Tuesday, May 21, 2019

പൂണൂല്‍ ധരിക്കുന്നത് എന്തിന്?
========================

ഹിന്ദുക്കളിലെ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ വർണങ്ങളിൽ ഉൾപ്പെടുന്ന പുരുഷന്മാർ ശരീരത്തിനു കുറുകെ ഇടത്തുനിന്ന് വലത്തോട്ട്, അതായത് ഇടത് തോളിനു മുകളിൽക്കൂടി വലംകയ്യുടെ അടിയിലൂടെ, ധരിക്കുന്ന നൂലാണ് പൂണൂൽ. സംസ്കൃതത്തിൽ യജ്ഞോപവീതം, യജ്ഞസൂത്രം. ബ്രഹ്മചര്യത്തിന്റെ തുടക്കമായി ബാലകന്മാർ യജ്ഞോപവീതം ധരിക്കുന്നു. പൂണൂൽ ആദ്യമായി ഇടുന്ന ചടങ്ങിന് ഉപനയനം എന്നു പറയുന്നു. ഒരാൾ തന്റെ ഗുരുകുലരീതിയിലുള്ള വിദ്യാഭ്യാസം അല്ലെങ്കിൽ ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നത് ഉപനയനവേളയിലെ യജ്ഞോപവീത ധാരണത്തോടെയാണ്. യാഗങ്ങൾ അനുഷ്ഠിക്കുമ്പോൾ പൂണൂൽ നിർബന്ധമായും ധരിക്കാറുണ്ട്.
പരുത്തിയിലോ തുണിയിലോ കുശപൂല്ലിലോ ആണ് പൂണൂൽ ഉണ്ടാക്കുക. വളരെ നേർത്ത നൂലിഴകൾ (കഴിനൂലിഴകൾ)മൂന്നെണ്ണം ചേർത്ത് പിരിച്ചാണ് പൂണൂലിനുള്ള നൂലുണ്ടാക്കുന്നത്. മൂന്നായി മടക്കുന്നതിനു മുൻപുള്ള നീളം പൂണൂൽ ധരിക്കേണ്ട ആളിന്റെ തള്ളവിരൽ ഒഴിച്ചുള്ള നാലുവിരലുകളുടെ വീതിയുടെ 96 മടങ്ങ് ആയിരിക്കും. പിരിച്ചെടുത്ത നൂലിനെ മൂന്നായി മടക്കി പവിത്രക്കെട്ടിനാൽ ബന്ധിക്കുന്നു. അപ്പോൾ പൂണൂൽ മൂന്ന് നൂലുകൾ ചേർത്ത് കെട്ടിയതുപോലെ കാണപ്പെടുന്നു.
യജ്ഞത്തിൽ ധരിക്കുന്നതായതിനാൽ യജ്ഞോപവീതം എന്നും യജ്ഞസൂത്രം എന്നും അറിയപ്പെടുന്നു. പുണ്യനൂലായതിനാൽ പൂണൂൽ എന്നും അറിയപ്പെടുന്നു. പൂണുന്ന നൂലായതിനാലാണ് പൂണൂൽ എന്ന് അറിയപ്പെടുന്നതെന്ന് മറ്റൊരു മതവുമുണ്ട്.
ആന്തരീയമെന്നും ഉത്തരീയമെന്നും അറിയപ്പെട്ടിരുന്ന പൂണൂലുകൾ മുൻകാലങ്ങളിൽ ഉണ്ടായിരുന്നു. ഇതിന് മൂന്ന് അടുക്കുണ്ടായിരിക്കും. ഈ അടുക്കുകളുടെ അർത്ഥത്തെക്കുറിച്ച് നിരവധി വ്യാഖ്യാനങ്ങൾ പ്രചാരത്തിലുണ്ട്. അവ ഗായത്രി-സരസ്വതി-സാവിത്രി ദേവിമാരെയോ, സത്-ചിത്-ആനന്ദത്തെയോ, സത്വ-രജ-തമോ ഗുണങ്ങളെയോ, ബ്രഹ്മ-വിഷ്ണു-മഹേശ്വരനെയോ, ജ്ഞാനം-ഇശ്ച-ക്രിയകളെയോ സൂചിപ്പിക്കുന്നുവെന്നാണ് പൊതുവെ പറയപ്പെടുന്ന അർത്ഥങ്ങൾ.
