Thursday, May 16, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 71
ഒരാള് ഗൃഹസ്ഥനായ ആള് സന്യാസം സ്വീകരിച്ച് ഒരു ആശ്രമത്തിൽ താമസിക്കാണ്. അവിടുത്തെ അധിപതി ദിവസവും വേദാന്ത പ്രഭാഷണം ചെയ്ത് ഇയാൾക്ക്  ധ്യാനിക്കാനായി തത്വേ പദേശം ചെയ്തു . ഇയാള് കുറെ വർഷങ്ങളായി ധ്യാനം ചെയ്യാൻ ശ്രമിക്കുമ്പോൾ മനസ്സിനെ നിശ്ചലമായിട്ടു നിർത്താൻ ശ്രമിക്കുണൂ സാധിക്കിണില്ല . അപ്പൊ ഇയാള് ഗുരുവിന്റെ അടുത്ത് വന്നു പറഞ്ഞു എനിക്ക് ധ്യാനിക്കാൻ പറ്റിണില്ല. ഞാൻ എത്ര ധ്യാനിച്ചാലും മനസ്സ് ചപലമാവുണൂ. അപ്പൊ ഗുരു പറഞ്ഞു ശരി ഒരു കാര്യം ചെയ്യു. കുറച്ച് ദിവസം മനസ്സിനെ ശ്രദ്ധിക്കാ. ധ്യാനിക്കുമ്പോൾ മനസ്സ് എവിടെ പോണൂ എന്ന് ശ്രദ്ധിക്കാ. എന്നിട്ട് ആ പദാർത്ഥം എന്താണ് എന്ന് എന്റെ അടുത്ത് വന്ന് പറയൂ. മനസ്സ് പോണമെങ്കിൽ ഏതെങ്കിലും നമുക്ക് ആസക്തിയുള്ള വസ്തുവിന്റെ പുറകിലേ പോവുള്ളൂ. അല്ലാതെ വെറുതെ അമേരിക്കൻ പ്രസിഡന്റ് ഇന്ന് രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ ആവോ എന്നൊന്നും ഓർത്ത് വിഷമിക്കില്ല . നമുക്ക് ഏതെങ്കിലും വിധത്തിൽ അററാച്ച്മെന്റ് ഉള്ള ആരെങ്കിലും കുറിച്ചേ ചിന്തിക്കുള്ളൂ. അപ്പൊ അത് എന്താ എന്ന് കണ്ടു പിടിച്ചിട്ട് വരൂ എന്നു പറഞ്ഞു. അപ്പൊ ഇയാള് ധ്യാനിക്കാൻ ഇരുന്നിട്ട് കുറെ ദിവസം കഴിഞ്ഞ് വന്നു ഗുരുവിന്റെ അടുത്ത് പറഞ്ഞു. നാണം അയാൾക്ക് പറയാൻ . എന്താ മനസ്സില് വരണത്? ഒരു എരുമ. എപ്പളും ഒരു എരുമമനസ്സില് വരുണൂ എന്നു പറഞ്ഞു. അപ്പൊ ഇയാള് ചോദിച്ചു എന്താ ഇപ്പൊ എരുമയെ കാണാൻ കാരണം. അപ്പൊ പറഞ്ഞു കാരണം ഇതാണ് എന്റെ ഭാര്യയും കുട്ടികളും ഒക്കെ മരിച്ചു. എനിക്ക് ആകപ്പാടെ ഉണ്ടായിരുന്നത് ഒരു എരുമയാണ്. ഞാൻ എന്റെ സ്നേഹം മുഴുവൻ ആ എരുമയിൽ കൊടുത്ത് ആ എരുമയെ ലാളിച്ചു വളർത്തി. ഇപ്പൊ ആ എരുമയെ വിട്ടാ ആക്കിയിട്ടാണ് ഞാൻ സന്യാസം എടുത്ത് വന്നത്. ഇപ്പളും ആ എരുമയോടുള്ള ആ സക്തി കാരണം ആ എരുമ എന്തു ചെയ്യു ണൂ എവിടെ ഇരിക്കുണൂ എങ്ങനെ ഇരിക്കുണൂ എന്ന വിചാരം ഉള്ളതുകൊണ്ട് എരുമ സദാ ഉള്ളില് വന്നു കൊണ്ടിരിക്കുണൂ. നമുക്ക് ആവുമ്പോൾ പറയുമ്പോൾ തന്നെ ചിരി വരുണൂ എന്താ എന്നു വച്ചാൽ എരു മാ എന്നു വച്ചാൽ തുച്ഛമായ ജീവൻ. ഞാൻ ഇതേ ഇത് ഇപ്പൊ ഗുരുവായൂരപ്പൻ എന്നു പറഞ്ഞാൽ ഓ എന്നു പറഞ്ഞു നമ്മള് ഇങ്ങനേ ഇരിക്കും ല്ലേ? അപ്പോൾ ഗുരുവായൂരപ്പൻ വേറെ എരുമ വേറെ. എരു മാ എന്നു വച്ചാൽ ഒരു തുച്ഛമായ ജീവൻ എന്ന് നമുക്കുടനെ തോന്നും . ആ ഗുരുവിന് അങ്ങനെ തോന്നിയതേ ഇല്ല .