Monday, April 29, 2019

ഗുളികന്‍ തെയ്യം_* 

ശിവഭക്തനായ മാര്‍ക്കണ്ഡേയനെ രക്ഷിക്കുന്നതിനായി പരമശിവന്‍ കാലനെ വധിച്ചപ്പോള്‍ ഭൂമിയിലുണ്ടായത് കാലനില്ലാത്ത ഒരു കാലമായിരുന്നു.  തല്‍ഫലമായി ഭൂമീദേവി താങ്ങാനാവാത്ത ഭാരം കൊണ്ട് പൊറുതി മുട്ടുകയും ദേവന്മാരോട് പരാതി പറയുകയും ചെയ്തു. 

ദേവന്മാര്‍ മഹാദേവ നോടും പരാതി പറഞ്ഞു. വഴിയുണ്ടാക്കാം എന്ന് പറഞ്ഞ് അവരെ വിട്ട മഹാദേവന്റെ ഇടതു കാലിലെ പെരുവിരല്‍ പൊട്ടി പിളര്‍ന്നുണ്ടായ അനര്‍ത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികന്‍.

ത്രിശൂലവും കാലപാ
ശവും നല്‍കി ശിവന്‍ ഗുളികനെ കാലന്റെ പ്രവര്‍ത്തി ചെയ്യാന്‍ ഭൂമിയിലേക്കയച്ചു.

ഗുളികന്‍ ജീവജാലങ്ങളുടെ മരണസമയത്ത് ജീവനെ കൊണ്ട് പോകുന്ന ദേവനാണെന്ന് വിശ്വസിക്കപ്പെടുന്നു. മലയ സമുദായക്കാരുടെ പ്രധാന ആരാധനാ മൂര്‍ത്തിയാണ് ഗുളികന്‍. മറ്റാരുടെ പൂജയെക്കാളും  ഇവരുടെ പൂജയില്‍ ആണ് ഗുളികന്‍ പ്രീതനാവുന്ന തത്രേ. വെടിയിലും പുകയിലും കരിയിലും നാനാകര്‍മ്മങ്ങളിലും വസിക്കുന്ന ദേവനാണ് താനെന്നാണ് തെയ്യത്തിന്റെ വാമൊഴി. അത് കൊണ്ടുതന്നെ ജനനം മുതല്‍ മരണം വരെയുള്ള ചെറുതും വലുതും നല്ലതും ചീത്തയുമായ എല്ലാ കര്‍മ്മങ്ങളിലും ഗുളികന്റെ സാന്നിധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം.

കാരഗുളികന്‍, മാരണ ഗുളികന്‍, മൂകാംബിഗുളികന്‍ തുടങ്ങി വ്യത്യസ്ത ഗുളികന്മാരുണ്ട്. മുഖപ്പാളയും കുരുത്തോലയുമണിഞ്ഞ് കയ്യില്‍ ത്രിശൂലവും വെള്ളോട്ട് മണിയുമായാണ് ഗുളികന്‍ തെയ്യമിറങ്ങുക. ശൂലം നീട്ടി കുത്താനോങ്ങിയും വായ്ക്കുരവയിടുന്ന കുട്ടികളുടെ പിന്നാലെ പാഞ്ഞും പൊടിക്കൈകള്‍ കാട്ടി കാണികളെ ചിരിപ്പിക്കുകയും ചെയ്യുന്ന കോലമാണ് ഗുളികന്‍ തെയ്യം. കണ്ണൂരിന് തെക്കുള്ള പ്രദേശങ്ങളില്‍ ഉയരമുള്ള മുടി വയ്ക്കുന്ന തെക്കന്‍ ഗുളികനാണ് പ്രചാരത്തില്‍

No comments:

Post a Comment