Tuesday, May 28, 2019

ഏകാദശി വ്രതം*
--------------------------------
എല്ലാ മാസത്തിലും കറുത്തവാവിന് മുമ്പും വെളുത്തവാവിന് മുമ്പും ഓരോ ഏകാദശി വരും. വിഷ്ണുപ്രീതിയ്ക്കും പാപശാന്തിയ്ക്കുമായി ഭക്തര്‍ ഏകാദശിവ്രതം പിടിക്കാറുണ്ട്. ഒരു വര്‍ഷം 24 ഏകാദശി ഉണ്ടാകും.
ഏകാദശി രണ്ട് വിധമുണ്ട്:
ഭൂരിപക്ഷ ഏകാദശി
-------------------------------
സൂര്യോദയത്തില്‍ ദശമീബന്ധമുള്ള ഏകാദശിയാണ് 'ഭൂരിപക്ഷ ഏകാദശി'
(സൂര്യോദയം മുതല്‍ വ്രതം ആരംഭിക്കാം)
ആനന്ദപക്ഷ ഏകാദശി
------------------------------------
സൂര്യോദയത്തില്‍ ദ്വാദശീബന്ധമുള്ള ഏകാദശിയാണ് 'ആനന്ദപക്ഷ ഏകാദശി'
ആനന്ദപക്ഷ ഏകാദശി (സൂര്യോദയത്തിന് നാല് നാഴിക മുമ്പ് - 1 മണിക്കൂര്‍ 36 മിനിട്ട് മുമ്പ് - മുതല്‍ വ്രതം ആരംഭിക്കാം). അതായത്, സൂര്യോദയസമയത്ത് ദശമിതിഥി ആണെങ്കില്‍ ആനന്ദപക്ഷ ഏകാദശി പിടിക്കുന്നവര്‍ അന്നല്ല, പിറ്റേദിവസം മാത്രമേ അവര്‍ വ്രതം ആചരിക്കുകയുള്ളൂ.
രണ്ടുദിവസം ഉദയത്തില്‍ ഏകാദശി വന്നാല്‍ രണ്ടാംദിവസം വ്രതം നോല്‍ക്കുന്ന രീതിയാണ് അവലംബിക്കുന്നത് (ശുഭകാര്യങ്ങള്‍ക്ക് രണ്ടാംദിനവും, പിതൃകാര്യങ്ങള്‍ക്ക് ഒന്നാംദിനവും എന്ന രീതി)
ആത്മീയമായ അവബോധം നേടാനും ബ്രഹ്മജ്ഞാനം നേടാനും ആഗ്രഹിക്കുന്നവര്‍ ദ്വാദശിബന്ധമുള്ള 'ആനന്ദപക്ഷ ഏകാദശി' വ്രതമാണ് പിടിക്കുന്നത്.
ഏകാദശിവ്രതം എടുക്കുന്നവര്‍ ഇവയിലൊരെണ്ണം സ്ഥിരമായി എടുക്കുന്നതാണ് പൊതുവെ കണ്ടുവരുന്നത്.
ഏകാദശിദിവസം ഒരു നേരത്തേ ഭക്ഷണം മാത്രമേ കഴിക്കുകയുള്ളൂ. വെറും തറയില്‍ ശയിക്കണം (ആരോഗ്യസ്ഥിതി പ്രതികൂലമായുള്ളവര്‍ ഇത് ബാധകമാക്കരുത്). രാവിലെ എണ്ണ തേക്കാതെ കുളികഴിഞ്ഞ് വിളക്കുകൊളുത്തി പ്രാര്‍ത്ഥിച്ച ശേഷം വിഷ്ണുക്ഷേത്രദര്‍ശനം നടത്തി യഥാശക്തി വഴിപാടുകള്‍ നടത്തണം. (ശ്രദ്ധിക്കുക: സ്വന്തം വീട്ടില്‍ വിളക്കുകൊളുത്തി പ്രാര്‍ത്ഥിക്കാതെ ക്ഷേത്രദര്‍ശനം നടത്തരുത്) പകലുറക്കം പാടില്ല. തുളസിയിലയിട്ട ദാഹജലം കുടിക്കാം. ഏകാദശിയുടെ അവസാന ആറ് മണിക്കൂറും ദ്വാദശിയുടെ ആദ്യ ആറ് മണിക്കൂറും ചേര്‍ന്നുള്ള 12 മണിക്കൂര്‍നേരം കഠിനവ്രതം പിടിക്കുന്നത് അത്യുത്തമം.
വാക്കും മനസ്സും ശരീരവും ശുദ്ധമായി സൂക്ഷിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത്. മൗനവ്രതമാണ് ഏറ്റവും ശുഭപ്രദം.
ദ്വാദശി ദിനത്തില്‍ കുളിച്ച്, ക്ഷേത്രദര്‍ശനവും നടത്തി, കഴിയുമെങ്കില്‍ സാധുക്കള്‍ക്ക് അന്നദാനവും നടത്തി, വ്രതം അവസാനിപ്പിക്കാനായി ഭക്ഷണം കഴിക്കാം. പക്ഷെ, അന്ന് പിന്നെ അരിയാഹാരം കഴിക്കാനും പാടുള്ളതല്ല (മറ്റുള്ളവ കഴിക്കാം).
ചില പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ ഏകാദശി ദിവസം മത്സ്യബന്ധനത്തിന് പോകാതെ വ്രതം ആചരിക്കുന്ന രീതിയുമുണ്ട്.
ഏകാദശിവ്രതം പിടിക്കാന്‍ കഴിയാത്തവര്‍ അന്ന് വിഷ്ണുക്ഷേത്രദര്‍ശനം നടത്തുന്നത് ശ്രേയസ്ക്കരമായിരിക്കും.
*ഏകാദശി വ്രതത്തിന്റെ പ്രാധാന്യം*
ജീവിതത്തിലെ ഉയര്‍ച്ചയ്ക്കും കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടി മഹാ വിഷ്ണുവിനെ പൂജിക്കാറുണ്ട്. കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന ഒരു വ്രതമാണ് ഏകാദശി വ്രതം. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം.
ഏകാദശി വ്രതം നോല്‍ക്കുമ്പോള്‍ അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണ്. കേരളത്തിൽ ആചരിച്ചു വരുന്ന ഏകാദശികളിൽ പ്രധാനമാണ് വൃശ്ചികത്തിലെ ഗുരുവായൂർ ഏകാദശി. ഭഗവാൻ ഗീതോപദേശം നൽകിയ ദിവസമാണിത്. പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ആചരിക്കുന്നതും ഈ ദിവസമാണ്. സ്ത്രീകൾ ഏറ്റവും അധികം അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശിവ്രതം.
