Monday, April 29, 2019

ക്രിയാ കുണ്ഡലിനിയോഗ ചരിത്രം
ക്രിയായോഗസാധനയിലൂടെ സ്വരൂപസിദ്ധിനേടി ഈശ്വരതുല്യനായിത്തീർന്ന ശ്രീപരമേശരനിൽനിന്ന് ശ്രീപാർവ്വതിദേവിയ്ക്കാണു ആദ്യമായി ഈ യോഗവിദ്യ ലഭിച്ചത്.
പരമശിവനിൽനിന്ന് അഗസ്ത്യമുനിയ്ക്കും, തിരുമൂലർക്കും നേരിട്ട് ദീക്ഷ ലഭിയ്ക്കുകയും, തുടർന്ന് പതിനെട്ടു സിദ്ധന്മാരിൽ ശേഷിയ്ക്കുന്ന 16 പേർക്കും ഈ യോഗവിദ്യ ലഭിയ്ക്കുകയും ചെയ്തുവത്രെ. ക്രിയായോഗസാധനയിലൂടെ സ്വരൂപസിദ്ധിയാർജ്ജിച്ച് ഈശ്വരതുല്യരായിത്തീർന്ന 18 സിദ്ധന്മാർ ഇവരൊക്കെയാണു. 1. നന്ദിദേവർ, 2. അഗസ്ത്യമുനി, 3.തിരുമൂലർ, 4.ഭോഗനാദർ, 5.കൊങ്കണവർ, 6.മച്ചമുനി, 7.ഗോരക്നാദ്, 8.ശട്ടമുനി, 9.സുന്ദരാനന്ദർ, 10.രാമദേവൻ, 11.കുദംബായ് ( സ്ത്രീ), 12.കർവൂരാർ, 13.ഇടൈക്കടർ, 14.കമലമുനി, 15.വാല്മീകി, 16.പത്ജ്ഞലി. 17.ധന്വന്തരി, 18.പാമ്പാട്ടി.
18 സിദ്ധന്മാരുടെ സമകാലികരും ക്രിയായോഗസാധനയിലൂടെ സ്വരൂപസിദ്ധി നേടിയ മറ്റുസിദ്ധന്മാർ താഴെ പറയുന്നവരാണു.
19.കൊങ്കേയർ, 20.പുന്നകേശൻ, 21.പുലസ്ത്യൻ,22.പുലഹൻ, 23.അത്രി,24.പുനൈക്കണ്ണർ, 25.പുലിപ്പണി, 26.കാലാംഗി, 27.അഴുഗണ്ണി, 28.അഗപ്പേയർ, 29.തേരയ്യർ, 30.രോമർഷി, 31.അവ്വൈ, 32.കുംഭമുനി, 33.വരാരൂർ, 34.കൂർമ്മമുനി, 35.മാണിക്യവാചർ, 36.തിരുജ്ഞാനസംബന്ധർ, 37.തിരുനാവുക്കരശർ, 38.രാമലിംഗസ്വാമി, 39.കുമാരദീവർ, 40.വസിഷ്ടൻ, 41.ബാബാജി, 42.പട്ടണത്താർ, 43.ഭർത്രുഹരി, 44.പുണ്ണാക്കീശ്വർ, 45.അരുണാചലേശ്വൻ, 46.പീരുമുഹമ്മദ്, 47.സുന്ദരമൂർത്തി, 48.ഗുണംകൂടിമസ്താൻ, 49.തായ്മാനവർ, 50.കടുവള്ളി, 51.ശിവവാക്യർ.

