ഭഗവദ് ഗീതാ - സാംഖ്യയോഗം - 66
ഞാൻ മാത്രമേ സത്തുള്ളൂ. ഞാൻ എന്നുള്ള ഉണർവ് സത്ത്. ഒരു വിളക്കു ഉണ്ടെങ്കിൽ ആ വിളക്കു ഉണ്ട് എന്നു കാണിക്കാൻ വേറെ ഒരു വിളക്ക് വേണ്ട അല്ലേ? ഒരു വിളക്ക് കത്തിച്ച് കൊണ്ടിരിക്കുമ്പോൾ ആ വിളക്ക് ഉണ്ടോ എന്നറിയാൻ ടോർച്ച് അടിച്ച് നോക്കണ്ട. അതേപോലെ ഞാൻ ഉണ്ടോ എന്നറിയാൻ വേറെ ആരും പറഞ്ഞു തരണ്ട. തനിക്ക് തന്നെ താൻ ഉണ്ട് എന്ന് നല്ലവണ്ണം അറിയാം. അത് സ്വയം പ്രകാശ വസ്തു. അപ്പൊ അതു മാത്രം സത്ത് ഏതിന് സ്വയം തന്റെ ഉണ്മ അറിയില്ലയോ അത് അസത്ത്. ഈ കൈയ്യിന് സ്വയം അതിന്റെ ഉണ്മ അറിയില്ല. കൈ മുറിഞ്ഞു വീണാൽ അതിന് അതിന്റെ ഉണ്മ അറിയില്ല. ആരുടെ കൈ എന്നു ചോദിച്ചാൽ അതിനറിയില്ല. അതിനു ജീവനും ഇല്ല. നമുക്ക് അറിയുന്ന ഒരാളുടെ കൈ മുറിഞ്ഞ് പോയി. അയാൾ നല്ല ധൈര്യം ഉള്ള ആളാണ് അദ്ദേഹം ആ കൈ എടുത്ത് ആശുപത്രിയിൽ കൊണ്ടു കൊടുത്തു. ഡോക്ടറോട് പറഞ്ഞു എങ്ങിനെയെങ്കിലും തുന്നിച്ചേർക്കാൻ പറ്റുമോ? അവരു പറഞ്ഞു തുന്നിചേർക്കാൻ പറ്റുമോ എന്നു നോക്കാം പക്ഷേ വീണ്ടും കണഷ് കൻ ഒക്കെ ഉണ്ടായി അതിലേക്ക് ബ്ലഡ് സർക്കുലേഷൻ ഉണ്ടായി അതിലേക്ക് ലൈഫ് എനർജി വരുമോ എന്നു പറയാൻ പറ്റില്ല എന്നു പറഞ്ഞു. അത്രയും കാലം അതു വെറും വിറകും കഷ്ണം. അതിനെ എന്തു ചെയ്യാൻ പറ്റും? അതിനെ എടുത്തിട്ട് തീയിലിടുക അത്രേ പറ്റൂ. പ്രത്യേക സംസ്കാരം. ഒന്നും ചെയ്യാൻ പറ്റില്ല അപ്പൊ കയ്യോ കാലോ ഒക്കെ അതിനു സ്വയമേവ ഒന്നും അസ്തിത്വം ഒന്നും ഇല്ല. കയ്യ് ശരിക്ക് ആമ്പ്യൂട്ടേറ്റ് ചെയ്ത് എടുത്തു എന്നു വച്ചാൽ അയാൾക്ക് ബോധമില്ലാതെ കിടക്കുകയാണ് , ഇരുട്ടുമുറിയിലാണ് കിടക്കുന്നത് . അയാൾക്ക് പ്രജ്ഞവരുമ്പോൾ വേദന ഇല്ലെങ്കിൽ പലപ്പോഴും അയാൾക്ക് കയ്യില്ലാ എന്നു പോലും അറിയാതെ ഉപയോഗിക്കാൻ നോക്കും. ഉപയോഗിക്കാൻ നോക്കുമ്പോഴാണ് ഓ തനിക്ക് കയ്യില്ലാ എന്ന് അറിയുക. ഉപയോഗിക്കാൻ ശ്രമിച്ചാലെ അറിയുള്ളൂ കയ്യ് ഇല്യാ എന്നുള്ള കാര്യം .കാരണം എന്താ അതിനു സ്വയമേവ താൻ ഉണ്ട് എന്നുള്ള വ്യക്തിബോധം അതിനില്ല. ഞാൻ എന്ന ബോധം വേറെ സ്ഥാനത്തു നിന്നു കൊണ്ട് ഈ ശരീരത്തിലെ ഓരോ അംഗത്തിനും പ്രത്യേക അസ്തിത്വം ഉള്ള പോലെ ഉണ്ടാക്കി കൊടുക്കുന്നു. അപ്പൊ ഞാൻ സത്ത്. ഞാൻ അനുഭവിക്കുന്ന വസ്തുക്കൾ ഒക്കെ അസത്ത്.
( നൊച്ചൂർ ജി ).
sunil namboodiri

No comments:
Post a Comment