*വ്രതാനുഷ്ഠാനം എങ്ങനെ*
ഏകാദശിയുടെ തലേന്ന്, അതായത് ദശമിയുടെ അന്ന് ഒരിക്കൽ എടുക്കുക (ഒരിക്കലൂണ്). ദശമി ദിവസവും ദ്വാദശി ദിവസവും ഒരു നേരം (പകൽ) ആഹാരം കഴിക്കാം. ഏകാദശിദിവസം പരിപൂർണമായി ഉപവസിക്കണം. അരി കൊണ്ടുളള ഭക്ഷണം പൂർണമായും ഉപേക്ഷിക്കണം. തുളസീതീർഥം സേവിക്കാം. പകൽ ഉറങ്ങാൻ പാടില്ല എന്നാണു വിശ്വാസം. ക്ഷേത്രങ്ങളില്‍ വിഷ്‌ണുസൂക്‌തം, ഭാഗ്യസൂക്‌തം, പുരുഷസൂക്‌തം തുടങ്ങിയവ കൊണ്ടുള്ള അർച്ചന നടത്തുന്നതും നല്ലതാണ്. കഴിയുമെങ്കിൽ അന്നേ ദിവസം നാമജപവും ഭജനവുമായി ഭക്തിപൂർവ്വം കഴിച്ചു കൂട്ടുക. വിഷ്ണു സഹസ്രനാമം ചൊല്ലുന്നതും ഉത്തമം.
*കുടുംബത്തിന്റെ ഐശ്വര്യത്തിനായി ഏകാദശി വ്രതം*
ഏകാദശിവ്രതത്തിനു വിഷ്ണുവിനെയാണ് പൂജിക്കേണ്ടത്. ഏകാദശിവ്രതദിവസം വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തുന്നതു നല്ലതാണ്
വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി വ്രതം.
ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം.
ദശമി ദിവസവും ദ്വാദശി ദിവസവും ഒരു നേരം (പകൽ) ആഹാരം കഴിക്കാം. ഏകാദശിദിവസം പരിപൂർണമായി ഉപവസിക്കണം. അരി കൊണ്ടുളള ഭക്ഷണം പൂർണമായും ഉപേക്ഷിക്കണം. തുളസീതീർഥം സേവിക്കാം. പകൽ ഉറങ്ങാൻ പാടില്ല.
പ്രോഷ്ഠപദ ശുക്ലൈകാദശി, പരിവർത്തനൈകാദശി, കാർത്തിക ശുക്ലൈകാദശി, ഉത്ഥാനൈകാദശി, ധനുശുക്ലൈകാദശി, സ്വർഗവാതിൽ ഏകാദശി, മാഘശുക്ലൈകാദശി, ഭീമൈകാദശി തുടങ്ങിയവയാണു പ്രാധാന്യമുളള ഏകാദശികള്‍. ഇഹലോകത്തു സുഖവും പരലോകത്തു വിഷ്ണുസായൂജ്യമായ മോക്ഷവുമാണ് *ഏകാദശിവ്രതത്തിന്റെ ഫലം*.
ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയത്തെ ഹരിവരാസരം എന്നാണു പറയുക. ഏകാദശീവ്രത കാലത്തിലെ പ്രധാന ഭാഗമാണു ഹരിവരാസര സമയം. ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്.
കേരളത്തിൽ ആചരിച്ചു വരുന്ന ഏകാദശികളിൽ പ്രധാനമാണ് വൃശ്ചികത്തിലെ ഗുരുവായൂർ ഏകാദശി. ഭഗവാൻ ഗീതോപദേശം നൽകിയ ദിവസമാണിത്. പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ആചരിക്കുന്നതും ഈ ദിവസമാണ്. സ്ത്രീകൾ ഏറ്റവും അധികം അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശിവ്രതം.
ഏകാദശിയുടെ തലേന്ന്, അതായത് ദശമിയുടെ അന്ന് ഒരിക്കൽ എടുക്കുക (ഒരിക്കലൂണ്). ഏകാദശി നാൾ പൂർണ്ണ ‌ഉപവാസം അനുഷ്ഠിക്കണം. പൂർണ്ണ ഉപവാസം കഴിയാത്തവർ ഒരു നേരം പഴങ്ങളോ, അരിയാഹാരമൊഴിച്ച് മറ്റ് ധാന്യാഹാരങ്ങളോ കഴിക്കാം. പകൽ ഉറങ്ങരുത്. വിഷ്ണു ക്ഷേത്ര ദർശനം നടത്തി തുളസീ തീർത്ഥം സേവിക്കുന്നത് ഉത്തമമാണ്. വിഷ്‌ണുസൂക്‌തം, ഭാഗ്യസൂക്‌തം, പുരുഷസൂക്‌തം തുടങ്ങിയവ കൊണ്ടുള്ള അർച്ചന നടത്തുന്നതും നല്ലതാണ്. കഴിയുമെങ്കിൽ അന്നേ ദിവസം നാമജപവും ഭജനവുമായി ഭക്തിപൂർവ്വം കഴിച്ചു കൂട്ടുക. വിഷ്ണു സഹസ്രനാമം ചൊല്ലുന്നതും ഉത്തമം.
ഏകാദശി ദിവസം തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്കു പ്രദക്ഷിണം വെച്ച് തൊഴുന്നതും നന്ന്. തുളസിക്കു ചുറ്റും മൂന്ന് പ്രദക്ഷിണമാണ് വെയ്ക്കേണ്ടത്. പ്രദക്ഷിണം ചെയ്യുമ്പോൾ ഈ മന്ത്രം ചൊല്ലുക.
പ്രസീദ തുളസീദേവി പ്രസീത ഹരിവല്ലഭേ
ക്ഷീരോദ മഥനോ‌ദ്ഭുത
തുള‌സീ ത്വം നമാമ്യഹം
ഏകാദശിയുടെ പിറ്റേന്ന് (ദ്വാദശി ദിവസം) രാവിലെ ഉറക്കമുണർന്ന് മലരും തുളസിയിലയും ഇട്ട തീ‌ർത്ഥം സേവിച്ച് പാരണ വിടുക (വ്രതം അവസാനിപ്പിക്കുക).
വിഷ്ണു സ്തോത്രം
ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം വിശ്വാധാരം ഗഗന സദൃശ്യം മേഘവർണ്ണം ശുഭാംഗം ലക്ഷ്മീകാന്തം കമലനയനം യോഗി ഹൃദ്ധാന ഗമ്യം വന്ദേ വിഷ്ണും ഭവഭയഹരം സർവ്വ ലോകൈക നാഥം
സിദ്ധമന്ത്രങ്ങൾ സിദ്ധമന്ത്രങ്ങൾ ഗുരുവിന്റെ ഉപദേശമില്ലാതെ ജപിക്കാവുന്നതാണ്. ശരീര ശുദ്ധി,മന:ശുദ്ധി,ഏകാഗ്രത എന്നിവയോടെ നിഷ്ഠയോടെ ജപിക്കണം.
മഹാമന്ത്രം
ഹരേ രാമ ഹരേ രാമ രാമ
രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
വിഷ്ണു ഗായത്രി
ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണുപ്രചോദയാത്.
വിഷ്ണുമൂലമന്ത്രം
ഭഗവാന്റെ മൂലമന്ത്രങ്ങളാണ് അഷ്‌ടാക്ഷരമന്ത്രം ദ്വാദശാക്ഷരമന്ത്രം എന്നിവ. ഫലസിദ്ധിക്കായി ഇവ നിത്യവും 108 പ്രാവശ്യം ജപിക്കണം.