നടുക്കുള്ള കെട്ട് പരബ്രഹ്മത്തെ സൂചിപ്പിക്കുന്നു. മൂന്നായി കാണപ്പെടുന്ന നൂലുകളിൽ ഓരോന്നും ഗായത്രീദേവി(മനസ്സിന്റെ ദേവി), സരസ്വതീദേവി(വാക്കിന്റെ ദേവി) സാവിത്രീദേവി(പ്രവൃത്തികളുടെ ദേവി), എന്നീ ദേവതകളെ പ്രതിനിധാനം ചെയ്യുന്നു. ഇത് , യജ്ഞോപവീതധാരി ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ശുദ്ധനായിരിക്കണം എന്ന് സൂചിപ്പിക്കുന്നു. ശരീരത്തിനുകുറുകെ ധരിച്ചിരിക്കുന്ന യജ്ഞോപവീതം ബ്രഹ്മചാരിയെ താൻ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നന്മയും ശുദ്ധിയും നിറഞ്ഞവനായിരിക്കണമെന്ന് സദാ ഓർമപ്പെടുത്തുന്നു.
യജ്ഞോപവീതത്തിലെ 3 നൂലുകൾ ഗായത്രി-സരസ്വതി-സാവിത്രി ദേവിമാരെയോ, സത്-ചിത്-ആനന്ദത്തെയോ, സത്വ-രജ-തമോ ഗുണങ്ങളെയോ, ബ്രഹ്മ-വിഷ്ണു-മഹേശ്വരനെയോ, ജ്ഞാനം-ഇശ്ച-ക്രിയകളെയോ സൂചിപ്പിക്കുന്നുവെന്നാണ് പൊതുവെ പറയപ്പെടുന്ന അർത്ഥങ്ങൾ.
പൂണൂലിന്റെ മൂന്ന് അടുക്കുകളിലും കൂടി ആകെ 9 നൂലിഴകളുണ്ടെന്ന് പറയാം. ഓരോ ഇഴയും ഓരോ ദേവന്മാരെ സൂചിപ്പിക്കുന്നു.
അതിങ്ങനെയാണ്:
1. പ്രണവം (ഓംകാരം)
2. അഗ്നി
3. നാഗം
4. സോമം
5. പിതൃക്കൾ
6. പ്രജാപതി
7. വസു
8. യമൻ
9. ദേവതകൾ
ഇടത്തെ തോളിന് മുകളിലൂടെയും, വലത്തെ കൈക്ക് താഴെക്കൂടെയും ധരിക്കുന്ന പൂണൂൽ വസ്ത്രത്തെയാണ് സൂചിപ്പിക്കുന്നത്. യജ്ഞോപവീതം അവസരങ്ങൾക്കനുസരിച്ച് മൂന്ന് രീതിയിൽ ധരിക്കാറുണ്ട്.
*1. ഉപവീതം* - യജ്ഞോപവീതം ശരീരത്തിനു കുറുകെ ഇടതുതോളിനു മുകളിൽക്കൂടി, വലതുകൈക്ക് താഴെക്കൂടി ധരിക്കുന്ന രീതി. ദൈവികകാര്യങ്ങൾ ചെയ്യുമ്പോഴാണ് ഈ രീതിയിൽ ധരിക്കേണ്ടത്. കേരളത്തിലിതിന് സാധാരണ സംഭാഷണത്തിൽ വലത്തിടൽ എന്ന് പറയുന്നു.
*2. നിവീതം* - കഴുത്തിൽക്കൂടി നെഞ്ചിനുമുകളിലായി മാലപോലെ തൂക്കിയിടുന്ന രീതി. ഋഷിതർപ്പണം ചെയ്യുമ്പോഴും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നസമയത്തും ഈ രീതിയിൽ ധരിക്കണം. കേരളത്തിലിതിന് സാധാരണ സംഭാഷണത്തിൽ നിവീതമിടൽ എന്ന് പറയുന്നു. നിഷേകസമയത്ത്  സൗകര്യപൂർ‌വം രണ്ടായി മടക്കിയും പൂണൂൽ നിവീതമിടാം എന്ന് വിധിയുണ്ട്.
