Sunday, April 21, 2019

വിശ്വകർമ്മാവ്*

ഹിന്ദു വിശ്വാസപ്രകാരം ലോകസ്രഷ്ടാവാണ് വിശ്വകർമ്മാവ്( ത്വഷ്ടാവ് ) 

*അതുകൊണ്ടുതന്നെ സൃഷ്ടിപരമായ പണികൾ ചെയ്യുന്ന മരപണിക്കാർ, കൊത്തുപണിക്കാർ, ഇരുമ്പ് പണിക്കാർ, സ്വർണ്ണ പണിക്കാർ എന്നവർ വിശ്വകർമ്മാവിനെ ദൈവമായി കാണുന്നു.*

*സൃഷ്ടി സങ്കല്പം*

“വിശ്വം കർമ്മയസ്യൗ വിശ്വകർമ്മ”

വിശ്വത്തെ സൃഷ്ടിച്ചതിനാല് "വിശ്വബ്രഹ്മം" വിശ്വകർമ്മാവായി. 

*സൃഷ്ടിക്കു മുമ്പ് സർവ്വം ശൂന്യമായിരുന്ന അവസ്ഥയിൽ ശക്തി (ശബ്ദം, ഓംകാരം ) ബ്രഹ്മം ആയി. ഈ ബ്രഹ്മം അദൃശ്യവും നിരാലംബനും ആയിരുന്നു. ആകാശം, വായു, ഭൂമി, വെള്ളം, തേജസ്സ്, ചിത്തം, ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയൊന്നും ഇല്ലാത്ത ഒരു അവസ്ഥയായിരുന്നു അന്ന്*. 

അതിനാൽ ഈ ബ്രഹ്മം തന്നിലെ ആദിശക്തി, ഇച്ചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി, പരാശക്തി എന്നീ പഞ്ച ശക്തികളെ ജ്വലിപ്പിച്ചു. ഈ പഞ്ചശക്തിൾ യഥാക്രമം *സദ്യോജാതം, വാമദേവം, അഘോരം, തല്പുരുഷം, ഈശാനം എന്നി പഞ്ചമുഖങ്ങൾ ആയി*. അങ്ങനെ കേവല ബ്രഹ്മം പഞ്ചമുഖ ബ്രഹ്മവായി പ്രപഞ്ചത്തെ സൃഷ്ടിച്ചു *എന്ന് മത്സ്യപുരാണത്തിൽ പറയുന്നു*.

“യത് കിഞ്ചിത് ശില്പം തത് സർവ്വം വിശ്വകർമ്മജം ”

ഭൂലോകത്തിലെ ചെറു കണിക പോലും ഭഗവാൻ വിശ്വകർമ്മാവിന്റെ സൃഷ്ടിയാണ്. കോടിസൂര്യന്റെ *സൂര്യശോഭയില് വിളങ്ങുന്ന ശ്രീ വിരാട് വിശ്വകർമ്മാവ് ലോകത്തിന്റെ സൃഷ്ടികർത്താവാണന്നാണ്‌ വിശ്വാസം*.

*വിരാട് രൂപം*

*"ശ്രീമദ് പഞ്ചമുഖ വിരാട് വിശ്വകർമ്മ ദേവൻ"*

അഞ്ച് മുഖവും 15 കണ്ണും ഉള്ള രൂപമാണ് വിശ്വകർമ്മാവിന്റേത്. 

ഓരോ മുഖവും വ്യത്യസ്തമാണ്. *സദ്യോജാത മുഖം വെളുത്തതും വാമദേവമുഖം കറുത്തതും അഘോരമുഖം ചുവന്നതും ഈശാന മുഖം നീലയും തല്പ്പുരുഷമുഖം മഞ്ഞയുമാണ്. സ്വര്ണ്ണനിറത്തിലുള്ള ശരീരത്തില് 10 കൈകളും കര്ണ്ണകുണ്ഡലങ്ങളും മഞ്ഞ വസ്ത്രം എന്നിവയും പിന്നെ പുഷ്പമാല, സര്പ്പയജ്ഞോപവിതം, രുദ്രാക്ഷമാല, പുലിത്തോല്, ഉത്തരീയം, പിനാകം, ജപമാല, നാഗം, ശൂലം, താമര, വീണ, ഡമരു, ബാണം, ശംഖ്, ചക്രം, എന്നിവയും വിശ്വകർമ്മാവ് അണിഞ്ഞിരിക്കുന്നു*.

