Wednesday, May 01, 2019

ശ്രീ ലളിതാ സഹസ്രനാമം നിത്യപാരായണം ചെയ്യുന്നവരില്‍ പലര്‍ക്കും അതിലെ ഓരോ നാമത്തിന്റെയും അര്‍ത്ഥം അത്ര കൃത്യമായി അറിയാമെന്നുറപ്പില്ല. അറിഞ്ഞു ജപിക്കുന്നവരുമുണ്ടാകും. എന്നാല്‍, അര്‍ത്ഥ വ്യാഖ്യാനങ്ങള്‍ക്കും അതീതമാണ്‌ ആ നാമഭേദങ്ങള്‍ എന്നതാണ്‌ വാസ്തവം. ഉപാസകര്‍ക്ക്‌ ദേവിയുടെ നാമ വൈവിദ്ധ്യങ്ങളുടെ അര്‍ത്ഥ തലങ്ങളിലേക്ക്‌ കടക്കാന്‍ ഓരോ നാമങ്ങളുടെയും ആവുന്നത്ര വിശദമായ വ്യാഖ്യാനമാണിവിടെ നല്‍കുന്നത്‌. ഓരോരോ നാമങ്ങളെ വിശകലനം ചെയ്യുന്നത്‌ ശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിപ്പാട്‌. ഗുരുവായൂരില്‍ മേല്‍ശാന്തിയായിരുന്ന അദ്ദേഹം .... "യോഗിരാം സുരത്കുമാര യോഗിരാം സുരത്കുമാര യോഗിരാംസുരത്കുമാര ജയഗുരുരായ" 1. ശ്രീമാതാ (ശ്രീമാത്രേ നമഃ) ശ്രീ എന്ന പദം ആദ്യം ഉപയോഗിച്ചിരിയ്ക്കുന്നത്‌ മംഗളാര്‍ത്ഥം ആകുന്നു. 1. ശ്രീപൂര്‍ണ്ണയായ മാതാവ്‌. 2. ശ്രീയുടെ മാതാവ്‌. പരാശക്തി, മഹാകാളി മഹാസരസ്വതി മഹാലക്ഷ്മി എന്നു മൂന്നുശക്തികളെ പരാശക്തി സൃഷ്ടിച്ചുവെന്ന്‌ ദേവീമാഹാത്മ്യത്തിന്റെ അനുബന്ധമായ രഹസ്യത്രയത്തില്‍ കാണുന്നു. മഹാലക്ഷ്മിയുടെ മാതാവായതിനാല്‍ ശ്രീമാതാ. 3. ശ്രിയം മാതി ഇതി ശ്രീമാതാ. (അളക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ മാതാ എന്ന ശബ്ദം പുല്ലിംഗമാണ്‌. ഭഗവതിയ്ക്ക്‌ ലിംഗപരിമിതിയില്ലെന്നുകൂടി പുല്ലിംഗപ്രയോഗംകൊണ്ട്‌ ദ്യോതിപ്പിയ്ക്കുന്നു) ശ്രീയെ അളക്കുന്ന വ്യക്തി സന്ദര്‍ഭം കൊണ്ട്‌ ഭഗവതിതന്നെ. ഭഗവതിയ്ക്ക്‌ അപരിമിതമായ ശ്രീയുണ്ടാകകൊണ്ട്‌ ഐശ്വര്യദേവതയായ ശ്രീ?ഭഗവതിയ്ക്ക്‌ അളവുണ്ടാകുന്നത്‌. കടലിന്റെ അടുത്തുവെച്ച തടാകത്തിന്‌ ചുരുങ്ങിയ അളവുള്ള പ്രതീതിയുണ്ടാകും. 4. ശ്രിയം മാതി. ശ്രീ എന്നതിന്‌ വിഷം എന്നൊരു അര്‍ത്ഥം ഉണ്ട്‌. വിഷത്തിന്‌ അളവുണ്ടാക്കുന്നവള്‍. വിഷം ശ്രീപരമേശ്വരന്റെ കണ്ഠത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയത്‌ ഭഗവതിയാണെന്നു പുരാണപ്രസിദ്ധം. 5. ശ്രീവിദ്യാ എന്ന മന്ത്രത്തിന്റെ ദേവതാ എന്നു ദ്യോതിപ്പിയ്ക്കാനും ഈ നാമത്തിന്നു കഴിയുന്നു. 2. ശ്രീമഹാരാജ്ഞീ (ശ്രീമഹാരാജ്ഞ്യൈ നമഃ) 1. ശ്രീമതിയായിട്ടുള്ള മഹാരാജ്ഞീ 2. മഹത്‌ ശബ്ദത്തിന്‌ രാജ്യം എന്ന്‌ അര്‍ത്ഥമുണ്ടാകയാല്‍ ശ്രീരാജ്യത്തിലെ രാജ്ഞീ. 3. രാജ്ഞീ എന്നുള്ളതിന്‌ രാജിയ്ക്കുന്നവള്‍ അഥവാ ശോഭിയ്ക്കുന്നവള്‍ എന്നര്‍ത്ഥം വരുമ്പോള്‍ ശ്രീകാരണം മഹത്തായ ശോഭയുള്ളവള്‍. 4. ചക്രവര്‍ത്തിനീ 5. ശ്രീകാരണം വളരെ അധികം രജോഗുണമുള്ളവള്‍ എന്നും അര്‍ത്ഥം വരാം. 3. ശ്രീമത്സിംഹാസനേശ്വരീ (ശ്രീമത്സിംഹാസനേശ്വര്യൈ നമഃ) 1. ശ്രീയുള്ള സിംഹാസനത്തിന്‌ ഈശ്വരീ. ശ്രീയുള്ളസിംഹാസനത്തിന്‌ അധിപ. 2. വൈയ്യാകരണന്മാര്‍ കശ്യപനെ പശ്യകന്‍ എന്നു കാണാന്‍ അനുവദിയ്ക്കാറുണ്ട്‌. അതുപോലെ സിംഹത്തെ തിരിച്ചിട്ടാല്‍ ഹിംസാ എന്നാകും. ആസ എന്ന ധാതുവിന്‌ അവസാനിപ്പിയക്കുക എന്നും അര്‍ത്ഥമുണ്ട്‌. ശ്രീമതിയും ഹിംസാസനത്തില്‍ ഈശ്വരിയും ആയിട്ടുള്ളവള്‍. അതായത്‌ ശ്രീമതിയും ഹിംസകൊണ്ട്‌ അവസാനിപ്പിയ്ക്കുന്നതില്‍ ഈശ്വരിയും ആയിട്ടുള്ളവള്‍. സംഹാരമാകുന്ന ഹിംസകൊണ്ട്‌ ജഗത്തിനെ നശിപ്പിയ്ക്കുന്നവള്‍ എന്നു താല്‍പ്പര്യം. 3. സിംഹത്തെ തിരച്ചിട്ടാല്‍ ഹംസി എന്നുമാകാം. ശ്രീമതിയും ഹംസിയുമായ ഈശ്വരി. ഹംസി ഹംസമന്ത്രസ്വരൂപിണിയായിരിയ്ക്കുന്നവള്‍. ശ്വസോഛ്വാസത്തോടുകൂടി ജപിയ്ക്കപ്പെടുന്ന മന്ത്രമാണ്‌ ഹംസഃ എന്ന അജപാമന്ത്രം. ശ്വാസോഛ്വാസം തന്നെ ആയ ദേവി എന്നും ഇതിനാല്‍ അര്‍ത്ഥമാകാം. ഇതുവരെ പറഞ്ഞ മാന്നു നാമങ്ങള്‍ സൃഷ്ടിയുടേയും സ്ഥിതിയുടേയും സംഹാരത്തിന്റേയും അംശങ്ങള്‍ അടങ്ങിയതാണ്‌. അതുപോലെ സത്വരജസ്തമോഗുണങ്ങളുടേയും സാന്നിദ്ധ്യം കാണാന്‍ കഴിയും. 4. ചിദഗ്നികുണ്ഡസംഭൂതാ 1. ചിത്താകുന്ന അഗ്നികുണ്ഡത്തില്‍ നിന്ന്‌ സംഭവിച്ചവള്‍. ചിത്ത്‌ എന്നതിന്‌ അറിവ്‌. ചൈതന്യം, ഹൃദയം, ആത്മാവ്‌ എന്നെല്ലാം അര്‍ത്ഥം. ഈ ചിത്തുതന്നെ അഗ്നിയാകയാല്‍ അജ്ഞത, ഇരുട്ട്‌, ബഹിര്‍മ്മുഖത്വം, സംസാരം എന്നിവയെല്ലാം ദഹിപ്പിച്ചുകളയുന്നു. അതോടുകൂടി ഭഗവതി പ്രത്യക്ഷമാകുകയും ചെയ്യുന്നു. 2. രേണു എന്ന സൂര്യവംശരാജാവിന്‌ യാഗാഗ്നിയില്‍നിന്ന്‌ ഭഗവതി പ്രത്യക്ഷയായിട്ടുണ്ട്‌ ആ കഥ ഇവിടെ സൂചിപ്പിച്ചു. 3. ദേവന്മാര്‍ ഭണ്ഡാസുരപീഡിതന്മാരായി സ്വന്തം മാംസം ഹോമിച്ചുകൊണ്ട്‌ ഭഗവതിയെ ഉപാസിച്ചുതുടങ്ങി. അവസാനം ദേഹം തന്നെ ഹോമിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ കുണ്ഡത്തില്‍നിന്ന്‌ ഭഗവതി പ്രത്യപ്പെട്ടു. ഈ കഥയും സൂചിപ്പിച്ചു. 4. പൂജ ഹോമം മുതലായതുമായി ബന്ധപ്പെട്ടവര്‍ക്ക്‌ കുണ്ഡം എന്നു പറഞ്ഞാല്‍ത്തന്നെ ചതുരശ്രകുണ്ഡമാണ്‌ ആദ്യം ഓര്‍മ്മയില്‍ വരിക. ചതുരശ്രം പൃഥിവിയുടെ ചിഹ്നമാണ്‌. പൃഥിവി മൂലാധാരചക്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ചിത്ത്‌ അതായത്‌ ജീവാത്മാവ്‌ മൂലാധാരത്തില്‍ കുണ്ഡലിനിയാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു എന്നും ജീവാത്മാവ്‌ മോക്ഷത്തിനായി ശ്രമിയ്ക്കുമ്പോള്‍ കുണ്ഡലിനി സുഷുമ്നയില്‍ക്കൂടി സഹസ്രാരത്തിലേയ്ക്കു പോകുന്നു എന്നും പ്രസിദ്ധമാണ്‌. ഈ നാമത്തില്‍ അതിന്റെ ഒരു ചിത്രവും കാണാം. 5. ദേവകാര്യസമുദ്യതാ 1. ദേവകാര്യത്തിനായി സമുദ്യതാ. മഹിഷാസുരവധം, ഭണ്ഡാസുരവധം മുതലായ ദേവകാര്യത്തിനായി പുറപ്പെട്ടവള്‍.ദേവന്റെ കാര്യത്തിനായി പുറപ്പെട്ടവള്‍. 2. പരമാത്മാവിന്റെ ഇച്ഛയാല്‍ ഈ ജഗത്തുണ്ടാക്കിത്തീര്‍ക്കാന്‍ പുറപ്പെട്ടവള്‍.ദേവശബ്ദത്തിന്‌ കളിയ്ക്കുക എന്നര്‍ത്ഥം ഉണ്ട്‌. കളിയ്ക്കാനിയി തുനിഞ്ഞിറങ്ങിയവള്‍. ഭഗവതിയുടെ ലീലയാണല്ലോ എല്ലാം. 3. ദേവനാകുന്ന കാര്യത്തിനായി പുറപ്പെട്ടവള്‍. ജീവാത്മാവ്‌ പരമാത്മാവിനോട്‌ ചേര്‍ന്ന്‌ മുക്തനാകാന്‍ ശ്രമിയ്ക്കുമ്പോള്‍ അതിനു സഹായമായി ഒപ്പം പോകുന്നവള്‍. ഭഗവതിയുടെ സഹായമില്ലാതെ മോക്ഷം കിട്ടുവാന്‍ സാദ്ധ്യമല്ല. 4. സഹസ്രാരത്തിലുള്ള പരമാത്മസംയോഗം ലക്ഷ്യമായി പുറപ്പെട്ടവള്‍. 6. ഉദ്യദ്ഭാനുസഹസ്രാഭാ 1. ഉദിച്ചുകൊണ്ടിരിയ്ക്കുന്ന ആയിരം സൂര്യന്മാരുടെ ശോഭയുള്ളവള്‍, 2. ചുകന്ന നിറമുള്ളവള്‍ 3. ഭാനു എന്നതിന്‌ സൂര്യരശ്മി എന്നും ആഭ എന്നതിന്‌ തോന്നിപ്പിയ്ക്കുന്നത്‌ എന്നും അര്‍ത്ഥമുണ്ട്‌. അപ്പോള്‍ ഉദിയക്കുന്ന സൂര്യന്റെ രശ്മികളെ ആയിരമായി തോന്നിപ്പിയക്കുന്നവള്‍ എന്നു വരാം. ഉള്ളപ്രകാശത്തെ പലവിധത്തില്‍ തോന്നിയക്കുന്നത്‌ ഭഗവതിയുടെ മായാ എന്ന കഴിവിനാലാണ്‌. ഒന്നായനിന്നെയിഹ രണ്ടെന്നു തോന്നിയ്ക്കുന്നവള്‍. അതുകൊണ്ടുതന്നെ രണ്ടെന്നുതോന്നുതിനെ ഒന്നാണെന്നു ബോധിപ്പിയ്ക്കാനും ഭഗവതിയ്ക്കുകഴിയും. 4. മൂലാധാരത്തില്‍നിന്ന്‌ സഹസ്രാരത്തിലേയ്ക്ക്‌ പുറപ്പെടുന്ന കുണ്ഡലിനിയ്ക്ക്‌ ഉദയസൂര്യന്റെ പ്രഭയാണുള്ളത്‌. അതുകൂടി ഈ നാമംകൊണ്ട്‌ ദ്യോതിപ്പിച്ചു. 7. ചതുര്‍ബ്ബാഹുസമന്വിതാ 1. നാലു കൈ ഉള്ളവള്‍. ഇനി ഭഗവതിയുടെ രൂപം വര്‍ണ്ണിയ്ക്കാന്‍ പോകുകയാണ്‌. രൂപമില്ലാത്ത ദേവിയ്ക്ക്‌ നമുക്ക്‌ പരിചിതമായ മനുഷ്യരൂപം തന്നെ കല്‍പ്പിയ്ക്കുന്നു. എങ്കിലും ദിവ്യത്വം പ്രകടമായി തോന്നാന്‍ കല്‍പ്പിയ്ക്കുന്ന വ്യത്യാസങ്ങള്‍ നിര്‍ഗ്ഗുണദ്ധ്യാനത്തിലേയ്ക്ക്‌ കടക്കാന്‍ കൂടുതല്‍ എളുപ്പമാകാന്‍ വേണ്ടിയാണ്‌. നാലുകൈ മൂന്നു കണ്ണ്‌ എന്നിവയെല്ലാം സാധാരണനിലയ്ക്ക്‌ ഉണ്ടാകാത്തവയാണെന്നും അവ വേറെ എന്തിനേയോ ആണ്‌ സൂചിപ്പിയ്ക്കുന്നതെന്നും തോന്നല്‍ സ്വാഭാവികമാണ്‌. അതുപിടിച്ച്‌ ക്രമേണ യാഥാര്‍ത്ഥ്യത്തില്‍ അഥവാ പരമമായ സത്യത്തില്‍ എത്തിച്ചേരാന്‍ വഴിതുറക്കുകയും ചെയ്യുന്നു. 8. രാഗസ്വരൂപപാശാഢ്യാ 1. ഭഗവതിയ്ക്ക്‌ നാലു കൈകളുന്ന് പ്രസ്താവിച്ചു. അവയില്‍ ധരിച്ചിരിയ്ക്കുന്ന ആയുധങ്ങള്‍ പറയുന്നു. രാഗം സ്വരൂപമായിരിയ്ക്കുന്ന പാശം ഉള്ളവള്‍. രാഗം എന്നതിന്‌ അനുരാഗം, ആഗ്രഹം എന്നെല്ലാം അര്‍ത്ഥം. രാഗം ഭഗവതിയുടെ ആയുധം തന്നയാണ്‌. ചരാചരങ്ങളെ മുഴുവന്‍ അന്യോന്യം ആകര്‍ഷിപ്പിച്ചു ബന്ധിപ്പിയ്ക്കുന്ന സ്നേഹം, പ്രേമം, ആഗ്രഹങ്ങള്‍ എല്ലാമടങ്ങുന്ന ഈ ആയുധത്തിന്റെ പ്രഭാവം കുറച്ചൊന്നും അല്ല. 2. രാ എന്നതിന്‌ വേഗം എന്നൊരു അര്‍ത്ഥമുണ്ട്‌. അപ്പോള്‍ രാഗം എന്നതിന്‌ പെട്ടെന്ന്‌ ഗമിയ്ക്കുന്നത്‌ എന്നര്‍ത്ഥം വരുന്നു. സ്വരൂപം എന്നതിന്‌ മോക്ഷം എന്നര്‍ത്ഥം. രാഗസ്വരൂപപമായിരിയ്ക്കുന്ന പാശമുള്ളവള്‍. ഭഗവതി ഭക്തരെ മോക്ഷത്തിലേയ്ക്ക്‌ ബലാല്‍ നയിക്കുന്ന പാശം ഉള്ളവളാണ്‌. 3. രാ എന്ന സ്ത്രീലിംഗശബ്ദത്തിന്‌ വിഭ്രമം, സ്വര്‍ണ്ണം എന്നെല്ലാം അര്‍ത്ഥം. രാ എന്ന അഗം രൂപമായിട്ടുള്ളവര്‍ക്കുള്ള വിലങ്ങുള്ളവള്‍. പാശം എന്നതിന്‌ വിലങ്ങ്‌ എന്നര്‍ത്ഥമുണ്ട്‌. വിഭ്രമമുള്ളവര്‍ക്കും സമ്പത്തു കുന്നുകൂട്ടി വെച്ചവര്‍ക്കും ഈ സംസാരത്തില്‍നിന്ന്‌ പുറത്തുകടക്കാന്‍ കഴിയാത്തതരത്തിലുള്ള വിലങ്ങ്‌ ഭഗവതിയുടെ കയ്യിലാണ്‌ ഉള്ളത്‌. 9. ക്രോധാകാരാങ്കുശോജ്വലാ. 1. ക്രോധാകാരം ആയിരിയ്ക്കുന്ന അങ്കുശംകൊണ്ട്‌ ശോഭിയ്ക്കുന്നവള്‍. ഭഗവതിയുടെ ആയുധമായ അങ്കുശം (ആനത്തോട്ടി) ക്രോധം തന്നെ ആണ്‌. 2. ആകാരം എന്ന പദത്തിന്‌ ഒരു വസ്തുവിനെ കുറിച്ചുള്ള അറിവ്‌ എന്നര്‍ത്ഥമുണ്ട്‌. ഇതുവെച്ചു നോക്കുമ്പോള്‍ ക്രോധവും വസ്തുക്കളെ കുറിച്ച്‌ വേര്‍തിരിച്ചുള്ള അറിവും ആയ അങ്കുശം ഭഗവതിയുടെ കയ്യിലാണുള്ളത്‌. 3. ക്രോധത്തിന്‌ ജ്ഞാനത്തിന്റെ സ്ഥാനം കൊടുക്കാറുണ്ട്‌. ശിവന്റെ തെക്കുഭാഗത്തേയ്ക്കുള്ള മുഖം അഘോരമാണ്‌. ഇതിലധികം ഘോരമാകാന്‍ വയ്യ എന്നതാണ്‌ അഘോരം. ഈ മുഖം തന്നെ ആണ്‌ ദക്ഷിണാമൂര്‍ത്തി. ദക്ഷിണാമൂര്‍ത്തി ജ്ഞാനസ്വരൂപനാണ്‌. ക്രോധസ്വരൂപനായ നരസിംഹമൂര്‍ത്തിയെ ശുദ്ധജ്ഞാനപ്രദം നരഹരിം എന്നാണ്‌ മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാട്‌ വര്‍ണ്ണിയ്ക്കുന്നത്‌. അതിനാല്‍ ജ്ഞാനാകാരമായിരിയ്ക്കുന്ന പാശമുള്ളവള്‍ എന്നും അര്‍ത്ഥമാക്കാം. 10. മനോരൂപേക്ഷുകോദണ്ഡാ 1. മനസ്സിന്റെ രൂപമായ ഇക്ഷുകോദണ്ഡം അഥവാ കരിമ്പുവില്ലുള്ളവള്‍. കരിമ്പ്‌ പലകമ്പുകള്‍ കൂടിച്ചേര്‍ന്നതാണ്‌. അതുപോലെ മനസ്സും പലചിന്തകള്‍ കൂടിച്ചേര്‍ന്നതാണ്‌. വില്ലില്‍ നിന്ന്‌ അമ്പുകള്‍ എന്നപോലെ ഇന്ദ്രിയവൃത്തികള്‍ തൊടുത്തുവിടുന്നത്‌ മനസ്സില്‍ നിന്നാണ്‌. 2. ഇക്ഷുശബ്ദത്തിന്‌ ആഗ്രഹം എന്നൊരു അര്‍ത്ഥമുണ്ട്‌. മനസ്സിന്റെ തനി രൂപമായിരിയ്ക്കുന്ന ആശ കോദണ്ഡമായിട്ടുള്ളവള്‍. 11. പഞ്ചതന്മാത്രസായകാ 1. അഞ്ചു തന്മാത്രകള്‍ സായകങ്ങള്‍ ആയിട്ടുള്ളവള്‍. ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നീ അഞ്ചു തന്മാത്രകള്‍ ബാണങ്ങളായിട്ടുള്ളവള്‍. ഈ ബാണങ്ങള്‍ കൊണ്ട്‌ വട്ടം തിരിയുന്നവരാണ്‌ ഭൂരിക്ഷം ജനങ്ങളും. 2. സായകത്തിന്‌ വാള്‍ എന്നും അര്‍ത്ഥമുണ്ട്‌. കൈവിട്ടുപോയാല്‍ തിരിച്ചെടുക്കാന്‍ പറ്റാത്ത ബാണങ്ങള്‍ മാത്രമല്ല പഞ്ചതന്മാത്രകള്‍, വാളുകള്‍കൂടിയാണ്‌. ഭഗവതിയുടെ അനുഗ്രഹമുണ്ടെങ്കില്‍ ശ്രദ്ധാപൂര്‍വ്വം കര്‍മ്മങ്ങളെ വെട്ടി നശിപ്പിയ്ക്കാനും ഈ അഞ്ചു തന്മാത്രകളായ വാളുകള്‍കൊണ്ടു കഴിയും. പാട്ടുകേള്‍ക്കുമ്പോള്‍ അതില്‍ ലയിച്ച്‌ മതിമറക്കാനും, പാട്ടുകേള്‍ക്കേണ്ട യോഗമുണ്ട്‌ എന്നത്കൊണ്ട്‌ ശ്രദ്ധാപൂര്‍വ്വം കേട്ട്‌ ആ യോഗം അനുഭവിച്ചുതീര്‍ക്കാനും ശബ്ദത്തെ ഉപയോഗിയ്ക്കാം. 12. നിജാരുണപ്രഭാപൂരമജ്ജദ്ബ്രഹ്മാണ്ഡമണ്ഡലാ 1. തന്റെ ചുകന്ന പ്രഭയുടെ ആധിക്യത്തില്‍ മുങ്ങിപ്പോയ ബ്രഹ്മാണ്ഡസമൂഹത്തോടുകൂടിയവള്‍. ഭഗവതിയുടെ ദേഹത്തിന്റെ അരുണപ്രഭയില്‍ മുങ്ങിപ്പോകാനുള്ളതേ ഉള്ളൂ അനേകകോടിബ്രഹ്മാണ്ഡങ്ങള്‍. 2. അരുണ ശബ്ദത്തിന്‌ നിശ്ശബ്ദം എന്നും പൂരശബ്ദത്തിന്‌ നിറയല്‍ എന്നും അര്‍ത്ഥം ഉണ്ട്‌. നിശ്ശബ്ദപൂരത്തില്‍, അഥവാ ശബ്ദഗുണകമായ ആകാശംപോലും ഇല്ലാതാകുന്ന കല്‍പ്പാന്തപ്രളയത്തില്‍ അനേകബ്രഹ്മാണ്ഡങ്ങളെ മുക്കിക്കളയുന്നത്‌ ഭഗവതിതന്നെ ആണ്‌. 13. ചമ്പകാശോകപുന്നാഗസൗഗന്ധികലസത്കചാ 1. ചമ്പകം, അശോകം, പുന്നാഗം, സൗഗന്ധികം എന്നിവകൊണ്ട്‌ ശോഭിയ്ക്കുന്ന തലമുടിയുള്ളവള്‍. പുന്നാഗം എന്നതിന്‌ പുന്നമരത്തിന്റെ പൂവ്‌ എന്നും ആമ്പല്‍പ്പൂവ്‌ എന്നും അര്‍ത്ഥമുണ്ട്‌. സൗഗന്ധികത്തിന്‌ ഇടിവെട്ടിപ്പൂവ്‌ എന്നും കറുത്ത ആമ്പല്‍ എന്നും അര്‍ത്ഥം കാണുന്നു. മേല്‍പ്പറഞ്ഞപൂവുകള്‍ക്ക്‌ ശോഭകൊടുക്കുന്നത്‌ ഭഗവതിയുടെ തലമുടിയാണെന്ന അര്‍ത്ഥവും പറയാം. 14. കുരുവിന്ദമണിശ്രേണീകനത്കോടീരമണ്ഡിതാ 1. കുരുവിന്ദമണികളുടെ അഥവാ ശ്രഷ്ഠമായ പദ്മരാഗത്തിന്റെ നിരകൊണ്ട്‌ ശോഭിയ്ക്കുന്ന മകുടം കൊണ്ട്‌ അലംകൃതയായിട്ടുള്ളവള്‍. ചുവന്ന പ്രഭയുള്ള പദ്മരാഗം ധരിച്ചുള്ള ഭഗവതിയെ ധ്യാനിയ്ക്കുന്നത്‌ ഭക്തിയുണ്ടാക്കാന്‍ നല്ലതാണെന്നു കാണുന്നു. 15.അഷ്ടമീചന്ദ്രവിഭ്രാജദളികസ്ഥലശോഭിതാ 1. അഷ്ടമീചന്ദ്രനെപ്പോലെ ശോഭിയ്ക്കുന്ന നെറ്റിത്തടമുള്ളവള്‍. ഇരു പക്ഷത്തിലും ചന്ദ്രന്‌ തുല്യത വരുന്ന ഒരേ ഒരു തിഥി അഷ്ടമിയാണ്‌. ശുക്ലപക്ഷം കൂടുതല്‍ കൂടുതല്‍ വെളിവായി വരുന്നതും കൃഷ്ണപക്ഷം കൂടുതല്‍ കൂടുതല്‍ മറഞ്ഞു വരുന്നതും ആണ്‌. മായയ്ക്ക്‌ ഇതുപോലെ ഇരു ശക്തികളുണ്ട്‌. മറയ്ക്കുന്നത്‌ മായയും വെളിവാക്കുന്നത്‌ വിദ്യയും. നമ്മെ സംബന്ധിച്ചിടത്തോളം ഒന്നും അറിയാതിരുന്നാലും വിഷമമില്ല, എല്ലാം അറിഞ്ഞാലും വിഷമമില്ല. വിഷമം വരുന്നത്‌ പകുതിയറിയുമ്പോഴാണ്‌. പ്രകൃതി എല്ലാകാര്യത്തിലും കുറച്ചുവെളിവാക്കുകയും കുറച്ചുഭാഗം മറച്ചുവെയ്ക്കുകയും ചെയ്യുന്നതിനാലാണ്‌ സംസാരം നടന്നുപോകുന്നതുതന്നെ. ഭഗവതിയുടെ പുതിയചന്ദ്രനേപ്പോലെ ശോഭിയ്ക്കുന്ന നെറ്റിത്തടം ഇതായിരിക്കാം വെളിവാക്കുന്നത്‌. 16. മുഖചന്ദ്രകളങ്കാഭമൃഗനാഭിവിശേഷകാ 1. മുഖമാകുന്ന ചന്ദ്രന്‌ കളങ്കം എന്നപോലെ ഉള്ള കസ്തൂരികൊണ്ട്‌ തൊടുകുറിയിട്ടവള്‍. ചന്ദ്രന്റെ കളങ്കത്തിന്‌ സുഗന്ധം ഇല്ല. പക്ഷേ ഭഗവതിയുടെ ശോഭയുള്ള മുഖത്തെ ഈ കറുത്ത അടയാളത്തിന്‌ സുഗന്ധമാണ്‌. 2. കസ്തൂരിമാന്‍ സുഗന്ധം പുറപ്പെടുന്നത്‌ തന്നില്‍നിന്നുതന്നെ ആണെന്ന്‌ മനസ്സിലാകാതെ ഓടി നടക്കുമത്രേ. സ്വന്തം കണ്ണിനു കാണാന്‍ പറ്റാത്തിടത്ത്‌ കസ്തൂരീതിലകം തൊട്ടുകൊണ്ട്‌ ഭഗവതി ഭക്തന്മാരോട്‌ നിങ്ങള്‍ തിരയുന്നത്‌ നിങ്ങളുടെ അടുത്തുതന്നെ ഉണ്ടെന്ന്‌ ഉപദേശിയ്ക്കുകയാണെന്നു തോന്നും. 17. വദനസ്മരമാങ്ഗല്യഗൃഹതോരണചില്ലികാ 1. വദനമാകുന്ന സ്മരമാംഗല്യഗൃഹത്തിന്‌ തോരണംപോലെ ഉള്ള ചില്ലികകള്‍ ഉള്ളവള്‍. കാമദേവന്റെ മാങ്ഗല്യഗൃഹം പോലെ സുന്ദരമാണ്‌ ഭഗവതിയുടെ മുഖം. അതിന്‌ ഭംഗിയായി രൂപപ്പെടുത്തിയ തോരണംപോലെ സുന്ദരമാണ്‌ ഭഗവതിയുടെ പുരികക്കൊടികള്‍. 2. ദിവ്യപ്രേമത്തിന്റെ ഉന്നതമായ സ്ഥാനമാണ്‌ ഭഗവതിയുടെ മുഖം. അവിടേയ്ക്കുള്ള ദ്വാരം ഭക്തര്‍ക്ക്‌ വ്യക്തമാക്കാന്‍ വേണ്ടി സജ്ജീകരിച്ചിരിയ്ക്കുന്ന തോരണമാണെന്നു തോന്നും ഭഗവതിയുടെ പുരികങ്ങള്‍ കണ്ടാല്‍. 18. വക്ത്രലക്ഷമീപരീവാഹചലന്മീനാഭലോചനാ 1. മുഖശ്രീയുടെ ഒഴുക്കില്‍ ചലിച്ചുകൊണ്ടിരിയുന്ന മത്സ്യങ്ങളാണോ എന്നു തോന്നുന്നവിധത്തിലുള്ളവയാണ്‌ ഭഗവതിയുടെ കണ്ണുകള്‍ 2. (കാണുന്നവസ്തുക്കളിലെല്ലാം അമ്മയുടെ അസ്തിത്വം അനുഭവിയ്ക്കുന്ന ഭക്തരുടെ) കണ്ണുകള്‍ മത്സ്യങ്ങളേപ്പോലെ എല്ലായിടത്തും കവിഞ്ഞൊഴുകുന്ന ഭഗവതിയുടെ മുഖശ്രീയില്‍ നീന്തിക്കൊണ്ടിരിയ്ക്കുന്നു. പരീവാഹത്തിന്‌ വെള്ളപ്പൊക്കം എന്നര്‍ത്ഥമുണ്ട്‌. 3. ഭഗവതിയുടെ മുഖശ്രീപ്രവാഹത്തില്‍ പെട്ടുപോയ ശ്രീപരമേശ്വരന്റെ കണ്ണുകളും ജലത്തിലെ ഇരിപ്പുറയ്ക്കാത്ത മത്സ്യത്തിനേപ്പോലെ ആയ കഥ ഈ നാമം സ്മരിപ്പിയ്ക്കുന്നു. വ്യാപാരായമാസ വിലോചനാനി എന്നു കാളിദാസന്‍. 19. നവചമ്പകപുഷ്പാഭനാസാദണ്ഡവിരാജിതാ 1. പുതിയ ചമ്പകപ്പൂവ്വിനേപ്പോലെ ഉള്ള നാസാദണ്ഡം കൊണ്ട്‌ ശോഭിയ്ക്കുന്നവള്‍. ചമ്പകപ്പൂവ്വിനെ നാസികയുടെ ഉപമാനമാക്കിപ്പറയാറുണ്ട്‌. 2. പുതിയ ചമ്പകപ്പൂപോലെ ഉള്ള നാസയാകുന്ന ദണ്ഡം കൊണ്ട്‌ ശോഭിയ്ക്കുന്നവള്‍. നാസാ എന്നതിന്‌ ശബ്ദം എന്നര്‍ത്ഥമുണ്ട്‌. പുതിയചമ്പകപ്പൂപോലെ മൃദുവും ആകര്‍ഷകവുമായ ശബ്ദമാകുന്ന ദണ്ഡെടുത്തുള്ളവള്‍. വാത്സല്യത്തോടുകൂടി ശബ്ദംതാഴ്ത്തി മക്കളെ ശാസിയ്ക്കുന്ന ഒരമ്മയുടെ ചിത്രം ഈ നാമത്തില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്‌. 20. താരാകാന്തിതിരസ്കാരിനാസാഭരണഭാസുരാ 1. നക്ഷത്രങ്ങളുടെ പ്രകാശത്തെ തള്ളിക്കളയുന്ന മൂക്കുത്തികൊണ്ട്‌ ശോഭിയ്ക്കുന്നവള്‍. ഭഗവതിയുടെ വെറും മൂക്കുത്തിയ്ക്കുതന്നെ കോടാനുകോടി നക്ഷത്രങ്ങേക്കാള്‍ പ്രകാശമുണ്ട്‌. 2. താരാ എന്നതിന്‌ കൃഷ്ണാമണി എന്നൊരര്‍ത്ഥമുണ്ട്‌. ഭഗവതിയുടെ കൃഷ്ണാമണിയുടെ ശോഭങ്കൊണ്ട്‌ മുന്നെ പറഞ്ഞ മൂക്കുത്തിയുടെശോഭയും തിരസ്കരിയ്ക്കപ്പെടുന്നു. 21. കദംബമഞ്ജരീക്ല്പ്തകര്‍പൂരമനോഹരാ 1. കടമ്പിന്റെ മഞ്ജരി (മഞ്ജരി എന്നതിന്‌ തളിര്‍ക്കുല, എന്നും പൂക്കുല എന്നും അര്‍ത്ഥമുണ്ട്‌.) കാതില്‍ വെച്ചതുകൊണ്ട്‌ മനോഹരയായിരിയ്ക്കുന്നവള്‍. 2. അംബശബ്ദത്തിന്‌ ശബ്ദം എന്നര്‍ത്ഥമുണ്ട്‌. അതിനാല്‍ കദംബം എന്നാല്‍ ക്ഷീണീച്ച ശബ്ദം എന്നാകും. ക്ഷീണീച്ചശബ്ദത്തെ തളിരുപോലെ കാതില്‍ നിറയ്ക്കുന്നതുകൊണ്ട്‌ മനോഹരാ. പ്രാരാബ്ധകര്‍മ്മങ്ങള്‍കൊണ്ട്‌ വലഞ്ഞ ഭക്തരുടെ ക്ഷീണിച്ച ശബ്ദം കാതില്‍ തളിരുവെയ്ക്കുന്നപോലെ ശ്രദ്ധിച്ച്‌ കേള്‍ക്കുന്നതുകൊണ്ട്‌ മനോഹരാ. 22. താടങ്കയുഗളീഭൂതതപനോഡുപമണ്ഡലാ 1. സൂര്യബിംബവും ചന്ദ്രബിംബവും ഭഗവതിയുടെ ഇരു കര്‍ണ്ണങ്ങളിലേയും ആഭരണങ്ങളാണ്‌. പ്രകൃതിയുടെ വിശാലതയില്‍ സൂര്യചന്ദ്രന്മാര്‍ക്ക്‌ കടുക്കന്റെ സ്ഥാനം തന്നെ കിട്ടിയത്‌ അത്ഭുതമാണ്‌ 2. കര്‍മ്മസാക്ഷികളായ സൂര്യനും ചന്ദ്രനും ഭഗവതിയുടെ കര്‍ണ്ണങ്ങളില്‍ എല്ലാകാര്യങ്ങളും പറഞ്ഞുകൊണ്ടിരിയ്ക്കുന്ന ചിത്രം ഈ നാമത്തില്‍ ഒളിഞ്ഞിരയ്ക്കുന്നു. 3. ഉണ്‍ഷരശ്മിയായ സൂര്യനേയും ശീതരശ്മിയായ ചന്ദ്രനേയും പ്രകൃതീസ്വരൂപിണിയായ ഭഗവതി ഒരുപോലെ ആഭരണങ്ങളായണിയുന്നു. നമ്മളേ സൂര്യതാപത്തില്‍ വേവുകയും നിലാവില്‍ ആഹ്ലാദിയ്ക്കുകയും ചെയ്യുന്നുള്ളൂ. 23. പദ്മരാഗശിലാദര്‍ശപരിഭാവികപോലഭൂഃ 1. പദ്മരാഗമെന്ന രത്നങ്കൊണ്ട്‌ ഉണ്ടാക്കിയ കണ്ണാടിപോലെ ഉള്ള കവിള്‍ത്തടമുള്ളവള്‍. പദ്മരാഗം കുറഞ്ഞൊരു ചുവപ്പുള്ള രത്നമാണ്‌. ചുവപ്പുള്ളതും കണ്ണാടിപോലെ മിനുത്തതുമാണ്‌ ഭഗവതിയുടെ കവിള്‍ത്തടം. 2. പദ്മരാഗങ്ങളുടെ ശിലനം കൊണ്ട്‌ ആദര്‍ശപരിഭാവികളായിരിയ്ക്കുന്ന കപോലങ്ങളുള്ളവള്‍ എന്നും ആകാം. പദ്മമെന്നത്‌ വളരെ വലിയ ഒരു സംഖ്യയാണ്‌. അതായത്‌ നിരവധി എന്നുതന്നെ അര്‍ത്ഥം. രാഗങ്ങള്‍ ആഗ്രഹങ്ങള്‍. ശിലനം ത്യജിയ്ക്കല്‍. ആദര്‍ശം ശരിയ്ക്കുകാണല്‍. പരിഭാവിയ്ക്കുക ധ്യാനിയ്ക്കുക. അന്തമില്ലാത്തിടത്തോളം ഉള്ള ആഗ്രഹങ്ങള്‍ ത്യജിച്ചാല്‍ നമുക്ക്‌ ഭഗവതിയുടെ കവിളിണ ശരിയ്ക്കുകാണാനും തുടര്‍ന്ന്‌ അതേ ധ്യനിയ്ക്കാനും കഴിയും. 24. നവവിദ്രുമബിംബശ്രീന്യക്കാരിരദനച്ഛദാ 1. നവങ്ങളായ വിദ്രുമത്തിന്റേയും ബിംബത്തിന്റേയും ശ്രീയെ ന്യക്കരിയ്ക്കുന്ന രദനച്ഛദങ്ങളുള്ളവള്‍. പുതിയ വിദ്രമത്തിന്റേയും ചെന്തൊണ്ടിപ്പഴത്തിന്റേയും ശോഭയെ തള്ളിക്കളയുന്നതാണ്‌ ഭഗവതിയുടെ ചുണ്ടുകള്‍. 2. ഒമ്പതിനാല്‍ (നവനിധിയാല്‍) അറിയപ്പെടുന്ന ദ്രുമന്റെ (കുബേരന്റെ) ബിംബമായ (തുല്യമായ) ശ്രീയെ ന്യക്കരിയ്ക്കുന്നവര്‍ക്ക്‌ (ത്യജിയ്ക്കുന്നവര്‍ക്ക്‌) രദനം ചെയ്യുന്ന (തകര്‍ത്തുകളയുന്ന) ഛദത്തോടു (മറവോടു) കൂടിയവള്‍. കുബേരന്റേതുപോലുള്ള ശ്രീയേക്കൂടി ത്യജിയ്ക്കുവാന്‍ സന്നദ്ധരായവര്‍ക്ക്‌ എല്ലാ മറവുകളും നീക്കിക്കൊടത്ത്‌ ഭഗവതി പ്രത്യക്ഷയാകുന്നു. 25. ശുദ്ധവിദ്യാങ്കുരാകാരദ്വിജപങ്ക്തിദ്വയോജ്വലാ 1. ശുദ്ധമായ വിദ്യകളുടെ അങ്കുരം പോലെ ശോഭയുള്ളതാണ്‌ ഭഗവതിയുടെ ദന്തനിരകള്‍. 2. ശുദ്ധവിദ്യാങ്കുരാകാരദ്വിജനും പങ്ക്തിയും ആയ ദ്വയത്തില്‍ ഉജ്വലിയ്ക്കുന്നവള്‍. പ്രപഞ്ചസൃഷ്ടിയില്‍ ഉണ്‍മയും ഉണ്ട്‌ എന്നതോന്നലും ആണത്രേ ആദ്യം ഉാ‍യത്‌. അവകള്‍ക്ക്‌ യഥാക്രം ശിവന്‍ എന്നും ശക്തി എന്നും പേര്‍. പിന്നീട്‌ അവ ഞാനുണ്ട്‌ എന്നും ഞാനു്‌ എന്നതോന്നലും ആയി പരിണമിച്ചു. അവ യഥാക്രമം സദാശിവനും ശുദ്ധവിദ്യയും ആയി. അത്‌ വീണ്ടും ഇതെല്ലാം ഞാനാണെന്നും ഇതെല്ലാം ഞാനാണെന്ന തോന്നലും ആയി പരിണമിച്ചു. അപ്പോള്‍ അവ യഥാക്രമം ഈശ്വരനും മായയും ആയിത്തീര്‍ന്നു. ഇതില്‍ ശിവന്റെ വൃത്തി അതായത്‌ തോന്നല്‍ ആണ്‌ ശക്തി. അതുപോലെ സദാശിവന്റെ വൃത്തിയാണ്‌ ശുദ്ധവിദ്യ. ഈശ്വരന്റെ വൃത്തി മായ. ഞാനുണ്ട്‌ എന്ന തോന്നലായ ശുദ്ധവിദ്യ പ്രകടമായവനും രാമതുാ‍യവനുമായ സദാശിവനിലും, ഈശ്വരവൃത്തിയായ മായകൊണ്ടുാ‍യ പങ്ക്തിയിലും (പ്രപഞ്ചത്തിലും) ഒരുപോലെ ഉജ്വലിയ്ക്കുന്നവള്‍. 26. കര്‍പ്പൂരവീടികാമോദസമാകര്‍ഷദ്ദിഗന്തരാ 1. കര്‍പ്പൂരവീടികയുടെ (മുറുക്കാന്‍ പാകത്തില്‍ കര്‍പ്പൂരമെല്ലാം ചേര്‍ത്ത്‌ ചുരുട്ടിയ വെറ്റില) ആദോമങ്കൊണ്ട്‌ (സുഗന്ധം കൊണ്ട്‌) ദിക്കുകളെ സമാകര്‍ഷിയ്ക്കുന്നവള്‍. ഭഗവതി മൂന്നുങ്കൂട്ടാന്‍ ഉപയോഗിയ്ക്കുന്ന വീടികയ്ക്കുതന്നെ എല്ലാ ദിക്കുകളേയും ആകര്‍ഷിയ്ക്കാന്‍ കഴിവുണ്ട്‌. 2. എല്ലാ ദിക്കുകളിലും ഭക്തന്മാര്‍ ഒരുക്കുന്ന താമ്പൂലം സ്വീകരിയ്ക്കാന്‍ ഭക്തവാത്സല്യം കാരണം ഭഗവതി ആകര്‍ഷിയ്ക്കപ്പെട്ട്‌ എത്തിച്ചേരുന്നു. 27. നിജസന്‍ലാപമാധുര്യവിനിര്‍ഭത്സിതകച്ഛപീ 1. നിജസന്‍ലാപത്തിന്റെ (ഭഗവതിപറയുന്നതിന്റെ) മാധുര്യം കൊണ്ട്‌ വിനിര്‍ഭത്സിതയായി കച്ഛപി (വീണ). ഭഗവതിയുടെ സ്വരമാധുര്യത്തിനോട്‌ ഒക്കില്ല വീണയുടെ ശബ്ദംപോലും. ശ്രീശങ്കരാചാര്യര്‍ സൗന്ദര്യലഹരിയില്‍ 'വിപഞ്ച്യാ ഗായന്തീ... 'എന്നശ്ലോകത്തില്‍ ഭഗവതിയുടെ സ്വരമാധുര്യം കേട്ട്‌ സരസ്വതി ലജ്ജിച്ച്‌ വീണവായിയ്ക്കുന്നത്‌ നിര്‍ത്തി പട്ടുകൊണ്ട്‌ മൂടിവെച്ചു എന്നു പറയുന്നത്‌ ഈ നാമം അനുസ്മരിച്ചുകൊണ്ടാകും. 2. നിജസന്‍ലാപന്മാരുടെ (ഭഗവതിയെ കുറിച്ചു പാടുന്നവരുടെ) മാധുര്യത്താല്‍ ഭര്‍ത്സിതമായ കച്ഛപിയോടുകൂടിയവള്‍. ഭഗവതിയെകുറിച്ചു പാടുന്ന ഭക്തന്മാരുടെ സ്വരം വീണയേക്കാള്‍ ഉയര്‍ന്നുതന്നെ നില്‍ക്കും. 3. നിജസന്‍ലാപന്മാര്‍ക്ക്‌ മാധുര്യത്താല്‍ വിനിര്‍ഭത്സിതമാകുന്നൂ കച്ഛപീ യാതൊരുവളാല്‍. കച്ഛപീ എന്നതിന്‌ പെണ്ണാമ എന്നൊരു അര്‍ത്ഥം ഉണ്ട്‌. ആമയെ പ്രാണനായി അഥവാ പ്രകൃതിയായി പരിഗണിയ്ക്കാറുണ്ട്‌. അവയവങ്ങള്‍ ഉള്‍വലിയ്ക്കാനും പ്രത്യക്ഷമാക്കാനും ആമയ്ക്ക്‌ ഉള്ള കഴിവാണ്‌ ഇതിനുകാരണം. ഭഗവതിയെ കുറിച്ച്‌ പാടുന്നവര്‍ക്ക്‌ അതിലുള്ള മാധുര്യം കൊണ്ട്‌ പ്രാണനേയോ ചുറ്റുമുള്ള പ്രകൃതിയേയോ തള്ളിക്കളയാന്‍ ഒരു പ്രയാസവുമുണ്ടാവില്ല. 28. മന്ദസ്മിതപ്രഭാപൂരമജ്ജത്കാമേശമാനസാ 1. മന്ദസ്മിതപ്രഭാപൂരത്തില്‍ (പുഞ്ചിരിയുടെ പ്രകാശധോരണിയില്‍) മജ്ജത്തായ (മുക്കിക്കൊണ്ടിരിയ്ക്കുന്ന) കാമേശമാനസത്തോടു (ശ്രീപരമേശ്വരന്റെ മനസ്സോട്‌) കൂടിയവള്‍ ഭഗവതിയുടെ പുഞ്ചിരിയില്‍ മുങ്ങിക്കൊണ്ടിരിയ്ക്കുകയാണത്രേ കാമദേവനെ ജയിച്ചു എന്നഭിമാനിയ്ക്കുന്ന ശ്രീപരമേശ്വരന്‍. 2. ഭഗവതിയുടെ പുഞ്ചിരിയില്‍ മുങ്ങാന്‍ ആഗ്രഹിച്ചുകൊണ്ടിരിയ്ക്കുകയാണ്‌ ശ്രീപരമേശ്വരന്റെ മനസ്സ്‌ എന്നും അര്‍ത്ഥമാകാം. 3. മണ്ടന്‍ എന്നതിന്‌ യമന്‍ എന്നൊരര്‍ത്ഥം ഉണ്ട്‌. കാമേശമാനസന്‍മാര്‍ എന്നതിന്‌ മനസ്സിനെ അടക്കിവാഴുന്ന ആഗ്രഹങ്ങളുള്ളവര്‍ എന്നും അര്‍ത്ഥമാകാം. അപ്പോള്‍ ആഗ്രഹങ്ങള്‍ക്കടിമപ്പെട്ടവരെ യമന്റെ പുഞ്ചിരിയില്‍ കൊണ്ടു മുക്കിക്കളയുന്നവള്‍ എന്നും അര്‍ത്ഥം പറയാം. ആഗ്രഹങ്ങള്‍ ശമിച്ചാലേ മോക്ഷം കിട്ടുകയുള്ളൂ എന്ന്‌ പ്രസിദ്ധമാണ്‌. 29. അനാകലിതസാദൃശ്യചിബുകശ്രീവിരാജിതാ 1. അനാകലിതസാദൃശ്യമായിരിയ്ക്കുന്ന (വേറൊന്നിനോട്‌ സാദൃശ്യം ഇല്ലാത്ത) ചിബുകത്തിന്റെ (താടിയുടെ) ഭങ്ഗികൊണ്ട്‌ ശോഭിയ്ക്കുന്നവള്‍. ഭഗവതിയുടെ താടിയ്ക്ക്‌ ഉപമിയ്ക്കാവുന്ന ഒന്നും തന്നെ ഇല്ല. 30. കാമേശബദ്ധമാങ്ഗല്യസൂത്രശോഭിതകന്ധരാ 1. കാമേശനാല്‍ (ശ്രീപരമേശ്വരനാല്‍) ബദ്ധമായ മാങ്ഗല്യസൂത്രം കൊണ്ട്‌ (താലിച്ചരടുകൊണ്ട്‌) ശോഭിതമായ കന്ധരമുള്ളവള്‍. ശ്രീപരമേശ്വരനാണ്‌ ഭഗവതിയുടെ കഴുത്തില്‍ താലികെട്ടിയത്‌ എന്ന്‌ പ്രസിദ്ധം. 2. കാമത്തിന്‌ ആഗ്രഹം എന്നര്‍ത്ഥം വരാം. (ഭഗവതിയുടെ) ഇഷ്ടപ്രകാരം ശ്രീപരമേശ്വരന്‍ ഭഗവതിയെ വിവാഹം കഴിച്ചതാണെന്ന്‌ പ്രസിദ്ധമാണ്‌. 3. കാമേശനില്‍ (ശ്രീപരമേശ്വരനില്‍) ബദ്ധമായ മാങ്ഗല്യസൂത്രമായ ശോഭിതകന്ധരത്തോടു (പ്രഭയുള്ള ദേഹത്തോടു) കൂടിയവള്‍. കത്തെ ധരിയ്ക്കുന്നത്‌ കന്ധരം. കമെന്നാല്‍ ആത്മാവ്‌ എന്നര്‍ത്ഥം. ആത്മാവിനെ ധരിയ്ക്കുന്നത്‌ ദേഹം. ശ്രീപരമേശ്വരന്‍ ഭഗവതിയുടെ കഴുത്തില്‍ താലിച്ചരടു കെട്ടിയപ്പോള്‍ ഭഗവതി ശ്രീപരമേശ്വരനെ തന്റെ ദേഹമാകുന്ന മാങ്ഗല്യസൂത്രം ബന്ധിച്ചു. 32. രത്നഗ്രൈവേയചിന്താകലോലമുക്താഫലാന്വിതാ 1. രത്നഗ്രൈവേയമായ ചിന്താകത്തോടും ലോലമുക്താഫലത്തോടും കൂടിയവള്‍. (കഴുത്തിലണിയുന്ന വിശിഷ്ടമായ ചിന്താമണിയോടും, ഇളകിക്കളിയ്ക്കുന്ന മുത്തുകളോടും കൂടിയവള്‍. ഭഗവതിയുടെ കഴുത്തില്‍ അണിയുന്ന ചിന്താമണി എന്ന രത്നം ചിന്തിച്ചതെല്ലാം സാധിപ്പിച്ചുകൊടുക്കുന്നതാണ്‌. മുത്ത്‌ എന്നതിന്‌ സന്തോഷം എന്നര്‍ത്ഥമുണ്ട്‌. ഭഗവതിയുടെ അടുത്ത്‌ ചെന്നാല്‍ ആഗ്രഹങ്ങലെല്ലാം സാധിയ്ക്കുകയും സന്തോഷം ഉണ്ടാകുകയും ചെയ്യും. 2. ഗ്രൈവേയചിന്തകന്മാര്‍ക്കും (മുകളിലും താഴത്തും അല്ലാത്ത ചിന്താഗതിയുള്ള മദ്ധ്യമന്മാര്‍) ലോലന്മാര്‍ക്കും മുക്തന്മാര്‍ക്കും ഉള്ള മുഴുവന്‍ ഫലവും കയ്യിലുള്ളവള്‍. മദ്ധ്യമന്മാര്‍ക്കും അധമന്മാര്‍ക്കും ഉത്തമന്മാര്‍ക്കും വിശിഷ്ടമായ ഫലം കൊടുക്കുന്നത്‌ ഭഗവതിതന്നെ ആണ്‌. 33. കാമേശ്വരപ്രേമരത്നമണിപ്രതിപണസ്തനീ. 1. കാമേശ്വരന്റെ പ്രേമമാകുന്ന മണിയ്ക്ക്‌ പ്രതിപണം സ്തനമുള്ളവള്‍. ശിവന്റെ പ്രേമമാകുന്ന രത്നത്തിന്‌ പകരം തിരിച്ചു ധനം പോലെ ഉള്ള സ്തനമുള്ളവള്‍ ശിവന്റെ പ്രേമത്തിന്‌ വേണ്ടുന്നതിലധികം പ്രതിഫലമായി സ്തനങ്ങളാണ്‌ ഭഗവതി കൊടുക്കുന്നത്‌. 2. ആത്മാ വൈ പുത്രനാമാസി (ആത്മാവുതന്നെ ആണ്‌ പുത്രനായ നീ) എന്നുണ്ട്‌. ശ്രീപരമേശ്വരന്‍ തന്നെ ആണ്‌ പ്രജാരൂപത്തില്‍ ജഗത്തുമുഴുവന്‍ വ്യാപിച്ചിരിയ്ക്കുന്നത്‌. അവര്‍ക്ക്‌ അമ്മയോടുള്ള സ്നേഹത്തിന്‌ വാത്സല്യത്തോടെ പ്രതിഫലമായികൊടുക്കാനുള്ള സ്തനം ഉള്ളവള്‍. 34, നാഭ്യാലവാലരോമാളീലതാഫലകുചദ്വയീ 1. നാഭിയാകുന്ന ആലവാലത്തിലുള്ള രോമാളിയാകുന്ന ലതയുടെ ഫലം പോലുള്ള കുചമുള്ളവള്‍. നാഭിയാകുന്ന ചെടികള്‍ നനയ്ക്കാനുള്ള തടത്തിലുള്ള രോമാവലിയാകുന്ന വള്ളിയുടെഫലമെന്നപോലിരിയ്ക്കുന്ന സ്തനങ്ങളുള്ളവള്‍. നാഭിയില്‍നിന്ന്‌ ലതപോലെ മുകളിലേയ്ക്കുവരുന്ന രോമാവലിയുടെ ഫലമാണോ കുചങ്ങള്‍ എന്നു സംശയിക്കുന്നു. 2. നാഭിയാകുന്ന (ശിവനാകുന്ന) ആലവാലത്തിലെ (നനയ്ക്കാനുള്ള തടത്തിലെ) രോമത്തിന്‌ (വെള്ളത്തിന്‌) ആളിയായ (വരമ്പായ) ലതയുടെ (സ്ത്രീയുടെ അഥവാ പ്രകൃതിയുടെ) ഫലങ്ങളായ കു (ഭൂമി) ച (ആമ) എന്ന രണ്ടും ഉള്ളവള്‍. പരമശിവന്റെ അമൃതസ്വഭാവത്തിന്‌ തടയിടുന്ന പ്രകൃതിയായ ഭഗവതിയില്‍ നിന്ന്‌ ഉണ്ടായതാണ്‌ ഭൂമിയും ആമ അഥവാ പ്രാണനും. സാങ്ഖ്യശാസ്ത്രപ്രകാരം പ്രപഞ്ചത്തിലെ ഇരുപത്തിനാലു പ്രകൃതിസംബന്ധികളായ തത്വങ്ങളില്‍ ആദ്യത്തേത്‌ പ്രാണനും (പ്രകൃതി തന്നെ) അവസാനത്തേത്‌ ഭൂമിയുമാണ്‌. ആദ്യത്തേതും അവസാനത്തേതും പറഞ്ഞതുകൊണ്ട്‌ ബാക്കി എല്ലാ തത്വങ്ങളും അതില്‍ ഉള്‍പ്പെടുന്നു എന്നു വരും. പരമശിവന്‌ തടയിടുന്ന ഭഗവതിയില്‍ ഫലരൂപത്തിലുണ്ടായതാണ്‌ ഈ പ്രപഞ്ചം. 35. ലക്ഷ്യലോമലതാധാരതാസമുന്നേയമദ്ധ്യമാ 1. ലക്ഷ്യമായ ലോമലതയുടെ ആധാരതകൊണ്ട്‌ സമുന്നേയമായിരിയ്ക്കുന്ന (ചിന്തിച്ചെടുക്കാവുന്ന) മദ്ധ്യഭാഗത്തോടു കൂടിയവള്‍. അനുമാനിയ്ക്കപ്പെടേതായ രോമവലിയാകുന്ന വള്ളിയുടെആധാരമാണ്‌ എന്ന അവസ്ഥകൊണ്ട്‌ അനുമാനിയ്ക്കപ്പെടേതാണ്‌ മദ്ധ്യഭാഗം യാതൊരുവളുടെ. ഉദരഭാഗത്ത്‌ വളരെ നേര്‍മ്മയുള്ള വള്ളിപോലെ രോമാവലി ഉള്ളതുകൊണ്ട്‌ അതിന്‌ ആധാരമായി എന്തങ്കിലും ഉണ്ടാവാം എന്നതാണ്‌ മദ്ധ്യഭാഗത്തിന്റെ അസ്തിത്വത്തിന്റെ ആധാരം. അത്ര കൃശമാണ്‌ മദ്ധ്യഭാഗം എന്നര്‍ത്ഥം. 36. സ്തനഭാരദളന്മദ്ധ്യപട്ടബന്ധവലിത്രയാ 1. സ്തനത്തിന്റെ ഭാരം കൊണ്ട്‌ ദളത്തായ (പൊട്ടാവുന്ന) മദ്ധ്യത്തിന്‌ പട്ടബന്ധം (പട്ടുകൊണ്ടുള്ള കെട്ട്‌) പോലുള്ള വലിത്രയത്തോട്‌ (ഉദരത്തിലുാ‍കുന്ന മൂന്നു ചെറിയ മടക്ക്‌) കൂടിയവള്‍. സ്തനത്തിന്റെ ഭാരം കൊണ്ട്‌ നടുവൊടിഞ്ഞുപോകാതിരിയ്ക്കാന്‍ പട്ടുകൊണ്ട്‌ കെട്ടിയതാണ്‌ എന്നു തോന്നും ഉദരഭാഗത്തുള്ള ചെറിയമടക്കുകള്‍ കാല്‍. 37. അരുണാരുണകൗസുംഭ?വസ്ത്ര? ഭാസ്വത്കടീതടീ. 1. അരുണനേപ്പോലെ (അരുണമായ കൗസുംഭ വസ്ത്രങ്കൊണ്ട്‌ ഭാസ്വത്തായ കടീതടമുള്ളവള്‍ സൂര്യസാരഥിയായ അരുണനേപ്പോലെ) (ചുകന്ന) (കുയമ്പ്‌ എന്ന മരം വസ്ത്രം നിറംപിടിപ്പിയ്ക്കാനുപയോഗിയ്ക്കാറുണ്ട്‌. അങ്ങിനെ ചുകന്ന നിറം പിടിപ്പിച്ച വസ്ത്രംകൊണ്ട്‌ ശോഭിയ്ക്കുന്ന അരക്കെട്ടുള്ളവള്‍ 2. അരുണനേപ്പോലും (സൂര്യസാരഥിയേപ്പോലും അരുണനാക്കുന്ന (നിശ്ശബ്ദനാക്കുന്ന) കൗസുംഭ?വസ്ത്രകൊണ്ട്‌ ശോഭിയ്ക്കുന്ന കടീതടത്തോടു കൂടിയവള്‍ ഭഗവതിയുടെ വസ്ത്രത്തിന്റെ ചുകന്ന ശോഭ?അരുണനുപോലും ഇല്ല. അരുണനെ അതിനാല്‍ തന്നെ നിശ്ശബ്ദമാക്കുന്നതും ആണ്‌. 38. രത്നകിങ്കിണികാരമ്യരശനാദാമഭൂഷിതാ 1. രത്നകിങ്കിണികൊണ്ട്‌ രമ്യമായിരിയ്ക്കുന്ന രശനാദാമങ്കൊണ്ട്‌ ശോഭിയ്ക്കുന്നവള്‍. രത്നത്താലുള്ള ചെറിയ കുടമണികള്‍കൊണ്ട്‌ മനോഹരമായിരിയ്ക്കുന്ന അരഞ്ഞാണ്‍ ചരടുകൊ ശോഭിയ്ക്കുന്നവള്‍. 45.പദദ്വയപ്രഭാജാലപരാകൃതസരോരുഹാ 1. പദദ്വയത്തിന്റെ പ്രഭാജാലങ്കൊണ്ട്‌ പരാകൃതമായ (സരോരുഹത്തോട്‌ കൂടിയവള്‍. രണ്ടുകാലുകളുടെ പ്രഭാസമൂഹങ്കൊണ്ട്‌ തിരസ്കൃതമായ അഥവാ കീഴ്പ്പെടുത്തിയ താമരപ്പൂവ്വിനോട്‌ കൂടിയവള്‍. ഭഗവതിയുടെ കാലടികള്‍ സൗന്ദര്യങ്കൊണ്ട്‌ താമരപ്പൂവ്വിനേക്കാള്‍ മേലെയാണ്‌. 2. പദങ്ങളുടെ (ഉദ്യമങ്ങളുടെ) ദ്വയത്തിന്റെ (രണ്ടിന്റെ) പ്രഭാജാലത്താല്‍ (പ്രഭാവാധിക്യത്താല്‍) പരാകൃതങ്ങളാകുന്നൂ (തിരസ്കൃതങ്ങളാകുന്നു) സരോരുഹങ്ങള്‍ (ആധാരപദ്മങ്ങള്‍) യാതൊരുവളാല്‍. പ്രാണന്റെ രണ്ടുദ്യമങ്ങള്‍ സംവേഗവും ആവേഗവും ആണ്‌. ഒന്ന്‌ അറിയാനുള്ളകഴിവും മറ്റേത്‌ പ്രതികരിയ്ക്കാനുള്ള കഴിവും ഉണ്ടാക്കുന്നു. മായാസ്വരൂപിണിയായ ഭഗവതി പ്രാണന്റെ ഈ രണ്ടുകഴിവുപയോഗിച്ച്‌ ജീവികളെ മോക്ഷപദത്തിലേയ്ക്കുള്ള യാത്രയില്‍ താ്ന്ന ആധാരപദ്മങ്ങളെ തിരസ്കരിപ്പിയ്ക്കുന്നു. മായ മോക്ഷത്തിന്‌ വഴിമുടക്കുന്നു. 46. ശിഞ്ജാനമണിമഞ്ജീര മണ്ഡിതശ്രീപദാംബുജാ 1. ശിഞ്ജാനമണികളുള്ള മഞ്ജീരങ്കൊണ്ട്‌ മണ്ഡിതങ്ങളായ ശ്രീപദാംബുജങ്ങളോടു കൂടിയവള്‍. കൂട്ടിമുട്ടുമ്പോള്‍ ശബ്ദമുാ‍ക്കുന്ന രത്നങ്ങളുള്ള പാദസ്വരങ്കൊണ്ട്‌ അലങ്കരിയ്ക്കപ്പെട്ട പാദാംബുജങ്ങളോടു കൂടിയവള്‍ 2. ശ്രീപാദംബുജം എന്നതിന്‌ ശ്രീഭഗവതിയുടെ പാദാംബുജം എന്നും അര്‍ത്ഥമാകാം. ഐശ്വര്യദേവതായ ശ്രീഭഗവതിയ്ക്കുപോലും ശബ്ദമുാ‍ക്കുന്ന പാദസ്വരം കെട്ടിക്കൊടുക്കാന്ന തരത്തില്‍ വാത്സ്യമുള്ളവളാണ്‌ ലോകമാതാവായ ഭഗവതി. 47. മരാളീമന്ദഗനമാ 1. മരാളിയേപ്പോലെ മന്ദമായ ഗമനത്തോടു കൂടിയവള്‍. അരയന്നപ്പിടയേപ്പോലെ പതുക്കെ നടക്കുന്നവള്‍ 2. മരാളിയുടേയും മന്ദത്തിന്റേയും ഗമനത്തോടു കൂടിയവള്‍. മന്ദം എന്നതിന്‌ അന എന്നര്‍ത്ഥം ഉണ്ട്‌. അരയന്നപ്പിടയേപ്പോലെ വശ്യമായും ആനയേപ്പോലെ ഗംഭീരതയോടും കൂടി നടക്കുന്നവള്‍ 3. മരാളിയെ മന്ദയാക്കുന്ന നടത്തത്തോടു കൂടിയവള്‍. ഭഗവതിയുടെ നടത്തിന്റെ ഭങ്ഗിയ്ക്കുമിന്നില്‍ അരയന്നപ്പിടയുടെ നടത്തം വളരെ മോശപ്പെട്ടതാണ്‌. 48. മഹാലാവണ്യശേവധിഃ 1. മഹാനായിരിയ്ക്കുന്ന ലാവണ്യത്തിന്റെ ശേവധി. ലാവണ്യത്തിന്റെ മഹത്തായ നിധിയാണ്‌ ഭഗവതി. 2. മഹാലാവണ്യത്തിന്റെ ശേവധി. മഹാനായ സമുദ്രത്തിന്റെ നിധി. ലാവണ്യം എന്നതിന്‌ ഉപ്പിനെ സംബന്ധിച്ച സമുദ്രം എന്നര്‍ത്ഥം വരും. ലക്ഷ്മീസ്വരൂപത്തിലുള്ള ഭഗവതി സമുദ്രത്തിന്റെ മകളാണ്‌. അതിനാല്‍ തന്നെ സമുദ്രത്തെ സംബങ്ന്‍ഘിച്ചിടത്തോളം വലിയ നിധിയുമാണ്‌. 4. സര്‍വ്വാരുണാ 1. സര്‍വ്വം അരുണമായവള്‍. ഭഗവതിയുടെ വസ്ത്രം അലങ്കാരം പൂജാപുഷ്പങ്ങള്‍ തുടങ്ങിയവയെല്ലാം ചുകപ്പാണ്‌. 2. സര്‍വ്വരേയും അരുണരാക്കുന്നവള്‍. എല്ലാവരേയും നിശ്ശബ്ദയാക്കുന്നവള്‍. മോക്ഷം കൊടുത്ത്‌ അത്യന്തശാരാക്കി നിശ്ശബ്ദരാക്കുവാന്‍ കഴിവുള്ളവളാണ്‌ ഭഗവതി. 3. സര്‍വ്വ എന്ന ധാതുവിന്‌ ഹിംസിയ്ക്കുക എന്നര്‍ത്ഥം ഉണ്ട്‌. കല്‍പ്പാന്തപ്രളയത്തില്‍ എല്ലാം നശിപ്പിച്ച്‌ നിശ്ശബ്ദയാക്കുന്നവള്‍. 4. സര്‍വ്വന്‍ എന്നതിന്‌ ശിവന്‍ എന്നും അര്‍ത്ഥമുണ്ട്‌. ശിവനെ ചുകപ്പിയ്ക്കുന്നവള്‍. ചുകപ്പ്‌ രജോഗുണത്തിന്റെ പ്രതീകമാണ്‌. സത്വഗുണപ്രധാനനനും ശാന്തനുമായ സദാശിവനില്‍ രജോഗുണം ചേര്‍ത്ത്‌ സക്രിയനാക്കുന്നത്‌ ഭഗവതിയാണ്‌. 5. എല്ലാവരിലും രജോഗുണമായി ഉള്ളവള്‍ 50. അനവദ്യാങ്ഗീ 1. അനവദ്യങ്ങളായ അങ്ഗങ്ങളുള്ളവള്‍. പറയാതിരിയ്ക്കാന്‍ പറ്റാത്ത വിധത്തിലുള്ളവയാണ്‌ ഭഗവതിയുടെ അങ്ഗങ്ങള്‍. ഓരോ അങ്ഗത്തേപ്പറ്റിയും എടുത്തു പറയാന്‍ തക്കവണ്ണം ഉണ്ട്‌ എന്ര്ത്ഥം. 2. അനവദ്യങ്ങളില്‍ അങ്ഗിയായിട്ടുള്ളവള്‍. അങ്ഗി എന്നതിന്‌ ജീവന്‍ എന്നര്‍ത്ഥം വരാം. പറയപ്പെടേ എല്ലാവസ്തുക്കളുടേയും ജീവന്‍ ഭഗവതിയാണ്‌. 51. സര്‍വ്വാഭരണഭൂഷിതാ 1. സര്‍വ്വാഭരണങ്ങളാലും ഭൂഷിതാ. എല്ലാ വിധത്തിലുള്ള ആഭരണങ്ങളാലും അലങ്കരിയ്ക്കപ്പെട്ടിട്ടുള്ളവള്‍ 2. സര്‍വ്വന്റെ ആഭരണങ്ങളുടെ ഭൂവിലും ഉഷത്തിലും ഇതാ. ശിവന്റെ ആഭരണങ്ങളുടെ ഉത്പ്പത്തിയിലും നാശത്തിലും ഉള്ളവള്‍. സമുദ്രത്തിന്‌ തിരമാല ആഭരണമായിരിയ്ക്കുന്നതു പോലെ സര്‍വ്വവ്യാപിയും പരബ്രഹ്മസ്വരൂപനുമായിരിയ്ക്കുന്ന ശിവന്‌ ആഭരണമാണ്‌ ഈ പ്രപഞ്ചം. പ്രപഞ്ചത്തിന്റെ ഉത്പ്പത്തിയും നാശവും മായയായ ഭഗവതിയിലാണല്ലോ ഇരിയ്ക്കുന്നത്‌. 3. സര്‍വ്വാഭമായിരിയക്കുന്ന രണത്താല്‍ ഭൂഷിതാ. എല്ലായിടത്തു ശോഭിയ്ക്കുന്ന രണം എല്ലാവസ്തുവിലും സ്ഫുരിച്ചുകൊി‍രിയ്ക്കുന്ന നാദബ്രഹ്മം തന്നെ. ആ നാദബ്രഹ്മം ഭഗവതിയുടെ ഒരലങ്കാരവസ്തുമാത്രമാണ്‌. 52. ശിവകാമേശ്വരാങ്കസ്ഥാ 1. ശിവനാകുന്ന കാമേശ്വരന്റെ അങ്കത്തില്‍ സ്ഥിതിചെയ്യുന്നവള്‍. കാമശബ്ദത്തിന്‌ ജ്ഞാനം എന്നൊരര്‍ത്ഥം താന്ത്രികന്മാര്‍ കല്‍പ്പിയ്ക്കുന്നുണ്ട്‌. ജ്ഞാനത്തിന്‌ അധിപനായ ശിവന്റെ മടിയില്‍ സ്ഥിതിചെയ്യുന്നവള്‍ എന്നര്‍ത്ഥം. 2. ശിവാങ്കത്തിലും കാമേശ്വരാങ്കത്തിലും സ്ഥിതിചെയ്യുന്നവള്‍. നിര്‍ഗ്ഗുണാവസ്ഥയിലുള്ള ശിവങ്കലും, സൃഷ്ടിയ്ക്ക്‌ ആഗ്രഹമുള്ള ഈശ്വരങ്കലും ഉള്ളവള്‍. 3. ജ്ഞാനസ്വരൂപനായ ശിവന്റെ അടയാളമായി സ്ഥിതിചെയ്യുന്നവള്‍. ശക്തന്റെ തെളിവായി പ്രത്യക്ഷപ്പെടുന്നത്‌ ശക്തിതന്നെ ആണ്‌. എവിടെയെല്ലാം ശിവനുന്നു തോന്നുന്നുവോ അവിടെയെല്ലാം പ്രത്യക്ഷമാകുന്നത്‌ ഭഗവതിതന്നെ ആണ്‌. 53. ശിവാ 1. ശിവാഭേദമുള്ളവള്‍. ശിവനും ഭഗവതിയും രണ്ടാണെന്നു പറയാന്‍ പറ്റാത്ത അവസ്ഥയുണ്ട്‌. 2. പുത്രനും ഭര്‍ത്താവുള്ളവളെ ശിവാ എന്നു പറയും. ഭഗവതി ശിവയാണ്‌. 