Friday, May 17, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 76
അപ്പൊ മനസ്സ് അസത്താണ്. അസത്തിന്റെ കൂട്ടുപിടിച്ചാൽ ശാശ്വതമായ സുഖമേ ഉണ്ടാവില്ല ശാന്തി ഉണ്ടാവില്ല. അസത്തിനെ ഉപേക്ഷിക്കാ അതാണ് വഴി. ഉപേക്ഷിക്കാ എന്നു വച്ചാലോ ignore it മഹർഷി ഒരിടത്തു പറയുന്നു . How to do away with the mind? എന്നു ചോദിച്ചു. അതിനു മഹർഷി പറഞ്ഞ ഉത്തരം scorch it by ignorining it എന്നാണ്. ഉപേക്ഷ . മനസ്സിലു വരുന്ന വികാരങ്ങൾ നമ്മള് അതിനു ബലം കൊടുക്കാൻ പാടില്ല . നമ്മള് അതിനെ ശ്രദ്ധിക്കും തോറും അതിന് ബലം കൂടും. മാറി നിന്ന് കാണാ. ശ്രദ്ധയെ മനസ്സിലിടരുത്. ശ്രദ്ധയെ ആത്മാവിലിടുക. ശ്രദ്ധിക്കുന്ന വനിലേക്ക് തിരിക്ക. ആർക്കാണത് ഇത് വരുന്നത്? എനിക്ക്. ഈ ഞാൻ ആര്? മഹാത്മാക്കളുടെ കൂടെ ഇരിക്കുമ്പോൾ അത്ഭുതകരമായി അവര് സഹായിക്കും ഈ കാര്യത്തിലൊക്കെ. അണ്ണാമലൈസ്വാമികൾ എന്നു പറഞ്ഞു മഹർഷിയുടെ കൂടെ ഉണ്ടായിരുന്നു ഒരു സ്വാമി .എനിക്ക് അദ്ദേഹത്തിനെ കുറച്ച് പരിചയം ഉണ്ടായിരുന്നു. അദ്ദേഹം ഒരിക്കൽ പറഞ്ഞു മഹർഷിയുടെ കൂടെ ഇരിക്കുമ്പോൾ ഒരു ദിവസം പ്രബലമായ എന്തോ ചീത്ത വികാരം മനസ്സിലുണ്ടായി. അദ്ദേഹം എന്തു ചെയ്യണമെന്ന് അറിയാതെ ഇങ്ങനെ  പിടഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് മഹർഷിവരണത്. നല്ല നട്ടുച്ച വെയിലാണൈ മഹാത്മാക്കൾക്ക് കണ്ടാൽ അറിയില്ലേ, നമ്മളുടെ കണ്ണ് കണ്ടാൽ അറിയാം ഉള്ളിൽ എന്തൊക്കെ പോണൂ എന്നുള്ളത്. അപ്പൊ ഇയാള് ഇങ്ങനെ വിഷമിച്ച് നിൽക്കുമ്പോൾ ഇദ്ദേഹത്തിന് ആശ്രമത്തിൽ പണി എന്താന്ന് വച്ചാൽ കെട്ടിട നിർമ്മാണം ഒക്കെ ആണ് . അദ്ദേഹം മേസൺ ആണ്. ഉടനെ മഹർഷി ഇയാളെ കണ്ടതും അടുത്ത്  ഒരു കല്ല്, ആ കല്ലിന്റെ മേലെ ഇയാള് നിൽക്കാൻ പറഞ്ഞിട്ട് അര മണിക്കൂർ കെട്ടിടത്തിനെക്കുറിച്ചുവർത്തമാനം പറഞ്ഞു ത്രേ.  കാലു പൊള്ളി തല പൊള്ളി ചുട്ടിട്ട് ഈ വികാരം എവിടെ പോയിന്നേ അറിഞ്ഞില്ല ഈ ചൂടിന്റെ ഇടയില്. വർത്തമാനം പറയുന്ന തി നി ടയിൽ അററൻ ഷനേ അതിൽ നിന്നും തിരിച്ചു അത്രേ ഉള്ളൂ. വേറെ ഒന്നും ചെയ്തില്ല അതിനെ കുറ്റം പറയുകയോ ഇങ്ങിനെ ഒന്നും വരാൻ പാടില്ല എന്നു പറയുകയോ ഒക്കെ ചെയ്താൽ അധികം ആവും. ടെൻഷൻ വരുമ്പോൾ അയ്യോ ടെൻഷൻ വന്നൂലോ എന്നു വിചാരിച്ച് ടെൻഷൻ  അധികമാവും. ശ്രദ്ധയെ അതിൽ നിന്നും തിരിച്ചാൽ നമ്മള് ശ്രദ്ധിച്ചാൽ അതിനു ബലം കൂടും. ശ്രദ്ധിച്ചിട്ടി ല്ലെങ്കിൽ ശ്രദ്ധ അതിൽ നിന്നും തിരിച്ചാൽ അതിന്റെ ബലം കുറയും.  അസത്തിന്റെ സ്വഭാവമേ അതാണ്.
( നൊച്ചൂർ ജി ).
sunil namboodiri

No comments:

Post a Comment