വേദങ്ങളിലെ ഭഗവാൻ‌ വിരാട് വിശ്വകർമ്മാവ്

ഋഗ്വേദത്തില് പ്രധാനികളായ ഇന്ദ്രൻ, മിത്രനൻ, വരുണൻ, അഗ്നി, വിഷ്ണു എന്നിവര് ഓരോ പ്രത്യേക വകുപ്പുകളുടെ ദേവന്മാരെങ്ങിലും ഇവരുടെയെല്ലാം ഉടമസ്ഥനും പിതാവുമായി വിശ്വകർമ്മാവിനെയാണ് സംബോധന ചെയ്യുന്നത്. 

ഋഗ്വേദത്തിൽ 10- ാം അദ്ധ്യായത്തിലും യജുർ, സാമ, അഥർവ വേദങ്ങളിൽ പല അദ്ധ്യായങ്ങളിലും വിശ്വകർമ്മാവിനെ ഏകാനായും പാലകനായും സ്രഷ്ടാവായും ഒക്കെ സ്തുതിക്കുന്ന ഒട്ടേറെ സൂക്തങ്ങൾ ഉണ്ട്. 

ത്വഷ്ടാവ്, ഹിരണ്യഗർഭൻ, പ്രജാപതി തുടങ്ങിയ പേരുകളിലും ചില സൂക്തങ്ങളിൽ വാഴ്ത്തുന്നുണ്ട്.

"വിശ്വകർമ്മാവിന്റെ നേത്രങ്ങളും മുഖങ്ങളും ഭുജങ്ങളും ചരണങ്ങളും എല്ലായിടത്തുമുണ്ട്.
അവൻ തന്റെ കരചരണങ്ങളാൽ വാനുഴികളെ പ്രകടമാക്കി. ആ വിശ്വകർമ്മാവ് ഏകനാണ്."(ഋഗ്വേദം 10.81.3)[3]

"ലോകത്തിൻറെ സ്രഷ്ടാവായ വിശ്വകർമ്മാവ് ഞങ്ങളുടെ ഉൽപാദകനും പാലകനുമാകുന്നു.
അവൻ ജഗത്തിന്റെ എല്ലാ സ്ഥാനങ്ങളും അറിയുന്നു. അദ്ദേഹം ദേവകൾക്കു നാമകരണം ചെയ്തു.

എല്ലാ ജീവകോടികളും ഏകാമാത്രമായ ആ ദേവനെ പ്രാപിക്കുനതിനു ജിജ്ഞാസുക്കൾ ആകുന്നു. (ഋഗ്വേദം 10.82.3)[3]

"ഈ വിശാലമായ സൃഷ്ടിയെ ജനിപ്പിച്ച വിശ്വകർമ്മാവായ പ്രജാപതി
ഭൂമിയും അന്തരീശാദികളെയും രചിച്ച് അവയല്ലാം സ്വന്തം ശക്തിയില് പൊതിഞ്ഞു വെച്ചിരിക്കുന്നു." (ശുക്ലയജുര്വേദം17:18)[4]

"ചതുപ്പ് നിലങ്ങളുടെയും നാടിന്റെയും കാടിന്റെയും
കുന്നിന്ടെയും ആലകളുടെയും ആലയങ്ങളുടെയും ഗുഹകളുടെയും
ജലാശയ്ങ്ങളുടെയും നിലാവിന്ടെയും ശബ്ദതിന്ടെയും ധുളികളുടെയും
ചെടികളുടെയും നദികളുടെയും പച്ച്ചിലകളുടെയും
മണ്ണില് കൊഴിഞ്ഞ ഇലകളുടെയും നാഥനായ അങ്ങേക്ക് (വിശ്വകർമ്മാവിന്) നമസ്ക്കാരം." (കൃഷ്ണയജുര്വേദം 4:6-9)[4]

തൈത്തരീയ സംഹിതയിൽ(4:3:3) വിശ്വകർമ്മാവിന്ടെ അഞ്ചു മുഖങ്ങളിൽ നിന്നും അഞ്ച് ബ്രഹ്മ ഋഷികള് ഉണ്ടായതായി പറയുന്നു. 

ഇവർ സനക ബ്രഹ്മഋഷി, സനാതന ബ്രഹ്മഋഷി, അഭുവസന ബ്രഹ്മഋഷി, പ്രജ്ഞസ ബ്രഹ്മഋഷി, സുവര്ണ്ണസ ബ്രഹ്മഋഷി എന്നീ പേരുകളില് അറിയപ്പെടുന്നു.

