Tuesday, April 23, 2019

 
മഹത്വം ഉള്ള ഒരു പുഷ്പമാണ് താമരപ്പൂവ് അലങ്കാരത്തിനും അമ്പലങ്ങളില് പൂജയ്ക്കും ഇത് ഉപയോഗിച്ചുവരുന്നു. പുരാണേതിഹാസങ്ങളിലും ഭാരതീയ സങ്കല്പങ്ങളിലും താമരയ്ക്ക് വലിയ പ്രാധാന്യമുണ്ട്. വിഷ്ണുവിനേയും കൃഷ്ണനേയും രാമനേയും കുറിക്കുന്ന നിരവധി പദങ്ങള് താമരയുടെ പര്യായങ്ങള് ചേര്ന്നുണ്ടായവയാണ്. വിഷ്ണുവിന്റെ നാഭിയില് നിന്നുണ്ടായ താമരയിലാണ് ബ്രഹ്മാവ് ഉണ്ടായതും സ്ഥിതി ചെയ്യുന്നതുമെന്നാണ് സങ്കല്പം. ലക്ഷ്മീദേവി വസിക്കുന്നത് താമരയിലാണ്. സരസ്വതിയേയും പത്മാസനസ്ഥയായി വിവരിച്ചുകാണുന്നു. കുബേരനും,ഗണപതിയും,ഇന്ദ്രനും താമര പൂവ് വളം കൈയിൽ സൂക്ഷിക്കുന്നവരാണ്
കാമദേവന്റെ അഞ്ച് ബാണങ്ങളിലൊന്ന് താമരയാണ് . ചളിയില് വളര്ന്നു കൊണ്ട് അറിവ് നെടാന് ആദ്യം ചളിവേണം –, ചളി എന്നുവെച്ചാല് ജീവിതത്തിലെ തടസങ്ങള് , നമ്മുക്ക് ഉള്ളതും ഇല്ലാത്തതും ആയ ക്ലേശങ്ങലും , തടസങ്ങളും മറികടക്കുക , നമ്മുടെ ജീവിത ക്ലേശങ്ങള് ആയ സങ്കടങ്ങള് , നഷ്ടം,അസുകം, അകാരണ മരണം എന്നിവയയെ മറികടക്കുക. നാം മനുഷ്യരും തീര്ച്ചയയായും ഒരു താമര എങ്ങനെയാണോ അതിന്റെ ഇതളുകള് തുറക്കുന്നത് അത് പോലെ നാമും മുന്നോട്ടു നീങ്ങണം എന്ന ഒരു ലക്ഷ്യ ബോധം വേണം.ചെളിയിൽ ആണ് താമര വിരിയുന്നത് എങ്കിലും ചെടി വളരുന്നതോടെ ജലം ശുദ്ധമാകുന്നതും കാണാം
ഔഷധ ഗുണം ഏറെ ഉള്ള പുഴപ്പം കൂടി ആണ് താമര. ഇതിന്റെ കിഴങ്ങും തണ്ടും ( താമര വളയം ) മരുന്നുകൾക്ക് ഉപയോഗിക്കുമ്പോൾ ഇല ഭക്ഷണം കഴിക്കാനും , നേദ്യം ഭക്തർക്ക് നൽകാനും ഉപയോഗിക്കുന്നു.
ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ ദേശീയ പുഷ്പം കൂടി ആണ് താമര.സംസ്‌കൃതത്തിൽ സരസീരുഹം, രാജീവം, പുഷ്കരശിഖാ, അംബുജം, കമലം, ശതപത്രം, പദ്മം, നളിനം, അരവിന്ദം, സഹസപത്രം, പങ്കേരുഹം, കുശേശയം, പങ്കജം, പുണ്ഡരീകം, ഉത്പലം എന്ന് പേരുകൾ ഉണ്ട്. ഹിന്ദിയിൽ കൻവൽ എന്നും കമൽ എന്നും പറയും ബംഗാളിയിൽ പത്മ എന്നുമാണ്‌.തമിഴിലിലും,തെലുങ്കിലും താമര എന്നു തന്നെയാണ്‌ പറയുന്നത് .
നൈർമ്മല്യത്തിന്റെ പ്രതീകമായ താമര പൂവ് കാണുന്നതും,വന്ദിക്കുന്നതും ഹിന്ദു , ബുദ്ധ മതക്കാർക്ക് വിശേഷംപെട്ടതാകുന്നു. ദൈവങ്ങൾ കുടികൊള്ളുന്ന പുഷ്പത്തെ വിശ്വാസികൾക്ക് വന്ദിക്കാതിരിക്കാനാകുമോ ?
(പോസ്റ്റ് വായിച്ച ശേഷം ദയവായി ഷെയർ ചെയ്യുക.മറ്റുള്ളവരും അറിയട്ടെ ഈ കഥ ). കടപ്പാട് .

No comments:

Post a Comment