*3. പ്രാചീനവീതം* - യജ്ഞോപവീതം ശരീരത്തിനുകുറുകെ വലതുതോളിനു മുകളിൽക്കൂടി, ഇടത്കൈക്ക് താഴെക്കൂടി ധരിക്കുന്ന രീതി. പിതൃക്കളുടെ മരണാനന്തരകർമങ്ങൾ ചെയ്യുമ്പോഴാണ് ഈ രീതിയിൽ ധരിക്കേണ്ടത്. കേരളത്തിലിതിന് സാധാരണ സംഭാഷണത്തിൽ ഇടത്തിടൽ എന്നും തിരിച്ചിടൽ എന്നും പറയാറുണ്ട്.
പണ്ട് കാലങ്ങളിൽ സ്ത്രീകളും പൂണൂൽ ‍ അണിഞ്ഞിരുന്നു. ഹോമശാലയിൽ ‍കൊണ്ടുവന്ന ശേഷം ഭർത്താവാണ് അവളെ പൂണൂൽ ‍അണിയിച്ചിരുന്നത്. പിൽക്കാലത്ത് ഈ രീതി നിന്നുപോവുകയായിരുന്നു.
യജ്ഞോപവീതം മുഷിയുകയോ, ജീർണിക്കുകയോ, നൂൽ പൊട്ടുകയോ, അശുദ്ധമാവുകയോ ചെയ്താൽ അത് ‍എത്രയും പെട്ടെന്ന് മാറ്റി പുതിയത് ധരിക്കണം. പഴയത് ജലത്തിൽ ഉപേക്ഷിച്ച് പുതിയത് ധരിക്കാവുന്നതാണ്. ഇതിന് പുനരുപനയനം എന്നോ അഴിച്ചുപനയനംഎന്നോ പറയുന്നു. ഇത് സ്വയം ചെയ്യാവുന്നതാണ്. പഴകിയതോ പൊട്ടിയതോ ആയ പൂണൂൽ കല്ലിൽ ചുറ്റി വെള്ളത്തിൽ മന്ത്രം ചൊല്ലി എറിഞ്ഞുകളയുകയാണ് ചെയ്യേണ്ടത്. ഇതിന് പ്രത്യേക മുഹൂർത്തമോ ദിവസമോ ഇല്ല. ജലത്തിൽ വിസർജിക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം:
*ഉപവീതം ഭിന്നതന്തും ജീർണം കശ്മല ദൂഷിതം*
*വിസൃജ്യാമി പുനഃ ബ്രഹ്മവർച്ചോ ദീർഘായുരസ്തു മേ*
ഇതി ജീർണം യജ്ഞോപവീതം ജലേ വിസൃജ്യ ആചാമേത് (ഇങ്ങനെ ജീർണിച്ച യജ്ഞോപവീതം ജലത്തിൽ ഉപേക്ഷിച്ച് ആചമിക്കാം).
