Saturday, May 11, 2019

ദക്ഷിണാമൂർത്തി സ്തോത്രം-25
ഞാനുണ്ട് എന്ന അനുഭവമില്ലെങ്കിൽ ഈ ലോകത്തെ ആര് കാണും.
ആരഭ്യതേ ജീവ ജഗത് പരാത്മ തത്ത്വാഭി താനേന മതം സമസ്തം ഇതം ത്രയം യാവത് അഹമ്മതിസ്യാ സർവ്വോത്തമാ അഹമ്മതി ശൂന്യ നിഷ്ഠ
ജീവൻ ജഗത് പരമാത്മാ എന്ന് മൂന്നായി പിരിഞ്ഞ് അനുഭവപ്പെടുന്നതൊക്കെ ഈ ജീവന്റെ അനുഭവ മണ്ഡലങ്ങളാണ്.
ഞാനുണ്ട് എന്ന അനുഭവമുണ്ടാദ്യം. ആ അനുഭവത്തിലാണ് മനസ്സ് പൊങ്ങുന്നതും ഇന്ദ്രിയങ്ങളിലൂടെ ഈ പ്രപഞ്ചത്തെ കാണുന്നതും. ഞാനുണ്ട് എന്ന ഈ കേന്ദ്രത്തിലല്ലാതെ അനുഭവം എവിടെ ഏർപ്പെടും.
ചുറ്റും ശ്രദ്ധിക്കു ഈ ക്ലോക്കിന് ക്ലോക്കുണ്ട് എന്നറിയില്ല അതിനാൽ ഈ പ്രപഞ്ചവും അറിയില്ല.ബോധത്തിന്റെ സ്വഭാവമാണ് existence, ഉണ്ട് എന്ന അനുഭവം. അനുഭവം ബോധത്തിന്റെ സ്വഭാവമാണ്. അനുഭവം ബ്രഹ്മത്തിന്റെ സ്വഭാവമാണ്. ജഡത്തിന് അനുഭവമില്ല. ജഡത്തിന് താനുണ്ട് എന്ന അനുഭവമില്ല അതിനാൽ പ്രപഞ്ചത്തിന്റെ അനുഭവവും ഇല്ല.
ബോധത്തിന് ഞാനുണ്ട് എന്ന അനുഭവം സ്വയമേവ ഉണ്ട്. അത് മനസ്സിനാലോ, ഇന്ദ്രിയങ്ങളാലോ ഉണ്ടായതല്ല. ഉദാഹരണത്തിന് ഇരുട്ട് മുറിയിൽ ഇരിക്കുമ്പോൾ ഞാനുണ്ടോ ഇല്ലയോ എന്ന് സംശയം വരുമോ. മറ്റുള്ളവർ ഉണ്ടോ എന്ന് സംശയം വരാം. ആരും ബോധിപ്പിക്കണ്ട അതും സ്വയം ബോധിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
സ്വ ബോധേ ന അന്യ ബോധേ ച
ബോധ രൂപ ദയാത്മനഃ
ന ദീപസ്യ അന്യ ദീപേ ച
യഥാ സ്വാത്മാ പ്രകാശനേ
ഒരു വിളക്കുണ്ട് എന്നറിയാൻ മറ്റൊരു വിളക്കിന്റെ ആവശ്യം ഇല്ല.അതുപോലെ താനുണ്ട് എന്നറിയാൻ ആരും ബോധിപ്പിക്കണ്ട അത് സ്വയം പ്രകാശമാണ്. ഞാനുണ്ട് എന്ന അനുഭവത്തിനെയാണ് ആത്മനി എന്ന് ഭഗവത്പാദർ പറയുന്നത്.
ഉണ്ട് എന്ന സ്വാനുഭവത്തിൽ അറിവ് എന്ന പ്രകാശം ഏർപ്പെടുന്നു. ആ പ്രകാശത്തിലാണ് പ്രപഞ്ചം അനുഭവപ്പെടുന്നത്.
Nochurji.
Malini Dipu

No comments:

Post a Comment