*അഷ്‌ടാക്ഷരമന്ത്രം*
*ഓം നമോ നാരായണായ*
ഓരോ മാസത്തിലും വെളുത്ത പക്ഷത്തിലും കറുത്ത പക്ഷത്തിലും ഓരോ ഏകാദശി ഉണ്ട്. ഒരു വർഷത്തിൽ 24 ഏകാദശി ഉണ്ട്. ചിലപ്പോള്‍ 26 ഏകാദശി വരാറുണ്ട്. ഓരോ ഏകാദശിക്കും പ്രത്യേക പേരും സവിശേഷതകളും പുണ്യഫലങ്ങളും ഉണ്ട്. മെയ് 11 വെള്ളിയാഴ്ച കൃഷ്ണപക്ഷ ഏകാദശിയായ ‘അപര’ ഏകാദശിയാണ്. ഈ ഏകാദശിയെ ‘അചല’ ഏകാദശി എന്നും പറയാറുണ്ട്. മറ്റ് ഏകാദശികളെ പോലെ അപര ഏകാദശിയും വിഷ്ണുപ്രീതിക്കായും പാപശാന്തിക്കായും അനുഷ്ഠിക്കുന്ന വ്രതമാണ്. അപരഎന്നാൽ വളരെ അധികം, പരിധിയില്ലാത്ത എന്നെല്ലാം അർത്ഥമുണ്ട്. അതുകൊണ്ടുതന്നെ ഈ ഏകാദശി അനുഷ്ഠിക്കുന്ന ഭക്തർക്ക് വിഷ്ണുഭഗവാൻ അപാരമായ ധനവും, കീർത്തിയും, പുണ്യവും നൽകി അനുഗ്രഹിക്കുന്നു. ഈ ഏകാദശി നോൽക്കുന്നവർക്ക് കൊടുംപാപങ്ങളിൽ നിന്നു പോലും മോചനം ലഭിക്കുന്നു.
സ്വർണ്ണം, ഗോക്കൾ, കുതിര, ആന എന്നിവ ദാനം കൊടുത്താൽ ലഭിക്കുന്ന പുണ്യത്തിന് സമം അപര ഏകാദശി അനുഷ്ഠിക്കുന്ന ഭക്തനും ലഭിക്കുന്നു. ഈ ദിവസം വിഷ്ണുവിന്റെ 5–ാമത്തെ അവതാരമായ വാമനഭഗവാനെ പൂജിക്കുന്നു. മറ്റെല്ലാ ഏകാദശിയും അനുഷ്ഠിക്കുന്നതുപോലെ നെല്ലരി ചോറും അരികൊണ്ടുള്ള പദാർത്ഥങ്ങളും ഉപേക്ഷിക്കേണ്ടതാണ്. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂർണ്ണ ഉപവാസം അനുഷ്ഠിക്കേണ്ടതാണ്. പൂർണ്ണ ഉപവാസം സാധ്യമല്ലാത്തവർക്ക് പാലും പഴങ്ങളും കഴിക്കാവുന്നതാണ്. പിറ്റേദിവസം വിഷ്ണുക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചതിനുശേഷം ഭക്ഷണം കഴിക്കാവുന്നതാണ്. ഏകാദശി ദിവസം മൗനാചരണം വളരെ നല്ലതാണ്. ഏകാദശി ദിവസം വിഷ്ണു സഹസ്രനാമം ജപിക്കുന്നത് നല്ലതാണ്.
അപര ഏകാദശിവ്രതം അനുഷ്ഠിക്കുന്ന ഭക്തരിൽ, പുത്രനില്ലാത്തവർക്ക് പുത്രനേയും ധനമില്ലാത്തവർക്ക് ധനവും ലഭിക്കുന്നതാണ്. എങ്ങനെയാണോ സൂര്യൻ അന്ധകാരത്തെ ഇല്ലാതാക്കി വെളിച്ചത്തെ പ്രദാനം ചെയ്യുന്നത് അതുപോലെ അപര ഏകാദശി നോൽക്കുന്ന ഭക്തരുടെ സകലപാപങ്ങളേയും കഴുകി കളഞ്ഞ് പുണ്യത്തെ നൽകി വിഷ്ണു ഭഗവാൻ അനുഗ്രഹിക്കുന്നു. അപര ഏകാദശി ദിവസം വ്രതം എടുത്ത് വിഷ്ണുവിനെ ഭജിച്ച് വിഷ്ണുപൂജ ചെയ്യുന്ന ഭക്തരുടെ ബുദ്ധിമുട്ടുകളും ദുഃഖങ്ങളും ദൂരീകരിച്ച് അവർക്ക് വളരെയധികം ധനവും, പുണ്യവും, കീർത്തിയും നൽകി തന്റെ ഭക്തരെ വിഷ്ണു ഭഗവാൻ അനുഗ്രഹിക്കുന്നതാണ്.
*ഐതീഹ്യം‌‌*
അസുരന്മാരെ നശിപ്പിക്കാനായി മഹാവിഷ്ണുവിൽ നിന്ന് ഉൽഭവിച്ച ദേവിയാണ് ഏകാദശി. ഏകാദശി ദിവസത്തിൽ ഉൽഭവിച്ചതു കൊണ്ട് ദേവിയ്ക്ക് ഏകാദശിയെന്ന് പേരു നൽകി. ബ്രഹ്മദേവൻ സൃഷ്ടിച്ച് അസുരനാണ് താലംജംഘൻ. അദ്ദേഹത്തിന്റെ മകൻ മുകനുമൊത്ത് ചന്ദ്രാവതിപുരിയിലായിരുന്നു താമസം. ഒരു ദിവസം ഇരുവരും ചേർന്ന് ഇന്ദ്രലോകത്തെ ആക്രമിച്ച് ഇന്ദ്രസ്ഥാനം കൈക്കലാക്കി. ഇതിനെ തുടർന്ന് ദേവന്മാര്‍ മഹാദേവനെ ശരണം പ്രാപിച്ചു. മഹാദേവൻ അവരെ മഹാവിഷ്ണുവിന്റെ അടുത്തേയ്ക്ക് അയക്കുകയായിരുന്നു. ദേവന്മാര്‍ വിഷ്ണുവിനോട് സങ്കടം ഉണര്‍ത്തിച്ചപ്പോള്‍ വിഷ്ണുവില്‍ നിന്ന് സുന്ദരിയും അതീവ ശക്തിശാലിനിയുമായ ഒരു ദേവിയെ സൃഷ്ടിച്ചു. തുടർന്ന് ദേവി മുരനെ നേരിടുകയും വധിക്കുകയും ചെയ്തു. ഇതിന്റെ പ്രത്യുപകാരമായി എന്തു വേണമെന്ന് ഭഗവാൻ ചോദിച്ചപ്പോൾ സ്വന്തം പേരില്‍ ഒരു വ്രതം ഉണ്ടാവണം എന്നും അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണം എന്നും അത് അനുഷ്ഠിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ദേവി ആവശ്യപ്പെട്ടു. ദേവിയ്ക്ക് ഭഗവാൻ അങ്ങനെ ഒരു വ്രതം നൽകി. അങ്ങനെയാണ് ഏകാദശി വ്രതം ഉണ്ടായത്
*ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ*
ഏകാദശി വ്രതം അനുഷ്ഠിക്കുന്നതോടെ തങ്ങൾ ചെയ്ത പാപങ്ങളെല്ലാം ഇല്ലാതാകുമെന്നാണ് വിശ്വാസം. ഏകാദാശി ദിവസം രാവിലെ കുളിച്ച് വൃത്തിയായി അടുത്തുള്ള വിഷ്ണു ക്ഷേത്രത്തിൽ പോകുക. ഏകാദശി നാളിൽ വിഷ്ണു സഹസ്രനാമം,വിഷ്ണു അഷ്ടോത്തരം എന്നിവ ചൊല്ലണം. പകൽ സമയങ്ങളിലെ ഉറക്കം ഒഴിവാക്കണം. രാത്രിയിൽ വിഷ്ണു ക്ഷേത്രങ്ങളിലെ ഭജനയിൽ മുഴുകന്നതാണ് ഉത്തമം