3. മങ്ഗളയായിയിട്ടുള്ളവള്‍ 4. ശിവാ എന്നതിന്‌ സുഖസ്വരൂപാ എന്നും അര്‍ത്ഥമാകാം. ?ജിയ്ക്കുന്നവര്‍ക്ക്‌?ഭഗവതി സുഖസ്വരൂപയാണ്‌. 54. സ്വാധീനവല്ലഭാ 1. സ്വാധീനനായിരിയ്ക്കുന്ന വല്ലഭനോടുകൂടിയവള്‍. ശ്രീപരമേശ്വരന്‍ ഭഗവതിയ്ക്ക്‌ അധീനനാണല്ലോ. 2. സ്വാധീനന്മാര്‍ക്ക്‌ വല്ലഭാ. തന്നെത്തന്നെ നിയന്ത്രിയ്ക്കാന്‍ കഴിയുന്നവര്‍ക്ക്‌ ഇഷ്ടപ്പെട്ടവള്‍. ആത്മസംയമനം ശീലിയ്ക്കുന്നവര്‍ക്ക്‌ ഭഗവതി ഇഷ്ടപ്പെട്ടവളാണ്‌. 3. സ്വന്തം ഇഷ്ടങ്ങളെ നിയന്ത്രിയ്ക്കാന്‍ കഴിവുള്ളവള്‍ 4. ച്യവനഭാര്യയായ സുകന്യയ്ക്ക്‌ അശ്വിനീദേവകളുടെ പരീക്ഷയില്‍ സ്വന്തം ഭര്‍ത്താവിനെ കുപിടിയ്ക്കാന്‍ കഴിഞ്ഞത്‌ ഭഗവതിയുടെ അനുഗ്രഹം കൊണ്ടാണെന്നു പുരാണ കഥയുണ്ട്‌. അത്‌ ഈ നാമത്താല്‍ സൂചിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്‌. 55. സുമേരുശൃങ്ഗമദ്ധ്യസ്ഥാ 1. സുമേരുപര്‍വ്വതത്തിന്റെ മദ്ധ്യത്തില്‍ ത്രികോണാകൃതിയില്‍ മൂന്നു ശൃങ്ഗങ്ങളുണ്ട്‌. അതിന്റെ നടുവില്‍ അതിനേക്കാള്‍ ഉയരത്തില്‍ വേറൊന്നും. അതിലാണ്‌ ഭഗവതി സ്ഥിതചെയ്യുന്നത്‌. 2. മേരുരൂപത്തിലുള്ള ശ്രീചക്രത്തിന്റെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്നവള്‍ എന്നും ആകാം. 3. മേരു എന്നതിന്‌ സുഷുമ്നാനാഡീ എന്നും അര്‍ത്ഥമാകാം. അപ്പോള്‍സുഷുമ്നാനാഡിയുടെ അറ്റമാകുന്ന ദ്വാദശാന്തപദ്മത്തില്‍ സ്ഥിതിചെയ്യുന്നവള്‍ എന്നും ആകാം. 4. സുമേരു എന്നതിന്‌ ശിവന്‍ എന്നര്‍ത്ഥമാകാം. ശൃങ്ഗം എന്നതിന്‌ കാമം എന്നു അര്‍ത്ഥമാകാം. ശിവന്റെ കാമങ്ങളുടെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്നവള്‍. 56. ശ്രീമന്നഗരനായികാ 1. ശ്രീമത്തായ നരഗരത്തിന്‌ നായികാ. ഐശ്വര്യമുള്ള നഗരത്തിന്‌ നായികാ. സുമേരുമദ്ധ്യശൃംഗത്തില്‍ വിശ്വകര്‍മ്മാവുണ്ടാക്കിയ നഗരത്തിന്‌ നായികാ. 2. ശ്രീമത്തായ നഗരം ശ്രീചക്രം തന്നെ അണെന്നു വ്യാഖ്യാനങ്ങളില്‍ കാണുന്നു. 3. ശ്രീമത്തായ നഗത്തിന്റെ രത്തിന്‌ നായികയായിട്ടുള്ളവള്‍. ഐശ്വര്യമുള്ള നഗമായ ഹിമവാന്റെ ശോഭയ്ക്ക്‌ കാരണമായിട്ടുള്ള നായിക ഭഗവതിതന്നെ ആണല്ലോ. ശ്രീപാര്‍വ്വതിയുടെ പിതാവാണ്‌ ഹിമവാന്‍ എന്ന്‌ പ്രസിദ്ധം. 57. ചിന്താമണിഗൃഹാന്തസ്ഥാ 1. ചിന്താമണികൊണ്ടുള്ള ഗൃഹത്തിന്റെ അന്തര്‍ഭാഗത്ത്‌ സ്ഥിതിചെയ്യുന്നവള്‍. ചിന്താമണി എന്ന രത്നം കൊണ്ടുള്ള ഗൃഹത്തിന്റെ ഉള്ളിലാണ്‌ ഭഗവതി സ്ഥിതിചെയ്യുന്നത്‌. ചിന്താമണി എന്ന്‌ രത്നം കൊണ്ടു തൊട്ടാല്‍ ഇരുമ്പുകൂടി സ്വര്‍ണ്ണമാകും എന്നു കവിസങ്കല്‍പ്പമുണ്ട്‌. അത്രവിശിഷ്ടമായ രത്നം കൊണ്ടാണ്‌ ഭഗവതിതാമസിയ്ക്കുന്ന ഗൃഹം. 2. ചിന്താമണി എന്നതിന്‌ ബ്രഹ്മാവ്‌ എന്നൊരര്‍ത്ഥം. അപ്പോള്‍ ബ്രഹ്മഗൃഹത്തില്‍ സ്ഥിതിചെയ്യുന്നവള്‍ അഥവാ സരസ്വതീ എന്ന്‌ അര്‍ത്ഥം വരും. 58. പഞ്ചബ്രഹ്മാസനസ്ഥിതാ 1. പഞ്ചബ്രഹ്മമാകുന്ന ആസനത്തില്‍ സ്ഥിതാ. ഈശാനന്‍, തല്‍പ്പുരുഷന്‍, അഘോരന്‍, വാമദേവന്‍, സദ്യോജാതന്‍ എന്നിവരാണ്‌ പഞ്ചബ്രഹ്മങ്ങള്‍. അനുഗ്രഹം, തിരോധാനം, സംഹാരം, സ്ഥിതി, സൃഷ്ടി എന്നിവ നടത്തുന്ന ബ്രഹ്മത്തിന്റെ ഭാഗങ്ങളായ പഞ്ചബ്രഹ്മങ്ങള്‍. ഇവരെ സദാശിവന്‍, ഈശ്വരന്‍, രുദ്രന്‍, വിഷ്ണു. ബ്രഹ്മാവ്‌ എന്നു വ്യവഹരിയ്ക്കാറുണ്ട്‌. ഇവര്‍ ഭഗവതിയുടെ പീഠത്തിന്റെ മുകളിലുള്ള പലകയും നാലുകാലുകളുമാണെന്ന്‌ കാണുന്നു. 2. പഞ്ചബ്രഹ്മങ്ങളുടെ ആസനത്തില്‍ സ്ഥിതാ. പഞ്ചബ്രഹ്മങ്ങളുടെ അവസാനത്തിലും സ്ഥിതിചെയ്യുന്നവള്‍. 3. ഈശാനാദികളുടെ ആസനത്തില്‍ സ്ഥിതാ. രൂപം ഈശാനാകികളുടെ ആണെങ്കിലും അതിലെല്ലാം ഭ ഗവതിതന്നെയാണ്‌ സ്ഥിതിചെയ്യുന്നത്‌. 59. മഹാപദ്മാടവീസംസ്ഥാ 1. മഹാപദ്മാടവിയില്‍ സംസ്ഥിതാ. വലിയ പദ്മങ്ങള്‍ കൊു‍ള്ള കാട്ടില്‍ സ്ഥിതിചെയ്യുന്നവള്‍. വളരെ വലുതായ പദ്മങ്ങള്‍ ഉള്ള കാട്ടിലാണ്‌ ഭഗവതിയുള്ളത്‌ 2. സഹസ്രാരപദ്മത്തിനും പദ്മാടവീ എന്നു പറയാറുണ്ട്‌. ബ്രഹ്മണ്ഡത്തിലും പിണ്ഡാണ്ഡത്തിലും കാര്യങ്ങള്‍ ഒരുപോലെ ആകയാല്‍ പ്രഞ്ചത്തിന്റെ സഹസ്രാരമായ പദ്മാടവിയിലും വ്യക്തികളുടെ സഹസ്രാരമായ പദ്മാടവിയിലും ഭഗവതിയുടെ സാന്നിദ്ധ്യം ഉണ്ടാകുമെന്ന്‌ തീര്‍ച്ചതന്നെ. 60. കദംബവനവാസിനീ 1. കദംബവനത്തില്‍ വസിയ്ക്കുന്നവള്‍. പണ്ട്‌ ഗരുഡന്‍ നാഗങ്ങള്‍ക്ക്‌ അമൃതുകൊണ്ടുകൊടുക്കാന്‍ പോയെന്നു വഴിയ്ക്ക്‌ കടമ്പിന്‍ മരത്തില്‍ ഇരുന്നു വിശ്രമിച്ചു എന്നും കഥയുണ്ട്‌. അതുകാരമാണത്രേ കാളിയന്റെ വിഷം ഏല്‍ക്കാതെ ഭഗവാന്‍ കയറിയ കടമ്പ്‌ കാളിന്ദിയുടെ വക്കത്ത്‌ നിന്നിരുന്നത്‌. അതായത്‌ കടമ്പിന്‌ അമൃതസംബന്ധമുന്നെര്‍ത്ഥം. അമതസംബന്ധമുള്ള കടമ്പിന്റെ കാട്ടിലാണ്‌ ഭഗവതി വസിയ്ക്കുന്നത്‌.61. സുധാസാഗരമദ്ധ്യസ്ഥാ 1. സുധാസാഗരത്തിന്റെ മദ്ധത്തില്‍ സ്ഥിതിചെയ്യുന്നവള്‍. അമൃതമയമായ സമുദ്രത്തിന്റെ മദ്ധ്യത്തില്‍ ഉള്ള രത്നദ്വീപത്തില്‍ കടമ്പിന്‍ കാട്ടിലുള്ള മണ്ഡപത്തിലാണ്‌ ഭഗവതിയുടെ വാസം. 2. സുധാ എന്നതിന്‌ മദ്യം എന്നും അര്‍ത്ഥമാകാം. അമൃതും മദ്യവും ഏതാണ്ട്‌ ഒരേപോലുള്ളതാണ്‌. രണ്ടിനും ലോകബോധം ഇല്ലാതാക്കുന്ന ലഹരിയുണ്ട്‌. അമൃതിന്റെ ലഹരി ഇറങ്ങില്ല. മദ്യത്തിന്റേത്‌ ഇറങ്ങും. മനസ്സുകൊണ്ടോ ഇന്ദ്രിയം കൊണ്ടോ അനുഭവിയ്ക്കുന്ന ലഹരി കുറച്ചുകഴിഞ്ഞാല്‍ ഇറങ്ങുന്നു. ഭഗവദ്ധ്യാനത്തില്‍ക്കൂടി സാധാരണ നാം അനുഭവിയ്ക്കുന്ന ലഹരി അഥവാ സുഖം മദ്യമാണ്‌. ചുരുക്കത്തില്‍ നാം അനുഭവിയ്ക്കുന്നതെല്ലാം മദ്യമാണ്‌. ഈ മദ്യത്തിന്റെ സഹായമില്ലാതെ ജീവിയ്ക്കാനേ കഴിയില്ല. (പക്ഷേ ഇത്‌ മദ്യമാണ്‌ എന്ന്‌ അറിഞ്ഞുപയോഗിയ്ക്കണം.) ഈപ്രപഞ്ചം മുഴുവന്‍ മദ്യമാണ്‌. ആ മദ്യത്തിന്റെ കേന്ദ്രമായിട്ടുള്ളവള്‍. 62. കാമാക്ഷീ 1. കാമങ്ങളായ കണ്ണുകളുള്ളവള്‍. കമനീയങ്ങളായ കണ്ണുകളുള്ളവള്‍ 2. കാമനില്‍ കണ്ണുള്ളവള്‍. കമേശ്വരനായ ശിവനില്‍ കണ്ണുള്ളവള്‍. 3. കാഞ്ചീപീഠത്തിലെ ഭഗവതി. 4. കാമേശ്വരന്‌ കണ്ണായിട്ടുള്ളവള്‍. ഭഗവതിയോടുള്ള പ്രേമം കാരണം ശിവന്‍ കാണുന്നതുപോലും ഭഗവതിയുടെ കണ്ണുകൊണ്ടാണ്‌. 63. കാമദായിനീ 1. കാമത്തെ ദാനം ചെയ്യുന്നവള്‍. ഭക്തരുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുന്നവള്‍ 2. കാമനെ ദാനം ചെയ്യുന്നവള്‍. ഭക്തര്‍ക്ക്‌ ശിവനെ കൊടുക്കുന്നവള്‍. 3. കാമന്റെ ദായചെയ്യുന്നവന്റെ സ്ത്രീ. ദായ ശബ്ദത്തിന്‌ നാശം എന്നര്‍ത്ഥം. ശിവപത്നി. 4. ദായശബ്ദത്തിന്‌ ലയിക്കുക എന്നര്‍ത്ഥമുണ്ട്‌. ശിവന്‌ ലയം കൊടുക്കുന്നവള്‍. 64. ദേവര്‍ഷിഗണസങ്ഘാതസ്തൂയമാനാത്മവൈഭവാ 1. ദേവഗണങ്ങളുടേയും ഋഷിഗണങ്ങളുടേയും സങ്ഘാതങ്ങളാല്‍ സ്തുതിയ്ക്കപ്പെട്ട ആത്മവൈഭവത്തോടു കൂടിയവള്‍.. ദേവഗണങ്ങളും ഋഷിഗണങ്ങളും കൂട്ടമായി ഭഗവതിയുടെ വൈഭവത്തേക്കുറിച്ച്‌ പാടിക്കൊണ്ടിരിയ്ക്കുന്നു. 2. ദേവഗണങ്ങളും ഋഷിഗണങ്ങളും സങ്ഘാതത്തിനായി ഭഗവതിയെ സ്തുതിയ്ക്കാറുണ്ട്‌. സങ്ഘാതം എന്നതിന്‌ വധം എന്ന്‌ അര്‍ത്ഥമുണ്ട്‌. ഭണ്ഡാസുരന്‍ മുതലായ ദുഷ്ടരെ വധിയ്ക്കുവാന്‍ വേണ്ടി ദേവന്മാരും ഋഷിമാരും ഭഗവതിയെ സ്തുതിയ്ക്കാറുണ്ട്‌. 65. ഭണ്ഡാസുരവധോദ്യുക്തശക്തിസേനാസമന്വിതാ 1. ഭണ്ഡാസുരന്റെ വധത്തിന്‌ ഉദ്യുക്തയായ ശക്തിസേനയോട്‌ സമന്വിതാ. ഭണ്ഡാസുരനെ വധിയ്ക്കാന്‍ പുറപ്പെട്ട സ്ത്രീരൂപത്തിലുള്ള ശക്തികളുടെ പടയോടുകൂടിയവള്‍. ശിവന്‍ കാമനെ ദഹിപ്പിച്ചുകഴിഞ്ഞപ്പോള്‍ ഗണേശ്വരന്‍ ആ ചാരമെടുത്ത്‌ ഒരു പുരുഷനെ ഉണ്ടാക്കി. അപ്പോള്‍ ബ്രഹ്മാവ്‌ ഭണ്ഡിതി (വേണ്ടാത്ത പണി ചെയ്യുന്നു) എന്നു പറഞ്ഞു. ആ ചാരം കൊണ്ടുണ്ടായ പുരുഷനാണ്‌ ഭണ്ഡാസുരന്‍. രുദ്രകോപമാണ്‌ ദഹനത്തിനു കാരണം എന്നതിനാലാണ്‌ ആ പുരുഷന്‌ അസുരത്വം വന്നു ചേര്‍ന്നത്‌. 2. ഭണ്ഡാസുരന്‍ എന്നതിന്‌ അശ്ലീലമായി സംസാരിയ്ക്കുന്ന അസുരന്‍ എന്നും അര്‍ത്ഥമാകാം. അശ്ലീലം സംസാരിയ്ക്കുന്ന അസുരരെ നശിപ്പിയക്കാന്‍ ഒരുമ്പെട്ട ശക്തിസ്വരൂപിണികളുടെ പട നയിക്കുന്നവള്‍ 66. സമ്പത്കരീസമാരൂഢസിന്ധുരവ്രജസേവിതാ 1. സമ്പത്കരിയാല്‍ സമാരൂഢമായ സിന്ധുരത്തിന്റെ വ്രജങ്ങളേക്കൊണ്ട്‌ സമന്വിതാ. സമ്പത്കരീ എന്ന ദേവതയെ വഹിയ്ക്കുന്ന ആനയുടെ അനുയായികളായ ആനകളാല്‍ സേവിയ്ക്കുന്നപ്പെടുന്നവള്‍. സമ്പത്കരീ എന്ന ദേവതാ ഭഗവതിയുടെ അങ്കുശത്തില്‍നിന്ന്‌ ഉാ‍യവളും, ഭഗവതിയുടെ ആനകളുടെ ആധിപത്യമുള്ളവളും ആണ്‌. 2. സൗഖ്യൈശ്വര്യങ്ങളുണ്ട്‌ എന്നതോന്നലിനെ സമ്പത്കരീ എന്ന അവസ്ഥയായി പറയാം. ആ തോന്നലുങ്ക്ല് ഇന്ദ്രിയവിഷയങ്ങള്‍ എല്ലാം ആനയേപ്പോലെ വലിയവയും യോഗ്യങ്ങളും ആണെന്നും തോന്നാം. അവ സേവിയ്ക്കുന്ന താന്‍ ഏറ്റവും ഉന്നതനെന്നും ധാരണയുാ‍കാം. (ആനയേയും ഇന്ദ്രിയവിഷയങ്ങേയും ഉപമാനോപമേയങ്ങളാക്കിക്കൊണ്ടുള്ള പരാമര്‍ശം പുസ്തകങ്ങളില്‍ കാണുന്നു) ഇന്ദ്രിയവിഷയങ്ങളാല്‍ സേവിയ്ക്കപ്പെടുന്ന ജീവന്‍ ഭഗവതിയുടെ തന്നെ അംശമാണ്‌. അതിനാന്‍ സമ്പത്കരീസമാരൂഢസിന്ധുരവ്രജസേവിതാ 3. ഒരു അറിവിന്‌ മൂന്നു വിഭാഗം ഉണ്ട്‌. അറിയുന്നവന്‍, അറിയുക, അറിയപ്പെടുന്ന വസ്തു. ഇതില്‍ അറിയുക എന്നതിന്‌ സമ്പത്കരീ എന്നു പറയാം. യോഗികള്‍ വര്‍ത്തമാന കര്‍മ്മമായ അറിയുക എന്നതിന്‌ പ്രാധാന്യം കൊടുക്കുന്നു. സമ്പത്കരീ എന്ന അവസ്ഥയിലിരിയ്ക്കുന്ന യോഗിയെ എട്ടുദിഗ്ഗജങ്ങള്‍ കൂടി സേവിച്ചിടും. 67. അശ്വാരൂഢാധിഷ്ഠിതാശ്വകോടികോടിഭിരാവൃതാ 1. അശ്വാരൂഢയാല്‍ അധിഷ്ഠിതമായ അശ്വകോടികളാല്‍ ആവൃതാ. ഭഗവതിയുടെ ആയുധത്തില്‍ നിന്നു തന്നെ ഉണ്ടായ മറ്റൊരു ദേവതയായ അശ്വരൂഢ കയറിയ കുതിരയുടെ അനുയായികളായ കോടികോടി അശ്വങ്ങളാല്‍ ചുറ്റപ്പെട്ടവള്‍. 2. അശ്വാരൂഢങ്ങളില്‍ അധിഷ്ഠിതയും അശ്വകോടികോടികളാല്‍ ആവൃതയും. ഇന്ദ്രിയാണി ഹയാന്യാഹുഃ എന്നു്‌. ഇന്ദ്രിയങ്ങള്‍ കുതുരകളാണ്‌. ഇന്ദ്രിയങ്ങളുടെ ഇരിപ്പിടം മനസ്സ്‌. അശ്വങ്ങളുടെ ആരൂഢത്തില്‍ അഥവാ (പ്രജകളുടെ) മനസ്സില്‍ ഇരിയ്ക്കുന്ന ഭഗവതി അവരുടേയെല്ലാം കോടികോടി ഇന്ദ്രിയങ്ങളാല്‍ ചുറ്റപ്പെട്ടവളാണ്‌. ശ്രീമകൃഷ്ണപരമഹംസരോട്‌ ഭക്ഷണം കഴിയ്ക്കാന്‍ നിവൃത്തിയില്ലാതായ സമയത്ത്‌ ശിഷ്യന്മാരുടെ നിര്‍ബ്ബന്ധപ്രകാരം ഭഗവതിയോടെ അപേക്ഷിച്ചപ്പോള്‍ ലോകത്തെത്രമുഖങ്ങളുണ്ട്‌ അതിലൂടെ കഴിച്ചൊന്നും മതിയായില്ലേ എന്നു ചോദിച്ചൂ എന്ന്‌ പറയാറുണ്ട്‌. എല്ലാവരും ഭഗവതിയുടെ അംശങ്ങളാണെന്നു ബോദ്ധ്യം വന്ന പരമഹംസര്‍ക്ക്‌ മറുപടിയൊന്നും പറയാന്‍ പറ്റിയില്ലപോലും. 68. ചക്രരാജരഥാരൂഢസര്‍വ്വായുധപരിഷ്കൃതാ 1. ചക്രരാജരഥത്തില്‍ ആരുഢങ്ങളായിരിയ്ക്കുന്ന എല്ലാ ആയുധങ്ങളാലും പരിഷ്കൃതാ. ചക്രരാജന്‍ എന്ന ഒരുതരം രഥത്തില്‍ വച്ചിരിയ്ക്കുന്ന എല്ലാതരം ആയുധങ്ങളാലും ചുറ്റപ്പെട്ടവള്‍ 2. ചക്രരാജന്‍ എന്നതിന്‌ ശ്രീചക്രം എന്നും അര്‍ത്ഥം വരാം. അതായത്‌ ഭഗവതിയുടെ വാസസ്ഥാനം. അവിടേയ്ക്കുപോകാന്‍ രഥത്തിലേയ്ക്കു കയറുന്നവളെ എല്ലാ വിധ ആയുധങ്ങള്‍കൊു‍ം രക്ഷിയ്ക്കുന്നവള്‍ എന്നും അര്‍ത്ഥമാകാം. ഭഗവതിയുടെ ആസ്ഥാനത്തേയ്ക്കുള്ളയാത്രയായ സാധന തുടങ്ങിയാല്‍ ഭക്തരെ പരിരക്ഷിയ്ക്കാന്‍ ഭഗവതി തന്റെ ആയുധങ്ങള്‍ എല്ലാം വിതരണം ചെയ്യും. 69. ഗേയചക്രരഥാരൂഢമന്ത്രിണീപരിസേവിതാ 1. ഗേയചക്രമെന്ന രഥത്തില്‍ ആരൂഢയായിരിയ്ക്കുന്ന മന്ത്രിണിയാല്‍ പരിസേവിതാ. ഗേയചക്രം എന്നുള്ള ഒരുതരം രഥത്തില്‍ ഭഗവതിയുടെ മന്തിണിയായ ശ്യാമളാ എന്ന ദേവി ഭഗവതിയെ സേവ്‌യ്ക്കുന്നു. 2. ഗേയചക്രരഥയില്‍ ആരൂഢരായ മന്തിണികളാല്‍ പരിസേവിതാ. പറയപ്പെടേതായ ശ്രീചക്രം എന്ന രഥമുള്ളവളായ ഭഗവതിയില്‍ (മനസ്സാല്‍) ഇരിയ്ക്കുന്നവരാണ്‌ ഭഗവതിയുടെ മന്ത്രം ഉപദേശം കിട്ടിയ മന്ത്രിണികള്‍. അവരാല്‍ സേവിതാ. മന്ത്രോപദേശം കിട്ടിയവരാണ്‌ മന്ത്രിണികള്‍. 70. കിരിചക്രരഥാരൂഢദണ്ഡനാഥാപരിഷ്കൃതാ 1. കിരികളേപ്പോലുള്ള ചക്രങ്ങളുള്ള രഥത്തില്‍ ആരൂഢയായിരിയ്ക്കുന്ന ദണ്ഡനാഥയാല്‍ പുരസ്കൃതാ. പന്നികളേപ്പോലുള്ളചക്രമുള്ളരഥത്തില്‍ ഇരിയ്ക്കുന്ന ദണ്ഡനാഥ മുന്നില്‍ ഗമിയ്ക്കുന്നവള്‍. ദണ്ഡനാഥ എന്ന ഭഗവതി സേനാനായികയും വാരാഹി എന്ന പേരുള്ളവളുമാണ്‌. 2. കിരിചക്രമായ രഥത്തില്‍ ആരൂഢനായ ദണ്ഡനാഥന്‍ മുന്നില്‍ നടക്കുന്നവള്‍. കിരിചക്രത്തിന്‌ കിരണചക്രം അഥവാ സൃഷ്ടിചക്രം എന്നര്‍ത്ഥം. സൃഷ്ടിചക്രമാകുന്ന രഥത്തില്‍ ഇരിയ്ക്കുന്ന യമന്‍ ഭഗവതിയുടെ മുന്നില്‍ നടക്കുന്നു. ഭഗവതിയെ അനുഗമിയ്ക്കുന്നവരെ യമന്‌ കാണാന്‍കൂടി കിട്ടില്ല എന്നര്‍ത്ഥം. 71. ജ്വാലാമാലിനികാക്ഷിപ്തവഹ്നിപ്രാകാരമദ്ധ്യഗാ 1. ജ്വാലാമാലിനികയാല്‍ ക്ഷിപ്തമായ വഹ്നിപ്രാകാരത്തിന്റെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്നവള്‍. ജ്വാലാമാലിനി എന്ന ദേവത ഉണ്ടാക്കിയ വഹ്നിപ്രാകാരത്തിന്റെ നടുക്ക്‌ ഉള്ളവള്‍. ഭഗവതി പറഞ്ഞതനുസരിച്ച്‌ ഭഗവതിയുടെ ചുറ്റും ജ്വാലാമാലിനി വലുതായ അഗ്നിപ്രാകാരം ഉണ്ടാക്കി എന്നു പുരാണം. 2. ജ്വാലാമാലിനികള്‍ നിറഞ്ഞ വഹ്നിപ്രാകാരത്തിന്റെ നടുവില്‍ നില്‍ക്കുന്നവള്‍. ഭഗവതി വഹ്നിമണ്ഡലത്തില്‍ ധ്യാനിയ്ക്കപ്പെടേണ്ട അഭിപ്രായം ഈ നാമത്തില്‍ പ്രകടിപ്പിച്ചിട്ടുണ്ട 72, ഭണ്ഡസൈന്യവധോദ്യുക്തശക്തിവിക്രമഹര്‍ഷിതാ 1. ഭണ്ഡസൈന്യത്തിന്റെ വധത്തിന്‌ ഉദ്യുക്തകളായ ശക്തികളുടെ വിക്രമത്തില്‍ ഹര്‍ഷിതാ. ഭണ്ഡാസുരന്റെ സൈന്യത്തെ വധിയ്ക്കാന്‍ പുറപ്പെട്ട സ്ത്രീസ്വരൂപിണികളായ ശക്തികളുടെ വിക്രമം കണ്ട്‌ സന്തോഷിക്കുന്നവള്‍ 2. ഭണ്ഡസൈന്യത്തിന്റെ വധത്തിന്‌ ഉദ്യക്തകളായ ശക്തികളുടെ വിശേഷേണയുള്ള ക്രമത്തില്‍ ഹര്‍ഷിതാ. സംസാരത്തിന്‌ കാരണമാകുന്ന സൈന്യമായ വേണ്ടാത്ത പണികളെ വധിയ്ക്കുന്നതിന്‌ ഉദ്യുക്തകളായ ശക്തികളുടെ പുറപ്പാടില്‍ സന്തോഷിക്കുന്നവള്‍. സംസാരത്തിനുകാരണമാകുന്ന ജീവിതത്തിന്‌ അത്യവശ്യമല്ലാത്ത കാര്യങ്ങള്‍ ആത്മീയശക്തിയാല്‍ തടഞ്ഞാല്‍ മാത്രമേ മോക്ഷമാര്‍ഗ്ഗത്തില്‍ നീങ്ങാനും ഭഗവതിയുടെ അനുഭാവപൂര്‍ണ്ണമായ അനുഗ്രഹം നേടാനും കഴിയൂ എന്ന്‌ ഈ നാമത്താല്‍ ദ്യോതിപ്പിയ്ക്കുന്നുണ്ട്‌. 73, നിത്യാപരാക്രമാടോപനിരീക്ഷണസമുത്സുകാ 1. നിത്യകളുടെ പരാക്രമാടോപത്തിന്റെ നിരീക്ഷണത്തില്‍ സമുത്സുകാ. നിത്യകളുടെ പരാക്രമത്തിന്റെ ആരംഭം കാണുന്നതില്‍ ഉത്സുകയായിട്ടുള്ളവള്‍. പ്രതിപദം ദ്വിതീയ തുടങ്ങിയ പതിനഞ്ചു തിഥിയുടെ ദേവതകളായ കാമേശ്വര്യാദി നിത്യകള്‍ ദമനകന്‍ മുതലായ പതിനഞ്ചു സേനാനികളെ വധിയ്ക്കുന്ന പരാക്രമം കണ്ട്‌ ഭഗവതിസന്തോഷിച്ചു. 2. നിത്യയും പരാക്രമാടോപനിരീക്ഷണത്തില്‍ സമുത്സുകയും ആയിട്ടുള്ളവള്‍. ഭഗവതി നിത്യയാണ്‌. അനിത്യമായുള്ളതും ഭഗവതിയില്‍നിന്നു പരയായിട്ടുള്ളതുമാണ്‌ മായ. മായയുടെ പുറപ്പാടുകള്‍ അഥവാ പണികള്‍ കാണുന്നതില്‍ ഉത്സാഹമുള്ളവള്‍. 74, ഭണ്ഡപുത്രവധോദ്യുക്തബാലാവിക്രമനന്ദിതാ 1. ഭണ്ഡപുത്രന്മാരെ വധിയ്ക്കാനായി ഉദ്യുക്തയായ ബാലയുടെ വിക്രമത്തില്‍ നന്ദിതാ. ഭണ്ഡപുത്രന്മരായ ചതുര്‍ഹസ്താദി മുപ്പത്‌ പേരെ വധിയ്ക്കാനായി പുറപ്പെട്ട ബാലാ എന്ന ദേവിയുടെ പരാക്രമം ക്‌ ഭഗവതി ആനന്ദിച്ചു. ബാലാ ദേവിയുടെ ഉപാസന വിദ്യക്ക്‌ വളരെ നല്ലതാണ്‌. വേത്തകാര്യങ്ങളില്‍നിന്ന്‌ (ഭണ്ഡനത്തില്‍നിന്ന്‌) ഉണ്ടാകുന്ന ഭയം അജ്ഞാനം മുതലായവ നശിയ്ക്കുന്നതിന്‌ വിദ്യയുടെ സഹായം അത്യാവശ്യമാണെന്നു സൂചിപ്പിയ്ക്കുന്നു. 75, മന്ത്രിണ്യംബാവിരചിതവിഷങ്ഗവധതോഷിതാ 1. മന്ത്രിണ്യംബയാല്‍ വിരചിതമായ വിഷങ്ഗവധം കൊണ്ട്‌ തോഷിതാ. ഭഗവതിയുടെ മന്ത്രിണിയായ ശ്യാമളാ എന്ന ദേവി ഭണ്ഡാസുരന്റെ തോളില്‍ നിന്നുണ്ടായ വിഷങ്ഗന്‍ എന്ന അസുരനെ വധിച്ചു. അതുകാരണം ഭഗവതിയ്ക്ക്‌ സന്തോഷമുണ്ടായി. 76. വിശുക്രപ്രാണഹരണവാരാഹീവീര്യനന്ദിതാ 1. വിശുക്രന്റെ പ്രാണഹരണത്തില്‍ ഉള്ള വാരാഹിയുടെ വീര്യത്താല്‍ നന്ദിതാ. മുമ്പുപറഞ്ഞ വിഷങ്ഗന്റെ സഹോദരനായ വിശുക്രനെ വധിയ്ക്കുന്നതില്‍ പ്രകടിപ്പിയ്ക്കുന്ന വീര്യം കണ്ട്‌ സന്തോഷിയ്ക്കുന്നവള്‍. ഈ വിശുക്രന്‍ സാക്ഷാല്‍ ശുക്രമഹര്‍ഷിയേപ്പോലെ ബുദ്ധിമാനാണ്‌. 77. കാമേശ്വരമുഖാലോകകല്‍പിതശ്രീഗണേശ്വരാ 1. കാമേശ്വരന്റെ മുഖത്തിന്റെ ആലോകത്താല്‍ കല്‍പ്പിതനായ ഗണേശ്വരനോടുകൂടിയവള്‍. ശിവനെ കണ്ടതുകൊണ്ട്‌ ഗണപതിയെ ഉണ്ടാക്കിയവള്‍. ശ്രീപാര്‍വ്വതി കുളിയ്ക്കുമ്പോള്‍ ശ്രീപരമേശ്വരന്‍ അവിടേയ്ക്കു ചെന്നുവെന്നും ഇതാവര്‍ത്തിയ്ക്കാതിരിയ്ക്കാന്‍ ഗണപതിയെ സൃഷ്ടിച്ചൂ എന്നും പ്രസിദ്ധം. 2. പരബ്രഹ്മസ്വരൂപനായ ശിവന്‌ മുന്നില്‍ കാണുന്നവിധത്തില്‍ ശോഭയുള്ള കൂട്ടങ്ങളെ ഉണ്ടാക്കുന്നവള്‍. പരമാത്മാവിന്റെ മുന്നില്‍ പ്രകൃതിയുടെ പ്രകടനമാണ്‌ പലഗണങ്ങള്‍ കൂടിച്ചേര്‍ന്ന ഈ പ്രപഞ്ചം എന്ന്‌ പ്രസിദ്ധം 78. മഹാഗണേശനിര്‍ഭിന്നവിഘ്നയന്ത്രപ്രഹര്‍ഷിതാ 1. മഹാഗണേശനാല്‍ നിര്‍ഭിന്നമായ വിഘ്നയന്ത്രങ്കൊണ്ട്‌ പ്രഹര്‍ഷിതാ. യുദ്ധത്തിനിടയ്ക്ക്‌ വിശുക്രന്‍ എന്ന അസുരന്‍ ഭഗവതിയുടെ നേര്‍ക്ക് വിഘ്നയന്ത്രം പ്രയോഗിച്ചു. പക്ഷേ മഹാഗണപതി ആ വിഘ്നയന്ത്രത്തെ തകര്‍ത്തുകളഞ്ഞു. അതുകണ്ട്‌ ?ഭഗവതിയ്ക്ക്‌ സന്തോഷമുണ്ടായി. 2. പ്രകൃതിയിലെ പലതും കൂടിച്ചേര്‍ന്ന്‌ ഉണ്ടാകുന്ന ദേഹത്തിനെ അവ വിഘടിച്ചുപോകാതെ നിലനിര്‍ത്തുന്ന ജീവന്‍ മാഹഗണാധിപനാണ്‌. ജീവന്‍ അനവധിവിഘ്നങ്ങളെ ഭേദിച്ച്‌ മോക്ഷത്തിലെത്തുമ്പോള്‍ ജഗന്മാതാവായ ഭഗവതിയ്ക്ക്‌ വളരെ സന്തോഷമാണത്രേ. 79. ഭണ്ഡാസുരേന്ദ്രനിര്‍മ്മുക്തശസ്ത്രപ്ത്യസ്ത്രവര്‍ഷിണീ 1. ഭണ്ഡനായിരിയ്ക്കുന്ന അസുരേന്ദ്രനാല്‍ നിര്‍മ്മുക്തങ്ങളായ ശസ്ത്രങ്ങള്‍ക്ക്‌ പ്രത്യസ്ത്രങ്ങള്‍ വര്‍ഷിയ്ക്കുന്നവള്‍. ഭണ്ഡാസുരന്‍ പ്രയോഗിയ്ക്കുന്ന ശസ്ത്രങ്ങള്‍ക്കെല്ലാം പ്രത്യസ്ത്രങ്ങള്‍ പ്രയോഗിയ്ക്കുന്നവള്‍. 2. ആയുധശാസ്ത്രപ്രകാരം ശസ്ത്രങ്ങള്‍ കയ്യില്‍ പിടിച്ചു പ്രയോഗിയ്ക്കാവുന്നവയും അസ്ത്രങ്ങള്‍ കയ്യില്‍നിന്ന്‌ അയച്ച്‌ (ഉദാഹരണം അമ്പ്‌) പ്രയോഗിയ്ക്കുന്നവയും ആണ്‌. ഭണ്ഡാസുരന്‍ വേത്തപണി ചെയ്യുന്നവന്‍ ആണ്‌. നമ്മളെല്ലാം ഒരുവിധത്തില്‍ ഭണ്ഡാസുരന്മാര്‍ തന്നെയാണ്‌. നമ്മള്‍ വിടാതെ പിടിച്ചിട്ടുള്ള സ്വഭാവം സംസ്കാരം മുതലായതുകൊണ്ടാണല്ലോ മറ്റുള്ളവരുമായി സംവദിയ്ക്കുന്നത്‌. നമ്മുടെ കയ്യില്‍ ഉള്ള ആവിധത്തിലുള്ള എല്ലാ ശസ്ത്രങ്ങളേയും ഭഗവതി അസ്ത്രങ്ങളയച്ച്‌ തകര്‍ത്ത്‌ നിരായുധരാക്കി മോക്ഷം തരുന്നു. 80. കരാങ്ഗുലിനഖോത്പന്നനാരായണദശാകൃതിഃ 1. കരത്തിന്റെ അങ്ഗുലികളുടെ നഖത്തില്‍നിന്ന്‌ ഉത്പന്നങ്ങളായ നാരായണദശാകൃതികളോട്‌ കൂടിയവള്‍. ഭണ്ഡാസുരന്‍ സര്‍വ്വാസുരം എന്ന അസ്ത്രം പ്രയോഗിച്ചപ്പോള്‍ ഹിരാണ്യക്ഷന്‍ ഹിരണ്യകശിപു രാവണന്‍ മുതലായവര്‍ പ്രത്യക്ഷപ്പെടുകയും യുദ്ധം ചെയ്യുകയും ചെയ്തു. അപ്പോള്‍ ഭഗവതി കൈവിരലുകളുടെ നഖങ്ങളില്‍നിന്ന്‌ വിഷ്ണുവിന്റെ മത്സ്യകൂര്‍മ്മാദി അവതാരങ്ങളെ സൃഷ്ടിയ്ക്കുകയും ആവരെ വധിയ്പ്പിയ്ക്കുകയും ചെയ്തു. 81. മഹാപാശുപതാസ്ത്രാഗ്നിനിര്‍ദ്ദഗ്ധാസുരസൈനികാ 1. മഹാപാശുപതാഗ്നികൊണ്ട്‌ നിര്‍ദ്ദഗ്ധന്മാരായ അസുരസൈനികരോടു കൂടിയവള്‍. മഹാപാശുപതം എന്ന അസ്ത്രമയച്ച്‌ അസുരസൈനികന്മാരെ ഭഗവതി ദഹിപ്പിച്ചുകളഞ്ഞു. 82. കാമേശ്വരാസ്ത്രനിര്‍ദ്ദഗ്ധസഭണ്ഡാസുരശൂന്യാകാ 1. കാമേശ്വരം ആയിരിയ്ക്കുന്ന അസ്ത്രങ്കൊണ്ട്‌ നിര്‍ദ്ദഗ്ധമായ സഭണ്ഡാസുരശൂന്യകത്തോടുകൂടിയവള്‍. ഭഗവതി മഹാപാശുപതത്തേക്കാള്‍?ഭയങ്കരമായ കാമേശ്വരാസ്ത്രം അയച്ചു അതിന്‍ ജ്വാലയില്‍ ഭണ്ഡാസുരനും കൂടെ ബാക്കിയുള്ള സൈനികരും ഭണ്ഡാസുരന്റെ നഗരമായ ശൂന്യകവും ദഹിച്ചു 83. ബ്രഹ്മോപേന്ദ്രമഹേന്ദ്രാദിദേവസംസ്തുതവൈഭവാ 1. ബ്രഹ്മാവ്‌, ഉപേന്ദ്രന്‍, മഹേന്ദ്രന്‍ ആദിയായ ദേവന്മാരാല്‍ സംസ്തുതമായ വൈഭവത്തോടു കൂടിയവള്‍. ഭണ്ഡാസുരവധത്താല്‍ ഭയമൊഴിഞ്ഞ ബ്രഹ്മാവ്‌, വിഷ്ണു ഇന്ദ്രന്‍ തുടങ്ങിയ ദേവന്മാര്‍ ഭഗവതിയുടെ വൈഭവത്തെക്കുറിച്ചു സ്തുതിച്ചു. 84. ഹരനേത്രാഗ്നിസന്ദഗ്ധകാമസഞ്ജീവനൗഷധിഃ 1. ഹരന്റെ നേത്രാഗ്നിയില്‍ സന്ദഗ്ധനായ കാമന്‌ സഞ്ജീവനായ ഔഷധിയായിട്ടുള്ളവള്‍. ശിവന്റെ മൂന്നാംതൃക്കണ്ണില്‍നിന്നുത്ഭവിച്ച അഗ്നിയില്‍ ദഹിച്ചുപോയ കാമദേവന്റെ വീണ്ടുമുള്ള നിലനില്‍പ്പിന്‌ മരുന്നായിത്തീര്‍ന്നത്‌ ഭഗവതിയാണ്‌. 2. ഹരനേത്രമായിരിയ്ക്കുന്ന അഗ്നിയില്‍ സന്ദഗ്ധമായ കാമങ്ങള്‍ക്ക്‌ സഞ്ജീവനൗഷധിയായിട്ടുള്ളവള്‍. സംഹാരത്തിലേയ്ക്ക്‌ നയിക്കുന്ന അഗ്നിയില്‍ ദഗ്ധമായ ആഗ്രഹരൂപത്തിലുള്ള സങ്കല്‍പ്പങ്ങള്‍ക്ക്‌ ജീവന്‍ കൊടുക്കുന്നവള്‍. എല്ലാം നശിച്ചുപോകുന്ന കല്‍പ്പാന്തത്തിലെ സംഹാരാഗ്നിയില്‍ ജീവികളുടെ സങ്കല്‍പ്പങ്ങളും ആഗ്രഹങ്ങളും അതില്‍നിന്നുാ‍കുന്ന കര്‍മ്മങ്ങളും നശിച്ചുപോകുന്നു. അവയെ വീണ്ടും പുനസ്സൃഷ്ടിയ്ക്കുന്നത്‌ പ്രകൃതീസ്വരൂപിണിയായ ഭഗവതിയാണ്‌. 3. ഹരനേത്രമായ അഗ്നിയില്‍ സന്ദഹിച്ചവരുടെ കാമങ്ങള്‍ക്കും സഞ്ജീവനത്തിനും ഔഷധിയായിരിയ്ക്കുന്നവള്‍. ശിവനിലേയ്ക്ക്‌ നയിക്കുന്ന തപസ്സാകുന്ന അഗ്നിയില്‍ വെന്തവരുടെ ആഗ്രഹങ്ങള്‍ സാധിയ്ക്കുന്നതിനും നല്ലനിലയില്‍ ജീവിപ്പിയ്ക്കുന്നതിനും ഭഗവതി ശ്രദ്ധിയ്ക്കും. ശിവനെ തപസ്സുചെയ്യുന്നവരുടെ യോഗക്ഷേമം ഭഗവതി വഹിയ്ക്കും. 85. ശ്രീമദ്‌വാഗ്ഭവകൂടൈകസ്വരൂപമുഖപങ്കജാ 1. ശ്രീമത്തായിരിയ്ക്കുന്ന വാഗ്ഭവകൂടമായിരിയ്ക്കുന്ന ഏകസ്വരൂപമുഖപങ്കജം പോലെയുള്ള മുഖപങ്കജത്തോടുകൂടിയവള്‍. പഞ്ചദശീ എന്ന്‌ പ്രസിദ്ധമായ ശ്രീവിദ്യാമന്ത്രത്തിന്‌ മൂന്നു ഭാഗങ്ങളുണ്ട്‌. വാഗ്ഭവകൂടം, മദ്ധ്യകൂടം, ശക്തികൂടം.. ഇതില്‍ വാഗ്ഭവകൂടം മുഖം അഥവാ കഴുത്തിനു മുകളിലുള്ള ഭാഗമാണെന്നുണ്ട്‌. ശ്രീവിദ്യാമന്ത്രവും ഭഗവതിയും വേറെ അല്ല എന്നുള്ളതുകൊണ്ട്‌ വാഗ്ഭവകൂടംപോലെ തന്നെയാണ്‌ ഭഗവതിയുടെ മുഖവും. 86. കണ്ഠാധഃകടിപര്യന്തമദ്ധ്യൂടസ്വരൂപിണീ 1. കണ്ഠാധോഭാഗത്ത്‌ കടിപര്യന്തം മദ്ധ്യകൂടം സ്വരൂപമായിട്ടുള്ളവള്‍. കഴുത്തു ഭഗവതിയുടെ മുതല്‍ അരക്കെട്ടുവരെ ഉള്ള ഭാഗം ശ്രീവിദ്യാമന്ത്രത്തിന്റെ മദ്ധ്യഭാഗമായിരിയ്ക്കുന്ന മദ്ധ്യകൂടമാണ്‌. 87. ശക്തികൂടൈകതാപന്നകട്യധോഭാഗധാരിണീ 1. ശക്തികൂടത്തോട്‌ ഏകതയെ ആപന്നമായിരിയ്ക്കുന്ന കട്യധോഭാഗത്തെ ധരിയ്ക്കുന്നവള്‍. പഞ്ചദശിയുടെ മൂന്നാമത്തെ ഭാഗമായ ശക്തികൂടം ഭഗവതിയുടെ അരക്കെട്ടിനു താഴെ ഉള്ള ഭാഗമാണ്‌. 88. മൂലമന്ത്രാത്മികാ 1. മൂലമന്ത്രം ആത്മാവായിട്ടുള്ളവള്‍. ഒരു ദേവതയെ ഉപാസിയ്ക്കുന്ന പദ്ധതിയിലെ പ്രധാനമന്ത്രത്തിന്‌ മൂലമന്ത്രം എന്നു പറയും. ആ മൂലമന്ത്രവും ദേവതയും രണ്ടല്ല. 2. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ ലഭിയ്ക്കുന്ന തപസ്സിന്‌ കാരണമായിരിയ്ക്കുന്ന മന്ത്രമാകകൊണ്ട്‌ മൂലം എന്ന പേരുവന്ന മന്ത്രത്തിന്റെ സ്വരൂപമാണ്‌ ഭഗവതിയുടെ എന്നതുകൊണ്ട്‌ മൂലമന്ത്രാത്മികാ. 3. എല്ലാത്തിനും കാരണമായിരിയ്ക്കുന്ന പ്രണവം സ്വരൂപമായിട്ടുള്ളവള്‍.89. മൂലകൂടത്രയകളേബരാ 1. മൂലകൂടത്രയം കളേബരമായിട്ടുള്ളവള്‍. ശ്രീവിദ്യയായിരിയ്ക്കുന്ന മൂലമന്ത്രം ദേഹമായിട്ടുള്ളവള്‍. വാഗഭവകൂടം, കാമരാജകൂടം, ശക്തികൂടം എന്നിയാണ്‌ കൂടങ്ങള്‍. 90. കുളാമൃതൈകരസികാ 1. കുളാമൃതത്തില്‍ മാത്രം രസം കണ്ടെത്തുന്നവള്‍. കു ലയിയ്ക്കുന്ന അവസ്ഥയിലെ അമൃതത്തില്‍ രസം കണ്ടെത്തുന്നവള്‍. കു എന്നതിന്‌ ഭൂമി എന്നര്‍ത്ഥം. ഭൂമി ലയിക്കുന്നത്‌ എന്നതിന്‌ ഭൂമിമുതലുള്ളവ ലയിക്കുന്നത്‌ എന്ന്‌ ഭാവം. ഭൂമി മുതാലായുള്ള തത്വങ്ങള്‍ പരമാത്മാവില്‍ ലയിക്കുന്ന അവസ്ഥയിലാണ്‌ മോക്ഷം കിട്ടുക. മോക്ഷം തന്നെ ആണ്‌ അമൃതം. 2. കുലമായിരിയ്ക്കുന്ന അമൃതത്തില്‍ മാത്രം രസം കണ്ടെ ത്തുന്നവള്‍. കുലം അഥവാ എല്ലാം ഒന്നായ അവസ്ഥ. എല്ലാം ഒന്നാണെന്ന ജ്ഞാനം ലഭിയ്ക്കുന്നത്‌ അമൃതാവസ്ഥതന്നെയാണ്‌. അതില്‍ രസിയ്ക്കുന്നവള്‍ 3. കുലം എന്നതിന്‌ സുഷുമ്ന എന്നര്‍ത്ഥമുണ്ട്‌. സുഷുമ്നവഴി വരുന്ന അമൃതപ്ലാവനം തട്ടിയാലാണ്‌ കുണ്ഡലിനീശക്തി ഉണരുന്നതും മേല്‍പ്പോട്ട്‌ പോകാന്‍ ശ്രമിയ്ക്കുന്നത്‌ എന്നും പ്രസിദ്ധം. 91. കുളസങ്കേതപാലിനീ 1. കുളസങ്കേതത്തെ പാലിയ്ക്കുന്നവള്‍. കൗളമാര്‍ഗ്ഗപ്രകാരമുള്ള സങ്കേതങ്ങള്‍ അഥവാ രഹസ്യങ്ങള്‍ പാലിയ്ക്കുന്നവള്‍. അഥവാ രക്ഷിയ്ക്കുന്നവള്‍. 2. കേതശബ്ദത്തിന്‌ ജ്ഞാനം എന്നര്‍ത്ഥം ഉണ്ട്‌. അപ്പോള്‍ കുലത്തിലുള്ള നല്ല ജ്ഞാനങ്ങള്‍ പാലിയ്ക്കുന്നവള്‍. പാരമ്പര്യപ്രകാരം വരുന്ന നല്ല ജ്ഞാനങ്ങള്‍ രക്ഷിയ്ക്കുന്നവള്‍. 3. കൗളമാര്‍ഗ്ഗം കൊണ്ട്‌ കിട്ടുന്ന സമ്യക്ജ്ഞാനം രക്ഷിയ്ക്കുന്നവള്‍. 92. കുലാങ്ഗനാ 1. കുലത്തിലെ അങ്ഗനാ. കുലസ്ത്രീ 2. കുലത്തിലെ അങ്ഗനയേപ്പോലെ പരിശുദ്ധമായ ശ്രീവിദ്യാമന്ത്രം. ശ്രീവിദ്യാമന്ത്രം ഗോപ്യവും പരിശുദ്ധവും ആണെന്നുള്ളതുകൊണ്ടാണ്‌ കുലാങ്ഗനാ എന്ന പേര്‍ യോജിയ്ക്കുന്നത്‌. 3. കുലം എന്നതിന്‌ സുഷുമ്നാ എന്നര്‍ത്ഥം ഉണ്ട്‌. സുഷ്മയിലെ അങ്ഗനാ എന്നാല്‍ കുണ്ഡലിനീ എന്നര്‍ത്ഥം. 93. കുലാന്തസ്ഥാ 1. കുലത്തിന്റെ അന്തര്‍?ഭാഗത്ത്‌ സ്ഥിതിചെയ്യുന്നവള്‍. കുലം എന്നതിന്‌ ജനപദം, ഗൃഹം, ഗോത്രം, ദേഹം എന്നെല്ലാം അര്‍ത്ഥം ഉണ്ട്‌. അതിന്റെ എല്ലാം അകത്ത്‌ സ്ഥിതിചെയ്യുന്നവള്‍. 2. അന്തശ്ശബ്ദം മൂന്നര്‍ത്ഥത്തില്‍ പ്രയോഗിയ്ക്കാം. പട്ടണം വരെ പോയിവരാം എന്നു പറഞ്ഞാല്‍ പട്ടണത്തിന്റെ തുടക്കം വരെ എന്നും പട്ടണത്തിന്റെ ഉള്ളില്‍ എന്നും പട്ടണത്തിന്റെ അവസാനം വരെ എന്നും അര്‍ത്ഥമാക്കാം. അതിനാല്‍ ജനപദം മുതലായതിന്റെ തുടക്കത്തിലും മദ്ധ്യത്തിലും അവസാനത്തിലും സ്ഥിതിചെയ്യുന്നവള്‍ ഭഗവതിതന്നെ ആണെന്നു വരും. 3. കൗളസമ്പ്രാദയത്തിലെ അന്തസ്സത്തയായിരിയ്ക്കുന്നവള്‍ 94. കൗലിനീ 1. കുലത്തെ സംബന്ധിച്ചവള്‍. കുലസ്ത്രീ 2. കുലം എന്നത്‌ ശക്തിയാണെന്നും കുലമില്ലാത്തവന്‍ ശിവനാണെന്നും കാണുന്നു. ശക്തിയോട്‌ ശിവനുള്ള ബന്ധമാണ്‌ കൗലം.ആ ബന്ധത്തിന്റെ രൂപത്തിലുള്ളതും ഭഗവതിതന്നെ ആണ്‌. 95. കുലയോഗിനീ 1. കുലത്തില്‍ യോജിപ്പിയ്ക്കുന്നവള്‍. സഹസ്രാരപദ്മത്തിനും കുലം എന്ന അര്‍ത്ഥം കാണുന്നു. സഹസ്രാരപദ്മത്തില്‍ യോജിപ്പിയ്ക്കുന്നവള്‍. അതായത്‌ മൂലാധാരത്തിലുള്ള ജീവാത്മാവിനെ സഹസ്രാരത്തിലുള്ള പരമാത്മാവുമായി യോഗിപ്പിയ്ക്കുന്നവള്‍. 2. കൗളമാര്‍ത്തിലുടെ യോഗം സാധിയ്ക്കുന്നവള്‍. കുലയോഗികളും ഭഗവതിയും ഒന്നാണെന്ന അവസ്ഥയുണ്ട്‌. 3. ദേഹം സമൂഹം ജനപദം തുടങ്ങിയവയെ യോജിപ്പിയ്ക്കുന്നവള്‍. 96. അകുലാ 1. കുലമില്ലാത്തവള്‍. കുലം എന്നാല്‍ ദേഹം വശം ജനപദം എന്നെല്ലാം അര്‍ത്ഥമുണ്ട്‌. ഇതിനെല്ലാം അതീതയാകകൊണ്ട്‌ അകുലാ. 97. സമയാന്തസ്ഥാ 1. ചിദാകാശത്തില്‍ ദേവിയുടെ ചക്രം ധ്യാനിച്ച്‌ അതില്‍ ഉള്ള ഒരുതരം പൂജയ്ക്ക്‌ സമയം എന്നുപേരുണ്ട്‌. അതില്‍പ്രതിപാദിയ്ക്കപ്പെടുന്നവള്‍. 2. സമത്തെ യാനം ചെയ്യുന്നവന്റെ അന്തര്‍ഭാഗത്ത്‌ സ്ഥിതി ചെയ്യുന്നവള്‍. സമത്തെ യാനം ചെയ്യുക എന്നാല്‍ സാമ്യതയെ പ്രാപിയ്ക്കുക എന്നര്‍ത്ഥം. ശിവനും ഭഗവതിയും തമ്മില്‍ പലകാര്യത്തിലും സാമ്യതയുണ്ട്‌. ഇരിപ്പിടം, ശിവന്‍ ശിവാ എന്ന പേരുകള്‍, സൃഷ്യാദികാളായുള്ള കൃത്യങ്ങള്‍, നൃത്തങ്ങള്‍, നാലുകയ്യ്‌ മൂന്ന്‌ കണ്ണ്‌ ഇത്യാദി രൂപസാമ്യം എന്നിവയാണ്‌ സമതയ്ക്ക്‌ കാരണം. സമാനതയുള്ള ശിവന്റെ ഉള്ളില്‍ സ്ഥിതിചെയ്യുന്നവളാണ്‌ ഭഗവതി. 3. സമയത്തിന്‌ കാലം, സത്യം, ആചാരം, ആകൃതി, അങ്ഗീകാരം എന്നു തുടങ്ങി അനവധി അര്‍ത്ഥങ്ങളുണ്ട്‌. അതിന്റെയെല്ലാം അന്തസ്സത്തയായിട്ടള്ളവള്‍. 98. സമയാചാരതത്പരാ 1. സമയാചാരത്തില്‍ തത്പരാ. മുമ്പുപറഞ്ഞ ചിദാകാശത്തിലുള്ള പൂജ എന്ന ആചാരത്തില്‍ താല്‍പ്പര്യമുള്ളവള്‍. 2. സമയന്റെ ആചാരത്തില്‍ താത്പര്യമുള്ളവള്‍. സമയന്‍ എന്നാല്‍ ശിവന്‍ എന്നര്‍ത്ഥം വരും. ശിവന്റെ ആചാരത്തില്‍ താത്പര്യമുള്ളവള്‍. 3. കാലം സത്യം മുതലായി മുമ്പു പറഞ്ഞവയില്‍ താത്പര്യമുള്ളവള്‍. 99. മൂലാധാരൈകനിലയാ 1. മൂലാധാരം ഏകനിലയമായിട്ടുള്ളവള്‍. സുഷുമ്നയുടെ ഏറ്റവും താഴത്തുള്ള മൂലാധാരപദ്മം പ്രധാനനിലയം ആയിട്ടുള്ളവള്‍. കുണ്ഡലിനീരൂപത്തിലുള്ള ഭഗവതിയുടെ പ്രധാനവാസസ്ഥാനം മൂലാധാരചക്രമാണെന്നു പ്രസിദ്ധം. 2. മൂങ്ങള്‍ക്ക്‌ ആധാരമായ ഏകനിലയം. എല്ലാകാരണങ്ങള്‍ക്കും ഇരിപ്പിടമായ ഏകനിലയം. എല്ലാകാരണങ്ങള്‍ക്കും ഇരിപ്പിടമായത്‌ ഭഗവതി എന്ന ഒറ്റ ഇരിപ്പിടമാണ്‌. 100. ബ്രഹ്മഗ്രന്ഥിവിഭേദിനീ 1. ബ്രഹ്മഗ്രന്ഥിയെ വിഭേദിയ്ക്കുന്നവള്‍. ഓരോ ആധാരപദ്മങ്ങള്‍ക്കും താഴെയും മുകളിലും ആയി ഭേദിയ്ക്കാന്‍ വിഷമമുള്ള രണ്ടു ഗ്രന്ഥികളുണ്ട്‌. സ്വാധിഷ്ഠാനം ബ്രഹ്മസംബന്ധിയായതിനാല്‍ അതിനോടനുബന്ധിച്ച ഗ്രന്ഥികളെ ബ്രഹ്മഗ്രന്ഥി എന്നു പറയുന്നു. മൂലാധാരത്തില്‍നിന്ന്‌ മുകളിലേയ്ക്ക്‌ പൊന്തുന്ന കുണ്ഡലിനീ ശക്തി ഈ ഗ്രന്ഥികളെയാണ്‌ ആദ്യം ഭേദിയ്ക്കുന്നത്‌. 101. മണിപൂരാന്തരുദിതാ 1. മണിപൂരാന്തര്‍ഭാഗത്ത്‌ ഉദിതാ. സ്വാധിഷ്ഠാനപദ്മത്തിന്റെ മുകളുലുള്ള മണിപൂരം എന്ന പദ്മത്തില്‍ ഉദിച്ചവള്‍. മണിപൂരം എന്ന പദ്മത്തില്‍ ഉള്ള ഒരു ആരാധനാസമയത്ത്‌ ദേവി ഭക്തര്‍ക്ക്‌ രത്നങ്ങളുടെ പൂര്‍ത്തി വരുത്തനതിനാലാണ്‌ ഈ പദ്മത്തിന്‌ മണിപൂരം എന്ന പേരുവന്നത്‌. 102.വിഷ്ണുഗ്രന്ഥിവിഭേദിനീ1. വിഷ്ണുഗ്രന്ഥിയെ ഭേദിയ്ക്കുന്നവള്‍. മണിപൂരചക്രസംബന്ധിയാണ്‌ വിഷ്ണു. മണിപൂരത്തിലെത്തുന്ന കുണ്ഡലിനിയ്ക്ക്‌ ഇതിനുതാഴത്തും മുകളിലും ഉള്ള ഗ്രന്ഥികളെ ഭേദിയ്ക്ക്വരുന്നു. 2. വിഷ്ണുവിന്റെ ഗ്രന്ഥി ഭേദിച്ചുകൊടുക്കുന്നവള്‍. വിഷ്ണുവിനും മോക്ഷമാകുന്ന കെട്ടഴിയ്ക്കല്‍ നേടിക്കൊടുക്കുന്നവള്‍. 103. ആജ്ഞാചക്രാന്തരാളസ്ഥാ 1. ആജ്ഞാചക്രത്തിന്റെ അന്തരാളത്തില്‍ സ്ഥിതിചയ്യുന്നവള്‍. ഭ്രൂമദ്ധ്യത്തിലുള്ള ആജ്ഞാചക്രത്തില്‍ എത്തിനില്‍ക്കുന്നവള്‍. 2. ആജ്ഞാചക്രത്തിന്റെ ഇടയില്‍ സ്ഥിതിചെയ്യുന്നവള്‍. ഭഗവതിയുടെ ആജ്ഞയാണ്‌ ഈലോകം. സ്വന്തം ആജ്ഞയായ ഈ ലോകത്തിന്റെ നടുവില്‍ ഇരിയ്ക്കുന്നവള്‍. 104. രുദ്രഗ്രന്ഥിവിഭേദിനീ 1. രുദ്രഗ്രന്ഥിയെ വിഭേദിയ്ക്കുന്നവള്‍. കുണ്ഡലിനീ അനാഹതചക്രത്തില്‍ എത്തുമ്പോള്‍ രുദ്രഗ്രന്ഥിയെ ഭേദിയ്ക്കുന്നു. 2. മൂലാധാരവും സ്വാധിഷ്ഠാനവും ബ്രഹ്മഗ്രന്ഥിയാണന്നും, മണിപൂരവും അനാഹതവും വിഷ്ണുഗ്രന്ഥിയാണെന്നും, വിശുദ്ധിയും ആജ്ഞയും രുദ്രഗ്രന്ഥിയാണെന്നും പക്ഷാന്തരം ഉള്ളതിനേയും ഇവിടെ സൂചിപ്പിയ്ക്കുന്നു. 105. സഹസ്രാരാംബുജാരൂഢാ 1. സഹസ്രാരമാകുന്ന അംബുജത്തില്‍ ആരൂഢാ. മൂലാധാരത്തില്‍നിന്നുയര്‍ന്ന കുണ്ഡലിനീശക്തി സാധനയുടെ ഉന്നതാവസ്ഥയില്‍ സഹസ്രാരത്തില്‍ ഏത്തിച്ചേരുന്നു. 106. സുധാസാരാഭിവര്‍ഷിണീ 1. സുധയുടെ ആസാരത്തെ അഭിവര്‍ഷിയ്ക്കുന്നവള്‍. സഹസ്രാരപദ്മത്തില്‍ എത്തിയ കുണ്ഡലിനി എത്തുമ്പോള്‍ അമൃതവര്‍ഷണം ഉണ്ടാകുന്നു. 2. സുധയുടെ സാരത്തെ അഭിവര്‍ഷിയ്ക്കുന്നവള്‍. അമൃതത്തിന്റെ സാരമായ മോക്ഷത്തെ നല്‍കുന്നവള്‍. 107. തഡില്ലതാസമരുചിഃ 1. തഡില്ലതയ്ക്ക്‌ സമമായ രുചിയോടു കൂടിയവള്‍. ഇടിമിന്നലിന്റെ തിളക്കമുള്ളവള്‍. വേദത്തില്‍ വിദ്യുല്ലേഖേവ ഭാസ്വരാ (ഇടിമിന്നലുകൊണ്ടു‍ള്ള വര പോലെ ശോഭയുള്ളവള്‍) എന്നുണ്ട്‌. 108. ഷട്ച്ചക്രോപരിസംസ്ഥിതാ 1. ഷട്ച്ചക്രങ്ങളുടെ ഉപരിഭാഗത്ത് സംസ്ഥിതാ. മൂലാധാരം മുതലായ ആറ് ആധാരചങ്ങളുടെ മുകളില്‍ സ്ഥിതിചെയ്യുന്നവള്‍. ആദ്ധ്യാത്മികതയുടെ പല നിലകളെ സൂചിപ്പിയ്ക്കുന്നവയാണ് ഷട്ച്ചക്രങ്ങള്‍. അതിനാല്‍ ആദ്ധ്യാത്മികതയുടെ അത്യുന്നതസ്ഥാനത്തുള്ളവള്‍. 109. മഹാസക്തിഃ 1. മഹത്തില്‍ ആസക്തിയുള്ളവള്‍. ഉത്സവത്തില്‍ ആസക്തിയുള്ളവള്‍. ശിവശക്തിയോഗരൂപമായ ഉത്സവത്തില്‍ ആസക്തയുള്ളവള്‍. 2. മഹത്തായ ആസക്തിയുള്ളവള്‍. വലിയ ആസക്തിയുള്ളവള്‍. ഏറ്റവും വലിയ ആസക്തിയുടെ പരിണതഫലമാണ്‌ ഈ പ്രപഞ്ചം. 110. കുണ്ഡലിനീ 1. മൂലാധാരത്തില്‍ ജീവശിവനെ മൂന്നരവളയമായി ചുറ്റി ഫണംകൊണ്ട്‌ അടച്ചുകിടക്കുന്ന സര്‍പ്പിണീരൂപത്തിലുള്ള ശക്തി. 2. കുണ്ഡലമുള്ളവള്‍. ചൂതുകളുടെ കരുവിന്‌ കുണ്ഡലമെന്നു പറയും. ജനങ്ങളുടെ ജീവിതമാകുന്ന ചൂതുകളിയ്ക്ക്‌ കരുക്കള്‍ നല്‍കുന്നവള്‍. 111. ബിസതന്തുതനീയസീ 1. ബിസതന്തു പോലെ തനീയസി ആയിട്ടുള്ളവള്‍. താമരന്നൂലുപോലെ മെലിഞ്ഞ്വള്‍. സുഷുമ്നാനാഡിയിലൂടെ സഹസ്രാരത്തിലേയ്ക്ക്‌ കയറുന്ന സമയത്ത്‌ താമരനൂലുപോലെയാണ്‌ കുണ്ഡലിനീ എന്നു പ്രസിദ്ധം. 112. ഭവാനീ 1. ഭവനെ ആനയിയ്ക്കുന്നവള്‍. മഹേശ്വരനെ കൊണ്ടുവരുന്നവള്‍. ശിവാനുഭവം ഉണ്ടാക്കിത്തരുന്നവള്‍. 2. ഭവത്തിന് സംസാരം, കാമം എന്നീ അര്‍ത്ഥങ്ങള്‍ ഉണ്ട്. സംസാരം ഉണ്ടാക്കുന്നവള്‍ എന്നും, ആഗ്രഹങ്ങള്‍ കൊണ്ടുവരുന്നവള്‍ അഥവാ തരുന്നവള്‍ എന്നും അര്‍ത്ഥമാകാം. 3. ഭവന്റെ സ്ത്രീ. ശിവന്റെ ഭാര്യ. 4. എല്ലാം ഉണ്ടായിവരുന്നത് ജലത്തില്‍നിന്ന് ആകകൊണ്ട് ജലത്തിനും ഭവം എന്നര്‍ത്ഥം വരും. ആഭവത്തെ ഉണ്ടാക്കിയവള്‍. കാരണത്തിനും കാരണമായിട്ടുള്ളവള്‍. 5. സ്ഥാനേശ്വരപീഠത്തിന് അധിഷ്ഠാത്രിയായ ദേവി. ഹരിയാനയില്‍ കുക്ഷേത്രത്തിലാണ് സ്ഥാനേശ്വരം. 113. ഭാവനാഗമ്യാ 1. ഭാവനകൊണ്ട് അഗമ്യാ. സങ്കല്‍പ്പിയ്ക്കാന്‍ കഴിയാത്തവള്‍. 2. ഭാവനകൊണ്ട് ഗമിയ്ക്കാവുന്നവള്‍. ധ്യാനം, പൂജമുതലായതുകൊണ്ട് പ്രാപിയ്ക്കാവുന്നവള്‍. 114. ഭവാരണ്യകുഠാരികാ 1. ഭവാരണ്യത്തിന്‌ കുഠാരമായിട്ടുള്ളവള്‍. സംസാരമാകുന്ന കാട്‌ നശിപ്പിയ്ക്കുന്ന മഴുവായിട്ടുള്ളവള്‍ 115. ഭദ്രപ്രിയാ. 1. ഭദ്രം പ്രിയമായിട്ടുള്ളവള്‍. മംഗളം ഇഷ്ടപ്പെടുന്നവള്‍ 2. ആനകളില്‍ ചിലത്‌ ഭദ്രമെന്ന വിശേഷവര്‍ഗ്ഗത്തില്‍ പെട്ടവയാണ്‌. അവയെ ഇഷ്ടപ്പെടുന്നവള്‍. 116. ഭദ്രമൂര്‍ത്തിഃ 1. ഭദ്രമായ മൂര്‍ത്തിയോടു കൂടിയവള്‍. മംഗളമൂര്‍ത്തി. 2. ഭദ്രം എന്നതിന്‌ സ്വര്‍ണ്ണം എന്നര്‍ത്ഥമുണ്ട്‌. സ്വര്‍ണ്ണവര്‍ണ്ണമായ ശരീരത്തോടുകൂടിയവള്‍ 3. ഭദ്രന്‍ എന്നാല്‍ ശിവന്‍ എന്നൊരര്‍ത്ഥം. ശിവന്‌ മൂര്‍ത്തിയായിട്ടുള്ളവള്‍. ജീവന്റെ ആധാരം എങ്ങനെ ശരീരമാകുന്നുവോ അതുപോലെ ശിവന്റെ ആധാരമായ ഈ പ്രപഞ്ചം ഭഗവതിതന്നെയാണ്‌. 117. ഭക്തസൗഭാഗ്യദായിനീ 1. ഭക്തന്മാര്‍ക്ക്‌ സൗഭാഗ്യം ദാനം ചെയ്യുന്നവള്‍. 2. ഭക്തനാകുക എന്ന സൗഭാഗ്യം ദാനം ചെയ്യുന്നവള്‍. 118. ഭക്തിപ്രിയാ 1. ഭക്തി എന്ന ഭാവം ഇഷ്ടപ്പെടുന്നവള്‍ 2. ഭക്തി എന്ന ഭാവത്തിന്‌ പ്രിയപ്പെട്ടവള്‍. ഭക്തി ഭാവത്തിന്‌ ഭഗവതിയെ ഇഷ്ടമാണ്‌. 119. ഭക്തിഗമ്യാ 1. ഭക്തികൊണ്ട്‌ ഗമിയ്ക്കാവുന്നവള്‍ ഭക്തിയുണ്ടായാല്‍ ഭഗവതിയുടെ അടുത്തെത്താവുന്നതാണ്‌. 120. ഭക്തിവശ്യാ 1. ഭക്തിയാല്‍ വശീകരിയ്ക്കപ്പെടാവുന്നവള്‍. 121. ഭയാപഹാ 1. ഭയത്തെ അപഹാനം ചെയ്യുന്നവള്‍. ഭയമില്ലാതാക്കുന്നവള്‍ 2. ഭയത്താന്‍ അപഹാനം ചെയ്യുന്നവള്‍. പേടിയുള്ളവര്‍ക്ക്‌ ഭഗവതിയെ പ്രാപിയ്ക്കാന്‍ കഴിയില്ല. 122. ശാംഭവീ 1. ശംഭുവിന്റെ സ്ത്രീ. പാര്‍വ്വതീ 2. ഒരുതരം ദീക്ഷ 3. ഉയര്‍ന്ന തരത്തില്‍ ശരീരം വിടര്‍ന്നവരുടെ ജീവന്‍ പോകുന്ന മൂര്‍ദ്ധാവിലെ സുഷിരം. 123. ശാരദാരാദ്ധ്യാ 1. ശാരദയാല്‍ ആരാദ്ധ്യാ. സരസ്വതിയാല്‍ പൂജിയ്ക്കപ്പെടുന്നവള്‍ 2. വെളുത്തതാമരപ്പൂവിനാല്‍ ആരാധിയ്ക്കപ്പെടുന്നവള്‍. 3. ശരത്കാലത്ത്‌ പൂജിയ്ക്കപ്പെടുന്നവള്‍. 124. ശര്‍വ്വാണീ 1. ശര്‍വ്വന്റെ സ്ത്രീ. പാര്‍വ്വതീ 2. ശര്‍വശബ്ദത്തിന്‌ ഹിംസ എന്ന്‌ അര്‍ത്ഥമുണ്ട്‌. ഹിംസയ്ക്ക്‌ അഥവാ സംഹാരത്തിന്‌ സഹായിക്കുന്നവള്‍. 125. ശര്‍മ്മദായിനീ 1. ശര്‍മ്മത്തെ ദാനം ചെയ്യുന്നവള്‍. ശര്‍മ്മ എന്നതിന്‌ സുഖം, സന്തോഷം. അനുഗ്രഹം, വീട്‌, എന്നെല്ലാം അര്‍ത്ഥം. ഇവയെല്ലാം തരുന്നത്‌ ഭഗവതിതന്നെ ആണ്‌. 