Monday, May 13, 2019

ബന്ധങ്ങളിലെ വിള്ളൽ ഉണ്ടാകുന്നതെങ്ങനെ?
````````````´´´´´´´´´´´´´`´´`´´´´
മറ്റുള്ള ജീവികളെ അപേക്ഷിച്ച്. മനുഷ്യന് വളരെയേറെ പ്രത്യേകതയുണ്ട്. കാരണം മനുഷ്യന് ശാരീരികമായ സുഖദുഃഖങ്ങളെ പോലെതന്നെ പ്രാധാന്യമുള്ളതാണ് മനസ്സിൻറെ സുഖദുഃഖങ്ങളും. അതായത് ഇത്തര ജീവികളെ അപേക്ഷിച്ച് മനുഷ്യന് മനസ്സ് പ്രബലമാണ് എന്ന് സാരം.
മനുഷ്യരിലും മൂന്നു ഗുണങ്ങൾ ആണ് ഉള്ളത് സത്വ രജോ തമോ ഗുണങ്ങൾ. ഇതിൽ ഏതെങ്കിലും ഒരു ഗുണം നല്ലതോ ചീത്തയോ എന്ന് അർത്ഥമില്ല.
എന്നാൽ മനുഷ്യർ തമ്മിലുള്ള ബന്ധത്തിന് ഈ ഗുണങ്ങളുടെ ഏറ്റക്കുറച്ചിൽ ബന്ധപ്പെട്ടിരിക്കുന്നു.
ഒരുദാഹരണം അഹം മമത്വം പൂർണ്ണമായി മാറാത്ത ഒരു സത്വഗുണപ്രധാനിയായ ഒരു വ്യക്തിയുടെ സൂക്ഷ്മശരീരത്തിൽ മുറിവുണ്ടാകാൻ ഒരു തമോഗുണ പ്രധാനിക്കും രജോഗുണ പ്രധാനിക്കും സാധിക്കും.
വാക്കുകൾ കൊണ്ട് അത്തരം സത്വഗുണപ്രധാനിയുമായ വ്യക്തിയെ നിരന്തരം മുറിവേൽപ്പിച്ചാൽ. പതുക്കെ പതുക്കെ സത്വഗുണം കുറഞ്ഞു ആ വ്യക്തിയിൽ അഹം മമത്വം കൂടിവരികയും രജോഗുണം കൂടുകയും ചെയ്യും.
ചിലപ്പോൾ സത്വരജ ഗുണങ്ങളുടെ സമത്വം വരെ ആ വ്യക്തി സൂക്ഷ്മ ശരീരത്തിൽ എത്ര മുറിവുണ്ടായാലും. പ്രതികരിച്ചു എന്ന് വരില്ല.
എന്നാൽ നിരന്തരം ആ വ്യക്തിയുടെ സൂക്ഷ്മശരീരത്തിൽ മുറിവേൽപ്പിച്ചു കൊണ്ടിരുന്നാൽ. ആ വ്യക്തിയിൽ രജോഗുണം ഉണരും. വ്യക്തി പ്രതികരിച്ചു തുടങ്ങും.( നല്ല സാധന ചെയ്യുന്ന ഒരു വ്യക്തി ആണെങ്കിൽ സൂക്ഷ്മശരീരത്തിൽ മുറിവേൽപ്പിക്കുന്നവരോട് തൻറെ അഹം ഉണരുമ്പോൾ തിരിച്ചറിയാൻ സാധിക്കുന്നതിനാൽ പറഞ്ഞു വിലക്കും എന്നിലെ രജോഗുണം ഉയരുന്നു എന്നെ ഉപദ്രവിക്കരുത് എന്ന് )
പ്രതികരണത്തിന്റെ തോത് രജോ തമോ ഗുണങ്ങളുടെ ഏറ്റക്കുറച്ചിലിന് അടിസ്ഥാനമായി ആയിരിക്കും.
