Friday, May 17, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 70
ഒന്നും തള്ളിക്കളയേണ്ട വസ്തുവല്ല. തിരുവണ്ണാമലയിൽ ശേഷാദ്രി സ്വാമികൾ എന്നു പറഞ്ഞ ഒരു സിദ്ധൻ ഉണ്ടായിരുന്നു. അദ്ദേഹം ഇങ്ങനെ ഭ്രാന്തുപോലെ നടക്കും. അദേഹത്തിന്റെ അടുത്ത് ദിവസവും ഒരാള് പോയി സ്വാമീ അങ്ങ് എനിക്ക് ബ്രഹ്മോപദേശം ചെയ്യണം എന്നു പറയും. അപ്പൊ സ്വാമികൾ പോടാ പോടാ ഒരു ദിവസം പറഞ്ഞു പോയി ശുണ്ടക്കായ് തിന്നിട്ടു വാ അപ്പറം ബ്രഹ്മോപദേശം. എന്താ ശുണ്ടക്കായ് തിന്നാ എന്നു വച്ചാൽ അദ്ദേഹം ഉദ്ദേശിച്ചത് ഇവന്റെ മനസ്സില് കുറെ കളങ്കം ഉണ്ട്. ആ കളങ്കം നീങ്ങാനാണത്രേ അതൊരു ചൊല്ലാണ് ശുണ്ടക്കായ് കഴിക്ക എന്നുള്ളത് ശുണ്ടക്കായ് തിന്നിട്ടു വാ എന്നു പറഞ്ഞു. ഒരിക്കൽ ഇയാളെ വഴിയിൽ കണ്ടപ്പോൾ സ്വാമികൾ ഒരു എരുമയുടെ അടുത്ത് നിൽക്കുണൂ. ഇയാള് വരുണൂ ഇയാളോടു ചോദിച്ചു ഇത് എന്താണത്. എരുമയെ കാണിച്ചിട്ടു ചോദിച്ചു. ഇത് എന്താണ്? നമ്മള് എന്താ കാണാ? എരുമ എന്നു പറഞ്ഞാൽ തന്നെ നമുക്ക് കണ്ണിൽ എന്തോ ഒരു ഇത് വരും. എന്താ അത് ചോദിച്ചു. എരുമാ സ്വാമീ , വീണ്ടും ചോദിച്ചു എന്താ അത്? എരുമ . മൂന്ന് പ്രാവശ്യം എരുമ എന്നു പറഞ്ഞപ്പോൾ അദ്ദേഹം ഇയാളെ നോക്കിയിട്ട് ഡേ എരുമേ, അത് എരുമയല്ലടാ ബ്രഹ്മം.തന്റെ ഉള്ളിൽ എരുമയുള്ളതുകൊണ്ടാണ് അത് എരുമ എന്ന് തോന്നുന്നത്. എരുമക്ക് അത് എരുമയാണ് എന്ന് അറിയില്ല. അറിയുമോ? നമ്മളല്ലെ അതിന് എരുമ എന്നു പേരു വച്ചത്. എരുമക്ക് താൻ എരുമയാണ് എന്നറിയുമോ? നമ്മള് പേര് വച്ച് പേര് വച്ച് പറ്റിക്കപ്പെടാണ്. ഇന്ന് ഒരു പുസ്തകത്തിൽ വായിച്ചു. പൂച്ചയുടെ പിതൃപിതാമഹൻ ആദ്യമായി ഉണ്ടായ പൂച്ചക്ക് എന്തോ ഒരു പേര്.ആ പേര് കുട്ടികൾക്ക് ആ പേര് എന്താണ് എന്ന് ക്വിസ് മൽസരത്തിൽ ചോദിക്കാ. പൂച്ച ആദ്യമായി ആവിർഭവിച്ചത് എന്തോ ഒരു ഇംഗ്ലീഷിൽ ഒരു പേര്. അത് പൂച്ചകൾ വച്ചപേരാണോ? ഒന്നുമല്ല നമ്മളാരോ ഈ അടുത്ത കാലത്ത് വച്ചപേരാണ് അത്രയും ആരംഭത്തിലുണ്ടായ പൂച്ചക്ക്. വെറുതെ ഒരു പേര് അല്ലെ . എരുമക്ക് താൻ എരുമയാണ് എന്നും അറിയില്ല .തനിക്ക് എരുമ എന്ന പേര് ഉണ്ട് എന്നും അറിയില്ല എരുമ എന്ന ഒരു ജീവിയാണ് താൻ എന്നും അറിയില്ല. നമ്മള് അതിന് എരുമ എന്നു പേരു വച്ച് കുടുങ്ങി. അതിനോട് വെറുപ്പ് അല്ലെങ്കിൽ അതിനോട് ഇഷ്ടം എന്നൊക്കെ തോന്നും. ശേഷാദ്രി സ്വാമികൾ പറഞ്ഞു ഡേ എരുമേ ഇതു എരുമയല്ലെ ബ്രഹ്മം. നീ ബ്രഹ്മം എന്നു നോക്കിയാൽ എരുമ എന്ന് കാണില്ല നീ എരുമ എന്ന് കണ്ടാൽ ബ്രഹ്മം ന്ന് കാണില്ല. അതിന് ഒരു കഥയുണ്ട് വാസുദേവ മനനത്തില്.