2. അനുഗ്രഹം ഉണ്ടാകുമ്പോള്‍ ഭഗവവതിയുടെ ഉപാസനയും തുടര്‍ന്ന്‌ ഭഗവതിയുടെ സാമീപ്യാദിമോക്ഷാ വസ്ഥയായ ശാശ്വതസന്തോഷവും കിട്ടുന്നു. 126. ശാങ്കരീ 1. ശങ്കരന്റെ സ്ത്രീ. ശം ഉണ്ടാക്കുന്നവന്‍ ശങ്കരന്‍. ശം എന്നതിന്‌ മങ്ഗളം എന്നര്‍ത്ഥമുണ്ട്‌. മങ്ഗളമുണ്ടാക്കുന്നവന്റെ പത്നി. 2. ശം എന്നതിന്‌ ശസ്ത്രം എന്നും അര്‍ത്ഥമുണ്ട്‌. അസ്ത്രം പ്രയോഗിയ്ക്കുന്നവന്റെ പത്നി. പ്രപഞ്ചം മുഴുവന്‍ നശിപ്പിയ്ക്കുന്ന ശൂലം പ്രയോഗിയ്ക്കുന്നത്‌ ശിവനാണ്‌. ശിവന്റെ പത്നി. 127. ശ്രീകരീ 1. ശ്രീയെ ഉണ്ടാക്കുന്നവള്‍. ഐശ്വര്യമുണ്ടാക്കുന്നവള്‍. 2. ശ്രീഭഗവതിയെ ഉണ്ടാക്കുന്നവള്‍. ദേവീമാഹാത്മ്യത്തിന്റെ അനുബന്ധമായ രഹസ്യത്രയ ത്തില്‍ ഭഗവതി ശ്രീഭഗവതിയെ സൃഷ്ടിയ്ക്കുന്നതായി പ്രസ്താവമുണ്ട്‌. 3. ശ്രീ ശബ്ദത്തിന്‌ വിഷം എന്നൊരു അര്‍ത്ഥമുണ്ട്‌. കലഹത്തിനുകാരണമാകുന്ന സമ്പത്താകുന്ന വിഷം ഉണ്ടാക്കുന്നതും ഭഗവതിന്നെയാണ്‌. 4. ശ്രീ ശബ്ദത്തിന്‌ സരസ്വതി, ശോഭ കീര്‍ത്തി, സിദ്ധി, സമ്പത്ത്‌, പുരുഷാര്‍ത്ഥങ്ങള്‍, എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളു മുണ്ട്‌. ഇവയെല്ലാം ഭഗവതിയുടെ കൃപയയാല്‍ ഉണ്ടാകുന്നവയാണ്‌.128. സാദ്ധ്വീ 1. പതിവ്രത. ശക്തിയില്ലെങ്കില്‍ ശിവന്‌ അനങ്ങാന്‍ പറ്റില്ലെന്നതുപോലെ ശിവനില്ലെങ്കില്‍ ശക്തിയുമില്ല എന്ന്‌ അവസ്ഥയുണ്ട്‌. അത്രത്തോളം വേര്‍പെടുത്താന്‍ പറ്റാത്ത പാതിവ്രത്യമുള്ളവള്‍. 2. ഉത്തമകുലത്തില്‍ ജനിച്ചവള്‍. ഹിമാവന്റെ പുത്രിയായി ഭഗവതി ജന്മമെടുത്തിട്ടുണ്ട്‌ എന്ന്‌ പ്രസിദ്ധം 3. നല്ലഗുണമുള്ളവള്‍. ഭഗവതിയോളം സദ്ഗുണസമ്പന്ന വേറെ ആരുണ്ട്‌ ലോകത്തില്‍? 129. ശരച്ചന്ദ്രനിഭാനനാ 1. ശരത്കാലത്തെ ചന്ദ്രനേപ്പോലെ ശോഭയുള്ള ആനനത്തോടു കൂടിയവള്‍. ശരത്കാലം ഇലപൊഴിയും കാലം. 130. ശാതോദരീ 1. ശാതമായ ഉദരത്തോടു കൂടിയവള്‍. കൃശമായ ഉദരമുള്ളവള്‍. ഭഗവതിയുടെ വയറിന്റെ ഭാഗം വളരെ കൃശമാണ്‌. 2. ഉദരം എന്നതിന്‌ യുദ്ധം എന്നൊരു അര്‍ത്ഥമുണ്ട്‌. അപ്പോള്‍ മൂര്‍ച്ചയോടെ യുദ്ധംചെയ്യുന്നവള്‍ എന്ന്‌ അര്‍ത്ഥം വരും. 3. ശതം ഉദരങ്ങളോടുകൂടിവന്‍. ആയിരം ഉദരം അഥവാ ഗുഹ ഉള്ളവന്‍ ശതോദരന്‍ ഹിമവാന്‍. ശതോദരന്റെ മകള്‍ എന്ന അര്‍ത്ഥത്തില്‍ ശാതോദരീ. 131. ശാന്തിമതീ 1. ശാന്തിയുള്ളവള്‍. കാമക്രോധാദികളുടേയും, ഇന്ദ്രിയങ്ങളുടേയും, മറ്റ്‌ ഉപദ്രവങ്ങളുടേയും ഉപദ്രവമില്ലാത്ത അവസ്ഥ. 2. പ്രണവത്തിന്റെ ഏഴു ഭാഗങ്ങളില്‍ ഒന്നാണ്‌ ബിന്ദുകല. ഈ ബിന്ദുകലയുടെ അധിപതിയായ ഈശ്വരന്റെ സ്വഭാവത്തില്‍ പെട്ടതാണ്‌ ശാന്തി. ഇതുള്ളവള്‍. 132. നിരാധാരാ 1. ആധാരമില്ലാത്തവള്‍. പാല്‍ പാത്രത്തിലിരിയ്ക്കുന്നു വെങ്കില്‍ പാല്‍ ആധേയവും പാത്രം ആധാരവുമാണ്‌. ഭഗവതിയെ ഉള്‍ക്കൊള്ളാവുന്ന ഒന്നും പ്രപഞ്ചത്തിലില്ല. അതിനാല്‍ നിരാധാരാ. 2. ആധാരത്തില്‍നിന്ന്‌ നിഷ്ക്രമിച്ചവള്‍. നിരാധാരാ. മൂലാധാരത്തില്‍നിന്ന്‌ മേല്‍പ്പോട്ടു പൊങ്ങിയവള്‍. 133. നിരഞ്ജനാ 1. കൂടിക്കലരാത്തവള്‍. ഒന്നിലും പറ്റിപ്പിടയ്ക്കാത്തവള്‍ 2. അഞ്ജനത്തിന്‌ മാലിന്യം എന്നൊരു അര്‍ത്ഥം. മാലിന്യമില്ലാത്തവള്‍. 3. നിതരാം രഞ്ജനം ഉള്ളവള്‍. വളരെ അധികം രക്തിമാ അഥവാ സന്തോഷണം ഉള്ളവള്‍. 134. നിര്‍ല്ലേപാ 1. പറ്റിപ്പിടിയ്ക്കാത്തവള്‍. കര്‍മ്മങ്ങള്‍ പറ്റിപ്പിടിയ്ക്കാ ത്തവള്‍. 2. ലേപശബ്ദത്തിന്‌ ഉണ്ണുക എന്നൊരു അര്‍ത്ഥമുണ്ട്‌. ഊണുപേക്ഷിച്ചവള്‍. ശിവനെ തപസ്സുചെയ്യുന്ന പാര്‍വ്വതി ഭക്ഷണം ഉപേക്ഷിച്ചു എന്നുണ്ട്‌. 135. നിര്‍മ്മലാ 1. മലം ഇല്ലാത്തവള്‍. മലം എന്നതിന്‌ ചളി, പാപം, പിശുക്ക്‌ എന്നെല്ലാം അര്‍ത്ഥം. ഇതൊന്നും ഭഗവതിയ്ക്കില്ല. 2. ദേഹമുണ്ടാകാന്‍ കാരണമാവുന്നത്‌ മായീയമലവും. കാര്‍മ്മികമലവുമാണ്‌. ഭഗവതി അനാദിയാകകൊണ്ട്‌ ഈ മലസംബന്ധം ഇല്ല. 3. വാതപിത്തകഫങ്ങളും മലം എന്നറിയപ്പെടുന്നവയാണ്‌. ദേഹസംബന്ധം ഇല്ലാത്തതിനാല്‍ അവയില്ല. 136. നിത്യാ 1. എല്ലായ്പ്പോഴും ഉള്ളവള്‍. 2. ശ്രീപാര്‍വ്വതീ 3. തിഥികളുടെ ദേവതകളെ നിത്യാ എന്നു പറയാറുണ്ട്‌. കാലസ്വരൂപകളായ അവരും ഭഗവതിതന്നെയാണ്‌. 137. നിരാകാരാ 1. ആകാരം ഇല്ലാത്തവള്‍. സ്വരൂപം ഇല്ലാത്തവള്‍. പരബ്രഹ്മസ്വരൂപിണീ. 2. ആകാരം എന്നതിന്‌ മനസ്സിലുള്ളത്‌ പുറത്തുകാണുന്നവിധത്തിലുള്ള ചിഹ്നം എന്നര്‍ത്ഥമുണ്ട്‌. ഭഗവതിയുടെ മനസ്സിലുള്ളത്‌ പുറത്തുകാണാത്തതിനാല്‍ നിരാകാരാ. 3. ആകാരം എന്നതിന്‌ ഇങ്ഗിതം എന്നും അര്‍ത്ഥമാകാം. ഭഗവതിയ്ക്ക്‌ ആഗ്രഹങ്ങള്‍ ഒന്നും തന്നെ ഇല്ല. 138. നിരാകുലാ 1. ആകുലയല്ലാത്തവള്‍. ആകുലാ എന്നതിന്‌ അസ്വസ്ഥ എന്നര്‍ത്ഥം. ഭഗവതിയ്ക്ക്‌ അസ്വസ്ഥതയില്ല. 2. ആകുലന്മാര്‍ക്ക്‌ അടുക്കാന്‍ കഴിയായത്തവള്‍ എന്നും അര്‍ത്ഥമാകാം. 3. ആകുലശബ്ദത്തിന്‌ നിറഞ്ഞത്‌ എന്നൊരു അര്‍ത്ഥമുണ്ട്‌. അങ്ങനെ വരുമ്പോള്‍ ശൂന്യമായത്‌ എന്ന്‌ വരും. ഭഗവതി എത്രത്തോളം പൂര്‍ണ്ണയാണോ അത്രത്തോളം തന്നെ ശൂന്യയും ആണ്‌. 139. നിര്‍ഗ്ഗുണാ 1. ഗുണമില്ലാത്തവള്‍. ഗുണാതീതാ. സത്വരജസ്തമോഗുണങ്ങള്‍ക്ക്‌ അതീതാ. 2. ഗുണം എന്നതിന്‌ പാശം അഥവാ കയറ്‌ എന്നൊരു അര്‍ത്ഥം. പശുസ്വഭാവമുള്ളവര്‍ക്കാണ്‌ പാശം ഉണ്ടാകുക. ഭഗവതി പാശം അഴിച്ചുകൊടുക്കുന്നവളാണ്‌. 3. ശബ്ദാദി ഗുണങ്ങള്‍ ഇല്ലാത്തവള്‍. 4. പരമാത്മാവ്‌. 140. നിഷ്കളാ 1. കലയില്ലാത്തവള്‍ (ലളയോരഭേദഃ എന്നതിനാല്‍ നിഷ്കലാ എന്ന്‌ വായിയ്ക്കാം) ഭഗവതി പൂര്‍ണ്ണയായതിനാല്‍ ഭാഗിയ്ക്കാന്‍ പറ്റില്ല. ഇതിനാല്‍ കലയാക്കാന്‍ പറ്റില്ല. 2. കളശബ്ദത്തിന്‌ ശുക്ലം എന്ന്‌ അര്‍ത്ഥമുണ്ട്‌. ശുക്ലം അഥവാ വീര്യം ഇല്ലാത്തവള്‍. ഭഗവതി സ്വകൃതിസ്വരൂപിണിയായതിനാല്‍ ശുക്ലം അഥവാ വീര്യം ഇല്ല. 3. കളശബ്ദത്തിന്‌ അജീര്‍ണ്ണം എന്നൊരു അര്‍ത്ഥം. അജീര്‍ണ്ണം ഇല്ലാത്തവള്‍. പ്രകൃതീസ്വരൂപിണിയായ ഭഗവതിയില്‍ അടങ്ങിദഹിയ്ക്കാത്ത എന്താണുള്ളത്‌? 141. ശാന്താ ക്രോധാദികള്‍ ഇല്ലാത്തവള്‍ പ്രണവത്തിന്റെ ഏഴാമത്തെ ഭാഗമാണ്‌ ശാന്താവസ്ഥ. അകാരം ഉകാരം മകാരം ബിന്ദു നാദം ശക്തി ശാന്തംഎന്നിവയാണ്‌ പ്രണവത്തിന്റെ ഏഴവസ്ഥകള്‍. ആ ഏഴാമത്തെ അവസ്ഥാസ്വരൂപിണീ അശാന്താ എന്നും പദം മുറിയ്ക്കാം. അപ്പോള്‍ ശാന്താവസ്ഥയില്‍നിന്ന്‌ വ്യതിചലിച്ച്‌ പ്രപഞ്ചം സൃഷ്ടിക്കുന്നവള്‍ എന്ന്‌ അര്‍ത്ഥമാകും. 142. നിഷ്കാമാ കാമമില്ലാത്തവള്‍ അഥവാ ആഗ്രഹമില്ലാത്തവള്‍. പൂര്‍ണ്ണയായ ദേവിയ്ക്ക്‌ കാമമുണ്ടാവാന്‍ വഴിയില്ല. 143. നിരുപപ്ലവാ നാശമില്ലാത്തവള്‍ ഉപപ്ലവമില്ലാത്തവള്‍. ഉപപ്ലവത്തിന്‌ ഉപദ്രവം എന്നര്‍ത്ഥം. ഭഗവതിയ്ക്ക്‌ ഉപദ്രവമുണ്ടാകാനുള്ളവഴിയില്ല. ഉപപ്ലവത്തിന്‌ ഗ്രഹണം എന്നൊരു അര്‍ത്ഥമുണ്ട്‌. കര്‍മ്മസാക്ഷികളായ സൂര്യചന്ദ്രന്മാര്‍ക്കുകൂടി ഗ്രഹണമുണ്ട്‌. പക്ഷേ ഭഗവതിയ്ക്ക്‌ ഗ്രഹണം ഇല്ല. നിറഞ്ഞ്‌ അടുത്തൊഴുകുന്നവള്‍. എല്ലാ ചരാചരങ്ങളുടേയും എറ്റവും അടുത്ത്‌ നിറഞ്ഞൊഴുകുന്നത്‌ ആനന്ദമായ അമൃതാണ്‌. ആനന്ദദാദ്ധ്യേവ ഖല്വിമാനി ഭൂതാനി ജായന്തേ .... എന്നു തുടങ്ങി ഉള്ള ശ്രുതിപ്രകാരം ഈ പ്രപഞ്ചം ഉണ്ടാകുന്നതും നിലനില്‍ക്കുന്നതും വിലയം പ്രാപിയ്ക്കുന്നതും ആനന്ദത്തിലാണ്‌. ഭഗവതി ആനന്ദാമൃതസ്വരൂപിണിയാണ്‌. 144. നിത്യമുക്താ എല്ലാകാലത്തും മുക്തയായിട്ടുള്ളവള്‍. ഭഗവതി ഒരു കാലത്തും കെട്ടപ്പെട്ടവളാകുന്നില്ല. മുക്തിസ്വരൂപിണീ എല്ലാകാലത്തും മോചനം കൊടുക്കുന്നവള്‍ എന്നും അര്‍ത്ഥമാകാം. നിത്യമായ മോചനം കൊടുക്കുന്നവള്‍ എന്നും ആകാം.145. നിര്‍വ്വികാരാ വികാരമില്ലാത്തവള്‍. വികാരം ഇല്ലാതാക്കുന്നവള്‍. ഭക്തരുടെ വികാരങ്ങള്‍ ഇല്ലാതാക്കി മോക്ഷാധികാരികളാ ക്കുന്നവള്‍ സാങ്ഖ്യശാസ്ത്രപ്രകാരം പ്രകൃതിയുടെ വികാരം കാരണമാണ്‌ പ്രപഞ്ചമുണ്ടാകുന്നത്‌. ആ വികാരങ്ങളെ പുറന്തള്ളുന്ന പ്രകൃതി ഭഗവതിയാകകൊണ്ട്‌ നിര്‍വ്വികാരാ. വികാരത്തിന്‌ മാറ്റം ഭാവഭേദം മുറിവ്‌ രോഗം എന്നെല്ലാം അര്‍ത്ഥമുണ്ട്‌. അവയില്ലാത്തവള്‍ എന്നും അവയില്ലാതാക്കുന്നവള്‍ എന്നും അര്‍ത്ഥമാകാം. 146. നിഷ്പ്രഞ്ചാപ്രപഞ്ചമില്ലാത്തവള്‍. ഭൂമിമുതാലായവയുടെ ദൃശ്യങ്ങളും അനുഭവങ്ങളും ആണ്‌ നമുക്ക്‌ പ്രപഞ്ചം ഉണ്ട്‌ എന്നു തോന്നുന്നതിന്‌ കാരണം. ഇതെല്ലാം ഉണ്ടായി മറയുന്നവയാണെന്നതിനാല്‍ സത്യമല്ല. മായയാണ്‌. ഭഗവതിയുടെ അടുത്ത്‌ മായ പ്രവര്‍ത്തനത്തിന്‌ ശക്തയല്ലാത്തതുകൊണ്ട്‌ ഭഗവതിയ്ക്ക്‌ പ്രപഞ്ചം ഇല്ല. വിസ്താരം, സംസാരം, വിപരീതഭാവം, എന്നെല്ലാം പ്രപഞ്ചശബ്ദത്തിന്‌ അര്‍ത്ഥമുണ്ട്‌. ബ്രഹ്മസ്വരൂപിണിയായ ഭഗവതിയ്ക്ക്‌ ഈ പറഞ്ഞവയൊന്നും ഇല്ല. 147. നിരാശ്രയാ ഭഗവതിതന്നെയാണ്‌ എല്ലാത്തിനും ആശ്രയമായിട്ടുള്ളവള്‍. ഭഗവതിക്ക്‌ വേറെ ആശ്രയം ഉണ്ടാവാന്‍ വഴിയില്ലാത്തതിനാല്‍ നിരാശ്രയാ. 148. നിത്യശുദ്ധാ മുന്നുകാലത്തും ശുദ്ധയായിട്ടുള്ളവള്‍. ഭൂതത്തിലോ വര്‍ത്തമാനത്തിലോ ഭാവിയിലോ അശുദ്ധിബാധ ഇല്ലാത്തവള്‍. നമ്മുടെ ദേഹം എന്തുകൊണ്ടു നോക്കിയാലും മലിനമാണെങ്കിലും ജീവന്‍ ഈ മാലിന്യത്തില്‍ മുങ്ങുന്നില്ല. ഭഗവതിതന്നെയാണ്‌ ജീവന്‍. ജീവസ്വരൂപിണിയായ ഭഗവതി നിത്യശുദ്ധയാണ്‌. ഭഗവതിയുടെ ഉപാസനകൊണ്ട്‌ ഭക്തന്മാരും നിത്യശുദ്ധരാകും എന്നു സൂചിപ്പിക്കുന്നു. 149.നിത്യബുദ്ധാചിദ്രൂപാ എപ്പോഴും ഉണര്‍ന്നിരിയ്ക്കുന്നവള്‍. ബുദ്ധാ എന്നതിന്‌ കാട്ടുകുതിര എന്നൊരു അര്‍ത്ഥമുണ്ട്‌. കുതിര, ശക്തിയുടേയും രശ്മിയുടേയും പ്രതീകമാണ്‌. ആര്‍ക്കും ഏതുകാലത്തും അടങ്ങാത്ത ശക്തി എന്നോ, രശ്മിഎന്നോ അര്‍ത്ഥമാകാം. 150.നിരവദ്യാ അവദ്യമില്ലാത്തവള്‍. നിന്ദ്യമായതൊന്നും ഇല്ലാത്തവള്‍. ഭഗവതിയില്‍ നിന്ദ്യമായ യാതൊന്നും തന്നെ നിലനില്‍ക്കില്ല. അവദ്യത്തില്‍ നിന്ന്‌ അകറ്റുന്നവള്‍. ഭക്തന്മാരെ അവദ്യം എന്ന നരകത്തില്‍നിന്ന്‌ രക്ഷിയ്ക്കുന്നവള്‍.151. നിരന്തരാ ഇട അവധി ഛിദ്രം എന്നിവയെല്ലാം അന്തരശബ്ദം കൊണ്ട്‌ പറയാവുന്നവയാണ്‌. അതൊന്നും ഇല്ലാത്തവള്‍. എല്ലായിടത്തും നിറഞ്ഞവള്‍. അവസാനമില്ലാത്തവള്‍, 152. നിഷ്കാരണാ സകലതിനും കാരണമാകകൊണ്ട്‌ ഭഗവതിയ്ക്ക്‌ വേറെ ഒരു കാരണം ഇല്ല. അതിനാല്‍ നിഷ്കാരണാ. കാരണാ എന്നതിന്‌ കഠിനവേദനാ നരകവേദനാ എന്നെല്ലാം അര്‍ത്ഥമുണ്ട്‌. അതെല്ലാം ഇല്ലാതാക്കുന്നവള്‍. കാരണം എന്നതിന്‌ ദേഹം എന്നര്‍ത്ഥമുണ്ട്‌. ദേഹമില്ലാത്തവള്‍ എന്ന്‌ അര്‍ത്ഥം വരാം. ദക്ഷയാഗത്തില്‍ ഭഗവതി ദേഹം ഉപേക്ഷിച്ചിട്ടുണ്ട്‌. 153. നിഷ്കളങ്കാ കളങ്കം ഇല്ലാത്തവള്‍ പാപം ഇല്ലാത്തവള്‍ പാപം ഇല്ലാതാക്കുന്നവള്‍ കളങ്കത്തിന്‌ ചളി എന്നര്‍ത്ഥമു ണ്ട്‌. ഭഗവതിയില്‍ പ്രപഞ്ചത്തിന്റെ ചളി പറ്റിപ്പിടിയ്ക്കുകയില്ല. സംസാരത്തിന്റെ കളങ്കം ഭക്തരില്‍ പറ്റിപ്പിടിയ്ക്കാന്‍ ഭഗവതി അനുവദിയ്ക്കുകയുമില്ല. കളങ്കത്തിന്‌ അപവാദം എന്നര്‍ത്ഥമുണ്ട്‌. അപവാദമില്ലാത്തവള്‍ എന്നും അപവാദം ഇല്ലാതാക്കുന്നവള്‍ എന്നും നിഷ്കളങ്കാ എന്നതിന്‌ അര്‍ത്ഥമാകാം. ഇരുമ്പില്‍ തുരുമ്പ്‌, പിച്ചളയില്‍ ക്ലാവ്‌ മുതലായതിനും കളങ്കം എന്നു പറയും. ഭക്തന്മാരുടെ സാധനയിലുള്ള മന്ദത ഇതേപോലുള്ള ദോഷങ്ങള്‍ വരുത്താം അതകറ്റുന്നതും ഭഗവതിതന്നെയാണ്‌. 154. നിരുപാധിഃ ഉപ ആദധാതി സ്വീയം ധര്‍മ്മം ഇതി ഉപാധിഃ തന്റെ ധര്‍മ്മത്തെ അടുത്തുള്ളതില്‍ ഉണ്ടാക്കുന്നതാണ്‌ ഉപാധി. ഉദാഹരണത്തിന്‌ ചുകന്ന ചെമ്പരത്തിപ്പൂവിന്റെ അടുത്ത്‌ സ്ഫടികം വച്ചാല്‍ സ്ഫടികവും ചുകന്നതാകും. പക്ഷേ ഭഗവതിയുടെ ധര്‍മ്മം മുഴുവനായി വേറെ യാതൊന്നിനും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ നിരുപാധി ഉപാധിയ്ക്ക്‌ ധര്‍മ്മവിചാരം എന്നൊരു അര്‍ത്ഥമുണ്ട്‌. ധര്‍മ്മാധര്‍മ്മരഹിതയാണ്‌ ഭഗവതിയെന്നതിനാല്‍ ഉപാധിയുടെ ആവശ്യം ഭഗവതിയ്ക്കില്ല. ഉപാധിയ്ക്ക്‌ സൂത്രം എന്നൊരു അര്‍ത്ഥമുണ്ട്‌. ലോകത്തിനു മുഴുവന്‍ സൂത്രരൂപേണ വര്‍ത്തിയ്ക്കുന്ന ഭഗവതിയ്ക്ക്‌ മറ്റൊരു സൂത്രത്തിന്റെ ആവശ്യമില്ലാത്തതിനാല്‍ നിരുപാധി. ഉപാധിയ്ക്ക്‌ വ്യാജവും വഞ്ചനയും അര്‍ത്ഥമായിവരാം. ഇവയും ഭഗവതിയ്ക്കില്ലാത്തതിനാല്‍ നിരുപാധി. സ്ഥാനപ്പേരിനും ഉപാധി എന്നു പറയാം. ഭഗവതിയ്ക്ക്‌ ഒരു സ്ഥാനപ്പേരുകൊടുക്കാന്‍ സാദ്ധ്യമല്ലാത്തതിനാല്‍ നിരുപാധി. കുടുംബഭരണത്തില്‍ മുഴുകിയ എന്നൊരു അര്‍ത്ഥം ഉപാധിയ്ക്കുണ്ട്‌. പ്രപഞ്ചത്തിന്റെ ഭരണം നടത്തുന്നത്‌ ഭഗവതിയാണ്‌. എന്നാല്‍ അതില്‍ മുഴുകിവലയുന്നില്ല. അതിനാല്‍ നിരുപാധി. 155. നിരീശ്വരാ സര്‍വ്വേശ്വരിയായതിനാല്‍ ഭഗവതിയ്ക്ക്‌ വേറെ ഒരീശ്വരിയില്ല. അതിനാല്‍ നിരീശ്വരാ. മീമാംസാ ശാസ്ത്രത്തിനും സാംഖ്യത്തിനും സേശ്വരം എന്നും നിരീശ്വരം എന്നും പക്ഷഭേദങ്ങളുണ്ട്‌. എല്ലാം ഭഗവതിയായതിനാല്‍ നിരീശ്വമതവും ഭഗവതിയില്‍നിന്ന്‌ അന്യമല്ല. അതിനാല്‍ നിരീശ്വാ. ഈശ്വരശബ്ദത്തിന്‌ കാമദേവന്‍ എന്നൊരു അര്‍ത്ഥമുണ്ട്‌. അതിനാല്‍ കാമമില്ലാത്തവള്‍ എന്നും കാമനെ ഇല്ലാതാക്കുന്നവള്‍ എന്നും അര്‍ത്ഥമാകാം. 156. നീരാഗാ 1. രാഗമില്ലാത്തവള്‍. ഈശ്വരന്‌ ആറു ഗുണങ്ങള്‍ ഉണ്ട്‌. ജ്ഞാനം, സന്തോഷം നിത്യത, സ്വാതന്ത്ര്യം, അവിഘ്നം വൈഭവം. എന്നിവയാണ്‌ അവ. പരിപൂര്‍ണ്ണനായ ഈശ്വരന്റെ സന്തോഷം എന്ന ഗുണം ഈശ്വരാംശമായ ജീവനില്‍ രാഗമായി മാറുന്നു. പ്രത്യേകം ചിലതിനോടുള്ള ഇഷ്ടം കാരണം ഉണ്ടാവുന്ന സന്തോഷമാണ്‌ ഈ രാഗം എന്നു പറയാം. ജീവന്‍ പരിപൂര്‍ണ്ണനല്ലാത്തതിനാലാണ്‌ രാഗം ഉണ്ടാ‍കുന്നത്‌. ഭഗവതി പരിപൂര്‍ണ്ണയായതിനാല്‍ രാഗമില്ല. 2. നീരത്തിന്‌ സത്ത്‌ എന്നും അഗത്തിന്‌ കുടം എന്നും അര്‍ത്ഥമുണ്ട്‌. സത്തിന്റെ കുടം. ശര്‍ക്കക്കുടം എന്നെല്ലാപറയുന്നപോലെ സത്തിന്റെ കുടം. 157. രാഗമഥനാ 1. രാഗത്തെ മഥിയ്ക്കുന്നവള്‍. അഭിനിവേശം, ഇഷ്ടം, ആസക്തി എന്നെല്ലാം ഓമനപ്പേരുള്ള രാഗത്തെ കലക്കുന്നവള്‍. രാഗത്തെ കലക്കി വൈരാഗ്യം ഉണ്ടാക്കുന്നവള്‍. 2. സംസാരികളെ രാഗങ്കൊണ്ട്‌ മഥിയ്ക്കുന്നവള്‍. 3. അനുരാഗംകൊണ്ട്‌ പരമശിവനെ മഥിയ്ക്കുന്നവള്‍. 4. രാഗം എന്നതിന്‌ ഭക്തി എന്നും അര്‍ത്ഥമുണ്ട്‌. ആത്യന്തികപ്രശാന്തിയ്ക്കായി ഭക്തരെ ഇട്ടു മഥിയ്ക്കുന്നവള്‍. 158. നിര്‍മ്മദാ 1. മദം ഇല്ലാത്തവള്‍. അഥവാ ഗര്‍വ്വില്ലാത്തവള്‍. 2. മദത്തിന്‌ സന്തോഷം എന്നൊരു അര്‍ത്ഥം. അതുപ്രകാരം സന്തോഷമില്ലാത്തവള്‍. സമചിത്തതകാരണം സന്തോഷമോ ദുഃഖമോ ഭഗവതിയെ ബാധിയ്ക്കയില്ല. 3. ഉന്മാദമില്ലാത്തവള്‍ 4. ഭോഗാസക്തിയില്ലാത്തവള്‍ 5. മദത്തിന്‌ മദ്യം എന്നൊരു അര്‍ത്ഥം. അനുഭവങ്ങള്‍ എല്ലാം വന്നു പോകുന്നവയാണ്‌. മദ്യം കഴിച്ചാല്‍ ലഹരി കുറച്ചു കഴിഞ്ഞാല്‍ ഇറങ്ങിപ്പോകും. അതുകൊണ്ട്‌ നമുക്കുണ്ടാകുന്ന അനുഭവങ്ങളെല്ലാം മദ്യമാണ്‌. നമ്മളുണ്ട്‌ എന്ന അനുഭവം മാത്രമാണ്‌ എല്ലാകാലത്തും നിലനില്‍ക്കുന്നത്‌. അത്‌ അമൃതമാണ്‌. ഭക്തരെ ആ ഉന്നതമായ അനുഭവം മാത്രം അനുഭവിപ്പിച്ച്‌ മറ്റുള്ള മദ്യങ്ങളെ ഇല്ലാതാക്കുന്നവള്‍ 159. മദനാശിനീ 1. മദത്തെ നശിപ്പിയ്ക്കുന്നവള്‍. 2. മദം എന്നതിന്‌ കാമം. കാമനെ നശിപ്പിയ്ക്കുന്നവള്‍. 3. മദനനെ അശിയ്ക്കുന്നവള്‍. കാമനെ ആസ്വദിയ്ക്കുന്നവള്‍. കാമവികാരത്തെ ആസ്വദിയ്ക്കുന്ന വള്‍. 4. മദനന്‍ എന്നതിന്‌ ശിവന്‍ എന്നൊരു അര്‍ത്ഥമുണ്ട്‌. ശിവനെ ആസ്വദിയ്ക്കുന്നവള്‍. 5. മദനന്‍ എന്നതിന്‌ വസന്തം എന്നും അര്‍ത്ഥമുണ്ട്‌. വസന്തത്തെ ആസ്വദിയ്ക്കുന്നവള്‍. 6. മദനം എന്നത്‌ തേനും ആകാം. തേന്‌ ആസ്വദിയ്ക്കുന്നവള്‍. 161. നിരഹങ്കാരാ 1. അഹങ്കാരമില്ലാത്തവള്‍. 2. അഹങ്കാരം നശിപ്പിയ്ക്കുന്നവള്‍. 3. ബോധത്തില്‍ നിന്ന്‌ അഹങ്കാരമുണ്ടാകുന്നു. അഹങ്കാരത്തിന്‌ സാത്വികാഹങ്കാരം, (വൈകാരികം) രാജസാഹങ്കാരം (തേജസം) താമസം (ഭൂതാദി)എന്നിങ്ങിനെ മൂന്നു ഭാഗമുണ്ട്‌. പരമശുദ്ധമായ ബോധത്തില്‍ ഈ മൂന്നു ഭാഗമുള്ള അഹങ്കാരം ഉദിയ്ക്കുന്നതോടെയാണ്‌ ത്രിപുടികള്‍ (അറിയുന്നവന്‍, അറിയുക എന്ന ക്രിയ, അറിയപ്പെടുന്ന വസ്തു) ഉണ്ടാകുന്നത്‌. അഹങ്കാരം ഉദിയ്ക്കാത്ത ശുദ്ധമായ ബോധം ദേവിയ്ക്ക്‌ അന്യമല്ല. 162. നിര്‍മ്മോഹാ 1. മോഹം ഇല്ലാത്തവള്‍. മോഹാലാസ്യം ഇല്ലാത്തവള്‍ 2. മോഹത്തിന്‌ ബുദ്ധിഭ്രമം എന്നൊരു അര്‍ത്ഥമുണ്ട്‌. ബുദ്ധിഭ്രമം ഇല്ലാത്തവള്‍ എന്നും. 3. മോഹത്തിന്‌ വ്യാമോഹം എന്നും അര്‍ത്ഥമാകാം. വ്യാമോഹമില്ലാത്തവള്‍ അഥവാ വ്യാമോഹമില്ലാതാ ക്കുന്നവള്‍. 4. മോഹത്തിന്‌ തെറ്റ്‌ എന്നും അര്‍ത്ഥമാകാം. തെറ്റില്ലാത്തവള്‍. 5. അവിദ്യാ എന്നും മോഹശബ്ദത്തിന്‌ അര്‍ത്ഥമുണ്ട്‌. അവിദ്യയില്ലാത്തവള്‍. 6. മോഹത്തിന്‌ വേദനാ എന്നും അര്‍ത്ഥമുണ്ട്‌, വേദനയില്ലാത്തവള്‍. 163. മോഹനാശിനീ 1. മോഹത്തെ നശിപ്പിയ്ക്കുന്നവള്‍. 2. മോഹനനെ അശിയ്ക്കുന്നവള്‍. ശിവനെ അനുഭ വിയ്ക്കുന്നവള്‍. ശിവനെ ശരിയ്ക്കും അനുഭവിയ്ക്കുന്നവള്‍ ശക്തിയാണ്‌. 3. മോഹനനാല്‍ അശിയ്ക്കപ്പെടുന്നവള്‍. ശിവനാല്‍ അനുഭവിയ്ക്കപ്പെടുന്നവള്‍. 4. മോഹനം എന്നതിന്‌ രതിക്രീഡ എന്നൊരു അര്‍ത്ഥം. രതിക്രീഡ ആസ്വദിയ്ക്കുന്നവള്‍. ശിവശക്തികളുടെ രതിക്രീഡയാണ്‌ ഈ പ്രപഞ്ചം. 5. കാമദേവന്റെ ബാണങ്ങള്‍ക്ക്‌ മോഹനം എന്ന്‌ അര്‍ത്ഥമുണ്ട്‌. അതിനാല്‍ ഈ ശബ്ദത്തിന്‌ കാമദേവന്റെ ബാണങ്ങളില്‍ വ്യാപിയ്ക്കുന്നവള്‍ എന്ന്‌ അര്‍ത്ഥം വരാം. ഭഗവതിയുടെ മായാശക്തിതന്നെയാണ്‌ കാമദേവന്റെ ശരങ്ങളായി മാറുന്നത്‌. 164.നിര്‍മ്മമാ 1. തന്റേത്‌ എന്ന്‌ ഭാവമില്ലാത്തവള്‍. ഭഗവതി പൂര്‍ണ്ണയായതിനാല്‍ തന്റേത്‌ നിന്റേത്‌ എന്ന ഭാവത്തിന്‌ പ്രസക്തിയില്ല. 2. തന്റേത്‌ ഇല്ലാതാക്കുന്നവള്‍. പ്രകൃതിസ്വരൂപിണിയായ ദേവി പ്രളയകാലത്ത്‌ പ്രകൃതിയുടെതന്നെ ഉത്പന്നമായ പ്രപഞ്ചത്തെ ഇല്ലാതാക്കുന്നു. 165. മമതാഹന്ത്രീ 1. മമതയെ ഹനിയ്ക്കുന്നവള്‍. ഭക്തരെ കുഴക്കുന്ന മമത എന്ന ദോഷം ഇല്ലാതാക്കുന്നവള്‍. 2. ഹന്ത്രീ എന്നതിന്‌ കക്കുന്നവള്‍ എന്ന്‌ എന്നര്‍ത്ഥം വരാം. ഭക്തര്‍ക്ക്‌ ബാക്കിയുള്ള കാര്യങ്ങളില്‍ ഉള്ള മമതയെ മോഷ്ടിച്ച്‌ തന്നിലേയ്ക്ക്‌ മാത്രം മമതയെ കേന്ദ്രീകരിയ്ക്കുന്നവള്‍. 166.നിഷ്പാപാ 1. പാപമില്ലാത്തവള്‍. അധര്‍മ്മജന്യമായ പാപം ഭഗവതിയ്ക്ക്‌ വരില്ല. 167. പാപനാശിനീ 1. പാപത്തെ നശിപ്പിയ്ക്കുന്നവള്‍. ഭഗവതിയെ ഭ ജിയ്ക്കുന്നവരുടെ പാപം നശിച്ചുപോകുന്നു. 2. പാപം ചെയ്തവനെ നശിപ്പിയ്ക്കുന്നവള്‍. ലോകരക്ഷയ്ക്കായി പാപികളായ അസുരന്മാരെ ഭഗവതി നശിപ്പിയ്ക്കുന്നു 3. പാപപുരുഷനെ നശിപ്പിയ്ക്കുന്നവള്‍. തന്ത്രത്തില്‍ ദേഹശുദ്ധി മുതലായതില്‍ പാപപുരുഷനെ സങ്കല്‍പ്പിച്ച്‌ നശിപ്പിയ്ക്കുന്നുണ്ട്‌. തന്ത്രസാധകന്മാര്‍ക്ക്‌ പാപപുരുഷനെ നശിപ്പിച്ചുകൊടുക്കുന്നവള്‍. 168. നിഷ്ക്രോധാ
1. ക്രോധമില്ലാത്തവള്‍
2. ക്രോധത്തിന്‌ ജ്ഞാനത്തിന്റെ സ്ഥാനം ഉണ്ട്‌. അതിനാല്‍ ജ്ഞാനമില്ലാത്തവള്‍ എന്ന്‌ എര്‍ത്ഥം. ഭഗവതിയുടെ അംശമായ ജീവന്‌ പൂര്‍ണ്ണതയില്ലാത്തതിനാല്‍ പൂര്‍ണ്ണജ്ഞാനം പരിമിതപ്പെട്ട്‌ പലകാര്യങ്ങളിലുള്ള അറിവായി മാറുന്നു. ജീവനും ഭഗവതിതന്നെ ആണെന്നുള്ളതിനാല്‍ പരിപൂര്‍ണ്ണജ്ഞാനമില്ലാത്തവള്‍.
3. ജ്ഞാനമില്ലാതാക്കുന്നവള്‍. പരമകാരുണികയായ ദേവി സംസാരസാഗരത്തില്‍ നീന്തി മതിവരാത്ത ജീവന്‌ പരിപൂര്‍ണ്ണജ്ഞാനം ഇല്ലാതാക്കി സംസാരം അനുഭ വിയ്ക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുന്നു.
169. ക്രോധശമനീ
1. ക്രോധത്തെ ശമിപ്പിയ്ക്കുന്നവള്‍.
2.ക്രോധത്താല്‍ ശമിപ്പിയ്ക്കുന്നവള്‍. പ്രളയകാലത്ത്‌ ക്രോധത്താല്‍ എല്ലാം സംഹരിയ്ക്കുന്നവള്‍.
3. ജ്ഞാനത്താല്‍ ശമം ഉണ്ടാക്കുന്നവള്‍
4. ക്രോധമാകുന്ന ശമനിയോടുകൂടിയവള്‍. ശമനി എന്നാല്‍ രാത്രി.പരാശക്തിയുടെ മുഖം കറുക്കുമ്പോഴാണല്ലോ രാത്രിയുണ്ടാകുന്നത്‌.
170. നിര്‍ല്ലോഭാ
1. ലോഭം ഇല്ലാത്തവള്‍. പരന്റേതിലുള്ള അത്യാഗ്രഹമാണ്‌ ലോഭം. ഭഗവതിക്ക്‌ അവനവന്റേത്‌ പരന്റേത്‌ എന്ന ദ്വന്ദ്വ
ഭാവം ഇല്ലാത്തതുകൊണ്ട്‌ നിര്‍ല്ലോഭാ
2. ലോഭത്തിന്‌ ആകാംക്ഷ എന്നൊരു അര്‍ത്ഥമുണ്ട്‌. പരിപൂര്‍ണ്ണജ്ഞാനമുള്ളതിനാല്‍ ഭഗവതിയില്‍ ആകാംക്ഷയ്ക്ക്‌ സ്ഥാനമേ ഇല്ല.
3. ഷഡ്‌രിപുക്കളില്‍ ഒന്നായ ലോഭം ബ്രഹ്മാവിന്റെ അധരത്തില്‍നിന്നാണ്‌ ഉണ്ടായത്‌. പരാശക്തിയായ ഭഗവതിയുടെ സൃഷ്ടിയായ ബ്രഹ്മാവിന്റെ സൃഷ്ടി ഭഗവതിയെ ആക്രമിക്കാന്‍ വഴിയില്ലതന്നെ.
171. ലോഭ നാശിനീ
1. ലോഭത്തെ നശിപ്പിയ്ക്കുന്നവള്‍. പരധനത്തിലുള്ള അത്യാഗ്രഹമാണ്‌ ലോഭം. ബാക്കി എന്തുഗുണങ്ങളുണ്ടെങ്കിലും ലോഭമുണ്ടായാല്‍ നാശം സംഭവിയ്ക്കും എന്നു പുരാണങ്ങള്‍. രജോഗുണപൂര്‍ണ്ണമായ ലോഭം പ്രകൃതിയുടെ ഒരു പ്രധാന ആയുധമാണ്‌. ഗ്രഹങ്ങളുടെ
ആകര്‍ഷണശക്തിമുതല്‍ കൊച്ചുകുട്ടികള്‍ കളിപ്പാട്ടത്തിനു വാശിപിടിയ്ക്കുന്നതില്‍ വരെ ലോഭത്തിന്റെ ലാഞ്ഛനകാണാം. ഈ ലോഭം മോക്ഷത്തിന്‌ തടസ്ഥമായിട്ടുള്ളതാണ്‌. ഭഗവതി ഭക്തന്മാര്‍ക്ക്‌ ലോഭം
ഇല്ലാതാക്കിക്കൊടുക്കുന്നു.
2. ലോഭത്തിന്‌ സ്വര്‍ണ്ണം എന്നൊരു അര്‍ത്ഥമുണ്ട്‌. സമ്പത്തിനെ നശിപ്പിയ്ക്കുന്നവള്‍. അനുഗ്രഹിയ്ക്കാന്‍
ഉദ്ദേശിയ്ക്കുന്നവരെ കഷ്ടപ്പെടുത്തുമെന്ന്‌ ഭാഗവത പുരാണത്തില്‍ പറയുന്നുണ്ട്‌.
172. നിസ്സംശയാ
1. സംശയം ഇല്ലാത്തവള്‍. ഗുരുസ്വരൂപയായ ഭഗവതിയ്ക്ക് സംശയം ഉണ്ടാകാന്‍ തരമില്ല.
2. സമ്യക്കാകും വണ്ണം ഉള്ള ശയം ഇല്ലാത്തവള്‍. നിരാധാരയായ ഭഗവതിയ്ക്ക് കിടയ്ക്കയുണ്ടെന്ന്
പറയാന്‍ പറ്റില്ല.
3. ശയം എന്നതിന് ഉറക്കം എന്നൊരു അര്‍ത്ഥം. ജഗജ്ജനനിയായ ഭഗവതിക്ക് ഉറങ്ങാനെവിടെ സമയം.
173. സംശയഘ്നീ
1. സംശയത്തെ ഇല്ലാതാക്കുന്നവള്‍. ഭഗവതി ഗുരുസ്വരൂപയായതു കാരണം ഭക്തരുടെ സംശയങ്ങള്‍ തീര്‍ത്തുകൊടുക്കുന്നു. ഭിദ്യതേ ഹൃദയഗ്രന്ഥിഃ ഛിദ്യന്തേ സംര്‍വ്വസംശയാഃ എന്നുണ്ട്‌.
2. സംശയത്താല്‍ ഹനിയ്ക്കുന്നവള്‍. മായയുടെ സ്വരൂപം തന്നെ സങ്കല്‍പ്പങ്ങളും സംശയങ്ങളുമാണ്‌. സംശയങ്ങളും സങ്കല്‍പങ്ങളും ഉള്ള സംസാരികളെ കഷ്ടപ്പെടുത്തുന്നതും ഭഗവതിതന്നെയാണ്‌.
175. ഭവനാശിനീ
1. ഭവത്തെ സംസാരത്തെ ഇല്ലാതാക്കുന്നവള്‍
2. മൂലാധാരത്തിലുള്ള ജീവശിവന്‍ സഹസ്രാരത്തിലെ പരമശിവനോടു കൂടുമ്പോഴാണ്‌ മുക്തി. അതോടെ ജീവശിവന്‍ ഇല്ലാതാകും. അതിന്‌ വഴിവെയ്ക്കുന്നത്‌ മൂലാധാരത്തില്‍നിന്ന്‌ ഉറങ്ങിയെണീയ്ക്കുന്ന ഭഗവതിതന്നെയായ കുണ്ഡലിനീശക്തിയാണ്‌. ഭവന്‍തന്നെയായ ജീവശിവനെ ഇല്ലാതാക്കുന്നതുകൊണ്ട്‌
ഭവനാശിനീ
3. ഭവനത്തെ അശിയ്ക്കുന്നവള്‍. ഗൃഹത്തെ അനുഭ വിയ്ക്കുന്നവള്‍. ത്രിലോകഗൃഹസ്ഥയായ ഭഗവതിയാണ്‌ ശരിയ്ക്കും ഏറ്റവും വിലിയ ഗൃഹസ്ഥ.
4. ഭവനം എന്നതിന്‌ വാസ്തവം എന്നൊരു അര്‍ത്ഥം ഉണ്ട്‌. വാസ്തവമായുള്ളതിനെ അനുഭവിയ്ക്കുന്നവള്‍. നമ്മുടെ അനുഭവങ്ങളെല്ലാം മാറിമറയുന്നവയും അസ്ഥിരങ്ങളും അതിനാല്‍ തന്നെ അസത്യങ്ങളുംആണ്‌.
176. നിര്‍വ്വികല്‍പാ
1. വികല്‍പ്പം ഇല്ലാത്തവള്‍. ഇല്ലാത്ത ഒരു വസ്തുവിനെ കുറിച്ച്‌ കേട്ടിട്ടുണ്ടാകുന്ന അറിവാണ്‌ വികല്‍പ്പം
2. പക്ഷാന്തരം എന്നൊരു അര്‍ത്ഥം വികല്‍പ്പത്തിനുണ്ട്‌. സത്യമായ വസ്തുവിന്‌ പക്ഷാന്തരം ഉണ്ടാകാന്‍ വഴിയില്ലാത്തതിനാല്‍ നിര്‍വ്വികല്‍പ്പാ. സത്യമായിട്ടുള്ളത്‌ ഭഗവതിതന്നെയാണ്‌.
3. ഞാന്‍ എന്നോ നീ എന്നോ വ്യത്യാസം അനുഭവപ്പെടാത്ത നിര്‍വ്വികല്‍പ്പസമാധിസ്വരൂപാ
4. നാനവിധസങ്കല്‍പ്പങ്ങള്‍ ഇല്ലാത്തവള്‍.
177. നിരാബാധാ
1. ആബാധയില്ലാത്തവള്‍. ആബാധാ എന്നാല്‍ ഉപദ്രവം. ഭഗവതി യാതൊരുവിധ ഉപദ്രവങ്ങളും ഏല്‍ക്കാത്തവളാണ്.
2. ആബാധിയ്ക്കുക എന്നാല്‍ തെറ്റായി വാദിക്കുക എന്നര്‍ത്ഥം വരാം. തെറ്റായ വാദം ഇല്ലാതാക്കുന്നവള്‍.
3. ഏകാന്തതയുള്ളവള്‍
178. നിര്‍ഭേദാ
1. ഭേദം ഇല്ലാത്തവള്‍. രണ്ട്‌ എന്ന ഭാവം വരുമ്പോഴാണ്‌ ഭേദത്തിന്‌ ഇടം കിട്ടുന്നത്‌. ഭഗവതിയ്ക്ക്‌ രണ്ട്‌ എന്ന്‌ ഭാവമേ ഇല്ല.
2. പിളര്‍ക്കുന്നവള്‍. ഭഗവതിയുടെ മായാശക്തിയാണ്‌ രണ്ട്‌ എന്ന ഭാവമുണ്ടാക്കുന്നത്‌.
3. നിഷ്പക്ഷതയുള്ളവള്‍
4. ചതുരുപായങ്ങളിലൊന്നായ ഭേദം പ്രയോഗിയ്ക്കാത്ത വള്‍.അപാരകരുണാമൂര്‍ത്തിയായതി നാല്‍ ഭേദം പ്രയോഗിയ്ക്കേ വിഷയം വരുന്നില്ല.
179. ഭേദനാശിനീ
1. ഭേദത്തെ നശിപ്പിയ്ക്കുന്നവള്‍. രണ്ട് എന്ന ഭാവം നശിപ്പിച്ച് ഒന്ന് എന്ന് ഭാവമാകുന്ന നിര്‍വ്വികല്‍പ്പസമാധ്യ വസ്ഥ തരുന്നവള്‍.
2. ഭേദത്തിന് ഉപജാപം എന്നൊരു അര്‍ത്ഥം. ഉപജാപം ഇല്ലാതാക്കുന്നവള്‍.
180.നിര്‍ന്നാശാ
1. നാശമില്ലാത്തവള്‍.
2. ഭക്തര്‍ക്ക് നാശം ഇല്ലാതാക്കുന്നള്‍
181. മൃത്യുമഥനീ
1. മൃത്യുവിനെ മഥിയ്ക്കുന്നവള്‍. മരണം ഇല്ലാക്കുന്നവള്‍
2. മൃത്യുവിനാല്‍ മഥിയ്ക്കുന്നവള്‍. സംസാരികളെ ജനനമരണങ്ങള്‍ കൊണ്ട്‌ മഥിയ്ക്കുന്നവള്‍
3. ശിവന്‍ അന്തകാന്തകനാണ്‌. ശിവപത്നിയായതിനാല്‍ മൃത്യുമഥനീ
182. നിഷ്ക്രിയാ
1. ക്രിയയില്ലാത്തവള്‍. പരിപൂര്‍ണ്ണയായതുകൊണ്ട്‌ ഭഗവതിക്ക്‌ ഒന്നും ചെയ്യാനില്ല.
2. ജീവസ്വരൂപിണിയായ ഭഗവതിയുടെ സാന്നിദ്ധ്യം ഉണ്ടായാല്‍ മതി ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തനനിരതങ്ങളാകും. പക്ഷേ ജീവന്‍ ക്രിയയൊന്നും ഇല്ലാതെ ഇരിയ്ക്കുന്നു. അതിനാല്‍ നിഷ്ക്രിയാ.
3. ക്രിയഃ എന്നതിന്‌ മേടം രാശി എന്നര്‍ത്ഥമുണ്ട്‌. രാശികളില്‍ ആദ്യത്തേതായ മേടം രാശിതന്നെ ഭഗവതിയ്ക്ക്‌ ബാധകമല്ല. പിന്നെ ബാക്കിരാശികളും ഭഗവതിയെ ബാധിയ്ക്കില്ല എന്ന്‌ പ്രത്യേകം പറയേതില്ല.
4. ഗര്‍ഭാധാനാദി സംസ്കാരങ്ങള്‍ക്ക്‌ ക്രിയ എന്നു പറയാറുണ്ട്‌. അതൊന്നും തന്നെ ഭഗവതിക്ക്‌ ബാധകമല്ല.
183. നിഷ്പരിഗ്രഹാ
1. പരിഗ്രഹം ഇല്ലാത്തവള്‍. സ്വീകരിയ്ക്കല്‍ ഇല്ലാത്തവള്‍. എല്ലാതിലും ദേവി നിറഞ്ഞിരിയ്ക്കുന്നതിനാല്‍
ഒന്നും തന്നെ പരിഗ്രഹിയ്ക്കേണ്ടതില്ല.
2. പരിഗ്രഹത്തെ ഇല്ലാതാക്കുന്നവള്‍. ആദ്ധ്യാത്മിക സാധനയ്ക്കുതകുന്ന വിധം അപരിഗ്രഹം
പരിപാലിപ്പിയ്ക്കുന്നവള്‍.
3. പരിഗ്രഹന്‍ എന്നതിന്‌ വിഷ്ണു എന്നര്‍ത്ഥമുണ്ട്‌. ശ്രീഭഗവതിയുടെ ശാപം കാരണം ചിതലുകള്‍
വില്ലിന്റെ ഞാണ്‌ മുറിയ്ക്കുകയും വിഷ്ണുവിന്റെ തലതെറിച്ചു പോകുകകയും ചെയ്തിട്ടുണ്ട്‌. അതിനാല്‍ നിഷ്പരിഗ്രഹാ
4. പരിഗ്രഹത്തിന്‌ മൂലധനം എന്നൊരു അര്‍ത്ഥമുണ്ട്‌. നമുക്ക്‌ ഒരു കാര്യം തുടങ്ങാന്‍ മൂലധനം വേണം. ഭഗവതിതന്നെ മൂലമായതുകൊണ്ട്‌ വേറെ ഒരു മൂലധനത്തിന്റെ ആവശ്യമില്ല.
5. ശാപം എന്നൊരര്‍ത്ഥം പരിഗ്രഹത്തിനുണ്ട്‌. പരമകൃപാമയിയായ അമ്മയ്ക്ക്‌ ശപിയ്ക്കാന്‍ പറ്റില്ല. ശാപമില്ലാതാക്കുന്നവള്‍ എന്നും അര്‍ത്ഥമാകാം. മക്കളുടെ വാശിപോലുള്ള മനസ്താപമാണ്‌ ശാപമായി മാറുന്നത്‌. അത്‌ ഇല്ലാതാക്കുന്നവള്‍.
6. പരിഗ്രഹത്തിന്‌ മനസ്സിലാക്കല്‍ എന്നര്‍ത്ഥം വരാം. ഭഗവതിയെ മനസ്സിലാക്കാന്‍ ആര്‍ക്കും തന്നെ കഴിയാത്തതുകൊണ്ട്‌ നിഷ്പരിഗ്രഹാ.
7. ബന്ധനില്ലാത്തവള്‍
8. ഭര്‍ത്താവിനും പരിഗ്രഹം എന്നു പറയാം. പരാശക്തിയെ ഭരിയ്ക്കുന്ന ഭര്‍ത്താവാരാണ്‌ ഉള്ളത്‌.
9. ഗ്രഹണം എന്നും അര്‍ത്ഥമുണ്ട്‌ പരിഗ്രഹത്തിന്‌. ഭഗവതിയെ പിടിയ്ക്കാന്‍ പറ്റിയ ഗ്രഹങ്ങള്‍ ഇല്ലതന്നെ.
184. നിസ്തുലാ
1. തുല്യതയില്ലാത്തവള്‍
2. ഭഗവതിയെ ഉപമിയ്ക്കാന്‍ വേറെ ഒന്നും ഇല്ലാത്തതിനാല്‍ നിസ്തുലാ
3. തുലാശബ്ദത്തിന്‌ അളവ്‌ എന്നര്‍ത്ഥമുണ്ട്‌. അളവില്ലാത്തവള്‍
4. കതകിന്റെ തഴുതിന്‌ തുലാ എന്ന്‌ പറയും. തഴുതില്ലാത്തവള്‍. ഭക്തരുടെ മുന്നില്‍ അമ്മയുടെ വാതിലിന്‌ തഴുതില്ല.
5. തുലാഎന്നതിന്‌ തുലാസ്സ്‌ എന്നര്‍ത്ഥമുണ്ട്‌. ഭക്തര്‍ക്ക്‌ ഭഗവതി അനുഗ്രഹം അളന്നു തൂക്കിയല്ലകൊടുക്കുന്നത്‌. അതിനാല്‍ നിസ്തുലാ
185.നീലചികുരാ
1. നീലമായ ചികുരമുള്ളവള്‍. കറുത്ത തലമുടിയുള്ളവള്‍
2. നീലശബ്ദത്തിന്‌ ഇരുട്ട്‌ എന്നര്‍ത്ഥമുണ്ട്‌. ഇരുട്ടാകുന്ന തലമുടിയോടു കൂടിയവള്‍.
186. നിരപായാ
1. അപായം ഇല്ലാത്തവള്‍ എന്നും ഭക്തര്‍ക്ക്‌ അപായം ഇല്ലാതാക്കുന്നവള്‍ എന്നും അര്‍ഥമാകാം.
2. അപായം എന്നാല്‍ ദൂരെ പോകല്‍ എന്നൊരു അര്‍ഥം. എങ്ങും നിറഞ്ഞു നില്‍ക്കുന്ന ഭഗവതിക്ക്‌ ദൂരെപോകല്‍ പറ്റാത്തതാണ്‌.
3. അപായത്തിന്‌ നാശം എന്നും അര്‍ഥമുണ്ട്‌ . ഭഗവതിക്ക്‌ നാശം ഇല്ല.
4. മുറിവ്‌ എന്നും അപായത്തിന്‌ അര്‍ഥമുണ്ട്‌. അഖണ്ഡ സച്ചിദാനന്ദസ്വരൂപിണിയായ ഭഗവതി മുറിവുണ്ടാക്കാന്‍ വഴിയില്ല.
187. നിരത്യയാ
1. അത്യയം ഇല്ലാത്തവള്‍ എന്നും അത്യയം ഇല്ലാതാക്കുന്നവള്‍ എന്നും അര്‍ത്ഥമാകം. അത്യയത്തിന്‌ മരണം എന്നര്‍ത്ഥം.
2. അത്യയത്തിന്‌ അതിക്രമം എന്നര്‍ത്ഥമുണ്ട്‌. അതിക്രമമില്ലാത്തവള്‍ എന്നുംഅതിക്രമമില്ലാതാക്കുന്നവള്‍
എന്നും.
3. അത്യയത്തിന്‌ ദോഷം എന്നര്‍ത്ഥമുണ്ട്‌. ഭഗവതി ദോഷമില്ലാത്തവളും ഭക്തരുടെ ദോഷം ഇല്ലാതാക്കുന്നവളും ആണ്‌.
4. പ്രയാസം എന്നും അത്യയശബ്ദത്തിന്‌ അര്‍ത്ഥമുണ്ട്‌. ഭഗവതിയ്ക്ക്‌ യാതൊരുവിധ പ്രയാസവും വരാന്‍വഴിയില്ല. ഭക്തരുടെ പ്രയാസങ്ങള്‍ ഭഗവതി ഇല്ലാതാക്കുകയും ചെയ്യും.
188. ദുര്‍ല്ലഭാ
1. ലഭിക്കാന്‍ വിഷമമുള്ളവള്‍. യോഗിമാര്‍ക്കുകൂടി ഭഗവതിയെ ലഭിക്കാന്‍ വിഷമമാണ്‌.
189. ദുര്‍ഗ്ഗമാ
1. അടുക്കാന്‍ വിഷമമുള്ളവള്‍
2. മനസ്സിലാക്കാന്‍ വിഷമമുള്ളവള്‍
190. ദുര്‍ഗ്ഗാ
1. വളരെ വിഷമിച്ച്‌ അടുക്കാവുന്നവള്‍. ഭഗവതിയുടെ അടുത്ത്‌ എത്തുന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല.
2. ദുര്‍ഗ്ഗമന്‍ എന്ന്‌ അസുരനെ വധിച്ചതുകൊണ്ട്‌ ദുര്‍ഗ്ഗാ എന്ന പേരുവന്നൂ എന്ന്‌ ദേവീമാഹാത്മ്യത്തില്‍ കാണാം.
3. ഒമ്പതുവയസ്സുകാരിയായ കന്യക എന്നൊരു അര്‍ത്ഥമുണ്ട്‌. ഭഗവതി നിത്യകന്യകയാണ്‌.
4. ദുര്‍ഗ്ഗമാളദുര്‍ഗ്ഗാ എന്നാക്കുകയാണെങ്കില്‍ അദുര്‍ഗ്ഗാ എന്ന്‌ വരും. ഒട്ടും വിഷമമില്ലാതെ അടുക്കാവുന്നവള്‍ എന്ന്‌ അപ്പോള്‍ അര്‍ത്ഥം വരും. ഭക്തി തികഞ്ഞവര്‍ക്ക്‌ യാതൊരുവിധത്തിലുള്ള വിഷമവും കൂടാതെ ഭഗവതിയോട്‌ അടുക്കാം.
191. ദുഃഖഹന്ത്രീ
1. ദുഃഖത്തെ ഹനിക്കുന്നവള്‍. ലോകത്തിനുമുഴുവന്‍ ദുഃഖമില്ലാതാക്കുന്നവള്‍.
192. സുഖപ്രദാ
1. സുഖത്തെ ദാനം ചെയ്യുന്നവള്‍
2. സുഖം എന്നതിന്‌ സ്വര്‍ഗം എന്നൊരു അര്‍ഥമുണ്ട്‌. ഇഹലോകത്തില്‍ സുഖവും പിന്നെ പരലോകത്തില്‍
സ്വര്‍ഗവും മോക്ഷത്തില്‍ പരമസുഖം തരുന്നവള്‍
3. സുഖത്തിന്‌ ജലം എന്നും അര്‍ഥമുണ്ട്‌. ജീവജാലങ്ങള്‍ക്കെല്ലാം ജലം കൊടുക്കുന്നത്‌
ഭഗവതി തന്നെയാണ്‌.
4. ജ്യോത്സ്യത്തില്‍ നാലാം ഭാവത്തിന്‌ സുഖം എന്നു പറയാറുണ്ട്‌. നാലാംഭാവം കൊണ്ടാണ്‌ കുടുംബത്തെ
ചിന്തിക്കുന്നത്‌. ഫലത്തില്‍ കുടുംബത്തെ ദാനം ചെയ്യുന്നവള്‍.
193. ദുഷ്ടദൂരാ
1. ദുഷ്ടന്മാര്‍ക്ക്‌ ദൂരയായിട്ടുള്ളവള്‍. ദൂരാ എന്നാല്‍ അപ്രാപ്യാ എന്നര്‍ഥം. ദുഷ്ടന്മാര്‍ക്ക്‌ ഭഗവതിയെ
ഭജിക്കാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ ഭഗവതി അകലെ ആണെന്നു തോന്നും. ആ അധമബോധം ദുഷ്ടതയുടെ ഫലമാണ്‌.
2. ദുഷ്ടതകളില്‍നിന്ന്‌ ദൂരാ.
194. ദുരാചാരശമനീ
1. ദുരാചാരത്തെ ശമിപ്പിക്കുന്നവള്‍. ഭഗവതി ഭക്തരുടെ ദുരാചാരത്തെ ശമിപ്പിക്കുന്നു.
2. ദുരാചാരത്താല്‍ ശമിക്കപ്പെടുന്നവള്‍. ഭക്തര്‍ ദുരാചാരങ്ങള്‍ക്ക്‌ അടിമപ്പെടുമ്പോള്‍ ഭഗവദനുഭവം കുറഞ്ഞുവരും.
3. ദുരാചാരത്തെ ശമനം ചെയ്യിക്കുന്നവള്‍. ശമനം എന്നാല്‍ ചവയ്ക്കല്‍ എന്നര്‍ഥം. പശുക്കളും മറ്റും ഭക്ഷിച്ചതു പിന്നെയും ചവയ്ക്കുന്നതുപോലെ ദുരാചാരങ്ങള്‍ ചെയ്താല്‍ അത്‌ വീണ്ടും വീണ്ടും ഓര്‍മവരും. അതില്‍നിന്ന്‌ പുതിയസങ്കല്‍പ്പങ്ങള്‍ ഉണ്ടായിവരികയും കര്‍മങ്ങള്‍ക്ക്‌ വഴി വയ്ക്കുകയും ചെയ്യന്നു. ഭഗവതിയുടെ മായാശക്തിതന്നെ ആണ്‌ ഇതെല്ലാം ചെയ്യിക്കുന്നത്‌.
4. ദുരാചാരങ്ങള്‍ക്ക്‌ ശമനിയായിട്ടുള്ളവള്‍. ശമനീ എന്നതിന്‌ രാത്രി എന്നര്‍ഥം. ദുരാചാരങ്ങള്‍ അധികം നടക്കുന്ന രാത്രിയും ഭഗവതിതന്നെ ആണ്‌. ഭഗവതിക്ക്‌ ദുരാചാരം സദാചാരം എന്നവ്യത്യാസം ഇല്ലാത്തതിനാല്‍ രണ്ടിനും ഒരുപോലെ ആധാരമായിട്ടുള്ളവളാണ്‌.
195. ദോഷവര്‍ജിതാ
1. ദോഷമില്ലാത്തവള്‍
2. രാഗദ്വേഷാദികള്‍ക്ക്‌ ദോഷം എന്നു പേരുണ്ട്‌. രാഗദ്വേഷാദികളില്ലാത്തവള്‍.
3. ദോഷത്തിന്‌ പ്രദോഷം എന്നൊരു അര്‍ഥമുണ്ട്‌. പ്രദോഷമെന്നാല്‍ അസ്തമയസന്ധ്യ.
പ്രദോഷമില്ലാത്തവള്‍. പ്രപഞ്ചസ്വരൂപിണിയായ ഭഗവതിക്ക്‌ പ്രപഞ്ചത്തിന്റെ ഒരു മൂലയ്ക്ക്‌ സൂര്യന്‍
അസ്തമിച്ചാലെന്ത്‌? ഉദിച്ചലെന്ത്‌?
4. ദോഷത്തിന്‌ ഇരുട്ട്‌ എന്നൊരര്‍ഥമുണ്ട്‌. ചിത്സ്വരൂപിണിയായ ഭഗവതിക്ക്‌ ഇരുട്ടുണ്ടാകാന്‍ വഴിയില്ല.
196. സര്‍വ്വജ്ഞാ
1. എല്ലാം അറിയുന്നവള്‍. ഭഗവതിയറിയാത്ത ഒന്നും തന്നെ ഇല്ല.
2. സര്‍വ്വജ്ഞന്‍ എന്നതിന്‌ ശിവനെന്നും വിഷ്ണുവെന്നും അര്‍ത്ഥമുണ്ട്‌. അവരുടെ പത്നിമാരായ ഗൗരിയും ലക്ഷ്മിയും ഭഗവതിതന്നെ ആണ്‌.
197. സാന്ദ്രകരുണാ
1. സാന്ദ്രമായ കരുണയോടു കൂടിയവള്‍. ഇടതടവില്ലാതെ കരുണചെയ്യുന്നവള്‍.
2. സാന്ദ്രം എന്നതിന്‌ മനോഹരം എന്നൊരു അര്‍ത്ഥം. മനോഹരമായ കരുണയോടു കൂടിയവള്‍.
198. സമാനാധികവര്‍ജ്ജിതാ
1. ഭഗവതിയ്ക്ക്‌ സമാനമായി വസ്തുവോ വ്യക്തിയോ ഇല്ല. ഭഗവതിയേക്കാള്‍ മേലയായിട്ടും ഒന്നും ഇല്ല.
199. സര്‍വശക്തമയീ
1. സര്‍വദേവന്മാരുടെയും ശക്തി ഉള്‍ക്കൊള്ളുന്നവള്‍. മഹിഷാസുരനിഗ്രഹത്തിന്‌ ഭഗവതി പ്രത്യക്ഷപ്പെടുന്നത്‌ എല്ലാദേവന്മാരുടേയും ചൈതന്യം ഉള്‍ക്കൊണ്ടിട്ടാണ്‌.
2. ബഗളാമുഖീ, ബാലാ തുടങ്ങിയുള്ള ശക്തികളെല്ലാം ദേവിതന്നെ ആയതുകൊണ്ട്സര്‍വശക്തിമയീ
3. ലോകത്തില്‍ കാണുന്ന എല്ലാം തന്നെ ശക്തിയുടെ ഭാവഭേദങ്ങളാണ്‌ അതിനാല്‍ സര്‍വശക്തിമയീ
4. സര്‍വന്‍ എന്നതിന്‌ ശിവന്‍ എന്ന്‌ അര്‍ഥമുണ്ട്‌. ശിവന്റെ ശക്തിയായതുകൊണ്ട്‌ സര്‍വശക്തിമയീ
5. സര്‍വന്‍ എന്നതിന്‌ വിഷ്ണു എന്നും അര്‍ഥമുണ്ട്‌. വിഷ്ണുവിന്റെ ശക്തിയായ ശ്രീഭഗവതിയും ദേവിതന്നെ ആയതുകൊണ്ട്‌ സര്‍വശക്തിമയീ
200. സര്‍വ്വമങ്ഗളാ
1. സര്‍വ്വര്‍ക്കും മങ്ഗളങ്ങള്‍ നല്‍കുന്നവള്‍
2. സര്‍വ്വരിലും വച്ച്‌ മങ്ഗളാ. ഭഗവതിയെപ്പോലെ മങ്ഗളത്വം തികഞ്ഞ്‌ ആരുണ്ട്‌?
3. മങ്ഗളാ എന്നതിന്‌ പതിവ്രതാ എന്നൊരര്‍ഥം. സര്‍വ്വരിലും വച്ച്‌ പതിവ്രതാ. ഭഗവതിയുടെ
പാതിവ്രത്യത്തെ വെല്ലാന്‍ ആരുമില്ല.
201. സദ്ഗതിപ്രദാ
1. സദ്ഗതി പ്രദാനം ചെയ്യുന്നവള്‍. സദ്ഗതി എന്നാല്‍ മോക്ഷം
2. ധന്യ ശ്രേയസ്സ്‌ സുഖാവസ്ഥ എന്നെല്ലാം സദ്ഗതിയ്ക്ക്‌ അര്‍ത്ഥമാകം. അവ പ്രദാനം ചെയ്യുന്നവള്‍.
3. നല്ല ഗതി പ്രദാനം ചെയ്യുന്നവള്‍. നേരെ നടക്കാന്‍ വഴിയുണ്ടാക്കുന്നവള്‍.
4. ഗതിയ്ക്ക്‌ അറിവ്‌ എന്ന്‌ അര്‍ത്ഥം ഉണ്ട്‌. നല്ല അറിവുണ്ടാക്കിത്തരുന്നവള്‍.
5. ആശ്രയം എന്നൊരു അര്‍ത്ഥം ഗതിയുക്കുണ്ട്‌. നല്ല ആശ്രയം ഉണ്ടാക്കിത്തരുന്നവള്‍.
202. സര്‍വ്വേശ്വരീ
1. സര്‍വ്വരുടേയും ഈശ്വരി
2. എല്ലാത്തിന്റേയും ആധിപത്യമുള്ളവള്‍.
3. സര്‍വ്വേശ്വരന്റെ പത്നി. പരമേശ്വരപത്നി.
4. വിഷ്ണുവിന്റെ പത്നി എന്നും അര്‍ത്ഥമാകാം.
203. സര്‍വ്വമയീ
1. എല്ലാം ചേര്‍ന്നിട്ടുള്ളവള്‍
2. പ്രകൃതി ബോധം അഹങ്കാരം അഞ്ചു തന്മാത്രകള്‍, പത്തിന്ദ്രിയങ്ങള്‍, പഞ്ചഭൂതങ്ങള്‍. മനസ്സ്
എന്നിവയെല്ലാം ശക്തിസ്വരൂപിണിയായ ഭഗവതിയുടെ
ഭാഗങ്ങളാണ്. ഈ തത്ത്വങ്ങള്‍ കൊണ്ടാണ്
പ്രപഞ്ചം ഉണ്ടാക്കിയിട്ടുള്ളത്. അതിനാല്‍ സര്‍വമയീ.
204. സര്‍വ്വമന്ത്രസ്വരൂപണീ
1. എല്ലാ മന്ത്രങ്ങളും നാദബ്രഹ്മസ്വരൂപിണിയായ ഭഗവതിയുടെ ആവിര്‍ഭാവമാണ്‌. അതിനാല്‍ സര്‍വ്വമന്ത്രസ്വരൂപിണീ
2. മനനാല്‍ ത്രായതേ ഇതി മന്ത്രഃ. ചിന്തയില്‍ നിന്ന്‌ രക്ഷിയ്ക്കുന്നത്‌ മന്ത്രം. ചിന്തയില്‍നിന്ന്‌ രക്ഷിയ്ക്കുന്നതെല്ലാം ഭഗവതിയുടെ സ്വരൂപം തന്നെ ആണ്‌.