സനക ബ്രഹ്മ ഋഷി പൂറ്വ ദിശ മുഖത്ത് നിന്നും, സനാത ബ്രഹ്മ ഋഷി ദക്ഷിണ ദിശാ മുഖത്ത് നിന്നും, പ്രജ്ഞ്സ ബ്രഹ്മ ഋഷി ഉത്തര ദിശാ മുഖത്ത് നിന്നും, അഭുവന ബ്രഹ്മ ഋഷി പശ്ചിമ ദിശാ മുഖത്ത് നിന്നും, സുപര്ണ്ണ ബ്രഹ്മ ഋഷി പരമപാദ ദിശാ മുഖത്ത് (ഉച്ചം) നിന്നുമണ് ജനിച്ചത്.ഇവര് പഞ്ച ഗോത്രങ്ങളായും അറിയപ്പെടുന്നു.

*പുരാണങ്ങളിൽ*

വേദങ്ങളിൽ പരമ പിതാവായി വിശ്വകർമ്മാവിനെ കാണുന്നു എങ്കിലും വേദങ്ങൾക്ക് ശേഷം ഉണ്ടായ പുരാണങ്ങളിൽ തീരെ ശ്ക്തി കുറഞ്ഞ ദേവനാണ് ഇദ്ദെഹം. ബ്രഹ്മ്മാവ് സൃഷ്ടിയും വിഷ്ണു സ്ഥിതിയും ശിവന് സംഹാരവും വിശ്വകർമ്മാവ് ഇവരെ അനുസരിക്കുന്ന സഹായിയായ ശില്പിയുമായാണ് എന്നാണ് പറഞ്ഞിരിക്കുന്നത്.[5] വ്യാസ സൃഷ്ടി ആയ പുരാണങ്ങളിൽ ദേവന്മാരുടെ ശില്പിയാണ് വിശ്വകർമ്മാവ്. "വിശ്വകർമ്മാവ് കലാകാരന്മാരുടെ ദേവനും ആയിരക്കണക്കിന് കരകൗശല വിദ്ധക്തരുടെ ഗുരുനാഥനും ദേവന്മാരുടെ മരപ്പണിക്കാരനും സ്വർണ്ണപണിക്കാരനുമാണ്"(മഹാഭാരതം 1:2592). പുരാണങ്ങളിൽ ബൃഹസ്പതിയുടെ സഹോദരിയായ യോഗസിദ്ധയാണ്‌ വിശ്വകർമ്മാവിന്റെ മാതാവ്. വിഷ്ണു പുരാണതിൽ ബ്രഹ്മാവിന്റെ മകനാണ് വിശ്വകർമ്മാവ്.

*പഞ്ച ഋഷി ശില്പികൽ*

ഭഗവാൻ വിശ്വകർമ്മാവ്‌ തന്റെ ശരീരത്തിൽ നിന്നും ദേവി ഗായത്രിയെ സൃഷ്ടിച്ചു. ഇവരുടെ പുത്രന്മാരാണ് മനു, മയൻ, ത്വഷ്ടാവ്, ശില്പി, വിശ്വജ്നൻ. ഇവർ പഞ്ച ഋഷി ബ്രാഹ്മണർ എന്നറിയപ്പെടുന്നു. ഓരോ പുത്രന്മാരും ഓരോ ബ്രഹ്മ ഋഷി ഗോത്രങ്ങളിലാണ്‌ ജനിച്ചത്‌. മനു സനക ബ്രഹ്മ ഋഷി ഗോത്രത്തിലും, മയൻ സനാതന ബ്രഹ്മ ഋഷി ഗോത്രത്തിലും, ത്വഷ്ടാവ് പ്രജ്ഞ്സ ബ്രഹ്മ ഋഷി ഗോത്രത്തിലും, ശില്പി അഭുവന ബ്രഹ്മ ഋഷി ഗോത്രത്തിലും, വിശ്വജ്നൻ സുപര്ണ്ണ ബ്രഹ്മ ഋഷി ഗോത്രതിലുമാണ് ജനിച്ചത്‌.
ഇരുമ്പുപണിക്കാരനായ മനു ഋഗ്വേദവും, മരപ്പണിക്കാരനായ മയൻ, യജുർ വേദവും, ഓട്ശില്പിയായ ത്വഷ്ടവ് സാമവേദവും, കല്പണിക്കാരനായ ശില്പി അഥരവ്വ വേദവും, സ്വർണ്ണപണിക്കാരനായ വിശ്വഗ്നൻ പ്രണവ വേദവും രചിച്ചത് എന്നാണ് സങ്കല്പം.

