ശ്രീമദ് ഭാഗവതം 147*
ഹിരണ്യകശിപു കോപം കൊണ്ട് വിറച്ചു. കോപം കൊണ്ട് കണ്ണ് കാണാതായി. ശണ്ഡാമർക്കന്മാരെ വിളിച്ചു.
ഹേ ബ്രഹ്മബന്ധോ,
എന്ന് വിളിച്ചു.
"നിങ്ങൾ എന്താ ഈ കുട്ടിയെ പഠിപ്പിച്ചിരിക്കണത്?"
എന്ന് വിളിച്ചു.
"നിങ്ങൾ എന്താ ഈ കുട്ടിയെ പഠിപ്പിച്ചിരിക്കണത്?"
അസാരം ഗ്രാഹിതോ ബാല:
സാരമില്ലാത്ത എന്തൊക്കെയോ ഈ കുട്ടി വിളിച്ചു പറയണു.
സാരമില്ലാത്ത എന്തൊക്കെയോ ഈ കുട്ടി വിളിച്ചു പറയണു.
ഞാൻ പറഞ്ഞത് അനാദരിച്ചു കൊണ്ട് നിങ്ങൾ ഈ കുട്ടിയെ എന്തൊക്കെയാ പഠിപ്പിച്ചിരിക്കണത്?
ഞാനല്ല എന്ന് പറഞ്ഞു ഒരുത്തൻ. മറ്റവൻ കണ്ണുരുട്ടി നോക്കി എന്നെ കുടുക്കി ഇടാണോ🤥
ന മത്പ്രണീതം ന പര പ്രണീതം.
സുതോ വദത്യേഷ തവേന്ദ്രശത്രോ
ഞാൻ പഠിപ്പിച്ചതുമല്ല ഇവൻ പഠിപ്പിച്ചതുമല്ല. വേറെ ആരെങ്കിലും പഠിപ്പിച്ചതുമല്ല.
സുതോ വദത്യേഷ തവേന്ദ്രശത്രോ
ഞാൻ പഠിപ്പിച്ചതുമല്ല ഇവൻ പഠിപ്പിച്ചതുമല്ല. വേറെ ആരെങ്കിലും പഠിപ്പിച്ചതുമല്ല.
പിന്നെ എവിടെ നിന്ന് വന്നു?
വദത്യേഷ തവേന്ദ്രശത്രോ
വദത്യേഷ തവേന്ദ്രശത്രോ
"ഇവൻ ഈ വയസ്സിൽ ഇതൊക്കെ എങ്ങനെ പഠിച്ചു. ഇവൻ ഇങ്ങനെ യൊക്കെ പറയണു എന്ന് അങ്ങയുടെ അടുത്ത് വന്ന് റിപ്പോർട്ട് ചെയ്യാനായി പത്തു ദിവസായിട്ട് ഞങ്ങൾ byheart ചെയ്യാൻ ശ്രമിക്കണു. ഞങ്ങൾക്ക് സാധിച്ചിട്ടില്ല്യ."
നൈസർഗ്ഗികീയം മതി:
ഇവന് നിശബ്ദമായ ബുദ്ധി ആണ്.
ഇവന് നിശബ്ദമായ ബുദ്ധി ആണ്.
ആരും പറഞ്ഞു കൊടുക്കാതെ തന്നെ ഇവന്റെ ബുദ്ധിയിൽ കാര്യങ്ങൾ കയറി പറ്റിയിരിക്കണു. അതിന് ഞങ്ങൾ ഉത്തരവാദിയല്ല എന്ന് ശണ്ഡാമർക്കന്മാര് പറയവേ,
ഹിരണ്യകശിപു
തിരശ്ചീനേന ചക്ഷുഷാ:
വെറുപ്പോടുകൂടെ, കോപത്തോടു കൂടെ പ്രഹ്ലാദനെ നോക്കി കൊണ്ട് ചോദിച്ചു.
തിരശ്ചീനേന ചക്ഷുഷാ:
വെറുപ്പോടുകൂടെ, കോപത്തോടു കൂടെ പ്രഹ്ലാദനെ നോക്കി കൊണ്ട് ചോദിച്ചു.