3. സ്വരൂപിണീ എന്നതിന്‌ അറിയുന്നവള്‍ എന്ന്‌ അര്‍ത്ഥം വരാം. രഹസ്യമായി പറയുന്നതെല്ലാം അറിയുന്നവള്‍.
4. എല്ലാ മന്ത്രങ്ങളും അറിയുന്നവള്‍
205. സര്‍വ്വയന്ത്രാത്മികാ
1. ബാലായന്ത്രം മാതങ്ഗീയന്ത്രം മുതലായുള്ള എല്ലാ യന്ത്രങ്ങളിലും ഭഗവതിയുടെ ശക്തിയുടെ വകഭേദങ്ങളാണ് ഉള്ളത്.
2. മനുഷ്യന്‍ ഉപയോഗിയ്ക്കുന്ന മരം കടയാനുള്ള യന്ത്രം, വെള്ളം കോരാനുള്ള യന്ത്രം തുടങ്ങി
എല്ലാതിലും ഭഗവതിയുടെ ശക്തിതന്നെയാണ് ഉള്ളത്.
3. ഇന്ദ്രിയങ്ങളെ നിയന്ത്രിയ്ക്കുന്ന എന്ന അര്‍ത്ഥത്തിലും യന്ത്രശബ്ദം ഉപയോഗിയ്ക്കാം. ഇന്ദ്രിയനിഗ്രഹത്തിനുള്ള പ്രയത്‌നവും ഭഗവതിതന്നെയാണ്.
4. ലോകത്തിന്റെ എല്ലാനിയന്ത്രണവും ഭഗവതിയുടെ കയ്യിലാണെന്നുള്ളതുകൊണ്ട് സര്‍വ്വയന്ത്രാത്മികാ
206. സര്‍വ്വതന്ത്രരൂപാ
1. എല്ലാവിധ തന്ത്രശാസ്തങ്ങളും പ്രതിപാദിയ്ക്കുന്നത്‌ ഭഗവതിയെ കുറിച്ചു തന്നെ ആണ്‌. അതിനാല്‍ സര്‍വ്വതന്ത്രരൂപാ.
2. രൂപം എന്നതിന്‌ ശരീരം എന്നര്‍ത്ഥമുണ്ട്‌. തന്ത്രങ്ങള്‍ ദേവിയുടെ ഓരോരോ ശരീരഭാഗങ്ങളാണ്‌. ഉദാഹരണത്തിന്‌ കാമികം എന്ന ഗ്രന്ഥം ഭഗവതിയുടെ പാദമാണ്‌. അതിനാല്‍ സര്‍വ്വതന്ത്രരൂപാ.
3. കുടുംബകാര്യം എന്നൊരു അര്‍ത്ഥം തന്ത്രത്തിനുണ്ട്‌. ഭക്തരുടെ കുടുംബകാര്യം പോലും ഭഗവതിയുടെ രൂപമാണ്‌. എല്ലാകാര്യങ്ങളിലും ഭഗവതിയെ കാണുന്നതാണ്‌ ഉന്നതമായ ഭക്തിയുടെ അവസ്ഥ.
4. സ്വരാഷ്ട്രചിന്തയേയും തന്ത്രം എന്നു പറയാം. സ്വരാഷ്ട്രചിന്ത ചെയ്യുന്നവര്‍ ഭഗവതിയുടെ രൂപത്തെ തന്നെയാണ്‌ ധ്യാനിയ്ക്കുന്നത്‌.
207. മനോന്മനീ
1. രണ്ട് എന്ന തോന്നല്‍ വരാത്ത അവസ്ഥയാണ് മനോന്മത്വം. സാധനാപഥത്തില്‍ ജീവാത്മാവ് ഭ്രൂമദ്ധ്യത്തിനും ബഹ്മരന്ധ്രത്തിനും ഇടയിലെത്തിയിരിയ്ക്കുമ്പോള്‍ ഈ അവസ്ഥ അനുഭവിയ്ക്കന്നു എന്നു കാണുന്നു. നിര്‍വ്വികല്‍പ്പസമാധ്യവസ്ഥ എന്നും പറയാവുന്നതാണ്. ആ അവസ്ഥയിലുള്ളവള്‍.
2. യോഗശാസ്ത്രത്തില്‍ മനോന്മനീ എന്നൊരു മുദ്രയുണ്ട്. ഈ മുദ്രയുടെ ലക്ഷണം ഇമവെട്ടാത്തതും, ശ്വാസനിശ്വാസങ്ങള്‍ നിലച്ചതും, മനസ്സില്‍ സങ്കല്‍പ്പ വികല്‍പ്പങ്ങള്‍ നിലച്ചതും ശാന്തമായതും ആയ അവസ്ഥയാണ്. മനോന്മനമുദ്രാവസ്ഥയുള്ളവള്‍ മനോന്മനീ.
3. മനസ്സിനെ ഉത്കഷ്ടജ്ഞാനയുക്തമാക്കുന്നതുകൊണ്ട് മനോന്മനീ. ഭഗവതിയുടെ കൃപയാല്‍ ഉത്കഷ്ടജ്ഞാനം ഉണ്ടാകുന്നു.
208. മാഹേശ്വരീ
1. മഹേശ്വരന്‍ ത്രിഗുണാതീതനാണ്‌. ത്രിഗുണത്തിന്‌ വൈഷമ്യമില്ലാത്ത അവസ്ഥയില്‍ മഹേശ്വരനില്‍ ലയിച്ചു കിടക്കുന്ന ശക്തിയായതിനാല്‍ മാഹേശ്വരീ
2. മഹേശ്വരശബ്ദത്തിന്‌ ശിവന്‍ എന്നും വിഷ്ണു എന്നും അര്‍ത്ഥം വരാം. ഇവരുടെ പത്നിമാരായ പാര്‍വ്വതീദേവിയ്ക്കും ലക്ഷ്മീദേവിയ്ക്കും ഈ പേരു യോജിയ്ക്കും. ഇവര്‍രണ്ടു പേരും ഭഗവതി തന്നെ ആണല്ലോ.
209. മഹാദേവീ
1. മഹതീ ദേവീ. വലിയ ശരീരമുള്ള ദേവി. പ്രകൃതിസ്വരൂപിണിയായ ദേവിയുടെ ശരീരം അളക്കാന്‍
പറ്റുന്നതിനെക്കാള്‍ വലുതാണ്‌.
2. മഹ്ധാതുവിന്‌ പൂജ എന്നര്‍ഥമുണ്ട്‌. പൂജിക്കപ്പെടേണ്ട ദേവി.
3. ശിവന്റെ അഷ്ടമൂര്‍ത്തികളില്‍ ഒരു മൂര്‍ത്തി ചന്ദ്രനാണ്‌. ചന്ദ്രന്റെ രൂപത്തിലുള്ള ശിവന്‌ മഹാദേവന്‍ എന്നാണ്‌ നാമം. ചന്ദ്രന്റെ ഇഷ്ടപത്നിയായ രോഹിണിക്ക്‌ അതുകൊണ്ടുതന്നെ മഹാദേവീ എന്നു പേരുണ്ട്‌. ഈ ദേവിയാണ്‌ ഗണ്ഡകീനദിയിലെ ചക്രതീര്‍ഥത്തിലെ അധിഷ്ഠാനദേവത. ദേവിയുടെ തീര്‍ഥങ്ങളില്‍ വളരെ പ്രാധാന്യമുള്ളതാണ്‌ ഈ തീര്‍ഥം.
210. മഹാലക്ഷ്മീ
1. മഹതിയായ ലക്ഷ്മി. പൂജിയ്ക്കപ്പെടേണ്ട ലക്ഷ്മി.
2. കോലാപുരം (കോലാപ്പൂര്‍) എന്ന തീര്‍ത്ഥാടനകേന്ദ്രത്തിലെ ദേവിയായ മഹാലക്ഷ്മിയെ
കുറിച്ചുകൂടിയാണ്‌ ഈ നാമം എന്ന്‌ വ്യാഖ്യാനങ്ങളില്‍ കാണുന്നു.
3. മഹാലന്‍ എന്ന അസുരനെ വധിച്ചവളും മഹാലസാ എന്നോ മഹാലക്ഷ്മീ എന്നോ പേരുള്ളവളും ആയ
ദേവി സഹ്യപര്‍വ്വതത്തില്‍ വസിയ്ക്കുന്നു എന്ന്‌ തന്ത്രപുസ്തകങ്ങളില്‍ കാണുന്നു,
4. ലക്ഷ്മീ എന്ന പദത്തിന്‌ ഐശ്വര്യം, സൗന്ദര്യം, ശോഭ, സൗഭാഗ്യം, മോക്ഷപ്രാപ്തി എന്നെല്ലാം
അര്‍ത്ഥമുണ്ട്‌. പുജിയ്ക്കപ്പെടേണ്ട ഈ ഗുണങ്ങളെല്ലാം ഉള്ളവള്‍ എന്ന്‌ അര്‍ത്ഥം.
5. മഹിഷാസുരനെ വധിച്ച രജോഗുണപ്രധാനയായ മഹാലക്ഷമീ എന്നും അര്‍ത്ഥം ആകാം.
211. മൃഡപ്രിയാ
1. മൃഡന്‍ എന്നാല്‍ ശിവന്‍ എന്നര്‍ത്ഥം. സൃഷ്ടിസ്ഥിതികര്‍ത്താവും സത്വഗുണപ്രധാനനും സകലര്‍ക്കും സുഖമുണ്ടാക്കുന്നവനും ആണ്‌ മൃഡന്‍ എന്ന അവസ്ഥയിലുള്ള ശിവന്‍. മൃഡന്റെ പ്രിയയായിട്ടുള്ളവള്‍.
2. മൃഡധാതുവിന്‌ സന്തോഷിപ്പിയ്ക്കുക, വരംകൊടുക്കുക എന്നീ അര്‍ത്ഥങ്ങള്‍ ഉണ്ട്‌. ഈ രണ്ടു കാര്യങ്ങളും ചെയ്യുന്നതില്‍ പ്രിയം ഉള്ളവള്‍.
212. മഹാരൂപാ
1. വിശിഷ്ടമായ രൂപമുള്ളവള്‍. പുരുഷന്‍, അവ്യക്തം, വ്യക്തം, കാലം എന്നിങ്ങനെ നാലുരൂപം പരബ്രഹ്മത്തിനുണ്ട്‌ എന്നു വിഷ്ണുപുരാണത്തില്‍ പറയുന്നു. ആ നാലുരൂപത്തിനേക്കാള്‍ വിശിഷ്ടമായ രൂപം ഉള്ളവള്‍.
213. മഹാപൂജ്യാ
1. പ്രാധാന്യമുള്ളവളും പൂജ്യയും ആയിട്ടുള്ളവള്‍. ത്രിമൂര്‍ത്തികള്‍ പൂജ്യരാണ്‌. അവരാല്‍ പൂജിക്കപ്പെടുന്ന ദേവി മഹാപൂജ്യയാണ്‌.
214. മഹാപാതകനാശിനീ
1. മഹാപാതകങ്ങളെ നശിപ്പിക്കുന്നവള്‍. ബ്രഹ്മഹത്യ, മദ്യസേവ, കളവ്‌, ഗുരുപത്നീഗമനം എന്നീ നാലും ഇവയിലൊന്നിന്‌ കൂട്ടുനില്‍ക്കലും ചേര്‍ത്ത്‌ അഞ്ച്‌ മഹാപാതകങ്ങള്‍. ഇതെല്ലാം ചെയ്തുപോയാലും ദേവീപ്രസാദം ഉണ്ടാകാന്‍ വഴി വന്നാല്‍ അതിനെല്ലാം ശമനം കിട്ടും.
215. മഹാമായാ
1. ബ്രഹ്മാദികളെപ്പോലും ബാധിക്കുന്ന മായയായതിനാല്‍ മഹാമായാ.
2. ഗംഗാദേവീ എന്നും മഹാമായാശബ്ദത്തിന്‌ അര്‍ഥമുണ്ട്‌.
3. തെറ്റിദ്ധരിപ്പിക്കുന്നതും ഇല്ലാത്തത്‌ ഉണ്ടെന്നു തോ ന്നിക്കുന്നതും ആയ ജാലവിദ്യ കാണിക്കുന്നവള്‍ എന്ന്‌ അര്‍ഥം വരാം. മായാശബ്ദത്തിന്‌ ജാലവിദ്യ എന്ന്‌ അര്‍ഥമുണ്ട്‌.
4. ശാഠ്യം, ക്രൂരത, ദയ, ജ്ഞാനം എന്നെല്ലാം മായാ ശബ്ദത്തിന്‌ അര്‍ഥമുണ്ട്‌. ഇതെല്ലാം ഉള്ളവള്‍. പ്രകൃ തീദേവിയില്‍ ഇതെല്ലാം നമുക്ക്‌ അനുഭവിക്കാവുന്ന തരത്തില്‍ ഉണ്ട്‌.
5. മായാശബ്ദത്തിന്‌ ബുദ്ധി എന്നും അര്‍ഥമുണ്ട്‌. ബുദ്ധി യുടെ കാര്യത്തിലും ഭഗവതിയെ മറികടക്കാന്‍ ആരുമില്ല.
216. മഹാസത്വാ
1. മഹത്തായിരിക്കുന്ന സത്വഗുണത്തോടു കൂടിയവള്‍. പ്രപഞ്ചത്തില്‍ പന്ത്രണ്ടില്‍ മൂന്നു ഭാഗം തമോഗുണവും നാലു ഭാഗം രജോഗുണവും അഞ്ചു ഭാഗം സത്വഗുണവുമാണത്രേ ഉള്ളത്‌. സത്വഗുണത്തിന്‌ ആധിക്യമുള്ള പ്രകൃതി ഭഗവതിതന്നെ ആയതിനാല്‍ മഹാസത്വാ.
2. പിശാച്‌, ഭൂതം എന്നിത്യാദി ഭീകരരൂപങ്ങള്‍ക്ക്‌ സത്വം എന്നു പറയാറുണ്ട്‌. ഭീകരമായ രൂപവും ഭഗവതിക്കുണ്ട്‌.
3. ജീവന്‍ എന്ന്‌ സത്വശബ്ദത്തിന്‌ അര്‍ഥമുണ്ട്‌. ലോകത്തിലെ എല്ലാ ജീവന്മാരുടെയുംആകെത്തുകയാണ്‌ വിരാട്‌ പുരുഷസ്വരൂപം. ആ വിരാട്സ്വരൂപത്തിലുള്ളവള്‍.
4. പ്രാണന്‍ എന്നും സത്വത്തിന്‌ അര്‍ഥമാകാം. മഹാപ്രാണസ്വരൂപാ.
5. ബലം എന്നും സത്വത്തിന്‌ അര്‍ഥമുണ്ട്‌. വലിയ ബലമുള്ളവള്‍.
6. മഹാധൈര്യം ഉള്ളവള്‍ എന്നും ആകാം.
7. വളരെ ധനമുള്ളവള്‍ എന്നും അര്‍ഥമാകാം.
217. മഹാശക്തിഃ
1. മഹത്തായ ബലമുള്ളവള്‍. വലിയ ബലമുള്ളവള്‍
2. പൂജിക്കപ്പെടേണ്ട ശക്തി
3. ശക്തിക്ക്‌ ഉത്സാഹം, സാമര്‍ഥ്യം എന്നീ അര്‍ഥങ്ങളുണ്ട്‌. അവ ധാരാളമുള്ളവള്‍
218. മഹാരതിഃ
1. മഹത്തായ രതിയുള്ളവള്‍. സാധാരണ വിഷയങ്ങളോടുള്ള രതിയെക്കാള്‍ മഹത്തായ രതിയുള്ളവള്‍. ആത്മരതി മഹത്തായ രതിയാണ്‌.
2. ശിവനും ശക്തിയും തമ്മിലുള്ള രതിയാണ്‌ ഈ പ്രപഞ്ചം. അത്ര ഉദാത്തമായ രതിയുള്ളവള്‍
3. രതിക്ക്‌ ഉപസ്ഥം എന്നര്‍ഥം ഉണ്ട്‌. ഈ ലോകത്തെ മുഴുവന്‍ പ്രസവിച്ച ഉപസ്ഥമാണ്‌ ഭഗവതിയുടെ ഉപസ്ഥം. അതിനാല്‍ മഹാരതി.
4. രതിക്ക്‌ അനുരാഗം, പ്രീതി, സുഖം എന്നെല്ലാം അര്‍ഥം വരാം. പരമശിവനെ സംബന്ധിച്ചുള്ള മഹത്തായ അനുരാഗവും പ്രീതിയും സുഖവും കാരണം മഹാരതി.
219. മഹാഭോഗാ
1. യാതൊരുവളുടെ ഭോഗം മഹത്തായിരിയ്ക്കുന്നുവോ അവള്‍ മഹാഭോഗാ. ഭോഗശബ്ദത്തിന്‌ ആസ്വാദനം എന്നര്‍ത്ഥം. ഈ പ്രപഞ്ചം മുഴുവന്‍ ആസ്വാദനവിഷയ മായിരിയ്ക്കുന്ന ഭഗവതി മഹാഭോഗയാണ്‌.
2. ഭോഗശബ്ദത്തിന്‌ ഐശ്വര്യം എന്നര്‍ത്ഥം വരാം. അപ്പോള്‍ മഹത്തായ ഐശ്വര്യമുള്ളവള്‍.
3. ഭോഗത്തിന്‌ സുഖം എന്നും അര്‍ത്ഥമാകാം. മഹത്തായ സുഖമുള്ളവള്‍.
220. മഹൈശ്വര്യാ
1. മഹത്തായ ഐശ്വര്യമുള്ളവള്‍
2. ഐശ്വര്യത്തിന്‌ ഈശ്വരഭാവം എന്നര്‍ത്ഥം ഉണ്ട്‌. മഹത്തായ ഈശ്വരഭാവം ഉള്ളവള്‍.
221. മഹാവീര്യാ
1. മഹത്തായ വീര്യമുള്ളവള്‍. വീര്യം എന്നതിന്‌ പ്രഭവമുള്ളവള്‍.
2. വീര്യത്തിന്‌ തേജസ്സ്‌ എന്ന്‌ അര്‍ഥമുണ്ട്‌. നല്ല തേജസ്സുള്ളവള്‍.
3. വീര്യത്തിന്‌ സാമര്‍ഥ്യം എന്ന്‌ അര്‍ഥമുണ്ട്‌. ലോകജനനിക്ക്‌ മക്കളെ മുഴുവന്‍ പോറ്റാനുള്ള
മഹത്തായ സാമര്‍ഥ്യം ഇല്ലാതിരിക്കില്ല.
4. പരാക്രമം എന്നും വീര്യത്തിന്‌ അര്‍ഥമുണ്ട്‌. അസുരനിഗ്രഹത്തിന്‌ കാണിക്കുന്ന ആ വീര്യം
മഹത്തുതന്നെ ആണ്‌.
222. മഹാബലാ
1. മഹത്തായിരിക്കുന്ന ബലം ഉള്ളവള്‍.
2. ബലത്തിന്‌ സൈന്യം എന്ന്‌ അര്‍ഥമുണ്ട്‌. വലിയ സൈ ന്യമുള്ളവള്‍.
3. ദാര്‍ഢ്യം, സ്ഥൂലത എന്നീ അര്‍ഥങ്ങള്‍ ബലശ ബ്ദത്തിനുണ്ട്‌. പ്രകൃതീരൂപിണിയായ ഭഗവതിക്ക്‌ മഹ ത്തായ സ്ഥൂലതയും ദൃഢതയും ഉള്ളതിനാല്‍ മഹാബലാ.
4. ശുക്ലത്തിനും രക്തത്തിനും ബലം എന്ന്‌ പറയാം. ജനനത്തിനു കാരണങ്ങളാകുന്ന മഹത്തായ ഇവരണ്ടും ഭഗവതി തന്നെ ആണ്‌.
5. ബലഭദ്രന്‍ എന്നും ബലശബ്ദത്തിന്‌ അര്‍ഥമുണ്ട്‌. ബലഭദ്രന്‍ അനന്തനാണെന്ന്‌ പ്രസിദ്ധം. ഈ പ്രപഞ്ചം മുഴുവന്‍ വ്യാപിച്ച്‌ പിന്നെയും ദശാംഗുലം അധികം നില്‍ക്കുന്ന അനന്തനും ഭഗവതി തന്നെ.
6. ബലശബ്ദത്തിന്‌ കാക്ക എന്ന്‌ അര്‍ഥമുണ്ട്‌. യാതൊരുവളുടെ പ്രസാദത്താല്‍ ബലം (കാക്ക)
മഹത്ത്വത്തെ പ്രാപിച്ചുവോ അവള്‍ മഹാബലാ.
ഭഗവതിയുടെ പ്രസാദം കാരണമാണ്‌
യോഗവാസിഷ്ഠത്തില്‍ പ്രതിപാദിക്കുന്ന ഭുശുണ്ഡന്‍ എന്ന കാക്ക മഹത്ത്വം പ്രാപിച്ചത്‌.
223. മഹാസിദ്ധിഃ
1. മഹാസിദ്ധികള്‍ അണിമ എന്നു തുടങ്ങിയുള്ള അഷ്ടമഹാസിദ്ധികളാണ്‌ എന്നു പ്രസിദ്ധം. അതുള്ളവള്‍.
2. സ്കന്ദപുരാണത്തില്‍ അഷ്ടമഹാസിദ്ധികള്‍ വേറെ ഒരു തരത്തില്‍ പറയുന്നുണ്ട്‌. രസങ്ങളെല്ലാം തനിയെ ഉണ്ടാവല്‍, ദ്വന്ദങ്ങളാല്‍ തോല്‍പ്പിയ്ക്കപ്പെടായ്ക, അധമം ഉത്തമം എന്ന തോന്നല്‍ ഉണ്ടാവാതിരിയ്ക്കല്‍, സുഖവും ദുഖവും തുല്യമാകല്‍, കാന്തിയും ബലവും ഉണ്ടാകുക എന്ന വിശേഷം, പരമാത്മപ്രാപ്തിയ്ക്കുള്ള തപസ്സ്‌, ധ്യാനം മുതലായതിലുള്ള നിഷ്ഠ, ഇഷ്ടംപോലെ ചരിയ്ക്കാന്‍ കഴിയുക, എവിടേയും കിടക്കുകവാന്‍ കഴിയുക എന്നിവയാണ്‌ അവ. ഈ സിദ്ധികളുള്ളവള്‍.
224. മഹായോഗേശ്വരേശ്വരീ
1. മഹത്തുക്കളായ യോഗേശ്വരന്മാര്‍ക്ക്‌ ഈശ്വരീ.
2. യോഗേശ്വരന്‍ എന്ന്‌ ശ്രീകൃഷ്ണനെ പറയാറുണ്ട്‌. ശ്രീകൃഷ്ണന്‌ ഈശ്വരിയായിട്ടുള്ളവള്‍.
3. യോഗേശ്വരന്‍ എന്നതിന്‌ ശിവന്‍ എന്ന്‌ അര്‍ത്ഥം ഉണ്ട്‌. ശക്തിയുടെ സ്വാധീനം ഇല്ലെങ്കില്‍ ശിവന്‍ ശവം ആണെന്നാണ്‌ പറയാറുള്ളത്‌.
4. ഇന്ദ്രജാലക്കാരെയും യോഗേശ്വരന്‍ എന്നു പറയാം. ഇന്ദ്രജാലക്കാരില്‍ വച്ച്‌ ഈശ്വരിയായിട്ടുള്ളവള്‍.
പ്രഞ്ചമാകുന്ന ഇന്ദ്രജാലം പ്രദര്‍ശിപ്പിക്കുന്ന ഭഗവതി മഹായോഗേശ്വരേശ്വരി തന്നെ ആണ്‌.
225. മഹാതന്ത്രാ
1. മഹാതന്ത്രങ്ങളില്‍ പ്രതിപാദിക്കുന്നപ്പെടുന്നവള്‍ ആയതിനാല്‍ മഹാതന്ത്രാ. കുളാര്‍ണവം, ജ്ഞാനാര്‍ണവം തുടങ്ങി പലവിധത്തിലുള്ള തന്ത്രങ്ങളില്‍ പ്രതിപാദിക്കപ്പെടുന്നവള്‍.
2. ആ പലവിധതന്ത്രങ്ങളിലും വച്ച്‌ മേലെ ആയിട്ടുള്ള സ്വതന്ത്ര്യം എന്നുള്ള മഹാതന്ത്രത്തില്‍ പ്രതിപാദിക്ക പ്പെടുന്നവള്‍.
3. തന്ത്രശബ്ദത്തിന്‌ താത്പര്യം എന്നൊരു അര്‍ഥം ഉണ്ട്‌. മഹത്തായ താത്പര്യം ഉള്ളവള്‍. പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതസംഹാര തിരോധാനാനുഗ്രഹസ്വരൂപ ത്തിലുള്ള മഹത്തായ താത്പര്യം ഉള്ളവള്‍.
4. മരുന്ന്‌ എന്നും തന്ത്രശബ്ദത്തിന്‌ അര്‍ഥം ഉണ്ട്‌. സംസാരരോഗത്തിന്‌ ഒരേ ഒരു മരുന്നായിരിക്കുന്നത്‌ ഭഗവതിതന്നെ ആണ്‌.
5. തന്ത്രത്തിന്‌ കുടുംബകാര്യം എന്നും അര്‍ഥം വരാം. മഹത്തായിരിക്കുന്ന പ്രപഞ്ചത്തിലെ കുടുംബകാര്യം നടത്തുന്നവള്‍ ആയതിനാല്‍ മഹാതന്ത്രാ
6. തന്ത്രത്തിന്‌ നൂല്‌ എന്നൊരു അര്‍ഥം ഉണ്ട്‌. ഈ ചരാചരങ്ങളെ എല്ലാം കോര്‍ത്തിണക്കുന്ന മഹത്തായ നൂല്‌ ഭഗവതിതന്നെ ആണ്‌.
7. തന്ത്രത്തിന്‌ ഉപകരണം എന്നും അര്‍ഥം ആകാം. പരമാണുവിനെപ്പോലും മഹത്തായ ഉപകരണമായി
ഉപയോഗിക്കാന്‍ കഴിവുള്ള ഭഗവതി മഹാതന്ത്രമാണ്‌.
227. മഹാമന്ത്രാ
1. മന്ത്രങ്ങളില്‍ വച്ച്‌ മഹത്തായിട്ടുള്ളത്‌. അത്‌ ശ്രീവിദ്യയാണെന്ന്‌ തന്ത്രങ്ങളില്‍ കാണുന്നു.
2. വേദങ്ങളില്‍ പറയുന്ന അസംഖ്യം മന്ത്രങ്ങളെല്ലാം സത്യത്തെ കുറിച്ചുള്ളവയാണ്‌. സത്യവും ഭഗവതിയും
വേറെ അല്ല. അതിനാല്‍ മഹാമന്ത്രാ.
3. രാജകാര്യവിചാരം എന്ന്‌ മന്ത്രത്തിന്‌ അര്‍ഥം ഉണ്ട്‌. പ്രപഞ്ചമാകുന്ന രാജ്യത്തിന്റെ വിചാരം
നടത്തുന്നവള്‍ ആയതിനാല്‍ മഹാമന്ത്രാ.
228. മഹായന്ത്രാ
1. മഹത്തായ യന്ത്രങ്ങളുള്ളവള്‍. ശ്രീചക്രം മുതലായ യന്ത്രങ്ങള്‍, സ്വസ്തികം മുതലായ പദ്മങ്ങള്‍, അമൃതകുംഭം, മേരുചക്രം, ലിങ്ഗം എന്നിവയെല്ലാം യന്ത്രമായി കണക്കാക്കാവുന്നയാണത്രേ. ഇതെല്ലാം ഭഗവതിയെ യജിയ്ക്കാന്‍ ഉപയോഗിയ്ക്കാവുന്നതിനാല്‍ മഹായന്ത്രാ.
2. ഇന്ദ്രിയനിയന്ത്രണം തുടങ്ങിയുള്ള നിയന്ത്രണങ്ങളെല്ലാം നടത്തുന്നവള്‍ എന്നതിനാല്‍ മഹായന്ത്രാ.
229. മഹാസനാ
1. ഈ പ്രപഞ്ചം മുഴുവന്‍ ഭഗവതിയുടെ ഇരിപ്പിടമായതിനാല്‍ മഹാസനാ.
2. ഈ മഹത്തായിരിയ്ക്കുന്ന പ്രപഞ്ചം ഭഗവതിയില്‍ സ്ഥിതിചെയ്യുന്നതിനാലും മഹാസനാ.
3. മഹത്ത്‌ എന്നതിന്‌ ബോധം എന്നൊരു അര്‍ത്ഥം. പരമാണുമുതല്‍ പ്രപഞ്ചത്തിന്റെ എല്ലാ വിഭാഗങ്ങിലും ഉള്ള അഹം, അഹം എന്ന നിതാന്തമായ ബോധമാണ്‌ ഭഗവതിയുടെ ഇരിപ്പിടമെന്നതിനാല്‍ മഹാസനാ.
230. മഹാഗായക്രമാരാദ്ധ്യാ
1. മഹായാഗക്രമം കൊണ്ട്‌ ആരാധിയ്ക്കപ്പെടുന്നവള്‍. ബ്രാഹ്മാദി മാതൃക്കുളുടെ അംശംസ്വരൂപകളായ
അറുപത്തിനാലു യോഗിനികളെ പൂജിയ്ക്കുന്ന ഒരു ക്രമമുണ്ട്‌. അതിന്‌ മഹായാഗം എന്നു പറയുന്നു.
2. ഭവനോപനിഷത്തില്‍ പറയുന്ന മഹാരഹസ്യമായ ഒരു പൂജാവിധിയ്ക്ക്‌ മഹായാഗം എന്നു പറയാറുണ്ട്‌.
ആതില്‍ പൂജിയ്ക്കപ്പെടുന്നവള്‍.
231.മഹാഭൈരവപൂജിതാ
1. മഹാഭൈരവനാല്‍ പൂജിതാ. മഹാഭൈരവന്‍ സൃഷ്ടിസ്ഥിതിസംഹാരകര്‍ത്താവായിരിയ്ക്കുന്ന
പരമശിവനാണ്‌. മഹാഭൈരവന്‍ മഹായാഗംകൊണ്ട്‌ ഭഗവതിയെ ചിദഗ്നിയില്‍നിന്ന്‌ പ്രത്യക്ഷപ്പെടുത്തി എന്നു ലളിതോപാഖ്യാനത്തിന്‍ കാണാവുന്നതാണ്‌.
2. മാഹാഭൈരവം എന്നാല്‍ അതിഭയാനകം എന്ന്‌ അര്‍ത്ഥമാകാം. അതി ഭയാനകതപോലും ഭഗവതിയെ പൂജിയ്ക്കും. എന്തെന്നാല്‍ തമോഗര്‍ത്തങ്ങളും പൊട്ടി ത്തെറികളും ആകര്‍ണവികര്‍ഷണങ്ങളും
അടങ്ങിയ പ്രകൃതിയെ വെച്ചു നോക്കുമ്പോള്‍ അതിഭയാനകതയ്ക്ക്‌ കൈകൂമ്പാതെ കഴിയില്ല.
232. മഹേശ്വരമഹാകല്‍പ്പമഹാതാണ്ഡവസാക്ഷിണീ
1. മഹേശ്വരന്റെ മഹാകല്‍പ്പപ്രയളയകാലത്തുള്ള മഹാതാണ്ഡവത്തിന് ഏകസാക്ഷിയായിട്ടുള്ളവള്‍ ഭഗവതിയാണ്. കല്‍പ്പാന്തപ്രളയകാലത്ത് എല്ലാം സംഹരിച്ചശേഷം രണ്ടാമത് ഒന്നില്ലാത്ത അവസ്ഥയില്‍
താണ്ഡവനൃത്തം ആടുമ്പോള്‍ അതിന് സാക്ഷിയായിട്ടുള്ളവള്‍. എന്തെന്നാല്‍ താണ്ഡവമാടുന്ന ശിവനും അതുകണ്ടുകൊണ്ടിരിയ്ക്കുന്ന ശക്തിയും ഒന്നുതന്നെ ആണ്.
233. മഹാകാമേശമഹിഷീ
1. മഹാകാമേശന്റെ മഹിഷീ. മഹാകാമേശന്‍ എന്നാല്‍ മഹത്തുകളായ കാമങ്ങള്‍ക്ക്‌ ഈശന്‍. ഓരോ കണികകള്‍ക്കും നിയമവും അതു ഭേദിക്കാനുള്ള ആഗ്രഹവും ഉള്ളതുകൊണ്ടാണ്‌ പ്രപഞ്ചത്തില്‍പരിണാമം നടക്കുന്നതും പ്രപഞ്ചം നിലനില്‍ക്കുന്നതും. അങ്ങനെ ഉള്ള കാമങ്ങളുടെ ആകെത്തുകയാണ്‌ ഈ പ്രപഞ്ചം. അതിനെ നിയന്ത്രിക്കുന്ന പരമശിവന്റെ മഹിഷീ അതായത്‌ രാജ്ഞിയാണ്‌ ഭഗവതി.
234. മഹാത്രിപുരസുന്ദരീ
1. മഹതിയായിരിക്കുന്ന ത്രിപുരസുന്ദരീ. അളക്കുന്നവനും അളവും അളക്കപ്പെടുന്ന വസ്തുവും ആയ മൂന്നിനെ ത്രിപുരം എന്നു പറയാം. നമ്മളെ സംബന്ധിച്ചിടത്തോളം ഈ മൂന്നും വെറെ വേറെ ആണ്‌.
അതിനാല്‍ കാലദേശാദിഭേദങ്ങള്‍ അളവിനെ ബാധിക്കും. ഭഗവതിതന്നെ അളക്കുന്നവളും അളവും അളക്കപ്പെടുന്ന വസ്തുവും ആയതിനാല്‍ കാലദേശാദിഭേദങ്ങളോ അവസ്ഥാഭേദങ്ങളോ അളവിനെ
ബാധിക്കയില്ല. അതിനാല്‍ അളവ്‌ പൂര്‍ണവും അതിനാല്‍ തന്നെ സുന്ദരവും ആയിത്തീരും.
2. പുരത്തിന്‌ ദേഹം എന്നൊരു അര്‍ഥമുണ്ട്‌. സൂക്ഷ്മം, സ്ഥൂലം, കാരണം എന്നീ മൂന്നു ദേഹങ്ങള്‍ ഉണ്ട്‌.
ഭഗവതിയുടെ മഹത്തായിരിക്കുന്ന ഈ മൂന്നു പുരങ്ങളും അഥവാ ദേഹങ്ങളും അതീവസുന്ദരങ്ങളായതിനാല്‍ മഹാത്രിപുരസുന്ദരീ.
235. ചതുഷഷ്ട്യുപചാരാഢ്യാ
1. അറുപത്തിനാല് ഉപചാരങ്ങള്‍ കൊണ്ട് പൂജിക്കപ്പെടുന്നവള്‍. പരശുരാമകല്പസൂത്രം മുതലായഗ്രന്ഥങ്ങളില്‍ അറുപത്തിനാല് ഉപചാരങ്ങള്‍ പ്രസ്താവിക്കുന്നുണ്ട്.
236. ചതുഷ്ഷഷ്ടികലാമയീ
1. അറുപത്തിനാലു കലകളിലും ഉള്ളവള്‍. വേദം വേദാംഗം, പുരാണം തുടങ്ങി അറുപത്തിനാലു കലകളില്‍ അഥവാ വിദ്യകളില്‍ ഉള്ളത് ഭഗവതിതന്നെ ആണ്.
2. തന്ത്രത്തില്‍ അറുപത്തിനാലു കലകളെകുറിച്ച് പറയുന്നുണ്ട്. ആ കലകളോടു കൂടിയവള്‍.
237. മഹാചതുഃഷഷ്ടികോടിയോഗിനീഗണസേവിതാ
1. മഹതികളായിരിക്കുന്ന ചതുഃഷഷ്ടികോടി യോഗിനികളുടെ ഗണങ്ങളാല്‍ സേവിക്കപ്പെടുന്നവള്‍. ബ്രാഹ്മീ, മാഹേശ്വരീ, കൗമാരീ, വൈഷ്ണവീ, വാരാഹീ, ഇന്ദ്രാണീ, ചാമുണ്ഡീ, നാരസിംഹീ എന്നീ
എട്ടു ശക്തികളുടെ അംശഭൂതകളായി എട്ടു വീതം ശക്തികളുണ്ട്‌. അവരുടെ ഓരോരുത്തരുടേയും അംശഭൂതകളായി ഓരോ കോടി ശക്തികളുണ്ട്‌. അങ്ങനെ അറുപത്തിനാലു കോടി ശക്തികള്‍
അതായത്‌ യോഗിനികള്‍ ഭഗവതിയെ സേവിക്കുന്നുണ്ട്‌.
2. ഒരു ദേവ്യുപാസകനോട്‌ കളിയാക്കാന്‍ വേണ്ടി അറുപത്തിനാലുകോടി ശക്തികളുടെ പേരറിയാമോ എന്ന്‌ ഒരാള്‍ ചോദിച്ചുവത്രേ. പറയാന്‍ പറ്റില്ല, അവരെ കാണിച്ചുതരാം എന്നു പറഞ്ഞ്‌ ഒരു കണ്ണടച്ചു നോക്കാന്‍ പറഞ്ഞു. അപ്രകാരം ഒരു കണ്ണുകൊണ്ട്‌ അനവധിയോഗിനിമാരെ കണ്ട ആ മനുഷ്യന്‌ കളിയാക്കിയതിന്റെ ശിക്ഷ എന്ന പോലെ ആ കണ്ണു കാണാതായി എന്ന്‌ ഒരു കഥകേട്ടിട്ടുണ്ട്‌.
238. മനുവിദ്യാ
1. മനുവിനോട്‌ ബന്ധപ്പെട്ടവിദ്യാ. മനു തുടങ്ങി പന്ത്രണ്ടു ക്രോധഭട്ടാരകന്മാര്‍ ദേവ്യുപാസകരായിട്ടുണ്ട്‌. അവര്‍ക്കെല്ലാം അവരുടെ സമ്പ്രദായത്തിലുള്ള ശ്രീവിദ്യാ സമ്പ്രദായങ്ങളുണ്ട്‌. അതില്‍ മനുവിനോട്‌ സംബന്ധപ്പെട്ട വിദ്യാ അഥവാ മന്ത്രം.
2. മനുവിന്‌ മന്ത്രം എന്നും വിദ്യയ്ക്ക്‌ അറിവ്‌ എന്നും അര്‍ഥം ഉണ്ട്‌. മനുവിദ്യാ മന്ത്രത്തെക്കുറിച്ചുള്ള അറിവ്‌ എന്ന്‌ അര്‍ഥം വരാം. ഉപാസകന്‌ ഉപാസിക്കുന്ന മന്ത്രത്തെക്കുറിച്ച്‌ ഉന്നതമായ അറിവ്‌ കിട്ടിക്കൊണ്ടിരിക്കും. ആ അറിവും ഭഗവതിയും രണ്ടല്ല.
239. ചന്ദ്രവിദ്യാ
1. പന്ത്രണ്ടു ക്രോധഭൈരവന്മാരില്‍ ഒരാള്‍ ചന്ദ്രനാണ്‌. ചന്ദ്രനെ സംബന്ധിച്ചുള്ള വിദ്യാ.
2. ചന്ദ്രശബദത്തിന്‌ ആഹ്ലാദകരം എന്നൊരു അര്‍ഥമുണ്ട്‌. പരമമായ ആഹ്ലാദം ഉണ്ടാക്കുന്ന വിദ്യാ അഥവാ അറിവ്‌.
240. ചന്ദ്ര മണ്ഡലമധ്യഗാ
1. ചന്ദ്രമണ്ഡലത്തിന്റെ മധ്യത്തില്‍ ഗമിച്ചവള്‍. ദീക്ഷകിട്ടിയ ഉപാസകര്‍ക്ക്‌ അതതു മന്ത്രത്തിന്റെ ഉപാസനാ വിധാനത്തില്‍ ചന്ദ്രമണ്ഡലമധ്യത്തില്‍ ദേവിയെ ധ്യാനിക്കേണ്ടതുണ്ട്‌. അതിനാല്‍ ചന്ദ്രമണ്ഡലമധ്യഗാ
2. കുണ്ഡലിനീശക്തി ആധാരപദ്മങ്ങളെ എല്ലാം ഭേദിച്ച്‌ മേല്‍പ്പോട്ടു പോകുമ്പോള്‍ അഗ്നിമണ്ഡലവും സൂര്യമണ്ഡലവും കടന്ന്‌ ചന്ദ്രമണ്ഡലത്തില്‍ എത്തുന്നു. അതിനാല്‍ ചന്ദ്രമണ്ഡലമധ്യഗാ.
241. ചാരുരൂപാ
1. ചാരുവായ രൂപം ഉള്ളവള്‍. സുന്ദരമായ രൂപം ഉള്ളവള്‍.
2. ചാരു എന്ന ശബ്ദത്തിന്‌ ബൃഹസ്പതി എന്നും അര്‍ഥം ഉണ്ട്‌. ദേവഗുരുവായ ബൃഹസ്പതിയുടെ രൂപത്തിലുള്ള വളും ഭഗവതി തന്നെ ആണ്‌.
242. ചാരുഹാസാ
1. ചാരുവായ ഹാസത്തോടു കൂടിയവള്‍. മനോഹരമായ ചിരിയുള്ളവള്‍.
2. ഹാസശബ്ദത്തിന്‌ വികാസം എന്നൊരു അര്‍ഥം ഉണ്ട്‌. മനോഹരമായ വികാസത്തോടു കൂടിയവള്‍. മനോഹരമായ ഈ പ്രപഞ്ചമായി വികസിച്ചു വന്നത്‌ ഭഗവതി തന്നെയാണ്‌.
243. ചാരുചന്ദ്രകലാധരാ
1. ചാരുവായിരിയ്ക്കുന്ന ചന്ദ്രക്കല ധരിയ്ക്കുന്നവള്‍. ഭഗവതി ധരിയ്ക്കുന്ന ചന്ദ്രക്കലയ്ക്ക്‌ ക്ഷയവൃദ്ധികളില്ല. അതിനാല്‍ തന്നെ ചാരു അഥവാ മനോഹരമാണ്‌.
2. ചാരുവാകുംവണ്ണം ചന്ദ്രകലയെ ധരിച്ചവള്‍. സ്വപ്നത്തില്‍ ചന്ദ്രകലാ എന്ന രാജകുമാരിയ്ക്ക്‌ ഭഗവതി പ്രത്യക്ഷപ്പെടുകയും ഭക്തനും യോഗ്യനുമായ സുദര്‍ശനനെ ഭര്‍ത്താവായി അനുവദിയ്ക്കുകയും ചെയ്തു. അപ്രകാരം മനോഹരമായ വിധത്തില്‍ ചന്ദ്രകലയെ ധരിച്ചവള്‍. ധരിയ്ക്കുക എന്നതിന്‌ രക്ഷിയ്ക്കുക, അഥവാ ചേര്‍ത്തു പിടിയ്ക്കുക എന്ന അര്‍ത്ഥം ധരിയ്ക്കണം.
244. ചരാചരജഗന്നാഥാ
1. ചരാചരാത്മകമായ ജഗത്തിന്‌ നാഥ. സ്ഥാവര ജംഗമങ്ങള്‍ അടങ്ങിയ ഈ ലോകത്തിന്‌ അധിപ
245. ചക്രരാജനികേതനാ
1. ചക്രങ്ങളില്‍ രാജപദവിയലങ്കരിക്കുന്ന ശ്രീചക്രം നികേതനമായിട്ടുള്ളവള്‍.
2. ചക്രങ്ങള്‍ എന്നതിന്‌ ഷഡാധാരങ്ങള്‍ എന്ന്‌ അര്‍ഥമാകാം. രാജശബ്ദത്തിന്‌ ശ്രേഷ്ഠമായത്‌ എന്നും അര്‍ഥം വരാം. ശ്രേഷ്ഠമായ ചക്രങ്ങള്‍ നികേതനമായിട്ടു ള്ളവള്‍. കുണ്ഡലിനീശക്തി ഓരോരോ ആധാര ചക്ര പദ്മത്തിലെത്തുമ്പോഴും അത്‌ വിരിഞ്ഞ്‌ ശ്രേഷ്ഠമാകുന്നു.
246. പാര്‍വ്വതീ
1. പര്‍വതത്തിന്റെ മകള്‍. ഭഗവതി ഹിമാലയത്തിന്റെ മകളാണ്‌.
2. പാര്‍വതീ എന്നതിന്‌ ദ്രൗപദീ എന്നൊരു മറുപേരു കാണുന്നു. ദ്രു (മരം) പദഭാഗത്ത്‌ ഉള്ളവന്‍ ദ്രുപദന്‍ അഥവാ പര്‍വതം. ദ്രുപദന്റെ മകള്‍ എന്നതുകൊണ്ട്‌ ദ്രൗപദീ.
247. പദ്മനയനാ
1. പദ്മം പോലെ നയനങ്ങളുള്ളവള്‍. താമരപ്പൂവിന്റെ ഇതള്‍ പോലെ നയനങ്ങളുള്ളവള്‍.
2. പദ്മ സംഖ്യയോളം നയനങ്ങളുള്ളവള്‍. പദ്മം എന്നത്‌ നൂറുകോടിയാണ്‌. പ്രപഞ്ചത്തിലെ എല്ലാ നയനങ്ങളും ഭഗവതിയുടെ നയനങ്ങള്‍ തന്നെയാണ്‌.
3. പദ്മത്തെ നയിപ്പിക്കുന്നവള്‍. ഭഗവതി കടാക്ഷത്താല്‍ ഭക്തന്റെ കുണ്ഡലിനിയെ ഉണര്‍ത്തി സഹസ്രാരപദ്മത്തില്‍ എത്തിക്കുന്നു.
4. പദ്മത്തെ നയിപ്പിക്കുന്നവള്‍. പദ്മം എന്നാല്‍ നവ നിധികളില്‍ ഒന്നാണ്‌. ഭഗവതി പദ്മത്തെ ഭക്തന്റെ ഗൃഹത്തിലേക്ക്‌ നയിക്കുന്നു.
248. പദ്മരാഗസമപ്രഭാ
1. പദ്മരാഗത്തിന്റെ തുല്യമായ പ്രഭയോടുകൂടിയവള്‍. ചുവന്നരാശിയുള്ള ഒരു തരം രത്നമാണ്‌ പദ്മരാഗം.
2. പദ്മത്തിന്‌ ചുവന്ന താമര എന്ന്‌ അര്‍ഥമാകാം. അതിനാല്‍ താമരയുടെ നിറമുള്ളമുള്ളവള്‍ എന്നും അര്‍ഥം വരാം.
249. പഞ്ചപ്രേതാസനാസീനാ
1. പഞ്ചപ്രേതങ്ങള്‍കൊണ്ടുള്ള ആസനത്തില്‍ ആസീനാ. ബ്രഹ്മാവ്‌, വിഷ്ണു, രുദ്രന്‍, ഈശ്വരന്‍, സദാശിവന്‍ എന്നീ പേരിലോ അഥവാ സദ്യോജാതന്‍, വാമദേവന്‍, അഘോരന്‍, തത്പുരുഷന്‍, ഈശാനന്‍ എന്നീ പേരിലോ അറിയപ്പെടുന്നവരാണ്‌ പഞ്ചപ്രേതങ്ങള്‍. ശക്തിയോടു ചേര്‍ന്നില്ലെങ്കില്‍ ശിവന്‍ ശവം ആണെന്നുണ്ട്‌. അതായത്‌ അനങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായിത്തീരും എന്ന്‌ അര്‍ഥം. അതുപോലെ ബ്രഹ്മാദിദേവന്മാരില്‍
ശക്തി ചേര്‍ന്നിട്ടില്ലെങ്കില്‍ അവരും പ്രേതങ്ങള്‍ തന്നെ. ഭഗവതിയുടെ പീഠത്തിന്‌ ബ്രഹ്മാദി നാലുപേര്‍ കാലുകളും സദാശിവന്‍ മുകളിലെ പലകയും ആണ്‌. ഭഗവതി അതിലിരുന്നാലേ ബ്രഹ്മാദിദേവന്മാര്‍ക്ക്‌ അവരവരുടെ ചുമതലകള്‍ ചെയ്യാന്‍ പറ്റുകയുള്ളൂ.
2. പ്രേതം എന്നതിന്‌ പ്രകര്‍ഷേണ ഇതം എന്നൊരു അര്‍ഥം ഉണ്ട്‌. വളരെ യോഗ്യതയോടുകൂടി വന്നുചേര്‍ന്നത്‌. ബ്രഹ്മാദിദേവന്മാര്‍ അഞ്ചുപേരും ഭഗവതിയുടെ പീഠത്തിന്റെ ഭാഗമാകുക എന്നത്‌ വലിയ യോഗ്യതയായിട്ടാണ്‌ കണക്കാക്കുന്നത്‌ എന്നും ഈ പദം ദ്യോതിപ്പിക്കുന്നു.
250. പഞ്ചബ്രഹ്മസ്വരൂപിണീ
1. മുമ്പുപറഞ്ഞ സദ്യോജാതന്‍, വാമദേവന്‍, അഘോരന്‍, തത്പുരുഷന്‍, സദാശിവന്‍ എന്നിവരാണ്‌ പഞ്ചബ്രഹ്മങ്ങള്‍. അവര്‍ യഥാക്രമം പൃഥിവ്യാദി പഞ്ചഭൂതങ്ങളുമായി ബന്ധമുള്ളവരാണ്‌. പരബ്രഹ്മത്തിന്റെ ഭാഗമായ ഇവരിലും പരബ്രഹ്മസ്വരൂപിണിയായ ഭഗവതി തന്നെ ആണ്‌ ഉള്ളത്‌.
251. ചിന്മയീ
1. ചിത്തിന്‌ ആത്മാവ്‌ എന്നൊരു അര്‍ത്ഥം. ആത്മാവില്‍ തികച്ചും ലയിട്ടുകിടക്കുന്നതിനാല്‍ ചിന്മയീ.
2. ചിത്തിന്‌ അറിവ്‌ എന്നും അര്‍ത്ഥമുണ്ട്‌. അറിവ്‌ രൂപമായിട്ടുള്ളവള്‍.
3. ചിത്തിന്‌ ചൈതന്യം എന്നും അര്‍ത്ഥമാകാം. ചൈതന്യമയീ.
252. പരമാനന്ദാ
1. പരമമായ ആനന്ദം ആയിട്ടുള്ളവള്‍. ഭഗവതി ആന്ദസ്വരൂപിണിയാണ്‌.
2. പരമശബ്ദത്തിന്‌ ശിവന്‍ എന്നൊരു അര്‍ത്ഥം ഉണ്ട്‌. ശിവന്റെ ആനന്ദം
ഭഗവതിതന്നെ ആണ്‌.
3. ബ്രഹ്മാനന്ദം എന്നും അര്‍ത്ഥമാകാം.
4. ആനന്ദശബ്ദത്തിന്‌ മദ്യം എന്ന്‌ ഒരു അര്‍ത്ഥം ഉണ്ട്‌. ഏറ്റവും ലഹരിയുാ‍ക്കുന്നവള്‍ പ്രകൃതീസ്വരൂപിണിയായ ഭഗവതിന്നെയാണ്‌.
253. വിജ്ഞാനഘനരൂപിണീ
1. വിജ്ഞാനം ഇടതിങ്ങിയ രൂപമുള്ളവള്‍. വിജ്ഞാനത്തിന്‌ ജ്ഞാനം എന്ന്‌ അര്‍ഥമുണ്ട്‌. ജ്ഞാനം ഇടതിങ്ങിയ സ്വരൂപമുള്ളവള്‍.
2. വിജ്ഞാനത്തിന്‌ ഓരോ വസ്തുക്കളെക്കുറിച്ചുള്ള പ്രത്യേകം പ്രത്യേകം അറിവ്‌ എന്ന്‌ അര്‍ഥം. അനേകം അറിവുകള്‍ നിറഞ്ഞവള്‍.
3. അനേകം അറിവുകള്‍ക്ക്‌ അധികാരി ജീവനാണ്‌. ജീവന്‌ അഖണ്ഡമായ ജ്ഞാനം ഇല്ലാതായി മുറിഞ്ഞുമുറിഞ്ഞ അനേകം വിജ്ഞാനങ്ങള്‍ ഉള്ളതുകൊണ്ടാണ്‌ ഈശ്വരനാണെന്നു മറന്നു പോകുന്നത്‌. അതിനാല്‍ വിജ്ഞാനത്തിന്‌ ജീവന്‍ എന്ന്‌ വ്യാഖ്യാതാക്കള്‍ അര്‍ഥം പറയുന്നുണ്ട്‌.
അനേകം ജീവനുകള്‍ ഘനമായ അഥവാ കൂടിച്ചേര്‍ന്ന രൂപത്തെ ഹിരണ്യഗര്‍ഭന്‍ എന്നു പറയുന്നു. അതിനാല്‍ ഹിരണ്യഗര്‍ഭരൂപിണീ എന്നും ഈ പദംകൊണ്ട്‌ അര്‍ഥമാക്കാം.
254. ധ്യാനധ്യാതൃധ്യേയരൂപാ
1. ധ്യാനവും ധ്യാതാവും ധ്യേയവും ആയ ത്രിപുടികള്‍ ഭഗവതിയുടെ രൂപം തന്നെ ആണ്‌. ഒരു വസ്തുവിനെ കുറിച്ച്‌ ഏകാഗ്രതയോടെ ചിന്തിക്കുന്നതാണ്‌ ധ്യാനം.
ധ്യാനം ചെയ്യുന്ന വ്യക്തിയാണ്‌ ധ്യാതാവ്‌. ധ്യാനിക്കപ്പെടുന്ന വിഷയമാണ്‌ ധ്യേയം. ധ്യാനത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഇതിനു മൂന്നിനും വെവ്വേറെ അസ്തി ത്വമില്ലാതാകും. രണ്ടാമത്‌ ഒന്നില്ലാത്ത അവസ്ഥ. അത്‌ ഭഗവതി തന്നെയാണ്‌.
2. ധ്യാനം എന്നാല്‍ മാനസികമായ ജ്ഞാനമാണെന്നു കാണുന്നു. അതിനാല്‍ അറിവും അറിയുന്നവനും അറിയപ്പെടേണ്ടുന്ന വിഷയവും ഭഗവതി തന്നെ ആണ്‌ എന്നും അര്‍ഥം വരാം.
255. ധര്‍മാധര്‍മവിവര്‍ജിതാ
1. ധര്‍മത്തോടും അധര്‍മത്തോടും വിവര്‍ജിതാ. ധര്‍മം എന്നാല്‍ ദേശകാലങ്ങള്‍ അനുസരിച്ച് വേദവിരുദ്ധമല്ലാത്ത ആചാരങ്ങള്‍ എന്നര്‍ഥം.
അധര്‍മം അതിനെതിരായിട്ടുള്ളത്. വ്യക്തികള്‍ക്കുമാത്രമേ ധര്‍മവും അധര്‍മവുമുള്ളൂ. മനുഷ്യന്‍, മൃഗം, കല്ല്, വെള്ളം തുടങ്ങിയ വ്യക്തികള്‍ക്കെല്ലാം അതിന്റേതായ ധര്‍മാ ധര്‍മങ്ങളുണ്ട്. ഭഗവതി വ്യക്തില്ലാത്തതിനാല്‍ ധര്‍മാ ധര്‍മങ്ങളില്ല.
258. സ്വപന്തീ
1. സ്വപ്നം കാണുന്നവള്‍. അടുത്തതായി പറയാന്‍ പോകുന്ന നാമം തൈജസാത്മികാ എന്നാണ്. തൈജസന്റെ പ്രവൃത്തിയാണ് സ്വപ്നം. സ്വപ്നത്തില്‍ മനസ്സാണ് പ്രവൃത്തിയ്ക്കുന്നത് എന്നതിനാല്‍ പ്രപഞ്ചത്തിന്റെ സൂക്ഷ്മരൂപമായ തൈജസനുമായിട്ടാണ് സ്വപ്നങ്ങള്‍ക്കു ബന്ധം.