ഭഗവദ് ഗീതാ - സാംഖ്യയോഗം - 71
ഒരാള് ഗൃഹസ്ഥനായ ആള് സന്യാസം സ്വീകരിച്ച് ഒരു ആശ്രമത്തിൽ താമസിക്കാണ്. അവിടുത്തെ അധിപതി ദിവസവും വേദാന്ത പ്രഭാഷണം ചെയ്ത് ഇയാൾക്ക് ധ്യാനിക്കാനായി തത്വേ പദേശം ചെയ്തു . ഇയാള് കുറെ വർഷങ്ങളായി ധ്യാനം ചെയ്യാൻ ശ്രമിക്കുമ്പോൾ മനസ്സിനെ നിശ്ചലമായിട്ടു നിർത്താൻ ശ്രമിക്കുണൂ സാധിക്കിണില്ല . അപ്പൊ ഇയാള് ഗുരുവിന്റെ അടുത്ത് വന്നു പറഞ്ഞു എനിക്ക് ധ്യാനിക്കാൻ പറ്റിണില്ല. ഞാൻ എത്ര ധ്യാനിച്ചാലും മനസ്സ് ചപലമാവുണൂ. അപ്പൊ ഗുരു പറഞ്ഞു ശരി ഒരു കാര്യം ചെയ്യു. കുറച്ച് ദിവസം മനസ്സിനെ ശ്രദ്ധിക്കാ. ധ്യാനിക്കുമ്പോൾ മനസ്സ് എവിടെ പോണൂ എന്ന് ശ്രദ്ധിക്കാ. എന്നിട്ട് ആ പദാർത്ഥം എന്താണ് എന്ന് എന്റെ അടുത്ത് വന്ന് പറയൂ. മനസ്സ് പോണമെങ്കിൽ ഏതെങ്കിലും നമുക്ക് ആസക്തിയുള്ള വസ്തുവിന്റെ പുറകിലേ പോവുള്ളൂ. അല്ലാതെ വെറുതെ അമേരിക്കൻ പ്രസിഡന്റ് ഇന്ന് രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ ആവോ എന്നൊന്നും ഓർത്ത് വിഷമിക്കില്ല . നമുക്ക് ഏതെങ്കിലും വിധത്തിൽ അററാച്ച്മെന്റ് ഉള്ള ആരെങ്കിലും കുറിച്ചേ ചിന്തിക്കുള്ളൂ. അപ്പൊ അത് എന്താ എന്ന് കണ്ടു പിടിച്ചിട്ട് വരൂ എന്നു പറഞ്ഞു. അപ്പൊ ഇയാള് ധ്യാനിക്കാൻ ഇരുന്നിട്ട് കുറെ ദിവസം കഴിഞ്ഞ് വന്നു ഗുരുവിന്റെ അടുത്ത് പറഞ്ഞു. നാണം അയാൾക്ക് പറയാൻ . എന്താ മനസ്സില് വരണത്? ഒരു എരുമ. എപ്പളും ഒരു എരുമമനസ്സില് വരുണൂ എന്നു പറഞ്ഞു. അപ്പൊ ഇയാള് ചോദിച്ചു എന്താ ഇപ്പൊ എരുമയെ കാണാൻ കാരണം. അപ്പൊ പറഞ്ഞു കാരണം ഇതാണ് എന്റെ ഭാര്യയും കുട്ടികളും ഒക്കെ മരിച്ചു. എനിക്ക് ആകപ്പാടെ ഉണ്ടായിരുന്നത് ഒരു എരുമയാണ്. ഞാൻ എന്റെ സ്നേഹം മുഴുവൻ ആ എരുമയിൽ കൊടുത്ത് ആ എരുമയെ ലാളിച്ചു വളർത്തി. ഇപ്പൊ ആ എരുമയെ വിട്ടാ ആക്കിയിട്ടാണ് ഞാൻ സന്യാസം എടുത്ത് വന്നത്. ഇപ്പളും ആ എരുമയോടുള്ള ആ സക്തി കാരണം ആ എരുമ എന്തു ചെയ്യു ണൂ എവിടെ ഇരിക്കുണൂ എങ്ങനെ ഇരിക്കുണൂ എന്ന വിചാരം ഉള്ളതുകൊണ്ട് എരുമ സദാ ഉള്ളില് വന്നു കൊണ്ടിരിക്കുണൂ. നമുക്ക് ആവുമ്പോൾ പറയുമ്പോൾ തന്നെ ചിരി വരുണൂ എന്താ എന്നു വച്ചാൽ എരു മാ എന്നു വച്ചാൽ തുച്ഛമായ ജീവൻ. ഞാൻ ഇതേ ഇത് ഇപ്പൊ ഗുരുവായൂരപ്പൻ എന്നു പറഞ്ഞാൽ ഓ എന്നു പറഞ്ഞു നമ്മള് ഇങ്ങനേ ഇരിക്കും ല്ലേ? അപ്പോൾ ഗുരുവായൂരപ്പൻ വേറെ എരുമ വേറെ. എരു മാ എന്നു വച്ചാൽ ഒരു തുച്ഛമായ ജീവൻ എന്ന് നമുക്കുടനെ തോന്നും . ആ ഗുരുവിന് അങ്ങനെ തോന്നിയതേ ഇല്ല .അദ്ദേഹം പറഞ്ഞു ശരി എരുമയെ മനസ്സില് വരുണൂ അല്ലേ മനസ്സിന് ഏതിലെങ്കിലും ആ സക്തി വന്നാൽ ആ ആസക്തിയെ ഉപേക്ഷിക്കണത് വളരെ വിഷമമാണ്. അത് എല്ലാവർക്കും അറിയണകാര്യാ. ഉപേക്ഷിക്കാൻ പറയണത് എളുപ്പം പക്ഷേ ഉപേക്ഷിക്കാൻ പറ്റില്ല. അത് അദ്ദേഹത്തിനും അറിയണത് കൊണ്ട് ആ ഗുരു എന്തു പറഞ്ഞു ശരി ഒരു കാര്യം ചെയ്യൂ കുറച്ച് ദിവസം നല്ലവണ്ണം ആ എരുമയെ ധ്യാനിക്കാ എന്നു പറഞ്ഞു. ഇയാള് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ എരുമ ഇദ്ദേഹത്തിന് പ്രത്യക്ഷം കണ്ണടച്ചാൽ എരുമ വരും .ഇപ്പൊ ആ ഗുരു പറഞ്ഞു കൊടുത്തു ഇനി ഒരു കാര്യം ചെയ്യൂ . ആ എരുമ എന്നുള്ള പേരിനെ അങ്കട് മറക്കണം. എരുമ എന്നു ചിന്തിക്കുമ്പോൾ തന്നെ അസോസിയേഷനായിട്ട് അതിന്റെ കൂടെ ഒരു ഭാവം ഒക്കെ വരുണൂലോ ആ ഭാവം ഒക്കെ മാറ്റണം. മാറ്റാൻ പറ്റുമോ? തീർച്ചയായും മാറ്റാൻ പറ്റും.