*വിശ്വകർമ്മ സ്വരൂപം ചിത്രങ്ങളിൽ*

മുൺപ് വിരാട് വിശ്വകർമ്മാവിണ്ടെ ചിത്രങ്ങൾ പ്രചാരത്തിൽ ഇല്ലായിരുന്നു. പിഡിലിറ്റ് ഇൻഡസ്റ്റ്രിസ് (ഫവികൊൽ, റ്റൂൽസ് മുതലായവ നിർമ്മിക്കുന്ന)എന്ന കമ്പനി ആണ് ആദ്യമായി വിശ്വകർമ്മാവിണ്ടെ ചിത്രം കമ്പനി പരസ്യപ്രചരണാർഥം പുറത്തിറക്കുനത്. 

പക്ഷേ ഇതിൽ വേദങ്ങളിൽ ഉള്ള സങ്കല്പതിൽ നിന്നും തികചും വെത്യസ്തം ആയിരുന്നു. ഇതിൽ നാലു കൈകൽ ഉള്ള വയസനായ സന്യാസി ശില്പിയുടെ രൂപമാണു കാണാൻ കഴിഞത്. ഇതിൽ പരസ്യതിനായി റ്റൂൽസ്, പെന്റിങ് ബ്രഷ് മുതലായവയും പ്രദർശിപ്പിചിരുന്നു. എങ്കിലും വിശ്വകർമ്മാവിനെ ആരാധിചിരുന്നവർ ഈ ചിത്രത്തെ ഭുവന വിശ്വകർമ്മാവ് എന്ന പേരിൽ സ്വികരിച്ചു പൂജാമുറിയിലും ഫാക്റ്ററികളിലും വെച്ച് ആരാധിച്ചു. പക്ഷേ ഈ ചിത്രം വിശ്വകർമ്മാവ് "വിരാട് പുരുഷന്" അല്ല മറിച്ച് വെറും ശില്പി ആണ് എന്ന തെറ്റിധാരണക്ക് ബലം കൂട്ടുകയാണ് ഉണ്ടായത്. 

ഈ തെറ്റിധാരണ വിശ്വകർമ്മാവിനെ ആരാധിക്കുന്ന വിശ്വകർമ്മ സമുദായം പിന്നീട് മാറ്റിയെങ്കിലും ഇതര സമൂഹം ഇപ്പൊഴും "പിഡിലിറ്റ്" ശില്പിയെ തന്നെയാണ് വിശ്വകർമ്മാവായി കാണുന്നത്.

*വിശ്വകർമ്മ പൂജ*

*ദേവന്മാരും ഋഷീശ്വരന്മാരും വിശ്വബ്രഹ്മദേവനെ സ്തുതിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദിവസമാണ് ഋഷിപഞ്ചമി*. 

*ഭാദ്രപാദ മാസത്തിലെ ശുക്ളപക്ഷ പഞ്ചമിയാണ് ഋഷി പഞ്ചമി എന്നറിയപ്പെടുന്നത്. അതായത് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വരുന്ന ഭാദ്രപാദ മാസത്തിലെ നാലാം ദിവസം. കർമ്മങ്ങളിലൂടെ വന്നുപോയ പാപങ്ങൾക്ക് പ്രായശ്ഛിത്തം അനുഷ്ഠിക്കുന്ന ദിവസമാണ് ഇത്.* 

പഞ്ച ഋഷികൾക്ക് ഭഗവാൻ തന്റെ വിശ്വരൂപം ദർശനം നൽകി അനുഗ്രഹിച്ചതിന്ടെ സ്മരണ പുതുക്കിയാണു ഋഷിപഞ്ചമി ആഘോഷിക്കുന്നത്.

കേരളത്തിൽ വിശ്വകർമ്മ ക്ഷേത്രങ്ങൽ കുറവാണ്. കോട്ടയത്തെ വാകത്താനത്തുള്ള വിശ്വബ്രഹ്മ ക്ഷേത്രം, കാസർകോഡ് കാഞ്ഞങാടുള്ള ശ്രീമദ് പരശിവ വിശ്വകർമ്മ ക്ഷേത്രം, ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രം എന്നിവ അറിയപ്പെടുന്ന ക്ഷേത്രങ്ങൾ ആണ്

*സനാതന ധർമ്മ പഠനത്തിനും പ്രചാരണത്തിനുമായി  പിന്തുടരുക. പുനർജ്ജനി ഒരു ആദ്ധ്യാത്മിക വാട്സപ്പ് കൂട്ടായ്മയാണ്*
00971521103311

No comments:

Post a Comment