണം അറിയാം അത് ഇല്ല്യാന്ന് അറിയാം. പിന്നീട് കണ്ടാലും ഇന്ദ്രിയങ്ങൾ പററിക്കാണ് ഇല്യാ എന്ന് അറിയാം. അത് അസത്ത്. അപ്പൊൾ അസത്ത് എന്നു വച്ചാൽ ആദിയിൽ ഇല്ല അവസാനത്തിലും ഇല്ല മധ്യത്തിൽ കാണുന്നു. മധ്യത്തിൽ അതിനെ ആസ്വദിച്ചാൽ പോലും അതില്ലാത്തത് ആണ് എന്നറിഞ്ഞാൽ അത് ബാധിക്കപ്പെടില്ല. ചിലരൊക്കെ ഒക്കെ സിനിമ കാണാൻ പോകും .ആളുകള് വീട്ടില് ടെൻഷനാണ് തലവേദന ആണ് എന്നു പറഞ്ഞു സിനിമ കാണാൻ പോകും. എന്നിട്ട് വരുമ്പോൾ കരഞ്ഞുകൊണ്ടേവരും. എന്നിട്ടു തമാശ എന്താ എന്നു വച്ചാൽ അടുത്ത ദിവസം പിന്നെയും പോകും. കരയാൻ വേണ്ടി ആളുകള് പോവോ എന്നു ചോദിച്ചാൽ അതിലൊരു രസം. അവർക്ക് കരച്ചിലും വാസ്തവമല്ല അവിടെ കാണിക്കുന്നതൊന്നും വാസ്തവമല്ല എന്ന് അറിയുന്നതു കൊണ്ട് ആ ദുഃഖം കൊണ്ടു പോലും ബാധിക്കപ്പെടുന്നില്ല . അതു കൊണ്ടാണ് പിന്നെയും പിന്നെയും പോകുന്നത് . ചിലർക്ക് ദു:ഖിക്കാൻ ഇഷ്ടമാണേ. അതു കൊണ്ടാണ് നമ്മള് സംസാരത്തിലും വന്ന് ദുഃഖിക്കണത്. അതു കൊണ്ട് ആളുകള് ദു:ഖത്തിനെ കുറിച്ച് കംപ്ലയിന്റ് പറഞ്ഞാൽ എനിക്ക് വിഷമമേതോന്നില്ല. എന്താ കാര്യം എന്നു വച്ചാൽ സർവ്വേശ്വരൻ ആ വേഷം കെട്ടി  ദുഃഖി തനെപോലെ നടിച്ചിട്ടാണ് നമ്മുടെ മുന്നില് വന്ന് നമ്മളെ പറ്റിക്കാൻ എനിക്ക്  ജീവിതത്തിൽ വലിയ ദുഃഖം എനിക്ക് വലിയ വിഷമം അതിന് എന്താ പരിഹാരം എന്നൊക്കെ ചോദിക്കണത്. അവര് ദുഃഖം എന്ന നാടകം കല്പിക്കാനായി കല്പിച്ചു കൂട്ടി വന്നിരിക്കുകയാ. അല്ലെങ്കിൽ ദു:ഖം ഒന്നും വരില്ല. ആ ദു:ഖത്തിന്റെ ഉള്ളിൽ ആ അന്തരാത്മാ ഏതോ ഒരു സുഖം കണ്ടെത്തുന്നതു കൊണ്ടാണ് ദു:ഖിക്കുന്നത്. അല്ലെങ്കിൽ ദുഃഖിക്കുക ഒന്നും ഇല്ല. ചിലരൊക്കെ നമ്മള് ദുഃഖത്തിന് പരിഹാരം പറഞ്ഞ് കൊടുത്താൽ അവര് ചെയ്യില്ല. എന്താ അറിയുമോ അവർക്ക് ദു:ഖിച്ച് ദു:ഖിച്ച് അതിലിരിക്കാനാണ് ഇഷ്ടം. ഇതൊക്കെ പ്രപഞ്ച നാടകത്തിന്റെ രഹസ്യങ്ങളാണ്. സിനിമയില് നമ്മള് എങ്ങനെ അസത്ത് ബുദ്ധി വക്കുന്നുവോ അതുപോലെ നമ്മളുടെ ജീവിതവും നമ്മള് ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു ഇനി ഇല്ലാതാവാൻ പോകുന്ന  ഒരു കാലവും ഉണ്ട്. നടുവിൽ കാണുന്നതാണ് ഈ ശരീരവും മനസ്സും ബുദ്ധിയും കുട്ടികളും കുടുംബവും ഒക്കെ . ഇത് ശാശ്വതമല്ല എന്ന് നല്ലവണ്ണം അറിയാ.ഈ വസ്തുവിനെ അസത്ത് എന്ന് ഗണിച്ചോളാ എന്നാണ്.  അപ്പൊ എന്താവും ന്ന് വച്ചാൽ ഉണ്ണണ്ട ഉറങ്ങണ്ട എന്നല്ല എല്ലാം ചെയ്തോളൂ കൃഷ്ണൻ ഇരുന്ന പോലെ.കൃഷ്ണൻ എന്താ ചെയ്യാത്തത്? യുദ്ധം ചെയ്തു കളിച്ചു ആടി പാടി രസിച്ചു.പക്ഷേ നല്ലവണ്ണം അറിയാം ഇതൊന്നും വാസ്തവമല്ല എന്ന്. വാസ്തവമല്ല എന്ന് അറിയുന്നത് കൊണ്ട് എന്താ ഗുണം? അറ്റാച്ചഡ് ആവുകയേ ഇല്ല. അസത്താണ് എന്ന് അറിഞ്ഞാൽ ബന്ധപ്പെടില്ല. അസത്താണ് എന്ന് അറിഞ്ഞാൽ അതിൽ ഉള്ള് കൊണ്ട് ഒട്ടില്ല. പക്ഷേ എങ്ങനെ വേണങ്കിലും ഈ സിനിമ കണ്ടിട്ട് കരയുന്ന പോലെ കരഞ്ഞിട്ടൊക്കെ വരും.പക്ഷെ ഉള്ളു കൊണ്ടറിയാം അത് വാസ്തവമല്ല എന്നറിയാം. നല്ലവണ്ണം അറിയാം  ആ അറിവിന്റെ ബലം മതി നമുക്ക് രക്ഷപ്പെടാൻ.
( നൊച്ചൂർ ജി ).
sunil namboodiri

No comments:

Post a Comment