മേല്പ്പറഞ്ഞ സിദ്ധന്മാരിൽ 41 മത്തെ സിദ്ധനാണു ബാബാജി.മേല്പ്പറഞ്ഞവർകൂടാതെ നൂറുകണക്കിനു സിദ്ധന്മാര വേറെയുമുണ്ട്.
ക്രിയായോഗസാധനയിലൂടെ, കർമ്മഫലങ്ങളെ ഭസ്മീകരിച്ചു, പരിണാമത്തിന്റെ പരമോന്നതപദവിലെത്തി സ്വരൂപസിദ്ധി നേടിയ സിദ്ധനു സ്വശരീരത്തിൽ ഇഷ്ടപ്രകാരം വസിയ്ക്കാവുന്നതാണു.. ഒളിദേഹം അഥവാ പ്രണവശരീരമെന്നു പറയുന്ന ഇവരുടെ ശരീരത്തിനു നിഴലുണ്ടായിരിയ്ക്കുകയില്ലത്രെ. ഇഷ്ടപ്രകാരം സങ്കല്പമാത്രയിൽ സ്വശരീരത്തെ ഇല്ലാതാക്കാനും, നിർമ്മിയ്ക്കാനും ഇവർക്കു കഴിയുമത്രെ.സ്തൂല പ്രപഞ്ച നിയമങ്ങളെ ഭേദിയ്ക്കാൻ കഴിയുന്ന് ഇവർക്ക് സ്വശരീരത്തിൽ വസിച്ചുകൊണ്ടുതന്നെ ഈ വിശ്വപ്രപഞ്ചത്തിലെ സകലതും കാണുന്നതിനും, അറിയുന്നതിനും, സ്ഥലകാലങ്ങൾക്കതീതമായി വർത്തിയ്ക്കുന്നതിനും സാദ്ധ്യമത്രെ.
എതൊരു സാധകനും പ്രത്യേക സാധനയിലൂടെ മോക്ഷപ്രാപ്തിയിലേയ്ക്ക് എത്താൻ കഴിയുമെന്നു മരണത്തെ അധിജീവിച്ച സിദ്ധപരമ്പരയിലെ അനവധി സിദ്ധഗുരുക്കന്മാർ സാക്ഷ്യം വഹിയ്ക്കുന്നു. 
.
പതിനെട്ടു സിദ്ധന്മാർ സമസ്ഥ ശാസ്ത്രങ്ങളിലും, കലകളിലും വിദഗ്ദരായിരുന്നുവത്രെ.ആയുർവ്വേദം, സിദ്ധവൈദ്ദ്യം,യോഗ,രസവാദം, തത്വചിന്ത, മർമ്മ,ആയോധനവിദ്യ,എന്നിവയിലെല്ലാം വളരെ വിലപ്പെട്ട തമിഴ്, സംസ്ക്ര്യത ഗ്രന്ഥങ്ങൾ ഇവരുടേതായിട്ടുണ്ടത്രെ.
ഇവരുടെ സമാധിസ്ഥലങ്ങളിൽ ഈശ്വരപ്രതീകമായ ശിവലിംഗപ്രതിഷ്ടനടത്തിയിരുന്നു. ഇവരുടെ സമാധിസ്ഥലങ്ങളിലാണു ഇന്നുകാണുന്ന പല മഹാ ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത് എന്ന സത്യം അധികമാളുകൾക്കും അറിവുള്ള കാര്യമല്ല. താഴെ പറയുന്ന സ്ഥലങ്ങളാണു പതിനെട്ടുസിദ്ധന്മാരുടെ സമാധിസ്ഥാനങ്ങൾ എന്നു വിശ്വസിയ്ക്കപ്പെടുന്നു...

1. തിരുമൂലര-തില്ലയിൽ (ചിതംബരം നടരാജക്ഷേത്ര) സമാധി കൊള്ളുന്നു.
2.രാമദേവർ-അളകർമലയിൽ സമാധി കൊള്ളുന്നു.
3.കുംബമുനി ( അഗസ്ത്യർ) അനന്തശയനത്തിൽ ( തിരുവനന്തപുരം ശ്രീപദ്മനാഭക്ഷേത്രം) സമാധികൊള്ളുന്നു.
4.കൊങ്കണമുനി-തിരുപ്പതി വെങ്കിടചലാപതിക്ഷേത്രസ്ഥാനത്ത് സമാധികൊള്ളുന്നു.
5.കമലമുനി- വരാവൂർ മഹാക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധി സ്ഥാനമാണു.
6.ചട്ടമുനി-ജ്യോതിരംഗം ( ശ്രീരംഗം) രംഗനാഥക്ഷേത്രമാകുന്നു ചട്ടമുനിയുടെ സമാധിസ്ഥാനം.
7. കരുവൂരാർ-കരൂർമഹാക്ഷേത്രമാണത്രെ ഇദ്ദേഹത്തിന്റെ സമാധിസ്ഥാനം
8.സുന്ദരാനന്ദർ-മധുരമീനാക്ഷിക്ഷേത്രം (കുടൽ-മധുര) ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.
9.വാല്മീകി-എട്ടികുടിക്ഷേത്രം വാല്മീകി മഹർഷിയുടെ സമാധിസ്ഥാനമത്രെ.
10.നന്തിദേവർ-കാശിവിശ്വനാഥക്ഷേത്രം നന്ദികേശന്റെ സമാധിസ്ഥാനമത്രെ.
11.പാമ്പാട്ടി സിദ്ധൻ-പാതിയിരി ശങ്കരങ്കോവിൽ ഇദ്ദേഹഠിന്റെ സമാധിസ്ഥനമത്രെ.
12.ഭോഗനാദർ- പഴനിമലശ്രീസുബ്രമണ്യക്ഷേത്രം ഭോഗനാദരുടെ സമാധിസ്ഥാനമത്രെ.
13.മച്ചമുനി- തിരുപ്പുറക്കുണ്ടംമഹാക്ഷേത്രം മച്ചമുനിയുടെ സമാധിസ്ഥാനമത്രെ.
14.കോരക്കർ(ഗോരക്നാദ്)- പോയൂർ മഹാക്ഷേത്രം ഗോരക്നാദിന്റെ സമാധി സ്ഥാനമത്രെ.
15.പതജ്ഞലി-രാമേശരം ക്ഷേത്രം പതജ്ഞലി മഹർഷിയുടെ സമാധിസ്ഥാനമത്രെ.
16.ധന്വന്തരി-ജ്യോതിവൈത്തീശ്വരൻ കോവിൽ ധന്വന്തരിമഹർഷിയുടെ സമാധിസ്ഥനമത്രെ.
17. കുതംബർ- തികഴ്മയൂരം ( മായാവരം) മഹാക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.
18.ഇടയ്ക്കാട്ടർ- ചിത്തരുണ ( തിരുത്തണി) മഹാക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.

No comments:

Post a Comment