Tuesday, May 21, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 78
പദാർത്ഥ വാസനാ ദാർഢ്യം ബന്ധ : ജഗത്തിൽ കാണുന്ന പദാർത്ഥങ്ങളൊക്കെ ഉണ്മയാണെന്നും ഉൺമയാണെന്നു കരുതിക്കഴിഞ്ഞാൽ അടുത്തത് എന്താ? അതിനോട് ബന്ധം സ്ഥാപിക്കൽ. രാഗം കൊണ്ടോ ദ്വേഷം കൊണ്ടോ  പുറത്തുള്ള പദാർത്ഥങ്ങളോട് കമ്യൂണിക്കേഷൻ ഏർപ്പെടുമ്പോൾ ബന്ധം. അത് ഉണ്മയല്ലാ എന്ന് അറിഞ്ഞാലോ യഥാർത്ഥത്തില് ബന്ധം ഇല്ല. ബന്ധം ഏർപ്പെടില്ല. പിന്നെ ജഗത്തു മുഴുവൻ എങ്ങനെ ഭാസിക്കുന്നു? നാമരൂപമായിട്ടല്ല പദാർത്ഥമായിട്ടല്ല ബ്രഹ്മ മായിട്ട് ചൈതന്യമായിട്ട് ഈശ്വര സ്വരൂപമായിട്ട് അതോ നാശമില്ലാത്ത വസ്തു. എങ്ങും നിറഞ്ഞു നിൽക്കുന്ന ആ ബോധം , ചൈതന്യം അവിനാശിയാണ്. അതിനെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. കുടത്തിനെ പൊട്ടിച്ച് കളയാം പക്ഷേ കുടത്തിന്റെ ഉള്ളിലുള്ള ആകാശത്തിനെ ഒന്നും ചെയ്യാൻ പറ്റില്ല. ഉള്ളിലുള്ള സ്പേസ് അതിനെ എന്തു ചെയ്യാൻ പറ്റും? കുടം വേണങ്കിൽ പൊട്ടി പോകും. അതുപോലെ ശരീരം പൊട്ടി പോകും. പക്ഷേ ശരീരത്തിന്റെ ഉള്ളിലുള്ള സ്പേസ് , ആകാശം പുറത്തുള്ള ആകാശവുമായി ചേർന്നു നിൽക്കും. അത്രേ ഉള്ളൂ . അടുത്ത ശ്ലോകം ഭഗവാൻ അതാണ് പറയണത് നോക്കാ.

( നൊച്ചൂർ ജി )
sunil namboodiri

No comments:

Post a Comment