എന്താ കാരണം എന്നു വച്ചാൽ അമ്പലത്തിൽ വരാഹമൂർത്തിയെ കൊത്തി വച്ചിരിക്കുന്നു. പരമഭക്തിയോടെ പോയി നമസ്കരിക്കുന്നില്ലേ? എങ്ങനെ നമസ്കരിച്ചു? റോട്ടിൽ പന്നിയേ കണ്ടാൽ നമസ്കരിക്കുമോ ? അയ്യേ പന്നി . ഇവിടെ വരുമ്പോൾ അതേ പന്നിയേ തന്നെ കൊത്തി വച്ചിരിക്കുന്നത് സാക്ഷാൽ ഭഗവാൻ എന്നു പറഞ്ഞിട്ട് ഭക്തിയോടെ നമസ്കരിക്കും. എന്തു പറ്റി ആരോപിച്ചു അത്രേ ഉള്ളൂ. ഗണിച്ച അംഗീകരിച്ച ഉടനെ ഭഗവാനാണ് എന്നു തോന്നി. ഇ തേ അംഗീകാരം അവിടെയും വന്നിരുന്നെങ്കിൽ അവിടെയും തോന്നും. പക്ഷേ തോന്നുന്നില്ല രണ്ടിനെയും നമ്മൾ പിരിച്ചു വച്ചത് കൊണ്ട്. ഇദ്ദേഹം എന്തു ചെയ്തു ആ എരുമ എന്നുള്ള ഭാവം വരണ സ്ഥാനത്ത് എരുമയെ സാക്ഷാൽ ഭഗവദ് സ്വരൂപമായിട്ട് ധ്യാനിക്കാനായി പറഞ്ഞു കൊടുത്തു. രഹസ്യം. ഉപാസിക്കാനായിട്ടു പറഞ്ഞു കൊടുത്തു. കുറെ കഴിഞ്ഞപ്പോൾ എന്തായി? എരുമയുടെ നാമവും രൂപവും ഒക്കെ മറഞ്ഞു.ആ സ്ഥാനത്ത് ശുദ്ധമായ ബോധം പ്രകാശിച്ചു. എരുമ എന്നുള്ള പേര് അസത്ത് എരുമ എന്നുള്ള രൂപം അസത്ത് പക്ഷേ എരുമയിലുള്ള ചൈതന്യം ഉണ്ടല്ലോ അത് സത്ത്. ആ ചൈതന്യത്തിനെ ഗ്രഹിച്ച് നാമരൂപത്തിനെ തള്ളിക്കളഞ്ഞ് ധ്യാനിക്കാൻ പറഞ്ഞപ്പൊ ഇയാൾക്ക് എരുമയിലൂടെ തന്നെ ബ്രഹ്മസാക്ഷാത്കാരം ഉണ്ടായി എന്ന് വാസുദേവമന ന ത്തില് ഒരു കഥയുണ്ട്. എരുമയിലൂടെ തന്നെ ഒരാൾക്ക് എരുമയെ തന്നെ ഉപയോഗിക്കാൻ പറ്റുമെങ്കിൽ നമുക്ക് ഭർത്താവിനേയോ ഭാര്യയേയോ കുട്ടികളേയോ ഒക്കെ അങ്ങിനെ എന്തുകൊണ്ട് ഉപയോഗിച്ചു കൂടാ. അപ്പൊ ഒന്നും ഉപേക്ഷിക്കണ്ട ആവശ്യം ഇല്ല. കുടുംബവും ഒന്നും വിട്ടു പോണ്ട. മനസ്സില് അവരോട് ആസക്തി തോന്നുണൂ എന്നു വച്ചാൽ വളരെ നല്ലത്. ആ ഭാവത്തിലാ നോക്കണതെങ്കിൽ അററാച്ചുമൊന്റ് തോന്നുണൂ എന്നു വച്ചാൽ വളരെ നല്ലത്. അറ്റാച്ച്മെന്റ് ഉണ്ടെങ്കിൽ ഒന്നിനെയും വെറുക്കണ്ട. അവരുടെ ഒക്കെ രൂപം ഉളളില് വരുമ്പോൾ ഈ രൂപത്തിൽ ഭഗവാൻ വരുണൂ. അപ്പൊ എന്താവും അവർക്കും കൂടി ഒരു സുഖം തോന്നും. അവരെ നമ്മൾ ഭഗവാൻ എന്നു കാണുമ്പോഴേ പതുക്കെ പതുക്കെ അവരുടെ ഉള്ളിലും ദിവ്യത്വം വന്നു തുടങ്ങും. ഇതറിഞ്ഞിട്ടാണ് നമ്മുടെ ഋഷീശ്വരന്മാർ ഒക്കെ മാതൃദേവോ ഭവ, പിതൃദേവോ ഭവ, ആചാര്യ ദേവോ ഭവ പതിയെ ദൈവമായിട്ടു കാണണം പത്നിയെ ദിവ്യമായിട്ടു കാണണം എന്നൊക്കെ പറയാൻ കാരണം . ഈ ഭാവം ആരോപിച്ച്‌ അവരോടുള്ള നമ്മളുടെ അജ്ഞാനം കൊണ്ട് ആരോപിക്കപ്പെട്ടിരിക്കുന്ന രാഗദ്വേഷങ്ങൾ മാറ്റാൻ. അപ്പോൾ കുടുംബ ജീവിതം തന്നെ നമ്മള് എവിടെ ഇരിക്കുന്നുവോ ആ ജീവിതം തന്നെ നമ്മളുടെ തപസ്സിന്റെ സ്ഥാനം ആകും. ആരോട് അറ്റാച്ച്ഡ് ആയിട്ടിരിക്കുന്നുവോ ആ അറ്റാച്ച്മെന്റ് തന്നെ it will be steping stone to divine experience ഓർമ്മ വക്കണം അത്രേ ഉള്ളൂ. വല്യ വിഷമം ഒന്നും ഇല്ല ഓർമ്മ വക്കണം. മായ എവിടെ കളിക്കും അറിയുമോ യാ ദേവീ സർവ്വ ഭൂതേഷൂ സ്മൃതി രൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ. ഇവിടുന്ന് എറങ്ങിയാൽ മറന്നു പോവും. ഇപ്പൊ കേൾക്കുമ്പോൾ തോന്നും വളരെ എളുപ്പമാണ് എന്നു തോന്നും കുടുംബത്തിൽ പതുക്കെ പ്രായോഗികതലത്തിൽ പ്രാക്ടിക്കലായിട്ടു കൊണ്ടു വരാം എന്നു തോന്നും പക്ഷെ മറന്ന് പോവും. മറന്നു പോകുന്നതിനുള്ള മരുന്നാണ് ഈ സത്സംഗം. സത്സംഗത്തിലിരുന്ന് ഇപ്പൊ ഞാനും ഓർക്കുണു നിങ്ങളും ഓർക്കുണൂ. ഓർത്തോർത്തു ഓർത്ത് പതുക്കെ നമ്മുടെ ഉള്ളിലുള്ള ഓരോരാഗദ്വേഷ വാസനകളാ യി അസത്തിൽ നിന്നും സത്താക്കി മാറ്റണം.