259. തൈജസാത്മികാ 1. തൈജസന്‍ തന്നെ ആയിട്ടുള്ളവള്‍. പ്രപഞ്ചത്തിന്റെ സൂക്ഷ്മസ്വരൂപത്തെ തൈജസന്‍ എന്നു പറയാം. 2. തേജസ്സുള്ളതിനെ സംബന്ധിച്ചത്‌ എന്ന അര്‍ഥത്തില്‍ തൈജസന്‍ എന്നുപ്രയോഗിക്കാം. തേജസ്സുള്ളവരെ സംബന്ധിച്ചത്‌. അതായത്‌ കര്‍മസാക്ഷികളായ തേജസ്സുകളായ സൂര്യന്‍, ചന്ദ്രന്‍. അഗ്നി എന്നിവരെ സംബന്ധിച്ചതെല്ലാം ഭഗവതിയാണ്‌ എന്നര്‍ഥം. ഇവരുടെ രൂപം, പ്രകാശം, കര്‍മസാക്ഷിത്വം എന്നിവയെല്ലാം ഭഗവതി തന്നെ ആണ്‌. 3. തൈജസം എന്നതിന്‌ നെയ്യ്‌ എന്നര്‍ഥം വരും. യജ്ഞങ്ങളില്‍ പ്രധാന ഹോമദ്രവ്യമായ നെയ്യ്‌ ഭഗവതി തന്നെ ആണ്‌. യജ്ഞേന യജ്ഞമയജന്ത ദേവാഃ (യജ്ഞമയമായ ദ്രവ്യങ്ങള്‍ കൊണ്ട്‌ ദേവന്മാര്‍ യജ്ഞത്തെ യജിച്ചു) എന്നു വേദം. 260. സുപ്താ 1. സുഷുപ്തിസ്വരൂപാ. ജീവനുണ്ടാകുന്ന അവസ്ഥകളില്‍ ഒന്നാണ്‌ സുഷുപ്തി. ജാഗ്രത്തും സ്വപ്നവും സുഷുപ്തിയും ഓരോ അവസ്ഥകളാണ്‌. ഇവയൊന്നും ഒന്നും നിരന്തരമായി നലനില്‍ക്കുന്നില്ല എന്നതിനാലാണ്‌ അവസ്ഥകളാകുന്നത്‌. ഭഗവതിതന്നെയാണ്‌ അവസ്ഥകളാകുന്നത്‌. 2. ബ്രഹ്മാവിനെ ഇല്ലാതാക്കാന്‍ ശ്രമിച്ച മധുകൈടഭന്മാരെ ഇല്ലാതാക്കാന്‍ ഭഗവതി നിദ്രാദേവിയായി വിഷ്ണുഭഗവാനെ സഹായിച്ചിട്ടുണ്ട്‌ എന്ന ദേവീമാഹാത്മ്യകഥ ഈ നാമം സൂചിപ്പിക്കുന്നു. 261. പ്രാജ്ഞാത്മികാ 1. പ്രാജ്ഞന്‍ പ്രപഞ്ചത്തിന്റെ പരസ്വരൂപത്തിന്റെ അഥവാ കാരണസ്വരൂപത്തിന്റെ പേരാണ്‌. ഗാഢനിദ്രയില്‍ മനസ്സോ ഇന്ദ്രിയങ്ങളോ പ്രവര്‍ത്തിയ്ക്കാതിരിക്കുമ്പോഴും നമ്മളില്‍ ഒരാള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്‌. അതാണ്‌ പരസ്വരൂപം. പ്രപഞ്ചത്തിന്റെ പരസ്വരൂപമാണ്‌ പ്രാജ്ഞന്‍. പ്രാജ്ഞനും ഭഗവതിതന്നെയാണ്‌. 2. അറിവുള്ളവള്‍ എന്നും അര്‍ത്ഥമാകാം. 3. പ്രകര്‍ഷേണ അജ്ഞാ എന്നും ആകാം. അപ്പോള്‍ മൂഢാ എന്നും അര്‍ത്ഥം.അറിവുള്ളവരിലും അറിവില്ലാത്തവരിലും പ്രവര്‍ത്തിയ്ക്കുന്നത്‌ ഭഗവതിതന്നെ ആണ്‌. 262. തുര്യാ 1. ജാഗ്രത്തും സ്വപ്നവും സുഷുപ്തിയും വന്നുംപോയും ഇരിക്കുന്നഅവസ്ഥകളാണെന്നു മനസ്സിലാകുന്നവയാണ്‌. ഈ മൂന്നും നടക്കുന്ന പ്രതലം ഉണ്ടെന്നു നമുക്ക്‌ മനസ്സിലാവുന്നതാണ്‌. പക്ഷേ അനുഭവപ്പെടുന്നതായി തോന്നുന്നില്ല. ഒരു മാറ്റവും സംഭവിക്കാതെ ഉള്ള അതിനെ മാത്രമേ സത്യമെന്നു പറയാന്‍ പറ്റുകയുള്ളൂ. അതു തന്നെയാണ്‌ തുരീയം. അത്‌ ഭഗവതിതന്നെ ആണ്‌. 2. ബ്രഹ്മം എന്നും അര്‍ഥമാകാം. 3. നാലമത്തേത്‌ എന്നൊരു അര്‍ഥം തുര്യശബ്ദത്തിനുണ്ട്‌. അതിനാല്‍ ഏറ്റവുംഉയര്‍ന്ന പടിയിലുള്ള സന്ന്യാസാ ശ്രമസ്വരൂപാ എന്നും അര്‍ഥമാകാം. 4. ശൂദ്രവര്‍ണവും ഭഗവതി തന്നെയാണ്‌ എന്നും സൂചിപ്പിക്കുന്നു. 263. സര്‍വ്വാവസ്ഥാവിവര്‍ജിതാ 1. ഒരവസ്ഥയും ഇല്ലാത്തവള്‍. ഇത്‌ രണ്ടു വിധത്തില്‍ വ്യാഖ്യാനിക്കാന്‍ പറ്റുന്നതാണ്‌. വേദാന്തത്തിന്റെ അഭിപ്രായത്തില്‍ മുമ്പു പറഞ്ഞ തുരീയത്തെ അവസ്ഥാ എന്നു പറയാന്‍ പറ്റില്ല. ജാഗ്രത്സ്വപ്നസുഷുപ്തികളാണ്‌ അവസ്ഥകള്‍. അതൊന്നും ഇല്ലാത്ത എന്നേ പറയാന്‍ പറ്റുകയുള്ളൂ. പക്ഷേ വ്യവഹാരത്തിനുവേണ്ടി തുരീയാവസ്ഥാ എന്നുപറയുന്നൂ എന്നേ ഉള്ളൂ. മുമ്പു പറഞ്ഞ തുര്യാ (തുരീയാ) എന്നതിന്റെ സ്വഭാവം പറഞ്ഞതാണ്‌ ഈനാമം എന്നാണൊരുവ്യാഖ്യാനം. 2. സുഷുപ്ത്യവസ്ഥയില്‍ അജ്ഞാനസ്വരൂപമായ ഒരു ആവരണത്തിന്‌ അടിമപ്പെടുന്നുണ്ട്‌ ജീവന്‍. എന്നാല്‍ തുരീയാവസ്ഥയില്‍ ആ ആവരണമില്ലാതെ തികച്ചും ബോധത്തോടുകൂടി മനസ്സോ ഇന്ദ്രിയങ്ങളോ പ്രവര്‍ത്തിയാക്കാത്ത അവസ്ഥയാണ്‌ തുരീയാവസ്ഥാ എന്നൊരു അഭിപ്രായം ഉണ്ട്‌. തുരീയാവസ്ഥയുടെ പരമകാഷ്ഠയില്‍ ബോധമോ മറവിയോ ഇല്ലാത്ത നിലയില്‍ എത്തുമത്രേ. ഇതിനെ തന്ത്രത്തില്‍ തുരീയാതീതാവസ്ഥാ എന്നുപറയുന്നുണ്ട്‌. അതുകൂടി സൂചിപ്പിക്കാനാണ്‌ സര്‍വ്വാവസ്ഥാവിവര്‍ജിതാ എന്നു പറഞ്ഞത്‌. 264. സൃഷ്ടികര്‍ത്രീ 1. സൃഷ്ടി നടത്തുന്നവള്‍. അടുത്ത നാമമായ ബ്രഹ്മരൂപാ എന്നതുമായി ഈ നാമത്തിന്‌ ബന്ധമുണ്ട്‌. 2. സൃഷ്ടിക്ക്‌ സ്വഭാവം എന്നൊരു അര്‍ഥം. സ്വഭാവം ഉണ്ടാക്കുന്നവള്‍. അമ്മയാണല്ലോ മക്കളുടെ സ്വഭാവരൂപീ കരണത്തില്‍ പ്രധാന പങ്കുവഹിക്കുന്നത്‌. 265. ബ്രഹ്മരൂപാ 1. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ രൂപത്തിലുള്ളവള്‍. 2. ബ്രഹ്മശബ്ദത്തിന്‌ പരബ്രഹ്മം, വേദം, ഓങ്കാരം, തത്ത്വം, തപസ്സ്‌, ബ്രഹ്മചര്യം, മോക്ഷം, ജ്ഞാനം, ധനം, ഭക്ഷണം, ചൈതന്യം, പ്രപഞ്ചം എന്നെല്ലാം അര്‍ഥമുണ്ട്‌. ഇതി ലെല്ലാം തന്നെ നിറഞ്ഞിരിക്കുന്നത്‌ ഭഗവതിതന്നെ ആണ്‌.266. ഗോപ്ത്രീ 1. ഗോപനം ചെയ്യുന്നവള്‍ അഥവാ രക്ഷിയ്ക്കുന്നവള്‍. സ്ഥിതിചെയ്യാന്‍ സഹായിയ്ക്കുകയാണ്‌ രക്ഷ എന്നത്‌. അത്‌ വിഷ്ണുവിന്റെ പ്രവൃത്തിയാണ്‌. അത്‌ ചെയ്യുന്നവള്‍. ഈ നാമവും അടുത്ത നാമവും തമ്മില്‍ ബന്ധമുണ്ട്‌. 2. ഗോപനം എന്നതിന്‌ മറവുണ്ടാക്കുക എന്ന്‌ അര്‍ത്ഥമുണ്ട്‌. മറവുണ്ടാക്കുക മായയുടെ പ്രവൃത്തിയാണ്‌. 3. ഗോപ്ത്രീ എന്നതിന്‌ ഗംഗ എന്നൊരു അര്‍ത്ഥം കാണുന്നു. പാപങ്ങളെല്ലാം ഒഴിവാക്കി രക്ഷിയ്ക്കുന്ന ഭഗവതി ഗംഗതന്നെയാണ്‌. 4. നിന്ദിയ്ു‍ന്നവള്‍ എന്നും അര്‍ത്ഥമാകാം. നിന്ദിയക്കുന്നവരിലും ഭഗവതിതന്നെ ആണുള്ളത്‌. ഈ ബോധം വന്നാല്‍ നിന്ദയെ പ്രസാദംപോലെ സ്വീകരിയ്ക്കാന്‍ കഴിയും. 267. ഗോവിന്ദരൂപിണീ 1. വിഷ്ണുവിന്റെ രൂപത്തിലുള്ളവള്‍. സ്ഥിതികര്‍ത്താവായ വിഷ്ണുവിന്റെ രൂപത്തിലുള്ളത്‌ ഗോപ്ത്രിയായ ഭഗവതി തന്നെ ആണ്‌. 2. ഗോവിനെ കണ്ടുപിടിച്ച്‌ കൈക്കലാക്കി എന്നതുകൊ ണ്ടാണ്‌ വിഷ്ണുവിന്‌ ഗോവിന്ദന്‍ എന്നു പേരുവന്നത്‌. ഗോവെന്നതിന്‌ ഭൂമി എന്ന്‌ അര്‍ഥം വരും. വരാഹാവതാരത്തില്‍ ഭഗവാന്‍ ഭൂമിയെ തിരഞ്ഞു കണ്ടു പിടിച്ച്‌ കൈക്കലാക്കുകയുണ്ടായിട്ടുണ്ട്‌. വരാഹരൂപവും ഭഗവതിതന്നെ ആണ്‌. 3. ഗോവിന്ദശബ്ദത്തിന്‌ പശുക്കളുടെ അധ്യക്ഷന്‍ എന്നും അര്‍ഥം വരാം. സംസാരത്തില്‍ മേഞ്ഞു നടക്കുന്ന ഭക്തരായ പശുക്കളുടെ അധ്യക്ഷരൂപത്തിലുള്ളവള്‍ ഭഗവതി തന്നെ ആണ്‌. 4. ഗൗഃ എന്ന ശബ്ദത്തിന്‌ രശ്മി എന്നും അര്‍ഥം ഉണ്ട്‌. അപ്പോള്‍ ഗോവിന്ദന്‍ എന്നാല്‍ രശ്മികളുടെ അധ്യക്ഷന്‍ എന്നും അര്‍ഥം വരാം. എല്ലാവിധ രശ്മികളുടെയും അധീശ ഭഗവതി തന്നെ ആണ്‌. 5. ഗോവിന്ദശബ്ദത്തിന്‌ ബൃഹസ്പതി എന്ന്‌ അര്‍ഥം കാണുന്നു. ദേവഗുരുവായ ബൃഹസ്പതിയുടെ രൂപത്തിലിരിക്കുന്നതും ഭഗവതി തന്നെ ആണ്‌. 6. ഗൗഃ ശബ്ദത്തിന്‌ ഇന്ദ്രിയം, സ്വര്‍ഗം, സൂര്യന്‍, നക്ഷത്രം, ആകാശം എന്നെല്ലാം അര്‍ഥമുണ്ട്‌. ഇതിന്റെ എല്ലാം അധീശരൂപത്തിലുള്ളവള്‍ എന്നും പറയാം. 268. സംഹാരിണീ 1. സംഹരിക്കുന്നവള്‍. രുദ്രന്റെ പ്രവൃത്തിയായ സംഹാരം നടത്തുന്നതും ഭഗവതിതന്നെ ആണ്‌. ഈ നാമത്തിന്‌ അടുത്തനാമവുമായി ബ്നധമുണ്ട്‌. 2. രുദ്രന്റെ പത്നി എന്നും അര്‍ഥമാകാം. 269. രുദ്രരൂപാ 1. രുദ്രന്റെ രൂപത്തിലുള്ളവള്‍. സംഹാരം നടത്തുന്ന രുദ്രന്റെ രൂപത്തിലുള്ളതും ഭഗവതിതന്നെ. 2. രുക്കുകളെ (രോഗങ്ങളെ) ദ്രവിപ്പിക്കുന്നവന്‍ (ഓടിക്കു ന്നവള്‍) എന്ന അര്‍ഥത്തിലും ആകാം രുദ്രശബ്ദം. വൈദ്യ ന്റെ രൂപത്തിലുള്ളവള്‍ എന്ന്‌ അപ്പോള്‍ അര്‍ഥമാകാം. 3. സംഹാരകാലത്ത്‌ രുദ്രന്റെ സൂര്യനേത്രത്തില്‍നിന്ന്‌ പുറ പ്പെടുന്ന ജലമാണ്‌ പ്രളയത്തിനു കാരണമാകുന്ന വര്‍ഷ മാകുന്നത്‌ എന്നുണ്ട്‌. അതുകൂടി രുദ്രന്‍ എന്ന പേരിനു കാരണമാകുന്നു. പ്രളയകാരണമാകുന്ന രോദനം ചെയ്യുന്ന രുദ്രന്റെ രൂപത്തിലുള്ളവളും ഭഗവതി തന്നെ ആണ്‌. 4. എല്ലാ ജീവജാലങ്ങളെയും രോദനം ചെയ്യിക്കു ന്നവളായതിനാലും രുദ്രരൂപിണിയാകാം. 270.തിരോധാനകരീ 1. തിരോധാനം ഉണ്ടാക്കുന്നവള്‍. മറവുണ്ടാക്കുന്നവള്‍. ഉണ്ട്‌ എന്നും, ഞാനുണ്ട്‌ എന്നും, ഈ ദേഹം ഞാനാണ്‌ എന്നും തോന്നല്‍ നമുക്കുണ്ട്‌. ഇതില്‍ ഞാനുണ്ട്‌ എന്നതില്‍ പൂര്‍ണ്ണമായ അഹന്തയാണുള്ളത്‌. അഹന്ത എന്ന പദം തെറ്റിദ്ധിരിയ്ക്കാന്‍ വഴിയുള്ളതാണ്‌. നമ്മള്‍ പറയുന്ന താഴ്‌ന്ന അര്‍ത്ഥത്തിലല്ല അഹന്ത എന്നുള്ളത്‌. ഞാനുണ്ട്‌ എന്നതല്ലാതെ വേറെ ഒന്നും തന്നെ ഉദിയ്ക്കാത്ത അവസ്ഥയാണ്‌ പൂര്‍ണ്ണാഹന്ത. ഈ ദേഹം ഞാനാണ്‌ എന്ന തോന്നലില്‍ അഹന്തയും ഇദന്തയുമുണ്ട്‌. അതായത്‌ ഇതില്‍, ഇതുണ്ട്‌ പക്ഷേ ഇതെല്ലാം ഞാനാണ്‌. ഇവിടെ ഇത്‌, ഞാന്‍, എന്ന നേരിയ വേര്‍തിരിവ്‌ വരുന്നു. വേര്‍തിരിവ്‌ വരുമ്പോള്‍ അതിനിടയ്ക്ക്‌ പരിധികള്‍ വരും. ഈ പരിധികള്‍ മായയുടെ സഹായികളാണ്‌. പരിധി ഒന്നില്‍നിന്ന്‌ ഒന്നിനെ മാറ്റി നിര്‍ത്തുകയും മറവുണ്ടാക്കുകയും ചെയ്യുന്നു. ഇതില്‍ ഉണ്ട്‌ എന്നുള്ളത്‌ ശിവനുണ്ടാകുന്നവൃത്തി അഥവാ സങ്കല്‍പ്പവും, ഞാനുണ്ട്‌ എന്നത്‌ സദാശിവനുണ്ടാകുന്ന സങ്കല്‍പപ്പവും ഇതെല്ലാം ഞാനാണ്‌ എന്നത്‌ ഈശ്വരനുണ്ടാകുന്ന സങ്കല്‍പവുമാണ്‌. അതിനാലാണ്‌ അടുത്ത നാമത്തില്‍ പറയാന്‍ പോകുന്ന ഈശ്വരീ എന്ന നാമവുമായി ഈ നാമത്തിന്‌ ബന്ധമുണ്ടാകുന്നത്‌.   271. ഈശ്വരീ തിരോധാനം വൃത്തിയായ ഉണ്മയാണ്‌ ഈശ്വരന്‍. ഇതെല്ലാം ഞാനാണെന്ന വൃത്തിയുള്ള അവസ്ഥയാണ്‌ ഈശ്വരനുള്ളത്‌. ഭഗവതി ആ വിധത്തിലുള്ള ഈശ്വരസ്വരൂപയാണ്‌. ലോകത്തിന്റെ മുഴുവന്‍ നാഥാ ഈശ്വരശബ്ദത്തിന്‌ ശിവന്‍, കാമദേവന്‍, വിഷ്ണു പരമാത്മാവ്‌ എന്നെല്ലാം അര്‍ഥമുണ്ട്‌. ഈ ദേവതകളെല്ലാം ഭഗവതി തന്നെയാണ്‌. 272. സദാശിവാ ഞാനുണ്ട്‌ എന്ന വൃത്തിയാണ്‌ സദാശിവനുള്ളത്‌. ഞാനുണ്ട്‌ എന്ന്‌ വൃത്തിമാത്രമുള്ള സദാശിവസ്വരൂപാ. സദാശി വന്റെ ഈ വെറും ഞാനുണ്ട്‌ എന്ന വൃത്തിയെ ശുദ്ധവിദ്യാ എന്നും പറയാറുണ്ട്‌. ആ അര്‍ഥത്തില്‍ ശുദ്ധവിദ്യാ. സദാസമയത്തും ശിവയായിട്ടുള്ളവള്‍ എപ്പോഴും പരിശുദ്ധയായിട്ടുള്ളവള്‍. എപ്പോഴും മംഗളമൂര്‍ത്തിയായി ട്ടുള്ളവള്‍. 273. അനുഗ്രഹദാ 1. അനുഗ്രഹത്തിന്റെ ഭാവം തരുന്നവള്‍. ഒരു ശിവാചാര്യരോട്‌ അനുഗ്രഹത്തിന്റെയും തിരോഭാവത്തിന്റെയും സ്വഭാവം എന്താണെന്നു പറഞ്ഞു തരാന്‍ പറഞ്ഞപ്പോള്‍, ആറാട്ടിനുശേഷം വസ്ത്രം കൊടുക്കുന്നത്‌ തിരോഭാവവും ചാന്തു തൊടീക്കുന്നത്‌ അനുഗ്രഹവുമാണെന്നു പറഞ്ഞു തന്നു. ഇതു കേട്ടാല്‍ ക്രിയയില്‍ മാത്രം ശ്രദ്ധിക്കുന്ന ഒരു മുരടിച്ച ബുദ്ധിയില്‍നിന്നുള്ള മറുപടിയാണെന്നാണ്‌ ആദ്യം തോന്നുക. എന്നാല്‍ അത്‌ അങ്ങനെ അല്ല. വസ്ത്രം ഉടുത്തവന്‌ വസ്ത്രം ഉടുത്തിട്ടുണ്ട്‌ അതായത്‌ വസ്ത്രവും താനും വേറെ ആണെന്ന ബോധം എപ്പോഴും ഉണ്ടാകും. ചാന്തുതൊട്ടവന്‌ അത്‌ അവിടത്തന്നെ ഉണ്ടോ ഇല്ലയോ എന്ന ശ്രദ്ധ ഉണ്ടാകില്ല. അതായത്‌ ചാന്ത്‌ വസ്ത്രത്തിനെക്കാള്‍ ചേര്‍ന്നിരിക്കും. അതാണ്‌ അനുഗ്രഹം. ഈ അനുഗ്രഹത്തിന്റെ ഭാവം തരുന്നവള്‍. 2. അനുഗ്രഹം തരുന്നവള്‍. 274. പഞ്ചകൃത്യപരായണാ 1. പഞ്ചകൃത്യങ്ങള്‍ക്ക്‌ പരായണമായിട്ടുള്ളവള്‍. പഞ്ചകൃത്യങ്ങള്‍ക്ക്‌ മുഖ്യആധാരമായിട്ടുള്ളവള്‍. മുമ്പു പറഞ്ഞ സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം, എന്നിവയാണ്‌ പഞ്ചകൃത്യങ്ങള്‍. 275. ഭാനുമണ്ഡലമധ്യസ്ഥാ 1. സൂര്യമണ്ഡലമധ്യത്തില്‍ സ്ഥിതി ചെയ്യുന്നവള്‍. സൂര്യമണ്ഡലത്തില്‍ ദേവിയെ ധ്യാനിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്‌. അതിനാല്‍ ഭാനുമണ്ഡലമദ്ധ്യസ്ഥാ. 2. മണിപൂരചക്രത്തിനുമുകളില്‍ ആജ്ഞാചക്രം വരെ സൂര്യഖണ്ഡമാണ്‌. അവിടെ കുണ്ഡലിനി എത്തുമ്പോള്‍ സൂര്യമണ്ഡലമധ്യസ്ഥയാകുന്നു. 3. സൂര്യതേജസ്സിനുകാരണം സൂര്യബിംബത്തിന്‌ ഉള്ളിലുള്ള ഭഗവതിയാണ്‌.277. ഭഗമാലിനീ 1.ഭഗശബ്ദത്തിന്‌ യോനി എന്ന്‌ അര്‍ഥം വരാം. മാലാ എന്നതിന്‌ അനേകങ്ങള്‍ ഒത്തുചേര്‍ന്നത്‌ എന്ന്‌ അര്‍ഥം. അനേകകോടി സൃഷ്ടികള്‍ ഉദ്ഭവിക്കുന്ന യോനികള്‍ എല്ലാം ഭഗവതിയുടെ യോനികളാണെന്നതിനാല്‍ ഭഗമാലിനീ 2. ജ്ഞാനസന്തോഷനിത്യസ്വാതന്ത്ര്യാവിഘ്നവൈഭവങ്ങളെ ഭഗങ്ങള്‍ എന്നു പറയാം. അവയുള്ളവനാണ്‌ ഭഗവാന്‍. ഈ ജ്ഞാനസന്തോഷാദികള്‍ ഭഗവതിക്ക്‌ അലങ്കാരമായിട്ടുള്ള മാലപോലെയാണ്‌ എന്നതിനാല്‍ ഭഗമാലിനീ 3. ഭഗശബ്ദത്തിന്‌ ശിവന്‍ എന്ന്‌ അര്‍ഥമുണ്ട്‌. സര്‍പ്പ സ്വരൂപത്തില്‍ കുണ്ഡലിനിയായ ഭഗവതി ശിവന്‌ മാലയായി ഭവിക്കുന്നൂ എന്നതിനാല്‍ ഭഗമാലിനീ. 4. സൂര്യനെന്നും ചന്ദ്രനെന്നും ഭഗശബ്ദത്തിന്‌ അര്‍ഥമുണ്ട്‌. പ്രകൃതിയില്‍ അനേകകോടി സൂര്യന്മാരും ചന്ദ്രന്മാരും ഉണ്ട്‌. അതെല്ലാം മാലപോലെ ഭഗവതിക്ക്‌ അലങ്കാരം തന്നെ. 278. പദ്മാസനാ 1. പ്ദമത്തില്‍ ഇരിക്കുന്നവള്‍. പ്രപഞ്ചം ഒരു പദ്മമാണെന്നും അതില്‍ ഇരിക്കുന്ന ബ്രഹ്മമാണ് ഭഗവതി എന്നും കാണുന്നു. 2. പദ്മന്‍ എന്ന അസുരനെ നശിപ്പിച്ചവള്‍ എന്ന് അര്‍ഥത്തിലും പദ്മാസനാ എന്നു വരാം. 3. പദ്മത്തിന് ബിന്ദു എന്നൊരു അര്‍ഥം. പ്രണവത്തിന്റെ ഏഴ് ഭാഗങ്ങളില്‍ ഒന്നാണ് ബിന്ദു. അകാരം, ഉകാരം, മകാരം, ബിന്ദു, നാദം, ശക്തി, ശാന്തം എന്നിവയാണ് പ്രണവത്തിന്റെ ഏഴു ഭാഗങ്ങള്‍. ഈ ബിന്ദുവില്‍ ഇരിക്കുന്നത് ഈശ്വരസ്വരൂപയായ ഭഗവതിയാണ്. 279. ഭഗവതീ 1.ഭഗമുള്ളവള്‍. ജ്ഞാനസന്തോഷനിത്യസ്വാതന്ത്ര്യാ വിഘ്‌നവൈഭവങ്ങളുള്ളവള്‍. 2.ഭഗത്തിന് ഉത്പത്തിസ്ഥാനം എന്ന് അര്‍ഥമുണ്ട്. പ്രപഞ്ചത്തിന്റെ മുഴുവന്‍ ഉത്പത്തിസ്ഥാനം ഭഗവതിയുടേതാണ്. 3. ഭഗശബ്ദത്തിന് ഇച്ഛ, കീര്‍ത്തി, മാഹാത്മ്യം, സമ്പത്ത്, ധര്‍മം, സൗഭാഗ്യം, സ്‌നേഹം, അന്തസ്സ്, എന്നെല്ലാം അര്‍ഥമുണ്ട്. ഇതെല്ലാം ഉള്ളവള്‍. ഇതെല്ലാം പൂര്‍ണമായി ഉള്ളവള്‍ ഭഗവതിയല്ലാതെ ആരാണുള്ളത്. 280. പദ്മനാഭ സഹോദരീ 1. പദ്മനാഭന്റെ സഹോദരീ. പ്ദമനാഭനാകുന്ന വിഷ്ണുവിന്റെ സഹോദരിയാണ്‌ ഭഗവതി. 2. ഈ നാമം ശ്രീവിദ്യാമന്ത്രത്തിന്റെ ആദ്യഭാഗം ഉദ്ധരിക്കുന്നെന്നു വ്യാഖ്യാനത്തില്‍ കാണുന്നു.281. ഉന്മേഷനിമിഷോത്പന്നവിപന്നഭുവനാവലിഃ 1. ഉന്മേഷനിമേഷങ്ങള്‍കൊണ്ട്‌ ഉത്പന്നങ്ങളും വിപന്നങ്ങളും ആകുന്ന ഭുവനങ്ങളുടെ ആവലിയോടു കൂടിയവള്‍. കണ്ണുതുറക്കല്‍ ഉന്മേഷവും. കണ്ണടയ്ക്കല്‍ നിമേഷവുമാണ്‌. ഉത്പന്നമെന്നതിന്‌ ഉണ്ടാകലെന്നും വിപന്നത്തിന്‌ നശിക്കലെന്നും അര്‍ഥം. ആവലി എന്നാല്‍ കൂട്ടമെന്നും അര്‍ഥം. അപ്പോള്‍ ഭഗവതി കണ്ണടയ്ക്കുകയും തുറക്കുകയും ചെയ്യുമ്പോള്‍ അനവധി ലോകങ്ങള്‍ ഉണ്ടാകുകയും നശിക്കുകയും ചെയ്യുന്നു എന്ന്‌ താത്പര്യം. 2. ഭഗവതിയുടെ കൃപാകടാക്ഷമാകുന്ന പുണ്യത്തിന്റെ ഫലമായി സ്വര്‍ഗാദി ലോകങ്ങള്‍ കിട്ടുകയും കടാക്ഷമില്ലാതാകുമ്പോള്‍ സ്വര്‍ഗാദിലോകങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു എന്നു അര്‍ഥമാകാം. 3. കണ്ണടച്ചുതുറക്കുന്ന നേരംകൊണ്ട്‌ പ്രപഞ്ചം സൃഷ്ടിക്കാനും നശിപ്പിക്കാനും ഭഗവതിക്ക്‌ വിഷമമില്ല എന്നും അര്‍ഥമാകാം. 282. സഹസ്രശീര്‍ഷവദനാ 1. സഹസ്രശീര്‍ഷവും സഹസ്രവദനവും ഉള്ളവള്‍. അനേകം ശിരസ്സുകളും വദനങ്ങളുമുള്ളവള്‍. ലോകത്തിലുള്ള ശിരസ്സുകളും വദനങ്ങളും എല്ലാം ഭഗവതിയുടേതു തന്നെ ആണ്‌. 2. ഇതിനുമുമ്പിലത്തെ നാമത്തിലേയും ഈ നാമത്തിലേയും പദങ്ങള്‍ കൊണ്ട്‌ ശ്രീവിദ്യാ മന്ത്രത്തിലെ മദ്ധ്യഭാഗവും അവസാനഭാഗവും ഉദ്ധരിയ്ക്കുന്നുണ്ട്‌ എന്നു കാണുന്നു. 283. സഹസ്രാക്ഷീ 1. ആയിരം കണ്ണുള്ളവള്‍ 2. ഇന്ദ്രാണീ എന്നും അര്‍ത്ഥം വരാം. 3. ലോകത്തുള്ള സകലകണ്ണുകളും ഭഗവതിയുടേതു തന്നെയാണ്‌. 284. സഹസ്രപാത്‌ 1. ആയിരം പാദങ്ങളുള്ളവള്‍. 2. സഹസ്രത്തിന്‌ അനന്തം എന്ന്‌ അര്‍ത്ഥമുണ്ട്‌. പാദത്തിന്‌ കാല്‍ ഭാഗം എന്നും. അനന്തമായ ബ്രഹ്മത്തിന്റെ കാല്‍ ഭാഗമായ ഈ കാണുന്ന പ്രപഞ്ചസ്വരൂപത്തിലുള്ളവള്‍. പാദോസ്യ വിശ്വാഭൂതാനി എന്ന്‌ പുരുഷസ്സൂക്തം. 3. ശിവന്‍, വിഷ്ണു, ബ്രഹ്മാവ്‌ എന്നിവര്‍ക്കും സഹസ്രപാത്‌ എന്ന്‌ പേരുണ്ട്‌.അവരിലെല്ലാം ഉള്ളത്‌ ഭഗവതിതന്നെയാണ്‌. 285. ആബ്രഹ്മകീടജനനീ 1. ബ്രഹ്മാവ് തുടങ്ങി കീടം വരെയുള്ളവര്‍ക്കെല്ലാം ജനനീ. എല്ലാ ജീവന്മാരുടേയും ആകത്തുകയായ ഹിരണ്യഗര്‍ഭന്‍ ആണ് ബ്രഹ്മാവ് എന്ന് നാരായണീയം. എല്ലാമായ ബ്രഹ്മാവിനും ഒന്നുമല്ലാത്ത കീടത്തിനും സമാനയായ അമ്മയാണ് ഭഗവതി. 286. വര്‍ണ്ണാശ്രമവിധായിനീ 1. വര്‍ണ്ണങ്ങളും ആശ്രമങ്ങളും വിധാനം ചെയ്തവള്‍. പ്രപഞ്ചം പ്രകൃതിയുടെ നിയമങ്ങളാല്‍ ബന്ധിതമാണ്. ഈ നിയമങ്ങളില്‍ നിന്ന് കാലത്തിനനുസരിച്ച് വര്‍ഗ്ഗാഭിമാനങ്ങള്‍ ഉണ്ടാവുന്നു. അങ്ങിനെയാണ് വര്‍ണ്ണങ്ങളും ആശ്രമങ്ങളും ഉണ്ടായത്. വര്‍ണ്ണങ്ങള്‍ എന്നാല്‍ ബ്രാഹ്മണാദി വര്‍ണ്ണങ്ങള്‍. ആശ്രമങ്ങള്‍ ബ്രഹ്മചര്യാദി ആശ്രമങ്ങള്‍. 2. വര്‍ണ്ണത്തിന് വ്രതം എന്നും ആശ്രമത്തിന് മുനിമാരുടെ പര്‍ണ്ണശാല എന്നും അര്‍ത്ഥമുണ്ട്. ഭക്തര്‍ക്ക് തപസ്സു ചെയ്യാനുള്ള വ്രതനിയമവും വസിയ്ക്കാനുള്ള പര്‍ണ്ണശാലയും ഒരുക്കിക്കൊടുക്കുന്നത് ഭഗവതിതന്നെ ആണ്. 287. നിജാജ്ഞാരൂപനിഗമാ 1. തന്റെ ആജ്ഞാരൂപങ്ങളായിരിക്കുന്ന നിഗമങ്ങളോടു കൂടിയവള്‍. ഭഗവതിയുടെ കല്‍പ്പനകളാണ്‌ വേദങ്ങള്‍. 2. നിജവും ആജ്ഞയില്‍ വച്ച്‌ നിരൂപണം ചെയ്യപ്പെട്ടതുമായ, നിഗമങ്ങളോടുകൂടിയവള്‍. സാധനാമാര്‍ഗത്തില്‍ പരമാത്മദര്‍ശനത്തിന്റെ അടുത്തെത്തി നില്‍ക്കുന്ന അവസ്ഥയാണ്‌ ആജ്ഞാചക്രത്തിലെത്തുമ്പോഴുണ്ടാകുന്നത്‌. അത്ര ഉയര്‍ന്ന അവസ്ഥയിലെത്തിയ മഹര്‍ഷിമാര്‍ കണ്ടുപിടിച്ചതാണ്‌ വേദങ്ങള്‍ അഥവാ നിഗമങ്ങള്‍. 288. പുണ്യാപുണ്യഫലപ്രദാ 1. പുണ്യത്തിന്റെയും അപുണ്യത്തിന്റെയും ഫലത്തെ പ്രദാനം ചെയ്യുന്നവള്‍. പുണ്യകര്‍മങ്ങള്‍ക്കും പാപകര്‍മങ്ങള്‍ക്കും ഉള്ള ഫലം തരുന്നത്‌ ഭഗവതിയാണ്‌. 2. പുണ്യാ എന്നതിന്‌ തുളസീ എന്ന്‌ ഒരര്‍ഥം. പുണ്യഫലം എന്നതിന്‌ പൂന്തോട്ടം എന്നും അര്‍ഥം ഉണ്ട്‌. തുളസി നനയ്ക്കുന്നതേ പുണ്യമാണ്‌. ആ തുളസികൊണ്ടുള്ള ഒരു പൂന്തോട്ടം നനയ്ക്കാന്‍ കിട്ടിയാലോ. അങ്ങനെ ഒരു പൂന്തോട്ടം തരുവാന്‍ അമ്മയ്ക്കേ കഴിയൂ. അതായത്‌ അത്രത്തോളം പുണ്യം തരുവാന്‍ ഭഗവതിക്കേ കഴിയൂ എന്നര്‍ഥം. 289. ശ്രുതിസീമന്തസിന്ദൂരീകൃതപാദാബ്ജധൂളികാ 1. ശ്രുതികളുടെ സീമന്തത്തിന് സിന്ദൂരീകൃതം ആയിരിക്കുന്ന പാദാബ്ജധൂളികകളോടു കൂടിയവള്‍. ഭഗവതിയുടെ കുറച്ച് കാല്‍പ്പൊടിയാണ് ശ്രുതിയുടെ സീമന്തരേഖയിലെ സിന്ദൂരം. ജ്ഞാനത്തിന്റെ ഭണ്ഡരമായിരിക്കുന്ന വേദത്തിനുപോലും ഭഗവതിയുടെ പാദധൂളി പരിപാവനമായ സീമന്തരേഖയില്‍ അണിയാനേ കഴിയുന്നുള്ളൂ. പിന്നെയല്ലേ ഭഗവതിയെ കുറിച്ച് വര്‍ണ്ണിക്കാന്‍. 290. സകലാഗമസന്ദോഹശുക്തിസമ്പുടമൗക്തികാ 1. സകലാഗമസന്ദോഹമായിരിക്കുന്ന ശുക്തിയാല്‍ സമ്പുടമായിരിക്കുന്ന മൗക്തിമായിരിക്കുന്നവള്‍. സംഹിത ആഗമം തന്ത്രം എന്നീ മൂന്നു വിധത്തിലുള്ള ആരാധനാക്രമങ്ങള്‍ ചിപ്പികളാണെങ്കില്‍ അതിന്നുള്ളി ലുള്ള മുത്ത് ഭഗവതിയാണ്. സംഹിതാ ആഗമം തന്ത്രം എന്നിവയുടെ ഉള്ളിലുള്ളത് ഭഗവതിതന്നെയാണ്. 291. പുരുഷാര്‍ഥപ്രദാ 1. പുരുഷാര്‍ഥങ്ങള്‍ പ്രദാനം ചെയ്യുന്നവള്‍. ധര്‍മാര്‍ഥ കാമമോക്ഷങ്ങളാകുന്ന പുരുഷാര്‍ഥങ്ങള്‍ ലോകത്തിന് കൊടുക്കുന്നവള്‍ ഭഗവതിയാണ്. 2. പുരുഷന് അര്‍ഥങ്ങള്‍ ദാനം ചെയ്യുന്നവള്‍. പുരുഷന്‍ എന്നതിന് പരമാത്മാവ് എന്നും ജീവാത്മാവ് എന്നും അര്‍ഥമാകാം. ജീവാത്മസ്വരൂപത്തിലിരിക്കുന്ന പരമാത്മാവിന് ഇന്ദ്രിയങ്ങള്‍ വഴി വിഷയാര്‍ഥങ്ങള്‍ കൊടുക്കുന്നത് പ്രകൃതീസ്വരൂപിണിയായ ഭഗവതി തന്നെയാണ്. 292. പൂര്‍ണാ 1. കുറവില്ലാത്തവള്‍, പൂര്‍ണമദഃ പൂര്‍ണമിദം എന്നു തുടങ്ങിയ വാക്യങ്ങളില്‍ പ്രതിപാദിക്കപ്പെടുന്നവള്‍. 2. പഞ്ചമീ, ദശമീ, വെളുത്തവാവ്‌ എന്നീ തിഥികള്‍ക്ക്‌ പൂര്‍ണാ എന്നു പേരുണ്ട്‌. ശ്രീവിദ്യാ ഉപാസനയും ചന്ദ്രന്റെ തിഥികളും തമ്മില്‍ പ്രത്യേകബന്ധമുള്ളത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. 3. പൂര്‍ണാ എന്നൊരു നദിയുണ്ട്‌. ആ നദിയും ഭഗവതി തന്നെയാണ്‌. 293. ഭോഗിനീ 1. ഭോഗം ഉള്ളവള്‍. ഭോഗം എന്നതിന്‌ സുഖാനുഭവം എന്നര്‍ഥം. 2. ഭോഗി എന്ന്‌ പാമ്പിനെ പറയാറുണ്ട്‌. ഭോഗിനീ എന്നാല്‍ സര്‍പ്പിണീ എന്നര്‍ഥം. ഭഗവതിതന്നെയാണ്‌ സര്‍പ്പിണീരൂപത്തിലുള്ള കുണ്ഡലിനീ 294. ഭുവനേശ്വരീ 1. ഭുവനങ്ങളുടെ ഈശ്വരീ. പതിനാലു ലോകങ്ങളുടെയും ഈശ്വരീ. 2. ഭുവനം എന്നതിന്‌ വെള്ളം എന്ന്‌ അര്‍ഥമുണ്ട്‌. സൃഷ്ടിനടക്കുന്നത്‌ ജലത്തിലാണ്‌. ആ ജലത്തിന്റെ ഈശ്വരീ. 3. ആകാശം എന്നും ഭുവനത്തിന്‌ അര്‍ഥം വരാം. ആകാശത്തിന്റെ അംശമില്ലാത്ത ഭൂതങ്ങളേ ഇല്ല. എല്ലായിടത്തും നിറഞ്ഞിരിക്കുന്ന ആകാശത്തിന്റെ അധീശ്വരീ. 4. ഹ്രീങ്കാരമന്ത്രത്തിന്റെ ദേവതാ. 295. അംബികാ 1. അമ്മ 2. ദുര്‍ഗാ 3. അംബികാ എന്നതിന്‌ രാത്രി അഥവാ രാത്രിസ്വരൂപാ എന്നര്‍ഥം വരാം. മഹേശ്വരന്‍ പകലും ഭഗവതി രാത്രിയും ആണെന്നുണ്ട്‌. 4. നിദ്രാ അഥവാ നിദ്രാസ്വരൂപാ എന്നും അര്‍ഥം വരാം. മധുകൈടഭന്മാരെ വധിക്കാന്‍ വിഷ്ണുവിനെ സഹായിച്ചത്‌ ഭഗവതിയുടെ താമസീശക്തിയായ നിദ്രാദേവിയാണെന്നത്‌ പ്രസിദ്ധം. 296. അനാദിനിധനാ 1. ആദിനിധനങ്ങള്‍ ഇല്ലാത്തവള്‍. തുടക്കവും അവസാനവും ഇല്ലാത്തവള്‍. 2. നിധനശബ്ദത്തിന്‌ കുലം എന്ന്‌ ഒരു അര്‍ഥം ഉണ്ട്‌. ആദികുലത്തോടുകൂടിയവള്‍. കുലങ്ങളില്‍ വച്ച്‌ ആദ്യത്തെ കുലം ഭഗവതിയുടെ കുലം തന്നെ. 297. ഹരിബ്രഹ്മേന്ദ്രസേവിതാ 1. ഹരിയാലും ബ്രഹ്മാവിനാലും ഇന്ദ്രനാലും സേവിക്കപ്പെടുന്നവള്‍. ഹരി എന്നതിന്‌ ശിവന്‍ എന്നുകൂടിയര്‍ഥമുണ്ട്‌. 2. പരബ്രഹ്മസ്വരൂപമായിരിക്കുന്ന ശിവന്‍ ശക്തിയില്‍നിന്ന്‌ വേറെ അല്ലാത്തതിനാല്‍ ഇവിടെ ശിവന്റെ പേര്‍ പറയാത്തതാണെന്നും വരാം. 298. നാരായണീ 1. നാരത്തില്‍ അയനം ചെയ്യുന്നവന്‍ നാരായണന്‍. നാരായണന്റെ സഹോദരീ. 2. നരനില്‍നിന്ന്‌ തത്ത്വങ്ങളുണ്ടായി. അതിനാല്‍ തത്ത്വ ങ്ങള്‍ നാരങ്ങളായി. ആ തത്ത്വങ്ങള്‍ തന്നെ ആണ്‌ പരമാത്മാവായ നരനിലേക്കുള്ള വഴി. നരനായ വിഷ്ണുവില്‍ നിന്നുണ്ടായ തത്ത്വങ്ങള്‍ വഴി വിഷ്ണു വിലെത്തിച്ചേരാം എന്നു പറയുന്നതാണ്‌ നാരായണന്‍. ആ തത്ത്വങ്ങള്‍ ഭഗവതിയാണെന്നതിനാല്‍ നാരായണീ 3. നാരായണന്റെ പത്നിയായ ലക്ഷ്മിയും ഭഗവതിയുടെ അംശം തന്നെ. 299. നാദസ്വരൂപാ 1. നാദസ്വരൂപാ. പ്രണവത്തിന്റെ അഞ്ചാമത്തെ ഭാഗമായ നാദത്തിന്റെ രൂപത്തിലുള്ളവള്‍. എല്ലാ ബീജമന്ത്ര ങ്ങള്‍ ക്കും ഈ നാദം ഉണ്ട്‌. അതെല്ലാം ഭഗവതിതന്നെയാണ്‌. 300. നാമരൂപവിവര്‍ജിതാ 1. നാമരൂപങ്ങളില്ലാത്തവള്‍. പേരും രൂപവും ഇല്ലാത്തവള്‍. 2. ആരോപിതസത്യമായ പേരും താത്കാലികസത്യമായ രൂപവും ഭഗവതിക്കില്ല എന്ന്‌ അര്‍ഥം വരാം. താമരയ്ക്ക്‌ താമര എന്ന പേരുണ്ടായാലും ഇല്ലെങ്കിലും ആ പൂവിന്‌ വ്യത്യാസം വരുന്നില്ല. ആ പേര്‌ ആരോപിതമായ ഒരു സത്യമാണ്‌. ഇന്നലെ ഇല്ലാത്തതും നാളെ ഇല്ലാതാകുന്നതും ആയ ആ പൂവ്‌ താത്കാലിക സത്യമാണ്‌. ഇതേപോലുള്ള ആരോപിതസത്യവും താത്കാലികസത്യവും അല്ലാതെ ഉള്ള സത്യമാണ്‌ ഭഗവതി. 3. ബ്രഹ്മസ്വരൂപിണീ എന്നും അര്‍ഥമാകാം. 304. ഹേയോപാദേയവര്‍ജിതാ 1. ഹേയവും ഉപാദേയവും ആയിട്ടുള്ള എല്ലാത്തിനോടും വര്‍ജിത. വര്‍ജിക്കപ്പെടേണ്ടതും സ്വീകരിക്കേണ്ടതും ആയി ഒന്നും തന്നെ ഭഗവതിക്കില്ല. 2. ഹേയോപാദേയന്മാരാല്‍ വര്‍ജിതാ. വസ്തുക്കള്‍ ഉപേക്ഷിക്കാനും എടുക്കാനും ഉള്ള ആഗ്രഹമുള്ള ആളുകള്‍ക്ക്‌ ഭഗവതിയുടെ അടുത്തെത്തെത്താന്‍ കഴിയില്ല. എല്ലാം സമമായിട്ടുള്ളവര്‍ക്കേ ഭഗവതിയെ സ്വീകരിക്കാന്‍ കഴിയൂ. 305. രാജരാജാര്‍ച്ചിതാ 1. രാജരാജനാല്‍ അര്‍ച്ചിതാ. മനുവാണ്‌ രാജാക്കന്മാര്‍ക്കും രാജാവായിട്ടുള്ളവന്‍. മനുവിനാല്‍ അര്‍ച്ചിക്കപ്പെട്ടവള്‍. 2. രാജരാജന്‍ എന്നാല്‍ കുബേരന്‍ എന്ന്‌ അര്‍ഥമുണ്ട്‌. കുബേരനാല്‍ പോലും അര്‍ച്ചിക്കപ്പെടുവാന്‍ തക്കവണ്ണം സമ്പത്തുള്ളവള്‍. 3. ചക്രവര്‍ത്തി എന്നും രാജരാജപദത്തിന്‌ അര്‍ഥം ഉണ്ട്‌. ചക്രവര്‍ത്തിമാരാല്‍ പൂജിക്കപ്പെടുന്നവള്‍. 4. ചന്ദ്രനും രാജരാജനാണ്‌. ചന്ദ്രനും പ്രകൃതിയായ ഭഗവതിയെ ആശ്രയിച്ച്‌ അനുസരിച്ച്‌ പൂജിച്ചുകൊണ്ടുതന്നെ ആണ്‌ നിലനില്‍ക്കുന്നത്‌. 306. രാജ്ഞീ 1. രാജരാജേശ്വരനായ പരമശിവന്റെ പട്ടമഹിഷി. 2. ലോകത്തിന്റെ മുഴുവന്‍ ഭരണം നടത്തുന്നവള്‍. 3. ശോഭിക്കുന്നവള്‍ 4. പടിഞ്ഞാറേ ദിശ എന്നു രാജ്ഞീ എന്ന ശബ്ദത്തിന്‌ അര്‍ഥമുണ്ട്‌. പകല്‍ മുഴുവന്‍ സഞ്ചരിച്ച സൂര്യന്‌ വി ശ്രമിക്കാന്‍ അവസരം കൊടുക്കുന്ന പടിഞ്ഞാറേ ദിശയും ഭഗവതിതന്നെ ആണ്‌. 307. രമ്യാ 1. സൗന്ദര്യവതീ 2. രമ്യാ എന്ന ശബ്ദത്തിന്‌ രാത്രീ എന്ന്‌ അര്‍ഥം വരാം. ലോകത്തിലുള്ളവരെല്ലാം ഉറങ്ങുന്ന രാത്രി യോഗിമാരെ സംബന്ധിച്ചിടത്തോളം ഉണര്‍ന്നിരിക്കാനുള്ളതും ലക്ഷ്യം നേടാനുള്ള മാര്‍ഗവുമാണ്‌. അത്‌ ഭഗവതി തന്നെയാണ്‌. യാനിശാ സര്‍വഭൂതാനാം തസ്യാം ജാഗര്‍ത്തി സംയമീ എന്ന്‌ ഭഗവദ്‌ ഗീത. 3. ഈ ശബ്ദത്തിന്‌ ഗംഗാ എന്നും അര്‍ഥമുണ്ട്‌. ഗംഗയും ഭഗവതിയുടെ വിഭൂതി തന്നെയാണ്‌. 308. രാജീവലോചനാ 1. രാജീവം പോലെ ലോചനങ്ങളുള്ളവള്‍. താമരപ്പൂവിതള്‍ പോലെകണ്ണുകളുള്ളവള്‍. 2. രാജീവം എന്നതിന്‌ മാന്‍ എന്ന്‌ അര്‍ഥമുണ്ട്‌. മാന്‍മിഴി 3. രാജീവത്തിന്‌ മത്സ്യം എന്നും അര്‍ഥം വരാം. അതിനാല്‍ മീനാക്ഷി. 4. രാജോപജീവികള്‍ എന്നും രാജീവ ശബ്ദത്തിന്‌ അര്‍ഥം വരാം. രാജോപജീവികളില്‍ ലോചനമുള്ളവള്‍. രാജ്ഞി യായതുകൊണ്ട്‌ രാജോപജീവികളെ നോക്കി രക്ഷിക്കേണ്ട ചുമതല ഭഗവതിക്കുണ്ട്‌. 309. രഞ്ജനീ 1. ഭക്തന്മാരെ രഞ്ജിപ്പിയ്ക്കുന്നവള്‍. രഞ്ജിപ്പിയ്ക്കുക സന്തോഷിപ്പിയ്ക്കുക. 2. സാന്നിദ്ധ്യമാത്രം കൊണ്ട്‌ ശിവനെ രഞ്ജിപ്പിയ്ക്കുന്നവള്‍. രഞ്ജിപ്പിയ്ക്കുക എന്നതിന്‌ നിറം പിടിപ്പിയ്ക്കുക എന്ന്‌ അര്‍ത്ഥമുണ്ട്‌. ഭഗവതിയ്ക്ക്‌ ഏതുനിറമാണോ അതേ നിറം ശിവനും ഉണ്ടായിത്തീരുന്നു. 310. രമണീ 1. രമിയ്ക്കുന്നവള്‍. ഭക്തരോടുകൂടി അമ്മ എന്ന പോലെ രമിയക്കുന്നവള്‍. 2. ശിവനോടുകൂടെ പത്നീ എന്നനിലയില്‍ രമിയ്ക്കുന്നവള്‍. 3. രമണീ എന്നതിന്‌ ഉത്തമസ്ത്രീ എന്ന്‌ അര്‍ത്ഥം വരാം. ഭഗവതിയേപ്പോലെ ഉത്തമയായിട്ടുള്ള സ്ത്രീ വേറെ ആരും ഇല്ല. 311. രസ്യാ 1. രസിക്കപ്പെടാവുന്നവള്‍. ആസ്വദിക്കപ്പെടാവുന്നവള്‍. ലോ കം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഭഗവതി എല്ലാവര്‍ക്കും ഒരേസമയത്ത്‌ പലരൂപത്തിലും പലഭാവത്തിലും നിറത്തി ലും സ്വാദിലും ഗന്ധത്തിലും ആസ്വദിക്കപ്പെടാവുന്നവളാണ്‌. 2. ശിവനാല്‍ ആസ്വദിക്കപ്പെടാവുന്നവള്‍. 312. രണല്‍കിങ്കിണിമേഖലാ 1. രണത്തുകളായ കിങ്കിണികളോടു കൂടിയ മേഖല ഉള്ള വള്‍. ശബ്ദമുണ്ടാക്കുന്ന ചെറിയമണികളുള്ള അരഞ്ഞാ ണമണിഞ്ഞവള്‍. 313. രമാ 1. ലക്ഷമീഭഗവതി 2. രമിക്കുന്നവള്‍. ഭഗവതിയെപ്പോലെ എപ്പോഴും കളിച്ചുകൊണ്ടിരിക്കുന്നവര്‍ ആരും തന്നെ ഉണ്ടാകില്ല. 314. രാകേന്ദുവദനാ 1. രാകേന്ദുവിനെപ്പോലെ വദനമുള്ളവള്‍. പൂര്‍ണ ചന്ദ്രനെ പ്പോലെ ഉള്ള മുഖമുള്ളവള്‍. 315. രതിരൂപാ 1. കാമപത്നിയായ രതിയുടെ രൂപമുള്ളവള്‍. കാമദേവന്റെ പത്നിയായ രതി ഭഗവതിയുടെ അംശമാണ്‌ 2. അനുരാഗസ്വരൂപാ. പ്രജനനത്തിന്‌ കാരണമാകുന്ന അനുരാഗവും ഭഗവതിയുടെ വിഭൂതിതന്നെ ആണ്‌. 3. രതി എന്നതിന്‌ മൈഥുനം എന്ന്‌ അര്‍ഥമുണ്ട്‌. മൈഥുനത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ രണ്ട്‌ എന്ന ഭാവം ഇല്ലാതാകുന്ന ഒരവസ്ഥയുണ്ട്‌. അതാണ്‌ മൈഥുനത്തിന്‌ ആകര്‍ഷകത്വം നല്‍കുന്ന അതിസൂക്ഷമമായ ബിന്ദു. അത്‌ ഭഗവതിയാണ്‌.316.രതിപ്രിയാ 1. അനുരാഗം പ്രിയമായിട്ടുള്ളവള്‍. ഭഗവതിയുടെ നിലനില്‍പ്പുതന്നെ ശിവനോടുള്ള അനുരാഗമാണ്‌. 2. മൈഥുനം പ്രിയമായിട്ടുള്ളവള്‍. മൈഥുനം ഭഗവതിക്കുള്ള ഉപചാരമായി കണ്ടുകൊണ്ടുള്ള ഒരാരാധനാരീതിയുണ്ട്‌. അതിനാല്‍ രതിപ്രിയാ. 317.രക്ഷാകരീ 1. രക്ഷ ചെയ്യുന്നവള്‍. 2. രക്ഷ എന്നതിന്‌ ഭസ്മം എന്നൊരു അര്‍ത്ഥം ഉണ്ട്‌. അതിനാല്‍ ഈ നാമത്തിന്‌ സംഹാരകര്‍ത്രീ എന്നും അര്‍ത്ഥം ഉണ്ട്‌. 318. രാക്ഷസഘ്നീ 1. രക്ഷസ്സുകളെ ഹനിക്കുന്നവള്‍. രാക്ഷസന്മാരെ ഹനിക്കുന്നവള്‍. 319. രാമാ 1. സ്ത്രീഭാവയുക്താ. സ്തീപുരുഷഭേദമില്ലാത്ത പരബ്രഹ്മം തന്നെ ആയ ഭഗവതി സ്ത്രീരൂപത്തില്‍ ഭക്തര്‍ക്ക്‌ ദര്‍ശനം കൊടുക്കുന്നു. 2. രമിക്കുന്നവള്‍. പ്രകൃതീദേവിയുടെ കളിയാണ്‌ നിത്യനൂതനമായ ഈ ലോകം എന്നതിനാല്‍ രാമാ. 3. യോഗികള്‍ യാതൊരുവളില്‍ രമിക്കുന്നുവോ അവള്‍ രാമാ. 322. കാമ്യകലാരൂപാ 1. ശിവശക്തികളുടെ സമാഗമത്തില്‍ നിന്ന്‌ ഉണ്ടാകുന്ന ജീവന്റെ അങ്കുരമാണ്‌ കാമ്യകല എന്നു കാണുന്നു. അതിന്റെ രൂപത്തിലുള്ളവള്‍. 2. പരചൈതന്യത്തിന്റെ അനവധിയായിത്തീരാനുള്ള ആഗ്രഹമാണ്‌ കാമകല അതിന്റെ രൂപത്തിലുള്ളത്‌. 3. അഗ്രഹിക്കപ്പെടേണ്ട കലകളുടെ രൂപത്തിലുള്ളവള്‍. എല്ലാവിധകലകളിലും നിറഞ്ഞു നില്‍ക്കുന്നത്‌ ഭഗവതി തന്നെ ആണ്‌. 323. കദംബകുസുമപ്രിയാ 1. കടമ്പിന്‍ പൂവ്വ്‌ ഇഷ്ടപ്പെടുന്നവള്‍. 2. കടമ്പിന്‍ പൂന്തോപ്പിലാണ്‌ ഭഗവതിയുടെ വാസസ്ഥാനം എന്ന്‌ ശങ്കരാചാര്യര്‍, കല്ലോല്ലസിതാബ്ധിലഹരീമധ്യേ വിരാജന്മണി ദ്വീപേ കല്‍പ്പകവാടികാപരിവൃതേ കാദംബ വാട്യുജ്വലേ. 324. കല്യാണീ. 1. മങ്ഗളസ്വരൂപാ 2. കല്യാണീ എന്നത്‌ മലയാചലത്തിലുള്ള ഉള്ള ഭഗവതി യുടെ പേരാണ്‌. 3. കല്യാണീ എന്നതിന്‌ പശു എന്ന്‌ അര്‍ഥമുണ്ട്‌. ഗോമാതാ വിന്റെ സ്വരൂപത്തിലുള്ളതും ഭഗവതിതന്നെ ആണ്‌. 327. കലാവതീ 1. കലകള്‍ ഉള്ളവള്‍. പ്രണവത്തിന്‌ അറുപത്തിനാല്‌ കലകളുണ്ട്‌. ഈ കലകള്‍കൊണ്ടാണ്‌ പ്രപഞ്ചം നിലനില്‍ക്കുന്നത്‌. ഭഗവതിയും പ്രണവവും ഒന്നു തന്നെയായതിനാല്‍ കലാവതീ. 2. പൂര്‍ണമല്ലാത്തതിനെ കല എന്നു പറയും. മക്കളായ നമുക്ക്‌ പരിപൂര്‍ണയായ ഭഗവതിയെ പൂര്‍ണമായി അറിയാന്‍ കഴിയാത്തതുകൊണ്ട്‌ കരുണയോടുകൂടി കലാഭാവം എടുത്തവള്‍ എന്നും ആകാം. 3. ഭഗവതിയുടെ ശിരസ്സില്‍ ചന്ദ്രക്കലയുണ്ട്‌ എന്ന്‌ ധ്യാനത്തില്‍ കാണുന്നു. അതിനാല്‍ കലാവതീ. സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം മാണിക്യമൗലീ സ്ഫുരത്താരാനായകശേഖരാം. 328. കളാലാപാ 1. കളമായ ആലാപത്തോടുകൂടിയവള്‍. മധുരമായ ഭാഷ ണത്തോടുകൂടിയവള്‍. 2. കളം എന്നതിന്‌ അവ്യക്തം എന്ന്‌ ഒരര്‍ഥമുണ്ട്‌. കോടാ നുകോടി ഗ്രഹങ്ങളുടെ ചലനം കൊണ്ടും പൊട്ടിത്തെറികള്‍ കൊണ്ടും ഭഗവതി പലതും പറഞ്ഞുകൊണ്ടിരിക്കുന്നു. അവ നമ്മെ സംബന്ധിച്ചിടത്തോളം അവ്യക്തമാണ്‌. അതിനാല്‍ കളാലാപാ. 3. കം എന്നത്‌ ബ്രഹ്മം. ലാല എന്നാല്‍ സരളമായി. ആപഃ എന്നത്‌ പ്രാപ്തിയും. ബ്രഹ്മത്തെ സരളമായി പ്രാപിക്കാവുന്നവള്‍. അതിനാല്‍ തന്നെ ഭക്തര്‍ക്ക്‌ ബ്രഹ്മാനുഭവം നേടിക്കൊടുക്കാന്‍ കലാലാപയായ (ലളയോരഭേദഃ) ഭഗവതിക്ക്‌ യാതൊരു പ്രയാസവും ഇല്ല. 4. ബ്രഹ്മം വെള്ളംപോലെ ആയിട്ടുള്ളവള്‍. ആപഃ ലാലാ അപ്പുകളുടെ സമൂഹം. ജലസമൂഹം. 329. കാന്താ 1. കമനീയതകാരണം കാന്താ 2. കം എന്നതിന്‌ ബ്രഹ്മം എന്നര്‍ഥം. കാന്തശബ്ദം ബ്രഹ്മാനുഭവം വരെയുള്ള ജീവാവസ്ഥയെയും ബ്രഹ്മാനുഭവം നേടിയ ജീവന്മുക്താവസ്ഥയെയും പരിപൂര്‍ണമായി ബ്രഹ്മത്തില്‍ ലയിച്ചു പോകുന്ന മുക്താവസ്ഥയെയും സൂചിപ്പിക്കുന്നു. ഈ മൂന്നു തരത്തിലുള്ളവരും ഭഗവതി യുടെ അംശങ്ങള്‍ തന്നെ ആണ്‌. 3. ഭാര്യ എന്നൊരു അര്‍ഥം കാന്താ എന്നതിനുണ്ട്‌. പരമശിവന്റെ ഭാര്യ ആയതിനാല്‍ കാന്താ. 4. സ്വന്തം ഭാര്യയും ഭഗവതിയുടെ അംശം തന്നെ ആണെന്ന്‌ പുരുഷന്മാരെ ഈ നാമം ഓര്‍മിപ്പിക്കുന്നു. 5. കൃഷ്ണൈകാദശീരാത്രീസ്വരൂപാ. സ്ത്രീകളുടെ ഉപസ്ഥത്തിന്റെ പ്രവര്‍ത്തനം ഏറ്റവും കൂടുന്നത്‌ കറുത്ത ഏകാദശിക്ക്‌ രാത്രിയാണത്രേ. പ്രജനനത്തിന്‌ കാരണമാകുന്ന ആ അവസ്ഥ തന്നെ ആണ്‌ കാന്തത. 330. കാദംബരീപ്രിയാ 1. വിശിഷ്ടമായ മദ്യം പ്രിയമായിട്ടുള്ളവള്‍. ഭഗവതിയ്ക്ക്‌ മദ്യം നിവേദ്യമായി കല്‍പ്പിയക്കുന്ന വിധത്തില്‍ ആചാരമുണ്ട്‌. 2. കാദംബരീ എന്നതിന്‌ സരസ്വതീ എന്ന്‌ അര്‍ഥം വരാം. സരസ്വതിയെ ഇഷ്ടപ്പെടുന്നവള്‍. ഭഗവതിയെ സേവിയ്ക്കുമ്പോള്‍ സരസ്വതി വീണവായിച്ചു കൊടുത്തു എന്നും വളരെ നന്നായി എന്ന്‌ ഭഗവതി പറഞ്ഞാതായും ശങ്കരാചാര്യര്‍. 3. കാദംബരീ എന്നാല്‍ പെണ്‍തത്ത എന്നും അര്‍ത്ഥം വരാം. ഭഗവതിയ്ക്ക്‌ പെണ്‍തത്തയെ കയ്യില്‍ പിടച്ചുകൊണ്ടുള്ള ധ്യാനമുണ്ട്‌. 331. വരദാ 1. വരം തരുന്നവള്‍. വരം എന്നാല്‍ നല്ലത്‌. 2. വരം എന്നതിന്‌ ഇഷ്ടം എന്നും അര്‍ഥം വരാം. ഇഷ്ടങ്ങള്‍ സാധിച്ചു തരുന്നവള്‍. 3. ബ്രഹ്മാദിദേവന്മാര്‍ക്കുകൂടി വരം കൊടുക്കുന്ന വളായതിനാല്‍ വരദാ 332. വാമനയനാ 1. വാമങ്ങളായ നയനങ്ങളുള്ളവള്‍. വാമമെന്നതിന്‌ സുന്ദരം എന്നര്‍ഥം. മനോഹരമായ നയനങ്ങളുള്ളവള്‍. 2. വാമമാര്‍ഗം എന്നുള്ള ആരാധനാരീതിയിലേക്ക്‌ നയിക്കുന്നവള്‍ 3. വാമമെന്നതിന്‌ കര്‍മഫലം എന്ന്‌ അര്‍ഥം കാണുന്നു. കര്‍മഫലത്തിലേക്ക്‌ നയിക്കുന്നവള്‍. 333. വാരുണീമദവിഹ്വലാ 1. വാരുണീമദ്‌ അവിഹ്വലാ. വരുണന്റേതുപോലെ അ വിഹ്വലതയുള്ളവള്‍. വരുണന്‌ ഗാംഭീര്യമുള്ളതുകൊണ്ട്‌ അവിഹ്വലനാണ്‌. ഇവിടെ ഭഗവതിയുടെ ഗാംഭീര്യത്തെ കുറിച്ച്‌ വ്യക്തമായി പറയാന്‍ പറ്റാതെ ഏകദേശരൂപത്തിനു വേണ്ടി വരുണന്റെ ഗാംഭീര്യത്തെക്കുറിച്ചു പറയുന്നു. സമയം ഒച്ചിഴയുന്ന പോലെ പതുക്കെ പോകുന്നു എന്നു പറയുന്നതുപോലെ. 2. വാരുണീ എന്നൊരു വിശിഷ്ടമായ മദ്യമുണ്ട്‌. അതിന്റെ മദത്തിനായി വിഹ്വലാ അഥവാ പരിഭ്രമമുള്ളവള്‍. അമൃത മഥനസമയത്ത്‌ അമൃതത്തിനുമുമ്പ്‌ വാരുണീ എന്ന മദ്യം ഉണ്ടായി. ഈ മദ്യം ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങ ളാണ്‌. മദ്യത്തിന്റെ ലഹരിപോലെ ജീവിതത്തിലെ അനുഭ വങ്ങള്‍ വന്നും പോയും ഇരിക്കുന്നു. ഇതുമനസ്സിലായാലും മദ്യത്തിനോട്‌ ഉള്ള ആസക്തി പോലെ അനുഭവങ്ങള്‍ ക്കായി എല്ലാവരും വിഹ്വലരാകുന്നു. ജീവന്മരുടെ രൂപത്തി ലുള്ളത്‌ ഭഗവതിതന്നെ ആകയാല്‍ മദവിഹ്വലയാണ്‌. 3. യോഗത്തില്‍ വാരുണീ എന്നൊരു നാഡിയുണ്ട്‌. അതിനെ സ്വാധീനപ്പെടുത്തിയവനെ വാരുണീമാന്‍ എന്നു പറയുന്നു. അവര്‍ക്ക്‌ വിഹ്വലതയുണ്ടാകില്ല. യോഗാഭ്യാസത്തിന്റെ ഫലം അവിഹ്വലയായിട്ടുള്ളവര്‍. ഈ പ്രപഞ്ചത്തിന്റെ രൂപ ത്തിലുള്ള ഭഗവതി വാരുണീമാന്‍മാര്‍ക്ക്‌ വിഹ്വലതയുണ്ടാക്കുന്നില്ല. 334. വിശ്വാധികാ 1. വിശ്വത്തെക്കാള്‍ വലിയവള്‍. അത്യതിഷ്ഠദ്ദശാങ്ഗുലം എന്ന്‌ പുരുഷസൂക്തത്തില്‍ പറയുന്നപോലെ ഈ ഉലകത്തില്‍ ഒതുങ്ങുന്നവളല്ല ഭഗവതി. 2. എല്ലാതിലും മേലെയുള്ളവള്‍. 3. പൃഥിവ്യാദി ശിവതത്ത്വം വരെ ഉള്ള എല്ലാ തത്ത്വങ്ങള്‍ക്കും മേലെ ഉള്ളവള്‍. 335. വേദവേദ്യാ 1. വേദത്താല്‍ അറിയപ്പെടേണ്ടവള്‍. 2. വേദത്തിനുപോലും അറിയപ്പെടേണ്ടവള്‍. അറിവിനുപോലും ഭഗവതിയെക്കുറിച്ച്‌ അറിയേതായിട്ടാണ്‌ ഇരിക്കുന്നത്‌. 336. വിന്ധ്യാചലനിവാസിനീ 1. വിന്ധ്യാചലത്തില്‍ നിവസിക്കുന്നവള്‍. ഗംഗാനദിയുടെ തീരത്ത്‌ മിര്‍സ്സാപ്പൂര്‍ നഗരത്തിനടുത്ത്‌ ഉളള പ്രസിദ്ധമായ ദേവീക്ഷേത്രത്തില്‍ വസിക്കുന്നവള്‍. ഗോകുലത്തില്‍ നന്ദഗോപന്റെയും യശോദാദേവിയുടെയും മകളായി പിറന്ന ഭഗവതി വിന്ധ്യാചലത്തില്‍ വസിച്ചുകൊണ്ട്‌ ദ്വാപരയുഗത്തില്‍ വീണ്ടുമുണ്ടായ ശുംഭനിശുംഭന്മാരെ വധിച്ചു. 337. വിധാത്രീ 1. വിധാനം ചെയ്യുന്നു, ധരിക്കുന്നു, പോഷിപ്പിക്കുന്നു എന്നതിനാല്‍ വിധാത്രീ. സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്തുന്നത്‌ ഭഗവതിയാണ്‌. 2. വിധാതാവിന്റെ പത്നി. സരസ്വതിയുടെ രൂപത്തിലുള്ളവളും ഭഗവതിതന്നെ ആണ്‌. 3. ധാത്രീ എന്നാല്‍ നെല്ലിക്ക. വിശിഷ്ടമായ ധാത്രിയോടുകൂടിയവള്‍. പ്രപഞ്ചം മുഴുവന്‍ ഭഗവതിയുടെ കയ്യിലിരിക്കുന്ന നെല്ലിക്കയാണ്‌. പ്രപഞ്ചത്തെക്കുറിച്ച്‌ എല്ലാം അറിയുന്നവള്‍. 340. വിലാസിനീ 1. ശൃംഗാരാദികള്‍ പ്രദര്‍ശിപ്പിയ്ക്കുന്നവള്‍. പരമശിവന്റെ മുന്നില്‍ ശൃംഗാരാദി രസങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കുന്നവള്‍. 2. തിളക്കമുള്ളവള്‍ 3. വിലാസം എന്നതിന്‌ വിക്ഷേപം എന്ന്‌ ഒരു അര്‍ത്ഥം. ശരിയല്ലാത്ത തോന്നലുകള്‍ ഉണ്ടാക്കുന്നതാണ്‌ വിക്ഷേപം. അതുള്ളവള്‍. മായയ്ക്ക്‌ ആവരണശക്തിയും വിക്ഷേപശക്തിയും ഉണ്ടെന്നു പ്രസിദ്ധം. 4. വിലേ (ബിലേ) ആസ്തേ ബിലത്തില്‍ ഇരിയ്ക്കുന്നു എന്നതുകൊണ്ടും വിലാസിനീ എന്ന്‌ വരാം. ഭഗവതി ബ്രഹ്മരന്ധ്രത്തില്‍ ഇരിയ്ക്കുകയും അധികാരികള്‍ക്ക്‌ മാത്രം മോക്ഷം കൊടുക്കുകയും ചെയ്യന്നു. 5. ഭഗവതിയുടെ പീഠശക്തികളില്‍ ഒരാളാണ്‌ വിലാസിനീ എന്ന ദേവതാ. ആ വിലാസിനി ഭഗവതിതന്നെ ആണ്‌. ഇരിപ്പിടവും ഇരിയ്ക്കുന്നവളും ഭഗവതിതന്നെ. 341. ക്ഷേത്രസ്വരൂപാ1. ക്ഷേത്രജ്ഞനുള്ള ആവാസസ്ഥാനമാണ്‌ ക്ഷേത്രം. അതായത്‌ ശരീരം. ശരീരം സ്വരൂപമായിട്ടുള്ളവള്‍. ശരീരം ഭഗവതിയാണ്‌. 2. ക്ഷേത്രസ്വം രൂപമായിട്ടുള്ളവള്‍. ക്ഷേത്രത്തിന്റേത്‌ എന്നാണ്‌ ക്ഷേത്രസ്വം എന്നതിന്‌ അര്‍ഥം. ക്ഷേത്രത്തിന്റേത്‌ ക്ഷേത്രജ്ഞന്‍. അത്‌ ജീവനാണ്‌. ജീവനും ഭഗവതിതന്നെയാണ്‌. 3. ക്ഷേത്രത്തിന്‌ കൃഷിഭൂമി എന്ന്‌ അര്‍ഥമുണ്ട്‌. കൃഷിഭൂ മിയുടെ രൂപത്തില്‍ എല്ലാവര്‍ക്കും സംരക്ഷണം കൊടുക്കുന്നതും ഭഗവതിയാണ്‌. 342. ക്ഷേത്രേശീ 1. ക്ഷേത്രത്തിന്റെ നാഥാ. ശരീരത്തിന്റെ നാഥസ്ഥാനത്തുള്ള ജീവന്‍ ഭഗവതിയാണ്‌. 2. കൃഷിഭൂമികളുടെ നാഥാ. 3. അമ്പലങ്ങളിലെ ദേവതകളും ഭഗവതിതന്നെ. പല അമ്പലങ്ങളില്‍ പലരൂപത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്‌ ഭഗവതിതന്നെ ആണ്‌. 343. ക്ഷേത്രക്ഷേത്രജ്ഞപാലിനീ 1. ക്ഷേത്രത്തേയും ക്ഷേത്രജ്ഞനേയും പാലിയ്ക്കുന്നവള്‍. ശരീരത്തേയും ജീവനേയും പാലിയ്ക്കുന്നത്‌ ഭഗവതിതന്നെ ആണ്‌. 344. ക്ഷയവൃദ്ധിവിനിര്‍മ്മുക്താ. 1. ക്ഷയവും വൃദ്ധിയും ഇല്ലാത്താവള്‍. എപ്പോഴും പരിപൂര്‍ണ്ണയായതിനാല്‍ അധികമാകലോ കുറവോ ഭഗവതിയ്ക്കില്ല. 2. ക്ഷയത്തിന്റെ വൃദ്ധി ഇല്ലാതാകുന്നു യാതൊരുവള്‍ കാരണം അവള്‍. ഭഗവതിയുടെ കൃപയാല്‍ ക്ഷയം എന്ന രോഗം എത്ര മൂര്‍ച്ഛിച്ചതാണെങ്കിലും ഇല്ലാതാകുന്നു. 346. വിജയാ 1. വിശിഷ്ടമായ ജയത്തേടു കൂടിയവള്‍. സാധാരണമായ ജയം പോലെ അല്ല ഭഗവതിയുടെ ജയം. എല്ലാവരെയും ജയിക്കുന്ന കാലം പോലും ഭഗവതിയുടെ മുന്നില്‍ തോറ്റുപോകുന്നു. 2. സംവിത്സ്വരൂപാ. പരമജ്ഞാനസ്വരൂപാ. 3. പദ്മാസനന്‍ എന്ന അസുരനെ വധിച്ചതു കാരണം വിജയാ എന്നൊരു പേര്‍വന്നു എന്ന്‌ കാണുന്നു. 4. വിജയം എന്ന മുഹൂര്‍ത്തം രൂപമായിട്ടുള്ളവള്‍. മധ്യാഹ്നത്തോടടുത്തുവരുന്ന മുഹൂര്‍ത്തമാണ്‌ വിജയം എന്ന മുഹൂര്‍ത്തം.347. വിമലാ 1. കളങ്കമില്ലാത്തവള്‍. 2. അവിദ്യയില്ലാത്തവള്‍ 3. വിശിഷ്ടമായ ചളിയോടുകൂടിയവള്‍. ഭഗവതിയുടെ ദേഹത്തെ ചളി വളരെ വിശിഷ്ടമാണ്‌. ആ ചളിയാണത്രേ ഗണപതിയായിത്തീര്‍ന്നത്‌. 348. വന്ദ്യാ 1. വന്ദിക്കപ്പെടേണ്ടവള്‍. 2. വന്ദ്യാ എന്നതിന്‌ ഇത്തിക്കണ്ണി എന്നൊരു അര്‍ഥം ഉണ്ട്‌. മരത്തില്‍ ഇത്തിക്കണ്ണിയെന്നപോലെ ആത്മാവില്‍ ചുറ്റിപ്പടരുന്ന പ്രകൃതി പതുക്കെപ്പതുക്കെ ആത്മബോധ ത്തെത്തന്നെ ഇല്ലാതാക്കുന്നു. 