അദ്ദേഹം പറഞ്ഞു ശരി എരുമയെ മനസ്സില് വരുണൂ അല്ലേ മനസ്സിന് ഏതിലെങ്കിലും ആ സക്തി വന്നാൽ ആ ആസക്തിയെ ഉപേക്ഷിക്കണത് വളരെ വിഷമമാണ്. അത് എല്ലാവർക്കും അറിയണകാര്യാ. ഉപേക്ഷിക്കാൻ പറയണത് എളുപ്പം പക്ഷേ ഉപേക്ഷിക്കാൻ പറ്റില്ല. അത് അദ്ദേഹത്തിനും അറിയണത് കൊണ്ട് ആ ഗുരു എന്തു പറഞ്ഞു ശരി ഒരു കാര്യം ചെയ്യൂ കുറച്ച് ദിവസം നല്ലവണ്ണം ആ എരുമയെ ധ്യാനിക്കാ എന്നു പറഞ്ഞു. ഇയാള് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ എരുമ ഇദ്ദേഹത്തിന് പ്രത്യക്ഷം കണ്ണടച്ചാൽ എരുമ വരും  .ഇപ്പൊ ആ ഗുരു പറഞ്ഞു കൊടുത്തു ഇനി ഒരു കാര്യം ചെയ്യൂ . ആ എരുമ എന്നുള്ള പേരിനെ അങ്കട് മറക്കണം. എരുമ എന്നു ചിന്തിക്കുമ്പോൾ തന്നെ അസോസിയേഷനായിട്ട് അതിന്റെ കൂടെ ഒരു ഭാവം ഒക്കെ വരുണൂലോ ആ ഭാവം ഒക്കെ മാറ്റണം. മാറ്റാൻ പറ്റുമോ? തീർച്ചയായും മാറ്റാൻ പറ്റും.എന്താ കാരണം എന്നു വച്ചാൽ അമ്പലത്തിൽ വരാഹമൂർത്തിയെ കൊത്തി വച്ചിരിക്കുന്നു. പരമഭക്തിയോടെ പോയി നമസ്കരിക്കുന്നില്ലേ? എങ്ങനെ നമസ്കരിച്ചു? റോട്ടിൽ പന്നിയേ കണ്ടാൽ നമസ്കരിക്കുമോ ? അയ്യേ പന്നി . ഇവിടെ വരുമ്പോൾ അതേ പന്നിയേ തന്നെ കൊത്തി വച്ചിരിക്കുന്നത് സാക്ഷാൽ ഭഗവാൻ എന്നു പറഞ്ഞിട്ട് ഭക്തിയോടെ നമസ്കരിക്കും. എന്തു പറ്റി ആരോപിച്ചു അത്രേ ഉള്ളൂ. ഗണിച്ച അംഗീകരിച്ച ഉടനെ ഭഗവാനാണ് എന്നു തോന്നി. ഇ തേ അംഗീകാരം അവിടെയും വന്നിരുന്നെങ്കിൽ അവിടെയും തോന്നും. പക്ഷേ തോന്നുന്നില്ല രണ്ടിനെയും നമ്മൾ പിരിച്ചു വച്ചത് കൊണ്ട്. ഇദ്ദേഹം എന്തു ചെയ്തു ആ എരുമ എന്നുള്ള ഭാവം വരണ സ്ഥാനത്ത് എരുമയെ സാക്ഷാൽ ഭഗവദ് സ്വരൂപമായിട്ട് ധ്യാനിക്കാനായി പറഞ്ഞു കൊടുത്തു. രഹസ്യം. ഉപാസിക്കാനായിട്ടു പറഞ്ഞു കൊടുത്തു. കുറെ കഴിഞ്ഞപ്പോൾ എന്തായി? എരുമയുടെ നാമവും രൂപവും ഒക്കെ മറഞ്ഞു.