Monday, May 13, 2019

ഭാഗവത ജ്ഞാനം
1.ഭഗവൽ ലോകത്തു എത്തുവാൻ എന്താണ് വഴി ?
ദേഹാദികൾ ആയ പ്രപഞ്ചങ്ങൾ മായ യാണ് എന്ന് സമബുദ്ധി കൊണ്ട് അറിഞ്ഞു മായ യില്ലാത്ത ശുദ്ധ ബോധത്തിൽ എത്തിച്ചേരണം
2.സംഗം എങ്ങനെ കളയാം ?
ലോക തത്വത്തെ വിമർശിക്കുക .അതിനു അവധൂത ഗീത പഠിക്കണം
3.ബന്ധവും മോക്ഷവും എങ്ങനെ ഉണ്ടാകുന്നു ?
വിഷയങ്ങളിൽ ബന്ധം ഇല്ലാതെ വന്നാൽ ബന്ധം ഇല്ലാതെ ആകും
വിഷയങ്ങളോട് ചേരുമ്പോൾ ബന്ധം ഉണ്ടാകുന്നു
മോക്ഷം വിദ്യ കൊണ്ട് വരുന്നു
അവിദ്യ ബന്ധം ഉണ്ടാക്കുന്നു -ജനന മരണങ്ങൾക്ക് കാരണം ആകുന്നു
4.മഹത്തുക്കൾ ആരാണ് ?
വിദ്വാൻമാർ ജിതേന്ദ്രിയരും ഭാഗവത രഹസ്യം അറിയുന്നവരും ലോകാനുഗ്രഹത്തിനു വേണ്ടി മാത്രം കഴിയുന്നവരും ആണ് .സൽസംഗം അവരുമായി വേണം
5.ഭക്തി എന്നാൽ എന്ത് ആണ് ?
മനസ്സും വാക്കും ശരീരവും കർമ്മവും എല്ലാം സദാ ഭഗവങ്കൽ സമർപ്പികുന്നത് ആണ്.അത് കൊണ്ട് മാത്രമേ മുക്തി ലഭിക്കൂ
6.ബന്ധങ്ങൾക്കും മോക്ഷത്തിനും എന്ത് ആണ് വിഷയം ആകുന്നതു ?
പരമാത്മാവ് താൻ തന്നെയാണ് എന്ന് അറിയുന്നത് ആണ് മോക്ഷവിഷയം
ജീവൻ വേറെ ആണ് എന്ന് തോന്നുന്നത് ആണ് ബന്ധങ്ങൾ ക്ക് കാരണം
ഉദ്ധവ സംവാദം
(ഭാഗവതം ).
Gowindan namboodiri

No comments:

Post a Comment