Sunday, April 28, 2019

ഭഗവാൻ അവതരിക്കുന്നൂ
കംസന്‍ തന്റെ സഹോദരി ദേവകിയൂടെ വിവാഹം വസുദേവാരും ആയി ചെയ്തു കൊടുത്തു .ഏറ്റവും ദുഷ്ടനായ കംസന്‍ തന്റെ സഹോദരിയെ അളവറ്റു സ്നേഹിച്ചിരുന്നു .അതിനാൽ നവ വധൂവരന്മാർ പോകുന്നു രഥം താൻ തന്നെ തെളിക്കാൻ ഇരുന്നു .
ആഘോഷങ്ങളിൽ ആഹ്ലാദിച്ചു മുന്നോട്ടു പോയി .എന്നാൽ അപ്പോൾ ഒരു അശരീരി കേട്ടു -
കംസാ -ദേവകി യുടെ എട്ടാമത്രെ പുത്രൻ നിന്നെ വധിക്കും
ക്രുദ്ധൻ ആയ കംസന്‍ ദേവകിയെ വധിക്കാൻ വാൾ എടുത്തു .മുടിയിൽ പിടിച്ചു രഥത്തിൽ നിന്നും ഇറക്കി
വാസുദേവർ പറഞ്ഞു -അങ്ങ് ക്ഷമിക്കണം ,ദേവകിയുടെ എട്ടാമത്തെ പുത്രൻ അല്ലെ വധിക്കാൻ പോകുന്നത് ?ഞാൻ ഓരോ കുട്ടി ജനിക്കുമ്പോളും അങ്ങയെ ഏൽപ്പിക്കാം .
വസുദേവര്‍ സത്യനിഷ്ഠൻ ആയതിനാൽ അത് സമ്മതിച്ചു
വാസുദേവർക്ക് പിന്നീട് ഉണ്ടായ 7 മക്കളെയും കംസനേ ഏല്പിക്കുകയും അദ്ദേഹം അവരെ എല്ലാം കല്ലില്‍ അടിച്ചു കൊല്ലുകയൂം ചെയ്തൂ .
എട്ടാമത് ഗര്‍ഭമായപ്പോൾ കംസന്‍ ഭയപെട്ടു .അതിനാൽ വസുദേവരെയും ദേവകിയേയൂം ജയിലിൽ ചങ്ങലയില്‍ ഇട്ടു .അനവധി കാവൽ ഭടന്മാരെ നിയോഗിച്ചു,
വസുദേവർ നിരന്തരം ഭഗവാനെ പ്രാർത്ഥിച്ചു .കഴിഞ്ഞു
അങ്ങനെ അഷ്ടമിയും രോഹിണിയൂം ഒന്നിച്ചു വന്ന ദിവസം മഴതിമിര്‍ത്തൂ പെയ്യൂംപോള്‍ കാരാ,ഗ്രഹത്തിന്‍ ഭഗവാന്‍ അവതരിച്ചു ,
കാവല്‍ക്കാര്‍ അര്‍ദ്ധരാത്രിയില്‍ ഉറങ്ങി .
ഭഗവാൻ പറഞ്ഞു -അമ്മ അച്ഛന്മാർ കരയരുത് .ഞാൻ നിങ്ങളെ രക്ഷിക്കാൻ വന്നത് ആണ് .കംസനെ കൊല്ലുകയൂം ധർമ്മം സ്ഥാപിക്കും
ചതുർ ഭുജനായി ഭഗവാൻ തന്റെ രൂപം കാണിച്ചു
ഇനി ഞാൻ പറയുന്ന പോലെ ചെയ്യുക .
എന്നെ നന്ദഗോപർ യെശോദയൂടെ അടൂത്തു കൊണ്ട് പോയി കിടത്തി അവിടെ ജനിച്ച പെണ്കുട്ടി യെ ഇവിടെ കോണ്ട്വന്നു കിടത്തുക .
അവിടെ ബല രാമനും ആയി ഞാൻ കളിച്ചു വളരും
വസുദേവരുടേ ചങ്ങലകള്‍ താനേ അഴിഞ്ഞു .
ജയിൽ വാതിലുകൾ തുറന്നു
അനന്തൻ കുടുപിടിച്ചു
യമുനാ നദി വഴി മാറി
വസുദേവർ കൃഷ്ണനെ യശോദക്ക് സമീപം കിടത്തി .പെണ്കുഞി നെയൂം കൊണ്ട് ജയിലിൽ കിടത്തി
ജയിൽ വാതിലുകൾ അടഞ്ഞു .വാസുദേവര്‍ വീണ്ടും ചങ്ങലയില്‍ ആയി ,
കുഞ്ഞു ഉറക്കെ കരഞു
കംസന്‍ പെണ്കുഞിനേ കണ്ടു വിസ്മയിച്ചു
കാലിൽ പിടിച്ചു കല്ലിൽ അടിക്കുന്നതിനൂ തൂനിഞു .എന്നാൽ വഴു തി ആകാശത്തില്‍ എത്തി പറഞ്ഞു
ക്ഷുദ്ര കീടമേ നിനക്കു ഉള്ള അന്തകന്‍ ജനിച്ചു കഴിഞു ,
നിന്റെ മരണം അടുത്തു
ഭഗവൽ ദര്ശനത്തിൽ ദുഃഖങ്ങൾ ഒഴിയുന്നു
ഭഗവൽ നിശ്ചയം തടുക്കാൻ കഴിയില്ല
ഓം ക്ളീം കൃഷ്ണായ നമഃ
(ഭാഗവതം ).
Gowindan namboodiri

No comments:

Post a Comment