ഷോഡശസംസ്കാരങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഉപനയനം. ചെറുപ്പത്തിൽ ഗായത്രീയുപദ്ദേശം സ്വീകരിക്കുന്നത് വൈശിഷ്ട്യമാർന്ന ഉപനയനം എന്ന കർമ്മത്തോടുകൂടിയാണ്. ഈ കർമ്മത്തോടെ  താൻ പുതിയ ജന്മത്തിലേക്ക് കടന്നിരിക്കുന്നു എന്നും, ജ്ഞാനസംമ്പാദനത്തിനു അർഹനായിരിക്കുന്നു എന്നും ഉള്ള ബോധം വ്യക്തിയിൽ കടന്നു വരുന്നു. ഉപനയന സമയത്ത് നൽകുന്ന ഗായത്രീയുപദേശത്തിനു മാത്രമാണ് ഗായത്രിയിൽ നിന്നും ഉൽഭവിച്ച വേദങ്ങളും, വേദാംഗങ്ങളും,  മറ്റു ധർമശാസ്ത്രസംഹിതകളുമൊക്കെ സ്വീകരിക്കുവാനുള്ള അധികാരം ലഭ്യമാക്കുന്നത്.   ഉപനയനത്തോടപ്പം ലഭ്യമാകുന്ന പൂണൂൽ അഥവാ ബ്രഹ്മസൂത്രമെന്നത് കേവലമൊരു ചരടല്ല മറിച്ച് ബ്രഹ്മജ്ഞാന സമ്പാദനത്തിനുള്ള വേണ്ടിയാണ് താൻ ഉപനയനം സ്വീകരിച്ചിരിക്കുന്നത് എന്ന  ബോധം ഉറപ്പിക്കുന്ന വിശുദ്ധ വസ്തുവാണത്. ഉപനയനത്തെ പൊതുവേ അറിയപ്പെടുന്നത് പൂണൂൽ അഥവാ യജ്ഞോപവീത ധാരണത്തിനുള്ള സംസ്കാരം എന്നാണ്. കുട്ടിയുടെയുള്ളിൽ വിഷയവാസന കടക്കുന്നതിനുമുമ്പ് ഉപനയനം ചെയിക്കണമെന്നൊരു വിശ്വാസം നിലവിലുണ്ട്. പവിത്രയുടെ ചിഹ്നമെന്ന നിലയിൽ പൂണൂൽ ധരിക്കുന്നതോടെ കുട്ടിയിൽ മാനസിക വികാസവും സംഭവിക്കുന്നു.  
ഉപനയനം എന്ന പദത്തിന്റെ അർത്ഥം അടുക്കലേക്കുകൊണ്ടത്തിക്കുക. എന്നാണ്. ആദ്ധ്യാത്മികമായി ചിന്തിച്ചാൽ ആചാര്യൻ ശിഷ്യനെ ബ്രഹ്മത്തിന്റെ അടുക്കലേക്ക് കൊണ്ടത്തിക്കുന്നു എന്നു കാണാം. പൂണൂൽ അഥാവാ ബ്രഹ്മസൂത്രത്തിൽ ഒൻപത് സൂത്രങ്ങളാണ് കാണപ്പെടുന്നത് ഇതാകട്ടെ യജ്ഞമയജീവിതത്തിന്റെ  പ്രതീകമാകുന്നു. അഹിംസ, സത്യം, അസ്തേയം, തിതിഷ, അപരിഗ്രഹം, സംയമം, ആസ്തികത, ശാന്തി, പവിത്രത, എന്നീ ഒൻപത് ഗുണങ്ങളെയാണ് പൂണൂൽ പ്രതിനിധാനം ചെയ്യുന്നത്.
