ബലരാമ ജയന്തി❉*
卐☬ॐॐ⭕ॐॐ☬卐
അക്ഷയതൃതീയ ബലരാമജയന്തിയാണ് മണ്ണിനെ പൊന്നാക്കാൻ കലപ്പയേന്തിയ ഹലധരൻ ജനിച്ച ദിവസം അത് കാർഷീകവൃത്തി (പധാനമാണ്. വിഷ്ണുഭഗവാന്റെ എട്ടാമത്തെ അവതാരമാണ് ബലരാമന്‍. ബാലഭദ്രന്‍, ബലദേവന്‍ തുടങ്ങിയ പേരുകളിലും ബലരാമന്‍ അറിയപ്പെടുന്നു. അതിയായ ബലത്തോടുകൂടിയവനും സര്‍വരെയും ആകര്‍ഷിക്കുന്ന സ്വരൂപത്തോടു കൂടിയതുമായതുകൊണ്ട് ബലരാമന്‍ എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു. ബലരാമന്‍ ആദിശേഷന്റെ അവതാരമാണെന്നും പരാമര്‍ശങ്ങളുണ്ട്.
വിഷ്ണുഭഗവാന്‍ ശ്രീകൃഷ്ണ അവതാരത്തെ സ്വീകരിച്ചപ്പോള്‍ ആദിശേഷന്‍ ജ്യേഷ്ഠ സഹോദരനായി ബലരാമന്‍ എന്ന നാമധേയത്തിലും അവതരിച്ചു.
മഥുരയിലെ ഭരണാധികാരിയായ ഉഗ്രസേനന്റെ സഹോദരപുത്രിയായ ദേവകിയെ ശൂരസേനന്റെ പുത്രനായ വസുദേവര്‍ വിവാഹം കഴിച്ചു. ഉഗ്രസേനന്റെ പുത്രനായിരുന്നു കംസന്‍. വിവാഹഘോഷയാത്രാവേളയില്‍ ദേവകിയുടെ അഷ്ടപുത്രന്‍ കംസനെ വധിക്കുമെന്ന് അശരീരിയുണ്ടായി. ഇതുകേട്ട് കംസന്‍ ദേവകിയെ വധിക്കാന്‍ ഒരുങ്ങി. യാദവപ്രമുഖരുടെ സമയോചിതമായ ഇടപെടല്‍മൂലം കംസന്‍ ദേവകിയെ വധിച്ചില്ല. ദേവകി പ്രസവിക്കുന്ന എല്ലാ ശിശുക്കളെയും കംസന് കാഴ്ചവയ്ക്കാമെന്ന് വസുദേവര്‍ പറഞ്ഞു. കംസന്‍ അതിന് സമ്മതിക്കുകയും ദേവകീവസുദേവന്മാരെ കാരാഗൃഹത്തില്‍ അടയ്ക്കുകയും ചെയ്തു. ദേവകിയുടെ ആറ് ശിശുക്കളെയും കംസന്‍ വധിച്ചു. ദേവകി ഏഴാമതും ഗര്‍ഭം ധരിച്ചു. ആ ഗര്‍ഭത്തെ മായാദേവി വസുദേവരുടെതന്നെ മറ്റൊരു ഭാര്യയായ രോഹിണിയുടെ ഉദരത്തിലേക്ക് മാറ്റി. ദേവകിയുടെ ഗര്‍ഭം അലസിപോയതായി വാര്‍ത്തയും പറഞ്ഞു. രോഹിണി പ്രസവിച്ച ആ ശിശുവാണ് ബലരാമന്‍. ഗര്‍ഭത്തെ സംഘര്‍ഷണം ചെയ്ത് ജനപ്പിച്ചവനായതുകൊണ്ട് ബലരാമന് സഘര്‍ഷണന്‍ എന്നൊരുപേരും കൂടിയുണ്ടായി. ബാലദേവന്‍, ബലഭദ്രന്‍, ഹലായുധന്‍ എന്നീ പേരുകളിലും ബലരാമന്‍ അറിയപ്പെടുന്നു.
