പ്രണവം ശംഖനാദം
Sunday 21 April 2019 4:30 am IST
വിഷ്ണുഭഗവാന്റെ മുദ്രയാണ് ശംഖ്. ഹൈന്ദവ- ബുദ്ധമതങ്ങളില്‍ വിശുദ്ധവസ്തുക്കളുടെ ഗണത്തില്‍ പെടുന്ന ശംഖ് മതപരമായ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്നു. ശംഖില്‍ നിന്നുയരുന്നത് പ്രണവമന്ത്രമാണെന്നാണ് സങ്കല്പം. മഹാലക്ഷ്മിയുടെ വാസസ്ഥലമായ ശംഖിന്റെ സാന്നിധ്യം പ്രശസ്തിയും ദീര്‍ഘായുസ്സും സമ്പദ്സമൃദ്ധിയും പ്രദാനം ചെയ്യും. ശംഖില്‍ നിന്നുള്ള തീര്‍ഥത്തില്‍ സ്നാനം ചെയ്താല്‍ എല്ലാ പു
ണ്യതീര്‍ഥങ്ങളിലും സ്നാനം ചെയ്ത ഫലം ലഭിക്കുമെന്ന് ബ്രഹ്മവൈവര്‍ത്ത പുരാണത്തില്‍ പറയുന്നു.ഇടംപിരി, വലംപിരി എന്നിങ്ങനെ ശംഖ് രണ്ടു തരത്തിലുണ്ട്. ഇടംപിരി ശംഖാണ് ശംഖനാദം മുഴക്കാന്‍ ഉപയോഗിക്കുന്നത്. അത്യപൂര്‍വമാണ് വലംപിരി ശംഖ്. ഇത് ഉപയോഗിച്ച് ജലം കൊണ്ടും കറുത്തപശുവിന്റെ പാല്‍കൊണ്ടും വിഷ്ണുഭഗവാന് അഭിഷേകം നടത്തുന്നത് അതിവിശേഷമാണ്.
വലിപ്പവും തേജസ്സും കൂടുംതോറും വലംപിരിശംഖിന്റെ ദിവ്യത്വവും കൂടുമെന്ന് കരുതപ്പെടുന്നു. ശംഖിന് അപചയം സംഭവിച്ചാല്‍ അത് സ്വര്‍ണം കെട്ടി സൂക്ഷിച്ച് പരിഹരിക്കണം.വലംപിരി ശംഖ് പൂജാമുറിയില്‍ സൂക്ഷിച്ച് നിത്യവും ആരാധിച്ചു വണങ്ങുന്നത് ഉത്തമമത്രേ.
ബുദ്ധമതവിശ്വാസമനുസരിച്ച് ശുഭദായകമായ എട്ട് ബിംബങ്ങളിലൊന്നാണ് ശംഖ്. ബോധിധര്‍മന്റെ ശബ്ദമാണ് ശംഖനാദമെന്നും വിശ്വസിക്കപ്പെടുന്നു.
janmabhumi
No comments:
Post a Comment