Sunday, April 28, 2019

"പഞ്ച മകാരം" 

വളരെ സങ്കീർണ്ണമായ ഒരു വിഷയം തന്നെ ആണ് പഞ്ചമകാര സാധന. കാരണം കലുഷിതമായ മനസുമായി നടക്കുന്നവരും വളരെ ഇടുങ്ങിയ ചിന്താ ഗതിയും താൻ പഠിച്ചത് മാത്രമാണ് ശരി എന്ന് ധരിക്കുന്നവരും ഉള്ള ഈ സമൂഹത്തിൽ ഇത്തരത്തിൽ ഉള്ള വിഷയം അവതരിപ്പിക്കുക എന്നത് വളരെ ദുർഘടം പിടിച്ച കാര്യം തന്നെ. 

ഇന്നലെ ഒരു ഒറീസ്സയിൽ ഉള്ള സാധകനുമായി ഈ വിഷയം സംസാരിക്കാൻ ഇടയായി. അത് തന്നെയാണ് ഈ പോസ്റ്റിന്റെ ആധാരവും എല്ലാ വിഷയവും എഴുതുക എന്നത് സാധ്യമല്ല എന്നാലും പരമാവധി ലഘൂകരിച്ചു കൊണ്ട് വിഷയം അവതരിപ്പിക്കാം. 

എന്താണ് പഞ്ച മകാരം? 

ഈ വിഷയം തന്നെ ഏറ്റവും വലിയ സങ്കീർണത ഉള്ളവയാണ്. കാരണം പൊതുവെ ഹിന്ദു ധർമ്മത്തിൽ എത്ര വിധത്തിൽ ഉള്ള ആചാരങ്ങൾ ഉണ്ടന്ന് അറിയാത്തവർ ആണ് ഭൂരിഭാഗം ഹിന്ദുക്കൾ. അത് കൊണ്ട് തന്നെ അവിടുന്ന് തുടങ്ങണം ആദ്യം. 

ശൈവം, ശക്ത, വൈഷ്ണവം, ഗണപത്യം, സ്കാന്ദം, സൗരം. 

ഇങ്ങനെ ആറു ആചാരമാണ് പ്രാധാന്യം ഉള്ളവ ഈ ആറു ആചാരങ്ങളിൽ വച്ചു ശ്രേഷ്ഠത കല്പിച്ചിട്ടുള്ള ആരാധന ആകുന്നു ശാക്തേയം അഥവാ ദേവി ആരാധന.പ്രപഞ്ചത്തിന്റെ മൂല വിദ്യാ സ്വരൂപിണി ആയ മഹാ ദേവിയുടെ ആരാധന സമ്പ്രദായം ആകുന്നു ശാക്തേയം. 

ഏതൊരു സമ്പ്രദായം എടുത്താലും ആ സമ്പ്രദായത്തിൽ ചരിക്കുന്ന വ്യക്തിയുടെ ബോധ തലം അനുസരിച്ചു പടി പടി ആയുള്ള ഉയർച്ച അനുസരിച്ചു ആയിരിക്കും.ശാക്തേയ ഉപാസനയിൽ  അതിനെ ആചാര്യന്മാർ മൂന്നായി തിരിച്ചിരിക്കുന്നു 