യോഗീഹൃദയങ്ങളെ രമിപ്പിക്കുകയാലും സദാ സ്വയം എല്ലാറ്റിലും രമിക്കുകയാലും) ഈ കുഞ്ഞ് സങ്കര്‍ഷണന്‍ എന്നും അറിയപ്പെടും. ഗര്‍ഭസ്ഥനായിരിക്കുമ്പോള്‍ ദേവകീഗര്‍ഭത്തില്‍നിന്ന് രോഹിണിയിലേക്ക് ആകര്‍ഷിക്കുകയാല്‍. മാത്രമല്ല, ഇവന്‍ ശേഷനുമാകുന്നു. എല്ലാം നശിക്കുമ്പോഴും നാശമില്ലാത്തവനാകയാല്‍. അതിബലമുള്ളവനാകയാല്‍ ബലന്‍ എന്നും അറിയപ്പെടും.
രാമന്‍ എന്ന സംജ്ഞതന്നെ . സര്‍വ്വചേതനാചേതനങ്ങളിലും രമിക്കുന്നവന്‍ എന്നാണര്‍ത്ഥം. സര്‍വ്വത്തേയും രമിപ്പിക്കുന്നവന്‍ എന്നും അര്‍ത്ഥമുണ്ട്. അതാരാണ്? സാക്ഷാല്‍ ഈശ്വരന്‍! ‘അഹമാദിശ്ച മാധ്യശ്ച ഭൂതാനാമന്തമേവ ച’ എന്ന ഭഗദ്വാക്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നതുമതാണല്ലോ? അതുപോലെ, ‘അഹമാത്മാ ഗുഡാകേശ! സര്‍വ്വഭൂതാന്തരസ്ഥിതഃ എന്നുമുണ്ടല്ലോ? എല്ലാറ്റിലും ഒരുപോലെ സ്ഥിതിചെയ്യുന്ന രാമന്‍തന്നെയാണ് ഈശ്വരന്‍.
ശേഷന്‍ എന്ന അപരാഭിധാനവും ഇതേ മഹിമാനത്തെ പ്രതിനിധാനം ചെയ്യുന്നു. എല്ലാം നശിച്ചാലും നശിക്കാതെ ശേഷിക്കുന്നവനാണല്ലോ ശേഷന്‍! ഉത്പത്തി സ്ഥിതി വിനാശങ്ങള്‍ക്കു കാരണം ഭഗവാനായിരിക്കേ പ്രളയത്തിലും ഭഗവാന് നാശമുണ്ടാവുകയില്ലല്ലോ. അതിനാല്‍, ശേഷന്‍ എന്ന പേരും ഈശ്വരന്‍ എന്ന അര്‍ത്ഥത്തിലാണെന്നു മനസ്സിലാക്കാം. ശേഷിമാന്‍ എന്നും ഈ പദത്തിനര്‍ത്ഥം കാണാം. സര്‍വ്വശക്തന്‍ എന്നര്‍ത്ഥം. ലോകങ്ങളെ ധരിച്ച് സര്‍വ്വതിനേയും കാക്കുകയാല്‍ ശേഷന്‍ എന്ന സംജ്ഞ ഈശ്വരനേ യോജിക്കൂ. ശത്രുസംഹാരമടക്കമുള്ള ഭീമകര്‍മ്മങ്ങള്‍ നടത്തുന്നതിനാല്‍ ബലനുമാകുന്നു. ഭഗവാന്റെ ഇച്ഛയില്ലെങ്കില്‍ ലോകത്തൊരുവസ്തുവും ചലിക്കുകയില്ല. ആ മഹാതത്ത്വമാണ് ബലന്‍ എന്നതിലടങ്ങിയിരിക്കുന്നത്. ദഹനനും പ്രഭഞ്ജനനും ബ്രഹ്മത്തിനുമുന്നില്‍ പരാജയപ്പെട്ട ഔപനിഷദകഥ ഇവിടെ സ്മരിക്കുന്നത് നന്നായിരിക്കും. ലോകത്തൊന്നിനും ബ്രഹ്മത്തോളം ബലമില്ലെന്ന് അക്കഥ വ്യക്തമാക്കി. അപ്പോള്‍, ബലന്‍ എന്ന നാമവും ഈശ്വരന്‍ എന്ന അര്‍ത്ഥത്തിലാണെന്നു കരുതാം. സങ്കര്‍ഷണന്‍ എന്നതാണ് മറ്റൊരു പര്യായം. ഒന്നാലോചിച്ചാല്‍ ഈ സംജ്ഞയിലെ മഹാരഹസ്യം ബോദ്ധ്യപ്പെടും. ഒന്നായ ചൈതന്യമാണല്ലോ ആദ്യം രണ്ടായും പിന്നെ മൂന്നായും അനന്തരം അനേകകോടികളായും പരിണമിച്ചത്? അതിന് നിദാനമായ ഭഗവച്ഛക്തിതന്നെയാണ് സങ്കര്‍ഷണന്‍!