ഭഗവദ് ഗീതാ - സാംഖ്യയോഗം - 72
ഓരോന്നിനോടും ഉള്ള രാഗദ്വേഷ വാസനകളെ മാറ്റാൻ അസത്തിനെ മാറ്റി നിർത്തി സത്തിനെ കാണണം. നാമരൂപത്തിനെ കാണുമ്പോഴാണല്ലോ വെറുപ്പോ ദ്വേഷമോ തോന്നണത്. നാമരൂപത്തിനെ കാണാതെ എല്ലാം നാരായണൻ . അതു പറഞ്ഞിട്ട് അടുത്ത് പോയി പെരുമാറണം എന്നൊന്നും ഇല്ല. രാമകൃഷ്ണ ദേവൻ പറയും ചിലർ മഹാക്രൂര ന്മാരായിട്ടിരിക്കുമെങ്കിൽ അവരുടെ അടുത്ത് ഇതും നാരായണ നാണ് എന്നു പറഞ്ഞ് കെട്ടിപ്പിടിക്കാൻ പോണ്ട. ദൂരത്തു നിന്നും നമസ്കരി ച്ചാൽ മതി. അവരെ നന്നാക്കാനല്ല അവരുടെ മേല് വെറുപ്പുണ്ടായാൽ നമ്മളുടെ ഉള്ളിൽ disturbance ഉണ്ടാവും . ആ disturbance നീക്കാനായിട്ട് ദൂരത്തു നിന്ന് ബ്രഹ്മ വിചാരം കൊണ്ട് അത് ഉള്ളിൽ നിന്നും നീക്കാ. ഇങ്ങനെ പതുക്കെ ഓരോ വസ്തുക്കളായി ഇതൊക്കെ പലേ ഡയമൻ ഷനിലും നമ്മള് ഒരേ കാര്യത്തിനെ കാണുകയാണൈ. ലക്ഷ്യം എന്താണ്? ഉള്ളിലുള്ള ഈ ചലനം ഒക്കെ നിൽക്കണം. അതാണ് ലക്ഷ്യം. അത് നിങ്ങള് എങ്ങനെ നിർത്തിയാലും വേണ്ടില്ല രാഗദ്വേഷങ്ങൾ ഉപേക്ഷിച്ചിട്ടോ ഇല്ലെങ്കിൽ തനിയെ ഏകാന്തത്തിൽ പോയിട്ടോ എന്തോ ചെയ്യൂ .പക്ഷേ വളരെ പ്രായോഗികമായ ഒരു ലക്ഷ്യം ആണ് ഭഗവാൻ തത്വദർശനം എന്നു പറഞ്ഞത്. " ജഗദ ഈശദീ യുക്ത സേവനം അഷ്ടമൂർത്തി ഭൃത് ദേവപൂജ നം" എന്ന് രമണമഹർഷി ഉപദേശസാരത്തിൽ പറഞ്ഞു. ജഗത്തിനെ മുഴുവൻ ഈശ്വര സ്വരൂപം എന്നു കണ്ട് ഉപാസിക്കണത് അഷ്ടമൂർത്തിയായ ശിവന്റെ പൂജ എന്നാണ്. എന്നു വച്ചാൽ ജഗത്തിലെ എല്ലാ വസ്തുക്കളെയും. വേദം ഒക്കെ അങ്ങിനെയാണല്ലോ . വൈദിക ഋഷികൾ ഒക്കെ അങ്ങിനെയാണ്. സൂര്യൻ, ചന്ദ്രൻ , ഇന്ദ്രൻ, അഗ്നി , ആകാശം എല്ലാം ദിവ്യമായിരുന്നു അവർക്ക്. സകല പ്രാണികളും സകല ബന്ധങ്ങളും അവർക്ക് ദിവ്യമായിരുന്നു . നമ്മള് ഇന്ന് ഒക്കെ ഡി മിസ്റ്റി ഫൈ ചെയ്തിരിക്കാണ് . എല്ലാം മോളി ക്യൂൾ ആണ്, ആറ്റം ആണ്, കെമിക്കൽ ആണ് . പിന്നെ അടുത്ത വീട്ടുകാരന്റെ കഴുത്തിൽ കത്തിവച്ചിട്ടും ഞാൻ എന്തെടുത്താലും ഇപ്പൊ ഒന്നും വരാനില്ലല്ലോ. ആ ഒരു ദിവ്യ ഭാവം ഉണ്ടെങ്കിൽ നമ്മൾക്കാണ് ബെനിഫിറ്റ് അത് കൊണ്ട് .കാണുന്നത് മുഴുവൻ ദിവ്യം. ജഗത്ത് മുഴുവൻ ഭഗവദ് സ്വരൂ പം. അപ്പൊ ഒന്നിനെയും ദ്രോഹിക്കില്ല നമ്മള്. നദി ദിവ്യമായിരുന്നു ഒരു കാലത്ത്. അത് ഭഗവദ് സ്വരൂപം എന്നു കണ്ടപ്പോൾ നദി ഒന്നും അശുദ്ധപ്പെടു ത്തിയിരുന്നില്ല. ഇപ്പൊ ഗംഗയൊക്കെ നോക്കാ. പഴയ കാലത്ത് തുപ്പുകപോലും ചെയ്യില്ല. കുൽക്കുഴിച്ച വെള്ളം നദിയിൽ വീണാൽ അവൻ മഹാപാപി എന്നു പറയും. ഇപ്പൊ ഗംഗയിലേക്ക് ഡിച്ച് സ്വതന്ത്രമായി ഒഴുകിക്കൊ ണ്ടിരിക്കാണ്. പ്ലാസ്റ്റിക് കവറ് ഗംഗയിലിട്ടിട്ട് ഇപ്പൊ ഗംഗ ഒഴുകുന്നില്ല. ഞാനിപ്പൊ 17 ദിവസം അവിടെ ഇരുന്നിട്ടാവരണത് കാശിയില്. പ്ലാസ്റ്റിക് പോളിത്തീൻ കവർ ഗംഗയില് പൂവ് ഭക്തിയോടെയാണ് . അതാണ് പറയണത് മൂഢമായ ഭക്തി .