Tuesday, April 30, 2019

ഭഗവാൻ്റെ സ്നേഹം
~~~~~~~~~~~~~~~~~~~
ഭഗവാനെ അങ്ങോട്ട് സ്നേഹിച്ചാലും അറിഞ്ഞഭാവം നടിക്കില്ല.. ഇതിൻ്റെ കാരണം .
ഭഗവാനെ ഭജിക്കുന്നവരാണെങ്കിൽ കൂടി അവരുടെ ഭഗവാനോടുള്ള സ്മരണ വിട്ടുപോവാതിരിക്കാൻ വേണ്ടി കണ്ടിലെന്നു നടിക്കും . ഭഗവാനെ ഭജിക്കുന്നവർക്ക് ഭഗവാനോടുള്ള പ്രേമാധിക്യത്താൽ മതിമറന്നിരിക്കുമ്പോൾ ഭഗവാൻ എപ്പോഴും തിരികെ സ്നേഹിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന് ഉറപ്പായാൽ അതു ചിലപ്പോൾ ഭഗവാനെ മറക്കാൻ കാരണമായേക്കും. എന്നാൽ ഭഗവാനെ അനുഭവിക്കാൻ കഴിയാതെയായാൽ ഭഗവാൻ്റെ ഭക്തർക്ക് പരവശ്യമായി. ഭഗവാനെ തന്നെ ചിന്തിച്ചുകൊണ്ടിരിക്കും .. .... ദരിദ്രനായ ഒരാൾക്ക് ലഭിച്ച പണം നഷ്ട്പെടുമ്പോൾ അയാൾ ആ ധനത്തെ പറ്റി ഓർത്തുകൊണ്ടിരിക്കും. .. ഇവിടെ ഭഗവാൻ നഷ്ട്പ്പെടുമ്പോൾ ഉള്ള അവസ്ഥ എത്ര കഠിനമായിരിക്കും. ഗുരുവായൂരപ്പനെതൊഴാൻ പോയിട്ട് എന്തെങ്കിലും കാരണവശാൽ യാത്രവൈകി ഗോപുരത്തിലെത്തുമ്പോൾ പൂജ കഴിഞ്ഞ് അടച്ചതായി കാണുമ്പോഴുള്ള മനസ്സിന്റെ അവസ്ഥ അനുഭവിച്ചവർക്ക് അറിയാം .. പ്രത്യക്ഷത്തിൽ ദുരിതങ്ങളായി തോന്നുന്ന അനുഗ്രഹങ്ങൾ തന്നുകൊണ്ട് ആ കള്ള പുഞ്ചിരിയോടെ നിൽക്കുന്ന ആൾക്ക് എന്നും നമ്മുടെ മനസ്സുമായുള്ള ഈ ഒളിച്ചു കളി വലിയ ഇഷ്ട്മാണ്. എല്ലാം ഭഗവാന്റെ ലീലകൾ.... "
നീലയനൈഃസേതുബന്ധൈഃമർക്കടോൽപ്ലവനാദിഭിഃ" എന്ന് ... . ഈ മനസാകുന്ന കുരങ്ങൻ തൂങ്ങിയാടികൊണ്ട് ചാടിപ്പോവുകയും, കാണാതെ നമ്മുടെ മനസ്സ്വിങ്ങുമ്പോൾ അതാ... ചിറ കെട്ടികയറിവരുന്നതു പോലെ മനസ്സിലേക്കും, പുഞ്ചിരിച്ചുകൊണ്ട്കയറിവരും. അതുകൊണ്ട്ഏതു വസ്തുവിനെയും കുറിച്ചുള്ള ചിന്തയും ശ്രീകൃഷ്ണ ചിന്തയാക്കി മാറ്റി ആ വിരഹവേദന ആസ്വദിക്കൂ.... ഭക്തന്റെ മനസ്സിനെ ഇങ്ങനെ സദാ തന്നിലേക്ക് പിടിച്ചു നിർത്താൻ ശ്രമിക്കുന്ന ഭഗവാന്റെ ഭക്തവാത്സല്യം എങ്ങനെ വർണ്ണിക്കാനാവും...
ഭഗവാൻ ശ്രമിക്കുന്നതിന്റെ ഒരംശമെങ്കിലും നമ്മൾ നമ്മുടെ മനസ്സിനെ ഭഗവാനിലേക്ക് തിരിച്ചു നിർത്താൻ ശ്രമിക്കുന്നുണ്ടോ ??.... ഇല്ലെന്നറിയുമ്പോൾ തോന്നുന്ന കുറ്റബോധമാണ് നമ്മുടെ മിഴികളെ ഈറനണിയിക്കുന്നത് . ഭഗവാൻ ശ്രീകൃഷ്ണൻ ആനന്ദം നൽക്കുന്നതിനുപരി നമ്മളെ ആനന്ദിപ്പിക്കുക എന്നതാണ്.....poduval

No comments:

Post a Comment