ഒരാള്‍ ചോദിച്ചു : ' സമാധിയില്‍ ബ്രഹ്മജ്ഞാനം ലഭിച്ചയാള്‍ പിന്നെയൊന്നും മിണ്ടുകയില്ലേ ? '
ശ്രീരാമകൃഷ്ണ ദേവന്‍ : (വിദ്യാസാഗരനോട് ) ശങ്കരാചാര്യര്‍ ജനങ്ങളെ പഠിപ്പിക്കുന്നതിനുവേണ്ടി വിദ്യയുടെ അഹത്തെ വെച്ചുകൊണ്ടിരുന്നു . ബ്രഹ്മദര്‍ശനം ഉണ്ടായാല്‍ മനുഷ്യന്‍ നിശബ്ദനാകുന്നു . ദര്‍ശനം ഉണ്ടാകുന്നതുവരെ യുക്തിവിചാരം ചെയ്യുന്നു. വെണ്ണയുരുക്കുംപോള്‍ അത് മൂക്കുന്നത് വരെ ശീ ശീ എന്ന് കേട്ടുകൊണ്ടിരിക്കും . നെയ്യ് മൂത്താല്‍ പിന്നെ ഒച്ചയൊന്നുമില്ല . എന്നാല്‍ മൂത്ത നെയ്യില്‍ പിന്നെയും പച്ചപ്പപ്പടമിട്ടാല്‍ , അത് വീണ്ടും ശീ ശീ ശബ്ദം കേള്‍പ്പിക്കും . പപ്പടം മൂത്തുകഴിഞ്ഞാല്‍ പിന്നെയും നിശബ്ദമായി . അതുപോലെ സമാധിസ്ഥനായ മനുഷ്യന്‍ ലോകരെ പഠിപ്പിക്കുന്നതിനായി പിന്നെയും താഴോട്ട് വരുന്നു ,അപ്പോള്‍ വര്‍ത്തമാനം പറയുന്നു.
തേനീച്ച പൂവിലിരിക്കുന്നത് വരെ മൂളുന്നു . പൂവിലിരുന്ന് തേന്‍ നുകരാന്‍ തുടങ്ങിയാല്‍ മൂളല്‍ നിന്നുപോകുന്നു . തേനുണ്ട് മത്തുപിടിച്ചാല്‍ പിന്നെയും ചിലപ്പോള്‍ മുരളുന്നു.
കുടം കുളത്തില്‍ കൊണ്ടുചെന്നു വെള്ളം നിറക്കുമ്പോള്‍ ഭും ഭും എന്നൊച്ച കേള്‍ക്കുന്നു . നിറഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഒച്ചയൊന്നുമില്ല . (എല്ലാവരും ചിരിക്കുന്നു ) . എന്നാല്‍ വേറൊരു കുടത്തിലേക്ക് പകരുകയാണെങ്കില്‍ പിന്നെയും ശബ്ദമുണ്ടാകും . (ചിരി ) .
.
(ശ്രീരാമകൃഷ്ണ വചനാമൃത സംഗ്രഹത്തില്‍ നിന്നും
No comments:
Post a Comment