*ആഹരം ഒഴിവാക്കണം*
അന്നത്തെ ദിവസം മുഴുവൻ ഉപവസിക്കുന്നതാണ് ഉത്തമം. അല്ലെങ്കിൽ അരി ആഹാരം ഉപേക്ഷിച്ചുകൊണ്ട് മാത്രം വ്രതം അനുഷ്ഠിക്കാം. ,ധാന്യം, തേൻ, മാസം, എണ്ണ, സ്റ്റീൽ പാത്രത്തിലെ ഭക്ഷണം, എന്നിവ ഒഴിവാക്കുക. പകുതി വ്രതം അനുഷ്ഠിക്കുന്നവർക്ക് പഴം, പാൽ എന്നിവ ഉപയോഗിക്കാം
*വ്രതം അവസാനിപ്പിക്കേണ്ടത്*
ഏകാദശി വ്രതം തൊട്ടടുത്ത ദിവസമായ ദ്വാദശി നാളിലാണ് അവസാനിപ്പിക്കുക. വ്രതം ആരംഭിച്ചതുപോലെ തന്നെ കുളിച്ച് ശുദ്ധിയായി വിഷ്ണു നാം ജപിച്ചു വേണം വ്രതം അവസാനിപ്പിക്കാൻ
*ഏകാദശി വ്രതം*
ഭഗവാൻ മഹാവിഷ്ണു വിന്റെ അനുഗ്രഹത്തിന് വേണ്ടിയാണ് ഏകാദശി വ്രതം അനുഷ്ഠിക്കുന്നത്.. സ്ത്രീ പുരുഷ ഭേദമന്യേയാണ് വ്രതം അനുഷ്ഠിക്കുന്നത്. വൃശ്ചിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശി നാളിലാണ് വ്രതമെടുക്കേണ്ടത്.
ഏകാദശി മാഹാത്മ്യം പറയുന്ന അംബരീഷന്റെ കഥ.
സൂര്യവംശജനും നഭഗപുത്രനും മഹാജ്ഞാനിയുമായിരുന്നു അംബരീഷൻ.
അളവറ്റ ഭൂമിക്കും ധനത്തിനും അധിപനായിരുന്ന അദ്ദേഹത്തിന് മഹാവിഷ്ണുവില്‍ അചഞ്ചലമായ ഭക്തി ഉണ്ടായിരുന്നു. നമുക്ക് ഒരു കുംടുബത്തിന്റെ മാത്രം പ്രാരാബ്ദം ഉണ്ടായിട്ടും മറ്റെല്ലാത്തിനും സമയം ഉണ്ട് , ഭഗവാനെ സ്മരിക്കാനോ ഭഗവത് കഥകള്‍ കേള്‍ക്കുവാനോ സമയമില്ല എന്ന പരാതിയാണ്. ഭഗവാനോട് പ്രിയം ഉണ്ടെങ്കില്‍ ഒരു പ്രാരാബ്ദവും തനിക്കും ഭഗവാനും ഇടയില്‍ തടസ്സമായി വരില്ല എന്ന അംബരീഷ മഹാരാജാവ് കാണിച്ചു തരുന്നു. അദ്ദേഹം വളരേ ധർമ്മനിഷ്ഠയോടെ ഒരു കുറവും ഇല്ലാതെ രാജ്യം ഭരിച്ചുവന്നു. ഇതിനിടയില്‍ ഭഗവത് ഭജനത്തിനും, സത്സംഗത്തിനും അദ്ദേഹം ധാരാളം സമയം കണ്ടെത്തി. ഒന്നും ആഗ്രഹിക്കാതെയുള്ള അംബരീഷന്റെ പ്രേമഭക്തിയില്‍ ഭഗവാന്‍ വളരെയധികം സംപ്രീതനായി. ശത്രുസംഹാരത്തിന് സമർത്ഥമായ തന്റെ ചക്രായുധത്തെ അംബരീഷനു നൽകി അനുഗ്രഹിച്ചു.
വിഷ്ണുപ്രീതിയ്ക്കായി ദ്വാദശിവൃതം അനുഷ്ഠിക്കുന്നത് ഉത്തമമാണെന്ന കുലഗുരുവായ വസിഷ്ഠമഹർഷി ഉപദേശമനുസരിച്ച് അദ്ദേഹം വൃതം നോല്‍ക്കാനാരംഭിച്ചു.
അതേ നമ്മള്‍ നോല്‍ക്കുന്നപോലെ ഉപായത്തിലൊന്നും അല്ലാ.
നമ്മള്‍ ഏകാദശിക്ക് അരിക്കു പകരം ഗോതമ്പാക്കും. ഗോതമ്പ്കഞ്ഞി, പായസം, പഴം, പുഴുക്ക് അങ്ങിനെ അന്നേദിവസം മൃഷ്ടാന്നഭോജനം. അങ്ങനെയല്ല ഭഗവാന് സന്തോഷാവണം എന്ന് ആഗ്രഹിച്ച് നിറഞ്ഞ ഇഷ്ടത്തോടെയാണ് അംബരീഷ രാജാവ് വൃതം നോറ്റത്. തലേന്നാളും പിറ്റേന്നാളും ഒരിക്കൽ മാത്രം ഭക്ഷണം കഴിച്ചുകൊണ്ടും ഏകാദശി ദിനത്തില്‍ ആഹാരം ഉപേക്ഷിച്ച് മുഴുവനായും വിഷ്ണു കഥകള്‍ കേള്‍ക്കുക, നാമം ജപിക്കുക, ഭജന ചെയ്യുക
എന്നിങ്ങനെ പരിപൂര്‍ണ്ണമായി സമര്‍പ്പണം ചെയ്തു കഴിയണം. പശുക്കള്‍ക്കും ബ്രാഹ്മണർക്കും യഥാവിധി ഭോജനവും നല്കണം. അദ്ദേഹം രാജാവായതു കൊണ്ട് ബ്രാഹ്മണർക്കു അറുപതുകോടി നല്ല പശുക്കളെ ദാനവും നല്കി. ഇപ്രകാരം ഒരുവർഷക്കാലം ഏകാദശി നോൽക്കുന്നതിനെയാണ് ദ്വാദശിവ്രതം എന്ന് പറയുന്നത് . ആ വൃതാവസാനം പാരണ വീടുക എന്നൊരു ചടങ്ങുണ്ട്. അതു തെറ്റിപ്പോയാല്‍ വീണ്ടും ഒരു വര്‍ഷം കൂടിക്കഴിഞ്ഞു മാത്രമേ വൃതം അവസാനിപ്പിക്കാനാവുകയുള്ളൂ. തനിക്കു ഭഗവാന്‍റെ കാരുണ്യത്താല്‍ ലഭിച്ച അതീവ ഭഗ്യമായിക്കരുതി യമുനാതീരത്തെ മധുവനത്തിൽ വന്ന് അദ്ദേഹം വൃതമനുഷ്ഠിച്ചു തുടങ്ങി. വ്രതത്തിലുള്ള അംബരീഷന്റെ നിഷ്ഠകണ്ട് തന്റെ സ്ഥാനം നഷ്ടപ്പെടുമോ എന്ന് ഇന്ദ്രന്‍ ഭയന്നു. അംബരീഷൻ ദ്വാദശിവ്രതം പാരണവീടി അവസാനിപ്പിക്കുവാൻ തയ്യാറാകുന്നവേളയിൽ ഇന്ദ്രന്റെ പ്രേരണയാല്‍ അംബരീഷന്റെ വ്രതം മുടക്കാനായി ദുര്‍വാസാവ് മഹര്‍ഷി അംബരീഷന്റെ അടുത്തെത്തി. അദ്ദേഹത്തെ അംബരീഷൻ വളരേ സന്തോഷത്തോടെ സ്വീകരിച്ച് പാദ നമസ്ക്കാരം ചെയത്, ഇന്നത്തെ ഭിക്ഷ ഇവിടെനിന്നും കഴിക്കുവാൻ മഹർഷിയോട് അപേക്ഷിച്ചു.