ആ സ്ഥാനത്ത് ശുദ്ധമായ ബോധം പ്രകാശിച്ചു. എരുമ എന്നുള്ള പേര് അസത്ത് എരുമ എന്നുള്ള രൂപം അസത്ത് പക്ഷേ എരുമയിലുള്ള ചൈതന്യം ഉണ്ടല്ലോ അത് സത്ത്. ആ ചൈതന്യത്തിനെ ഗ്രഹിച്ച് നാമരൂപത്തിനെ തള്ളിക്കളഞ്ഞ് ധ്യാനിക്കാൻ പറഞ്ഞപ്പൊ ഇയാൾക്ക് എരുമയിലൂടെ  തന്നെ ബ്രഹ്മസാക്ഷാത്കാരം ഉണ്ടായി എന്ന് വാസുദേവമന ന ത്തില് ഒരു കഥയുണ്ട്. എരുമയിലൂടെ തന്നെ ഒരാൾക്ക് എരുമയെ തന്നെ ഉപയോഗിക്കാൻ പറ്റുമെങ്കിൽ നമുക്ക് ഭർത്താവിനേയോ ഭാര്യയേയോ കുട്ടികളേയോ ഒക്കെ  അങ്ങിനെ എന്തുകൊണ്ട് ഉപയോഗിച്ചു കൂടാ. അപ്പൊ ഒന്നും ഉപേക്ഷിക്കണ്ട ആവശ്യം ഇല്ല. കുടുംബവും ഒന്നും വിട്ടു പോണ്ട. മനസ്സില് അവരോട് ആസക്തി തോന്നുണൂ എന്നു വച്ചാൽ വളരെ നല്ലത്. ആ ഭാവത്തിലാ നോക്കണതെങ്കിൽ അററാച്ചുമൊന്റ് തോന്നുണൂ എന്നു വച്ചാൽ  വളരെ നല്ലത്. അറ്റാച്ച്മെന്റ് ഉണ്ടെങ്കിൽ ഒന്നിനെയും വെറുക്കണ്ട. അവരുടെ ഒക്കെ രൂപം ഉളളില് വരുമ്പോൾ ഈ രൂപത്തിൽ ഭഗവാൻ വരുണൂ. അപ്പൊ എന്താവും അവർക്കും കൂടി ഒരു സുഖം തോന്നും. അവരെ നമ്മൾ ഭഗവാൻ എന്നു കാണുമ്പോഴേ പതുക്കെ പതുക്കെ അവരുടെ ഉള്ളിലും ദിവ്യത്വം വന്നു തുടങ്ങും. ഇതറിഞ്ഞിട്ടാണ് നമ്മുടെ ഋഷീശ്വരന്മാർ ഒക്കെ മാതൃദേവോ ഭവ, പിതൃദേവോ ഭവ, ആചാര്യ ദേവോ ഭവ പതിയെ ദൈവമായിട്ടു കാണണം പത്നിയെ ദിവ്യമായിട്ടു കാണണം എന്നൊക്കെ പറയാൻ കാരണം . ഈ ഭാവം ആരോപിച്ച്‌ അവരോടുള്ള നമ്മളുടെ അജ്ഞാനം കൊണ്ട് ആരോപിക്കപ്പെട്ടിരിക്കുന്ന രാഗദ്വേഷങ്ങൾ മാറ്റാൻ. അപ്പോൾ കുടുംബ ജീവിതം തന്നെ നമ്മള് എവിടെ ഇരിക്കുന്നുവോ ആ ജീവിതം തന്നെ നമ്മളുടെ തപസ്സിന്റെ സ്ഥാനം ആകും. ആരോട് അറ്റാച്ച്ഡ് ആയിട്ടിരിക്കുന്നുവോ ആ അറ്റാച്ച്മെന്റ് തന്നെ  it will be steping stone to divine experience ഓർമ്മ വക്കണം അത്രേ ഉള്ളൂ. വല്യ വിഷമം ഒന്നും ഇല്ല ഓർമ്മ വക്കണം. മായ എവിടെ കളിക്കും അറിയുമോ യാ ദേവീ സർവ്വ ഭൂതേഷൂ സ്മൃതി രൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ. ഇവിടുന്ന് എറങ്ങിയാൽ മറന്നു പോവും. ഇപ്പൊ കേൾക്കുമ്പോൾ തോന്നും വളരെ എളുപ്പമാണ് എന്നു തോന്നും കുടുംബത്തിൽ പതുക്കെ പ്രായോഗികതലത്തിൽ പ്രാക്ടിക്കലായിട്ടു കൊണ്ടു വരാം എന്നു തോന്നും പക്ഷെ മറന്ന് പോവും. മറന്നു പോകുന്നതിനുള്ള മരുന്നാണ് ഈ സത്സംഗം. സത്സംഗത്തിലിരുന്ന് ഞാനും ഓർക്കുണു നിങ്ങളും ഓർക്കുണൂ. ഓർത്തോർത്തു ഓർത്ത് പതുക്കെ നമ്മുടെ ഉള്ളിലുള്ള ഓരോരാഗദ്വേഷ വാസനകളാ യി അസത്തിൽ നിന്നും സത്താക്കി മാറ്റണം.
( നൊച്ചൂർ ജി ).
sunil namboodiri

No comments:

Post a Comment