Tuesday, May 28, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 82
നമ്മള് ശാരീരിക തലത്തിൽ നിൽക്കുമ്പോൾ ഫിസിക്കൽ എനർജി ക്ഷീണിച്ചു പോവും. കുറെ പ്രവൃത്തിച്ചാൽ തളർന്നു പോകും. ഉറങ്ങും അല്ലേ. അതേപോലെ മാനസികമായ എനർജിയും കുറെ ഉപയോഗിച്ചാൽ തളർന്നു പോകും. ഇതിനൊക്കെ വ്യയം ഉണ്ട്. യോഗ സാധനകൾ കൊണ്ടു നേടുന്നതാണ് ബ്രഹ്മ വർച്ചസ്. അതും പ്രാണശക്തി യെ ഉപയോഗിച്ചാണ് ഈ ബ്രഹ്മ വർച്ചസ് ഉണ്ടാകുന്നത് . ഒരു പ്രത്യേക ആനന്ദം, സന്തോഷം, ഒരു എക്സൈറ്റ് മെന്റ് . എക്സൈറ്റ്മെന്റ് എവിടെ ഉണ്ടോ അവിടെ മനസ്സുണ്ട്. അതും തളർന്നു പോവും. അതും വന്നിട്ടു പോവും. ഒരു എക്സ്റ്റസി കഴിഞ്ഞാൽ ഒരു ഡി പ്രഷൻ വരും. അതും തളർന്നു പോവും. പക്ഷെ ജ്ഞാനികളുടെ മൂല സ്ഥിതി , സ്വരൂപ സ്ഥിതി അവിടെ വളർച്ചയും തളർച്ചയും ഒന്നും ഇല്ല. അവിടെ  സദാ ഒരേ എനർജിയുടെ മുഴുവൻ സോഴ്സ്സിലാണവർ ഇരിക്കുന്നത്. ഊർജ്ജത്തിന്റെ മുഴുവൻ സോഴ്സിൽ. അവിടെ വ്യയം ഒന്നും ഇല്ല. കാരണം  അവര് പോകുന്നും ഇല്ലവരുന്നും ഇല്ല ജനിക്കുന്നു ല്ല്യ മരിക്കുന്നും ഇല്യ പൂർണ്ണതയിൽ നിൽക്കാണ്. സർവ്വത്ര ആ ഒരു സത്യത്തിനെ കണ്ടു കൊണ്ടിരിക്കുന്നവർ. അപ്പൊ ആ അവ്യയത്തിന് നാശമേ ഇല്ല. അതിനു ജനനവും ഇല്ല. അതു കൊണ്ടാണ് ബുദ്ധൻ തിരിച്ചു വന്നപ്പോൾ , ബുദ്ധനായിട്ട് വന്നപ്പോൾ സിദ്ധാർത്ഥൻ ഭാര്യയെ കണ്ടു പിന്നെ. യശോദരയെ കാണുമ്പോൾ യശോദര ചോദിച്ചു അങ്ങ് എല്ലാം ഉപേക്ഷിച്ചിട്ടു പോയിയല്ലോ എന്നിട്ട് അങ്ങക്ക് എന്തു മാറ്റമാണ് വന്നത് എന്നു ചോദിച്ചു . അപ്പോൾ ബുദ്ധൻ പറഞ്ഞുവത്രേ എനിക്ക് ഒരു മാറ്റവും വന്നില്ല ഇത് അറിയാനായിട്ടാണ് ഞാൻ പോയത്. ഏതെങ്കിലും മാറ്റം വരും എന്നു പ്രതീക്ഷിച്ചു ഞാൻ. പക്ഷെ ഒരു മാറ്റവും വരാനില്ല എന്നുള്ളത് ഞാൻ കണ്ടെത്തി എന്നാണ് . എന്നു വച്ചാൽ സ്വരൂപത്തിൽ മാറ്റം ഒന്നും വരാനില്ല . മാറുന്നത് മാറികൊണ്ടേ ഇരിക്കും. ശരീരം, മനസ്സ്, ബുദ്ധി , അഹങ്കാരം, സുഷുപ്തിയിലുള്ള മറ അതടക്കം മാറും. ഇന്നലെ പറഞ്ഞുവല്ലോ ഇതൊന്നും ഞാനല്ല അതിനെ ഒന്നും ഒന്നും ചെയ്യാനും പറ്റില്ല അതൊക്കെ പ്രകൃതി. ഞാനോ മാറ്റമില്ലാത്ത വസ്തുവാണ് .ഇത് അറിയേണ്ടിവന്നു അത്രേ ഉള്ളൂ അറിയാനായിട്ട് വിട്ടിട്ടു പോയി. പക്ഷെ ഒന്നും മാറ്റം വരാനോ  ഏറാനോ കുറയാനോ കൂടാനോ ഒന്നും ഇല്ല. പൂർണ്ണമാണ് ആ സത്യ സാക്ഷാത്കാരം. ഇത് പാരമാർത്ഥിക സ്ഥിതി. 
(നൊച്ചൂർ ജി ).
sunil namboodiri

No comments:

Post a Comment