349. വന്ദാരുജനവത്സലാ 1. വന്ദാരുക്കളായ ജനങ്ങളില്‍ വാത്സല്യമുള്ളവള്‍. വന്ദിക്കുന്ന ജനങ്ങളില്‍ വാത്സല്യമുള്ളവള്‍. 2. വന്ദാരുജനമാകുന്ന വാത്സല്യത്തോടു കൂടിയവള്‍. ഇത്തിക്കണ്ണിപോലുള്ള വികാരങ്ങളുടെ രുജനമാകുന്ന വാത്സല്യത്തോടുകൂടിയവള്‍. ഇത്തിക്കണ്ണിയെപ്പോലെ പിടിച്ചുകയറി നശിപ്പിച്ചുകളയുന്ന വികാരങ്ങളെ നശിപ്പിക്കാന്‍ തക്കവണ്ണം വാത്സല്യമുള്ളവള്‍. 350. വാഗ്വാദിനീ 1. വാക്കിനെ വദിക്കുന്നവള്‍. ഗാംഭീര്യം അര്‍ഥപൂര്‍ണ ത ശബ്ദസൗന്ദര്യം മുതലായതുകൊണ്ട്‌ പ്രസിദ്ധമായ വാക്കാണ്‌ വാക്ക്‌. അത്‌ വദിക്കുന്നവള്‍. ഭഗവതിയുടെ വാക്കുകള്‍ക്ക്‌ ഈ ഗുണങ്ങളെല്ലാം ഉണ്ട്‌. 2. വാഗ്വാദിനീ എന്ന ദേവതാ 3. വാക്കിനെ വദിപ്പിക്കുന്നവള്‍. മൂകനെയും വിദ്വാനാക്കുന്നവളാണ്‌ ഭഗവതി. 351. വാമകേശീ 1. വാമമായ കേശത്തേടു കൂടിയവള്‍. സുന്ദരമായ കേശമുള്ളവള്‍. 2. വാമകന്മാര്‍ക്ക്‌ ഈശ്വരനായവന്റെ പത്നി. ശിവനെ വേദവിരുദ്ധമായ വിധിയില്‍ ഉപാസിക്കുന്നവരുണ്ട്‌. അവര്‍ വാമന്മാര്‍ അഥവാ വാമകന്മാരാണ്‌. 352. വഹ്നിമണ്ഡലവാസിനീ 1. അഗ്നിമണ്ഡലത്തില്‍ വസിക്കുന്നവള്‍. മൂലാധാരം മുതല്‍ മണിപൂരം വരെ അഗ്നിമണ്ഡലമാണ്‌. അവിടെ വസിക്കുന്നവള്‍. 2. അഗ്നി എന്നതുകൊണ്ട്‌ മൂന്ന്‌ എന്ന സംഖ്യയെ സൂചിപ്പിക്കാറുണ്ട്‌. അപ്പോള്‍ മൂന്നു മണ്ഡലങ്ങളില്‍ വസിക്കുന്നവള്‍ എന്ന്‌ അര്‍ഥം വരും. സോമസൂര്യാഗ്നിമണ്ഡലങ്ങളില്‍ വസിക്കുന്നവള്‍. 353. ഭക്തിമത്കല്‍പലതികാ 1. ഭക്തിയുള്ളവര്‍ക്ക്‌ കല്‍പ്പലതികയായിട്ടുള്ളവള്‍. കല്‍പലതികാ എന്നാല്‍ കല്‍പലത അതായത്‌ എന്തും സാധിച്ചുകൊടുക്കുന്ന വള്ളി. 2. ഭക്തിമത്കല്‍പന്മാര്‍ക്ക്‌ ലതികയായിട്ടുള്ളവള്‍. ഭക്തികുറഞ്ഞവര്‍ക്ക്‌ പടര്‍ന്നുപോകുന്ന വള്ളിപോലെ സംസാരത്തിന്‌ കാരണയായിട്ടുള്ളവള്‍. 3. ലതികാ എന്നതിന്‌ കസ്തൂരി എന്നൊരു അര്‍ഥം. കസ്തൂരി ആമോദം ഉണ്ടാക്കുന്നു. ഭക്തിമത്കല്‍പ്പന്മാര്‍ക്ക്‌ ഭക്തിയുടെ പൂര്‍ണതവരുത്തി ആമോദം ദാനം ചെയ്യുന്നു. 354. പശുപാശവിമോചിനീ 1. പശുക്കളുടെ പാശത്തെ വിമോചിപ്പിക്കുന്നവള്‍. വി ദ്യാഹീനരായ പശുക്കളുടെ ആശാപാശങ്ങള്‍ അഴിച്ചു കൊടുക്കുന്നവള്‍. അറിവില്ലാത്തവര്‍ക്കുണ്ടാകുന്ന ആശാ പാശങ്ങള്‍ അകറ്റി മോക്ഷത്തിലേക്ക്‌ നയിക്കുന്നവള്‍. 2. പശുപാശന്മാരെ മോചിപ്പിക്കുന്നവള്‍. പശുപനായ ശിവ നില്‍ ആശയുള്ളവരാണ്‌ പശുപാശന്മാര്‍. അവര്‍ക്ക്‌ മോ ക്ഷം കൊടുക്കുന്നവള്‍. 3. പശു എന്നതിന്‌ ജീവി എന്നൊരു അര്‍ഥം. പാശ ശബ്ദത്തിന്‌ പകിട എന്നും അര്‍ഥം വരാം. ജീവകളുടെ നേരെ പകിട ഇടുന്നവള്‍. ജീവികളുമായി ദ്യൂതു കളിക്കുകയാണ്‌ മായ. 4. പശു സാധകന്റെ ഒരു അവസ്ഥയാണ്‌. ആ സാധകന്‌ കെട്ടുകളഴിച്ച്‌ മേല്‍ഗതി കൊടുക്കുന്നവള്‍. (തുടരും) 355. സംഹൃതാശേഷപാഷണ്ഡാ 1. സംഹൃതരായി അശേഷപാഷണ്ഡന്മാര്‍ യാതൊരു വളാല്‍ അവള്‍ സംഹൃതാശേഷ പാഷണ്ഡാ. വേദസമ്മതമല്ലാത്ത വിധത്തില്‍ കഴിയുന്ന പാഷണ്ഡന്മാരെ എല്ലാം സംഹരിക്കുന്നവള്‍. 356. സദാചാരപ്രവര്‍ത്തികാ 1. സദാചാരത്തെ പ്രവര്‍ത്തിക്കുന്നവള്‍. എപ്പോഴും സദാചാരപ്രവൃത്തികള്‍ ചെയ്യുന്നവള്‍. 2. സദാചാരത്തിന് കാരണമായിട്ടുള്ളവള്‍. 3. എപ്പോഴും ചാരപ്രവൃത്തി ചെയ്യുന്നവള്‍. കര്‍മസാക്ഷികളെല്ലാം ഭഗവതിക്കു വേണ്ടി ജീവികളുടെ കര്‍മങ്ങള്‍ ചാരന്മാരെന്നപോലെ ശ്രദ്ധിച്ചുകൊണ്ടി രിക്കുന്നു. 357. താപത്രയാഗ്നിസന്ദഗ്ധസമാഹ്ലാദനചന്ദ്രികാ 1. താപത്രയങ്ങളാകുന്ന അഗ്നികളാല്‍ സന്തപ്തന്മാരായവരെ സമാഹ്ലാദിപ്പിക്കുന്ന ചന്ദ്രികയായിട്ടുള്ളവള്‍. ആധ്യാത്മികവും ആധിദൈവികവും ആധിഭൗതികവുമായ ദുഃഖങ്ങളില്‍ അഗ്നിയില്‍ പെട്ടെന്നപോലെ വേകുന്നവരെ ആഹ്ലാദിപ്പിക്കുന്ന നിലാവായിട്ടുള്ളവള്‍.358. തരുണീ 1. നിത്യമായ താരുണ്യം ഭഗവതിക്കുള്ളതിനാല്‍ തരുണീ 2. പുതുത്‌ എന്നൊരു അര്‍ഥം തരുണ ശബ്ദത്തിനുണ്ട്‌. തരുണശബ്ദത്തിന്റെ സ്ത്രീലിംഗമാണ്‌ തരുണീ. നിത്യനൂതനത്വം ഭഗവതിക്കുണ്ട്‌. 359. താപസാരാദ്ധ്യാ 1. താപസരാല്‍ ആരാധിക്കപ്പെടുന്നവള്‍. 2. താപസാരത്തിന്റെ ആധ്യാ ഉള്ളവള്‍. താപസാരം എന്നാല്‍ ദുഃഖത്തിന്റെ ആകെത്തുക എന്നര്‍ഥം വരാം. അതായത്‌ സംസാരം. ഭക്തരുടെ സംസാരത്തെ കുറിച്ച്‌ ചിന്തയുള്ളവള്‍. ആധ്യാ എന്നതിന്‌ ചിന്താ എന്ന്‌ അര്‍ഥം. 360. തനുമധ്യാ 1. തനുവായിരിക്കുന്ന മധ്യത്തോടു കൂടിയവള്‍. ദേഹത്തിന്റെ മധ്യമാകുന്ന ഉദരഭാഗം കൃശമായിട്ടുള്ളവള്‍. 2. തനുമധ്യാ എന്ന പേരില്‍ അറിയപ്പെടുന്ന ദേവി. 3. തനുമധ്യാ എന്നൊരു വൃത്തമുണ്ട്‌. അതിന്റെ സ്വരൂപത്തിലുള്ളവള്‍. വൃത്തങ്ങളും ഛന്ദസ്സുകളും എല്ലാം ഭഗവതിയുടെ രൂപം തന്നെ ആണ്‌. 361. തമോപഹാ 1. തമസ്സിനെ അപഹാനം ചെയ്യുന്നവള്‍. ഇരുട്ട്‌ ഇല്ലാതാ ക്കുന്നവള്‍. പ്രകൃതിയാണ്‌ ഇരുട്ടുണ്ടാക്കുന്നതും ഇല്ലാതാ ക്കുന്നതും. 2. അവിദ്യയില്ലാതാക്കുന്നവള്‍. 362. ചിതിഃ 1. അവിദ്യയെ ഇല്ലാതാക്കുന്ന ജ്ഞാനമാണ്‌ ചിതി. അതിന്റെ സ്വരൂപമായിട്ടുള്ളവള്‍. 2. പ്രപഞ്ചം ഉണ്ടാക്കുന്ന വിഷയത്തില്‍ സ്വാതന്ത്ര്യമുള്ള ശക്തി. 363. തത്പദലക്ഷ്യാര്‍ഥാ 1. തത്‌ എന്ന പദത്തിന്റെ ലക്ഷ്യമാകുന്ന അര്‍ഥമായിട്ടു ള്ളവള്‍. മഹാവാക്യമായ തത്വമസി (തത്‌ ത്വം അസി - അത്‌ നീ ആണ്‌.) എന്നതിലെ തത്‌ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്ന അര്‍ഥം ഭഗവതിയാണ്‌. 2. തത്പദലക്ഷ്യം അര്‍ഥമായിട്ടുള്ളവള്‍. തത്പദം എന്നാല്‍ ശിവപദം. ഭഗവതിയുടെ ലക്ഷ്യം എപ്പോഴും ശിവപദമാണ്‌. ശിവപദം ലക്ഷ്യമാകുന്നൂ എന്നതാണ്‌ ഏറ്റവും വലിയ സമ്പത്തായി ഭഗവതി കണക്കാക്കുന്നത്‌. 364. ചിദേകരസരൂപിണീ 1. ചിദേകരസം രൂപമായിട്ടുള്ളവള്‍. ചിത്തിന്‌ ജ്ഞാനം ആത്മാവ്‌ ചൈതന്യം എന്നെല്ലാം അര്‍ഥം പറയാമെങ്കിലും ആത്യന്തികമായി ഇതെല്ലാം ഒരു കാര്യത്തെ തന്നെ ആണ്‌ അര്‍ഥമാക്കുന്നത്‌. ഈ ചിത്ത്‌ ഏകരസം ആണ്‌. അത്‌ അനുഭവിച്ചവന്‌ വേറെ ഒന്നും തന്നെ രസിക്കാനായി അവശേഷി ക്കുന്നില്ല. എന്നാല്‍ അത്‌ അനുഭവിക്കാന്‍ വിഷമമുണ്ടോ എന്നാണെങ്കില്‍ രസമാണ്‌ എന്നു സൂചിപ്പിക്കുന്നു. ബാ ക്കിയുള്ള രസങ്ങള്‍ അനുഭവിക്കാതിരിക്കുക മാത്രമേ ചെയ്യേണ്ടതായിട്ടുള്ളൂ. 365. സ്വാത്മാനന്ദലവീഭൂതബ്രഹ്മാദ്യാനന്തസന്തതിഃ 1. സ്വാത്മാനന്ദലവീഭൂതന്മാരായ ബ്രഹ്മാദ്യാനന്തസന്തതികളോട്‌ കൂടിയവള്‍. വേറൊന്നിന്റെ അപേക്ഷയില്ലാത്ത ആനന്ദമാണ്‌ സ്വാത്മാനന്ദം. അതിന്റെ ലവങ്കൊണ്ട്‌ അഥവാ സ്വല്‍പങ്കൊണ്ട്‌ ഉണ്ടാക്കപ്പെട്ടവരാണ്‌ ബ്രഹ്മാദികളായ കണക്കില്ലാത്ത സന്തതികള്‍. ആന്ദസ്വരൂപിണിയായ ഭഗവതിയുടെ വളരെ ചെറിയ അംശമാണ്‌ ബ്രഹ്മാവുതുടങ്ങിയവര്‍. ഒരു ബ്രഹ്മാവല്ല അനേകകോടിബ്രഹ്മാണ്ഡജനനിയായതുകൊണ്ട്‌ അനവധിയാണ്‌ എന്ന്‌ സന്തതിശബ്ദം കൊണ്ട്‌ സൂചിപ്പിക്കുന്നു. 2. സ്വാത്മാനന്ദത്തിന്റെ ലവീഭൂതരാണ്‌ ബ്രഹ്മാദ്യനന്തസന്തതികള്‍. ലവശബ്ദത്തിന്‌ വിലാസം അഥവാ കളി എന്നൊരു അര്‍ഥം. സ്വാത്മാനന്ദത്തിന്റെ ഒരു കളിയാണ്‌ പല ബ്രഹ്മാണ്ഡങ്ങളിലുള്ള അനവധി ബ്രഹ്മാവുകളും അവരുടെ സൃഷ്ടിയും. 366. പരാ1. പ്രളയത്തില്‍ എല്ലാം ലയിച്ചു കിടക്കുന്ന സമയത്ത്‌ കാലത്തിന്റെ പരിപാകം വരുമ്പോള്‍ ഒരു തുള്ളി വീഴുംപോലെ എന്തൊഒരു പ്രതിഭാസമുണ്ടാകുന്നു. അതിന്‌ ബിന്ദു പാതം എന്നു പറയുന്നു. അങ്ങിനെ പതിയ്ക്കുന്ന തുള്ളി അഥവാ ബിന്ദു മൂന്നായി വിഭജിയ്ക്കപ്പെടുന്നു. ആ വിഭജനത്തിന്റെ ശബ്ദമാണ്‌ ശബ്ദബ്രഹ്മം. ശബ്ദബ്രഹ്മം എല്ലായിടത്തു നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും അവ്യക്തമാണ്‌. വാക്കു പറയാന്‍ ശ്രമിയ്ക്കുന്ന വ്യക്തിയുടെ പ്രാണങ്ങളുടെ പ്രവര്‍ത്തനത്താല്‍ മൂലാധാരത്തില്‍ ആ ശബ്ദബ്രഹ്മം ഉദിയ്ക്കുന്നു. മൂലാധാരത്തില്‍ ഉദിച്ച ശബ്ദബ്രഹ്മത്തിന്റെ അവസ്ഥയാണ്‌ പരാ. ആ അവസ്ഥഭഗവതിയാണ്‌. 2. പരമമായ ആനന്ദാവസ്ഥാ എന്നും അര്‍ത്ഥമുണ്ട്‌. ഭഗവതി പരമാനന്ദസ്വരൂപിണിയാണ്‌. 3. പരാതന്ത്രം എന്നൊരു തന്ത്രമുണ്ട്‌. അതില്‍ പ്രതിപാദിയ്ക്കപ്പെടുന്നവള്‍ ഭഗവതിയാണ്‌ എന്നുള്ളതിനാല്‍ പരാ. 367. പ്രത്യക്ചിതീരൂപാ 1. പ്രത്യക്ചിതി രൂപമായിട്ടുള്ളവള്‍. പ്രത്യക്‌ അഞ്ചതി അഥവാ പുറകോട്ടു ചുരുട്ടുന്നു എന്നാണ്‌ പ്രത്യക്ചിതിക്ക്‌ അര്‍ഥം. എന്നു വച്ചാല്‍ അന്തര്‍മുഖമാക്കുന്നു എന്നാണ്‌ ഇവിടെ ഭാവാര്‍ഥം. ബഹിര്‍മുഖത തീരെയില്ലാത്ത അവസ്ഥയാണ്‌ മുമ്പു പറഞ്ഞ പരാ എന്ന്‌ അവസ്ഥ. പരാ എന്ന നാമത്തിന്റെ വ്യാഖ്യാനമാണ്‌ ഈനാമം. 368. പശ്യന്തീ 1. കാണുന്നവള്‍. അന്തര്‍മുഖത്വം വിട്ട്‌ എല്ലാ ശബ്ദങ്ങളും എല്ലാ അര്‍ഥങ്ങളും കാണുന്ന അവസ്ഥയാണ്‌ ഇത്‌. ശബ്ദബ്രഹ്മത്തില്‍ ലയിച്ചിരിക്കുന്ന പറയുന്ന വാക്കിനെയും വാക്കിന്റെ അര്‍ഥത്തെയും തിരഞ്ഞെടുക്കുന്ന അവസ്ഥയാണ്‌ പശ്യന്തീ. മൂലാധാരത്തില്‍നിന്ന്‌ നാഭിയോളം ആണ്‌ ഇതിന്റെ സ്ഥാനം. സങ്കല്‍പ്പവികല്‍പ്പാത്മകമായ മനസ്സിനോടും വായുവിനോടും ചേര്‍ന്നാണ്‌ പശ്യന്തി പ്രവര്‍ത്തിക്കുന്നത്‌. 2. കാണുന്നവള്‍. സാക്ഷിരൂപേണ എല്ലാം കാണുന്നവള്‍. (തുടരും)369. പരദേവതാ 1. പരന്‍ ദേവതയായിട്ടുള്ളത്. പരന്‍ എന്നതിന് അന്യന്‍ എന്നും ദേവതാ എന്നതിന് ലക്ഷ്യം എന്നും അര്‍ഥം. അന്യന്‍ ലക്ഷ്യമായിട്ടുള്ളത്. വാക്കിന്റെ ലക്ഷ്യം അന്യനെ ബോധിപ്പിക്കലാണല്ലോ. പശ്യന്തീ എന്ന നില വരുമ്പോഴേക്കും ആ ലക്ഷ്യം വന്നു കഴിയും. 2. പരശബ്ദത്തിന് തത്പ്പരഎന്നും അര്‍ഥം ഉണ്ട്. ഭക്തരില്‍ താത്പര്യമുള്ള ദേവതാ. 3. ഏറ്റവും ഉന്നതയായ ദേവതാ. 370. മധ്യമാ 1. പശ്യന്തിയുടെയും വൈഖരിയുടെയും മധ്യത്തില്‍ വരുന്ന അവസ്ഥയായതുകൊണ്ട് മധ്യമാ. 2.നിശ്ചയാത്മികയായ ബുദ്ധി പ്രവര്‍ത്തിക്കുന്ന അവസ്ഥയില്‍ വാക്കിന്റെ ഏതാണ്ട് പൂര്‍ണരൂപം വന്നു കഴിയും. നാഭിയില്‍നിന്ന് കണ്ഠത്തോളം ആണ് മധ്യമയുടെ സ്ഥാനം. 3. ഋതുമതീ. ഭഗവതി സ്ത്രീസ്വരൂപയായതിനാല്‍ ഋതുവുള്ളവളാണ്. 4. യൗവ്വനയുക്താ. 5. നിഷ്പക്ഷാ. ഭഗവതിക്ക് എല്ലാവരും ഒരുപോലെ ആണ്.371. വൈഖരീരൂപാ 1. വിശേഷേണ ഖരതയെ അഥവാ കട്ടിയുള്ള അവസ്ഥയെ പ്രപിച്ചത്‌ വിഖരം. അതിന്റെ ഭാവമുള്ളവള്‍ വൈഖരീ. അത്‌ രൂപമായിട്ടുള്ളവള്‍. ശബ്ദബ്രഹ്മത്തിന്റെ കട്ടിയായ രൂപമാണ്‌ വൈഖരീ. കണ്ഠം മുതല്‍ മേല്‍പ്പോട്ടാണ്‌ വൈഖരിയുടെ സ്ഥാനം. 2. വൈ ഖരം രാതി ഇതി വൈഖരീ. നിശ്ചയമായും കര്‍ണ്ണവിവരത്തിലേയ്ക്കു പോകുന്നു എന്നതിനാല്‍ വൈഖരീ. നമ്മുടെ കര്‍ണ്ണത്തിലെത്തുന്ന ശബ്ദങ്ങളെല്ലാം ഭഗവതിതന്നെ ആണ്‌. 3. വിഖരന്‍ എന്ന വായുവിനാല്‍ പ്രേരിപ്പിയ്ക്കപ്പെടുന്നൂ എന്നതിനാല്‍ വൈഖരീ. വിഖരന്‍ യോഗശാസ്ത്രത്തില്‍ പറയപ്പെടുന്ന ഒരു വായുവാണ്‌. 372. ഭക്തമാനസഹംസികാ 1. ഭക്തന്മാരുടെ മനസ്സില്‍ ഹംസികയായിട്ടുള്ളവള്‍. വാക്കിനെ ഭജിയ്ക്കുന്നവരുടെ മനസ്സില്‍ ഹംസികയായിട്ടുള്ളവള്‍. കേള്‍ക്കുന്നവരുടെ മനസ്സിലേയ്ക്ക്‌ വാക്ക്‌ മാനസസരസ്സിലേയ്ക്ക്‌ ഹംസത്തേപ്പോലെ ചെന്നു ചേരുന്നു. 2. ഭക്തന്മാരുടെ മനസ്സാകുന്ന ഹംസമായിട്ടുള്ളവള്‍. പാലും വെള്ളവും കൂട്ടിക്കൊടുത്താല്‍ ഹംസം അതില്‍നിന്ന്‌ പാലുമാത്രം വേര്‍തിരിച്ച്‌ കഴിയ്ക്കും എന്ന്‌ കവിസങ്കല്‍പ്പം. ദേവീമയമായിട്ടുള്ള മനസ്സുള്ള ഭക്തര്‍ ഗുണദോഷമിശ്രിതമായ ഈ ലോകത്തില്‍നിന്ന്‌ ഗുണംമാത്രം സ്വീകരിയ്ക്കുന്നു. 373. കാമേശ്വരപ്രാണനാഡീ 1. കാമേശ്വരന്റെ പ്രാണനാഡിയായിട്ടുള്ളവള്‍. പരമശിവന്റെ ജീവനാഡിയായിട്ടുള്ളവള്‍. 374. കൃതജ്ഞാ 1. കൃതമായ എല്ലാം അറിയുന്നവള്‍. ലോകത്തുള്ളവരെല്ലാം ചെയ്യുന്ന പുണ്യങ്ങളും പാപങ്ങളും എല്ലാം അറിയുന്നവള്‍. 2. ഉപകാരം ചെയ്തത് മറക്കാത്തവള്‍. പ്രത്യുപകാരം ചെയ്യുന്നവള്‍ 3. കൃതയുഗത്തിലേതുപോലെ പൂര്‍ണജ്ഞാനം ഉള്ളവള്‍. 4. ദ്യൂതക്രീഡയില്‍ കൃതം ത്രേതാ ദ്വാപരം കലി എന്നു വിധത്തില്‍ നാലു ദ്യൂതങ്ങള്‍ ഉണ്ടത്രേ. അതില്‍ കൃതം ജയിച്ചാല്‍ മറ്റുള്ളവയെല്ലാം അതിലടങ്ങുമെന്നു കാണുന്നു. ഭഗവതിക്ക് കൃതം അറിയാം. അതിനാല്‍ ശിവനുമായുള്ള ദ്യൂതക്രീഡയില്‍ എപ്പോഴും ഭഗവതിക്കാണത്രേ ജയം. 375. കാമപൂജിതാ 1. കാമദേവനാല്‍ പൂജിക്കപ്പെടുന്നവള്‍ 2. കാമത്തിനായിക്കൊണ്ട് പൂജിക്കപ്പെടുന്നവള്‍. ജനങ്ങള്‍ ആഗ്രഹങ്ങള്‍ സാധിക്കാനായി ഭഗവതിയെ പൂജിക്കാറുണ്ട്. 3. കാമത്തിന് ധാരാളം അഥവാ യഥേഷ്ടം എന്ന് അര്‍ഥമുണ്ട്. ഭഗവതിയെ ധാരാളം ആളുകള്‍ യഥേഷ്ടം പൂജിക്കുന്നുണ്ട്. (തുടരും) 376. ശൃംഗാരരസസംപൂര്‍ണ്ണാ 1. ശൃങ്ഗാരരസം കൊണ്ട്‌ സംപൂര്‍ണ്ണാ. ശിവനും ശക്തിയും തമ്മിലുള്ള വ്യവഹാരമാണ്‌ ഈ പ്രപഞ്ചം. ശിവന്‍ ആകര്‍ഷിയ്ക്കപ്പെടുന്ന വിധത്തിലുള്ള ശക്തിയുടെ ഭാവങ്ങളെല്ലാം ശൃങ്ഗാരഭാവങ്ങളാണ്‌. ആ ശൃങ്ഗാരരസങ്ങള്‍കൊണ്ട്‌ സംപൂര്‍ണ്ണയാണ്‌ ഭഗവതി. 2. ശൃങ്ഗം എന്നതിന്‌ ഉന്നതം എന്നും ആരശബ്ദത്തിന്‌ കവാടം എന്നും അര്‍ത്ഥം ഉണ്ട്‌. ഉന്നതിയുടെ കവാടവും സംപൂര്‍ണ്ണതയും ആയിട്ടുള്ളവള്‍. ഏറ്റവും ഉന്നതിമോക്ഷംതന്നെ. അതിലേയ്ക്കുള്ള കവാടവും സമ്പൂര്‍ണ്ണമായ മോക്ഷവും ഭഗവതിതന്നെ ആണ്‌. മോക്ഷത്തിലേയ്ക്കുള്ള വഴി അതായത്‌ ഉപാസനയും ലക്ഷ്യമായ മോക്ഷവും ഭഗവതിതന്നെ ആണ്‌. 377. ജയാ 1. ജയമെല്ലാം ഭഗവതിയുടെ സ്വരൂപമായതിനാല്‍ ജയ. 2. മഹാഭാരതസ്വരൂപാ 3. ദുര്‍ഗ്ഗാ 378. ജാലാന്തരസ്ഥിതാ 1. ജാലാന്തരപീഠത്തില്‍ സ്ഥിതിചെയ്യുന്നവള്‍. ജലാന്തര്‍ എന്നസ്ഥലത്ത്‌ ഒരു ശക്തിപീഠം ഉണ്ട്‌. അവിടത്തെ ദേവി. 2. ജാലം എന്നാല്‍ സമൂഹം. ജാലത്തെ ധരിച്ച്‌ സ്ഥിതിചെയ്യുന്നവള്‍. സമൂഹങ്ങളെ എല്ലാം ധരിച്ചുകൊണ്ടിരിയ്ക്കുന്നത്‌ ഭഗവതിയാണ്‌. 3. ജാലം എന്നതിന്‌ ജനല്‍ എന്നൊരു അര്‍ത്ഥം. അത്‌ പിടിച്ചുകൊണ്ടിരിയ്ക്കുന്നവള്‍. മോക്ഷത്തിലേയക്കുള്ള ജനല്‍ നിയന്ത്രിയ്ക്കുന്നവള്‍. 379. ഓഡ്യാണപീഠനിലയാ 1. ദക്ഷയാഗത്തിനു ശേഷം ക്ഷോഭം സഹിക്കാതെ ശിവന്‍ സതീദേവിയുട ദേഹം എടുത്ത്‌ താണ്ഡവനൃത്തം നടത്തി. നൃത്തം നിര്‍ത്താത്തതിനാല്‍ ലോകത്തിനെല്ലാം വിഷമതകള്‍ വന്നു പെട്ടപ്പോള്‍ വിഷ്ണുഭഗവാന്‍ ചക്രം കൊണ്ട്‌ സതീദേവിയുടെ ശരീരം മുറിച്ചുതുടങ്ങി. ഓരോരോ ഭാഗങ്ങള്‍ വീണ സ്ഥലങ്ങളെല്ലാം ശക്തിപീഠങ്ങളായി. അതില്‍ ഓഡ്യാണഭാഗം അതായത്‌ അരഞ്ഞാണ്‍ കെട്ടുന്ന ഭാഗം വീണസ്ഥലം ഓഡ്യാണപീഠമായി. കാഞ്ചീപുരമാണ്‌ ഈ പീഠം എന്നു കാണുന്നു. 380. ബിന്ദുമണ്ഡലവാസിനീ 1. ബിന്ദുമണ്ഡലത്തില്‍ വസിക്കുന്നവള്‍. പ്രണവത്തിന്റെ ഏഴ്‌ ഭാഗങ്ങളില്‍ ഒന്നാണ്‌ ബിന്ദു. ഈ ബിന്ദുവിന്‌ നാലുകലകള്‍ ഉണ്ട്‌. (അഞ്ചായിട്ടും കാണുന്നുണ്ട്‌) മണ്ഡലം എന്നാല്‍ കൂട്ടം. ബിന്ദുകലകളുടെ കൂട്ടത്തില്‍ വസിക്കുന്നവള്‍. ഇവിടെയാണ്‌ പരബ്രഹ്മസ്വരൂപിണി ഈശ്വരന്റെയും ഈശ്വരന്റെ വൃത്തിയായ മായയുടെയും അവസ്ഥയിലെത്തുന്നത്‌. 2. ബിന്ദു എന്നതിന്‌ ശുക്ലം എന്നൊരു അര്‍ഥം. ബ്രഹ്മരന്ധ്രത്തിലാണ്‌ ശുക്ലത്തിന്റെ സ്ഥാനം. മണ്ഡലം എന്നതിന്‌ സ്ഥാനം എന്നൊരു അര്‍ഥം ഉണ്ട്‌. ബിന്ദുവിന്റെ സ്ഥാനത്ത്‌ വസിക്കുന്നവള്‍. ബ്രഹ്മരന്ധ്രത്തില്‍ വസിക്കുന്നവള്‍. 3. ശൂന്യം എന്നത്‌ ബിന്ദുവിന്റെ മറ്റൊരു അര്‍ഥമാണ്‌. ശൂന്യസ്ഥാനത്ത്‌ വസിക്കുന്നവള്‍. പ്രളയകാലത്ത്‌ എല്ലാം ഉള്‍വലിഞ്ഞ സമയത്തും ഉള്ളത്‌ ഭഗവതിമാത്രമാണ്‌. 381. രഹോയാഗക്രമാരാദ്ധ്യാ 1. രഹസ്സില്‍ ഉള്ളയാഗക്രമം കൊണ്ട്‌ ആരാധിയ്ക്കപ്പെടേവള്‍. ഭഗവതിയെ ആരാധിയ്ക്കല്‍ വളരെ രഹസ്യമായി ചെയ്യേണ്ടതാണ്‌. പൂജ ആത്യന്തികമായി മോക്ഷത്തിനുള്ളതാണ്‌. മോക്ഷം മറ്റൊരു വസ്തുവുമായോ മറ്റൊരുവ്യക്തിയുമായോ ബന്ധമുണ്ടാകാന്‍ യാതൊരു സാദ്ധ്യതയും ഇല്ലാത്തതായതുകൊണ്ട്‌ അത്‌ പരമരഹസ്യമാകാന്‍ മാത്രമേ വഴിയുള്ളൂ. 2. രഹസ്സ്‌ എന്നതിന്‌ രതി എന്ന്‌ അര്‍ത്ഥമുണ്ട്‌. രതിയാകുന്ന യാഗം കൊണ്ട്‌ ആരാധിയ്ക്കപ്പെടേണ്ടവള്‍. പഞ്ചമകാരപൂജയില്‍ രതി അഥവാ മൈഥുനം ഒരു ഉപഹാരമാണ്‌. 3. രണ്ട്‌ എന്ന്‌ ഭാവം മറന്നു പോകുന്ന ഒരവസ്ഥ രതിയിലുണ്ടാകും. ആ അവസ്ഥ അനുസന്ധാനം ചെയ്യുക എന്ന യാഗക്രമം ഭഗവത്പ്രാപ്തിയായ മോക്ഷത്തിലെ ത്തിയ്ക്കും എന്നുള്ളതുകൊണ്ടും രഹോയാഗ ക്രമാരാദ്ധ്യയാകുന്നു. 382. രഹസ്തപര്‍പ്പണതര്‍പ്പിതാ 1. രഹസ്യമായി തര്‍പ്പിക്കുന്നതുകൊണ്ട്‌ തര്‍പ്പിക്കപ്പെടുന്നവള്‍. രഹസ്യമായി സേവിച്ചാല്‍ മാത്രം സന്തോഷിക്കുന്നവള്‍. മറ്റ്‌ എല്ലാകാര്യങ്ങളില്‍നിന്നും അകന്ന്‌ ഭഗവതിയുടെ സന്തോഷം മാത്രം ലക്ഷ്യമായുള്ളവരില്‍ ഭഗവതി വളരെ വേഗം പ്രസാദിക്കുന്നു. 383. സദ്യഃപ്രസാദിനീ 1. പെട്ടെന്ന്‌ പ്രാസദിക്കുന്നവള്‍. അമ്മയെപ്പോലെ പെട്ടെന്ന്‌ പ്രാസദിക്കുന്നവര്‍ വേറെ ആരാണുള്ളത്‌. 2. പ്രസാദം എന്നതിന്‌ പരിശുദ്ധി എന്ന്‌ ഒരര്‍ഥം ഉണ്ട്‌. കോടാനുകോടി ജീവികള്‍ നിത്യവും മരിക്കുകയും ജനിക്കുകയും ചെയ്യുന്നു. അവരുടെ എല്ലാം അമ്മയായ പ്രകൃതീദേവിക്ക്‌ മരണത്തന്റെയോ ജനനത്തിന്റെയോ അശുദ്ധി ഒരു നിമിഷം പോലും നീണ്ടുനില്‍ക്കുന്നില്ല. 3. പ്രസാദം എന്നതിന്‌ തെളിച്ചം എന്നൊരു അര്‍ഥം. രാത്രി ഇരുണ്ടുനില്‍ക്കുന്ന പ്രകൃതി പ്രഭാതത്തില്‍ വളരെവേഗം തെളിച്ചമുള്ളതായിത്തീരുന്നു. 384. വിശ്വസാക്ഷിണീ 1. വിശ്വത്തിന്റെ സാക്ഷിണീ. വിശ്വം മുഴുവന്‍സാക്ഷിരൂപത്തില്‍ കണ്ടുകൊണ്ടിരിക്കുന്നവള്‍. 2. വിശ്വമാകുന്ന സാക്ഷീരൂപത്തില്‍ ഉള്ളവള്‍. ജാഗ്രദവസ്ഥയില്‍ സാക്ഷീരൂപത്തിലുള്ള ആത്മാവിനെ വിശ്വന്‍ എന്നു പറയുന്നു. അത്‌ ഭഗവതിതന്നെയാണ്‌. 385. സാക്ഷിവര്‍ജിതാ 1. സാക്ഷിയല്ലാത്തവള്‍. ഭഗവതിയല്ലാതെ വേറെ ഒന്നും ഇല്ല എന്നുള്ളതിനാല്‍ ഭഗവതിയുടെ ചെയ്തികള്‍ക്ക്‌ ഒരു സാക്ഷിയുണ്ടാകില്ല. 2. സാക്ഷീ എന്നതിന്‌ പരമേശ്വരന്‍ എന്ന്‌ അര്‍ഥം വരാം. കാമദഹനത്തിനുശേഷം പരമേശ്വരന്‍ മറഞ്ഞു പോയപ്പോഴുള്ള പാര്‍വ്വതിയുടെ അവസ്ഥയാണ്‌ സാക്ഷിവര്‍ജിതാ. 386. ഷഡംഗദേവതായുക്താ 1. ഷഡംഗങ്ങളാകുന്ന ദേവതകളോടു യുക്താ. ഹൃദയം ശിരസ്സ്‌ ശിഖാ കവചം നേത്രം അസ്ത്രം എന്നിങ്ങനെ ആറ്‌ അംഗങ്ങള്‍ സാധാരണ മൂലമന്ത്രങ്ങള്‍ക്കുണ്ടാകും. ഈ അംഗങ്ങള്‍ തന്നെ ആവരണദേവതാസ്വരൂപത്തില്‍ ദേവനുചുറ്റും പൂജിക്കപ്പെടു കയും ചെയ്യുന്നുണ്ട്‌. അങ്ങനെ ആവരണ ദേവതാ സ്വരൂപത്തി ലുള്ള ഷഡംഗദേവതകളോടു കൂടിയവള്‍. 2. ജ്ഞാനം സന്തോഷം നിത്യത സ്വാതന്ത്ര്യം അവിഘ്നം വൈഭവം എന്നീ ആറുഗുണങ്ങളുള്ളവനാണ്‌ ഈശ്വരസ്വരൂപത്തിലുള്ള പരമശിവന്‍. ആ പരമശിവനോട്‌ ചേര്‍ന്നിരിക്കുന്നവള്‍. 3. ശിക്ഷാ വ്യാകരണം ഛന്ദസ്സ്‌ നിരുക്തം ജ്യോതിഷം കല്‍പ്പം എന്നിവ വേദാംഗങ്ങളാണ്‌. ഈ ആറംഗങ്ങള്‍ ഉള്ള സ്വരൂപത്തോടുകൂടിയവള്‍ എന്ന അര്‍ഥത്തില്‍ വേദസ്വരൂപാ. 387. ഷാഡ്ഗുണ്യപരിപൂരിതാ 1. ഷാഡ്ഗുണ്യത്താല്‍ പരിപൂരിതാ. ഐശ്വര്യം, ധര്‍മം, യശസ്സ്‌, ശ്രീ, ജ്ഞാനം, വൈരാഗ്യം എന്നീ പുരാണപ്രസിദ്ധമായ ആറുഗുണങ്ങളുടെ കൂട്ടം കൊണ്ട്‌ പരിപൂരിതാ. 2. സന്ധി, വിഗ്രഹം, യാനം, ആസനം, വൈരീഭാവം, സമാശ്രയം എന്നീ രാജാക്കന്മരുടെ ആറുതരം ഗുണങ്ങളുള്ളവള്‍, ലോകരാജ്ഞിയായ ഭഗവതിക്ക്‌ ഈ ഗുണങ്ങള്‍ ഉണ്ടായിരിക്കും. 388. നിത്യക്ലിന്നാ 1. എല്ലായ്പ്പോഴും ക്ലിന്നയായിട്ടുള്ളവള്‍. ക്ലിന്നാ എന്നതിന്‌ ആര്‍ദ്രാ എന്നര്‍ഥം. ഭഗവതി ദയകാരണം എപ്പോഴും ആര്‍ദ്രയാണ്‌. 2. തൃതീയാതിഥി്ക്ക്‌ നിത്യക്ലിന്നാ എന്നു പേരുണ്ട്‌. 389. നിരുപമാ 1. ഉപമയില്ലാത്തവള്‍. ഭഗവതിയെ ഉപമിക്കാന്‍ മറ്റൊരു വസ്തുവും ഇല്ല. 2. അത്യുത്തമാ. 390. നിര്‍വ്വാണസുഖദായിനീ 1. നിര്‍വ്വാണസുഖത്തെ ദാനം ചെയ്യുന്നവള്‍. ബാണം അഥവാ വാണം എന്നാല്‍ ശരീരം. ശരീരമില്ലാത്ത അവസ്ഥയിലെ സുഖം തരുന്നവള്‍ എല്ലാദുഃഖങ്ങള്‍ക്കും കാരണം ശരീരമാണ്‌. ശരീരമില്ലാത്ത അവസ്ഥ മോക്ഷാവസ്ഥതന്നെ ആണ്‌. അത്‌ തരുന്നവള്‍. 391. നിത്യാഷോഡശികാരൂപാ 1. ഓരോ തിഥികള്‍ക്കും ഓരോ നിത്യകളുണ്ട്‌. അവ ആകെ പതിനാറാണ്‌. കാമേശ്വര്യാദികള്‍ എന്നു പറയപ്പെടുന്ന അവകളും ഭഗവതിയുടെ അംശങ്ങള്‍ തന്നെ ആണ്‌. 2. നിത്യശബ്ദത്തിന്‌ നിശ്ചയം എന്ന ബോധംവരുത്തുന്ന ഒരര്‍ഥം ഉണ്ട്‌. അതിരാത്രയാഗത്തിനുള്ള ഒരു സ്തുതി ഷോഡശീ എന്ന്‌ അറിയപ്പെടുന്നു. ഷോഡശീ സ്തുതി സമയത്ത്‌ യാഗശാലയില്‍ എല്ലാ ദേവതകളും നിറഞ്ഞു നില്‍ക്കും എന്നാണ്‌ സങ്കല്‍പ്പം. അത്ര പ്രധാനപ്പെട്ട ഷോ ഡശീസ്തുതിയും നിശ്ചയമായും ഭഗവതിതന്നെ ആണ്‌. 392. ശ്രീകണ്ഠാര്‍ധശരീരിണീ 1. ശ്രീ എന്നതിന്‌ വിഷം എന്ന്‌ അര്‍ഥമുണ്ട്‌. അപ്പോള്‍ ശ്രീകണ്ഠന്‍ എന്നതിന്‌ ശിവന്‍ എന്ന്‌ അര്‍ഥം വരും. ശിവന്റെ അര്‍ധാംഗിനീ. 2. ശ്രീകണ്ഠശബ്ദത്തിന്‌ അകാരം എന്ന്‌ അര്‍ഥമുണ്ട്‌. അകാരം തന്നെ ആണ്‌ വൈഖരിയാകുന്നത്‌. അതിനാല്‍ അകാരത്തിന്റെ മറുഭാഗമാണ്‌ ഭാഗമാണ്‌ വൈഖരി. അതിനാല്‍ ശ്രീകണ്ഠാര്‍ദ്ധശരീരിണി 393. പ്രഭാവതീ 1. പ്രഭയുള്ളവള്‍. 2. അണിമാദി സിദ്ധികളുള്ളവള്‍. 394, പ്രഭാരൂപാ 1. പ്രകാശസ്വരൂപാ 2. ഇതിനു മുമ്പുള്ള നാമമാണ്‌. പ്രഭാവതീ എന്നതുകൊണ്ട്‌ പ്രഭയുള്ളവള്‍ ഭഗവതിയാണെന്നു പറഞ്ഞു. ഈ നാമം കൊണ്ട്‌ പ്രഭയും ഭഗവതിയാണെന്നു പറയുന്നു. ഗുണിയും ഗുണവും ഭഗവതിതന്നെ ആണ്‌. 395, പ്രസിദ്ധാ 1. പ്രസിദ്ധിയുള്ളവള്‍. ഭഗവതിയേപ്പോലെ പ്രസിദ്ധിയുള്ളത്‌ വേറെ ആര്‍ക്കും തന്നെ ഇല്ല. 2. പ്രകര്‍ഷേണ സിദ്ധാ. ഭഗവതി എല്ലാവരുടേയും ആത്മാവായതിനാല്‍ എല്ലാവര്‍ക്കും എല്ലായ്പ്പോഴും കിട്ടിയിട്ടുള്ളവളാണ്‌. 396. പരമേശ്വരീ 1. പരമയായ ഈശ്വരീ. ഈശ്വരീ എന്നാല്‍ അധീശാ എന്നര്‍ഥം. ഭഗവതിക്ക്‌ തന്നെ ആണ്‌ എല്ലാറ്റിലും മേലെ അധീശത്വമുള്ളത്‌. 2. പരമേശ്വരന്റെ പത്നീ. 397. മൂലപ്രകൃതിഃ 1. മൂലത്തിന്റെ പ്രകൃതിയായിട്ടുള്ളവള്‍. മൂലമെന്നാല്‍ മൂ ലമന്ത്രം. മൂലമന്ത്രം ഉണ്ടാകാന്‍ കാരണമായിട്ടുള്ളവള്‍. 2. എല്ലാ പ്രകൃതിക്കും കാരണമായിട്ടുള്ളവള്‍. 3. സാംഖ്യശാസ്ത്രത്തില്‍ ബുദ്ധി അഹങ്കാരം അഞ്ചു തന്മാത്രകള്‍ എന്നിങ്ങനെ ഏഴു പ്രകൃതിവികൃതികളുണ്ട്‌. അവയ്ക്ക്‌ കാരണമായ മൂലപ്രകൃതി. 4. എല്ലാറ്റിനും മൂലമായ ബ്രഹ്മം പ്രകൃതിയായിട്ടുള്ളവള്‍. 398. അവ്യക്താ 1. പ്രകൃതീ. 2. വ്യക്തയല്ലാത്തവള്‍. ഭഗവതിയെ കുറിച്ച്‌ വ്യക്തമായി അറിയാന്‍ കഴിയുകയേ ഇല്ല. 3. സമഷ്ടിസ്വരൂപാ. വേര്‍തിരിഞ്ഞതിനെ വ്യഷ്ടി എന്നും വേര്‍തിരിയാതെ ഉള്ളതിനെ സമഷ്ടി എന്നും പറയുന്നു. പ്രത്യേകം അസ്തിത്വമുള്ള ഒന്നിനെ മാത്രമേ നമുക്ക്‌ വ്യക്തമായി തിരിച്ചറിയാന്‍ പറ്റുകയുള്ളൂ. എല്ലാം ചേര്‍ന്നുള്ള സമഷ്ടിസ്വരൂപമായ ഈ പ്രപഞ്ചം നമുക്ക്‌ അവ്യക്തമാണ്‌. 4. അഹങ്കാരമുള്ളപ്പോഴാണ്‌ വ്യക്തിയുണ്ടാകുന്നത്‌. അതിനാല്‍ വ്യക്തമായിട്ടുള്ളതെല്ലാം അഹങ്കാരബന്ധമുള്ളതാണ്‌. സാങ്ഖ്യശാസ്ത്രപ്രകാരം അഹങ്കാരത്തിന്‌ മുന്നെ ഉണ്ടാകുന്നത്‌ ബുദ്ധി എന്നത്‌ മഹത്‌ തത്വമാണ്‌. അതു പ്രകാരം മഹതത്വത്തിനെ അവ്യക്തം എന്നു പറയാം. അതിനാല്‍ മഹതത്താസ്വരൂപാ. 5. വിഷ്ണുസ്വരൂപാ എന്നും അര്‍ത്ഥം പറയാം. എല്ലാതിലും വ്യാപിച്ചു കിടക്കുകയും എന്നാല്‍ വ്യക്തമല്ലാതിരിയ്ക്കുകയും വിഷ്ണുവിന്റെ സ്വഭാവമാണ്‌. 399. വ്യക്താവ്യക്തസ്വരൂപിണീ 1. വ്യക്തങ്ങളും അവ്യക്തങ്ങളുമായ എല്ലാ രൂപങ്ങളും ഭഗവതിയുടേതു തന്നെ. പ്രപഞ്ചത്തിന്റെ നമുക്ക് അനുഭവിക്കാന്‍ പറ്റുന്ന ചെറിയ ഭാഗവും അതിനപ്പുറ ത്തുള്ളതും ഭഗവതിയുടെ രൂപം തന്നെ ആണ്. 2. സമഷ്ടിയായ പ്രപഞ്ചത്തില്‍നിന്ന് ഉണ്ടായി കുറച്ചു കാലത്തിന് നമുക്ക് വ്യക്തമായി പിന്നീട് സമഷ്ടിയില്‍ ലയിച്ചുപോയി അവ്യക്തമാകുന്നവയാണ് നമുക്ക് പരിചയമുള്ള എല്ലാം. എല്ലാം ഭഗവതിയുടെ രൂപം തന്നെ. പ്രകൃതിയില്‍നിന്നുണ്ടായ കുറച്ചുകാലം പ്രകൃതിയില്‍ നിലനിന്ന് പ്രകൃതിയില്‍ മറഞ്ഞുപോകുന്ന വിഷയങ്ങളില്‍ വിഷമിക്കേണ്ടതില്ലെന്ന അവ്യക്താദീനി ഭൂതാനി വ്യക്തമദ്ധ്യാനി ഭാരത. അവ്യക്തനിധനാന്യേവ തത്ര കാ പരിദേവനാ എന്ന ശ്രീകൃഷ്ണഭഗവാന്റെ ഗീതാ വചനത്തെ ഈ നാമം ഓര്‍മിപ്പിക്കുന്നു. 3. മുക്തന്മാര്‍ക്ക് വ്യക്തമായവളും സംസാരികള്‍ക്ക് അവ്യക്തമായവളും. 4. വ്യക്തരൂപിണീ, വ്യക്താവ്യക്തരൂപിണീ, അവ്യക്ത രൂപിണീ എന്നും എടുക്കാം. അപ്പോള്‍ സ്ഥൂല സൂക്ഷ്മപരരൂപങ്ങള്‍ ഉള്ളവള്‍ എന്നര്‍ഥമാകും. 401. വിവിധാകാരാ 1. അനവധിവിധത്തിലുള്ള ആകാരങ്ങളുള്ളവള്‍. ലോകത്തിലുള്ള പലതരം രൂപങ്ങളെല്ലാം ഭഗവതിയുടെ രൂപങ്ങള്‍ തന്നെ ആണ്‌. 2. ആകാരം എന്നതിന്‌ സൂചനാ എന്നൊരു അര്‍ത്ഥം. ജീവികളെ സംബന്ധിച്ചിടത്തോളം ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ളമാര്‍ക്ഷങ്ങള്‍ സൂചിപ്പിച്ചുതരുന്നവള്‍. പ്രകൃതീദേവി ആവിധത്തിലുള്ള സൂചനകള്‍ നിറഞ്ഞവളാണ്‌. 3. ആകരത്തിന്‌ ഇങ്ഗിതം എന്നും അര്‍ത്ഥമുണ്ട്‌. നിരവധി ഇങ്ഗിതങ്ങള്‍ അഥവാ സങ്കല്‍പ്പങ്ങള്‍ നിറഞ്ഞതാണ്‌ ലോകം. ഞാനൊരു ഭക്തനാണ്‌ എന്ന സങ്കല്‍പ്പം കാരണം എനിയ്ക്ക്‌ ഭക്തിയ്ക്ക്‌ നിരക്കാത്തതൊന്നും ചെയ്യാന്‍ പറ്റാതെ വരുന്നു. ഒരു ആറ്റത്തിന്‌ ഇത്ര ഇലക്ട്രോണം പ്രോട്ടോണും എല്ലാം എല്ലാംചേര്‍ന്നതാണ്‌ എന്ന സങ്കല്‍പ്പം വളരെ ദൃഢമാകയാല്‍ അത്‌ അതുതന്നെയായി നില്‍ക്കാന്‍ കാരണമാകുന്നു. അങ്ങനെ അനവധിസങ്കല്‍പ്പങ്ങള്‍ നിറഞ്ഞവളാണ്‌ ഈ പ്രകൃതീ ദേവി. 4. ആകാരശബ്ദത്തിന്‌ ആകരം എന്നും അര്‍ത്ഥം വരാം. ആകരം എന്നാല്‍ സമൂഹം, ശ്രേഷ്ഠം, ഇരിപ്പിടം ധാതുരത്നാദികള്‍ വിളയുന്ന ഖാനി എന്നെല്ലാം അര്‍ത്ഥമുണ്ട്‌. വിവിധ സമൂഹങ്ങളും, വിവിധ ശ്രേഷ്ഠതകളും, വിവിധസ്ഥാനങ്ങളും നിറഞ്ഞതാണ്‌ ഈ പ്രകൃതീദേവി. രത്നം സ്വര്‍ണ്ണം മുതലായ ശ്രഷ്ഠവസ്തുക്കളുടെ.  402. വിദ്യാവിദ്യാസ്വരൂപിണീ 1. വിദ്യയും അവിദ്യയും സ്വരൂപമായിട്ടുള്ളവള്‍. പരമമായജ്ഞാനം വിദ്യയും പരിമിതമായ ജ്ഞാനം അവിദ്യയുമാണ്. 2. വിദ്യാ എന്നത് നശിക്കാത്തതും ആത്മാവിനെ സംബന്ധിച്ചതുമായ ജ്ഞാനമാണ്. അവിദ്യാ നശിച്ചുപോകുന്ന വസ്തുക്കളിലുള്ള ജ്ഞാനമാണ്. ഇതുരണ്ടും ഭഗവതിയുടെ രൂപങ്ങളാണ്. 3. അല്ലങ്കില്‍ വിദ്യാ അവിദ്യാ സ്വം എന്നിങ്ങനെ ഉള്ള മൂന്നു രൂപങ്ങളുള്ളവള്‍ എന്നും ആകാം. ഇവിടെ വിദ്യാ നശിച്ചു പോകുന്ന ജ്ഞാനവും, അവിദ്യാ തെറ്റിദ്ധാരണമുലമുള്ള ജ്ഞാനവും, സ്വം എന്നത് പരമമായ ജ്ഞാനവുമാണ്. 403. മഹാകാമേശനയനകുമുദാഹ്ലാദകൗമുദീ 1. മഹാകാമേശന്റെ നയനങ്ങളാകുന്ന കുമുദങ്ങള്‍ക്ക്‌ ആഹ്ലാദം ഉണ്ടാക്കുന്ന കൗമുദി. ശിവന്റെ കണ്ണുകളാകുന്ന ആമ്പല്‍പ്പൂവ്വുകള്‍ക്ക്‌ ആഹ്ലാദം ഉണ്ടാക്കുന്ന നിലാവാണ്‌ ഭഗവതി. ആമ്പല്‍പ്പൂക്കള്‍ ചന്ദ്രനുദിയ്ക്കുമ്പോള്‍ വിടരും എന്ന്‌ പ്രസിദ്ധം. 2. കുമുദം എന്നതിന്‌ ചുവന്നതാമര എന്നൊരു അര്‍ത്ഥവുമുണ്ട്‌. ഭഗവതിയെന്ന നിലാവുവരുമ്പോള്‍ ശിവന്റെ ചുകന്നതാമരപോലുള്ള കണ്ണുകള്‍ കൂമ്പിപ്പോകുന്നു എന്നും അര്‍ത്ഥമാകാം. ഭഗവതിയുടെ സാമീപ്യത്താല്‍ തന്നെ അനുഭൂതിയാല്‍ ശിവന്‌ കണ്ണുകള്‍ കൂമ്പിപ്പോകും. 3. മഹാകാമേശനിലേയ്ക്കുള്ള നയനത്താല്‍ കുത്സിതമായ മുത്തുള്ളവര്‍ക്ക്‌ ആഹ്ലാദമായ കൗമുദി. ഭഗവതി ചെറിയചെറിയ ആഗ്രഹമുള്ള സാധാരണജനങ്ങളെ ശിവപദമാകുന്ന മോക്ഷത്തിലേയ്ക്കു നയിക്കുന്നു. മോക്ഷം ലഭിയ്ക്കാന്‍ ഭാഗ്യം വരുന്ന സാധാരണഭക്തരുടെ ആഹ്ലാദരൂപത്തിലുള്ള നിലാവുതന്നെ ആണ്‌ ഭഗവതി. 404. ഭക്തഹാര്‍ദ്ദതമോഭേദഭാനുമദ്ഭാനുസന്തതിഃ 1. ഭക്തന്മാരുടെ ഹാര്‍ദ്ദമാകുന്ന തമസ്സിനെ ഭേദിയ്ക്കുന്ന ഭാനുമാന്റെ ഭാനുസന്തതിയായിട്ടുള്ളവള്‍. ഭക്തന്മാരുടെ ഹൃദയത്തിലുണ്ടാകുന്ന അജ്ഞാനമാകുന്ന ഇരുട്ടിനെ ഇല്ലാതാക്കുന്ന സൂര്യന്റെ രശ്മികള്‍ ഭഗവതിതന്നെ ആണ്‌. കഴിഞ്ഞ നാമത്തില്‍ കണ്ട ഇരുട്ടിനോട്‌ ചേര്‍ന്നുപോകുന്ന നിലാവും ഈ നാമത്തിലെ ഇരുട്ടിന്റെ വിരുദ്ധമായ വെയിലും ഭഗവതിതന്നെ ആണ്‌. 405. ശിവദൂതീ 1. ശിവന്‍ ദൂതിയായിട്ടുള്ളവള്‍. ഭഗവതി ശിവനെ ദൂതനാക്കിയ കഥ മാര്‍ക്കണ്ഡേയപുരാണത്തില്‍ ഉണ്ട്‌. 2. ശിവന്‌ ദൂതിയായിട്ടുള്ളവള്‍. പ്രകൃതിയിലുാ‍കുന്ന എല്ലാ സംഭവങ്ങളും സൂചനകളും ഈശ്വരന്റെ അസ്തിത്വം വിളിച്ചു പറയുന്നവയാണ്‌. പ്രകൃതിയുടെ ആകെത്തുയായ ഭഗവതി അതുകൊണ്ട്‌ ശിവദൂതിയാകുന്നു. 3. മങ്ഗളവാര്‍ത്ത കൊണ്ടുവരുന്നവള്‍. 406. ശിവാരാദ്ധ്യാ 1. ശിവനാല്‍ ആരാധിയ്ക്കപ്പെടുന്നവള്‍. ശക്തിയുടെ സഹായമില്ലാതെ ശിവന്‌ ഇളകാന്‍ കൂടി കഴിയില്ല. അതിനാല്‍ ഭഗവതി ശിവനാല്‍ പൂജിയ്ക്കപ്പെടുന്നു. 2. ശിവശബ്ദത്തിന്‌ കുറുക്കന്‍ എന്ന്‌ അര്‍ത്ഥമുണ്ട്‌. നിസ്സാരജീവികളായ കുറുക്കന്മാര്‍കൂടി അമ്മയെ ആരാധിയക്കുന്നു. 3. ശിവയും ആരാദ്ധ്യയും ആയിട്ടുള്ളവള്‍. ശിവാ എന്നതിന്‌ ഭര്‍ത്താവും പുത്രനും ഉള്ളവള്‍ എന്ന്‌ അര്‍ത്ഥമുണ്ട്‌. 407. ശിവമൂര്‍ത്തിഃ 1. ശിവന്റെ സ്വരൂപമുള്ളവള്‍ 2. മങ്ഗളസ്വരൂപാ 408. ശിവങ്കരീ 1. ഭക്തന്മാരെ മോക്ഷപദത്തിലെത്തിയിക്കുന്നവള്‍. ശിവോഹം എന്ന പരിപൂര്‍ണ്ണാനുഭവം ഉണ്ടാക്കിത്തരുന്നവള്‍. 2. മങ്ഗളം ഉണ്ടാക്കുന്നവള്‍ 409. ശിവപ്രിയാ 1. ശിവന്‌ പ്രിയയായിട്ടുള്ളവള്‍ 2. ശിവനെ പ്രിയമായിട്ടുള്ളവള്‍ 3. മങ്ഗളം പ്രിയമായിട്ടുള്ളവള്‍ 410. ശിവപരാ 1. ശിവങ്കല്‍ താല്‍പര്യമുള്ളവള്‍ 2. ശിവനു താല്‍പ്പര്യമുള്ളവള്‍ 3. ശിവനേക്കാള്‍ പരയായിട്ടുള്ളവള്‍. ശിവനേക്കാള്‍ മേലെ ആയിട്ടുള്ളവള്‍. 4. ശിവന്‍ (മാത്രം) മേലെ ആയിട്ടുള്ളവള്‍ 411, ശിഷ്ടേഷ്ടാ 1. ശിഷ്ടന്മാര്‍ക്ക്‌ ഇഷ്ടാ. നല്ലവര്‍ ഇഷ്ടപ്പെടുന്നവള്‍. 2. ശിഷ്ടന്മാരെ ഇഷ്ടമുള്ളവള്‍ 3. ശിഷ്ടന്മാരെ പൂജിയ്ക്കുന്നവള്‍ 4. ശിഷ്ടന്മാരാല്‍ പൂജിയ്ക്കപ്പെടുന്നവള്‍ 412. ശിഷ്ടപൂജിതാ 1. ശിഷ്ടന്മാരാല്‍ പൂജിതാ 2. ശിഷ്ടമായതിനാല്‍ പൂജിതാ. ശിഷ്ടം എന്നതിന്‌ അവശിഷ്ടം എന്നര്‍ത്ഥം. നേതി നേതി എന്ന്‌ എല്ലാം തള്ളിക്കളയുമ്പോള്‍ അവശേഷിയ്ക്കുന്നതാണ്‌ ബ്രഹ്മം. ആ ബ്രഹ്മം തന്നെയാണ്‌ ഭഗവതി. അതിനാല്‍ പൂജിതാ. 3. യജ്ഞാവശിഷ്ടങ്ങള്‍ എല്ലാം ശിവനുള്ളതാണ്‌. യജ്ഞാവശിഷ്ടങ്ങള്‍കൊണ്ട്‌ പൂജിയ്ക്കപ്പെടുന്നവനാണ്‌ ശിവന്‍. ശിഷ്ടപൂജിതന്‍. ഭഗവതി ശിവപത്നിയായതിനാല്‍ ശിഷ്ടപൂജിതാ. 415. മനോവാചാമഗോചരാ 1. മനോവാക്കുകള്‍ക്ക്‌ അഗോചരാ. മനസ്സിനും വാക്കിനും വിഷയമല്ലാത്തവള്‍. 2. മനോവാക്കുകള്‍ ആമമായിരിയ്ക്കുന്നവര്‍ക്ക്‌ ഗോചരാ. മനസ്സും വാക്കും സന്ദര്‍ഭത്തിന്റെ സംസ്കാരത്തിന്‌ അധീനപ്പെട്ട്‌ മാറിമറയാത്തവര്‍ക്ക്‌ കാണാന്‍ കഴിയുന്നവള്‍. 416. ചിച്ഛക്തിഃ 1. ജ്ഞാനശക്തി. 2. ചിദ് ശബ്ദത്തിന് ഉപമിയ്ക്കാവുന്നത് എന്നൊരു അര്‍ത്ഥമുണ്ട്. ലോകത്തിലുള്ള വലുതും ചെറുതുമായ ഏതുശക്തിയോടും ഉപമിയ്ക്കാവുന്നത് ഭഗവതിയുടെ ശക്തിതന്നെ ആണ്. ബ്രഹ്മാണ്ഡപിണ്ഡാണ്ഡങ്ങള്‍ ഒരു പോലെ ആണ് എന്ന് പ്രസിദ്ധമാണ്. 417. ചേതനാരൂപാ 1. ചേതനാ എന്നാല്‍ ജീവന്‍. ജീവസ്വരൂപാ. 2. ബുദ്ധിസ്വരൂപാ 3. ജ്ഞാനസ്വരൂപാ 4. ശിവസ്വരൂപാ 418. ജഡശക്തിഃ 1. ജഡമായ ശക്തിയുള്ളവള്‍. ജീവനില്ലാത്തവയാണ് ജഡം. ചലിയ്ക്കാന്‍ പറ്റാത്ത ജഡം ജീവന്റെ സാന്നിദ്ധ്യത്തില്‍ പലതും ചെയ്യുന്നതായി നമ്മള്‍ കാണാറുണ്ട്. ജീവന്‍ നേരിട്ട് ഒന്നും തന്നെ ചെയ്യുന്നത് കാണുന്നുമില്ല. അതിനാല്‍ ജീവന് ആധാരമായതും ശക്തിയായതും ജഡശക്തിയാണ് എന്നു കാണാം. അത് ഭഗവതിതന്നെ.419. ജഡാത്മികാ 1. ജഡസ്വരൂപാ 2. മടിപിടിച്ചവള്‍. എത്ര ജീവന്‍ മോക്ഷത്തിന് വേണ്ടി അലയുന്നു. അവരെ ഒന്നു നോക്കാന്‍ പോലും ഭഗവതിയ്ക്ക് മടിയാണെന്നു തോന്നും. 420. ഗായത്രീ 1. ഗായത്രീ എന്ന മന്ത്രസ്വരൂപാ. 2.ഇരുപത്തിനാലക്ഷരമുള്ള ഗായത്രീ എന്ന ഛന്ദസ്സായിയിട്ടുള്ളവള്‍. ചന്ദസ്സുകളെല്ലാം ഭഗവതിതന്നെ ആണ്. 3. ഗാനം ചെയ്യുന്നവരെ ത്രാണനം ചെയ്യുന്നവള്‍. ഭജിയ്ക്കുന്നവരെ രക്ഷിയ്ക്കുന്നവള്‍. 4. ഗായത്രി വേദമാതാവാണെന്നു പ്രസിദ്ധം. ഭഗവതി ഗായത്രിയാകയാല്‍ വേദം മുഴുവന്‍ ഭഗവതിയില്‍നിന്ന് ഉണ്ടായതാണ്. 422. സന്ധ്യാ 1. സന്ധ്യാസ്വരൂപാ 2. സമ്യക്കാകുംവണ്ണം ധ്യാനം ചെയ്യാന്‍ പറ്റുന്ന സമയമായതുകൊണ്ടാണത്രേ സന്ധ്യാ എന്ന പേരു വന്നത്. ആ സമയം ഭഗവതിയായതുകൊണ്ടാണ് അപ്പോള്‍ ധ്യാനം ചെയ്യാന്‍ എളുപ്പമാകുന്നത്. 3. അരുന്ധതീദേവിയുടെ പൂര്‍വ്വജന്മമാണത്രേ സന്ധ്യാ. ബ്രഹ്മാവ് ധ്യാനം ചെയ്തുകൊണ്ടിരിയ്ക്കുമ്പോള്‍ മനസ്സില്‍നിന്നുണ്ടായ സന്ധ്യ പിന്നീട് തപസ്സുചെയ്ത് ദേഹം ത്യജിച്ച് അരുന്ധതിയാകുകയാണുണ്ടായത്. അരുന്ധതിയും ഭഗവതിതന്നെ ആണ്. 4. ഒരുവയസു തികഞ്ഞ കന്യകാ എന്നും സന്ധ്യാ എന്ന ശബ്ദത്തിന് അര്‍ത്ഥമുണ്ട്. ഒരുവയസ്സായ കന്യകയും ഭഗവതിതന്നെ ആണ്. 424. തത്വാസനാ 1. തത്വങ്ങള്‍ ആസനമായിട്ടുള്ളവള്‍. ശൈവസിദ്ധാന്തപ്രകാരമുള്ളവയും സാംഖ്യസിദ്ധാന്തപ്രകാരമുള്ളവയും ആയ തത്വങ്ങള്‍ ഇരിപ്പിടമായിട്ടുള്ളവള്‍. 2. തത്വം എന്നാല്‍ പരമാര്‍ത്ഥം എന്നൊരു അര്‍ത്ഥം. പരമാര്‍ത്ഥം ആസനമായിട്ടുള്ളവള്‍. 3. ബ്രഹ്മം ഇരിപ്പിടമായിട്ടുള്ളവള്‍. 4. തത്വത്തിന് പതിഞ്ഞ നൃത്തം എന്നൊരു അര്‍ത്ഥം. വളരെ പതുക്കെ എന്നു തോന്നുന്ന സൂക്ഷ്മചലനങ്ങളാണ് ലോകം നിലനില്‍ക്കാല്‍ കാരണമായിട്ടുള്ളത്. അതിലെല്ലാം ഭഗവതിയാണ് ഇരിയ്ക്കുന്നത്. 5. തത്വങ്ങളെ അസനം ചെയ്യുന്നവള്‍. തത്വത്തിന് സത്യം എന്നും അസനം എന്നതിന് എറിയല്‍ എന്നും അര്‍ത്ഥം. സത്യത്തെ എറിഞ്ഞുകളയുന്നവള്‍. സാധാരണമനുഷ്യര്‍ക്ക് സത്യമാണെന്നു തോന്നുന്ന എല്ലാം ബലാല്‍ പിടിച്ചു വാങ്ങി എറിഞ്ഞു കളയുന്ന പ്രകൃതിയാണ് ഭഗവതി. 425. തത് 1. അത് എന്ന് അര്‍ത്ഥം വരുന്ന തച്ഛബ്ദം നപുംസകലിങ്ഗം പ്രഥമൈകവചനമാണ് ഈ നാമം. തത്വമയീ എന്ന നാമം വീണ്ടും വരുന്നതിനാല്‍ തത്വമയീ എന്ന ഈ ശബ്ദത്തെ തത്, ത്വം, അയീ എന്ന് മൂന്നാക്കി വിഭജിച്ചാണ് വ്യാഖ്യാതാക്കള്‍ പ്രതിപാദിച്ചിരിയ്ക്കുന്നത്. തത്വമസി എന്ന് മഹാവാക്യത്തിലെ തത് എന്നത് ബ്രഹ്മത്തെ ചൂണ്ടുന്ന ശബ്ദമാണ്. ആ ബ്രഹ്മം ഭഗവതി തന്നെ ആണ്. 426. ത്വം 1. നീ എന്ന് അര്‍ത്ഥം വരുന്ന യുഷ്മച്ഛബ്ദത്തിന്റെ പ്രഥമൈകവചനമാണ് ത്വം. യുഷ്മച്ഛബ്ദംകൊണ്ട് ഉദ്ദേശിയ്ക്കുന്നവരെല്ലാം ഭഗവതിതന്നെ. 2. തത്വമസി എന്ന മഹാവാക്യത്തില്‍ അഖണ്ഡമായ ബ്രഹ്മം നീതന്നെ ആണെന്നു പറയുന്നു. ബ്രഹമത്തിലുള്ളതും നിന്നിലുള്ളതും ഒരേ ആളാണ്. അത് ഭഗവതിതന്നെ ആണ് എന്ന് ഈ നാമം നമ്മെ ഉദ്‌ബോധിപ്പിയ്ക്കുന്നു. 427. അയീ 1. അയി എന്നത് മൃദുലമായ ഒരു സംബോധനയാണ്. സകലജനങ്ങളുടേയും അമ്മയായതുകൊണ്ട് ഏറ്റവും അധികം മൃദുലമായി വിളിയ്ക്കപ്പെടുന്നവളാണ് ഭഗവതി. മൃദുലമായി വിളിയ്ക്കപ്പെടുന്നവള്‍ എന്ന അര്‍ത്ഥത്തില്‍ അയീ. 2. അയ ശബ്ദത്തിന് ശുഭാവഹവിധി എന്നൊരു അര്‍ത്ഥം. ശുഭാവഹവിധി രൂപമായിട്ടുള്ളവള്‍. 3. പോക്ക് എന്ന് അയശബ്ദത്തിന് അര്‍ത്ഥമുണ്ട്. എങ്ങോട്ടോ അനന്തമായി പോയിക്കൊിരിയ്ക്കുന്ന ഈ പ്രപഞ്ചം രൂപമായിട്ടുള്ളവള്‍. 428. പഞ്ചകോശാന്തരസ്ഥിതാ 1.പഞ്ചകോശങ്ങളുടെ അന്തരത്തില്‍ സ്ഥിതിചെയ്യുന്നവള്‍. ശ്രീവിദ്യാസമ്പ്രദായത്തില്‍ ശ്രീവിദ്യാദി അഞ്ചു ദേവതകളെ പഞ്ചകോശദേവതകള്‍ എന്നുപറയും. ഇതില്‍ ശ്രീവിദ്യയുടെ സ്ഥാനം നടുവിലാണ്. അതിനാല്‍ പഞ്ചകോശാന്തരസ്ഥിതാ. 2.അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിവ പഞ്ചകോശങ്ങളാണ്. ഒരു പക്ഷത്തില്‍ ആനന്ദമയകോശം തന്നെ ബ്രഹ്മം. മറ്റൊരു വാദത്തില്‍ ആനന്ദത്തിന് സാക്ഷിയായി ഈ അഞ്ചിലും പെടാത്ത വേറെ ഒന്നാണ് ബ്രഹ്മം. ഇതില്‍ രണ്ടും ഈനാമത്തിന് യോജിയ്ക്കും. ഏറ്റവും ഉള്ളിലുള്ളത് ആനന്ദമയകോശമാകുന്ന ബ്രഹ്മമോ എല്ലാതിനും സാക്ഷിയാകുന്ന ബ്രഹ്മമോ ആണ്. രണ്ടായാലും ആ ബ്രഹ്മം ഭഗവതിതന്നെ ആണ്. 3. ഈ അഞ്ചുകോശങ്ങളുടെ ഓരോന്നിന്റെ ഉള്ളിലുള്ളതും ഭഗവതിതന്നെ ആണെന്നും അര്‍ത്ഥം വരാം. 429. നിസ്സീമമഹിമാ 1. അളവില്ലാത്തിടത്തോളം മഹിമയുള്ളവള്‍. ഭഗവതിയുടെ യോഗ്യത എത്രത്തോളം ഉെണ്ടന്ന് ആര്‍ക്കും അളക്കാന്‍ കഴിയില്ല. 2. മഹിമാ എന്നത് അഷ്ടൈശ്വര്യങ്ങളില്‍ ഒന്നായ വലുതാവാനുള്ള കഴിവാണ്. ഭഗവതി അതിരില്ലാതെ വളരാന്‍ കഴിയുന്നവളാണ്. ആരും ഇതേവരെ അളന്നിട്ടില്ലാത്ത പ്രപഞ്ചമാണ് ഭഗവതിയുടെ രൂപം.430.നിത്യയൗവ്വനാ 1.നിത്യമായ യൗവ്വനം ഉള്ളവള്‍. അനേകകോടിബ്രഹ്മാണ്ഡങ്ങളെ അനുനിമിഷം പ്രസവിയ്ക്കുന്നവള്‍ക്ക് യൗവ്വനം അവസാനിയ്ക്കുവാന്‍ വഴിയേയില്ല. 2. നിത്യശബ്ദത്തിന് സമുദ്രം എന്നൊരു അര്‍ത്ഥം. സകലസമയത്തും സമുദ്രം പോലെ തിരയടിയ്ക്കുന്ന യൗവ്വനമുള്ളവള്‍. 431. മദം കൊണ്ട് ശാലനം ചെയ്യുന്നവള്‍. മദം കൊണ്ട് ശോഭിയ്ക്കുന്നവള്‍. വേറെവിഷയങ്ങളുമായി ബന്ധമില്ലാതെത്തന്നെ ആനന്ദിക്കുന്ന അവസ്ഥയെ മദം എന്നു പറയാറുണ്ട്. ഗവതിയല്ലാതെ വേറെ ഒന്നും ഈ ലോകത്തില്ലാത്തതിനാലും ആനന്ദപൂരിതയായതിനാലും രണ്ടാമതൊരുവസ്തുവിന്റെ ബന്ധമില്ലാത്ത മദം ഭഗവതിക്കുണ്ട്. 432. മദഘൂര്‍ണ്ണിതരക്താക്ഷീ 1. മദം കൊണ്ട് ഘൂര്‍ണ്ണിതവും രക്തവും ആയ അക്ഷികളോടു കൂടിയവള്‍. ഘൂര്‍ണ്ണിതം എന്നാല്‍ ബാഹ്യവൃത്തികളില്‍ നിന്ന് പിന്തിരിഞ്ഞത് എന്നര്‍ത്ഥം. സ്വാത്മാനന്ദം കൊണ്ട് ബാഹ്യവൃത്തികളില്‍ നിന്ന് പിന്തിരിഞ്ഞതും അതിനാല്‍ത്തന്നെ കുറഞ്ഞൊന്നു ചുകപ്പുള്ളതും ആയ കണ്ണുകളുള്ളവള്‍. 2. മദത്തിന് ഭോഗാസക്തി എന്നും ഘൂര്‍ണ്ണിതത്തിന് ചുറ്റിത്തിരിയുന്നത് എന്നും അര്‍ത്ഥമുണ്ട്. ഭഗവതിയുടെ അംശങ്ങളായ നാമെല്ലാം ഭോഗാസക്തിയില്‍ ചുറ്റിത്തിരിഞ്ഞ് കണ്ണുകലങ്ങുന്നവരാണ്. 433. മദപാടലഗണ്ഡഭൂഃ 1. മദംകൊണ്ട് പാടലനിറമായിരിക്കുന്ന ഗണ്ഡഭൂവോടു കൂടിയവള്‍. മദ്യസേവകൊണ്ട് കുറച്ചൊന്ന് ചുവന്ന കവിള്‍ത്തടമുള്ളവള്‍. 2. മദത്തിന് കസ്തൂരിയെന്നും പാടലത്തിന് പാടലപ്പൂവെന്നും അര്‍ത്ഥമാകാം. കവിളില്‍ കസ്തൂരികൊണ്ട് മകരമത്സ്യത്തിന്റെ ആകൃതിയില്‍ കവിളില്‍ പത്തിക്കീറ്റെഴുതുന്ന പതിവ് ഉണ്ടായിരുന്നു. കാതില്‍ പാടലപ്പൂവ്വ് വയ്ക്കാറുണ്ട്. കസ്തൂരിപത്തിക്കീറ്റുള്ള കവിളില്‍ പാടവപ്പൂതട്ടുമ്പോഴുള്ള ഭംഗി എടുത്തു പറയാവുന്നതാണ്. അത് ഭഗവതിയ്ക്കുണ്ട്. 3. മദത്തിന് ഹര്‍ഷം എന്നൊരു അര്‍ത്ഥം. ഹര്‍ഷം കൊണ്ട് കവിളുചുകന്നവള്‍ എന്നും അര്‍ത്ഥമാകാം. 434. ചന്ദനദ്രവദിഗ്ധാങ്ഗീ 1. ചന്ദനദ്രവം കൊണ്ട് ദിഗ്ധമായിരിയ്ക്കുന്ന അംഗത്തോടു കൂടിയവള്‍. ചന്ദനച്ചാറ് ഭഗവതിയുടെ അംഗങ്ങളിലെല്ലാം പുരട്ടിയിട്ടുണ്ട്. ശിവനുമായുള്ള വിരഹസമയത്ത് ദേഹം തണുപ്പിയ്ക്കാനും, ശിവനുമായി കൂടിയിരിയ്ക്കുന്ന സന്തോഷസമയത്ത് അലങ്കാരമായും ചന്ദനച്ചാറുണ്ടാകും. 2. ദിഗ്ധം എന്നതിന് വിഷംപുരട്ടിയ ബാണം എന്ന് അര്‍ത്ഥമാകാം. ശിവനെ സംബന്ധിച്ചിടത്തോളം ചന്ദനച്ചാറുപോലെ വളരെ സുഖകരമായതും വിഷമയമായതും ആണ് ഭഗവതിയുടെ അംഗങ്ങള്‍. മായ ജീവശിവന്മാരായ നമ്മെയെല്ലാം സുഖിപ്പിയ്ക്കുകയും വിഷമേറ്റപോലെ മയക്കിക്കിടത്തുകയും ചെയ്യുന്നു. 435. ചാമ്പേയകുസുമപ്രിയാ 1. ചാമ്പേയകുസുമം ഇഷ്ടപ്പെടുന്നവള്‍. ചാമ്പേയകുസുമം എന്നാല്‍ നാഗപ്പൂവ്. 