Monday, April 22, 2019

മനുഷ്യൻ ജീവിക്കുന്നത് നിരന്തരമായ ഒരു ആന്തരിക യുദ്ധത്തിലാണ്. ഓരോ സത്വവും വ്യത്യസ്തമായ ഓരോ ദിശയിലേക്ക് വലിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സദാ കണങ്ങളായി ചിതറി വീണു കൊണ്ടിരിക്കുന്നു. ജീവിതം തികച്ചും വ്യത്യസ്തമായൊരു രീതിയിൽ ജീവിക്കുവാൻ കഴിയും വിവിധങ്ങളായി വേർപ്പെട്ടു കിടക്കുന്ന ആ പുഷ്പങ്ങളെ ഒരു നൂലിനാൽ, അവ എല്ലാറ്റിലൂടെയും ഓടിക്കൊണ്ടിരിക്കുന്ന എന്തോ ഒന്നിനാൽ, ബന്ധിപ്പിക്കുവാൻ കഴിയും. കൂടുതൽ ബോധവാനായി സ്വയം ആത്മാവാണെന്ന് തിരിച്ചറിഞ്ഞ് ഒരു ദിശാബോധത്താൽ അവബോധത്താൽ അവയെ ബന്ധിപ്പിക്കുവാൻ കഴിയും. അപ്പോൾ പിന്നീട് ജീവിതം ആകസ്മികമാവുകയില്ല. പിന്നിടൊരിക്കലും അതൊരു ആൾക്കൂട്ടമല്ല. നിങ്ങൾക്കൊരു ഉദ്ഗ്രഥിത സത്തയുണ്ടാകാൻ തുടങ്ങുന്നു. അങ്ങനെ എത്രമാത്രം ഉദ്ഗ്രഥിതനും ഘനീഭൂതനായുമിരിക്കുന്നുവോ അത്രകണ്ട് ആനന്ദവും സാദ്ധ്യമാകുന്നു. എത്രമാത്രം ആനന്ദം നിങ്ങൾക്കുണ്ടാവാൻ സാധിക്കും എന്നുള്ളത് ഉദ്ഗ്രഥനത്തെ അനുസരിച്ചിരിക്കുന്നു.*

No comments:

Post a Comment