Sunday, April 28, 2019

രണ്ട് ദിവസം മുന്നേ പത്രത്തിൽ വന്ന ഒരു വാർത്തയാണ് "കേരളത്തിൽ ഒരു പ്രദേശത്ത് തനിയെ പല തവണ അഗ്നിയുടെ ജ്വലനം ഉണ്ടാകുന്നുവെന്ന് ".വർഷങ്ങൾക്കു മുന്നേ എന്നുടെ ഡയറിയിൽ ഞാൻ പoനത്തിനായി എഴുതിയതായ, കുറിച്ചിട്ട കാര്യങ്ങളുമായി സാമ്യമുണ്ടെന്ന് കരുതുന്നു.പങ്കു വെയ്ക്കുന്നു.
1.1950 ൽ ലണ്ടനിൽ ഒരു dancebar ൽ വച്ച് കാമുകനോടൊപ്പം നൃത്തം വച്ചു കൊണ്ടിരുന്ന യുവതി ശരീരത്തിൽ നിന്ന് എങ്ങനെയോജ്വലിച്ച അഗ്നിയാൽ കത്തി ഭസ്മകൂമ്പാരമായി.
2. പതിനേഴാം നൂറ്റാണ്ടിൽ എസക്സിൽ ഒരു വൃദ്ധ സ്വയം ജ്വലിച്ച് ചാമ്പലായി.
3. ചെഷയറിലെ ലോറി driver ലോറിയുടെ ക്യാബിനുള്ളിൽ ചാരമായി കാണപ്പെട്ടു.
ലോറിക്കോ, ക്യാബിനോ ഒന്നും പറ്റിരുന്നില്ല.
4. ഒഹയോവിലെ ഒരു factory ൽ എട്ട് തവണ ഒഴിയാബാധപോലെ അജ്ഞാതമായ കാരണങ്ങളാൽ അഗ്നിബാധ ഉണ്ടായിട്ടുണ്ട്.
5. Dr. ബൻറ്ലി (92), 1966 ൽ സ്വന്തം വീട്ടിലെ കുളിമുറിയിൽ കത്തി ചാമ്പലായി കാണപ്പെട്ടു.
6. മേരീറീസ്സർ (57), 1951 ൽ സ്വന്തം flat ൽ കത്തി ചാമ്പലായി കാണപ്പെടുന്നു.
7. പുരാണങ്ങളിലെ ശബരിയുടെ ദേഹത്യാഗം.
8. സതിയുടെ ദേഹത്യാഗം.
9. അഗ്നിബീജമുച്ചരിച്ചുകൊണ്ട്‌ മാത്രം ഒരു സാധകൻ ബാഹ്യമായി അഗ്നിജ്വലിപ്പിച്ചത് നേരിൽ കണ്ടതായി ആർതർ ആവ് ലോണിന്റെ പരാമർശം കാണപ്പെടുന്നുണ്ട്.
ഇവയിൽ മേൽപറയുന്ന ആദ്യത്തെ 5 കാര്യങ്ങളിലും നിമിഷങ്ങൾക്കകം ശരീരവും, അസ്ഥിയും എല്ലാം കത്തി ചാമ്പലാകുന്നു എന്നതാണ്. രസകരമായ വസ്തുത സമീപം സമീപത്ത് കാണപ്പെടുന്ന ഒന്നിലും ഈ അഗ്നി ഉണ്ടാകുന്നില്ല എന്നതു മാത്രമല്ല, ഒന്നിലും ഒരു കേടുപാടും സംഭവിക്കുന്നുമില്ല മെന്നതുമാണ്.
മനുഷ്യശരീരത്തിലെ ആറ്റങ്ങൾ ചുററിക്കറങ്ങുമ്പോൾ അവ ന്യൂട്രോണുമായി കൂട്ടിമുട്ടാമെന്നും, അങ്ങനെവന്നാൽ അഗ്നിയുടെ ജ്വലനം ഉണ്ടാകുമെന്നും പറയപ്പെടുന്നു.എല്ലുകൾ ഭസ്മമായി മാറുവാൻ എത്രയോ ഡിഗ്രി ചൂട് ആവശ്യമാണ്.എന്നാൽ പരിസരത്ത് യാതൊരു നാശവും വരുത്താതെ ആ തീ എങ്ങനെയാണ് കത്തുക?.
സ്വദേഹം ത്യജിക്കാൻശബരി ,സതി - ഇവർ ഉപയോഗിച്ചത് സ്വന്തം ദേഹത്തിൽ നിന്ന് ഉണ്ടായ അഗ്നിയിലാണ്. "യോഗാഗ്നി " എന്നറിയപ്പെടുന്നു. '
ശബരിയുടെ ഭാഗം വാല്മീകി രാമായണത്തിൽ
" എന്നു കേട്ടജ്ജടിലയാൾ, ചീരം മാൻതോലുടുത്തവൾ
അപ്പോഴേ വൃദ്ധശബരി ജീർണ്ണദേഹം ത്യജിക്കുവാൻ
രാമനാൽ വിടനല്ക്കപ്പെട്ടഗ്നിക്ലപ്താത്മ ദേഹയായ്
കത്തും തീ പോലായിത്തീർന്നു, ഗമിച്ചാൾ വിണ്ണിലേയ്ക്കു താൻ." എന്നതും
ശ്രീമഹാഭാഗവതം ചതുർത്ഥസ്കന്ധത്തിൽ നാലാംഅദ്ധ്യായം സതിയുടെ ദേഹത്യാഗഭാഗത്തിൽ,
"അതിനാൽ ത്വദങ്ങ്ഗജം ശവ തുല്യമീ ദേഹ - മിതാ ഞാൻ ത്യജിക്കുന്നതിക്ഷണം കണ്ടു കൊൾക " ഈ ഭാഗം കഴിഞ്ഞ് നാഭീചക്രത്തിൽ നിന്നുയർത്തിയ അഗ്നിയാൽ സ്വദേഹത്തെ ചാമ്പലാക്കി എന്നും വിവരിച്ചിരിക്കുന്നു.
ആർതർ ആവലോൺ മണിപൂരകചക്രമാണ് നാഭീചക്രമായി അഥവാ അഗ്നിചക്രമായി പറയുന്നത്. എന്നാൽ ശൈവപ്രധാനമായ ചക്രാധിഷ്ഠിതരീതിയിൽ പറയപ്പെടുന്നത് അഗ്നിയെന്നത് സ്വാധിഷ്ഠാനമെന്നാണ്. ചക്ര സ്ഥാനങ്ങളിലേക്ക് തൽക്കാലം പോകുന്നില്ല. ശരീരത്തിൽ ഉള്ള അഗ്നിതത്വത്തെ ഉണർത്തി നിയന്ത്രിത വിധേയമാക്കിയാൽ "യോഗാഗ്നി "യാൽ ആ അഗ്നിയെ പുറത്തു കൊണ്ടുവരുവാനും, സ്വദേഹം ദഹിപ്പിക്കാനും സാധ്യമാണ് എന്നു പറയപ്പെടുന്നു.
(ശ്രീ മഹാഭാഗവതം, വാല്മീകിരാമായണം, ആർഷ ജ്ഞാനം, യോഗാഗ്നി,HumanTorches, ibid,Ditto, Tit Bits, Inner fires, ഷഡ്ചക്രനിരൂപണം.)
(പ്രദീപ്ശാംഭവി).
pradeep kumar

No comments:

Post a Comment