2. ചാമ്പേയം എന്നതിന് ചമ്പകം എന്നും അര്‍ത്ഥം കാണുന്നു. ചമ്പകകുസുമം ഇഷ്ടപ്പെടുന്നവള്‍. 3. ചാമ്പേയം എന്നതിന് സ്വര്‍ണം എന്നും അര്‍ത്ഥം വരാം. സ്വര്‍ണ്ണപ്പൂ ഇഷ്ടപ്പെടുന്നവള്‍. (തുടരും) 450. നന്ദിനീ 1.നന്ദിപ്പിക്കുന്നവള്‍ അഥവാ സന്തോഷിപ്പിക്കുന്നവള്‍. ഭഗവതി എല്ലാവരേയും സന്തോഷിപ്പിക്കുന്നവള്‍ ആണ്. 2. മകള്‍ എന്നും ഒരു അര്‍ത്ഥം വരാം. ഭഗവതിയെ മകളായി കരുതി വാത്സല്യഭക്തി വയ്ക്കുന്നതായാല്‍ എത്രമാത്രം സന്തോഷിപ്പിക്കുന്നവളാകും എന്ന് അളക്കാന്‍  പറ്റില്ല. 3. ഗംഗാ എന്നും അര്‍ത്ഥമുണ്ട്. ഭഗവതിയുടെ രൂപാന്തരം തന്നെ ആണ് ഗംഗാ. 4. കാമധേനുവിന്റെ വംശത്തില്‍ പെട്ടവളും വസിഷ്ഠമഹര്‍ഷിയുടെ പുശുവുമായ നന്ദിനി നെയ്യ് മുതലായ ദ്രവ്യങ്ങള്‍ ഉത്പാദിപ്പിച്ച് യജ്ഞം നിലനിര്‍ത്തുന്നവളാണ്. യജ്ഞം നിലനിര്‍ത്തുന്ന നന്ദിനി ഭഗവതിയുടെ രൂപാന്തരം തന്നെ. 5. കന്യകാ എന്നും ഒരര്‍ത്ഥം. ഭഗവതി നിത്യകന്യകയാണ്. 453. ലോലാക്ഷീ. 1.ലോലമായഅക്ഷികളുള്ളവള്‍. ഇളകുന്നകണ്ണുള്ളവള്‍. പ്രപഞ്ചത്തിലെ ഓരോ അണുവും ഭഗവതിയുടെ പുത്രരാണ്. അവരെ മുഴുവന്‍ ശ്രദ്ധിക്കുന്ന ഭഗവതിയുടെ കണ്ണുകള്‍ സദാ ഇളക്കമുള്ളതായിരിക്കാനേ വഴിയുള്ളൂ. 2. ലോലം എന്നതിന് ആകാംക്ഷാ എന്നൊരു അര്‍ത്ഥം. സംസാരത്തില്‍ മുഴുകിയിരിക്കുന്ന മക്കള്‍ എപ്പോഴാണ് മടങ്ങി വരുന്നത് എന്ന ആകാംക്ഷ കണ്ണിലുള്ളവള്‍. 454. കാമരൂപിണീ 1. കാമവികാരരൂപിണീ 2. കവും ആമവും ആയ രൂപത്തോടു കൂടിയവള്‍. കം എന്നതിന് പരബ്രഹ്മം എന്നും ആമശബ്ദത്തിന് പചിക്കാത്തത് അഥവാ മാറ്റംവരാത്തത് എന്നും അര്‍ത്ഥം. ഒരു മാറ്റവും വരാത്ത പരബ്രഹ്മസ്വരൂപിണിയാണ് ഭഗവതി 3. ആഗ്രഹസ്വരൂപിണീ. “ബഹുസ്യാം”(ഞാന്‍ അനവധിയാകുന്നുണ്ട്) എന്ന ആഗ്രഹമാണ് ഈ പ്രപഞ്ചമായിമാറിയത്. ശരിയ്ക്കു പറഞ്ഞാല്‍ ആ ആഗ്രഹത്തിന്റെ രൂപമാണ് പ്രകൃതീദേവിയ്ക്ക്. 4. ശിവസ്വരൂപിണീ456. ഹംസിനീ  1. ഹംസശബ്ദത്തിന് ഒരു തരം സന്യാസിസമ്പ്രദായമെന്ന് അര്‍ത്ഥമുണ്ട്. ആ സമ്പ്രദായത്തില്‍ പെട്ട സന്യാസിമാരേയും ഭഗവതിയേയും വേറെ ആയി കണാന്‍ പറ്റില്ല. അതിനാല്‍ ഹംസിനീ. 2. അജപാമന്ത്രസ്വരൂപാ 3. ഹംസശബ്ദത്തിന് ആത്മീയഗുരു എന്ന് അര്‍ത്ഥം വരാം. ആത്മീയഗുരു തന്നെ ആണ് ഉപാസ്യദേവതയായ ഭഗവതി. 457. മാതാ 1. അമ്മ. ഗണപതി സുബ്രഹ്മണ്യന്‍ തുടങ്ങി ലേകത്തിലുള്ളവര്‍ക്കെല്ലാം അമ്മ. 2. മാതൃകാ അഥവാ ലിപിസ്വരൂപാ. എല്ലാ മന്ത്രങ്ങളുടേയും ഉല്‍പ്പത്തിസ്ഥാനമായ മാതൃക ഭഗവതിയാണ്. 3. ത്രിപുടികളായ മാതൃമേയമാനങ്ങളില്‍ പെട്ട കര്‍ത്താവായ മാതാവ് എന്ന് അര്‍ത്ഥത്തിലും ഈ ശബ്ദം കണക്കാക്കാം. അളക്കുന്നവനും അളക്കപ്പെടുന്ന വസ്തുവും അളവും ആയ ത്രിപുടികളില്‍ കര്‍ത്താവായ മാതാവ് ഭഗവതിയാണ്. 4. ദശമീതിഥിയുടെ നിത്യാ മാതാവാണ്. ഈ നിത്യതയുടെ രൂപത്തിലുള്ളതും ഭഗവതിയാണ്. 5. ഗുജറാത്തിലെ വഡോദരയ്ക്കു സമീപമുള്ള കായാവരോഹണക്ഷേത്രത്തിലെ ഈശ്വരിയ്ക്ക് മാതാ എന്നാണ് പേര്‍ എന്ന് പദ്മപുരാണം 460. നളിനീ 1. നളിനീ ശബ്ദത്തിന് താമരപ്പൊയ്ക എന്നും താമരക്കൂട്ടം എന്നും എല്ലാം അര്‍ത്ഥം വരാം. മുഖം കരം പാദം തുടങ്ങി അനവധി താമരകള്‍ ഭഗവതിയില്‍ ചേര്‍ന്നു നില്‍ക്കുന്നൂ എന്നതിനാല്‍ നളിനീ. 2. നളന്‍ എന്ന് രാജാവ് ഭഗവതിയെ ഉപാസിച്ച് ഭഗവതിയുമായി താദാത്മ്യം പ്രാപിച്ചു എന്നു കാണുന്നു. നളനുമായി അഭേദം ഉള്ളതുകൊണ്ട് നളിനീ. 3. നളിനീ ശബ്ദത്തിന് പവിഴക്കൊടി എന്നും അര്‍ത്ഥമാകാം. ഭഗവതിയുടേയും പവിഴക്കൊടിയുടേയും നിറം ഒന്നായതുകൊണ്ട് പവിഴക്കൊടിപോലെ ഇരിയ്ക്കുന്നവള്‍ എന്ന് അര്‍ത്ഥത്തില്‍ നളിനീ. 461. സുഭ്രൂഃ 1. നല്ല ഭ്രൂ ഉള്ളവള്‍. ഭഗവതിയുടെ പുരികക്കൊടികള്‍ ശോഭയുള്ളവയാണ്. 462, ശോഭനാ 1. സൗന്ദര്യവതി. 2. ശോഭനന്‍ എന്ന് ശിവന്റെ പേരാകാം, ശിവന്റെ സ്ത്രീ എന്നതിനാല്‍ ശോഭനാ 3. ശോഭനം എന്നതിന് മംഗളം എന്നൊരു അര്‍ത്ഥമുണ്ട്. 463, സുരനായികാ 1. സുരന്മാര്‍ക്ക് നായികയായിട്ടുള്ളവള്‍. ദേവനായികാ. 2. സുരന്‍ എന്നതിന് സൂര്യന്‍ എന്നൊരു അര്‍ത്ഥം. സൂര്യനെ നയിക്കുന്നവള്‍. സൗരയൂഥം മുഴുവന്‍ അടക്കിവാഴുന്ന സൂര്യനെ ചലിപ്പിക്കുന്നത് ‘ഭഗവതിയാണ്. 3. സുരന്‍ എന്നതിന് പണ്ഡിതന്‍ എന്നും അര്‍ത്ഥമാകാം. പണ്ഡിതന്മാര്‍ക്ക് ആശ്രയിക്കാവുന്ന നായികയാണ് ‘ഭഗവതി. 464, കാളകണ്ഠീ 1. കാളമായിരിയ്ക്കുന്ന കണ്ഠമുള്ളവന്റെ സ്ത്രീ അഥവാ ഭാര്യ. വിഷപാനം കാരണം ശിവന്റെ കണ്ഠം കറുത്തുപോയി എന്ന് പ്രസിദ്ധം. 2. മധുരവും അസ്ഫുടവും ആയ ധ്വനിക്ക് കളം എന്നു പറയാം. കളസംബന്ധിയായ കണ്ഠമുള്ളവള്‍ കാളകണ്ഠി. ഇതുവരെ സ്ഫുടമായി കേട്ടിട്ടില്ലെങ്കിലും ഭഗവതിയുടെ വാക്കുകള്‍ മധുരമാണെന്ന് നമുക്ക് അറിയാവുന്നകാര്യമാണ്. 3. ലിംഗപുരാണത്തില്‍ ദാരികനെ വധിയ്ക്കാന്‍ കാളകണ്ഠിയായ കാളിയെ ശിവന്‍ ഉല്‍പ്പാദിപ്പിച്ചു എന്ന്. അതിനാല്‍ കാളകണ്ഠീ. 465, കാന്തിമതീ1. കാന്തിയുള്ളവള്‍. കാന്തി എന്നാല്‍ ശോഭ. 2. കാന്തിയ്ക്ക് സൗന്ദര്യം എന്നും അര്‍ത്ഥമാകാം. സൗന്ദര്യവതി. 466, ക്ഷോഭിണീ. 1. പരമേശ്വരനില്‍ സൃഷ്ട്യുന്മുഖമായി ഉണ്ടായ ക്ഷേത്രമാണ് പ്രപഞ്ചമായി പരിണമിച്ചത്. ആക്ഷോ'സ്വരൂപാ. 2. ഭഗവതി മന്ദരാചലത്തില്‍ തപസ്സുചെയ്യുന്ന സമയത്ത് മനസ്സില്‍ ഉണ്ടായ ഒരു ക്ഷോഭത്തിന്‍ നിന്ന് അനവധി ശക്തിസ്വരൂപിണികള്‍ ഉായി എന്ന് കഥയുണ്ട്. അപ്രകാരം പ്രസിദ്ധമായ ക്ഷോഭമുള്ളവള്‍. 469. വാമദേവീ 1. ഇദ്ദേഹം നമുക്ക് വാമനായ ദേവനാണെന്ന് ദേവന്മാര്‍ ശിവനെകുറിച്ച് പറഞ്ഞുവത്രേ. വാമന്‍ എന്നാല്‍ യാചിക്കപ്പെടേണ്ടവന്‍ എന്ന് അര്‍ത്ഥം. ദേവന്മാര്‍ക്കുപോലും യാചിക്കാന്‍ തക്കയോഗ്യതയുള്ള ശിവന്റെ പത്‌നീ. 2. വാമഭാഗത്തുള്ള ദേവി. അര്‍ദ്ധനാരീശ്വരന്റെ ഇടതുഭാഗത്ത് ഭഗവതിയാണെന്ന് പ്രസിദ്ധം. 3. സദാശിവാദി പഞ്ചമൂര്‍ത്തികളില്‍പെട്ട വാമദേവന്റെ സ്ത്രീ. 4. വാമാ എന്നതിന് സുന്ദരീ എന്നര്‍ത്ഥം ഉണ്ട്. സുന്ദരിയായ ദേവി. 5. വാമാചാരത്തിലുള്ളവരുടെ ദേവി. വാമാചാരം എന്ന് പ്രസിദ്ധമായ മാര്‍ഗ്ഗത്തിലുള്ളവരുടെ ദേവി. 470. വയോവസ്ഥാവിവര്‍ജ്ജിതാ 1. വയസ്സിന്റെ അവസ്ഥകളോട് വിവര്‍ജ്ജിതാ. എല്ലാക്കാലത്തും ഉള്ള ഭഗവതിക്ക് ബാല്യം കൗമാരം തുടങ്ങി അവസ്ഥകളൊന്നും ഇല്ല. 471. സിദ്ധേശ്വരീ 1. സിദ്ധന്മാരുടെ ഈശ്വരീ. 2. സിദ്ധയായ ഈശ്വരീ. നമ്മുടെ ഉള്ളിലും പുറത്തും നിറഞ്ഞു നില്‍ക്കുന്ന ഭഗവതി നഷ്ടപ്പെടുമെന്ന് ചിന്തപോലും ഉണ്ടാകാത്തവിധം സിദ്ധയാണ്. 473. സിദ്ധമാതാ 1. സിദ്ധന്മാരുടെ മാതാ. സിദ്ധന്മാരെ അമ്മയെപ്പോലെ വാത്സല്യത്തോടെ നോക്കുന്നവള്‍. 2. സിദ്ധയായ മാതാവ്. എപ്പോഴും സിദ്ധയായ അഥവാ അടുത്തുള്ള അമ്മയായ ഭഗവതിയെ അന്വേഷിച്ചു നടക്കേണ്ടതില്ല. 3. സിദ്ധന്മാരെ അളക്കുന്നവള്‍ എന്നും അര്‍ത്ഥമാകാം. സിദ്ധന്മാരുടെ കഴിവുകള്‍ അതിരുകടന്ന് ലോകോപദ്രവത്തിന് കാരണമാകുന്നുവോ എന്ന് പരീക്ഷിച്ചുകൊണ്ടിരിക്കുന്നവള്‍. 475. വിശുദ്ധിചക്രനിലയാ 1. ഷഡ്ച്ചക്രങ്ങളില്‍ അഞ്ചാമത്തേതായ വിശുദ്ധിചക്രത്തില്‍ നിലയനം ചെയ്യുന്നവള്‍. വിശുദ്ധിചക്രത്തില്‍ വസിക്കുന്ന ഡാകിനീ എന്ന ദേവത ഭഗവതിതന്നെ ആണ്. 2. വിശുദ്ധമായ മണ്ഡലത്തില്‍ വസിക്കുന്നവള്‍ എന്നും ആകാം. ഭഗവതി എവിടെ ഉേണ്ടാ അവിടെ അശുദ്ധിക്ക് സ്ഥാനമേ ഇല്ല. 479. വദനൈകസമന്വിതാ. 1. ഒരു വദനമുള്ളവള്‍. വിശുദ്ധിചക്രത്തിലെ ദേവതയ്ക്ക് ഒരു വദനമാണത്രേ ഉള്ളത്. 2. ഒരു വദനം മാത്രമുള്ളവള്‍. വദനം എന്നാല്‍ പറയല്‍. ആത്യന്തികസത്യം മാത്രമാണ് ഭഗവതിയുടെ വദനം. 480. പായസാന്നപ്രിയാ 1. പായസാന്നം പ്രയമായിട്ടുള്ളവള്‍. പാലൊഴിച്ചു വേവിയ്ക്കുന്ന അന്നം ഇഷ്ടപ്പെടുന്നവള്‍. 2. പയസ്സ് എന്നതിന് അമൃത് എന്നര്‍ത്ഥമാകാം. അമൃതാകുന്ന അന്നം പ്രിയമായിട്ടുള്ളവള്‍. നിവേദ്യം നിവേദിയ്ക്കുമ്പോള്‍ അത് അമൃതമയമായി എന്ന് സങ്കല്‍പ്പിക്കാറുണ്ട്. 481. ത്വക്സ്ഥാ 1. ത്വക്കില്‍ സ്ഥിതിചെയ്യുന്നവള്‍. ദേഹത്തിലെ ത്വക്ചര്‍മ്മാദി ഏഴു ധാതുക്കളില്‍ ആദ്യത്തേതായ തൊലിയില്‍ സ്ഥിതിചെയ്യുന്നവളാണ് വിശുദ്ധിചക്രത്തിലെ ദേവതാ. 482. പശുലോകഭയങ്കരീ 1. പശുലോകത്തിന് ഭയങ്കരിയായിട്ടുള്ളവള്‍. അദ്വൈതവിദ്യാവിഹീനന്മാരായ പശുക്കളാണ് ലോകത്തില്‍ അധികം പേരും. ഭയം ഉണ്ടാകുന്നത് രണ്ട് എന്നു വരുമ്പോഴാണ്. ഒന്നായനിന്നെയിഹ രണ്ടെന്നുകളവിലുണ്ടാകുന്ന ഇണ്ടല്‍. നമ്മള്‍ എല്ലാം മുറിഞ്ഞു മുറിഞ്ഞുകാണുന്നു. അതിനാല്‍തന്നെ നിലമറന്ന് ഭയവും ഉണ്ടാകുന്നു. ഈ ഭയം ഉണ്ടാക്കുന്നത് മായയായ ഭഗവതിയാണ്. 483. അമൃതാദിമഹാശക്തിസംവൃതാ 1. അമൃതാദികളായ മഹാശക്തികളാല്‍ സംവൃതാ. അമൃതാദികളായ 16 മഹാശക്തികള്‍ വിശുദ്ധിചക്രപദ്മത്തിന്റെ 16 ദളങ്ങളില്‍ കുടികൊള്ളുന്നു. ഈ പദ്മത്തിന്റെ നടുവിലാണ് വിശുദ്ധിചക്രത്തിലെ ദേവതയായ ഡാകിനി കുടികൊള്ളുന്നത്. 484. ഡാകിനീശ്വരീ 1. ഡാകിനീ എന്ന ഈശ്വരി. വിശുദ്ധിചക്രത്തിലെ ദേവതയാണ് ഡാകിനി. 2. ഡാകിനികള്‍ എന്നൊരു ഗണം ഉണ്ട്. അവരുടെ ഈശ്വരി എന്നും ആകാം485. അനാഹതാബ്ജനിലയാ 1. അനാഹതം എന്ന അബ്ജം നിലയമായിട്ടുള്ളവള്‍. ഷഡാധാരങ്ങളില്‍ ഹൃദയത്തിലുള്ള പന്ത്രുദളമായിട്ടുള്ള പദ്മമാണ് അനാഹതം. ആദ്ധ്യാത്മികവളര്‍ച്ചയില്‍ ഈ പദ്മത്തില്‍ എത്തിയിട്ടുള്ളവര്‍ക്ക് വസ്തുക്കള്‍ തമ്മില്‍ ഘര്‍ഷണം ഇല്ലാതെ ഉണ്ടാകുന്ന അനാഹതശബ്ദം കേള്‍ക്കാന്‍ കഴിയുമത്രേ. 2. അനാഹതമായ അപ്പില്‍ നിന്നുണ്ടായ വസ്തുവില്‍ ഇരിയ്ക്കുന്നവള്‍ എന്നും അകാം. തിരയടിക്കാത്ത കടല്‍ പോലെ നിറഞ്ഞ് അഗാധമായ ഒരവസ്ഥയില്‍നിന്നാണ് പ്രപഞ്ചം ഉണ്ടായിവന്നത്. ആ പ്രപഞ്ചത്തില്‍ ഉള്ളതിലെല്ലാം ഭഗവതിതന്നെ ആണ് ഉള്ളത്. 486. ശ്യാമാഭാ 1. കടുംപച്ച നിറമുള്ളവള്‍. അനാഹതപദ്മത്തിലുള്ള രാകിണീ എന്ന ദേവതയ്ക്ക് പച്ചനിറമാണത്രേ. 2. ശ്യാമശബ്ദത്തിന് ഇരുനിറം എന്നും അര്‍ത്ഥമുണ്ട്. ഇരുനിറമുള്ളവള്‍ എന്നും അര്‍ത്ഥമാകാം. 3. ശ്യാമാ എന്നതിന് യൗവ്വനയുക്താ എന്ന് അര്‍ത്ഥം കാണുന്നു. ഭഗവതിയുടെ വയസ്സ് കണക്കാക്കാന്‍ പറ്റാത്തതാണെങ്കിലും എപ്പോഴും യുവതിയുടെ ശോഭയാണുള്ളത്. 487. വദനദ്വയാ 1. രണ്ടുവദനം ഉള്ളവള്‍. രാകിണീ എന്ന ദേവതയ്ക്ക് രണ്ടു വദനങ്ങളുണ്ട്.488. ദംഷ്ട്രോജ്വലാ 1. ദംഷ്ട്രംകൊണ്ട് ഉജ്വലാ. എകിറുകൊണ്ട് ശോഭിക്കുന്നവള്‍. 489. അക്ഷമാലാദിധരാ 1. അക്ഷമാലാദികള്‍ ധരിക്കുന്നവള്‍. അനാഹതാബ്ജത്തിലെ രാകിണ്യംബയ്ക്ക് അക്ഷമാലാ, ശൂലം, കപാലം, ഡമരു എന്നിയാണ് ആയുധങ്ങള്‍. 2. അക്ഷമാലാദികള്‍ക്ക് ധരയായിട്ടുള്ളവള്‍. അക്ഷമാലാ എന്നതിന് വസിഷ്ഠപത്‌നിയായ അരുന്ധതീ എന്നൊരു അര്‍ത്ഥം. ധരാ എന്നതിന് ഗര്‍ഭാശയം എന്നും അര്‍ത്ഥം ഉണ്ട്. അരുന്ധതീ മുതലായ സപ്തര്‍ഷീപത്‌നിമാര്‍ക്ക് അമ്മയായിട്ടുള്ളവള്‍. 490. രുധിരസംസ്ഥിതാ 1. ധാതുക്കളില്‍ ഒന്നായ രുധിരത്തില്‍ അഥവാ രക്തത്തില്‍ സ്ഥിതിചെയ്യുന്നവള്‍. 2. രുധിരശബ്ദത്തിന് കുജന്‍ അഥവാ ചൊവ്വാ എന്ന് അര്‍ത്ഥം ഉണ്ട്. കുജനിലുള്ളവള്‍. രജോഗുണസ്വഭാവമാണ് കുജനിലുള്ളത്. രജോഗുണസ്വഭാവാ. 491. കാളരാത്ര്യാദിശക്ത്യൗഘവൃതാ 1. കാളരാത്ര്യാദികളായിരിക്കുന്ന പന്ത്രണ്ട് ശക്തികളുടെ കൂട്ടത്താല്‍ ആവൃതാ. പന്ത്രണ്ടു ദളങ്ങളുള്ള അനാഹതപദ്മത്തിന്റെ ഓരോ ദളങ്ങളിലും കാളരാത്ര്യാദികളായിരിക്കുന്ന പന്ത്രണ്ടു ശക്തികള്‍ കുടികൊള്ളുന്നു. ഇനി പറയാന്‍ പോകുന്ന രാകിണ്യംബയുടെ ചുറ്റുമായിട്ടാണ് ഈ ദേവതകള്‍ സ്ഥിതിചെയ്യുന്നത്. 492. സ്‌നിഗ്ധൗദനപ്രിയാ 1. സ്‌നിഗ്ധമായ ഓദനം പ്രിയമായിട്ടുള്ളവള്‍. എണ്ണമയമുള്ള അന്നം ഇഷ്ടപ്പെടുന്നവള്‍. നെയ്യുകൂട്ടി പചിച്ച അന്നം എന്ന് വ്യാഖ്യാനത്തില്‍ കാണുന്നു. 2. സ്‌നിഗ്ധന്മാരുടെ അന്നം ഇഷ്ടപ്പെടുന്നവള്‍. സ്‌നഹമുള്ളവരുടെ അന്നം ഇഷ്ടപ്പെടുന്നവള്‍. 493 അക്ഷമാലാദിധരാ 1. അക്ഷമാലാദികള്‍ ധരിക്കുന്നവള്‍. അനാഹതാബ്ജത്തിലെ രാകിണ്യംബയ്ക്ക് അക്ഷമാലാ, ശൂലം, കപാലം, ഡമരു എന്നിയാണ് ആയുധങ്ങള്‍. 2. അക്ഷമാലാദികള്‍ക്ക് ധരയായിട്ടുള്ളവള്‍. അക്ഷമാലാ എന്നതിന് വസിഷ്ഠപത്‌നിയായ അരുന്ധതീ എന്നൊരു അര്‍ത്ഥം. ധരാ എന്നതിന് ഗര്‍ഭാശയം എന്നും അര്‍ത്ഥം ഉണ്ട്. അരുന്ധതീ മുതലായ സപ്തര്‍ഷീപത്‌നിമാര്‍ക്ക് അമ്മയായിട്ടുള്ളവള്‍. 493. രുധിരസംസ്ഥിതാ 1. ധാതുക്കളില്‍ ഒന്നായ രുധിരത്തില്‍ അഥവാ രക്തത്തില്‍ സ്ഥിതിചെയ്യുന്നവള്‍. 2. രുധിരശബ്ദത്തിന് കുജന്‍ അഥവാ ചൊവ്വാ എന്ന് അര്‍ത്ഥം ഉണ്ട്. കുജനിലുള്ളവള്‍. രജോഗുണസ്വഭാവമാണ് കുജനിലുള്ളത്. രജോഗുണസ്വഭാവാ. 493. മഹാവീരേന്ദ്രവരദാ 1. മഹാന്മാരായിരിക്കുന്ന ഈരന്മാര്‍ക്ക് വരദയായിട്ടുള്ളവള്‍. ഇരയുള്ളവരാണ് ഈരന്മാര്‍. ഇര എന്നതിന് ഭൂമി, വാക്ക്, ചോറ്, സരസ്വതി എന്നെല്ലാം അര്‍ത്ഥമുണ്ട്. ഇതുപ്രകാരം മഹത്തുകളായ ഭൂമിയുള്ളവരും, വാഗ്വിലാസം ഉള്ളവരും, അന്നമുള്ളവരും, സരസ്വതിയുടെ അനുഗ്രഹമുള്ളവരും എല്ലാം ഭഗവതിയുടെ വരം അനുഭവിക്കുന്നവരാണ്. 2. മഹാവീരം എന്നൊരു പാത്രം യജ്ഞത്തിന് ഉപയോഗിക്കുന്നുണ്ട്. ഇത് ഒരു തരത്തില്‍ പാനപാത്രമാണ്. ബ്രഹ്മജ്ഞാനമുള്ളവര്‍ക്ക് ഇത് പാനപാത്രമായി നല്‍കുന്നത് ഭഗവതിതന്നെയാണ്. 3. മഹാവീരശബ്ദത്തിന് ഗരുഡന്‍, ഇന്ദ്രന്‍, പ്രഹ്ലാദന്‍, ഹനൂമാന്‍ എന്നെല്ലാം അര്‍ത്ഥമുണ്ട്. ഇവര്‍ക്കെല്ലാം ബ്രഹ്മജ്ഞാനം വരമായി കൊടുത്തവള്‍ ഭഗവതിതന്നെയാണ്. 4. യാഗത്തിന് പ്രവര്‍ഗ്ഗ്യം എന്ന ക്രിയയ്ക്ക് ഉപയോഗിക്കുന്ന പാത്രമാണ് മഹാവീരം. യാഗത്തിനടയ്ക്ക് യജമാനന്റെ തല തെറിച്ചുപോയെന്നും അശ്വിനീദേവകളുടെ സഹായത്തോടെ തലവീടുത്തും എന്നും കഥയുണ്ട്. ആ തലയാണത്രേ മഹാവീരം. യജ്ഞത്തില്‍ തെറിച്ചുപോകുന്ന സാധാരണതലയ്ക്കു പകരം കിട്ടുന്നദിവ്യമായ ശിരസ്സാണ് മഹാവീരം എന്നര്‍ത്ഥം. ഈ മഹാവീരമാകുന്ന തലയുള്ളവര്‍ക്ക് ഇന്ദ്രശബ്ദംകൊണ്ട് സൂചിപ്പിക്കുന്ന ബ്രഹ്മജ്ഞാനം നല്‍കുന്നത് ദേവിയാണ്. 5. ജാഗ്രത്ത്, സ്വപ്‌നം, സുഷുപ്തി എന്നീ മൂന്നവസ്ഥയിലും തുരീയാവസ്ഥയെ അനുസന്ധാനം ചെയ്യുന്നവരെ മഹാവീരന്മാര്‍ എന്നു പറയുന്നു. അവര്‍ക്ക് ബ്രഹ്മജ്ഞാനം കൊടുക്കുന്നത് ഭഗവതിയാണ്. 494. സ്‌നിഗ്ധൗദനപ്രിയാ 1. സ്‌നിഗ്ധമായ ഓദനം പ്രിയമായിട്ടുള്ളവള്‍. എണ്ണമയമുള്ള അന്നം ഇഷ്ടപ്പെടുന്നവള്‍. നെയ്യുകൂട്ടി പചിച്ച അന്നം എന്ന് വ്യാഖ്യാനത്തില്‍ കാണുന്നു. 2. സ്‌നിഗ്ധന്മാരുടെ അന്നം ഇഷ്ടപ്പെടുന്നവള്‍. സ്‌നഹമുള്ളവരുടെ അന്നം ഇഷ്ടപ്പെടുന്നവള്‍. 495. മണിപൂരാബ്ജനിലയാ 1. മണിപൂരം എന്ന ആധാരപദ്മത്തില്‍ നിലയനം ചെയ്യുന്നവള്‍. ഈ പദ്മത്തില്‍ ഭഗവതിക്ക് ലാകിനീ എന്നാണ് പേര്‍. 2. രത്‌നങ്ങള്‍കൊണ്ട് സമൃദ്ധമായപദ്മത്തില്‍ ഇരിക്കുന്നള്‍. രത്‌നങ്ങള്‍ എന്നതിന് ശ്രേഷ്ഠമായ വസ്തുക്കള്‍ എന്നര്‍ത്ഥം. ശ്രഷ്ഠതകള്‍ നിറഞ്ഞിടത്താണ് ഭഗവതി വസിക്കുന്നത്. 496. വദനത്രയസംയുതാ 1. മൂന്നു മുഖങ്ങളുള്ളവള്‍. ലാകിനിക്ക് മൂന്നു മുഖങ്ങളുണ്ട്. 2. ത്രയശബ്ദത്തിന് ത്രിമൂര്‍ത്തികള്‍ എന്ന് അര്‍ത്ഥം. സൃഷ്ടിസ്ഥിതിസംഹാരകര്‍ത്താക്കളായ ത്രിമൂര്‍ത്തികള്‍ ഭഗവതിയുടെ വ്യത്യസ്തമുഖങ്ങള്‍ തന്നെ ആണ്. 497. വജ്രാദികായുധോപേതാ 1. വജ്രാദികളായ ആയുധങ്ങള്‍ ധരിക്കുന്നവള്‍. 2. ഭഗവതിയുടെ സ്മരണം പോലും എല്ലാവിധ ശത്രുക്കളേയും നശിപ്പിക്കും. അപ്പോള്‍ വജ്രാദിയായ കായുധങ്ങള്‍ക്ക് അത്രയേവിലയുള്ളൂ. കായുധം എന്നാല്‍ കാര്യമില്ലാത്ത ആയുധം. എങ്കിലും അലങ്കാരത്തിന് അവധരിക്കുന്നു എന്നേ ഉള്ളൂ. 498. ഡാമര്യാദിഭിരാവതാ 1. ഡാമര്യാദികളാല്‍ ആവൃതാ. ഡാമര്യാദി ശക്തികളാല്‍ ആവൃതാ. 2. ഭഗവതിയുടെ അംശമായ ജീവനെ മായ പൊതിഞ്ഞുകൊിരിക്കുന്നതിനാലാണ് സ്വയം ഭഗവതിയാണെന്ന് ബോധം വരാതിരിക്കുന്നത്. ഡാമരം എന്നതിന് പേടിപ്പെടുത്തുന്നത് എന്ന് അര്‍ത്ഥം ഉണ്ട്. സത്യത്തില്‍ ഭഗവതിതന്നെയായിരിക്കുന്ന ജീവനെ ചുറ്റിയിരിക്കുന്ന പേടിമുതലായ മായയുടെ അംശങ്ങളാണ് സ്വയം ഭഗവതിയാണെന്ന് ബോധം വരുത്താതെ ഇരിക്കുന്നത്. 499. രക്തവര്‍ണ്ണാ 1. രക്തത്തിന്റെ വര്‍ണ്ണമുള്ളവള്‍. 2. രക്തങ്ങളാണ് വര്‍ണ്ണങ്ങള്‍ യാതൊരുവള്‍ക്ക് അവള്‍. രക്തശ്ബദത്തിന് ഇഷ്ടപ്പെട്ടത് എന്ന് അര്‍ത്ഥം. വെള്ള കറുപ്പ് തുടങ്ങിയ എല്ലാനിറങ്ങളും, ബ്രഹ്മണാദി വര്‍ണ്ണങ്ങളും ഭഗവതിക്ക് ഇഷ്ടമാണ്. 500. മാംസനിഷ്ഠാ 1. മാംസേ നിതരാം തിഷ്ഠതീതി മാംസനിഷ്ഠാ. മാംസത്തില്‍ ഉള്ളവള്‍. മാംസാഭിമാനിയാണ് മണിപൂരത്തിലെ ദേവതാ. 501. ഗുഡാന്നപ്രീതമാനസാ 1. ഗുഡാന്നത്തില്‍ പ്രീതിയുള്ള മാനസത്തോടു കൂടിയവള്‍. ശര്‍ക്കരചേര്‍ത്ത അന്നം ഇഷ്ടപ്പെടുന്നവള്‍. 2. ഗുഡശബ്ദത്തിന് രക്ഷ എന്നും അന്നത്തിന് ഭൂമി എന്നും അര്‍ത്ഥം വാരാം. അപ്പോള്‍ ഭൂരക്ഷ ഇഷ്ടപ്പെടുന്നവള്‍. 3. അന്നരക്ഷചെയ്യന്നവള്‍ എന്നും ആകാം.502. സമസ്തഭക്തസുഖദാ 1. സമസ്തന്മാരായിക്കുന്ന ഭക്തന്മാര്‍ക്കും സുഖം ദാനം ചെയ്യുന്നവള്‍. എല്ലാഭക്തന്മാര്‍ക്കും ഭഗവതി സുഖം പ്രദാനം ചെയ്യുന്നു. 2. സമസ്തഭക്തം കൊണ്ടുള്ള സുഖം ദാനം ചെയ്യുന്നവള്‍. ഭക്തം എന്നതിന് ഭക്ഷണസാധനം എന്ന് അര്‍ത്ഥം. എന്തുകഴിക്കുമ്പോഴും അത് സുഖത്തോടെ കഴിക്കാനുള്ള കഴിവ് ഭഗവതിയുടെ അനുഗ്രഹം കൊണ്ട് കിട്ടുന്നതാണ്. 503. ലാകിന്യംബാസ്വരൂപിണീ 1. ലാകിനീ എന്ന് മണിപൂരാധിഷ്ഠനാദേവിയുടെ രൂപത്തോടു കൂടിയവള്‍. 504. സ്വാധിഷ്ഠാനാംബുജാരൂഢാ 1. സ്വാധിഷ്ഠാനം എന്ന ആധാരചക്രത്തിലെ പദ്മത്തില്‍ ഇരിക്കുന്നവള്‍. 2. തന്റെ ഇരിപ്പിടമായ പദ്മത്തില്‍ ഇരിക്കുന്നവള്‍ എന്നും ആകാം. ഭഗവതി പദ്മാലയയാണല്ലോ. 505. ചതുര്‍വക്ത്രമനോഹരാ 1. നാലുവക്ത്രങ്ങള്‍ കൊണ്ട് മനോഹരാ. സ്വാധിഷ്ഠാനദേവതയായ കാകിനീരൂപത്തിലുള്ള ഭഗവതിയ്ക്ക് നാലുമുഖങ്ങളുണ്ട്. 2. ചതുര്‍വക്ത്രന് മനോഹരയായിട്ടുള്ളവള്‍. സരസ്വതീദേവിയായ ഭഗവതി ബ്രഹ്മാവിന്റെ മനസ്സ് അപഹരിച്ചിട്ടുള്ളവളാണ്. 506. ശൂലാദ്യായുധസമ്പന്നാ 1. ശൂലാദികളായുള്ള ആയുധങ്ങളാല്‍ സമ്പന്നാ. ശൂലം പാശം കപാലം അഭയം എന്നിവയാണ് കാകിനീ ദേവിയുടെ ആയുധങ്ങള്‍. 2. ശൂലം എന്തിന് വേദനാ എന്നൊരു അര്‍ത്ഥം ഉണ്ട്. സംസാരത്തില്‍ മതിമറന്നിരിക്കുന്നവര്‍ക്ക് മേക്ഷമാര്‍ഗ്ഗത്തില്‍ അഭിരുചിയുാകാന്‍ വേണ്ടി ഭഗവതി പ്രയോഗിക്കുന്ന ഒരു പ്രധാന ആയുധമാണ് വേദന. 507. പീതവര്‍ണ്ണാ. 1. പീതവര്‍ണ്ണുള്ളവള്‍. സ്വാധിഷ്ടാനദേവതയ്ക്ക് മഞ്ഞനിറമാണത്രേ. 2. പീതമാകുന്നു വര്‍ണ്ണങ്ങള്‍ യാതൊരുവളാല്‍.പീതങ്ങള്‍ എന്നാല്‍ പാനം ചെയ്തവ അഥവാ ആസ്വദിയ്ക്കപ്പെട്ടവ എന്നര്‍ത്ഥം. സൂര്യരശ്മിയിലെ വര്‍ണ്ണങ്ങള്‍ പാനം ചെയ്ത് അത് പലവിധത്തില്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നതിലാണല്ലോ ഭൂരൂപത്തിലുള്ള ഭഗവതിക്ക് ഇത്രയേറെ വര്‍ണ്ണഭംഗി. 3. പീതമായ വര്‍ണ്ണത്തോടുകൂടിയവള്‍. ഭഗവതി ഒരു ഭക്തനെ അയാളുടെ ബ്രാഹ്മണാദി വര്‍ണ്ണബോധത്തെ വലിച്ചെടുത്ത് അനുഗ്രഹിക്കുന്നു. അതോടെ ആ ഭക്തന്‍ സങ്കുചിതമായ വര്‍ണ്ണ ബോധം വെടിഞ്ഞ് ഉന്നതിയിലെത്തുന്നു. 508. അതിഗര്‍വ്വിതാ 1. വളരെ അധികം ഗര്‍വ്വുള്ളവള്‍. സൗന്ദര്യാദിഗുണങ്ങള്‍ അത്രമേലുണ്ടാകയാല്‍ ഗര്‍വ്വിതാ. 2. ഗര്‍വ്വിതന്മാരെ അതിവര്‍ത്തിക്കുന്നവള്‍. ഗര്‍വ്വുള്ളവര്‍ക്ക് എത്തിപ്പെടാവുന്നവളല്ല ഭഗവതി. 509. മേദോനിഷ്ഠാ. 1. മേദസ്സ് എന്ന് ധാതുവില്‍ നിതരാം സ്ഥിതിചെയ്യുന്നവള്‍. സപ്തധാതുക്കളില്‍ മേദസ്സ് സ്വാധിഷ്ഠാനസംബന്ധിയാണത്രേ. 510. മധുപ്രീതാ 1. മധുവാല്‍ പ്രീതയാകുന്നവള്‍. മദ്യം കൊണ്ട് പ്രീതയാകുന്നവള്‍ 2. തേന് ഇഷ്ടപ്പെടുന്നവള്‍. 3. മധുരപ്രിയാ 4. മധുവിന് വസന്തം എന്നും അര്‍ത്ഥം വരാം. വസന്തമിഷ്ടപ്പെടുന്നവള്‍. 511. ഡാമര്യാദിഭിരാവതാ 1. ഡാമര്യാദികളാല്‍ ആവൃതാ. ഡാമര്യാദി ശക്തികളാല്‍ ആവൃതാ. 2. ഭഗവതിയുടെ അംശമായ ജീവനെ മായ പൊതിഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് സ്വയം ഭഗവതിയാണെന്ന് ബോധം വരാതിരിക്കുന്നത്. ഡാമരം എന്നതിന് പേടിപ്പെടുത്തുന്നത് എന്ന് അര്‍ത്ഥം ഉണ്ട്. സത്യത്തില്‍ ഭഗവതിതന്നെയായിരിക്കുന്ന ജീവനെ ചുറ്റിയിരിക്കുന്ന പേടിമുതലായ മായയുടെ അംശങ്ങളാണ് സ്വയം ഭഗവതിയാണെന്ന് ബോധം വരുത്താതെ ഇരിക്കുന്നത്. 512. ഡാമര്യാദിഭിരാവതാ 1. ഡാമര്യാദികളാല്‍ ആവൃതാ. ഡാമര്യാദി ശക്തികളാല്‍ ആവൃതാ. 2. ഭഗവതിയുടെ അംശമായ ജീവനെ മായ പൊതിഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് സ്വയം ഭഗവതിയാണെന്ന് ബോധം വരാതിരിക്കുന്നത്. ഡാമരം എന്നതിന് പേടിപ്പെടുത്തുന്നത് എന്ന് അര്‍ത്ഥം ഉണ്ട്. സത്യത്തില്‍ ഭഗവതിതന്നെയായിരിക്കുന്ന ജീവനെ ചുറ്റിയിരിക്കുന്ന പേടിമുതലായ മായയുടെ അംശങ്ങളാണ് സ്വയം ഭഗവതിയാണെന്ന് ബോധം വരുത്താതെ ഇരിക്കുന്നത്. 515. പഞ്ചവക്ത്രാ 1. അഞ്ചു വക്ത്രങ്ങള്‍ ഉള്ളവള്‍. സാകിനീ എന്ന ദേവതയ്ക്ക് അഞ്ചു മുഖങ്ങളുണ്ട്. 2. സദാശിവന് അഞ്ച് മുഖങ്ങളുള്ളതിനാല്‍ സദാശിവപത്‌നീ എന്നും അര്‍ത്ഥമാകാം. 524. മജ്ജാസംസ്ഥാ 1. മജ്ജാ എന്ന ധാതുവില്‍ സ്ഥിതിചെയ്യുന്നവള്‍. 2. കാതലിന് മജ്ജാ എന്നു പറയാറുണ്ട്. ലോകത്തിന്റെ കാതലായി സ്ഥിതിചെയ്യുന്നവള്‍. 556. കാത്യായനീ 1. അസുരരോട് യുദ്ധം ചെയ്യാന്‍ എല്ലാ ദേവന്മാരുടേയും ചൈതന്യം സ്വീകരിച്ച ഭഗവതിയെ കാത്യായനീ എന്നു പറയുന്നു. 2. കതന്‍ എന്ന ഋഷിയുടെ പുത്രി എന്ന അര്‍ത്ഥത്തില്‍ കാത്യനീ എന്നു പറയുന്നു. 557. കാലഹന്ത്രീ 1. കാലനെ ഹനിക്കുന്നവള്‍. മരണകാരണമായ കാലനെ ഇല്ലാതാക്കുന്നവള്‍. മോക്ഷപദത്തിലെത്തിയവനെ സംബന്ധിച്ചിടത്തോളം കാലന്‍ ഇല്ല. ഭക്തരെ മോക്ഷത്തിലേയ്ക്ക് എത്തിക്കുന്നത് ഭഗവതിയാണ്. 2. കാലനെ ഹനിച്ചവന്റെ ഭാര്യ. ശിവന്‍ കാലനെ ഇല്ലാതാക്കി എന്ന് പുരാണപ്രസിദ്ധം. 3. കാലത്തെ ഇല്ലാതാക്കുന്നവള്‍. ആത്യന്തികപ്രളയത്തില്‍ കാലം ഇല്ലാതാകും. ആത്യന്തികപ്രളയം ഉണ്ടാക്കുന്നത് ഭഗവതിയാണ്. 4. ഭഗവതിയുടെ രൂപവാത്സല്യാദി ഗുണങ്ങള്‍ കാരണം ഭഗവതിയെ ധ്യാനിക്കുമ്പോള്‍ കാലം എന്ന പ്രതിഭാസം ഇല്ലാതാകുന്ന സമാധിയില്‍ എത്തിച്ചേരുന്നു. 558. കമലാക്ഷനിഷേവിതാ 1. കമലാക്ഷനാല്‍ നിഷേവിതാ. വിഷ്ണുവിനാല്‍ സേവിക്കപ്പെടുന്നള്‍. 559. താംബൂലപൂരിതമുഖീ 1. താംബൂലംകൊണ്ട് പൂരിതമായ മുഖത്തോടുകൂടിയവള്‍. മുഖം എന്നതിന് വദനം എന്ന് അര്‍ത്ഥം ധരിക്കണം. വെറിറിലമുറുക്കുന്നവള്‍. കോടാനുകോടി ഭക്തര്‍ ശ്രദ്ധയോടെ നിവേദിക്കുന്ന താംബൂലം വായില്‍ നിന്ന് ഒഴിഞ്ഞ നേരമേ ഭഗവതിക്കുണ്ടാവില്ല. പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി ...തദശ്‌നാതി'എന്ന് ഭഗവദ്ഗീതയില്‍ പറയുന്ന കാര്യം ഈ നാമത്താല്‍ സൂചിപ്പിക്കപ്പെടുന്നു. 560. ദാഡിമീകുസുമപ്രഭാ 1. കായില്ലാത്ത ഒരുതരം വൃക്ഷമുണ്ട് ദാഡിമം എന്നപേരില്‍. അതിന്റെ പൂവ്വിന്റെ ശോഭയുള്ളവള്‍. ഈവൃക്ഷത്തിന്റെ പൂവ്വ് ചുകന്നതാണെന്നു തോന്നുന്നു. മലയാളത്തില്‍ ചെമ്മരം എന്ന് ദാഡിമത്തിന് അര്‍ത്ഥം കാണുന്നു. 2. ദാഡിമം എന്നതിന് മാതളനാരകം എന്നും അര്‍ത്ഥമാകാം. കുസുമത്തിന് ഫലം എന്നും അര്‍ത്ഥമാകാം. അപ്പോള്‍ മാതളനാരങ്ങയുടെ നിറമുള്ളവള്‍ എന്നും അര്‍ത്ഥം വരാം. 561. മൃഗാക്ഷീ 1. മൃഗത്തിന്റെതു പോലെ അക്ഷികളുള്ളവള്‍. മാന്‍മിഴിയായിട്ടുള്ളവള്‍. 2. മൃഗത്തില്‍ അക്ഷിയുള്ളവള്‍. മൃഗപ്രായരായ മനുഷ്യരേക്കൂടി ലോകജനനിയായ ഭഗവതി ശ്രദ്ധിയ്ക്കുന്നു. 3. മൃഗ് ധാതുവിന് അന്വേഷണം എന്ന് ഒരു അര്‍ത്ഥം. എപ്പോഴും അന്വേഷിച്ചുകൊിരിക്കുന്ന കണ്ണുകളാണ് ഭഗവതിക്ക്. എന്താണ് മക്കള്‍ അടുത്തേയ്ക്ക് വരാത്തത് എന്ന ആകാംക്ഷയാല്‍ കണ്ണുകള്‍ തിരഞ്ഞുകൊണ്ടേ ഇരിക്കുന്നു. 562. മോഹിനീ 1. മോഹിപ്പിക്കുന്നവള്‍. യാഥാര്‍ത്ഥ്യബോധം മറയ്ക്കുന്നവള്‍. ഭഗവതിയുടെ ഈ ചെയ്തിയും സംസാരം നിലനില്‍ക്കാന്‍ കാരണമാണ്. 2. അമൃതമഥനകാലത്ത് അസുരന്മാരെ മോഹിപ്പിക്കാന്‍ വിഷ്ണുഭഗവാന്‍ മോഹിനീരൂപം ധരിച്ചിട്ടുണ്ട്. വിഷ്ണുവും ഭഗവതിയുടെ അംശംതന്നെ. 563. മുഖ്യാ 1. പ്രധാനപ്പെട്ടവള്‍. 2. ആദ്യമുണ്ടായവള്‍. 564. മൃഡാനീ 1. മൃഡ് ധാതുവിന് സന്തോഷിപ്പിക്കുക എന്ന് അര്‍ത്ഥം. ഭക്തരെ വരദാനംകൊണ്ട് സന്തോഷിപ്പിക്കുന്നവനാണ് ശിവന്‍. ശിവന്റെ പത്‌നീ എന്ന അര്‍ത്ഥത്തില്‍ മൃഡാനീ. 2. മൃഡ് ധാതുവിന് മാപ്പുകൊടുക്കുക എന്നും അര്‍ത്ഥമാകാം. അപ്പോള്‍ മാപ്പുകൊടുക്കുന്ന ശിവന്റെ പത്‌നീ എന്ന അര്‍ത്ഥവും ചേരും. 565. മിത്രരൂപിണീ 1. സുഹൃദ്രൂപത്തിലുള്ളവള്‍. ഭഗവതിയേക്കാള്‍ നല്ല സുഹൃത്ത് വേറെ ഇല്ല. 2. മിത്രശബ്ദത്തിന് സൂര്യന്‍ എന്നും അര്‍ത്ഥമുണ്ട്. സൂര്യരൂപത്തിലുള്ളതും ഭഗവതിതന്നെ. 566. നിത്യതൃപ്താ 1. എല്ലാകാലക്കും സന്തൃപ്തിയുള്ളവള്‍. 2. നിത്യശബ്ദത്തിന് ഇടമുറിയാത്തത് എന്നൊരു അര്‍ത്ഥം. ഇടമുറിയാത്ത തൃപ്തിയുള്ളവള്‍. 3. നിത്യശബ്ദത്തിന് സമുദ്രം എന്നും അര്‍ത്ഥമാകാം. സമുദ്രത്തേപ്പോലെ അലതല്ലുന്ന സന്തോഷമുള്ളവള്‍ എന്നും ആകാം. 567. ഭക്തനിധിഃ 1. ഭക്തരുടെ നിധിയായിട്ടുള്ളവള്‍. ഭക്തന്മാര്‍ക്ക് സ്വാധീനമായിട്ടുള്ള നിധിയാണ് ഭഗവതി. 2. ഭഗവതിക്ക് നിരവധി ഭക്തന്മാരുണ്ട് എന്നതിനാലും ഭക്തനിധി എന്നു ചേരും. 568. നിയന്ത്രീ 1. നിയന്ത്രണം ചെയ്യുന്നവള്‍. പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുന്നത് ഭഗവതിയാണ്. 2. മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നവള്‍ എന്നും അര്‍ത്ഥമാകാം. 569. നിഖിലേശ്വരീ 1. നിഖിലന്മാരുടേയും ഈശ്വരി. എല്ലാവരുടേയും ഈശ്വരിയാണ് ഭഗവതി. 2. നിഖിലത്തിന്റേയും ഈശ്വരി. പ്രപഞ്ചത്തിലുള്ള സര്‍വ്വവും നിയന്ത്രിക്കുന്ന ഈശ്വരിയാണ് ഭഗവതി. 570. മൈത്ര്യാദിവാസനാലഭ്യാ 1. മൈത്ര്യാദികളായിരിക്കുന്ന വാസനകളാല്‍ ലഭിക്കപ്പെടാവുന്നവള്‍. സുഖികളില്‍ മൈത്രിയും, ദുഃഖികളില്‍ കരുണയും, പുണ്യവാന്മാരില്‍ സന്തോഷവും, പാപികളില്‍ ഉപേക്ഷയും മനശ്ശുദ്ധിക്ക് നല്ലതാണെന്നു കാണുന്നു. യോഗം അഭ്യസിക്കുന്നവര്‍ മൈത്ര്യാദികളായിരിക്കുന്ന വാസനകള്‍ പരിശീലിക്കുന്നത് നല്ലതാണ്. 571. മഹാപ്രളയസാക്ഷിണീ 1. മഹാപ്രളയത്തിന് സാക്ഷിണിയായിട്ടുള്ളവള്‍. എല്ലാം ഇല്ലാതാകുന്ന അവസ്ഥയ്ക്കുപോലും സാക്ഷിണിയാണ് ഭഗവതി. 2. മഹാപ്രളയകാലത്ത് പരമശിവന്റെ സംഹാരതാണ്ഡവത്തിന് സാക്ഷിണിയായി നില്‍ക്കുന്നത് ഭഗവതിയാണ്. 572. പരാശക്തിഃ 1. പരയായ ശക്തി. ജഗത്തിന് കാരണഭൂതയായ ശക്തിയാണ് പരാശക്തി. പരാശക്തി ഭഗവതിയാണ്. 2. ദേഹത്തില്‍ ഒമ്പത് ധാതുക്കള്‍ ഉെണ്ടന്നു കാണുന്നു. ത്വക്ക്, അസൃക്ക്, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം, എന്ന സപ്തധാതുക്കള്‍ക്കു പുറമെ പ്രാണന്‍ ബീജം എന്നിവ ചേര്‍ന്നാണ് ഒമ്പതുധാതുക്കള്‍. പത്താമത്തെ ധാതു പരാശക്തിയാണത്രേ. 573. പരാനിഷ്ഠാ 1. പരമമായുള്ള നിഷ്ഠ. ഏറ്റവും അവസാനത്തെ നില. എല്ലാവസ്തുക്കളുടേയും അവസാനം ഏതു സ്ഥിതിയാണോ ഉള്ളത്? അത് ഭഗവതിയാണ്. 2. നിഷ്ഠ എന്നതിന് താല്‍പ്പര്യം എന്നും ഒരു അര്‍ത്ഥം ഉണ്ട്. പരമമായ താല്‍പ്പര്യം ഉള്ളവള്‍. ഭക്തരോട് വളരെ അധികം താല്‍പ്പര്യം ഉള്ളവളാണ് ഭഗവതി. 3. നിഷ്ഠ എന്നതിന് ധര്‍മ്മാദികളില്‍ ശ്രദ്ധാ എന്ന് അര്‍ത്ഥമാകാം. ധര്‍മ്മാദികളില്‍ അത്യന്തം ശ്രദ്ധയുള്ളവളാണ് ഭഗവതി. 4. പരമമായ ഉത്ക്കര്‍ഷം എന്നും അര്‍ത്ഥമാകാം. പരമമായ ഉത്ക്കര്‍ഷം അമ്മതന്നെ ആണ്. 5. ഉറച്ചവ്യവസ്ഥ ഉള്ളവള്‍. അണുക്കളിലുള്ള പരമാണുക്കളുടെ ചലനം മുതല്‍ക്ക് ഗ്രഹങ്ങളും നക്ഷത്രങ്ങളും ചലിക്കുന്നതുവരെ കൃത്യമായ വ്യവസ്ഥയുള്ള പ്രകൃതി ഭഗവതിതന്നെ ആണല്ലോ. 574. പ്രജ്ഞാനഘനരൂപുണീ 1. പ്രകര്‍ഷേണ ഉള്ള ജ്ഞാനം ഘനരൂപത്തിലാകുമ്പോള്‍ എന്തുരൂപമാണോ ഉണ്ടാകുക ആ രൂപമാണ് ഭഗവതിയുടേത്. 2. പ്രജ്ഞാനം ബ്രഹ്മ എന്നുണ്ട്. ബ്രഹ്മാവസ്ഥയില്‍നിന്ന് അശേഷം വ്യതിചലിക്കാത്ത രൂപമുള്ളവള്‍. 3. പ്രജ്ഞാനത്തിന് ചൈതന്യം എന്ന് അര്‍ത്ഥമുണ്ട്. ചൈതന്യം ഊറിയുണ്ടായതാണ് ഭഗവതിയുടെ രൂപം. 575. മാധ്വീപാനാലസാ 1. മാധ്വീപാനം കൊണ്ട് ആലസാ. മദ്യംകൊണ്ട് ആലസ്യം വന്നവള്‍. ഉല്ലാസവും ലഹരിയും ഉണ്ടാക്കുന്നവയാണ് അമൃതവും മദ്യവും. അമൃതത്തിന്റേത് സ്ഥായിയായതും മദ്യത്തിന്റേത് താല്‍ക്കാലികവും ആണെന്നത്രേ വ്യത്യാസം. നമുക്കനുഭവപ്പെടുന്ന താല്‍ക്കാലികമായ അനുഭവങ്ങളെല്ലാം മദ്യത്തിന്റെ ഫലമായുള്ളതാണ്. ആഗമാപായിനോനിത്യാഃ എന്ന് ഭഗവദ്ഗീതയില്‍ പറഞ്ഞിട്ടുള്ളതാണ് ഇത്. ഓരോ ജീവന്റെ രൂപത്തിലും ഉള്ള ഭഗവതി ഈ മദ്യത്താല്‍ ആലസ്യം വന്നവളാണ്. 576. മത്താ 1. മത്തു പിടിച്ചവള്‍. പ്രകൃതീദേവി മത്തുപിടിച്ചപോലെയാണ് പലപ്പോഴും പെരുമാറുന്നത്. 2. മാധ്വീപാനാലസ ആയതുകൊണ്ട് മത്താ. 3. മത്താ എന്നതിന് താനുണ്ടെന്ന ഭാവം എന്നും അര്‍ത്ഥം വരാം. പരമശിവന്റെ താനുെന്ന ഭാവം ആണ് ശക്തി. ആ ശക്തി അഥവാ ആ ഭാവം ഇല്ലെങ്കില്‍ പരമശിവനുെന്നു തന്നെ പറയാന്‍ പറ്റാത്ത അവസ്ഥ വരും. 577. മാതൃകാവര്‍ണ്ണരൂപിണീ 1. മാതൃകയുടെ വര്‍ണ്ണത്തിലുള്ള രൂപം രൂപമായിട്ടുള്ളവള്‍. മാതൃകാ എന്നാല്‍ അക്ഷരമാലാ. പൂജക്ക് അകാരാദി അക്ഷരങ്ങള്‍ ദേഹത്തില്‍ ന്യസിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. അക്ഷരങ്ങള്‍ക്ക് ഇന്ന ഇന്ന നിറം എന്ന് ശാസ്ത്രങ്ങളില്‍ പറയുന്നുണ്ട്. ന്യാസംകൊണ്ട് ഭഗവതി മാതൃകാവര്‍ണ്ണരൂപിണിയാകുന്നു. 2. മാതൃകകള്‍ക്ക് വര്‍ണ്ണം രൂപണം ചെയ്യുന്നവള്‍. അക്ഷരങ്ങള്‍ക്ക് ഇന്ന ഇന്ന നിറം എന്ന് രൂപണം ചെയ്യുന്നത് അഥവാ രൂപകല്‍പ്പന ചെയ്യുന്നത് ഭഗവതിതന്നെയാണ്. 3. മാതൃകാ എന്നും വര്‍ണ്ണരൂപിണീ എന്നും രണ്ടു ശബ്ദങ്ങളായിട്ടും കാണുന്നു. ഗണപതി മുതലായവരുടെ അമ്മയായതുകൊണ്ട് മാതൃകാ. നിറമുള്ളവള്‍ അല്ലെങ്കില്‍ ബ്രാഹ്മണാദിവര്‍ണ്ണങ്ങള്‍ രൂപകല്‍പന ചെയ്തവള്‍ എന്നര്‍ത്ഥത്തില്‍ വര്‍ണ്ണരൂപിണീ. 578. മഹാകൈലാസനിലയാ 1. കൈലാസത്തിനും അപ്പുറത്ത് പരമശിവാസ്ഥാനമായ മഹാകൈലാസത്തില്‍ നിലയനം ചെയ്യുന്നവള്‍. നിലയനം എന്നാല്‍ വസിക്കുക എന്ന് അര്‍ത്ഥം. 2. മഹത്തായിരിക്കുന്ന കൈലാസത്തില്‍ നിലയനം ചെയ്യുന്നവള്‍. ധനാധിപനായ കുബേരന്റെ വാസസ്ഥാനം കൈലാസമാണെന്നുണ്ട്. അവിടെ വസിക്കുന്ന ഐശ്വര്യരൂപിണി ഭഗവതിതന്നെ ആണ്. 579. മൃണാളമൃദുദോര്‍ല്ലതാ 1. മൃണാ ളംപോലെ മൃദുവായിരിക്കുന്ന ദേര്‍ല്ലതയോടുകൂടിയവള്‍. താമരനൂല്‍പോലെ മൃദുവായിരിക്കുന്ന ദോര്‍ല്ലതയാണ് ഭഗവതിക്ക്. ദോര്‍ല്ലതാ എന്നാല്‍ വള്ളിപോലെ ഉള്ള കൈകള്‍ എന്നര്‍ത്ഥം. ലോകത്തില്‍ മുഴുവന്‍ ചുറ്റിപ്പിടിക്കുന്നതും എന്നാല്‍ അതിമൃദുവായതുകൊണ്ട് മനസ്സിലാകാത്തതും ആണ് ഭഗവതിയുടെ കൈകള്‍. 580. മഹനീയാ 1. പൂജനീയാ. മഹ് ധാതുവിന് പൂജ എന്ന് അര്‍ത്ഥമുണ്ട്. 581. ദയാമൂര്‍ത്തിഃ 1. ദയ മൂര്‍ത്തിയായിട്ടുള്ളവള്‍. ഭഗവതിയുടെ സ്വരൂപം തന്നെ ദയയാണ്. 582. മഹാസാമ്രാജ്യശാലിനീ 1. മഹാസാമ്രാജ്യം ഉള്ളവള്‍. പ്രപഞ്ചം മുഴുവന്‍ ഭഗവതിയുടെ സാമ്രാജ്യമാണ്. 2. മഹാസാമ്രാജ്യം കൈലാസമാണെന്നു കാണുന്നു. അത് ഭഗവതിയുടേതാണല്ലോ. 583. ആത്മവിദ്യാ 1. ആത്മജ്ഞാനം ഉണ്ടാക്കുന്ന വിദ്യാ. ഭഗവതിയുടെ അറിവ് ആത്മജ്ഞാനം ഉണ്ടാക്കും. 2. ആത്മാഷ്ടാക്ഷരം എന്ന മന്ത്രത്തിന്റെ സ്വരൂപമായതിനാല്‍ ഭഗവതി ആത്മവിദ്യയാണ്. 584. മഹാവിദ്യാ 1. മഹത്തായിരിക്കുന്ന വിദ്യാ. മോക്ഷം തരുന്ന വിദ്യയാണ് ഏറ്റവും മഹത്തായിരിക്കുന്നത്. അത് ഭഗവതിയാണ്. ഭഗവതിയെ അറിഞ്ഞാല്‍ പിന്നെ ഒന്നും തന്നെ അറിയാനില്ല. 2. വിദ്യാ എന്നതിന് മന്ത്രം എന്നും അര്‍ത്ഥമാകാം. മന്ത്രങ്ങളില്‍ വെച്ച് ഏറ്റവും മഹത്തായിരിക്കുന്നത് എന്നും അര്‍ത്ഥമാകാം. ഭഗതിയുടെ മന്ത്രം മറ്റുമന്ത്രങ്ങളേക്കാള്‍ മഹത്താണ്. ഭഗവതിയും മന്ത്രവും രണ്ടല്ല. 585. ശ്രീവിദ്യാ 1. പഞ്ചദശീ എന്ന മന്ത്രമായ ശ്രീവിദ്യാ. 2. ശ്രീമത്തായ വിദ്യസ്വരൂപിണീ. ആന്വീക്ഷികീ, ത്രയീ എന്നു തുടങ്ങിയുള്ള വിദ്യകള്‍. 586. കാമസേവിതാ 1. കാമദേവനാല്‍ സേവിക്കപ്പെടുന്നവള്‍. 2. കാമന്‍ എന്നതിന് ശിവന്‍ എന്നൊരു അര്‍ത്ഥം. ശിവനാല്‍ സേവിക്കപ്പെടുന്നവള്‍. 3. കാമദേവനെ ജീവിപ്പിച്ചവള്‍ എന്നും അര്‍ത്ഥം വരാം. 4. ആഗ്രഹങ്ങളെല്ലാം ഭഗവതിയുടെ പിന്നാലെ നടന്ന് സേവിക്കുകയാണത്രേ. നമ്മളെല്ലാം ആഗ്രഹങ്ങളുടെ പിന്നില്‍ നടക്കുകയാണ്. 587. ശ്രീഷേഡശാക്ഷരീവിദ്യാ 1. ഷോഡഷശ അക്ഷരങ്ങളുള്ള വിദ്യാ. പഞ്ചദശീ എന്ന മന്ത്രം തന്നെ ഒരക്ഷരം കൂടി പതിനാറക്ഷരമുള്ള മന്ത്രമായിമാറുന്നു. അതും ഭഗവതയുടെ മന്ത്രമാണ് എന്നതുകൊുതന്നെ ഭഗവതിയുമാണ്. 588. ത്രികൂടാ 1. ശ്രീവിദ്യാമന്ത്രത്തിന് മൂന്നു കൂടങ്ങളുണ്ട്. ശക്തികൂടം തുടങ്ങി മൂന്നു കൂടങ്ങളുള്ള ശ്രീവിദ്യാമന്ത്രസ്വരൂപിണിയായ ഭഗവതി. 2. ത്രിമൂര്‍ത്തികള്‍ ത്രിഭുവനം തുടങ്ങി മൂന്നുകൊണ്ട് നിര്‍വ്വചിക്കാവുന്ന എല്ലാതിന്റെയും കൂടം. കൂടം എന്നതിന് വാസസ്ഥാനം എന്ന് അര്‍ത്ഥം. 589. കാമകോടികാ 1. കാമേശ്വരനായ പരമശിവന്റെ കോടീരദേശത്ത് അതായത് കിരീടദേശത്ത് ഉള്ളവള്‍. പരമശിവന്റേയും മേലെയാണ് ഭഗവതിയുടെ സ്ഥാനം. 2. എല്ലാ ആഗ്രഹങ്ങളുടേയും ശിരോഭാഗത്തുള്ള ആനന്ദസ്വരൂപാ. 590. കടാക്ഷകിങ്കരീഭൂതകമലാകോടിസേവിതാ 1. ഭഗവതിയുടെ നോട്ടംകൊുതന്ന കിംകരികളായിത്തീര്‍ന്ന കോടിക്കണക്കിന് ലക്ഷ്മീഭഗവതികളുണ്ട് അനേകകോടിബ്രഹ്മാണ്ഡങ്ങളില്‍. അവരാല്‍ സേവിക്കപ്പെടുന്നവള്‍. 2. ഭഗവതിയുടെ കടാക്ഷംകൊണ്ട് അഥവാ കൃപകൊണ്ട് കിങ്കരീഭൂതകമലകളായിരിക്കുന്ന കോടികളാല്‍ സേവിക്കപ്പെടുന്നവള്‍. ഭഗവതിയുടെ കൃപകാരണം ലക്ഷമീഭഗവതി ദാസിയാകാന്‍ തക്കവണ്ണം ഐശ്വര്യമുള്ള ഭക്തജനങ്ങള്‍ കോടിക്കണക്കിനുണ്ട്. അവരാല്‍ സേവിതാ. 591. ശിരസ്ഥിതാ 1. ശിരസ്സില്‍ സ്ഥിതിചെയ്യുന്നവള്‍ ശിരസ്സിലെ ബ്രഹ്മരന്ധ്രസ്ഥാനത്താണ് ഗുരുവിന്റെ സ്ഥാനം. ഗുരുസ്വരൂപത്തില്‍ സ്ഥിതിചെയ്യുന്നവളും ഭഗവതിതന്നെ. 2. ശിരഃ എന്ന ശബ്ദത്തിന് സര്‍പ്പം എന്നൊരു അര്‍ത്ഥം ഉണ്ട്. സര്‍പ്പത്തില്‍ കിടക്കുന്ന വിഷ്ണുസ്വരൂപത്തിലുള്ളവള്‍. 3. അവനവനിലുള്ള കുണ്ഡലിനീശക്തിയുണര്‍ന്ന് ഓരോ പ്രദേശത്ത് എത്തിച്ചേരുമ്പോള്‍ വര്‍ണ്ണവ്യത്യാസം അനുഭവപ്പെടും എന്നു അടുത്ത നാമങ്ങളില്‍ പറയാന്‍ പോകുന്നു. ആ നിലയ്ക്ക് ഈ പദത്തിന് ശിരസ്സില്‍ എത്തിനില്‍ക്കുന്ന ശക്തിഎന്നും അര്‍ത്ഥമാകാം. 592. ചന്ദ്രനിഭാ 1. ചന്ദ്രന്റെ നിറമുള്ളവള്‍. 2. ബ്രഹ്മരന്ധ്രത്തില്‍ അമൃതസ്വരൂപനായ ചന്ദ്രനുണ്ട് എന്ന്. അതിനാല്‍ ആഭാഗം മുഴുവന്‍ ചന്ദ്രവര്‍ണ്ണമാണ് അഥവാ അമൃതപൂര്‍ണ്ണമാണ്. ശിരസ്ഥിതാ എന്ന പദവും ഈ നാമവും തമ്മില്‍ ഒരു ബന്ധം ഉണ്ട്. 593. ഫാലസ്ഥാ 1. ഭാലത്തില്‍ (ഫാലത്തില്‍) സ്ഥിതിചെയ്യുന്നവള്‍. ആജ്ഞാചക്രത്തില്‍ എത്തുന്ന ശക്തിയെക്കുറിച്ച് പറയുന്നു. ഫാലത്തില്‍ ബിന്ദുരൂപത്തിലാണത്രേ ശക്തിയുടെ സ്ഥിതി. 594. ഇന്ദ്രധനുഷ്പ്രഭാ 1. ശ്രേഷ്ഠമായ വില്ലിന്റെ പ്രഭയുള്ളവള്‍. ആജ്ഞാചക്രത്തിന്നു മുകളില്‍ ബ്രഹ്മരന്ധ്രത്തിനുതാഴെ ചന്ദക്കലയുടെ രൂപമാണ് ശക്തിക്ക്. അകാരം ഉകാരം മകാരം ബിന്ദു നാദം ശക്തി ശാന്തം എന്നിങ്ങനെ പ്രണവത്തിന്റേതു പോലെതന്നെ ശക്തിക്കും ഏഴു ഭാഗങ്ങളുണ്ട്. അതില്‍ നാദത്തിന്റെ ചിഹ്നമായി ചന്ദ്രക്കലയെ ഉപയോഗിക്കാറുണ്ട്. ചന്ദ്രക്കലയ്ക്കും വില്ലിനും ഏതാണ്ട് ഒരേ ആകൃതിയായതിനാല്‍ ആണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത് എന്നു തോന്നുന്നു. 595. ഹൃദയസ്ഥാ 1. ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നവള്‍. ഭഗവതിയെ ഭക്തര്‍ ഹൃദയത്തില്‍ ധ്യാനിക്കുന്നതുകൊണ്ട് ഹൃദയസ്ഥാ. 2. പരമേശ്വരന്റെ ഹൃദയം ഉപനിഷത്താണ്. അതിനാല്‍ ഉപനിഷത്തില്‍ പറയപ്പെടുന്നവള്‍ എന്നും ആകാം. 3. ഈശ്വരസ്സര്‍വ്വഭൂതാനാം ഹൃദ്ദേശോര്‍ജ്ജുന തിഷ്ഠതി എന്ന് ഭഗവദ്ഗീത. എല്ലാ ഹൃദയത്തിലും ഉള്ളത് ഈശ്വരസ്വരൂപയായ ഭഗവതിയാണ്. 4. ഹൃദയം ബുദ്ധിഗമ്യത്വാല്‍ എന്നുണ്ട്. ഹൃദയം എന്നത് വെറും മാംസഖണ്ഡത്തെ അല്ല സൂചിപ്പിക്കുന്നത്. ബോധത്തിന് മാത്രം അനുഭവിക്കാവുന്ന വസ്തുവിനെയാണ് പറയുന്നത്. മനസ്സിന്റെ വൃത്തികളായ വിചാരങ്ങളും വികാരങ്ങളും ഒഴിഞ്ഞുനില്‍ക്കുന്ന അവസ്ഥയില്‍ ഉണ്ടാകുന്ന ബോധാവസ്ഥയില്‍ ഞാന്‍ എന്ന വൃത്തിമാത്രമേ ഉണ്ടാകുകയുള്ളൂ. അത് ഭഗവതിതന്നെ ആണ്. 596. രവിപ്രഖ്യാ. 1. രവിയേപ്പോലുള്ളവള്‍. സൂര്യപ്രഭയുള്ളവള്‍. 2. രാമത്തെ കൂടം ഹൃദയസംബന്ധിയാണ്. അവിടെ ഭഗവതിക്ക് സൂര്യതേജസ്സാണെന്നു കാണുന്നു. 3. സൂര്യബിംബം വര്‍ത്തുളാകാരമാണ്. മുന്നേപറഞ്ഞ ഇന്ദ്രധുഷ്പ്രഭാ എന്നതും ഇനി വരാന്‍ പോകുന്ന ത്രികോണാന്തരദീപികാ എന്നതും ആകൃതിയെ പറയുന്നതിനാല്‍ ഇതിന് വര്‍ത്തുളാകാരത്തിലുള്ളത് എന്നും അര്‍ത്ഥം വരാം. 597. ത്രികോണാന്തരദീപികാ. 1. ത്രികോണത്തിന്റെ അന്തരത്തില്‍ തിളങ്ങന്നുവള്‍. മൂലാധാരത്തില്‍ ത്രികോണമുണ്ടെന്നും അതില്‍ അഗ്നിസാന്നിദ്ധ്യമുെന്നും പറയപ്പെടുന്നു. ആ അഗ്നി ഭഗവതി തന്നെ. 2. ശ്രീചക്രത്തിന്റെ ഏറ്റവും ഉള്ളിലുള്ള ത്രികോണത്തിലാണല്ലോ രാജരാജാശ്വരിയായി ഭഗവതി വിളങ്ങന്നത്. 3. ഭഗവതിയുടെ ആസ്ഥാനമായ മേരു അഷ്ടാശ്രമായികണക്കാക്കുമ്പോള്‍ മേരുവിനെ പ്രദക്ഷിണം വെയ്ക്കുന്ന സൂര്യന്‍ ഒരേസമയം മൂന്നു വശങ്ങളില്‍ പ്രകാശം പരത്തും. എല്ലായിടത്തും നിറഞ്ഞിരിക്കുന്ന ഭഗവതിയുടെ ആസ്ഥാനത്തിന്റെ വെറും മൂന്നു ഭാഗം മാത്രം പ്രകാശം പരത്തനുള്ള കഴിവേ സൂര്യനുള്ളൂ. 598. ദാക്ഷായണീ 1. ദക്ഷന്റെ പുത്രീ. സതീദേവിയായ ദക്ഷപുത്രി. 2.ദര്‍ശപൂര്‍ണ്ണമാസങ്ങളുടെ ആവര്‍ത്തനം ദാക്ഷായണ യജ്ഞമാണ്. ആ യ്ജഞരൂപത്തിലുള്ളവള്‍. ദര്‍ശം എന്നത് കറുത്തവാവിനും പൂര്‍ണ്ണമാസം എന്നത് വെളുത്തവാവിനും ചെയുന്ന യജ്ഞങ്ങളാണ്. 599. ദൈത്യഹന്ത്രീ 1. ദൈത്യന്മാരെ ഹനിക്കുന്നവള്‍. ഭണ്ഡാസുരന്‍ മുതലായ ദൈത്യന്മാരെ ഹനിക്കുന്നവള്‍. 2. ശിവന്‍ ദൈത്യഹന്താവാണ്. ശിവപത്‌നീ എന്നും അര്‍ത്ഥമാകാം. 600. ദക്ഷയജ്ഞവിനാശിനീ 1. ദക്ഷപ്രജാപതിയുടെ യജ്ഞം നശിപ്പിച്ചവള്‍. ദക്ഷയാഗം മുടങ്ങിയത് സതീദേവികാരണമാണ്. 2. ദക്ഷന്‍ എന്നതിന് സമര്‍ത്ഥന്‍ എന്ന് ഒരര്‍ത്ഥം. സാമര്‍ത്ഥ്യക്കാരുടെ യജ്ഞം ഭഗവതി നശിപ്പിക്കും. താന്‍ സമര്‍ത്ഥനാണ് എന്ന അഹങ്കാരംകൊണ്ട് യജ്ഞം നടത്തുന്നത് മുടങ്ങുന്നത് ഈശ്വരേച്ഛതന്നെ. 619. ദിവ്യവിഗ്രഹാ 1. ദിവ്യമായ  ദേഹത്തോടുകൂടിയവള്‍. 2. ദിവി ഭവഃ ദിവ്യഃ. ആകാശത്തുള്ളത് എന്ന് ദിവ്യശബ്ദത്തിന് അര്‍ത്ഥം വരാം. വിഗ്രഹം യുദ്ധം. അപ്പോള്‍ ആകാശത്ത് യുദ്ധം ചെയ്തവള്‍ എന്ന് അര്‍ത്ഥം വരാം. ചണ്ഡിക നിരാധാരയായി അതായത് ആകാശത്ത്‌വെച്ച് യുദ്ധം ചെയ്തു എന്ന് പുരാണം. അതിനാല്‍ ദിവ്യവിഗ്രഹാ. 