അത് സമ്മതിച്ച ദുർവ്വാസാവ് കുളിയും മദ്ധ്യാഹ്നക്രിയകളും കഴിച്ച് ഉടൻവരാം എന്നുപറഞ്ഞ് യമുനാതീരത്തേയ്ക്കു പോയി.
പാരണവീടി വ്രതം പൂർത്തീകരിക്കുവാനുള്ള സമയം അതിക്രമിച്ചിട്ടും മഹർഷി മടങ്ങിയെത്തിയില്ല. വൃതഭംഗം വാരാതിരിക്കുവാനായി രാജാവ്, വെറും ജലം കുടിച്ച് പാരണവീടാമെന്നും അതുകൊണ്ട് ഭക്ഷിച്ചു എന്ന് വരുകയുമില്ലെന്നും വേദത്തെ ഉദ്ധരിച്ചുകൊണ്ട് ബ്രാഹ്മണരുടെ നിർദ്ദേശത്തെ സ്വീകരിച്ച് വിഷ്ണുവിനെ പ്രാർത്ഥിച്ചുകൊണ്ട് തുളസീതീർത്ഥം സേവിച്ച് പാരണവീട്ടി. മടങ്ങിയെത്തിയ ദുർവ്വാസാവ് അംബരീഷൻ തന്നെക്കൂടാതെ പാരണവീടി എന്നറിഞ്ഞ് ക്രുദ്ധനായി. ദുര്‍വാസാവ് വളരെയധികം കോപിച്ചിട്ടും അംബരീഷന് യാതൊരു ഭാവഭേദവുമുണ്ടായില്ല. അദ്ദേഹം വിനയാന്വിതനായി തൊഴുതുകൊണ്ട് ''എന്നില്‍നിന്ന് എന്തെങ്കിലും തെറ്റുവന്നെങ്കില്‍ എന്നോടു ക്ഷമിക്കണം'' അപേക്ഷിച്ചു. അത് വകവയ്ക്കാതെ തന്നെ അപമാനിച്ച രാജാവിനെ ദണ്ഡനം ചെയ്യുവാനായി മഹർഷി തന്റെ ജടയിൽനിന്നും പ്രളയാഗ്നിക്കുസമാനം സംഹാരശക്തിയുള്ള ഒരു കൃത്യയെ സൃഷ്ടിച്ച് അദ്ദേഹത്തിനു നേരെ അയച്ചു. പെട്ടെന്ന് അംബരീഷന്റെ രക്ഷയ്ക്കായി മഹാവിഷ്ണുവിനാൽ മുൻപു നിയോഗിക്കപ്പെട്ട സർവ്വസംഹാരദക്ഷനായ സുദർശനചക്രം അവിടെ ആവിർഭവിച്ച്, അംബരീഷനെ സംഹരിക്കുവാനൊരുങ്ങുന്ന കൃത്യയെ ദഹിപ്പിച്ചു
ദുർവ്വാസാവിനുനേരെ തിരിഞ്ഞ സുദർശത്തിനെ ഭയന്ന് ഋഷി ഓടിത്തുടങ്ങി. ത്രൈലോക്യങ്ങളിലും തന്നെ പിന്തുടർരുന്ന സുദർശനത്തില്‍ രക്ഷ നേടാന്‍ ബ്രഹ്മദേവനെ അഭയം പ്രാപിച്ചു. വിഷ്ണു ചക്രത്തിനോടെതിര്‍ക്കാനാവില്ല എന്നു പറഞ്ഞ്
ബ്രഹ്മാവ് ദുർവ്വാസാവിനെ കൈയ്യൊഴിഞ്ഞു.
ഭയന്നോടിയ ദുർവ്വാസാവ് നേരെ കൈലാസത്തിൽ ചെന്ന് ശ്രീപരമേശ്വരനെ അഭയം പ്രാപിച്ചു. ശിവനും നസ്സഹായനാണ് എന്നു പറഞ്ഞപ്പോള്‍ ദുർവ്വാസാവ് വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. അപ്പോള്‍ ഭഗവാനെന്താ പറഞ്ഞേന്നോ?
"ഹേ മഹര്‍ഷേ ഞാന്‍ തീര്‍ത്തും നിസ്സഹായനാണ്. ഭക്തന്റെ വെറും ദാസന്‍ മാത്രം. എനിക്ക് എന്റെ ഭക്തനെയും, ഭക്തന് എന്നെയും മാത്രമേ അറിഞ്ഞുകൂടൂ. എന്റെ ഭക്തനാണ് എന്നെക്കാള്‍ വലിയവന്‍. അതുകൊണ്ട് എന്റെ ഭക്തനായ അംബരീഷനെത്തന്നെ അഭയം പ്രാപിക്കൂ."
വിഷ്ണു ഭഗവാന്റെ വാക്കുകള്‍ കേട്ട ദുര്‍വാസാവ് മഹര്‍ഷി അംബരീഷനെത്തന്നെ ശരണം പ്രാപിച്ച് മാപ്പുചോദിച്ചു. അപ്പോഴും മഹര്‍ഷിയുടെ കാലുകള്‍ കഴുകി വെള്ളം ശിരസ്സില്‍ ധരിച്ചു. അതിനുശേഷം രാജാവ് സുദര്‍ശനചക്രത്തോട് അപേക്ഷിച്ചു. "ഞാന്‍ എന്തെങ്കിലും തപസ്സോ പുണ്യമോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ശക്തി ഞാന്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു. ഹേ സുദര്‍ശനചക്രമേ ശാന്തമാകാനുള്ള കാരുണ്യമുണ്ടാകണം". രാജാവിന്‍റെ വിനയത്തിലും ഭക്തിയിലും പ്രീതനായ സുദര്‍ശനചക്രം ശാന്തമായി . അംബരീഷനെപ്പോലെ മനസ്സുള്ളവര്‍ക്കേ ഈശ്വരന്‍ കൂടെയുളളത് അറിയാനും അനുഭവിക്കാനും കഴിയൂ.