'എവിടുന്ന് കിട്ടി തനിക്ക് ഈ ബുദ്ധി?"
അപ്പോഴും പ്രഹ്ലാദൻ വിചാരിച്ചത് പ്രഹ്ലാദന് ഈ ദ്വേഷമേ അറിയില്ല്യ. അച്ഛന് ഭക്തി വേണന്ന് ആ ഗ്രഹം. അതാ ഇപ്പൊ ചോദിക്കണത്.
മതിർന്ന കൃഷ്ണേ പരത: സ്വതോ വാ
മിഥോഽഭിപദ്യേത ഗൃഹവ്രതാനാം
അദാന്തഗോഭിർവ്വിശതാം തമിസ്രം
പുന: പുന ചർവ്വിതചർവ്വണാനാം
ന തേ വിദു: സ്വാർത്ഥഗതിം ഹി വിഷ്ണും
ദുരാശയാ യേ ബഹിരർത്ഥമാനിന:
അന്ധാ യഥാന്ധൈ: ഉപനീയമാനാ
വാചീശതന്ത്യാമുരുദാമ്നി ബദ്ധാ:
മിഥോഽഭിപദ്യേത ഗൃഹവ്രതാനാം
അദാന്തഗോഭിർവ്വിശതാം തമിസ്രം
പുന: പുന ചർവ്വിതചർവ്വണാനാം
ന തേ വിദു: സ്വാർത്ഥഗതിം ഹി വിഷ്ണും
ദുരാശയാ യേ ബഹിരർത്ഥമാനിന:
അന്ധാ യഥാന്ധൈ: ഉപനീയമാനാ
വാചീശതന്ത്യാമുരുദാമ്നി ബദ്ധാ:
"അച്ഛാ ഈ കൃഷ്ണഭക്തി സ്വയം ചിന്തിച്ച് ണ്ടാക്കാൻ പറ്റില്ല്യ. വേറെ ആരും പറഞ്ഞു തന്നിട്ടും വരില്ല്യ. ഈ ഗൃഹസ്ഥാശ്രമത്തിൽ വന്നീ കൂരിരുട്ടിൽ വീണ് ചവച്ചതും ചവച്ചതും തന്നെ ചവച്ച് പുറമേക്ക് വമിച്ചതൊക്കെ എടുത്ത് തിന്നണ ഈ നാണം കെട്ട ജീവിതം എത്ര ജന്മായി തുടങ്ങീട്ട്? അങ്ങനെ ഉള്ളപ്പോ എങ്ങനെ കൃഷ്ണഭക്തി വരും? കൃഷ്ണനെ എപ്പോ പ്രാപിക്കാനൊക്കും എപ്പോ ഭക്തി ചെയ്യാനൊക്കും എന്ന് വെച്ചാൽ, ഭഗവദ് ഭക്തി കൊണ്ട് ഉന്മാദന്മാരായി അകിഞ്ചനന്മാരായി നിസ്വാർത്ഥന്മാരായി നടക്കുന്ന പരമഭാഗവതന്മാരായ സാധുക്കളുടെ പാദരജസ്സ് കൊണ്ട് അഭിഷേകം ചെയ്താൽ ഭക്തി വരും."
പ്രഹ്ലാദൻ ഹിരണ്യകശിപുവിന് പറഞ്ഞു കൊടുക്കാണ്.
"ഇവനെ കൊല്ലൂ വെട്ടൂ."
