Saturday, May 11, 2019

ശ്രീമദ് ഭാഗവതം 146*
*ശ്രവണം കീർത്തനം വിഷ്ണോ: സ്മരണം പാദസേവനം*
അതും പോരാ പിന്നെയോ *അർച്ചനം.* പല വിധത്തിലാണ് ഭക്തി.ദിവ്യപുഷ്പങ്ങൾ കൊണ്ട് ഭഗവാനെ ഭാവത്തോടുകൂടെ അർച്ചിക്കാ. നമ്മളുടെ കർമ്മങ്ങളെ ഒക്കെ കൊണ്ട് ഭഗവാനെ അർച്ചിക്കാ. ഓരോ മാനസപുഷ്പം കൊണ്ടും ഭഗവാനെ അർച്ചിക്കാ.
മനമലർ കൊയ്തു മഹേശപൂജചെയ്യും മനുജന് മറ്റൊരു വേല ചെയ്തിടേണ്ട.
എട്ട് പുഷ്പങ്ങൾ ഭഗവാന് വളരെ ഇഷ്ടാണ്.
അഹിംസാ പ്രഥമം പുഷ്പം പുഷ്പം ഇന്ദ്രിയനിഗ്രഹ:
സർവ്വഭൂതദയാപുഷ്പം ക്ഷമാ പുഷ്പം വിശേഷത:
ശാന്തി പുഷ്പം തപ: പുഷ്പം ധ്യാനപുഷ്പം തഥൈവ ച സത്യം അഷ്ടവിധം പുഷ്പം വിഷ്ണോ: പ്രീതികരം ഭവേത്.
അഹിംസാ,
ഇന്ദ്രിയനിഗ്രഹം,
സർവ്വഭൂതദയാ,
ക്ഷമ,
ശാന്തി,
തപസ്സ്
ധ്യാനം
സത്യം
ഇതൊക്കെ ആണ് ഭഗവാന് ഇഷ്ടപ്പെട്ട പുഷ്പങ്ങൾ. ഈ ഗുണങ്ങളൊക്കെ ആന്തരികമായിട്ട് വളർന്നാൽ അത് ഭഗവാനുള്ള അർച്ചന ആയി.
*വന്ദനം*
അടുത്തത് ഭഗവാനെ വന്ദിക്കാ. ഈ വന്ദിക്കുന്ന ഭാവം ഉയർന്ന തലത്തിലുള്ള ജ്ഞാനികളിൽ കാണാം. എവിടെ യെങ്കിലും ഒരു വിളക്ക് കണ്ടാൽ നമസ്ക്കരിക്കും. അപ്പോ തോന്നും എന്തിനാ ഇങ്ങനെ ഈ ജ്ഞാനസ്ഥിതിയിൽ ഇരിക്കുന്നവർ നമസ്ക്കരിക്കുന്നത് എന്ന് . ഈ അഹങ്കാരത്തിനെ ഒന്ന് മെരുക്കി എടുക്കാനാണ്. അല്ലെങ്കിലോ എല്ലാം ബ്രഹ്മമാണ് ആത്മാവാണ് എന്നൊക്കെ പറഞ്ഞാലും ചിലപ്പോ തോന്നും ഞാൻ ഒരു ബ്രഹ്മം. അവൻ ഈ ബ്രഹ്മം ആയ എന്നെ നമസ്ക്കരിക്കണം. ഈ അഹങ്കാരം നമ്മളറിയാതെ കുരങ്ങ് കളിപ്പിക്കും. അതുകൊണ്ട് നമസ്ക്കരിക്കാ. അതുകൊണ്ട് ദൂഷ്യം ഒന്നുമില്ലല്ലോ.
*ദാസ്യം* .
അടുത്തത് ദാസ്യം. ഞാൻ ഭഗവാന്റെ ദാസനാണ് എന്ന ഭാവം ഉള്ളിൽ വെച്ച് കൊണ്ട് ഇരിക്കുന്നു.
കുറേ കഴിയുമ്പോ
*സഖ്യം* .
ഭഗവാൻ നമ്മുടെ കൂടെ നടക്കണു എന്നുള്ള ഭാവം. കൂടെ നടന്ന് എന്തു ചെയ്യും. പിടിച്ച് ഒരു വിഴുങ്ങ് വിഴുങ്ങും.
*ആത്മനിവേദനം*
നമ്മൾ നിവേദനം ചെയ്യലല്ല. ഭഗവാൻ പിടിച്ചു വാങ്ങിക്കും. പക്ഷേ നമ്മൾ നിവേദനം ചെയ്ത പോലെ തോന്നും.
ആത്മനിവേദനം എന്നാൽ നിർവികല്പസമാധി ആത്മസാക്ഷാത്കാരം ബ്രഹ്മാനുഭവം എന്നൊക്കെയാണർത്ഥം.
ആത്മനിവേദനം ചെയ്ത ആള് പിന്നെ ണ്ടാവില്ല്യ. വ്യക്തിത്വം പോയി. ശരണാഗതി ആയി. ജീവാഹങ്കാരം പോയി. ആത്മനിവേദനം എന്നുള്ളത് ഹൃദയം. ബാക്കി ഉള്ളതൊക്കെ അംഗങ്ങൾ. ഈ നവധാ ഭക്തിയിൽ ആത്മനിവേദനം അംഗി. ബാക്കി എട്ടും അംഗം. ആത്മനിവേദനത്തിൽ ശരീരത്തിന്റേയോ മനസ്സിന്റേയോ പ്രക്രിയ അല്ലാതെ സദ്ഗുരു സാന്നിദ്ധ്യത്തിൽ ഗുരു തത്വം ഈ ജീവനെ എടുത്ത് വിഴുങ്ങുന്നു.
"എടുത്ത് നീ വിഴുങ്ങി എന്നെ ഇന്ദ്രിയങ്ങളോടുടൻ നടിച്ചിടും നമശ്ശിവായ നായകാ നമോ നമ:"
എടുത്ത് വിഴുങ്ങാ എന്നാണ്. *ആ വിഴുങ്ങലാണ് നിവേദനം.* ഭക്തിയുടെ ഈ ഒമ്പത് ഭാവങ്ങൾ ഓരോന്നും നമുക്ക് ഭക്തന്മാരുടെ ജീവിതത്തിൽ കാണാം. ഇങ്ങനെ,
ശ്രവണം കീർത്തനം വിഷ്ണോ: സ്മരണം പാദസേവനം
അർച്ചനം വന്ദനം ദാസ്യം സഖ്യം ആത്മനിവേദനം.
ഇതി പുംസാർപ്പിതാ വിഷ്ണൗ ഭക്തിശ്ചേന്നവലക്ഷണാ
ക്രിയതേ ഭഗവത്യദ്ധാ തന്മന്യേഽധീതമുത്തമം.
ശ്രീനൊച്ചൂർജി
*തുടരും. .*
Lakshmi Prasad.

1 comment:

  1. അഹിംസാ പ്രഥമം പുഷ്പം പുഷ്പം ഇന്ദ്രിയനിഗ്രഹ:
    സർവ്വഭൂതദയാപുഷ്പം ക്ഷമാ പുഷ്പം വിശേഷത:
    ശാന്തി പുഷ്പം തപ: പുഷ്പം ധ്യാനപുഷ്പം തഥൈവ ച സത്യം അഷ്ടവിധം പുഷ്പം വിഷ്ണോ: പ്രീതികരം ഭവേത്. ഈ ശ്ലോകത്തിന്റെ ഉറവിടം?

    ReplyDelete