ഘര്‍മാതപം കുളിര്‍നിലാവെന്നു തമ്പിയൊടു
ചെമ്മേ പറഞ്ഞു നിജപത്‌നിം പിരിഞ്ഞളവു
തന്നെതിരിഞ്ഞു മറുകിച്ചാ മൃഗാക്ഷികളെ
വൃന്ദാവനത്തിലഥ നാരായണായ നമ:
രാമാവതാരത്തില്‍ സീതയെ രാവണന്‍ അപഹരിച്ച് കൊണ്ടുപോയ സമയത്ത് വിരഹദു:ഖം സഹിക്കാനാവാതെ, കുളിര്‍ നിലാവ് കണ്ടിട്ട് 'കഠിനമായ വെയില്‍ കൊണ്ട് ഞാന്‍ തപിക്കുന്നു ലക്ഷ്മണാ, മരത്തണലില്‍ ഇരിക്കണം '' എന്നൊക്കെ പറഞ്ഞ് അങ്ങ് വിലപിക്കുകയുണ്ടായി.
കൃഷ്ണനായി അവതരിച്ചപ്പോഴാകട്ടെ, വൃന്ദാവനത്തില്‍ വെച്ച് തന്നില്‍ പ്രേമാസക്തരായ ഗോപികമാരില്‍ നിന്ന് മറഞ്ഞു നിന്ന്, അവരെ കാട്ടില്‍ അലഞ്ഞു നടത്തിച്ചു. അവരുടെ ഗര്‍വത്തെ ശമിപ്പിക്കാനായി ഉറച്ചഭക്തിയുണ്ടാവാനായി, അവര്‍ക്ക് വിരഹതാപം ഉണ്ടാക്കി. പിന്നീടവര്‍ക്ക് ബ്രഹ്മാനന്ദത്തെ നല്‍കുകയും ചെയ്തു. ആ ഗോപസ്ത്രീകള്‍ക്ക് മുക്തി കൊടുത്തതു പോലെ എനിക്കും നല്‍കണേ ഭഗവാനേ! അതിനായി ഞാന്‍ നമസ്‌കരിക്കുന്നു.
No comments:
Post a Comment