പ്ലാസ്റ്റിക് കവറ്പൂവിലിട്ടിട്ട് ഗംഗാമാതാക്കി ജയ് എന്നു പറഞ്ഞിടും. അമ്മയേ അടിക്കണപോലെയാണ്. സ്നേഹം കൊണ്ട് അമ്മയെ അടിക്കണപോലെ. ഈ പോളിത്തീൻ കവർ അതിലിട്ടിട്ടിട്ട് ഗംഗ ഒഴുകിണില്ല. അപ്പൊ അതൊക്കെ വേറെ വിഷയം.
ഭഗവദ് ഗീതാ - സാംഖ്യയോഗം - 73
അപ്പൊ അസത്ത്, അസത്തിനെ സദ്ബുദ്ധി കൊണ്ട് നീക്കാ. സത്ത്, അസത്ത്. ജഡം, ചൈതന്യം രണ്ടെണ്ണം ഉണ്ട്. ജഡം സ്വതന്ത്രമായി ഇല്ലാത്തതാണ്. ചൈതന്യം ആണ് എന്റെ ഉള്ളിൽ സദാ ഞാനുണ്ട് ഞാനുണ്ട് ഞാൻ, ഞാൻ ഞാൻ എന്ന് അനുഭവപ്പെടുന്ന ബോധം, പ്രജ്ഞ, കോൺഷ്യസ്നസ് , അ വയർനെസ്സ് അത് സത്ത്. അതൊഴിച്ച് ബാക്കി ഒക്കെ അസത്ത്. അസത്ത് എന്നു വച്ചാൽ സ്വതന്ത്രമായി എക്സിസ്റ്റൻസ് ഇല്ലാത്തത് എന്നർത്ഥം. ഞാൻ ഉണ്ടെങ്കിലേ അതൊക്കെ ഉള്ളൂ. പരമപ്രകാശം ഈ ഞാൻ എന്നുള്ള അനുഭൂതി മണ്ഡലത്തിൽ അനുഭവപ്പെടുന്നു .ബാക്കി ഒക്കെ ദൃശ്യപ്രപഞ്ചമാണ്. വാസ്തവത്തിൽ ഇല്ലാത്തതാണ്. ഇതു രണ്ടും വിഷയം, വിഷയി, ദൃക്ക്, ദൃശ്യം. ഞാനും പ്രപഞ്ചവും. അഹം, ഇദം ഇതു രണ്ടും വേർപിരിച്ചു കാണുന്നവനെ തത്വദർശി എന്നു ഭഗവാൻ പറഞ്ഞു. അവൻ ദു:ഖിക്കില്ല. അവന്റെ ശ്രദ്ധ എപ്പോഴും ഈ ഞാൻ ഉണ്ട് എന്നുള്ള അനുഭൂതിയിൽ ആഴ്ന്നിരിക്കും. അതിനു നമ്മള് തത്വ ദർശനം പരിശീലിക്കണം. തത്വം ദൃഷ്ടും ശീലം എന്നു പറഞ്ഞുവല്ലോ ആ ശീലം വളർത്തണം. നല്ല സംഗീതക്കച്ചേ രിയിൽ പാട്ടു ഒന്നു നിർത്തി അടുത്ത പാട്ടു തുടങ്ങുന്നതിനു നടുവിൽ ശ്രുതി കേൾക്കും പിന്നെ പാടാൻ തുടങ്ങി നല്ലവണ്ണം ബ്ലൻഡ് ആയാൽ ശ്രുതി കേൾക്കില്ല.പിന്നെ ഇടയിൽ പാട്ടു നിർത്തി അടുത്ത പാട്ടു തുടങ്ങുമ്പോൾ ശ്രുതി കേൾക്കും. ഇതു പോലെ നമ്മുടെ ഉള്ളിൽ ചിത്തവൃത്തികൾ ഒന്നു നിലച്ചാൽ ചിത്തവൃത്തികൾക്കു പുറകിൽ ഈ ശ്രുതി "അഹമസ്മി" എന്നുള്ള ശ്രുതി കേൾക്കും നമ്മള് . ശ്രുതിയിൽ ശ്രദ്ധിച്ചാൽ പാട്ടിൽ ശ്രദ്ധിക്കില്ല. അതുപോലെ ഈ പ്രജ്ഞയിൽ ശ്രദ്ധ പതിഞ്ഞാൽ പിന്നെ ചിത്തവൃത്തികളിലോ ശരീരത്തിലോ ഒന്നും ശ്രദ്ധ പതിയില്ല. അതാണ് സത്തിലുള്ള ശ്രദ്ധ. അതാണ്
''സത് പ്രത്യയാ കിം നു വിഹായസന്തം ഹൃദ്ദേശ്യ ചിന്താ രഹിതോ ഹൃദാഖ്യഹ കഥം സ്മരാമ സ്തവമേയ മേകം തസ്യസ്മൃതി ഹി ത ത്ര ദൃഢയീവി നിഷ്ഠാ " എന്നു രാവിലെ സദ്ദർശനത്തിൽ കണ്ടത്. സത്തിനെ കൂടാതെ സത്തുണ്ട് എന്നുള്ള അനുഭവം ഉണ്ടാവില്ലല്ലോ. എല്ലാവർക്കും ഞാനുണ്ട് എന്നുള്ള അനുഭവം ഉണ്ട്. അതില് ശ്രദ്ധ പതിഞ്ഞാൽ ചിത്തവൃത്തികൾ ഒക്കെ നിലച്ച് ഒരു ശാന്തി, ഒരു ആനന്ദം ഉണ്ടാവും.