സ ശൂലൈ: ആവിദ്ധ: സുബഹു മഥിതോ ദിഗ്ഗജഗണെ:
മഹാ സർപ്പൈ: ദഷ്ടോഽപ്യനശനഗരാഹാരവിദുത:
സ ശൂലൈ: ആവിദ്ധ: സുബഹു മഥിതോ ദിഗ്ഗജഗണെ:
മഹാ സർപ്പൈ: ദഷ്ടോഽപ്യനശനഗരാഹാരവിദുത:
എല്ലാ ഭക്തന്മാരും ഇത്തരം ഒരു ഘട്ടത്തിലൂടെ കടന്നു പോവാറുണ്ട്. അപമാനത്തിലൂടെയും വേദനയിലൂടെയും ദുഖത്തിലൂടെയും ഒന്നുകിൽ സമൂഹത്തിൽ നിന്നോ അല്ലെങ്കിൽ പ്രകൃതിയിൽ നിന്നോ അല്ലെങ്കിൽ കുടുംബത്തിൽ നിന്നോ ഏതെങ്കിലും വിധത്തിലുള്ള സാഹചര്യങ്ങളിലൂടെ അഗ്നിയിലിട്ട് സ്വർണ്ണത്തിനെ പാകപ്പെടുത്തുന്നതു പോലെ അതി തീവ്രമായ ദു:ഖത്തിലൂടെ വേദനയിലൂടെ അപമാനത്തിലൂടെ കടന്നു പോവാറുണ്ട്.
ശൂലം കൊണ്ട് കുത്തി. മലയുടെ മേലേന്ന് ഉരുട്ടി ഇട്ടു. ആനയെ കൊണ്ട് വന്ന് ചവിട്ടാൻ പറഞ്ഞു പാമ്പിന്റെ വിഷം കൊടുത്തു.
ദു:ഖം കൊടുക്കുമ്പോഴും പ്രഹ്ലാദന് ഒരു ഭാവ ഭേദവും ഇല്ല്യ. സ്ഥിതപ്രജ്ഞസ്യ കാ ഭാഷ.
ഹിരണ്യ കശിപു ചോദിച്ചു മലയിൽ നിന്ന് ഉരുട്ടിയോ? അപ്പോ പ്രഹ്ലാദൻ "അച്ഛാ, മലയിൽ നിന്ന് ഉരുട്ടി കഴിഞ്ഞു."
പ്രഹ്ലാദൻ വിചാരിച്ചിരിക്കണത് ജാതകർമ്മം നാമകരണം കർണ്ണവേധം എന്നിങ്ങനെ സംസ്ക്കാരങ്ങളുണ്ടേ. അതുപോലെ ആണ് ഈ മലയുടെ മേലേന്ന് ഉരുട്ടുക ശൂലം കൊണ്ട് കുത്താ .അച്ഛന് എന്നോട് എത്ര സ്നേഹം!! എന്തൊക്കെയാ ചെയ്യണത് എനിക്ക് വേണ്ടി!!
ഹിരണ്യ കശിപു വീണ്ടും ചോദിച്ചു.
"ശൂലം കൊണ്ട് കുത്തിയോ?"
"കുത്തി അച്ഛാ"
"വിഷം തന്നോ"
" വിഷം തന്നു അച്ഛാ വിഷം കുടിച്ചു അച്ഛാ"
"ശൂലം കൊണ്ട് കുത്തിയോ?"
"കുത്തി അച്ഛാ"
"വിഷം തന്നോ"
" വിഷം തന്നു അച്ഛാ വിഷം കുടിച്ചു അച്ഛാ"
ഹിരണ്യകശിപു അല്പം ഒന്ന് അന്ധാളിച്ച് നില്ക്കാണ്. ശണ്ഡാമർക്കന്മാര് പറഞ്ഞു. ഞങ്ങള് ഒന്ന് കൂടി കൂട്ടി ക്കൊണ്ട് പോയി പഠിപ്പിക്കാം. പ്രഹ്ലാദന്റെ സാന്നിദ്ധ്യം അവർക്ക് ഒരു സുഖം കൊടുക്കണ്ടേ. ഹിരണ്യ കശിപു വിനെ പേടിച്ചിട്ട് എന്തൊക്കെയോ ചെയ്യാണ്. ഏതായാലും ഹിരണ്യകശിപു പതുക്കെ പതുക്കെ തോല്ക്കുകയാണ്.
ശ്രീനൊച്ചൂർജി
*തുടരും. .*.
ശ്രീനൊച്ചൂർജി
*തുടരും. .*.
Lakshmi Prasad
No comments:
Post a Comment