അഹം മാമത്വം പ്രബലം അയാൾ ചില വ്യക്തികൾ ശാരീരിക ശക്തിയിൽ പ്രതികരിക്കും. മറ്റുചിലരാകട്ടെ വാക്കുകൾ കൊണ്ട് പ്രതികരിക്കും. ചിലരാകട്ടെ സ്വയം ശരീരം നശിപ്പിച്ച് പ്രതികരിക്കും.(അതുകൊണ്ട് ആണ് നിയമങ്ങളിൽ ആത്മഹത്യാക്ക് കാരണം ആയവർ കുറ്റക്കാർ ആകുന്നത് )
വേദാന്ത ചിന്തയിൽ നോക്കിയാൽ ആത്മഹത്യയെ പോലെ പ്രതികരണം ചെയ്യുന്നതാണ് ഉത്തമം എന്ന് എനിക്ക് തോന്നുന്നു കാരണം മറ്റൊരു ജീവനെ അപഹരിക്കാൻ നമുക്ക് അവകാശമില്ല. എന്നാൽ ആത്മഹത്യ എനിക്ക് സ്വയം എടുക്കാൻ കഴിയുന്ന തീരുമാനമാണ്. അതിൽ മറ്റൊരു വ്യക്തിക്ക് നാശനഷ്ടങ്ങൾ ഉണ്ടാകുന്നില്ല.
എന്നാൽ ഒരു രജോഗുണ പ്രധാനിയായ വ്യക്തിയുടെ സൂക്ഷ്മശരീരത്തിൽ മുറിവേൽപ്പിക്കാൻ ഒറ്റ വാക്കുകൊണ്ട് സാധിക്കും. രാജോ ഗണത്തിലുള്ള വ്യക്തിയുടെ പ്രതികരണവും വളരെ പെട്ടെന്ന് ആയിരിക്കും..
ഒരു തമോഗുണ പ്രധാനിയായ വ്യക്തിയുടെ സൂക്ഷ്മശരീരത്തിൽ മുറിവേൽപ്പിച്ചാൽ ആ വ്യക്തി ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടാകും. കാരണം തമോഗുണ പ്രധാനികൾക്ക് എപ്പോഴും അഹം മമത്വം മുന്നിട്ടു നിൽക്കും.
അതായത് മനസ്സിൽ ഉണ്ടാകുന്ന മുറിവ് കാരണം ഉണ്ടാകുന്ന കുടുംബ കലഹങ്ങൾ ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല എന്ന്‌ അർത്ഥം. സൂക്ഷ്മശരീരത്തിൽ അല്പാല്പമായി ഉണ്ടായ മുറിവുകൾ പഴുത്ത് പൊട്ടി ദുർഗന്ധം വരുമ്പോഴാണ് മറ്റുള്ളവർക്ക് ആ ദുർഗന്ധത്തിന്റെ വാസന കിട്ടുന്നത്.
വിവേകികളായ സത്വഗുണ പ്രധാനികൾ. മുറിവുണ്ടായി തുടങ്ങുമ്പോൾ തന്നെ മുറിവ്‌ ഉണ്ടാക്കുന്നവർക്കും. ഉണ്ടാക്കുന്നവരുടെ ഉത്തരവാദിത്വപ്പെട്ടവർക്കും. മുന്നറിയിപ്പു കൊടുക്കും.
ആ മുന്നറിയിപ്പ് മനസ്സിലാക്കാൻ അവർക്ക് സാധിച്ചില്ല എങ്കിൽ. അതു പഴുത്തുപൊട്ടി മറ്റുള്ളവർക്ക് ദുർഗന്ധം ഉണ്ടാക്കുന്നതിനുപരി മുറിവുണ്ടാക്കിയവരുടെയും ഉണ്ടായവരുടെയും തലമുറകളോളം ഈ ദുർഗന്ധവും പേറി നടക്കേണ്ടി വരും.
ഇതു മനസ്സിലാക്കി സമചിത്തതയോടെ ബന്ധങ്ങളെ മുന്നോട്ടു കൊണ്ടുപോയി ഇല്ലായെങ്കിൽ ജീവിതം നരകമായി മാറും.
അതെ സ്വർഗ്ഗവും നരകവും ഇവിടെ ഈ ഭൂമിയിൽ ആണ്. നിങ്ങൾ മനപ്പൊരുത്തതോടുകൂടി ജീവിക്കുന്നു എങ്കിൽ നിങ്ങൾ സ്വർഗ്ഗത്തിലാണ്.
നിങ്ങൾ മനപ്പൊരുത്തം ഇല്ലാതെ ജീവിക്കുകയാണെങ്കിൽ നിങ്ങൾ നരകത്തിലാണ്.
നരകത്തിൽ നിന്ന് സ്വർഗ്ഗത്തിലേക്കുള്ള ദൂരം വിവേചന ബുദ്ധിയാണ് ( അറിവ്)
സ്വർഗ്ഗത്തിൽ നിന്നും മോക്ഷത്തിലേക്കുള്ള ദൂരം ജ്ഞാനം ആണ്..
biju pilla

No comments:

Post a Comment