പശു ആരാധന, വീര ആരാധന, ദിവ്യ ആരാധന 

പശു ആരാധന... *

ചപലമായാ വികാരങ്ങൾക്ക് അടിമപ്പെട്ടു കൊണ്ടുള്ള ആരാധന 

വീര ആരാധന.... *

ഉയർന്ന മനോ നിലവാരത്തോട് കൂടി ആചരിക്കുന്നത് 

ദിവ്യ ആരാധന... *

യോഗ ഭാവത്തിൽ ആചരിക്കുന്നത് 

അവനവനിൽ നിൽക്കുന്ന ജ്ഞാന£അജ്ഞാന വാസനകൾ ആണ് ഈ ആരാധനയുടെ അടിസ്ഥാന തത്വം എന്ന് മനസിലാക്കേണ്ടതുണ്ട്. കൗള മാർഗ്ഗം അഥവാ ശാക്തേയ ആരാധന മനുഷ്യനിലെ ജനിതകമായ വാസനകളെ പടി പടി ആയി  ക്ഷയിപ്പിച്ചു കൊണ്ട് ഉയർത്തുന്ന ആരാധന പദ്ധതി ആകുന്നു. ഏതൊരു മനുഷ്യന്റെയും ഉയർന്നതും താഴ്ന്നതും ആയ  ബോധതലത്തിലോട്ട് നമുക്ക് പ്രാവർത്തികമാക്കാനുള്ള ശാസ്ത്രീയമായ ഒരു പദ്ധതി ആകുന്നു കൗള മാർഗ്ഗം അതിനാൽ തന്നെ മുള്ളിനെ മുള്ളു കൊണ്ട് എടുക്കുക എന്ന രീതിയാണ് കൗളമാർഗ്ഗം അഥവാ കൗള മാർഗ്ഗത്തിലെ പഞ്ച മകാര സാധന എന്നത്. ഈ ശാസ്ത്രത്തിന്റെ യുക്തി ഭദ്രത മനസിലാക്കാതെയുള്ള അനൂകുലികളും പ്രതികൂലികളും പരസപരം മത്സരിക്കുന്നു എന്നതാണ് ഇവിടുത്തെ പ്രശ്നം.. ഈ ഒരു അജ്ഞത ഇത്തരക്കാരിൽ നിന്ന് മാറ്റം വരുത്താതെ ഇവർക്ക് ഈ വിഷയത്തിൽ നിന്ന് ഉത്തരം ലഭിക്കില്ല എന്നത് ആകുന്നു ഏറ്റവും വലിയ സത്യം. എല്ലാ മനുഷ്യരും ഒരേ ജനിതകമായ വാസന ഉള്ളവർ അല്ല അതിനാൽ എന്റെ വാസനയുമായി എന്റെ അടുത്ത് നിൽക്കുന്നവൻ ചേർന്ന് പോകുമോ എന്നറിയണം ഇങ്ങനെ പരസ്പരം ഉള്ള വിട്ടു വീഴച്ചകൾ മനസിലാക്കണം ഈ വിഷയത്തിൽ. ഊറ്റം കൊള്ളുന്നത് പോലെ തന്നെ എതിർക്കപ്പെടേണ്ട ഒന്ന് തന്നെയാണ് അപകർഷതാ ബോധത്തിൽ നിന്ന് ഉണ്ടാകുന്ന പ്രവര്ത്തിയും. ശുദ്ധ വെജിറ്റേറിയൻ ആണ് ഈശ്വരൻ എന്ന് ഒരു വിഭാഗം അതല്ല ശുദ്ധ നോൺ വെജിറ്റേറിയൻ ആണ് ഈശ്വരൻ മറ്റൊരു വിഭാഗം അതൊന്നുമല്ല നോണും വെജും ആണ് ഈശ്വരൻ പോരാത്തതിന് പക്വത വരാത്തവന്റെ യോഗ ദർശനവും ഈ വിഷയത്തെ സങ്കീർണമാക്കി. ഉത്തരം വളരെ ലഘു ആയിരുന്നു ഈ വിഷയത്തിൽ. ഈശ്വരാരാധന ജനിതകമായ വാസനകളുടെ അടിസ്ഥാനത്തിൽ രൂപ പെട്ടവയാണ് അവയെ നമുക്ക് മനസിലാകാനുള്ള എളുപ്പം വഴി എന്റെ ഭാഷയിൽ (അവരവരുടെ) എനിക്ക് പറഞ്ഞു തരുന്നതായിരിക്കും. അതായത് നമ്മൾ നിൽക്കുന്ന കാല ദേശ സ്വഭാവം എന്നിവ അനുസരിച്ചുള്ള രീതിയിൽ ഉള്ള ആരാധന സമ്പ്രദായം  ആയിരിക്കും മനസിലാക്കാനുള്ള എളുപ്പം വഴി എന്നർത്ഥം. ബാഹ്യാർത്ഥത്തിൽ നിൽക്കുന്ന മനുഷ്യന് ആ തലത്തിലും അല്ലാത്തവർ ആ അവർക്കനുയോജ്യമായുള്ള രീതിയിലും ആരാധിക്കാം എന്നത് ആണ് ആചാര്യന്മാർ ഉദ്ദേശിച്ചത്. ആ യുക്തി മനസിലാകാതെ കോഴി വെട്ടി കാളിയെ പൂജിച്ചാൽ നെറ്റി ചുളിക്കുന്നവനും കാളിക്ക് കുമ്പളങ്ങ വെട്ടി പൂജിച്ചാൽ പരിഹസിക്കുന്നവനും ശാസ്ത്രീയമായ ഗുരു ശിക്ഷണം ലഭിക്കാത്തവർ ആണെന്നതിൽ സംശയം ഇല്ല... 

കടപ്പാട്

No comments:

Post a Comment