Monday, April 22, 2019

പരമാത്മാവിന്റെ നാമം .

ജീവാത്മാവിനെ അത് വസിക്കുന്ന ശരീരത്തിന്റെ നാമത്തിൽ വിളിക്കുന്നു. എന്നാൽ   ജനിക്കാത്തവനായ/മരിക്കാത്തവനായ പരമാത്മാവിനെ കർത്തവ്യത്തിന്റെ ആധാരത്തിൽ ശിവൻ എന്നു വിളിക്കുന്നു. ശിവൻ എന്ന വാക്കിനർത്ഥം ശവമാകാത്തവൻ/ കല്യാണകാരിയെന്നൊക്കെയാണ്. ലോകത്തിനു മുഴുവൻ സദാ നന്മ ചെയ്യുവാൻ ഒരു മനുഷ്യനും സാധിക്കാത്ത/ഈശ്വരനു മാത്രം സാധിക്കുന്നതിനാൽ പരമാത്മാവിനെ സദാ ശിവൻ എന്നു വിളിക്കുന്നു. , ദൈവം എന്നെല്ലാം വിളിക്കുന്നത് ഓം കാര സ്വരൂപനായ ഈ നിരാകാരനെയാണ്....
"ഹേ മനുഷ്യാ, നീ വിശ്വനാഥനായ ശിവന്റെ സന്താനമാണ്. യാചകനെ പോലെ ജീവിക്കേണ്ടവനല്ല... എഴുന്നേറ്റ്/ആത്മീയ ഉണർവിലൂടെ ജന്മസിദ്ധ അധികാരമായ പവിത്രതയും, സുഖവും, ശാന്തിയും, ശക്തിയും വിശ്വത്തിന്റെ ആധിപത്യവും പരമപിതാവിൽ/പരമാത്മാവിൽ/ഈശ്വരനിൽ/ആത്മീയനാഥനിൽ നിന്നും അധികാര രൂപത്തിൽ നേടിഎടുക്കുക."

No comments:

Post a Comment