Monday, April 29, 2019

അദ്ധ്യായം -- 1
     ഭാഗം -- 3
   സൂത്രം - 23
〰〰〰〰〰〰
തദ്വിഹീനം ജാ രാണാം ഇവ .
തദ്വിഹീനം = ഭഗവത് മഹിമയെപ്പറ്റി അറിയാത്ത പ്രേമം ,
ജാരാണാം = ജാ രസംയോഗത്തിലുള്ള കാമം ,.
ഇവാ = പോലെയാണ് ,

ഭഗവത് മഹിമയെപ്പറ്റി അറിയാതെയുള്ള പ്രേമം ജാരസംയോഗത്തിലുള്ള കാ മാസക്തി പോലെയാണു്.പരമേശ്വരന്റെ പരമ തത്വം അറിയാതെയുള്ള ഈശ്വരഭക്തിതാണ നിലവാരത്തിലുള്ള വൈകാരികാ വേശപ്രേമം രഹസ്യമായ ജാ രസംസർഗ്ഗത്തിൽ ഒരു സ്ത്രീക്ക് കിട്ടുന്ന വൈകാരികമായ കാമസംതൃപ്തിയെപ്പോലെയാണ്,
പരിശുദ്ധ പ്രേമത്തിൽ നിന്ന് കിട്ടുന്ന ആനന്ദം താൽക്കാലികമായ ഈ കാമസംതൃപ്തിക്ക് തരുവാൻ സാധ്യമല്ല ,
യഥാർത്ഥ പരിശുദ്ധ സ്നേഹം നമ്മെ ഉൽകൃഷ്ടരാക്കുന്നു ,, ഉത്സാഹഭരിതരാക്കുന്നു, ആനന്ദ സ്തബ്ദരാക്കുന്നു ,ഭഗവാനോടുള്ള പരിശുദ്ധ പ്രേമം ഭക്തനെ പരമസംതൃപ്തവും ആനന്ദകരവുമായ ഒരു അനുഭൂതിയിലേക്കുയർത്തുന്നു -പരിപൂർണ്ണതയുടെ നിശ്ചലവും നിശ്ശബ്ദവുമായ ഒരവസ്ഥയിൽ അയാൾ നിമഗ്നനാകുന്നു ,ഗോപികളുടെ ഗോപാലകൃഷ്ണനോടുള്ള പരമ പ്രേമത്തിൽ നീചവും അശ്രദ്ധവും മാദകവുമായ ഒരു ബന്ധവും ഇല്ല .ജീവാത്മാ പരമാത്മാലയത്തിന്റെ സ്വഭാവം മാത്രമേ അതിനുള്ളു, ആസന്നമൃത്യു വെ കാത്തിരിക്കുന്ന പരീക്ഷിത് മഹാരാജാവിന് ശ്രീശുകബ്രഹ്മർഷിയാണ് ഈ ഭഗവത് രാസലീല വിവരിച്ചുകൊടുക്കുന്നത് എന്നറിയുമ്പോൾ തന്നെ ഭവത്പ്രേമഭക്തിയിൽ ഉന്മാദികളായ ഗോപികളും പരമാത്മാ സ്വരൂപിയായ ശ്രീ കൃഷ്ണനും കൂടി നടത്തിയ ദിവ്യവും ശുദ്ധവുമായ ബന്ധത്തിൽ വിഷയാസക്തിയുടെ ഒരു ലാഞ്ഛന പോലുമില്ലെന്ന് വ്യക്തമാണല്ലോ  ,ഭഗവത് ശ്രവണം കൊണ്ടും മനനം കൊണ്ടും പരീക്ഷിത് മഹാരാജാവ് മൃത്യു ഭീതിയിൽ നിന്ന് പൂർണ്ണമായും മുക്തനായി. അതുപോലെ ഓരോ സാധകനും അവന്റെ ജീവനെ ഭരിക്കുന്ന രാ ജാവാണ്, സംസാരമാകുന്ന സമുദ്രജലത്താൽ ചുറ്റപ്പെട്ട ലൌകിക ബന്ധങ്ങൾ നിറഞ്ഞ ഒരു ദ്വീപിൽ ഈ ജീവൻ തന്റെ ദേഹമാകുന്ന ഗൃഹത്തിൽ മരണത്തെ കാത്തിരിക്കുകയാണ്.
naradabhakthi suthram

No comments:

Post a Comment