ത്രയീ വിദ്യകള്‍ അഭ്യസിക്കുന്നതിന്റെയും അതിന്റെ അടിസ്ഥാനത്തില്‍ കര്‍മങ്ങള്‍ അനുഷ്ടിക്കുന്നതിന്റെയും അധികാര ചിഹ്നം. അപ്രകാരമുള്ള അധികാരാത്തിന്റെ പാരമ്പര്യമുള്ള കുലത്തില്‍ ജനിച്ചതിന്റെ ചിഹ്നം. ഞാന്‍ അപ്രകാരമുള്ള സംസ്കാരത്തെ അംഗീകരിക്കുന്നു എന്നതിന്റെയും ചിഹ്നം. തന്തുക്കള്‍ ചേര്‍ന്ന് സൂത്രം അഥവാ നൂല്‍ ഉണ്ടാകുന്നു. ഇത് മൂന്നു സത്വ രജോ തമ്സ്സുകളെന്ന മൂന്നു ഗുണത്തെ പ്രതിനിധാനം ചെയ്യുന്നു. സൃഷ്ടി സ്ഥിതി സംഹാരം എന്ന മൂന്നു പൊതു പ്രപഞ്ച തത്വത്തെയും പ്രതുനിധാനം ചെയ്യുന്നു അണ്ഡത്തില്‍ നിന്ന് ജീവന്‍ ഉണ്ടാകുന്നത് പോലെ അണ്ഡത്തില്‍ നിന്നാണ് ഈ പ്രപഞ്ചവുമുണ്ടായത്. അതുകൊണ്ട്  ഈ മൂന്നു തത്വത്തെ പ്രതിനിധീകരിക്കുന്ന സൂത്രം ശരീരത്തില്‍ ധരിച്ചിരിക്കുന്നതു അണ്ഡാകൃതിയിലാണ്. ഈ അണ്ഡത്തിനുള്ളില്‍ ജീവനുള്ള ശരീരവും അതിനുള്ളില്‍ ജീവാത്മാവും കുടികൊള്ളുന്നു. അവയും ഈ മൂന്നു തത്വത്തെയും ഉള്‍ക്കൊള്ളുന്നു. ഈശാനകോണ് മുതല്‍ നിര്യതികോണു വരെ പ്രദക്ഷിണമായാണ് ഇത് സാധാരണയായി ധരിക്കുന്നത്. ഈശ്വരാംശമായ ആത്മാവിനെ പ്രദക്ഷിണം ചെയ്യുന്നു എന്ന് കാണിക്കുന്നു. ഗുരുത്വം കൂടിയ വസ്തുവിനെ ഗുരുത്വം കൂടിയത് പ്രദക്ഷിണം ചെയ്യുന്ന പ്രപഞ്ച തത്വത്തെ കാണിക്കുന്നു. ഈശാനകോണില്‍ ഈശാനന്‍ കിഴക്ക് ഇന്ദ്രന്‍ തെക്കുകിഴക്ക്‌ അഗ്നി തെക്ക് യമന്‍ തെക്കുപടിഞ്ഞാറു അനന്തന്‍ പടിഞ്ഞാറു വരുണന്‍ പടിഞ്ഞാറു വടക്ക് വായു വടക്ക് സോമന്‍ എന്നീ ദേവതകളെ ഞാന്‍ സദാ വാങ്ങുന്നു എന്നും ആ ദേവതാ തത്വങ്ങളുടെ അറിവും ശക്തിയും അനുഗ്രഹവും എന്നില്‍ നില നില്‍ക്കണമെന്ന ഇശ്ച പ്രകടിപ്പിക്കാനും അതിലൂടെ അവയെ ഓര്‍ക്കാനും കൂടിയാണ് ഇത് ധരിക്കുന്നത് *"സ്വാമാ തനൂരാവിശ ശിവാമാ തനൂരാവിശ"* വസ്ത്രം ഇപ്രകാരം ശരീരത്തെ ആശ്ചാദനാം ചെയ്യ്തിരിക്കുന്നുവോ അപ്രകാരം ശരീരം ഉള്ളിലുള്ള ഈശ്വര ചൈതന്യത്തെ ആശ്ച്ചാദനാം ചെയ്യ്തിരിക്കുന്നു എന്നാ അഭിമാനവും ജ്ഞാനവും ഉണര്‍ത്തുന്നതും ഇതിന്റെ ധാരണത്തിന്റെ ഉദേശ്യമാണ്. ഇത്തരത്തിലുള്ള ആത്മീയജ്ഞാനത്ത്തിനു ശ്രമിക്കുന്നവനാണ് താന്‍ എന്ന മുദ്രാവാക്യമാണ് ഇതിന്റെ ധാരണം. സദാ സൃഷ്ടിപരമായ ജ്ഞാനത്തെ സൃഷ്ടിക്കുന്ന അല്ലെങ്കില്‍ പ്രസവിക്കുന്ന ആശയ പരമായ അണ്ഡം ഞാന്‍ സദാ പേറുന്നു എന്ന് ഇതിന്റെ ധാരണം നമ്മെ ഓര്‍മ്മിപ്പിച്ച്ചുകൊണ്ടേ ഇരിക്കുന്നു.