മനസ്സ് ശുദ്ധമായാലേ ഈ അനുഭവം ഉണ്ടാകുകയുള്ളു. അതിനാണ് ഭഗവത്പ്രേമത്തോടെയുള്ള ശ്രവണവും കീര്‍ത്തനവും നാമജപവും. ഭക്തി ഉള്ളിടത്ത് വിനയം, ക്ഷമ, കാരുണ്യം തുടങ്ങിയ ഗുണങ്ങളും ഉണ്ടാകും. ഞാന്‍ സകലരുടെയും ദാസന്‍ എന്ന യഥാര്‍ഥ ഭക്തന്റെ ഭാവം വിഷ്ണുഭക്തനായ അംബരീഷനില്‍ നിറഞ്ഞു നിന്നു. എല്ലാവരുടെ ഉള്ളിലും കൃഷ്ണപ്രേമം നിറയട്ടെ. സദാ കൃഷ്ണ സ്മരണയുള്ളതാകട്ടെ.
ഏകാദശി മാഹാത്മ്യം
പൈതൃകമായി ഹൈന്ദവാചാര്യന്മാര്‍ പകര്‍ന്നു നല്കിയ ആചാരനുഷ്ഠാനങ്ങളിലെ മുഖ്യഘടകമായ വ്രതാനുഷ്ഠാനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ഏകാദശി വ്രതം തന്നെയാണ്. ഏകാദശിവ്രതങ്ങളില്‍ മഹാഖ്യാതി ഗുരുവായൂര്‍ ഏകാദശിവ്രതത്തിനാണെന്നാണ് ഐതിഹ്യം. വ്രതങ്ങള്‍ മനുഷ്യന് മാനസികവും ശാരീരികവുമായ പരിശുദ്ധി പ്രദാനം നല്‍കുന്നതോടൊപ്പം തന്നെ ഈശ്വരസാക്ഷാല്‍ക്കാരത്തിനുള്ള ലളിതമാര്‍ഗ്ഗരേഖ കൂടിയാണ്. മാത്രമല്ല ഭൗതിക ജീവിതത്തില്‍ നിന്നും ആദ്ധ്യാത്മിക ജീവിതത്തിലേക്കുയര്‍ത്തുന്ന ചവിട്ടുപടിയുമാണ്.
സനാതനധര്‍മ്മമായ ഹിന്ദുധര്‍മ്മം വ്രതാനുഷ്ഠാനങ്ങള്‍ക്ക് മഹനീയ സ്ഥാനമാണ് കല്പിച്ചിരിക്കുന്നത്. മാനസികം-വാചികം-കായികം എന്നീ മൂന്ന് വിധത്തില്‍ വ്രതങ്ങളുണ്ടെന്ന് വരാഹപുരാണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സത്യം-അഹിംസ-അസ്‌തേയം-ബ്രഹ്മചര്യം എന്നിവ മാനസികവ്രതം. ഒരു നേരത്തെ ഭക്ഷണം കഴിച്ചോ- കഴിയ്ക്കാതെയോ – ഉറക്കമിളച്ചോ നടത്തുന്ന വ്രതം കായികം. മൗനം – മിതഭാഷണം-ഭൂതദയ – ഹിതമായ പെരുമാറ്റം എന്നിവയാലുള്ള വ്രതം വാചികം.
നിത്യവ്രതം – നൈമത്തികവ്രതം – കാമ്യവ്രതം എന്നിങ്ങനെ വ്രതങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. പുണ്യകര്‍മ്മങ്ങള്‍ക്കായി നിത്യവും അനുഷ്ഠിച്ചു വരുന്ന ഏകാദശിവ്രതം, സപ്തവാരവ്രതം എന്നീ വ്രതങ്ങളെല്ലാം നിത്യവ്രതങ്ങളാണ്. വിശേഷാവസരങ്ങളില്‍ വിശേഷങ്ങളായ ഒരുക്കങ്ങളോടെ നടത്തുന്ന ചന്ദ്രായണങ്ങള്‍ പോലെയുള്ള വ്രതങ്ങള്‍ നൈമത്തിക വ്രതങ്ങളാണ്. പ്രത്യേക അഭീഷ്ടസിദ്ധികള്‍ക്കായി നടത്തുന്ന വ്രതങ്ങല്‍ കാമ്യവ്രതങ്ങളുമാണ്.
വ്രതമനുഷ്ഠിക്കുന്നവര്‍ മനസാ -വാചാ-കര്‍മ്മണാ ദുഷ്‌കര്‍മ്മങ്ങളൊന്നും ചെയ്യാന്‍ പാടില്ലയെന്നും മാത്രമല്ല ചൂതുകളി, മദ്യപാനം, ദുര്‍ജ്ജനസംസര്‍ഗ്ഗം, മനുഷ്യനെ ദുഷ്ചിന്തയിലേക്കു നയിക്കുന്ന സിനിമ – നാടകം എന്നിവ കാണുവാനും പാടില്ല. നാമജപം – മൗനം – ധ്യാനം – ഉപവാസം – പൂജ – പുണ്യഗ്രന്ഥപാരായണം – സത്സംഗം എന്നിവ നടത്തുന്നത് വളരെ ഉത്തമം. മാത്രമല്ല ഭൂതദയ – സത്യനിഷ്ഠ – അഹിംസ എന്നിവ പാലിക്കണം. വ്രതനുഷ്ഠിക്കുന്നവര്‍ ഓരോ വ്രതങ്ങള്‍ക്ക് നിശ്ചയിട്ടുള്ള നിഷ്ഠകള്‍ കൃത്യതയോടെ അനുഷ്ഠിക്കണം.
ഏകാദശിവ്രതം, നവരാത്രിവ്രതം, തിരുവാതിര വ്രതം, തിരുവോണവ്രതം, ശ്രീരാമനവമിവ്രതം, ശ്രീകൃഷ്ണാഷ്ടമിവ്രതം, ശിവരാത്രിവ്രതം, പ്രദോഷവ്രതം, ഷഷ്ഠിവ്രതം, അഷ്ടമിവ്രതം, മണ്ഡലവ്രതം, ദീപാവലിവ്രതം, വിജയദശമിവ്രതം, ചാതുര്‍മാസ്യവ്രതം, ശ്രാവണവ്രതം, ഹോളിവ്രതം, രവിവാരവ്രതം, സോമവാരവ്രതം, മംഗളവാരവ്രതം, ബുധവാരവ്രതം, ബൃഹസ്പതിവ്രതം, ശുക്രവാവ്രതം, ശനിവാരവ്രതം തുടങ്ങിയവയാണ് പ്രധാനവ്രതങ്ങള്‍.
