ഉരകല്ലില്‍ അഗ്നി എന്ന പോലെ ജ്ഞാനം മനസ്സില്‍ സ്ഥിതി ചെയ്യുന്നു അവയെ വെളിയില്‍ കൊണ്ടുവരുന്ന സംഘര്‍ഷണം ആണ് ബാഹ്യപ്രപഞ്ചത്തില്‍ നിന്നുണ്ടാകുന്ന പ്രേരണ. നമ്മുടെ കണ്ണീരും പുഞ്ചിരിയും അനുഗ്രഹവും ശാപവും നിന്ദയും എല്ലാം ഓരോ പ്രേരണകള്‍ അഥവാ ആഘാതങ്ങള്‍ നമ്മുടെ ഉള്ളില്‍ നിന്ന് തന്നെ പുറത്ത് കൊണ്ടുവന്നിട്ടുള്ളവയാണ്.
ആത്മാവിന്‍റെ വീരാഗ്നിയെ തട്ടി ഉണര്‍ത്തുന്നതിന് പര്യാപ്തമായി, അതിന്‍റെ സ്വതേ ഉള്ള ശക്തിയും ജ്ഞാനവും പ്രകാശിപ്പിയ്ക്കുന്നതിന്നു സഹായകമായി, ആത്മാവിന്നു അനുഭവപ്പെടുന്ന എല്ലാ ആഘാതവും കര്‍മം എന്ന പദം സൂചിപ്പിയ്ക്കുന്നു. മനസ്സാകുന്ന ഉരകല്ലില്‍ നിന്നും ജ്ഞാനം ആകുന്ന അഗ്നിയെ ലഭിയ്ക്കാനായി ഉതകുന്നതാണ് കര്‍മം.
ഓരോ കര്‍മവും നമ്മളില്‍ ഓരോ മുദ്ര (വാസന അഥവാ സംസ്കാരം) അവശേഷിപ്പിയ്ക്കുന്നു. ദേഹം കൊണ്ടോ മനസ്സ് കൊണ്ടോ എന്തൊക്കെ ചെയ്യുന്നുവോ അതൊക്കെ കര്‍മം ആണ്. ഇച്ഛാശക്തിയെ ഉണ്ടാക്കുന്നത് സ്വഭാവം ആണ്. സ്വഭാവത്തെ കര്‍മവും. കര്‍മം ഏതുപോലെയോ, അതുപോലെ ഇരിയ്ക്കും ഇച്ഛാശക്തിയുടെ പ്രകാശനം. ഒരാളുടെ സ്വഭാവത്തെകുറിച്ച് അറിയാന്‍ അയാളുടെ വലിയ പ്രവര്‍ത്തനങ്ങളെ അല്ല നോക്കേണ്ടത്. ഏതു മടയനും ഒരിയ്ക്കല്‍ അല്ലെങ്കില്‍ മറ്റൊരിയ്ക്കല്‍ ഒരു വീര കൃത്യം ചെയ്തു എന്ന് വരാം. ഒരു മനുഷ്യന്‍ തന്‍റെ നിത്യസാധാരണങ്ങള്‍ ആയ കര്‍മങ്ങള്‍ എങ്ങിനെ ചെയ്യുന്നു എന്ന് നിരീക്ഷിയ്ക്കുക. അവയത്രേ ഒരു മഹാ പുരുഷന്റെ ശരിയായ സ്വഭാവത്തെ കാണിച്ചു തരുന്നത്. എവിടെയും ഇപ്പോഴും ഉത്കൃഷ്ട സ്വഭാവം ഉള്ള മനുഷ്യന്‍ ആകുന്നു യഥാര്‍ത്ഥത്തില്‍ ഉത്കൃഷ്ട മനുഷ്യന്‍.

(ആധ്യാത്മികാചാര്യന്‍ രാജിവ് ജിയുടെ വചനങ്ങളിൽനിന്ന്...)
No comments:
Post a Comment