മൂന്നിഴകൾചേർത്തുണ്ടാക്കിയ ഒരു നൂലിനെ മൂന്നായി മടക്കി ഒരുമിച്ച് കെട്ടിയതാണ് യജ്ഞോപവീതം അഥവാ പൂണൂൽ. സാധാരണയായി ശരീരത്തിനു കുറുകെ ഇടത്തുനിന്ന് വലത്തോട്ട്, അതായത് ഇടത് തോളിനു മുകളിൽക്കൂടി വലംകയ്യുടെ അടിയിലൂടെയാണ് ഇത് ധരിക്കുന്നത്. യജ്ഞത്തിൽ ധരിക്കുന്നതായതിനാൽ യജ്ഞോപവീതം എന്നും പുണ്യനൂലായതിനാൽ പൂണൂൽ എന്നും അറിയപ്പെടുന്നു. വളരെ നേർത്ത നൂലിഴകൾ (കഴിനൂലിഴകൾ)മൂന്നെണ്ണം ചേർത്ത് പിരിച്ചാണ് പൂണൂലിനുള്ള നൂലുണ്ടാക്കുന്നത്. മൂന്നായി മടക്കുന്നതിനു മുൻപുള്ള നീളം പൂണൂൽ ധരിക്കേണ്ട ആളിന്റെ തള്ളവിരൽ ഒഴിച്ചുള്ള നാലുവിരലുകളുടെ വീതിയുടെ 90 മടങ്ങ് ആയിരിക്കും. പിരിച്ചെടുത്ത നൂലിനെ മൂന്നായി മടക്കി പവിത്രക്കെട്ടിനാൽ ബന്ധിക്കുന്നു. അപ്പോൾ പൂണൂൽ മൂന്ന് നൂലുകൾ ചേർത്ത് കെട്ടിയതുപോലെകാണപ്പെടുന്നു. നടുക്കുള്ള കെട്ട് പരബ്രഹ്മത്തെ സൂചിപ്പിക്കുന്നു. മൂന്നായി കാണപ്പെടുന്ന നൂലുകളിൽ ഓരോന്നും ഗായത്രീദേവി (മനസ്സിന്റെ ദേവി), സരസ്വതീദേവി (വാക്കിന്റെ ദേവി) സാവിത്രീദേവി (പ്രവൃത്തികളുടെ ദേവി), എന്നീ ദേവതകളെ പ്രതിനിധാനം ചെയ്യുന്നു. ഇത്, യജ്ഞോപവീതധാരി ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ശുദ്ധനായിരിക്കണം എന്ന് സൂചിപ്പിക്കുന്നു. ശരീരത്തിനുകുറുകെ ധരിച്ചിരിക്കുന്ന യജ്ഞോപവീതം ബ്രഹ്മചാരിയെ താൻ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നന്മയും ശുദ്ധിയും നിറഞ്ഞവനായിരിക്കണമെന്ന് സദാ ഓർമപ്പെടുത്തുന്നു.
"ഓം യജ്ഞോപവീതം പരമം പവിത്രം
പ്രജാപതേര്യത്സഹജം പുരസ്താത്
ആയുഷ്യമാഷ്യം പ്രതിമുഞ്ച ശുഭ്രം
യജ്ഞോപവീതം ബലമസ്തു തേജഃ 
യജ്ഞോപവീതമസി യജ്ഞസ്യ ത്വാ
യജ്ഞോപവീതാ തേനോപനഹ്യാമി”
പവിത്രമാക്കി തീർക്കാൻ യോഗ്യമയതിൽ ഏറ്റവും ശ്രേഷ്ഠമായിരിക്കുന്നതും ആദിയിൽ സാക്ഷാൽ  ബ്രഹ്മാവിനോടപ്പം ഉൽഭവിച്ചതും ആയുർബലവും മനഃശക്തിയും വർദ്ധിപ്പിക്കുന്നതുമായ ശുഭമായ പൂണൂൽ ധരിക്കുകയാണ് . ഇതിനാൽ അറിവിന്റെ നിറ വെളിച്ചവും ശക്തിയും സംരക്ഷിതമായിരിക്കട്ടെ

No comments:

Post a Comment