ദേവന്മാര്‍, ഋഷികള്‍, യോഗികള്‍, മഹാത്മാക്കള്‍ എന്നിവരുടെ ജന്മനാളുകളില്‍ ജയന്തി വ്രതങ്ങളും അനുഷ്ഠിച്ചുവരുന്നുണ്ട്. അമാവാസി, പൗര്‍ണ്ണമി, സംക്രാന്തിഗ്രഹണം തുടങ്ങിയ വിശേഷദിവസങ്ങളിലും വ്രതം, തീര്‍ത്ഥസ്‌നാനം, ശ്രാദ്ധം തുടങ്ങിയവ നടത്തിവരുന്നു.
വെളുത്തപക്ഷത്തിലെ ഏകാദശിമഹാവിഷ്ണുപ്രീതിയ്ക്ക് പ്രസിദ്ധവും കറുത്തപക്ഷഏകാദശിപിതൃകര്‍മ്മങ്ങള്‍ക്ക് ഏറ്റവും ശ്രേഷ്ഠവുമാണ്.
പത്മപുരാണം, വിഷ്ണുപുരാണം, ബ്രഹത്‌നാരദപുരാണം, ഭിഷോത്തമപുരാണം, ശ്രീമദ്ഭാഗവതം, ഗര്‍ഗ്ഗഭാഗവതം, രുക്മാംഗദചരിത്രം, അംബരീഷചരിത്രം തുടങ്ങിയ മഹദ്ഗ്രന്ഥങ്ങളിലെല്ലാം ഏകാദശിവ്രതമഹാത്മ്യത്തെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്.
ഏകാദശിവ്രതങ്ങളില്‍ മുഖ്യസ്ഥാനം ഹരിബോധിനിയെന്നറിയപ്പെടുന്ന ഉത്ഥാനഏകാദശിയ്ക്കാണ്. ഇത് ഗുരുവായൂര്‍ ഏകാദശിയെന്ന നാമധേയത്തില്‍ വളരെ പ്രസിദ്ധവുമാണ്.
ഭഗവാന്‍ ശ്രീനാരായണന്‍ നിദ്രയില്‍ നിന്നുണര്‍ന്നെഴുന്നേല്‍ക്കുന്ന ഉത്ഥാന ഏകാദശി സുദിനത്തില്‍ വ്രതമനുഷ്ഠിച്ചാല്‍ മേരുതുല്യമായ പാപങ്ങള്‍ പോലും നശിയ്ക്കുമെന്ന് സ്‌കന്ദപുരാണം വ്യക്തമാക്കുന്നു.
സാക്ഷാല്‍ വൈകുണ്ഠനാഥനായ ശ്രീമഹാവിഷ്ണു ഈ ഏകാദശിദിനത്തില്‍ ഗുരുവായൂര്‍ക്കെഴുന്നുള്ളുമെന്നാണ് ഐതിഹ്യം. ദേവേന്ദ്രനും മറ്റു ദേവീദേവന്മാരും ഗുരുവായൂര്‍ ഏകാദശിയില്‍ പങ്കുകൊള്ളുവാനെത്തുമെന്നും വിശ്വാസമുണ്ട്. ഈ മഹിമയില്‍ ഗുരുവായൂര്‍ ഏകാദശി മഹാശ്രേഷ്ഠവും പാപഹരവും പരിപാവനവുമായ ഏകാദശിയെന്ന ഖ്യാതി കരസ്ഥമാക്കി. ആയിരം അശ്വമേധയാഗങ്ങള്‍ക്കും നൂറുകണക്കിനു വാജപേയയാഗങ്ങള്‍ക്കും ഈ ഏകാദശിയുടെ പതിനാറിലൊരംശത്തോളം നന്മവരുത്തില്ലയെന്ന് നാരദപുരാണം ഓര്‍മ്മിപ്പിക്കുന്നു. കൃതയുഗത്തില്‍ ദേവലോകം ആക്രമിച്ച് കൈയ്യടക്കിയ മുരാസുരനെ തോല്പിക്കാന്‍ ദേവഗണങ്ങളെല്ലാവരും ഒത്തുച്ചേര്‍ന്നു.
യുദ്ധം തുടങ്ങിയതിനിടയില്‍ യോഗനിദ്രയിലായിരുന്ന ശ്രീമഹാവിഷ്ണുവിന്റെ ദേഹത്തുനിന്ന് വിവിധ ആയുധങ്ങളുമേന്തിയ ദിവ്യതേജസ്സിയായ സ്ത്രീരൂപം പ്രത്യേക്ഷപ്പെട്ട് മുരാസുരനേയും സംഘത്തേയും ഭസ്മീകരിച്ചു. ഈ ബഹളത്തിനിടയില്‍ യോഗനിദ്രയില്‍ നിന്ന് ഉണര്‍ന്ന മഹാവിഷ്ണുവിനെ നമസ്‌കരിച്ചുനിന്ന സ്ത്രീരൂപത്തോട് ആരാണുനീയെന്ന് ഭഗവാന്‍ ചോദിച്ചു. ഞാന്‍ ഏകാദശിയാണെന്നവള്‍ മറുപടി നല്‍കി. സന്തുഷ്ടനായ ഭഗവാന്‍ എന്തുവരം വേണമെന്നു ചോദിച്ചു. എന്റെ ദിവസം എല്ലാ പുണ്യദിനങ്ങളിലും വെച്ച് പുണ്യദിനമാക്കി, അനുഗ്രഹിക്കണമെന്നും വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് അശ്വമേധഫലവും വിഷ്ണുലോകം പുല്‍കുമാറാകണമെന്നും, പാപനാശനവും മഹാപുണ്യവും സിദ്ധിയ്ക്കണമെന്നും അവള്‍ ആവശ്യപ്പെട്ടു. സന്തുഷ്ടനായ മഹാവിഷ്ണു അവളെ അനുഗ്രഹിച്ചുകൊണ്ട് ഭവതി ആഗ്രഹിക്കുന്നതെല്ലാം നിറവേറ്റമെന്നും ഏകാദശിവ്രതം കൃത്യനിഷ്ഠയോടെ ഭക്ത്യാദരപൂര്‍വ്വം അനുഷ്ഠിക്കുന്നവര്‍ക്കെല്ലാം ഐഹികസുഖങ്ങളും ഒടുവില്‍ പരമസായൂജ്യവും ലഭിക്കുമെന്നും അനുഗ്രഹിച്ചു.
ഭൂലോക വൈകുണ്ഠമെന്ന ഖ്യാതിയുള്ള ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രധാന ഉത്സവം വൃശ്ചികമാസത്തിലെ ശുകഌപക്ഷ ഏകാദശിയാണ്. ക്ഷീരസാഗരത്തില്‍ അനന്തശായിയായിപള്ളികൊള്ളുന്ന ഭഗവാന്‍ യോഗനിദ്രയില്‍ നിന്നുണര്‍ന്ന് ലക്ഷ്മീദേവിയോടുകൂടി ലോകത്തെ മുഴുവന്‍ അനുഗ്രഹിക്കുന്ന മഹാപുണ്യദിനം കൂടിയാണിത്. ഭഗവദ്ഗീത അര്‍ജുനന് ഭഗവാന്‍ ഉപദേശിച്ച ഈ പുണ്യദിനത്തെ ഗീതാദിനമായും വിശേഷിപ്പിക്കുന്നു.