3. ദിവ്യമായ സമരത്തോടു കൂടിയവള്‍. ഭഗവതിയുടെ യുദ്ധം ദിവ്യമായതാണ്. 4. ആകാശത്ത് ദേഹമുള്ളവള്‍ എന്നും ആകാം. പാദോസ്യ വിശ്വാഭൂതാനി ത്രിപാദസ്യാമൃതം ദിവി എന്ന് പുരുഷസൂക്തം. ഭഗവതിയുടെ രൂപത്തിന്റെ കാല്‍ഭാഗമേ ഈ പ്രപഞ്ചം മുഴുവനും ചേര്‍ന്നാലും ആകുകയുള്ളൂ. ബാക്കി ഭാഗം അനുഭവവേദ്യമല്ലാത്ത ആകാശാത്താണ്. 620. ക്ലീംകാരീ 1. ക്ലീം എന്നത് കാമബീജമാണ്. കാമബീജം ഉണ്ടാക്കിത്തീര്‍ക്കുന്നവള്‍. 2. കാമബീജസ്വരൂപൂ. 3. ക്ലീംകാരന്‍ കാമരൂപനായ ശിവനാണ്. ആ കാമരൂപന്റെ സ്ത്രീ. 621. കേവലാ. 1. ഉള്ളവളായിട്ടുള്ള ഒരേ ഒരുവള്‍. 2. എല്ലാമായിട്ടുള്ളവള്‍. 3. ബ്രഹ്മജ്ഞാനസ്വരൂപാ. 4. ഒരു ധര്‍മ്മവും ഇല്ലാത്തവള്‍. 5. ക്ലീംകാരീ എന്ന നാമത്തിന്റെ അനുബന്ധമായി നോക്കുകയാണെങ്കില്‍ കാമബീജം മാത്രമായിട്ടുള്ളവള്‍. സോകാമയത ബഹുസ്യാം എന്ന ശ്രുതിപ്രകാരം അനുഭവവേദ്യമായ ഈ പ്രപഞ്ചം അവന്റെ കാമം പടര്‍ന്നു പന്തലിച്ചതാണ്. അവന്റെ കാമം തന്നെ ആണ് പ്രപഞ്ചസ്വരൂപത്തിലുള്ള ഭഗവതി. 6. ുമ്പു പറഞ്ഞ ക്ലീം ബീജത്തില്‍ കകാര ലകാരങ്ങള്‍ ഒഴിവാക്കിയിട്ടുള്ള ഈം എന്ന ബീജം രൂപമായിട്ടുള്ളവള്‍. 622. ഗുഹ്യാ 1. ഗൂഢതയുള്ളവള്‍. 2. ഭഗവതിയുടെ നാമം മന്ത്രം പോലും അതിരഹസ്യാത്മകമാണ്. അതിനാല്‍ ഭഗവതിയുടെ ഗുഹ്യത അഥവാ നിഗൂഢത ചിന്തിക്കാന്‍ പോലും പറ്റാത്താണ്. 3. പുരുഷന്റേയും സ്ത്രീയുടേയും ലിംഗസ്വരൂപത്തിലുള്ളവള്‍. 4. പരമസത്യം ഗുഹയില്‍ ഒളിച്ചിരുക്കുകയാണെന്ന് വേദം. പരമസത്യം ഭഗവതിതന്നെ ആകയാല്‍ ഗുഹയിലേയ്ക്ക് യോജിച്ചവളാണ് ഭഗവതി. 623. കൈവല്യപദദായിനീ 1. ഒന്നുമാത്രം എന്ന ഉയര്‍ന്ന ഭാവവും അതുമുലമുളാവുകുന്ന മുക്തിയും തരുന്നവള്‍. 2. ചെയ്യാവുന്ന ധര്‍മ്മം ഇല്ലാതെ ചെയ്യാനുള്ളന്യക്തിയായ ധര്‍മ്മി മാത്രം ഉള്ള അവസ്ഥ നേടിത്തരുന്നവള്‍. 624. ത്രിപുരാ 1. ത്രിമൂര്‍ത്തികളേക്കാള്‍ പുരാതനയായിട്ടുള്ളവള്‍. 2. സത്വരജസ്തമോഗുണങ്ങളായ ത്രിഗുണങ്ങളുടെ പുരം ആയിട്ടുള്ളവള്‍. ഈ മൂന്നു ഗുണങ്ങളും പ്രകൃതീസ്വരൂപിണിയായ ഭഗവതിയിലാണ് കുടികൊള്ളുന്നത്. 3. ത്രിമൂര്‍ത്തികളുടേയും പുരം അഥവാ വാസസ്ഥാനം ഭഗവതിതന്നെ ആണ്. ഭഗവതിയുടെ രൂപമായ അനന്തപ്രപഞ്ചത്തിലെ ഏതോ ഒരു കോണിലുള്ള ബ്രഹ്മാണ്ഡത്തിലാണ് ത്രിമൂര്‍ത്തികള്‍ പ്രതാപത്തോടെ വാഴുന്നത്. 4. ഭൂര്‍ല്ലോകം ഭുവോലോകം സ്വര്‍ല്ലോകം, ഭൂതം വര്‍ത്തമാനം ഭാവി, എന്നിങ്ങനെ മൂന്നുകൊണ്ടു പറയാവുന്ന എല്ലാം തന്നെ ഭഗവതിയിലാണ് കുടികൊള്ളുന്നത്. അതിനാല്‍ ത്രിപുരാ. 5. സുഷുമ്‌നാ ഇഡാ പിംഗലാ, മനസ്സ് ബുദ്ധി ചിത്തം തുടങ്ങി മൂന്നുകൊണ്ചു പറയാവുന്നതല്ലാം ഭഗവതിയുടെ വാസസ്ഥാനങ്ങളാണ് എന്നതുകൊണ്ടും ത്രിപുരാ എന്ന് വ്യവഹരിക്കാം. 625. ത്രിജഗദ്വന്ദ്യാ 1. മൂന്നു ലോകങ്ങളാലും വന്ദിക്കപ്പെടുന്നവള്‍. 2. മൂന്നു ജഗത്തുകളും വന്ദ്യങ്ങളാണ് യാതൊരുവള്‍ക്ക് അവള്‍. 3. ജഗത്ത് എന്നതിന് ഗമിക്കുന്നത് എന്ന് ഒരര്‍ത്ഥം. അപ്പോള്‍ മൂന്നു ഗമനങ്ങളുള്ളവയാല്‍ വന്ദിക്കപ്പെടുന്നവള്‍ എന്നും വരാം. കരയിലും ജലത്തിലും ആകാശത്തിലും ഗമിക്കുന്നവയാല്‍ വന്ദിക്കുപ്പെടുന്നവള്‍. 626. ത്രിമൂര്‍ത്തിഃ 1. മൂന്നു വയസ്സായ കന്യകാ 2. വെള്ള, ചുകപ്പ്, കറുപ്പ് എന്നീവര്‍ണ്ണങ്ങളോടുകൂടിയവള്‍. 3. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ ദേവിയുടെ തന്നെ രൂപങ്ങളായതിനാല്‍ ത്രിമൂര്‍ത്തി 4. സത്വരജസ്തമോ രൂപയായതിനാല്‍ ത്രിമൂര്‍ത്തി. 627. ത്രിദശേശ്വരീ 1. ത്രിദശന്മാര്‍ക്ക് ഈശ്വരീ. ബാല്യം, കൗമാരം, യൗവ്വനം എന്നീ മൂന്നു ദശ ഉള്ളവരാണ് ദേവന്മാര്‍. ദേവന്മാര്‍ക്ക് ഈശ്വരിയായിട്ടുള്ളവള്‍ 2. മൂന്നോടുകൂടിയപത്ത് പതിമൂന്ന്. പതിമൂന്ന് എന്നാല്‍ വിശ്വേദേവകള്‍ എന്നുകണക്കാക്കാറുണ്ട്. അതിനാല്‍ വിശ്വേദേവകളാല്‍ വന്ദിക്കപ്പെടുന്നവള്‍. 628. ത്ര്യക്ഷരീ. 1. വാക്ബീജം, കാമബീജം, ശക്തിബീജം, എന്നീ മൂന്നു ബീജമന്ത്രങ്ങള്‍ ചേര്‍ന്ന സ്വരൂപമുള്ളവള്‍. 629. ദിവ്യഗന്ധാഢ്യാ 1. അഭൗമമായ സുഗന്ധത്തോടുകൂടിയവള്‍. 2. ഗന്ധശബ്ദത്തിന് ബന്ധം എന്ന് ഒരര്‍ത്ഥം. അപ്പോള്‍ ദിവ്യമായ ബന്ധത്തോട് കൂടിയവള് എന്ന് അര്‍ത്ഥം. പ്രപഞ്ചത്തിനേ കാരണമായ ശിവശക്തി ബന്ധം ദിവ്യങ്ങളില്‍ ദിവ്യമാണ്. 630. സിന്ദൂരതിലകാഞ്ചിതാ 1. സിന്ദൂരംകൊണ്ടുള്ള തിലകംകൊണ്ട് ശോഭിതാ. 2. സിന്ദൂരതിലകം എന്നതിന് ആന എന്ന് അര്‍ത്ഥമുണ്ട്. ആനകളാല്‍ പൂജിക്കപ്പടുന്നവള്‍. 3. സിന്ദൂരതിലകശബ്ദത്തിന് സ്ത്രീ എന്നും അര്‍ത്ഥമുണ്ട്. സ്ത്രീകളാല്‍ പൂജിക്കപ്പെടുന്നവള്‍. ഗോപസ്ത്രീകള്‍ ഭഗവതിയെ പൂജിച്ച് ശ്രീകൃഷ്ണനെ ഭര്‍ത്താവായി കിട്ടണം എന്നു പ്രാര്‍ത്ഥിച്ചു എന്നത്. ലോകപ്രസിദ്ധം. 631. ഉമാ. 1. ഉ എന്നതിന് ശിവന്‍ എന്നും മാ എന്നതിന് അറിയാന്‍ ഉപാകാരപ്പെടുന്നത് എന്നും അര്‍ത്ഥം. ശിവനെ അറിയാന്‍ ഭഗവതിവഴിക്കാണ് എളുപ്പം. 2. ഉമാ എന്നതിന് അതസീ എന്നൊരു പൂവ്വ് എന്ന് അര്‍ത്ഥമുണ്ട്. ആ കുസുമം പോലെ ഉള്ളവള്‍. 3. ഉമാ എന്നതിന് മഞ്ഞള്‍ എന്നും അര്‍ത്ഥമാകാം. മഞ്ഞളിന്റെ നിറമുള്ളവള്‍ എന്നും ആകാം. 4. കാന്തിമതീ എന്നും അര്‍ത്ഥമാകാം. ഉമാ എന്നതിന് കാന്തി എന്നര്‍ത്ഥം വരാം. 5. കീര്‍ത്തിയുള്ളവള്‍ എന്നും ആകാം. കീര്‍ത്തീ എന്ന് ഉമാശബ്ദത്തിന് അര്‍ത്ഥം ഉണ്ട്. 6. ഉ എന്നത് വിളിക്കാനും മാ എന്നത് നിഷേധിക്കാനും ഉപയോഗിക്കാം. ശ്രീപാര്‍വ്വതി ഇലകള്‍പോലും കഴിക്കാതെ ശിവനെ തപസ്സു ചെയ്യാന്‍ പുറപ്പെടുമ്പോള്‍ അമ്മയായ മേന ''ഉ മാ'' എന്നു പറഞ്ഞുവത്രേ. അത് പിന്നീട് പേരായിത്തീര്‍ന്നു എന്നു പുരാണം. 7. ശിവന്റെ ഉത്തമയായ ചിത്തവൃത്തി എന്നും ഉമാ എന്നതിന് അര്‍ത്ഥം പറയുന്നു. ഈ പ്രപഞ്ചരൂപത്തിലുള്ള പ്രകൃതി ശിവന്റെ ചിത്തവൃത്തിയാണ്. 8. ഉമാ എന്നതിന് ഉമാപ്രണവം എന്ന് പറയാറുണ്ട്. അത്ര ഉന്നതമാണ് ഈ നാമം. 9. യോഗികളുടെ ഇച്ഛയെയും ഉമാ എന്നു പറയാം. യോഗികളുടെ ഇച്ഛ തുച്ഛമായവയല്ലല്ലോ. 10. ആറുവയസ്സായ കുമാരി എന്നും അര്‍ത്ഥമാകാം. 632. ശൈലേന്ദ്രതനയാ. 1. പര്‍വ്വതരാജനായ ഹിമാവാന്റെ തനയാ. 633. ഗൗരീ. 1. ഗൗരവര്‍ണ്ണമുള്ളവള്‍. വെളുത്തനിറം. 2. ഗൗരീ എന്നൊരു നദിയുണ്ടന്നു കാണുന്നു. ആ നദിയും ഭഗവതിതന്നെ. 3. പത്തു വയസ്സായ കുമാരിക്ക് ഗൗരീ എന്നു പേരുണ്ട് എന്നു കാണുന്നു. കുമാരികളെല്ലാം തന്നെ ഭഗവതിയുടെ പ്രതിരൂപങ്ങളാണ്. 4. കന്യാകുബ്ജം എന്ന പീഠത്തില്‍ സ്ഥിതിചെയ്യുന്ന ദേവി. ഉത്തര്‍പ്രദേശിലാണ് ഈ പ്രസിദ്ധ ദേവീക്ഷേത്രം 634. ഗന്ധര്‍വ്വസേവിതാ 1. ഗന്ധര്‍വ്വന്മാരാല്‍ സേവിക്കപ്പെടുന്നവള്‍. വിശ്വാവസു മുതലായ ഗന്ധര്‍വ്വന്മാരാല്‍ സേവിതാ. ഗന്ധര്‍വ്വം എന്നതിന് ദിവ്യഗാനം എന്നും അര്‍ത്ഥമാകാം. ദിവ്യഗാനങ്ങളാല്‍ സേവിക്കപ്പെടുന്നവള്‍. അനേകായിരം ഭക്തര്‍ പ്രതിനിമിഷം ഭഗവതിയെ കീര്‍ത്തിച്ച് പാടിക്കൊണ്ടേ ഇരിക്കുന്നു. 652. യോഗദാ 1.  യോഗം തരുന്നവള്‍. ജീവാത്മപരമാത്മ യോഗം തരുന്നവള്‍. 2. ജാതകപ്രകാരം ഉള്ള യോഗങ്ങള്‍ തരുന്നവള്‍. 3. സാംഖ്യയോഗം, ലയയോഗം, മന്ത്രയോഗം തുടങ്ങിയുള്ള യോഗങ്ങള്‍ തരുന്നവള്‍.   518. വരദാദിനിഷേവിതാ 1. വരദാ മുതലായ നാലുദേവതകളാല്‍ സേവിക്കപ്പെടുന്നവള്‍. സാകിനീ എന്ന മൂലാധാരദേവതയെ സേവിക്കുന്നവരാണ് വരദാദികള്‍. 2. വരദകളില്‍ ആദ്യം സേവിക്കപ്പെടേണ്ടവള്‍ എന്നും ആകാം. വരം തരുന്നവരില്‍ ഏറ്റവും മുന്നെ നില്‍ക്കുന്നത് ഭഗവതി തന്നെ.കനിയുമാണ്‌ പ്രകൃതീദേവി 556. കാത്യായനീ 1. അസുരരോട് യുദ്ധം ചെയ്യാന്‍ എല്ലാ ദേവന്മാരുടേയും ചൈതന്യം സ്വീകരിച്ച ഭഗവതിയെ കാത്യായനീ എന്നു പറയുന്നു. 2. കതന്‍ എന്ന ഋഷിയുടെ പുത്രി എന്ന അര്‍ത്ഥത്തില്‍ കാത്യനീ എന്നു പറയുന്നു. 557. കാലഹന്ത്രീ 1. കാലനെ ഹനിക്കുന്നവള്‍. മരണകാരണമായ കാലനെ ഇല്ലാതാക്കുന്നവള്‍. മോക്ഷപദത്തിലെത്തിയവനെ സംബന്ധിച്ചിടത്തോളം കാലന്‍ ഇല്ല. ഭക്തരെ മോക്ഷത്തിലേയ്ക്ക് എത്തിക്കുന്നത് ഭഗവതിയാണ്. 2. കാലനെ ഹനിച്ചവന്റെ ഭാര്യ. ശിവന്‍ കാലനെ ഇല്ലാതാക്കി എന്ന് പുരാണപ്രസിദ്ധം. 3. കാലത്തെ ഇല്ലാതാക്കുന്നവള്‍. ആത്യന്തികപ്രളയത്തില്‍ കാലം ഇല്ലാതാകും. ആത്യന്തികപ്രളയം ഉണ്ടാക്കുന്നത് ഭഗവതിയാണ്. 4. ഭഗവതിയുടെ രൂപവാത്സല്യാദി ഗുണങ്ങള്‍ കാരണം ഭഗവതിയെ ധ്യാനിക്കുമ്പോള്‍ കാലം എന്ന പ്രതിഭാസം ഇല്ലാതാകുന്ന സമാധിയില്‍ എത്തിച്ചേരുന്നു. 558. കമലാക്ഷനിഷേവിതാ 1. കമലാക്ഷനാല്‍ നിഷേവിതാ. വിഷ്ണുവിനാല്‍ സേവിക്കപ്പെടുന്നള്‍. 559. താംബൂലപൂരിതമുഖീ 1. താംബൂലംകൊണ്ട് പൂരിതമായ മുഖത്തോടുകൂടിയവള്‍. മുഖം എന്നതിന് വദനം എന്ന് അര്‍ത്ഥം ധരിക്കണം. വെറിറിലമുറുക്കുന്നവള്‍. കോടാനുകോടി ഭക്തര്‍ ശ്രദ്ധയോടെ നിവേദിക്കുന്ന താംബൂലം വായില്‍ നിന്ന് ഒഴിഞ്ഞ നേരമേ ഭഗവതിക്കുണ്ടാവില്ല. പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി ...തദശ്‌നാതി'എന്ന് ഭഗവദ്ഗീതയില്‍ പറയുന്ന കാര്യം ഈ നാമത്താല്‍ സൂചിപ്പിക്കപ്പെടുന്നു. 560. ദാഡിമീകുസുമപ്രഭാ 1. കായില്ലാത്ത ഒരുതരം വൃക്ഷമുണ്ട് ദാഡിമം എന്നപേരില്‍. അതിന്റെ പൂവ്വിന്റെ ശോഭയുള്ളവള്‍. ഈവൃക്ഷത്തിന്റെ പൂവ്വ് ചുകന്നതാണെന്നു തോന്നുന്നു. മലയാളത്തില്‍ ചെമ്മരം എന്ന് ദാഡിമത്തിന് അര്‍ത്ഥം കാണുന്നു. 2. ദാഡിമം എന്നതിന് മാതളനാരകം എന്നും അര്‍ത്ഥമാകാം. കുസുമത്തിന് ഫലം എന്നും അര്‍ത്ഥമാകാം. അപ്പോള്‍ മാതളനാരങ്ങയുടെ നിറമുള്ളവള്‍ എന്നും അര്‍ത്ഥം വരാം. 561. മൃഗാക്ഷീ 1. മൃഗത്തിന്റെതു പോലെ അക്ഷികളുള്ളവള്‍. മാന്‍മിഴിയായിട്ടുള്ളവള്‍. 2. മൃഗത്തില്‍ അക്ഷിയുള്ളവള്‍. മൃഗപ്രായരായ മനുഷ്യരേക്കൂടി ലോകജനനിയായ ഭഗവതി ശ്രദ്ധിയ്ക്കുന്നു. 3. മൃഗ് ധാതുവിന് അന്വേഷണം എന്ന് ഒരു അര്‍ത്ഥം. എപ്പോഴും അന്വേഷിച്ചുകൊിരിക്കുന്ന കണ്ണുകളാണ് ഭഗവതിക്ക്. എന്താണ് മക്കള്‍ അടുത്തേയ്ക്ക് വരാത്തത് എന്ന ആകാംക്ഷയാല്‍ കണ്ണുകള്‍ തിരഞ്ഞുകൊണ്ടേ ഇരിക്കുന്നു. 562. മോഹിനീ 1. മോഹിപ്പിക്കുന്നവള്‍. യാഥാര്‍ത്ഥ്യബോധം മറയ്ക്കുന്നവള്‍. ഭഗവതിയുടെ ഈ ചെയ്തിയും സംസാരം നിലനില്‍ക്കാന്‍ കാരണമാണ്. 2. അമൃതമഥനകാലത്ത് അസുരന്മാരെ മോഹിപ്പിക്കാന്‍ വിഷ്ണുഭഗവാന്‍ മോഹിനീരൂപം ധരിച്ചിട്ടുണ്ട്. വിഷ്ണുവും ഭഗവതിയുടെ അംശംതന്നെ. 563. മുഖ്യാ 1. പ്രധാനപ്പെട്ടവള്‍. 2. ആദ്യമുണ്ടായവള്‍. 564. മൃഡാനീ 1. മൃഡ് ധാതുവിന് സന്തോഷിപ്പിക്കുക എന്ന് അര്‍ത്ഥം. ഭക്തരെ വരദാനംകൊണ്ട് സന്തോഷിപ്പിക്കുന്നവനാണ് ശിവന്‍. ശിവന്റെ പത്‌നീ എന്ന അര്‍ത്ഥത്തില്‍ മൃഡാനീ. 2. മൃഡ് ധാതുവിന് മാപ്പുകൊടുക്കുക എന്നും അര്‍ത്ഥമാകാം. അപ്പോള്‍ മാപ്പുകൊടുക്കുന്ന ശിവന്റെ പത്‌നീ എന്ന അര്‍ത്ഥവും ചേരും. 565. മിത്രരൂപിണീ 1. സുഹൃദ്രൂപത്തിലുള്ളവള്‍. ഭഗവതിയേക്കാള്‍ നല്ല സുഹൃത്ത് വേറെ ഇല്ല. 2. മിത്രശബ്ദത്തിന് സൂര്യന്‍ എന്നും അര്‍ത്ഥമുണ്ട്. സൂര്യരൂപത്തിലുള്ളതും ഭഗവതിതന്നെ. 566. നിത്യതൃപ്താ 1. എല്ലാകാലക്കും സന്തൃപ്തിയുള്ളവള്‍. 2. നിത്യശബ്ദത്തിന് ഇടമുറിയാത്തത് എന്നൊരു അര്‍ത്ഥം. ഇടമുറിയാത്ത തൃപ്തിയുള്ളവള്‍. 3. നിത്യശബ്ദത്തിന് സമുദ്രം എന്നും അര്‍ത്ഥമാകാം. സമുദ്രത്തേപ്പോലെ അലതല്ലുന്ന സന്തോഷമുള്ളവള്‍ എന്നും ആകാം. 567. ഭക്തനിധിഃ 1. ഭക്തരുടെ നിധിയായിട്ടുള്ളവള്‍. ഭക്തന്മാര്‍ക്ക് സ്വാധീനമായിട്ടുള്ള നിധിയാണ് ഭഗവതി. 2. ഭഗവതിക്ക് നിരവധി ഭക്തന്മാരുണ്ട് എന്നതിനാലും ഭക്തനിധി എന്നു ചേരും. 568. നിയന്ത്രീ 1. നിയന്ത്രണം ചെയ്യുന്നവള്‍. പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുന്നത് ഭഗവതിയാണ്. 2. മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നവള്‍ എന്നും അര്‍ത്ഥമാകാം. 569. നിഖിലേശ്വരീ 1. നിഖിലന്മാരുടേയും ഈശ്വരി. എല്ലാവരുടേയും ഈശ്വരിയാണ് ഭഗവതി. 2. നിഖിലത്തിന്റേയും ഈശ്വരി. പ്രപഞ്ചത്തിലുള്ള സര്‍വ്വവും നിയന്ത്രിക്കുന്ന ഈശ്വരിയാണ് ഭഗവതി. 570. മൈത്ര്യാദിവാസനാലഭ്യാ 1. മൈത്ര്യാദികളായിരിക്കുന്ന വാസനകളാല്‍ ലഭിക്കപ്പെടാവുന്നവള്‍. സുഖികളില്‍ മൈത്രിയും, ദുഃഖികളില്‍ കരുണയും, പുണ്യവാന്മാരില്‍ സന്തോഷവും, പാപികളില്‍ ഉപേക്ഷയും മനശ്ശുദ്ധിക്ക് നല്ലതാണെന്നു കാണുന്നു. യോഗം അഭ്യസിക്കുന്നവര്‍ മൈത്ര്യാദികളായിരിക്കുന്ന വാസനകള്‍ പരിശീലിക്കുന്നത് നല്ലതാണ്. 571. മഹാപ്രളയസാക്ഷിണീ 1. മഹാപ്രളയത്തിന് സാക്ഷിണിയായിട്ടുള്ളവള്‍. എല്ലാം ഇല്ലാതാകുന്ന അവസ്ഥയ്ക്കുപോലും സാക്ഷിണിയാണ് ഭഗവതി. 2. മഹാപ്രളയകാലത്ത് പരമശിവന്റെ സംഹാരതാണ്ഡവത്തിന് സാക്ഷിണിയായി നില്‍ക്കുന്നത് ഭഗവതിയാണ്. 572. പരാശക്തിഃ 1. പരയായ ശക്തി. ജഗത്തിന് കാരണഭൂതയായ ശക്തിയാണ് പരാശക്തി. പരാശക്തി ഭഗവതിയാണ്. 2. ദേഹത്തില്‍ ഒമ്പത് ധാതുക്കള്‍ ഉെണ്ടന്നു കാണുന്നു. ത്വക്ക്, അസൃക്ക്, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം, എന്ന സപ്തധാതുക്കള്‍ക്കു പുറമെ പ്രാണന്‍ ബീജം എന്നിവ ചേര്‍ന്നാണ് ഒമ്പതുധാതുക്കള്‍. പത്താമത്തെ ധാതു പരാശക്തിയാണത്രേ. 573. പരാനിഷ്ഠാ 1. പരമമായുള്ള നിഷ്ഠ. ഏറ്റവും അവസാനത്തെ നില. എല്ലാവസ്തുക്കളുടേയും അവസാനം ഏതു സ്ഥിതിയാണോ ഉള്ളത്? അത് ഭഗവതിയാണ്. 2. നിഷ്ഠ എന്നതിന് താല്‍പ്പര്യം എന്നും ഒരു അര്‍ത്ഥം ഉണ്ട്. പരമമായ താല്‍പ്പര്യം ഉള്ളവള്‍. ഭക്തരോട് വളരെ അധികം താല്‍പ്പര്യം ഉള്ളവളാണ് ഭഗവതി. 3. നിഷ്ഠ എന്നതിന് ധര്‍മ്മാദികളില്‍ ശ്രദ്ധാ എന്ന് അര്‍ത്ഥമാകാം. ധര്‍മ്മാദികളില്‍ അത്യന്തം ശ്രദ്ധയുള്ളവളാണ് ഭഗവതി. 4. പരമമായ ഉത്ക്കര്‍ഷം എന്നും അര്‍ത്ഥമാകാം. പരമമായ ഉത്ക്കര്‍ഷം അമ്മതന്നെ ആണ്. 5. ഉറച്ചവ്യവസ്ഥ ഉള്ളവള്‍. അണുക്കളിലുള്ള പരമാണുക്കളുടെ ചലനം മുതല്‍ക്ക് ഗ്രഹങ്ങളും നക്ഷത്രങ്ങളും ചലിക്കുന്നതുവരെ കൃത്യമായ വ്യവസ്ഥയുള്ള പ്രകൃതി ഭഗവതിതന്നെ ആണല്ലോ. 574. പ്രജ്ഞാനഘനരൂപുണീ 1. പ്രകര്‍ഷേണ ഉള്ള ജ്ഞാനം ഘനരൂപത്തിലാകുമ്പോള്‍ എന്തുരൂപമാണോ ഉണ്ടാകുക ആ രൂപമാണ് ഭഗവതിയുടേത്. 2. പ്രജ്ഞാനം ബ്രഹ്മ എന്നുണ്ട്. ബ്രഹ്മാവസ്ഥയില്‍നിന്ന് അശേഷം വ്യതിചലിക്കാത്ത രൂപമുള്ളവള്‍. 3. പ്രജ്ഞാനത്തിന് ചൈതന്യം എന്ന് അര്‍ത്ഥമുണ്ട്. ചൈതന്യം ഊറിയുണ്ടായതാണ് ഭഗവതിയുടെ രൂപം. 575. മാധ്വീപാനാലസാ 1. മാധ്വീപാനം കൊണ്ട് ആലസാ. മദ്യംകൊണ്ട് ആലസ്യം വന്നവള്‍. ഉല്ലാസവും ലഹരിയും ഉണ്ടാക്കുന്നവയാണ് അമൃതവും മദ്യവും. അമൃതത്തിന്റേത് സ്ഥായിയായതും മദ്യത്തിന്റേത് താല്‍ക്കാലികവും ആണെന്നത്രേ വ്യത്യാസം. നമുക്കനുഭവപ്പെടുന്ന താല്‍ക്കാലികമായ അനുഭവങ്ങളെല്ലാം മദ്യത്തിന്റെ ഫലമായുള്ളതാണ്. ആഗമാപായിനോനിത്യാഃ എന്ന് ഭഗവദ്ഗീതയില്‍ പറഞ്ഞിട്ടുള്ളതാണ് ഇത്. ഓരോ ജീവന്റെ രൂപത്തിലും ഉള്ള ഭഗവതി ഈ മദ്യത്താല്‍ ആലസ്യം വന്നവളാണ്. 576. മത്താ 1. മത്തു പിടിച്ചവള്‍. പ്രകൃതീദേവി മത്തുപിടിച്ചപോലെയാണ് പലപ്പോഴും പെരുമാറുന്നത്. 2. മാധ്വീപാനാലസ ആയതുകൊണ്ട് മത്താ. 3. മത്താ എന്നതിന് താനുണ്ടെന്ന ഭാവം എന്നും അര്‍ത്ഥം വരാം. പരമശിവന്റെ താനുെന്ന ഭാവം ആണ് ശക്തി. ആ ശക്തി അഥവാ ആ ഭാവം ഇല്ലെങ്കില്‍ പരമശിവനുെന്നു തന്നെ പറയാന്‍ പറ്റാത്ത അവസ്ഥ വരും. 577. മാതൃകാവര്‍ണ്ണരൂപിണീ 1. മാതൃകയുടെ വര്‍ണ്ണത്തിലുള്ള രൂപം രൂപമായിട്ടുള്ളവള്‍. മാതൃകാ എന്നാല്‍ അക്ഷരമാലാ. പൂജക്ക് അകാരാദി അക്ഷരങ്ങള്‍ ദേഹത്തില്‍ ന്യസിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. അക്ഷരങ്ങള്‍ക്ക് ഇന്ന ഇന്ന നിറം എന്ന് ശാസ്ത്രങ്ങളില്‍ പറയുന്നുണ്ട്. ന്യാസംകൊണ്ട് ഭഗവതി മാതൃകാവര്‍ണ്ണരൂപിണിയാകുന്നു. 2. മാതൃകകള്‍ക്ക് വര്‍ണ്ണം രൂപണം ചെയ്യുന്നവള്‍. അക്ഷരങ്ങള്‍ക്ക് ഇന്ന ഇന്ന നിറം എന്ന് രൂപണം ചെയ്യുന്നത് അഥവാ രൂപകല്‍പ്പന ചെയ്യുന്നത് ഭഗവതിതന്നെയാണ്. 3. മാതൃകാ എന്നും വര്‍ണ്ണരൂപിണീ എന്നും രണ്ടു ശബ്ദങ്ങളായിട്ടും കാണുന്നു. ഗണപതി മുതലായവരുടെ അമ്മയായതുകൊണ്ട് മാതൃകാ. നിറമുള്ളവള്‍ അല്ലെങ്കില്‍ ബ്രാഹ്മണാദിവര്‍ണ്ണങ്ങള്‍ രൂപകല്‍പന ചെയ്തവള്‍ എന്നര്‍ത്ഥത്തില്‍ വര്‍ണ്ണരൂപിണീ. 578. മഹാകൈലാസനിലയാ 1. കൈലാസത്തിനും അപ്പുറത്ത് പരമശിവാസ്ഥാനമായ മഹാകൈലാസത്തില്‍ നിലയനം ചെയ്യുന്നവള്‍. നിലയനം എന്നാല്‍ വസിക്കുക എന്ന് അര്‍ത്ഥം. 2. മഹത്തായിരിക്കുന്ന കൈലാസത്തില്‍ നിലയനം ചെയ്യുന്നവള്‍. ധനാധിപനായ കുബേരന്റെ വാസസ്ഥാനം കൈലാസമാണെന്നുണ്ട്. അവിടെ വസിക്കുന്ന ഐശ്വര്യരൂപിണി ഭഗവതിതന്നെ ആണ്. 579. മൃണാളമൃദുദോര്‍ല്ലതാ 1. മൃണാ ളംപോലെ മൃദുവായിരിക്കുന്ന ദേര്‍ല്ലതയോടുകൂടിയവള്‍. താമരനൂല്‍പോലെ മൃദുവായിരിക്കുന്ന ദോര്‍ല്ലതയാണ് ഭഗവതിക്ക്. ദോര്‍ല്ലതാ എന്നാല്‍ വള്ളിപോലെ ഉള്ള കൈകള്‍ എന്നര്‍ത്ഥം. ലോകത്തില്‍ മുഴുവന്‍ ചുറ്റിപ്പിടിക്കുന്നതും എന്നാല്‍ അതിമൃദുവായതുകൊണ്ട് മനസ്സിലാകാത്തതും ആണ് ഭഗവതിയുടെ കൈകള്‍. 580. മഹനീയാ 1. പൂജനീയാ. മഹ് ധാതുവിന് പൂജ എന്ന് അര്‍ത്ഥമുണ്ട്. 581. ദയാമൂര്‍ത്തിഃ 1. ദയ മൂര്‍ത്തിയായിട്ടുള്ളവള്‍. ഭഗവതിയുടെ സ്വരൂപം തന്നെ ദയയാണ്. 582. മഹാസാമ്രാജ്യശാലിനീ 1. മഹാസാമ്രാജ്യം ഉള്ളവള്‍. പ്രപഞ്ചം മുഴുവന്‍ ഭഗവതിയുടെ സാമ്രാജ്യമാണ്. 2. മഹാസാമ്രാജ്യം കൈലാസമാണെന്നു കാണുന്നു. അത് ഭഗവതിയുടേതാണല്ലോ. 583. ആത്മവിദ്യാ 1. ആത്മജ്ഞാനം ഉണ്ടാക്കുന്ന വിദ്യാ. ഭഗവതിയുടെ അറിവ് ആത്മജ്ഞാനം ഉണ്ടാക്കും. 2. ആത്മാഷ്ടാക്ഷരം എന്ന മന്ത്രത്തിന്റെ സ്വരൂപമായതിനാല്‍ ഭഗവതി ആത്മവിദ്യയാണ്. 584. മഹാവിദ്യാ 1. മഹത്തായിരിക്കുന്ന വിദ്യാ. മോക്ഷം തരുന്ന വിദ്യയാണ് ഏറ്റവും മഹത്തായിരിക്കുന്നത്. അത് ഭഗവതിയാണ്. ഭഗവതിയെ അറിഞ്ഞാല്‍ പിന്നെ ഒന്നും തന്നെ അറിയാനില്ല. 2. വിദ്യാ എന്നതിന് മന്ത്രം എന്നും അര്‍ത്ഥമാകാം. മന്ത്രങ്ങളില്‍ വെച്ച് ഏറ്റവും മഹത്തായിരിക്കുന്നത് എന്നും അര്‍ത്ഥമാകാം. ഭഗതിയുടെ മന്ത്രം മറ്റുമന്ത്രങ്ങളേക്കാള്‍ മഹത്താണ്. ഭഗവതിയും മന്ത്രവും രണ്ടല്ല. 585. ശ്രീവിദ്യാ 1. പഞ്ചദശീ എന്ന മന്ത്രമായ ശ്രീവിദ്യാ. 2. ശ്രീമത്തായ വിദ്യസ്വരൂപിണീ. ആന്വീക്ഷികീ, ത്രയീ എന്നു തുടങ്ങിയുള്ള വിദ്യകള്‍. 586. കാമസേവിതാ 1. കാമദേവനാല്‍ സേവിക്കപ്പെടുന്നവള്‍. 2. കാമന്‍ എന്നതിന് ശിവന്‍ എന്നൊരു അര്‍ത്ഥം. ശിവനാല്‍ സേവിക്കപ്പെടുന്നവള്‍. 3. കാമദേവനെ ജീവിപ്പിച്ചവള്‍ എന്നും അര്‍ത്ഥം വരാം. 4. ആഗ്രഹങ്ങളെല്ലാം ഭഗവതിയുടെ പിന്നാലെ നടന്ന് സേവിക്കുകയാണത്രേ. നമ്മളെല്ലാം ആഗ്രഹങ്ങളുടെ പിന്നില്‍ നടക്കുകയാണ്. 587. ശ്രീഷേഡശാക്ഷരീവിദ്യാ 1. ഷോഡഷശ അക്ഷരങ്ങളുള്ള വിദ്യാ. പഞ്ചദശീ എന്ന മന്ത്രം തന്നെ ഒരക്ഷരം കൂടി പതിനാറക്ഷരമുള്ള മന്ത്രമായിമാറുന്നു. അതും ഭഗവതയുടെ മന്ത്രമാണ് എന്നതുകൊുതന്നെ ഭഗവതിയുമാണ്. 588. ത്രികൂടാ 1. ശ്രീവിദ്യാമന്ത്രത്തിന് മൂന്നു കൂടങ്ങളുണ്ട്. ശക്തികൂടം തുടങ്ങി മൂന്നു കൂടങ്ങളുള്ള ശ്രീവിദ്യാമന്ത്രസ്വരൂപിണിയായ ഭഗവതി. 2. ത്രിമൂര്‍ത്തികള്‍ ത്രിഭുവനം തുടങ്ങി മൂന്നുകൊണ്ട് നിര്‍വ്വചിക്കാവുന്ന എല്ലാതിന്റെയും കൂടം. കൂടം എന്നതിന് വാസസ്ഥാനം എന്ന് അര്‍ത്ഥം. 589. കാമകോടികാ 1. കാമേശ്വരനായ പരമശിവന്റെ കോടീരദേശത്ത് അതായത് കിരീടദേശത്ത് ഉള്ളവള്‍. പരമശിവന്റേയും മേലെയാണ് ഭഗവതിയുടെ സ്ഥാനം. 2. എല്ലാ ആഗ്രഹങ്ങളുടേയും ശിരോഭാഗത്തുള്ള ആനന്ദസ്വരൂപാ. 590. കടാക്ഷകിങ്കരീഭൂതകമലാകോടിസേവിതാ 1. ഭഗവതിയുടെ നോട്ടംകൊുതന്ന കിംകരികളായിത്തീര്‍ന്ന കോടിക്കണക്കിന് ലക്ഷ്മീഭഗവതികളുണ്ട് അനേകകോടിബ്രഹ്മാണ്ഡങ്ങളില്‍. അവരാല്‍ സേവിക്കപ്പെടുന്നവള്‍. 2. ഭഗവതിയുടെ കടാക്ഷംകൊണ്ട് അഥവാ കൃപകൊണ്ട് കിങ്കരീഭൂതകമലകളായിരിക്കുന്ന കോടികളാല്‍ സേവിക്കപ്പെടുന്നവള്‍. ഭഗവതിയുടെ കൃപകാരണം ലക്ഷമീഭഗവതി ദാസിയാകാന്‍ തക്കവണ്ണം ഐശ്വര്യമുള്ള ഭക്തജനങ്ങള്‍ കോടിക്കണക്കിനുണ്ട്. അവരാല്‍ സേവിതാ. 591. ശിരസ്ഥിതാ 1. ശിരസ്സില്‍ സ്ഥിതിചെയ്യുന്നവള്‍ ശിരസ്സിലെ ബ്രഹ്മരന്ധ്രസ്ഥാനത്താണ് ഗുരുവിന്റെ സ്ഥാനം. ഗുരുസ്വരൂപത്തില്‍ സ്ഥിതിചെയ്യുന്നവളും ഭഗവതിതന്നെ. 2. ശിരഃ എന്ന ശബ്ദത്തിന് സര്‍പ്പം എന്നൊരു അര്‍ത്ഥം ഉണ്ട്. സര്‍പ്പത്തില്‍ കിടക്കുന്ന വിഷ്ണുസ്വരൂപത്തിലുള്ളവള്‍. 3. അവനവനിലുള്ള കുണ്ഡലിനീശക്തിയുണര്‍ന്ന് ഓരോ പ്രദേശത്ത് എത്തിച്ചേരുമ്പോള്‍ വര്‍ണ്ണവ്യത്യാസം അനുഭവപ്പെടും എന്നു അടുത്ത നാമങ്ങളില്‍ പറയാന്‍ പോകുന്നു. ആ നിലയ്ക്ക് ഈ പദത്തിന് ശിരസ്സില്‍ എത്തിനില്‍ക്കുന്ന ശക്തിഎന്നും അര്‍ത്ഥമാകാം. 592. ചന്ദ്രനിഭാ 1. ചന്ദ്രന്റെ നിറമുള്ളവള്‍. 2. ബ്രഹ്മരന്ധ്രത്തില്‍ അമൃതസ്വരൂപനായ ചന്ദ്രനുണ്ട് എന്ന്. അതിനാല്‍ ആഭാഗം മുഴുവന്‍ ചന്ദ്രവര്‍ണ്ണമാണ് അഥവാ അമൃതപൂര്‍ണ്ണമാണ്. ശിരസ്ഥിതാ എന്ന പദവും ഈ നാമവും തമ്മില്‍ ഒരു ബന്ധം ഉണ്ട്. 593. ഫാലസ്ഥാ 1. ഭാലത്തില്‍ (ഫാലത്തില്‍) സ്ഥിതിചെയ്യുന്നവള്‍. ആജ്ഞാചക്രത്തില്‍ എത്തുന്ന ശക്തിയെക്കുറിച്ച് പറയുന്നു. ഫാലത്തില്‍ ബിന്ദുരൂപത്തിലാണത്രേ ശക്തിയുടെ സ്ഥിതി. 594. ഇന്ദ്രധനുഷ്പ്രഭാ1. ശ്രേഷ്ഠമായ വില്ലിന്റെ പ്രഭയുള്ളവള്‍. ആജ്ഞാചക്രത്തിന്നു മുകളില്‍ ബ്രഹ്മരന്ധ്രത്തിനുതാഴെ ചന്ദക്കലയുടെ രൂപമാണ് ശക്തിക്ക്. അകാരം ഉകാരം മകാരം ബിന്ദു നാദം ശക്തി ശാന്തം എന്നിങ്ങനെ പ്രണവത്തിന്റേതു പോലെതന്നെ ശക്തിക്കും ഏഴു ഭാഗങ്ങളുണ്ട്. അതില്‍ നാദത്തിന്റെ ചിഹ്നമായി ചന്ദ്രക്കലയെ ഉപയോഗിക്കാറുണ്ട്. ചന്ദ്രക്കലയ്ക്കും വില്ലിനും ഏതാണ്ട് ഒരേ ആകൃതിയായതിനാല്‍ ആണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത് എന്നു തോന്നുന്നു. 595. ഹൃദയസ്ഥാ 1. ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നവള്‍. ഭഗവതിയെ ഭക്തര്‍ ഹൃദയത്തില്‍ ധ്യാനിക്കുന്നതുകൊണ്ട് ഹൃദയസ്ഥാ. 2. പരമേശ്വരന്റെ ഹൃദയം ഉപനിഷത്താണ്. അതിനാല്‍ ഉപനിഷത്തില്‍ പറയപ്പെടുന്നവള്‍ എന്നും ആകാം. 3. ഈശ്വരസ്സര്‍വ്വഭൂതാനാം ഹൃദ്ദേശോര്‍ജ്ജുന തിഷ്ഠതി എന്ന് ഭഗവദ്ഗീത. എല്ലാ ഹൃദയത്തിലും ഉള്ളത് ഈശ്വരസ്വരൂപയായ ഭഗവതിയാണ്. 4. ഹൃദയം ബുദ്ധിഗമ്യത്വാല്‍ എന്നുണ്ട്. ഹൃദയം എന്നത് വെറും മാംസഖണ്ഡത്തെ അല്ല സൂചിപ്പിക്കുന്നത്. ബോധത്തിന് മാത്രം അനുഭവിക്കാവുന്ന വസ്തുവിനെയാണ് പറയുന്നത്. മനസ്സിന്റെ വൃത്തികളായ വിചാരങ്ങളും വികാരങ്ങളും ഒഴിഞ്ഞുനില്‍ക്കുന്ന അവസ്ഥയില്‍ ഉണ്ടാകുന്ന ബോധാവസ്ഥയില്‍ ഞാന്‍ എന്ന വൃത്തിമാത്രമേ ഉണ്ടാകുകയുള്ളൂ. അത് ഭഗവതിതന്നെ ആണ്. 596. രവിപ്രഖ്യാ. 1. രവിയേപ്പോലുള്ളവള്‍. സൂര്യപ്രഭയുള്ളവള്‍. 2. രാമത്തെ കൂടം ഹൃദയസംബന്ധിയാണ്. അവിടെ ഭഗവതിക്ക് സൂര്യതേജസ്സാണെന്നു കാണുന്നു. 3. സൂര്യബിംബം വര്‍ത്തുളാകാരമാണ്. മുന്നേപറഞ്ഞ ഇന്ദ്രധുഷ്പ്രഭാ എന്നതും ഇനി വരാന്‍ പോകുന്ന ത്രികോണാന്തരദീപികാ എന്നതും ആകൃതിയെ പറയുന്നതിനാല്‍ ഇതിന് വര്‍ത്തുളാകാരത്തിലുള്ളത് എന്നും അര്‍ത്ഥം വരാം. 597. ത്രികോണാന്തരദീപികാ. 1. ത്രികോണത്തിന്റെ അന്തരത്തില്‍ തിളങ്ങന്നുവള്‍. മൂലാധാരത്തില്‍ ത്രികോണമുണ്ടെന്നും അതില്‍ അഗ്നിസാന്നിദ്ധ്യമുെന്നും പറയപ്പെടുന്നു. ആ അഗ്നി ഭഗവതി തന്നെ. 2. ശ്രീചക്രത്തിന്റെ ഏറ്റവും ഉള്ളിലുള്ള ത്രികോണത്തിലാണല്ലോ രാജരാജാശ്വരിയായി ഭഗവതി വിളങ്ങന്നത്. 3. ഭഗവതിയുടെ ആസ്ഥാനമായ മേരു അഷ്ടാശ്രമായികണക്കാക്കുമ്പോള്‍ മേരുവിനെ പ്രദക്ഷിണം വെയ്ക്കുന്ന സൂര്യന്‍ ഒരേസമയം മൂന്നു വശങ്ങളില്‍ പ്രകാശം പരത്തും. എല്ലായിടത്തും നിറഞ്ഞിരിക്കുന്ന ഭഗവതിയുടെ ആസ്ഥാനത്തിന്റെ വെറും മൂന്നു ഭാഗം മാത്രം പ്രകാശം പരത്തനുള്ള കഴിവേ സൂര്യനുള്ളൂ.598. ദാക്ഷായണീ 1. ദക്ഷന്റെ പുത്രീ. സതീദേവിയായ ദക്ഷപുത്രി. 2.ദര്‍ശപൂര്‍ണ്ണമാസങ്ങളുടെ ആവര്‍ത്തനം ദാക്ഷായണ യജ്ഞമാണ്. ആ യ്ജഞരൂപത്തിലുള്ളവള്‍. ദര്‍ശം എന്നത് കറുത്തവാവിനും പൂര്‍ണ്ണമാസം എന്നത് വെളുത്തവാവിനും ചെയുന്ന യജ്ഞങ്ങളാണ്. 599. ദൈത്യഹന്ത്രീ 1. ദൈത്യന്മാരെ ഹനിക്കുന്നവള്‍. ഭണ്ഡാസുരന്‍ മുതലായ ദൈത്യന്മാരെ ഹനിക്കുന്നവള്‍. 2. ശിവന്‍ ദൈത്യഹന്താവാണ്. ശിവപത്‌നീ എന്നും അര്‍ത്ഥമാകാം. 600. ദക്ഷയജ്ഞവിനാശിനീ 1. ദക്ഷപ്രജാപതിയുടെ യജ്ഞം നശിപ്പിച്ചവള്‍. ദക്ഷയാഗം മുടങ്ങിയത് സതീദേവികാരണമാണ്. 2. ദക്ഷന്‍ എന്നതിന് സമര്‍ത്ഥന്‍ എന്ന് ഒരര്‍ത്ഥം. സാമര്‍ത്ഥ്യക്കാരുടെ യജ്ഞം ഭഗവതി നശിപ്പിക്കും. താന്‍ സമര്‍ത്ഥനാണ് എന്ന അഹങ്കാരംകൊണ്ട് യജ്ഞം നടത്തുന്നത് മുടങ്ങുന്നത് ഈശ്വരേച്ഛതന്നെ 619. ദിവ്യവിഗ്രഹാ 1. ദിവ്യമായ ദേഹത്തോടുകൂടിയവള്‍. 2. ദിവി ഭവഃ ദിവ്യഃ. ആകാശത്തുള്ളത് എന്ന് ദിവ്യശബ്ദത്തിന് അര്‍ത്ഥം വരാം. വിഗ്രഹം യുദ്ധം. അപ്പോള്‍ ആകാശത്ത് യുദ്ധം ചെയ്തവള്‍ എന്ന് അര്‍ത്ഥം വരാം. ചണ്ഡിക നിരാധാരയായി അതായത് ആകാശത്ത്‌വെച്ച് യുദ്ധം ചെയ്തു എന്ന് പുരാണം. അതിനാല്‍ ദിവ്യവിഗ്രഹാ. 3. ദിവ്യമായ സമരത്തോടു കൂടിയവള്‍. ഭഗവതിയുടെ യുദ്ധം ദിവ്യമായതാണ്. 4. ആകാശത്ത് ദേഹമുള്ളവള്‍ എന്നും ആകാം. പാദോസ്യ വിശ്വാഭൂതാനി ത്രിപാദസ്യാമൃതം ദിവി എന്ന് പുരുഷസൂക്തം. ഭഗവതിയുടെ രൂപത്തിന്റെ കാല്‍ഭാഗമേ ഈ പ്രപഞ്ചം മുഴുവനും ചേര്‍ന്നാലും ആകുകയുള്ളൂ. ബാക്കി ഭാഗം അനുഭവവേദ്യമല്ലാത്ത ആകാശാത്താണ്. 620. ക്ലീംകാരീ 1. ക്ലീം എന്നത് കാമബീജമാണ്. കാമബീജം ഉണ്ടാക്കിത്തീര്‍ക്കുന്നവള്‍. 2. കാമബീജസ്വരൂപൂ. 3. ക്ലീംകാരന്‍ കാമരൂപനായ ശിവനാണ്. ആ കാമരൂപന്റെ സ്ത്രീ. 621. കേവലാ. 1. ഉള്ളവളായിട്ടുള്ള ഒരേ ഒരുവള്‍. 2. എല്ലാമായിട്ടുള്ളവള്‍. 3. ബ്രഹ്മജ്ഞാനസ്വരൂപാ. 4. ഒരു ധര്‍മ്മവും ഇല്ലാത്തവള്‍. 5. ക്ലീംകാരീ എന്ന നാമത്തിന്റെ അനുബന്ധമായി നോക്കുകയാണെങ്കില്‍ കാമബീജം മാത്രമായിട്ടുള്ളവള്‍. സോകാമയത ബഹുസ്യാം എന്ന ശ്രുതിപ്രകാരം അനുഭവവേദ്യമായ ഈ പ്രപഞ്ചം അവന്റെ കാമം പടര്‍ന്നു പന്തലിച്ചതാണ്. അവന്റെ കാമം തന്നെ ആണ് പ്രപഞ്ചസ്വരൂപത്തിലുള്ള ഭഗവതി. 6. മുമ്പു പറഞ്ഞ ക്ലീം ബീജത്തില്‍ കകാര ലകാരങ്ങള്‍ ഒഴിവാക്കിയിട്ടുള്ള ഈം എന്ന ബീജം രൂപമായിട്ടുള്ളവള്‍. 622. ഗുഹ്യാ 1. ഗൂഢതയുള്ളവള്‍. 2. ഭഗവതിയുടെ നാമം മന്ത്രം പോലും അതിരഹസ്യാത്മകമാണ്. അതിനാല്‍ ഭഗവതിയുടെ ഗുഹ്യത അഥവാ നിഗൂഢത ചിന്തിക്കാന്‍ പോലും പറ്റാത്താണ്. 3. പുരുഷന്റേയും സ്ത്രീയുടേയും ലിംഗസ്വരൂപത്തിലുള്ളവള്‍. 4. പരമസത്യം ഗുഹയില്‍ ഒളിച്ചിരുക്കുകയാണെന്ന് വേദം. പരമസത്യം ഭഗവതിതന്നെ ആകയാല്‍ ഗുഹയിലേയ്ക്ക് യോജിച്ചവളാണ് ഭഗവതി. 623. കൈവല്യപദദായിനീ 1. ഒന്നുമാത്രം എന്ന ഉയര്‍ന്ന ഭാവവും അതുമുലമുളാവുകുന്ന മുക്തിയും തരുന്നവള്‍. 2. ചെയ്യാവുന്ന ധര്‍മ്മം ഇല്ലാതെ ചെയ്യാനുള്ളന്യക്തിയായ ധര്‍മ്മി മാത്രം ഉള്ള അവസ്ഥ നേടിത്തരുന്നവള്‍. 624. ത്രിപുരാ 1. ത്രിമൂര്‍ത്തികളേക്കാള്‍ പുരാതനയായിട്ടുള്ളവള്‍. 2. സത്വരജസ്തമോഗുണങ്ങളായ ത്രിഗുണങ്ങളുടെ പുരം ആയിട്ടുള്ളവള്‍. ഈ മൂന്നു ഗുണങ്ങളും പ്രകൃതീസ്വരൂപിണിയായ ഭഗവതിയിലാണ് കുടികൊള്ളുന്നത്. 3. ത്രിമൂര്‍ത്തികളുടേയും പുരം അഥവാ വാസസ്ഥാനം ഭഗവതിതന്നെ ആണ്. ഭഗവതിയുടെ രൂപമായ അനന്തപ്രപഞ്ചത്തിലെ ഏതോ ഒരു കോണിലുള്ള ബ്രഹ്മാണ്ഡത്തിലാണ് ത്രിമൂര്‍ത്തികള്‍ പ്രതാപത്തോടെ വാഴുന്നത്. 4. ഭൂര്‍ല്ലോകം ഭുവോലോകം സ്വര്‍ല്ലോകം, ഭൂതം വര്‍ത്തമാനം ഭാവി, എന്നിങ്ങനെ മൂന്നുകൊണ്ടു പറയാവുന്ന എല്ലാം തന്നെ ഭഗവതിയിലാണ് കുടികൊള്ളുന്നത്. അതിനാല്‍ ത്രിപുരാ. 5. സുഷുമ്‌നാ ഇഡാ പിംഗലാ, മനസ്സ് ബുദ്ധി ചിത്തം തുടങ്ങി മൂന്നുകൊണ്ടു പറയാവുന്നതെല്ലാം ഭഗവതിയുടെ വാസസ്ഥാനങ്ങളാണ് എന്നതുകൊണ്ടും ത്രിപുരാ എന്ന് വ്യവഹരിക്കാം. 625. ത്രിജഗദ്വന്ദ്യാ 1. മൂന്നു ലോകങ്ങളാലും വന്ദിക്കപ്പെടുന്നവള്‍. 2. മൂന്നു ജഗത്തുകളും വന്ദ്യങ്ങളാണ് യാതൊരുവള്‍ക്ക് അവള്‍. 3. ജഗത്ത് എന്നതിന് ഗമിക്കുന്നത് എന്ന് ഒരര്‍ത്ഥം. അപ്പോള്‍ മൂന്നു ഗമനങ്ങളുള്ളവയാല്‍ വന്ദിക്കപ്പെടുന്നവള്‍ എന്നും വരാം. കരയിലും ജലത്തിലും ആകാശത്തിലും ഗമിക്കുന്നവയാല്‍ വന്ദിക്കുപ്പെടുന്നവള്‍. 626. ത്രിമൂര്‍ത്തിഃ 1. മൂന്നു വയസ്സായ കന്യകാ 2. വെള്ള, ചുകപ്പ്, കറുപ്പ് എന്നീവര്‍ണ്ണങ്ങളോടുകൂടിയവള്‍. 3. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ ദേവിയുടെ തന്നെ രൂപങ്ങളായതിനാല്‍ ത്രിമൂര്‍ത്തി 4. സത്വരജസ്തമോ രൂപയായതിനാല്‍ ത്രിമൂര്‍ത്തി. 627. ത്രിദശേശ്വരീ 1. ത്രിദശന്മാര്‍ക്ക് ഈശ്വരീ. ബാല്യം, കൗമാരം, യൗവ്വനം എന്നീ മൂന്നു ദശ ഉള്ളവരാണ് ദേവന്മാര്‍. ദേവന്മാര്‍ക്ക് ഈശ്വരിയായിട്ടുള്ളവള്‍ 2. മൂന്നോടുകൂടിയപത്ത് പതിമൂന്ന്. പതിമൂന്ന് എന്നാല്‍ വിശ്വേദേവകള്‍ എന്നുകണക്കാക്കാറുണ്ട്. അതിനാല്‍ വിശ്വേദേവകളാല്‍ വന്ദിക്കപ്പെടുന്നവള്‍. 628. ത്ര്യക്ഷരീ. 1. വാക്ബീജം, കാമബീജം, ശക്തിബീജം, എന്നീ മൂന്നു ബീജമന്ത്രങ്ങള്‍ ചേര്‍ന്ന സ്വരൂപമുള്ളവള്‍. 629. ദിവ്യഗന്ധാഢ്യാ 1. അഭൗമമായ സുഗന്ധത്തോടുകൂടിയവള്‍. 2. ഗന്ധശബ്ദത്തിന് ബന്ധം എന്ന് ഒരര്‍ത്ഥം. അപ്പോള്‍ ദിവ്യമായ ബന്ധത്തോട് കൂടിയവള് എന്ന് അര്‍ത്ഥം. പ്രപഞ്ചത്തിനേ കാരണമായ ശിവശക്തി ബന്ധം ദിവ്യങ്ങളില്‍ ദിവ്യമാണ്. 630. സിന്ദൂരതിലകാഞ്ചിതാ 1. സിന്ദൂരംകൊണ്ടുള്ള തിലകംകൊണ്ട് ശോഭിതാ. 2. സിന്ദൂരതിലകം എന്നതിന് ആന എന്ന് അര്‍ത്ഥമുണ്ട്. ആനകളാല്‍ പൂജിക്കപ്പടുന്നവള്‍. 3. സിന്ദൂരതിലകശബ്ദത്തിന് സ്ത്രീ എന്നും അര്‍ത്ഥമുണ്ട്. സ്ത്രീകളാല്‍ പൂജിക്കപ്പെടുന്നവള്‍. ഗോപസ്ത്രീകള്‍ ഭഗവതിയെ പൂജിച്ച് ശ്രീകൃഷ്ണനെ ഭര്‍ത്താവായി കിട്ടണം എന്നു പ്രാര്‍ത്ഥിച്ചു എന്നത്. ലോകപ്രസിദ്ധം. 631. ഉമാ. 1. ഉ എന്നതിന് ശിവന്‍ എന്നും മാ എന്നതിന് അറിയാന്‍ ഉപാകാരപ്പെടുന്നത് എന്നും അര്‍ത്ഥം. ശിവനെ അറിയാന്‍ ഭഗവതിവഴിക്കാണ് എളുപ്പം. 2. ഉമാ എന്നതിന് അതസീ എന്നൊരു പൂവ്വ് എന്ന് അര്‍ത്ഥമുണ്ട്. ആ കുസുമം പോലെ ഉള്ളവള്‍. 3. ഉമാ എന്നതിന് മഞ്ഞള്‍ എന്നും അര്‍ത്ഥമാകാം. മഞ്ഞളിന്റെ നിറമുള്ളവള്‍ എന്നും ആകാം. 4. കാന്തിമതീ എന്നും അര്‍ത്ഥമാകാം. ഉമാ എന്നതിന് കാന്തി എന്നര്‍ത്ഥം വരാം. 5. കീര്‍ത്തിയുള്ളവള്‍ എന്നും ആകാം. കീര്‍ത്തീ എന്ന് ഉമാശബ്ദത്തിന് അര്‍ത്ഥം ഉണ്ട്. 6. ഉ എന്നത് വിളിക്കാനും മാ എന്നത് നിഷേധിക്കാനും ഉപയോഗിക്കാം. ശ്രീപാര്‍വ്വതി ഇലകള്‍പോലും കഴിക്കാതെ ശിവനെ തപസ്സു ചെയ്യാന്‍ പുറപ്പെടുമ്പോള്‍ അമ്മയായ മേന ''ഉ മാ'' എന്നു പറഞ്ഞുവത്രേ. അത് പിന്നീട് പേരായിത്തീര്‍ന്നു എന്നു പുരാണം. 7. ശിവന്റെ ഉത്തമയായ ചിത്തവൃത്തി എന്നും ഉമാ എന്നതിന് അര്‍ത്ഥം പറയുന്നു. ഈ പ്രപഞ്ചരൂപത്തിലുള്ള പ്രകൃതി ശിവന്റെ ചിത്തവൃത്തിയാണ്. 8. ഉമാ എന്നതിന് ഉമാപ്രണവം എന്ന് പറയാറുണ്ട്. അത്ര ഉന്നതമാണ് ഈ നാമം. 9. യോഗികളുടെ ഇച്ഛയെയും ഉമാ എന്നു പറയാം. യോഗികളുടെ ഇച്ഛ തുച്ഛമായവയല്ലല്ലോ. 10. ആറുവയസ്സായ കുമാരി എന്നും അര്‍ത്ഥമാകാം. 632. ശൈലേന്ദ്രതനയാ. 1. പര്‍വ്വതരാജനായ ഹിമാവാന്റെ തനയാ. 621. കേവലാ. 1. ഉള്ളവളായിട്ടുള്ള ഒരേ ഒരുവള്‍. 2. എല്ലാമായിട്ടുള്ളവള്‍. 3. ബ്രഹ്മജ്ഞാനസ്വരൂപാ. 4. ഒരു ധര്‍മ്മവും ഇല്ലാത്തവള്‍. 5. ക്ലീംകാരീ എന്ന നാമത്തിന്റെ അനുബന്ധമായി നോക്കുകയാണെങ്കില്‍ കാമബീജം മാത്രമായിട്ടുള്ളവള്‍. സോകാമയത ബഹുസ്യാം എന്ന ശ്രുതിപ്രകാരം അനുഭവവേദ്യമായ ഈ പ്രപഞ്ചം അവന്റെ കാമം പടര്‍ന്നു പന്തലിച്ചതാണ്. അവന്റെ കാമം തന്നെ ആണ് പ്രപഞ്ചസ്വരൂപത്തിലുള്ള ഭഗവതി. 6. മുമ്പു പറഞ്ഞ ക്ലീം ബീജത്തില്‍ കകാര ലകാരങ്ങള്‍ ഒഴിവാക്കിയിട്ടുള്ള ഈം എന്ന ബീജം രൂപമായിട്ടുള്ളവള്‍. 622. ഗുഹ്യാ 1. ഗൂഢതയുള്ളവള്‍. 2. ഭഗവതിയുടെ നാമം മന്ത്രം പോലും അതിരഹസ്യാത്മകമാണ്. അതിനാല്‍ ഭഗവതിയുടെ ഗുഹ്യത അഥവാ നിഗൂഢത ചിന്തിക്കാന്‍ പോലും പറ്റാത്താണ്. 3. പുരുഷന്റേയും സ്ത്രീയുടേയും ലിംഗസ്വരൂപത്തിലുള്ളവള്‍. 4. പരമസത്യം ഗുഹയില്‍ ഒളിച്ചിരുക്കുകയാണെന്ന് വേദം. പരമസത്യം ഭഗവതിതന്നെ ആകയാല്‍ ഗുഹയിലേയ്ക്ക് യോജിച്ചവളാണ് ഭഗവതി. 623. കൈവല്യപദദായിനീ 1. ഒന്നുമാത്രം എന്ന ഉയര്‍ന്ന ഭാവവും അതുമുലമുളാവുകുന്ന മുക്തിയും തരുന്നവള്‍. 2. ചെയ്യാവുന്ന ധര്‍മ്മം ഇല്ലാതെ ചെയ്യാനുള്ളന്യക്തിയായ ധര്‍മ്മി മാത്രം ഉള്ള അവസ്ഥ നേടിത്തരുന്നവള്‍. 624. ത്രിപുരാ 1. ത്രിമൂര്‍ത്തികളേക്കാള്‍ പുരാതനയായിട്ടുള്ളവള്‍. 2. സത്വരജസ്തമോഗുണങ്ങളായ ത്രിഗുണങ്ങളുടെ പുരം ആയിട്ടുള്ളവള്‍. ഈ മൂന്നു ഗുണങ്ങളും പ്രകൃതീസ്വരൂപിണിയായ ഭഗവതിയിലാണ് കുടികൊള്ളുന്നത്. 3. ത്രിമൂര്‍ത്തികളുടേയും പുരം അഥവാ വാസസ്ഥാനം ഭഗവതിതന്നെ ആണ്. ഭഗവതിയുടെ രൂപമായ അനന്തപ്രപഞ്ചത്തിലെ ഏതോ ഒരു കോണിലുള്ള ബ്രഹ്മാണ്ഡത്തിലാണ് ത്രിമൂര്‍ത്തികള്‍ പ്രതാപത്തോടെ വാഴുന്നത്. 4. ഭൂര്‍ല്ലോകം ഭുവോലോകം സ്വര്‍ല്ലോകം, ഭൂതം വര്‍ത്തമാനം ഭാവി, എന്നിങ്ങനെ മൂന്നുകൊണ്ടു പറയാവുന്ന എല്ലാം തന്നെ ഭഗവതിയിലാണ് കുടികൊള്ളുന്നത്. അതിനാല്‍ ത്രിപുരാ. 5. സുഷുമ്‌നാ ഇഡാ പിംഗലാ, മനസ്സ് ബുദ്ധി ചിത്തം തുടങ്ങി മൂന്നുകൊണ്ചു പറയാവുന്നതല്ലാം ഭഗവതിയുടെ വാസസ്ഥാനങ്ങളാണ് എന്നതുകൊണ്ടും ത്രിപുരാ എന്ന് വ്യവഹരിക്കാം. 625. ത്രിജഗദ്വന്ദ്യാ 1. മൂന്നു ലോകങ്ങളാലും വന്ദിക്കപ്പെടുന്നവള്‍. 2. മൂന്നു ജഗത്തുകളും വന്ദ്യങ്ങളാണ് യാതൊരുവള്‍ക്ക് അവള്‍. 3. ജഗത്ത് എന്നതിന് ഗമിക്കുന്നത് എന്ന് ഒരര്‍ത്ഥം. അപ്പോള്‍ മൂന്നു ഗമനങ്ങളുള്ളവയാല്‍ വന്ദിക്കപ്പെടുന്നവള്‍ എന്നും വരാം. കരയിലും ജലത്തിലും ആകാശത്തിലും ഗമിക്കുന്നവയാല്‍ വന്ദിക്കുപ്പെടുന്നവള്‍. 626. ത്രിമൂര്‍ത്തിഃ 1. മൂന്നു വയസ്സായ കന്യകാ 2. വെള്ള, ചുകപ്പ്, കറുപ്പ് എന്നീവര്‍ണ്ണങ്ങളോടുകൂടിയവള്‍. 3. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ ദേവിയുടെ തന്നെ രൂപങ്ങളായതിനാല്‍ ത്രിമൂര്‍ത്തി 4. സത്വരജസ്തമോ രൂപയായതിനാല്‍ ത്രിമൂര്‍ത്തി. 627. ത്രിദശേശ്വരീ 1. ത്രിദശന്മാര്‍ക്ക് ഈശ്വരീ. ബാല്യം, കൗമാരം, യൗവ്വനം എന്നീ മൂന്നു ദശ ഉള്ളവരാണ് ദേവന്മാര്‍. ദേവന്മാര്‍ക്ക് ഈശ്വരിയായിട്ടുള്ളവള്‍ 2. മൂന്നോടുകൂടിയപത്ത് പതിമൂന്ന്. പതിമൂന്ന് എന്നാല്‍ വിശ്വേദേവകള്‍ എന്നുകണക്കാക്കാറുണ്ട്. അതിനാല്‍ വിശ്വേദേവകളാല്‍ വന്ദിക്കപ്പെടുന്നവള്‍. 628. ത്ര്യക്ഷരീ. 1. വാക്ബീജം, കാമബീജം, ശക്തിബീജം, എന്നീ മൂന്നു ബീജമന്ത്രങ്ങള്‍ ചേര്‍ന്ന സ്വരൂപമുള്ളവള്‍. 629. ദിവ്യഗന്ധാഢ്യാ 1. അഭൗമമായ സുഗന്ധത്തോടുകൂടിയവള്‍. 2. ഗന്ധശബ്ദത്തിന് ബന്ധം എന്ന് ഒരര്‍ത്ഥം. അപ്പോള്‍ ദിവ്യമായ ബന്ധത്തോട് കൂടിയവള് എന്ന് അര്‍ത്ഥം. പ്രപഞ്ചത്തിനേ കാരണമായ ശിവശക്തി ബന്ധം ദിവ്യങ്ങളില്‍ ദിവ്യമാണ്. 630. സിന്ദൂരതിലകാഞ്ചിതാ 1. സിന്ദൂരംകൊണ്ടുള്ള തിലകംകൊണ്ട് ശോഭിതാ. 2. സിന്ദൂരതിലകം എന്നതിന് ആന എന്ന് അര്‍ത്ഥമുണ്ട്. ആനകളാല്‍ പൂജിക്കപ്പടുന്നവള്‍. 3. സിന്ദൂരതിലകശബ്ദത്തിന് സ്ത്രീ എന്നും അര്‍ത്ഥമുണ്ട്. സ്ത്രീകളാല്‍ പൂജിക്കപ്പെടുന്നവള്‍. ഗോപസ്ത്രീകള്‍ ഭഗവതിയെ പൂജിച്ച് ശ്രീകൃഷ്ണനെ ഭര്‍ത്താവായി കിട്ടണം എന്നു പ്രാര്‍ത്ഥിച്ചു എന്നത്. ലോകപ്രസിദ്ധം. 631. ഉമാ. 1. ഉ എന്നതിന് ശിവന്‍ എന്നും മാ എന്നതിന് അറിയാന്‍ ഉപാകാരപ്പെടുന്നത് എന്നും അര്‍ത്ഥം. ശിവനെ അറിയാന്‍ ഭഗവതിവഴിക്കാണ് എളുപ്പം. 2. ഉമാ എന്നതിന് അതസീ എന്നൊരു പൂവ്വ് എന്ന് അര്‍ത്ഥമുണ്ട്. ആ കുസുമം പോലെ ഉള്ളവള്‍. 3. ഉമാ എന്നതിന് മഞ്ഞള്‍ എന്നും അര്‍ത്ഥമാകാം. മഞ്ഞളിന്റെ നിറമുള്ളവള്‍ എന്നും ആകാം. 4. കാന്തിമതീ എന്നും അര്‍ത്ഥമാകാം. ഉമാ എന്നതിന് കാന്തി എന്നര്‍ത്ഥം വരാം. 5. കീര്‍ത്തിയുള്ളവള്‍ എന്നും ആകാം. കീര്‍ത്തീ എന്ന് ഉമാശബ്ദത്തിന് അര്‍ത്ഥം ഉണ്ട്. 6. ഉ എന്നത് വിളിക്കാനും മാ എന്നത് നിഷേധിക്കാനും ഉപയോഗിക്കാം. ശ്രീപാര്‍വ്വതി ഇലകള്‍പോലും കഴിക്കാതെ ശിവനെ തപസ്സു ചെയ്യാന്‍ പുറപ്പെടുമ്പോള്‍ അമ്മയായ മേന ''ഉ മാ'' എന്നു പറഞ്ഞുവത്രേ. അത് പിന്നീട് പേരായിത്തീര്‍ന്നു എന്നു പുരാണം. 7. ശിവന്റെ ഉത്തമയായ ചിത്തവൃത്തി എന്നും ഉമാ എന്നതിന് അര്‍ത്ഥം പറയുന്നു. ഈ പ്രപഞ്ചരൂപത്തിലുള്ള പ്രകൃതി ശിവന്റെ ചിത്തവൃത്തിയാണ്. 8. ഉമാ എന്നതിന് ഉമാപ്രണവം എന്ന് പറയാറുണ്ട്. അത്ര ഉന്നതമാണ് ഈ നാമം. 9. യോഗികളുടെ ഇച്ഛയെയും ഉമാ എന്നു പറയാം. യോഗികളുടെ ഇച്ഛ തുച്ഛമായവയല്ലല്ലോ. 10. ആറുവയസ്സായ കുമാരി എന്നും അര്‍ത്ഥമാകാം. 632. ശൈലേന്ദ്രതനയാ. 1. പര്‍വ്വതരാജനായ ഹിമാവാന്റെ തനയാ. 633. ഗൗരീ. 1. ഗൗരവര്‍ണ്ണമുള്ളവള്‍. വെളുത്തനിറം. 2. ഗൗരീ എന്നൊരു നദിയുണ്ടന്നു കാണുന്നു. ആ നദിയും ഭഗവതിതന്നെ. 3. പത്തു വയസ്സായ കുമാരിക്ക് ഗൗരീ എന്നു പേരുണ്ട് എന്നു കാണുന്നു. കുമാരികളെല്ലാം തന്നെ ഭഗവതിയുടെ പ്രതിരൂപങ്ങളാണ്. 4. കന്യാകുബ്ജം എന്ന പീഠത്തില്‍ സ്ഥിതിചെയ്യുന്ന ദേവി. ഉത്തര്‍പ്രദേശിലാണ് ഈ പ്രസിദ്ധ ദേവീക്ഷേത്രം 634. ഗന്ധര്‍വ്വസേവിതാ 1. ഗന്ധര്‍വ്വന്മാരാല്‍ സേവിക്കപ്പെടുന്നവള്‍. വിശ്വാവസു മുതലായ ഗന്ധര്‍വ്വന്മാരാല്‍ സേവിതാ. ഗന്ധര്‍വ്വം എന്നതിന് ദിവ്യഗാനം എന്നും അര്‍ത്ഥമാകാം. ദിവ്യഗാനങ്ങളാല്‍ സേവിക്കപ്പെടുന്നവള്‍. അനേകായിരം ഭക്തര്‍ പ്രതിനിമിഷം ഭഗവതിയെ കീര്‍ത്തിച്ച് പാടിക്കൊണ്ടേ ഇരിക്കുന്നു. 650. വേദ്യവര്‍ജ്ജിതാ 1. അറിയപ്പെടേണ്ടതായി വേറെ ഒന്നില്ലാതവള്‍ 2. മനസ്സിലാവുന്ന ഒന്നും തന്നെ ഭഗവതിയിലില്ല. മായ എന്നാല്‍ തന്നെ ഇല്ലാത്തവള്‍ എന്നാണ് അര്‍ത്ഥം. 651. യോഗിനീ 1. ഏകാത്മഭാവം ഉള്ളവള്‍. 2. ഏകാത്മഭാവം തരുന്നവള്‍. 3. സാംഖ്യയോഗം, ലയയോഗം, മന്ത്രയോഗം തുടങ്ങിയുള്ള യോഗസാധന ചെയ്യുന്നവള്‍ 4. ഇന്ദ്രജാലം അറിയാവുന്നവള്‍. 5. ഭഗവതിയുടെ സേവികമാരായ ചില ദേവിമാര്‍.   652. ഏകാകിനീ സത്യത്തില്‍ ഭഗവതിയല്ലാതെ രണ്ടാമതൊരാള്‍ ഇല്ലാത്തതിനാല്‍ ഏകാകിനീ. 653. ഭൂമരൂപാ അനേകരൂപത്തില്‍ ഉള്ളവള്‍. സൂര്യന്റെ വെളിച്ചം ഇലയില്‍ തട്ടുമ്പോള്‍ പച്ചയായും സ്വര്‍ണ്ണത്തില്‍ തട്ടുമ്പോള്‍ മഞ്ഞയായും തീരുന്നതുപോലെ അനേകരൂപത്തില്‍ ഉള്ളവള്‍. വെളിച്ചം ഇല്ലെങ്കില്‍ നിറങ്ങള്‍ക്കൊന്നും തന്നെ അസ്തിത്വം ഇല്ലാത്തതുപോലെ ഭഗവതി ഒരുവളില്ലെങ്കില്‍ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അനന്തകോടി വസ്തുക്കള്‍ നിറഞ്ഞ ഈ പ്രപഞ്ചത്തിനു അസ്തിത്വം ഇല്ലാതാകും. 

No comments:

Post a Comment