ഭഗവദ് ഗീതാ - സാംഖ്യയോഗം - 74
ഇത് ഇപ്പൊ ഒന്നും വേണ്ട എളുപ്പം ഇന്നു കേട്ടത് മറന്നാലും ഈ ഒരു കാര്യം ഓർമ്മ വച്ചാൽ മതി. ഒരു ശീലമുണ്ടാക്കി എടുക്കാ , മനസ്സ് ഇപ്പൊ പുറമേക്ക് പോയിപ്പോയി ശീലമായിരിക്കുകയാണ്. മനസ്സ് സ്വയമേവ അകമേക്ക് വരില്ല. അങ്ങനെ വരുംമ്പോഴേക്കും ഒരുപാടു ദു:ഖമനുഭവിച്ച ശേഷമേ വരൂ. അപ്പൊ നമ്മളായിട്ട് അതിനെ പതുക്കെ ഉള്ളിലേക്കു തിരിച്ച് തിരിച്ച് തിരിച്ച് ഒരു ശീലമുണ്ടാക്കാ. ഉള്ളിലേക്ക് തിരിക്കാ വച്ചാൽ എന്താ അർത്ഥം ഓരോ ചിത്തവൃത്തികൾ വരുംമ്പോഴും ഓരോ വികാരം വരുംമ്പോഴും വളരെ ജാഗ്രതയോടു കൂടെ ഈ വികാരം ആർക്കു വരുണൂ എന്ന് നോക്കാ. വികാരത്തിന്റെ content നോക്കരുത്. നല്ല വികാരമാണോ ചീത്ത വികാരമാണോ ഇതു കോപമാണോ സ്നേഹമാണോ ഒന്നും നോക്കരുത്. എല്ലാം ഒരു പോലെത്തന്നെ. എന്തു വികാരം വരുംമ്പോഴും ഈ വികാരം ആർക്കു വരുണൂ - ഉടനെ എന്തായിരിക്കും ഫീലിങ്ങ് ? എനിക്കു വരുണൂ അല്ലേ? എനിക്കു വരുണൂ എന്ന് തോന്നിയാൽ ഉടനെ ഈ ഞാൻ ആര്? ഈ ഞാൻ എന്ന് പറയണത് എന്താണ്? ശ്രദ്ധ ഈ ഞാൻ എന്നുള്ളതിലേക്ക് തിരിഞ്ഞാൽ ഈ വികാരം എന്നുള്ളത് അസത്ത്. അസത്തിനെ ശ്രദ്ധിച്ചിട്ട് കാര്യം ഇല്ല. അതിനെ ഒരു വിധത്തിലും പരിഹാരം കണ്ടെത്തിയിട്ടും കാര്യം ഇല്ല .പരിഹാരമേ കണ്ടെത്തേണ്ട ആവശ്യം ഇല്ല. അതിനെ ഉപേക്ഷിക്ക. ഉപേക്ഷയാണ് പരിഹാരം. ആ വികാരത്തിനെ വിട്ടിട്ട് സത്തിന്റെ നേരെ തിരിഞ്ഞാൽ ഈ ഞാൻ എന്നുള്ളത് സത്ത്. ഞാൻ എന്നു പറയണത് ആരാണ്? ഞാൻ എന്നു പറയുന്നത് എന്താണ്? ശ്രദ്ധ അങ്കട് തിരിഞ്ഞാൽ നമുക്ക് ആശ്ചര്യം തോന്നും നമ്മള് ഏത് വികാരം നമ്മുടെ മുമ്പില് വന്നു. അത് ആ ക്ഷണം തന്നെ ഹൃദയത്തിലേക്ക് ആകർഷിക്കപ്പെടും. നമ്മള് ആ വികാരത്തിനെ എക്സ്പ്രസ് ചെയ്താലും ആ എനർജി ലോസ് ആവും സപ്രസ് ചെയ്താലും എനർജി ലോസ് ആവും. സപ്രസ് ചെയ്താൽ കോൺഫ്ലിക്റ്റ് കൊണ്ട് എനർജി ലോസ്. എക്സ്പ്രസ് ചെയ്താൽ ആ എനർജി പുറത്തേക്ക് പോയി. പക്ഷെ ഞാൻ എന്നുള്ള ഹൃദയസ്ഥാനത്തിനെ അന്വേഷിച്ച് ഞാൻ ആര് എന്ന് അന്വേഷിച്ച് ഈ ഇമോഷൻ സോഴ്സ് ലേക്ക് തിരിച്ചു പോയാൽ each and every bit of energy is conserved അതാണ് ന്യാസം.
