Monday, May 27, 2019



ഭഗവദ് ഗീതാ - സാംഖ്യയോഗം - 79
അവിനാശി തു തദ്വിദ്ധി
യേന സർവ്വമിദം തതം
വിനാശ മവ്യയസ്യാസ്യ
ന കശ്ചിത് കർത്തു മർഹതി
ആദ്യമേ പറഞ്ഞു നമ്മളുടെ സിദ്ധാന്തം ഫൗണ്ടേഷൻ അവിടെ വിട്ടിട്ടു കളിയേ ഇല്ല. ഫൗണ്ടേഷൻ എന്താണെന്നു വച്ചാൽ നമ്മുടെ അനുഭവത്തിൽ രണ്ടെണ്ണം ആണുള്ളത്. ഒന്ന് അഹം രണ്ട് ഇദം . ഇതിൽ സകലതും അടങ്ങി. അഹം എന്നുള്ളത് സത്ത്.  ഇദം എന്നുള്ളത് അസത്ത്. അഹം എന്നുള്ളത് അനുഭവം. ഇദം എന്നുള്ളത് ജഡം . അഹം എന്നുള്ളത് ദൃക്ക് ഇദം എന്നുള്ളത് ദൃശ്യം. അഹം എന്നുള്ളത് ആത്മാ ഇദം എന്നുള്ളത് ജഗത്ത്.  ഇദം സർവ്വം ഇവിടെ പറഞ്ഞു ഭഗവാൻ. ഇപ്പൊ ഇദം സ്വരൂപം കൊണ്ട് ഇദം വാക്കു കൊണ്ട് പറയപ്പെടുന്ന ഈ ജഗത്തുണ്ടല്ലോ  ജഗത്തു മുഴുവൻ തദം എന്നു വച്ചാൽ വ്യാപിച്ചു കിടക്കുന്നത് എങ്ങനെ വ്യാപിച്ചുകിടക്കുന്നു  ജഗത്തില് മുഴുവൻ ഞാൻ വ്യാപിച്ചിരിക്കുന്നു. " അഹമേവ ഇദം സർവ്വം"  എങ്ങനെ വ്യാപിച്ചിരിക്കുണു എന്നു വച്ചാൽ ഞാൻ സ്വപ്നം കാണുന്നു ഇവിടെ കിടന്ന് സ്വപ്നം കാണുമ്പോൾ സ്വപ്നത്തിൽ ഇവിടെ പ്രഭാഷണത്തിനു വരുന്നതായിട്ടു സ്വപ്നം കാണുന്നു. അതിൽ എറണാംകുളത്തപ്പൻ ക്ഷേത്രവും ഈ ഹാളും ഈ ഹാളിൽ നിങ്ങളും അവിടുത്തെ വലിയ ഗ്രൗണ്ടും അടുത്തുള്ള ക്ഷേത്രങ്ങളും ഒക്കെ ഞാൻ കാണുന്നു സ്വപ്നത്തിൽ. സ്വപ്നത്തിൽ വിശാലമായിട്ടുള്ള പ്രദേശം കാണുന്നു, എത്രയോ കെട്ടിടങ്ങൾ കാണുന്നു ല്ലേ? അതിലൊക്കെ ഞാൻ വ്യാപിച്ചിരിക്കുന്നുണ്ടോ ഇല്ലയോ? അതൊക്കെ എന്നിലാണ് ഞാൻ കാണുന്നത്. അതൊക്കെ എന്നിൽ ഇരിക്കുന്നു അതിൽ ഞാനും ഇരിക്കുന്നു. അതിൽ മുഴുവൻ ഞാൻ വ്യാപി ച്ചിരിക്കുന്നു. ഓരോ ഇഞ്ചിലും ഞാനാണുള്ളത്. എന്നിൽ ഉണ്ട്, എന്നിലാണത് അത് കാണുന്നത്. അതേ പോലെ ഇവിടെ ആത്മാവാകുന്ന അഹത്തിൽ ഇദം ശബ്ദവാച്യമായ ജഗത്ത് പൊങ്ങി ക്കാണുന്നു. ആ ഇദം ശബ്ദ വാച്യമായ ജഗത്തിൽ അഹം ശബ്ദവാച്യമായ ആത്മ തദം വ്യാപിച്ചിരിക്കുണൂന്നാണ്.  "സർവ്വമിദം തതം '' എങ്ങിനെ വ്യാപിച്ചിരിക്കുണൂ എന്നു വച്ചാൽ മുണ്ടില് നൂലുപോലെ. അല്ലാതെ റൂമിൽ പുക പോലെ അല്ല. ഈ റൂമിൽ ചന്ദനത്തിരി പുകച്ചാൽ വ്യാപിക്കും. അപ്പൊ എന്താണ് റൂമ് പുകയെ ഉൾക്കൊള്ളുന്നു. ആ പുക റൂമിന്റെ ഉള്ളിലാണ് .അങ്ങനെയല്ലാതെ മുണ്ടിൽ നൂലുപോലെ ആത്മ ജഗത്തിൽ വ്യാപിച്ചിരിക്കുണൂ. അങ്ങനെ പറഞ്ഞാലോ നൂലില്ലാത്ത മുണ്ടു മതി എനിക്ക് എന്നു പറഞ്ഞാലോ? മുണ്ട് ഉടുക്കാതെ നടക്കേണ്ടി വരും ല്ലേ? നൂലില്ലാത്ത മുണ്ട് ഇല്ല. അതുപോലെ ചൈതന്യം ഇല്ലാത്ത ജഗത്ത്, ചൈതന്യം - ജഗത്ത് എന്നു പറഞ്ഞാൽ ജഗത്തില്ല. ചൈതന്യം തന്നെ ജഗത്ത് . അതു കൊണ്ട് ഈ ജഗത്ത് ഭഗവാന്റെ വിഗ്രഹമാണ്. 
(നൊച്ചൂർ ജി ).
sunil namboodiri

No comments:

Post a Comment