ബലരാമന്‍ കൃഷിയുടെ അധിദേവനായി അറിയപ്പെടുന്നു. കലപ്പയും ഗദയുമാണ് ആയുധങ്ങള്‍. അതിയായ ബലത്തോടുകൂടിയവനും ഏവരേയും ആകര്‍ഷിക്കുന്ന രൂപത്തോടു കൂടിയവനുമായതു കൊണ്ടാണ് ബലരാമന്‍ എന്ന പേരുണ്ടായത്. ഹല(കലപ്പ)മാണ് ബലരാമന്റെ ആയുധം. ഗദായുദ്ധത്തിനും ഇദ്ദേഹം അതിനിപുണനായിരുന്നു. മഗധയുടെ രാജാവ് ജരാസന്ധനെ ഗദായുദ്ധത്തില്‍ തോല്പിക്കുകയുണ്ടായി. കൊല്ലുവാനാണ് ശ്രമിച്ചതെങ്കിലും കൊല്ലാതെ വിടുകയായിരുന്നു. ദുര്യോധന പുത്രി ലക്ഷണയുടെ സ്വയംവരം നടക്കുമ്പോള്‍ കൗരവര്‍ ശ്രീകൃഷ്ണന്റെ പുത്രനായ സാംബനെ പിടിച്ചുകെട്ടി. ആ സദസ്സിലേയ്ക്ക് ബലരാമന്‍ എത്തിച്ചേര്‍ന്നു. എന്നാലും ദുര്യോധനാദികള്‍ക്ക് സാംബനെ വിട്ടയക്കാന്‍ താല്പര്യമുണ്ടായില്ല. ബലരാമനെ എടുത്ത് ഗംഗയിലേക്കിടുവാന് നിശ്ചയിച്ച് കലപ്പയടുത്ത് ഹസ്തിനപുരത്തിന്റെ നഗരഭിത്തിയില്‍ ചാരിവച്ചു. ഹസ്തിനപുരം ആകെ ഇളകുവന്‍ തുടങ്ങി. ദുര്യോധനന്‍ ഒടുവില്‍ ലക്ഷണയെ സാംബനോട് ഒപ്പംകൊണ്ടുവന്ന് ബലരാമന് നല്‍കി. പിന്നീടാണ് ബലരാമനില്‍ നിന്നും ഗദായുദ്ധം ദുര്യോധനന്‍ പഠിയ്ക്കുന്നത്. അദ്ദേഹത്തിന്റെ ജന്മദിനം ഭാരതീയ കിസാന്‍ സംഘ് ദേശീയ കര്‍ഷക ദിനമായി ആചരിക്കുന്നു.