ഭഗവദ് ഗീതാ - സാംഖ്യയോഗം - 75
അഗ്നി ർ മേ വാചശ്രിത ഹ വാക് ഹൃദയേ ഹൃദയം മയി അഹം അമൃതേ അമൃതം ബ്രഹ്മണി ന്യാസ മേ അതാണ് വരുന്ന വികാരങ്ങളേ ഒക്കെ ഹൃദയത്തിൽ ഹോമിക്കുന്നു. അവസാനം അഹംകാരത്തിനെ ഹോമിക്കും. അതാണ് മാം ജു ഹോമി സ്വാഹാ ഞാൻ എന്നെത്തന്നെ ഹോമിക്കുന്നു ഹൃദയത്തിൽ . അറിയണവർ അറിഞ്ഞു കൊള്ളാ . അറിഞ്ഞിട്ടില്ലെങ്കിലും കുഴപ്പം ഒന്നും ഇല്ല. അറിഞ്ഞിട്ടില്ലെങ്കിലും വലിയ ദൂഷ്യം ഒന്നും വരാനില്ല അറിഞ്ഞാൽ വലിയ ഗുണം ഉണ്ടാവും ഇത് എല്ലാവരെക്കൊണ്ടും സാധ്യമൊന്നുമല്ല ഭഗവാൻ പിന്നെ പറയിപ്പിക്കുണൂ എന്നു വച്ചാൽ ആർക്കെങ്കിലും ഗുണം ഉണ്ടാവുമായിരിക്കും . അതു കൊണ്ടു പറയിപ്പിക്കുണൂ അത്രേ ഉള്ളൂ. അപ്പൊ ഇതാണ് ഈ ഹൃദയ വിദ്യ.സത് വിദ്യ അസത്തിൽ നിന്നും സത്തിലേക്ക് തിരിയുന്നത് ഇത് അറിയുന്നവരാണ് തത്വദർശികൾ എന്ന് ഭഗവാൻ പറഞ്ഞു . അസത്തിന് ഭാവമില്ല അതുകൊണ്ട് അസത്തിനോട് ശണ്ഠകൂടണ്ട ആവശ്യമേ ഇല്ല. മനസ്സിനോട് ശണ്ഠകൂടിയാൽ ആർക്കും ജയിക്കാൻ പറ്റില്ല. അതു കൊണ്ടാണ് ബാലിയെ ഭഗവാൻ ഒളിഞ്ഞു നിന്ന് കൊന്നത് . ഈ ബാലി അസത്താണ്, മനസ്സ് ആണ്. അത് സുഗ്രീവനാകുന്ന ജീവനെ ഒരുപാടു ദു:ഖിപ്പിച്ചു. സുഗ്രീവനാകുന്ന ജീവനെ ഈ ബാലിയാകുന്ന മനസ്സ് ഒരു പാടു ദുഃഖിപ്പിച്ചു. പോകുന്നിടത്തൊക്കെ വിരട്ടി വിരട്ടി വിഷമിപ്പിക്കും. എന്നാൽ ആ ബാലിയെ നേരിട്ടു നിന്ന് ഒന്നും ആർക്കും കൊല്ലാൻ പറ്റില്ല . ഈശ്വര ദർശനം ഉണ്ടാവുമ്പോഴേ ബാലി മരിക്കുള്ളൂ. ഈ മനസ്സ് എപ്പൊ മരിക്കും? ഈശ്വര ദർശനം ഉണ്ടാവുമ്പോൾ , ആത്മസാക്ഷാത്ക്കാരം ഉണ്ടാകുമ്പോൾ . പക്ഷേ അതുവരെ ഇയാളെ എങ്ങിനെയെങ്കിലും ഇയാളിൽ നിന്നും രക്ഷപ്പെടണമല്ലോ അതിനെന്താ വഴി? അപ്പൊ ബാലി ഉപദ്രവിക്കാത്ത ഒരു സ്ഥാനമാണ് ഋഷ്യ മൂകാചലം . ഹനുമാന്റെ സമ്പർക്കം ഋഷ്യ മൂകാചലം എന്നു വച്ചാൽ ഋഷികളുടെ വാണി, സത്സംഗം നടക്കുന്ന സ്ഥലം എന്നർത്ഥം . അവിടെ മാത്രം അയാൾ വരില്ല. അവിടെ ഭാഗവതോത്ത മനായ ഹനുമാന്റെ സമ്പർക്കത്തിൽ ഇരുന്നു. പക്ഷേ അതു ശാശ്വതമായ പരിഹാരമല്ല. ഈശ്വര ദർശനം വരെ അവിടെ ഇരുന്നു കഴിച്ചുകൂട്ടി. പുറത്ത് പോയാൽ ഇയാള് പിടിക്കും . നമ്മള് സത്സംഗത്തിൽ നിന്നും പുറത്തു പോയാൽ നില്ക്കുന്നുണ്ടാവും നമ്മളുടെ ബാലി. ഓരോരുത്തർക്കും അവരവരുടേതായ അപ്പോയിന്റഡ് ബാലി ഉണ്ടാവും ഓടിച്ചിട്ട് പിടിക്കാനായിട്ട്. അപ്പൊ സത്സംഗത്തിൽ ഇരിക്കുമ്പോൾ അയാൾ തല്ക്കാലത്തേക്ക് മാറി നിൽക്കും. സത്സംഗം തുടർച്ചയായി ഉണ്ടായിക്കൊണ്ടിരുന്നാൽ അവസാനം ഈശ്വരനുമായിട്ടു സമ്പർക്കം ഏർപ്പെടും. ഈശ്വരൻ എന്തുചെയ്യും ഈ മനസ്സിനെ മറഞ്ഞു നിന്നു കൊല്ലും . മറഞ്ഞു നിന്നേ കൊല്ലാൻ പറ്റുള്ളൂ അതിനെ .നേരിട്ട് അതിനെ ആക്രമിക്കാൻ പറ്റില്ല കാരണം എന്താ? അത് അസത്താണേ നേരിട്ടു നിന്നാൽ അതു മറഞ്ഞു പോകും. നേരിട്ടു വന്നാൽ അതു ഉണ്ടാവില്ല . മനസ്സ് എവിടെ എന്ന് അന്വേഷിച്ചാൽ മനസ്സില്ല. ശ്രദ്ധിച്ചിട്ടുണ്ടോ? മാനസം തു കിം മാർഗ്ഗണേ കൃതേ നൈവ മാനസം മാർഗ്ഗ ആർജ്ജവാദ്. മനസ്സ് വിഷമിക്കുണൂ വിഷമിക്കുണൂ മനസ്സ് എവിടെ? അന്വേഷിച്ചാൽ മനസ്സ് കാണാനില്ല. അപ്പൊ അന്വേഷിക്കാൻ പോയാൽ മനസ്സ് പിടി കിട്ടില്ല. അപ്പോൾ എന്തു വേണം ജാഗ്രതയോടെയും ഇരിക്കണം അജാഗ്രതയോടെയും ഇരിക്കണം . അജാഗ്രതയോടെ ഇരിക്കുമ്പോൾ വികാരം പൊന്തും. പെട്ടന്ന് ജാഗ്രതയോടെ വന്ന് ആ വികാരത്തെ ഇല്ലാതാക്കണം അതാർക്കു വരുണൂ എന്ന് ചോദിച്ച് .