ബലരാമന്‍റെ വിവാഹം
ॐ➖➖➖➖ॐ➖➖➖➖ॐ
ബലരാമന്‍ വിവാഹം ചെയ്തത് രേവതിയെയായിരുന്നു. ഇതു സംബന്ധിച്ച കഥ ഇപ്രകാരമാണ്. രാമകൃഷ്ണന്‍മാരുടെ ആഗമനത്തിനു മുമ്പ് ദ്വാരകയുടെ പേര്‍ കുശസ്ഥലി എന്നായിരുന്നു. അതിനെ ഭരിച്ചിരുന്നത് ശര്യാതിയുടെ പൗത്രനും ആനര്‍ത്തന്റെ പുത്രനുമായ രേവതനായിരുന്നു. രേവതന്റെ പുത്രിയായിരുന്നു രേവതി. തന്റെ മകള്‍ക്ക് അനുയോജ്യനായ പതി ആരാണെന്നു ചോദിക്കുവാന്‍ വേണ്ടി രേവതന്‍ അവളെയുംകൊണ്ട് ബ്രഹ്മലോകത്തേക്ക് പോയി. ആ സമയത്ത് വേദങ്ങളും യജ്ഞങ്ങളും സമുദ്രങ്ങളും പര്‍വതങ്ങളുമൊക്കെ ബ്രഹ്മാവിനെ സ്തുതിച്ചു കൊണ്ടിരിക്കുകയായിരുന്നു. രേവതന്‍ അതുശ്രവിച്ച് അല്പനേരം നിന്നുപോയി. അതിനുശേഷം നൃപന്‍ തന്റെ ആഗമനോദ്ദേശ്യം ബ്രഹ്മാവിനോടു പറഞ്ഞു. അപ്പോള്‍ ബ്രഹ്മാവ് പറഞ്ഞു, ” അല്ലയോ രാജാവേ, അവിടുന്ന് ഭൂമിയില്‍നിന്നും ഇവിടെയെത്തിയിട്ട് അനേകായിരം വര്‍ഷങ്ങളായിരിക്കുന്നു. ബ്രഹ്മലോകത്തിലെ ഒരുനിമിഷംപോലും മര്‍ത്യലോകത്തില്‍ അനേകവര്‍ഷങ്ങളാണല്ലോ. ഭൂമിയില്‍ ഇപ്പോള്‍ ദ്വാപരയുഗാന്ത്യമാണ്. അങ്ങയുടെ കുശസ്ഥലിയില്‍ ഇപ്പോള്‍ രാമകൃഷ്ണന്മാര്‍ വസിക്കുന്നു. അങ്ങയുടെ പുത്രിയായ രേവതിയെ പരിണയിക്കാന്‍ എന്തുകൊണ്ടും യോഗ്യനായിരിക്കുന്നത് ബലരാമന്‍ തന്നെയാണ്.” ഇതുകേട്ട് രേവതന്‍ ഭൂമിയിലേക്ക് തിരികെവന്ന് രേവതിയെ ബലരാമന് വിവാഹം ചെയ്തു കൊടുത്തു.
തെറ്റിദ്ധരിപ്പിക്കപ്പെട്ട ബലരാമന്‍
ॐ➖➖➖➖ॐ➖➖➖➖ॐ
മഹാവിഷ്ണുവിന്‍റെ അംശം അഥവാ അംഗം ആണ് അനന്തന്‍. അപ്പോള്‍ വൈഷ്ണവ ഭാവം തന്നെയാണ് അനന്തനും. യോഗിയും സ്ഥിത പ്രജ്ഞനും ഇന്ദ്രിയ നിഗ്രഹം സ്വഭാവമായ അംശവും ആണ് അങ്ങിനെയുള്ള അനന്തന്റെ അവതാരമാണ് ബലരാമന്‍. സദാ സമയവും ലഹരിയില്‍ ആണ് അതായത് ഹരിയില്‍ ലയിച്ചിരിക്കുന്ന അവസ്ഥ. ഭക്തിയാല്‍ ഉന്മത്തനായിരിക്കുന്ന രാമനെ മദ്യം ഉപയോഗിക്കുന്നവന്‍ ആയി ചിത്രീകരിച്ചിരിക്കുന്നു. അനന്തന്റെ അവതാരമായതിനാല്‍ മദ്യം എന്ന ദ്രവ രൂപ പാനീയം അല്ല എന്നുറപ്പ് ഇത് മനസ്സില്‍ വെച്ച് കൊണ്ട് വേണം ബലരാമനെ സമീപിക്കാന്‍. സദാസമയത്തും ഹരിയില്‍ ലയിചിരിക്കുന്നതിനാല്‍ പരിസരം മറന്നിരിക്കും പലപ്പോളും ദ്വാരകയില്‍ നടക്കുന്ന കാര്യങ്ങള്‍ രാമന്‍ അറിയാറില്ല. കാരണം യോഗനിദ്രയില്‍ ആണ് അത് തന്നെ ഹനുമാന്‍ രാമമന്ത്രം ജപിച്ചു ലയിച്ചിരുന്നു ഒരു യുഗം പോയത് തന്നെ അറിഞ്ഞിട്ടില്ല. അതെ പോലെ തന്നെ ഇവിടെയും. പക്ഷെ വളരെ വികലമായാണ് പലരും രാമനെ വിലയിരുത്തുന്നത്. ഇവിടെ രാമന്‍ അവതാരമാണെന്ന കാര്യവും ഒരു അവതാരത്തിന്റെ ലക്ഷണവും വ്യാഖ്യാനിക്കുന്നവര്‍ മറക്കുന്നു.