ഭഗവദ് ഗീതാ - സാംഖ്യയോഗം - 76
അപ്പൊ മനസ്സ് അസത്താണ്. അസത്തിന്റെ കൂട്ടുപിടിച്ചാൽ ശാശ്വതമായ സുഖമേ ഉണ്ടാവില്ല ശാന്തി ഉണ്ടാവില്ല. അസത്തിനെ ഉപേക്ഷിക്കാ അതാണ് വഴി. ഉപേക്ഷിക്കാ എന്നു വച്ചാലോ ignore it മഹർഷി ഒരിടത്തു പറയുന്നു . How to do away with the mind? എന്നു ചോദിച്ചു. അതിനു മഹർഷി പറഞ്ഞ ഉത്തരം scorch it by ignorining it എന്നാണ്. ഉപേക്ഷ . മനസ്സിലു വരുന്ന വികാരങ്ങൾ നമ്മള് അതിനു ബലം കൊടുക്കാൻ പാടില്ല . നമ്മള് അതിനെ ശ്രദ്ധിക്കും തോറും അതിന് ബലം കൂടും. മാറി നിന്ന് കാണാ. ശ്രദ്ധയെ മനസ്സിലിടരുത്. ശ്രദ്ധയെ ആത്മാവിലിടുക. ശ്രദ്ധിക്കുന്ന വനിലേക്ക് തിരിക്ക. ആർക്കാണത് ഇത് വരുന്നത്? എനിക്ക്. ഈ ഞാൻ ആര്? മഹാത്മാക്കളുടെ കൂടെ ഇരിക്കുമ്പോൾ അത്ഭുതകരമായി അവര് സഹായിക്കും ഈ കാര്യത്തിലൊക്കെ. അണ്ണാമലൈസ്വാമികൾ എന്നു പറഞ്ഞു മഹർഷിയുടെ കൂടെ ഉണ്ടായിരുന്നു ഒരു സ്വാമി .എനിക്ക് അദ്ദേഹത്തിനെ കുറച്ച് പരിചയം ഉണ്ടായിരുന്നു. അദ്ദേഹം ഒരിക്കൽ പറഞ്ഞു മഹർഷിയുടെ കൂടെ ഇരിക്കുമ്പോൾ ഒരു ദിവസം പ്രബലമായ എന്തോ ചീത്ത വികാരം മനസ്സിലുണ്ടായി. അദ്ദേഹം എന്തു ചെയ്യണമെന്ന് അറിയാതെ ഇങ്ങനെ പിടഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് മഹർഷിവരണത്. നല്ല നട്ടുച്ച വെയിലാണൈ മഹാത്മാക്കൾക്ക് കണ്ടാൽ അറിയില്ലേ, നമ്മളുടെ കണ്ണ് കണ്ടാൽ അറിയാം ഉള്ളിൽ എന്തൊക്കെ പോണൂ എന്നുള്ളത്. അപ്പൊ ഇയാള് ഇങ്ങനെ വിഷമിച്ച് നിൽക്കുമ്പോൾ ഇദ്ദേഹത്തിന് ആശ്രമത്തിൽ പണി എന്താന്ന് വച്ചാൽ കെട്ടിട നിർമ്മാണം ഒക്കെ ആണ് . അദ്ദേഹം മേസൺ ആണ്. ഉടനെ മഹർഷി ഇയാളെ കണ്ടതും അടുത്ത് ഒരു കല്ല്, ആ കല്ലിന്റെ മേലെ ഇയാള് നിൽക്കാൻ പറഞ്ഞിട്ട് അര മണിക്കൂർ കെട്ടിടത്തിനെക്കുറിച്ചുവർത്തമാനം പറഞ്ഞു ത്രേ. കാലു പൊള്ളി തല പൊള്ളി ചുട്ടിട്ട് ഈ വികാരം എവിടെ പോയിന്നേ അറിഞ്ഞില്ല ഈ ചൂടിന്റെ ഇടയില്. വർത്തമാനം പറയുന്ന തി നി ടയിൽ അററൻ ഷനേ അതിൽ നിന്നും തിരിച്ചു അത്രേ ഉള്ളൂ. വേറെ ഒന്നും ചെയ്തില്ല അതിനെ കുറ്റം പറയുകയോ ഇങ്ങിനെ ഒന്നും വരാൻ പാടില്ല എന്നു പറയുകയോ ഒക്കെ ചെയ്താൽ അധികം ആവും. ടെൻഷൻ വരുമ്പോൾ അയ്യോ ടെൻഷൻ വന്നൂലോ എന്നു വിചാരിച്ച് ടെൻഷൻ അധികമാവും. ശ്രദ്ധയെ അതിൽ നിന്നും തിരിച്ചാൽ നമ്മള് ശ്രദ്ധിച്ചാൽ അതിനു ബലം കൂടും. ശ്രദ്ധിച്ചിട്ടി ല്ലെങ്കിൽ ശ്രദ്ധ അതിൽ നിന്നും തിരിച്ചാൽ അതിന്റെ ബലം കുറയും. അസത്തിന്റെ സ്വഭാവമേ അതാണ്..
Sunil namboodiri

No comments:

Post a Comment