യുദ്ധ സമയത്ത് രാമന്‍ ഒളിച്ചോടിയത് അല്ല തീര്‍ഥയാത്രക്കു പോയതിനെ ഇങ്ങിനെ വ്യാഖ്യാനിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ എന്തിനാണ് രാമന്‍ ഈ സമയം തന്നെ തീര്‍ഥയാത്രക്കു തിരഞ്ഞെടുത്തത്? ബലരാമന്‍ ഏതെങ്കിലും പക്ഷത്ത് നിന്ന് യുദ്ധം ചെയ്യാന്‍ തുടങ്ങിയാല്‍ പതിനെട്ട ദിവസം പോയിട്ട് പതിനെട്ടു നിമിഷം നേരം പോലും യുദ്ധം നീണ്ടു നില്‍ക്കില്ല. രണ്ടു തവണ ഇത് ലോകത്തിനു കാണിച്ചു കൊടുത്തതാണ് ഇന്ദ്ര പൂജ മുടക്കി ഗോവര്‍ദ്ധനത്തെ പൂജിക്കാന്‍ ശ്രീകൃഷ്ണന്‍ ആവശ്യപ്പെട്ടപ്പോള്‍ യാദവര്‍ അത് അംഗീകരിച്ചു. ചോദ്യം ചെയ്യാന്‍ എത്തിയ ദേവേന്ദ്രനെയും ദേവന്മാരെയും നേരിട്ടത് ആദ്യം ബലരാമന്‍ ആയിരുന്നു. ആകാശം മുട്ടെ വളര്‍ന്നു തന്‍റെ ആയുധമായ കലപ്പ ഭൂമിയില്‍ താഴ്ത്ത്തിയപ്പോള്‍ മറുഭാഗം കുലുങ്ങുകയും ദേവന്മാര്‍ ഭൂമിയുടെ കുലുക്കത്തെ ഭയന്ന് മാപ്പ് ചോദിക്കുകയും ചെയ്തു. പിന്നെ ജാമ്ബവതിയുടെ പുത്രനായ സാംബനെ ദുര്യോധനന്‍ ബന്ധനത്തില്‍ ആക്കിയപ്പോള്‍ മോചിപ്പിക്കാന്‍ ചെന്നത് ബലരാമന്‍ ആയിരുന്നു തന്‍റെ ശിഷ്യന്‍ ആയിട്ട് കൂടി തന്നോട് അപമര്യാദയായി ദുര്യോധനന്‍ പെരുമാറിയപ്പോള്‍ കുപിതനായ രാമന്‍ വാനംമുട്ടെ വളര്‍ന്നു കലപ്പ ഭൂമിയില്‍ താഴ്ത്തുകയും ഹസ്തിന പുരി ഗംഗയുടെ മടിത്തട്ടിലേക്ക് മറിയും എന്നാ ഘട്ടം വന്നപ്പോള്‍ ഭീഷ്മര്‍ ആണ് രാമനോട് മാപ്പ് ചോദിച്ചു രാമനെ ശാന്തന്‍ ആക്കിയത്. അപ്പോള്‍ രാമന്‍ യുദ്ധത്തിനു തെയ്യാരായാല്‍ മറുപക്ഷം നിമിഷ നേരം കൊണ്ട് നാശമാകും. അതല്ല വിധി എന്ന് അറിഞ്ഞ രാമന്‍ ഭഗവാന്റെ ഉദ്ദേശം എന്താണ് അത് നടക്കട്ടെ എന്നും വിചാരിച്ചു പോയതാണ് മാത്രമല്ല ഈ യാത്രയെ കൃഷ്ണന്‍ തടഞ്ഞതും ഇല്ല.
പിന്നെ മറ്റൊരു അപവാദം രോമഹര്‍ഷ മഹര്‍ഷിയെ വധിച്ചു എന്നും പറഞ്ഞാണ്. ഹരികഥ പറയുന്ന സൂതനാണ് രോമാഹര്‍ഷന്‍ ഒരിക്കല്‍ ബലരാമന്‍ നൈമിഷികാരണൃത്തില്‍ എത്തിയപ്പോള്‍ എഴുന്നേറ്റു ബഹുമാനിച്ചില്ല എന്നാ കാരണവും പറഞ്ഞു ബലരാമന്‍ രോമാഹര്‍ഷനെ വധിച്ചു വത്രേ! അതാണോ സത്യം? ഹരികഥ കേള്‍ക്കുകയോ പറയുകയോ ചെയ്‌താല്‍ ഭക്തി മൂലം രോമാഞ്ചം ഉണ്ടാകും മഹര്‍ഷിക്ക് അത് കൊണ്ടാണ് രോമം ഹര്ഷിക്കുന്നവന്‍ എന്നാ അര്‍ത്ഥത്തില്‍ രോമഹര്‍ഷ്ന്‍ എന്നാ പേര് വന്നത്. ഭക്തിയില്‍ ലയിച്ചിരിക്കുമ്പോള്‍ പരിസരം മറന്നു പോകും എന്ന് ബലരാമന് അറിയാം അപ്പോള്‍ സദാഹരിയില്‍ ലയിച്ചിരിക്കുക ഹര്പുരാണപാരായണം മകനായ ഉഗ്രശ്രവസ്സ് നടത്തട്ടെ എന്ന് പറയുകയും രോമഹര്‍ഷ മഹര്‍ഷിയെ അതില്‍ നിന്നും വിടുവിച്ച് തപസിനു അനുമതി നല്‍കുകയുമാണ് രാമന്‍ ചെയ്തത് പുരാണ പാരായണത്തില്‍ നിന്നും ഒഴിവാക്കിയതിനെ ആണ് ഇവിടെ വധിച്ചു എന്ന് പറയുന്നത്. നിസ്സാര കാര്യത്തിനു പ്രകൊപിതര്‍ ആകുന്നവരല്ല അവതാരങ്ങള്‍
ബലരാമക്ഷേത്രം
ॐ➖➖➖➖ॐ➖➖➖➖ॐ
ശ്രീബലരാമസ്വാമിക്ക് മുഖ്യപ്രതിഷ്ഠയുള്ള ഒരു ക്ഷേത്രമാണ് പാലക്കാട് ജില്ലയിലെ നെന്മിനി ക്ഷേത്രം. തൃശ്ശൂര്‍ - ചേര്‍പ്പ് പെരുവനം ക്ഷേത്രത്തിനു കിഴക്കുവശത്തായി ഒരു ബലരാമക്ഷേത്രമുണ്ട് .
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...*
✿❁════❁★☬ॐ☬★❁════❁✿
✍ *HINDU WAY OF L͚͚͚͚I͚͚͚F͚͚E͚* ©
സങ്കർഷണൻ എന്ന പേര് വന്നതെങ്ങനെയെന്ന് നോക്കാനാണ് ഇത് തുറന്നത് . ആഹാ ! കഥാസാഗരം !
ReplyDelete