ദേവേന്ദ്രന്‍ സുരഭിയുമായി വൃന്ദാവനത്തിലെത്തി ഭഗവാനെവന്ദിച്ചതും സുരഭി പാല്‍ ചുരത്തിഗോവിന്ദാഭിഷേകം നടത്തിയതും ഈ ഏകാദശി ദിനത്തിലായിരുന്നുവെന്നാണ് ഐതിഹ്യം.
അദൈ്വതാചാര്യനും ശൈവാവതാരവുമായ ആദിശങ്കരാചാര്യര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പൂജാക്രമങ്ങള്‍ ഇന്നുകാണുന്ന വിധം ചിട്ടപ്പെടുത്തിയതും ശുകഌപക്ഷ ഏകാദശിദിനത്തിലായിരുന്നുവത്രെ.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്ത്രികചടങ്ങുകളൊന്നുമില്ലാതെ ഭഗവാന്‍ ഭക്തജനങ്ങളെ നേരില്‍ക്കണ്ട് അനുഗ്രഹി്ക്കുവാന്‍ പുറത്തിറങ്ങുന്ന മഹാസുദിനം കൂടിയാണിത്. ഭക്തോത്തമന്മാരായ മേല്പുത്തൂര്‍ ഭട്ടതിരിപ്പാട്, വില്വമംഗലംസ്വാമികള്‍, പൂന്താനം, ശ്രീശങ്കരാചാര്യസ്വാമികള്‍, കുറൂരമ്മ തുടങ്ങിയവര്‍ക്കെല്ലാം ഭഗവദ്ദര്‍ശനം ലഭിച്ചതും ഗുരുവായൂരിലെ സമസ്തചരാചരങ്ങളിലും വൈഷ്ണവചൈതന്യം അനുഭവപ്പെട്ടതും ഈ സുദിനത്തിലാണ്. ചെമ്പൈവൈദ്യനാഥഭാഗവതര്‍ക്ക് നഷ്ടപ്പെട്ട ശബ്ദം തിരിച്ചുകിട്ടിയതും ശിഷ്യഗണങ്ങളുമായി ഗുരുവായൂരിലെത്തി സംഗീതാരാധന നടത്തിയതും ഈ മഹാദിനത്തിലാണ്. ഗുരുവായൂര്‍ക്ഷേത്രത്തില്‍ താന്ത്രികചടങ്ങുകള്‍ക്കൊഴികെ മുഴുവന്‍ സമയവും ദര്‍ശനത്തിനായി ശ്രീ കോവില്‍ തുറന്നിരിക്കുന്ന ദിനവും, ഗുരുവായൂര്‍ ക്ഷേത്രപ്രതിഷ്ഠ നടത്തിയതും ഈ സുദിനത്തിലാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. മേല്പുത്തൂര്‍ ഭട്ടതിരിപ്പാട് തന്റെ പ്രസിദ്ധമായ നാരായണീയഗ്രന്ഥം ഗുരുവായൂര്‍ ഭഗവത് സന്നിധിയില്‍ സമര്‍പ്പിച്ചതും ഏകാദശി മഹാപുണ്യദിനത്തിലാണ്.
ഗുരുവായൂര്‍ ഏകാദശി മഹത്വം ഉള്‍ക്കൊണ്ട് കൃത്യനിഷ്ഠയോടെ വ്രതാനുഷ്ഠാനങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കുന്നവര്‍ക്ക് ഭഗവത്ദര്‍ശനസൗഭാഗ്യമുണ്ടാകുമെന്നാണ് വിശ്വാസം.
കായികം, വാചികം, മാനസികം, സംസര്‍ഗജനിതപാപങ്ങള്‍ ഉപപാപങ്ങള്‍ മഹാപാപങ്ങള്‍ ഇവയെല്ലാം വ്രതങ്ങള്‍ വഴി ദൂരീകരിക്കപ്പെടുന്നുവെന്നാണ് പറയുന്നത്.
വരാഹമിഹിരാചാര്യന്‍ ഹോരാശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്ന ഹോരാതന്ത്രമഹാര്‍ണ്ണവ പ്രതരണെ ഭാഗ്‌നോഭ്യമാനാം- സ്വല്പം വൃത്തവിചിത്രം അര്‍ത്ഥബഹുളം ശാസ്ത്രപ്ലവം പ്രാരഭെ എന്നതു പറഞ്ഞതു മാറി, മനുഷ്യന്റെ സര്‍വ്വവിധ മംഗളമായ കാലങ്ങളുടെ പ്രാപ്തിക്കായി- മോക്ഷത്തിനായി-സ്വര്‍ഗ്ഗത്തിന്റെ സോപാനത്തിലേക്ക് അല്ലെങ്കില്‍ സംസാരസാഗരം തരണം ചെയ്യുന്നതിനുള്ള പ്രത്യക്ഷപ്ലവം നൗക ഒരു ചെറുവഞ്ചിയായിട്ടുതന്നെ വ്രതങ്ങളെ പരിഗണിച്ചു പറയുന്നു.
വ്രതങ്ങളുടെ പ്രഭാവം വഴി മനുഷ്യന്റെ ആത്മാവ് ശുദ്ധമാവുന്നു. സങ്കല്‍പ്പശക്തി വര്‍ദ്ധിക്കുകയും ബുദ്ധിവികാസം, വിചാരജ്ഞാനം എന്നിവ വര്‍ദ്ധിക്കുകയും ഭക്തി, ശ്രദ്ധ എന്നിവയുണ്ടാവുകയും ചെയ്യുന്നു.
വ്രതം ഉപവാസം എന്നിങ്ങനെയുള്ള രണ്ടെണ്ണം വളരെയധികം പ്രസിദ്ധവും പ്രചുര പ്രചാരത്തിലുള്ളതുമാകുന്നു. അവയില്‍, കായികം, മാനസികം, വാചികം, നിത്യ, നൈമിത്തികം, കാമ്യം, ഏകഭുക്ത (ഒരിക്കല്‍) ഒരു നേരത്തെ ഭക്ഷണം, അയാചിത, മിതഭൂക്ത, ചാന്ദ്രായണവും, പ്രാജാപത്യരൂപത്തിലും ആചരിച്ചുവരുന്നു. വ്രതങ്ങളില്‍ ഭോജനം ചെയ്യാവുന്നതും ഉപവാസത്തില്‍ നിരാഹാരവും ആകുന്നു.
പുണ്യ സഞ്ചയത്തിലാണ് ഏകാദശി മുതലായ വ്രതങ്ങള്‍ വരുന്നത്. അത്തരത്തിലുള്ള ഏകാദശി വ്രതങ്ങള്‍ നിത്യയെന്നു പറയുന്നതിലാണ് വരുന്നത്. പാപക്ഷയത്തിനായി ചാന്ദ്രായണവ്രതം മുതലായവ നെമിത്തികവ്രതവും, സുഖസൗഭാഗ്യം മുതലായവയില്‍ വടസാവിത്രി ആദിയായ കാമ്യവ്രതങ്ങളും പറയപ്പെട്ടിരിക്കുന്നതിനാല്‍ അവയും ആചരിച്ചുവരുന്നുണ്ട്.
കൃഷ്ണപക്ഷത്തിലും ശുക്ലപക്ഷത്തിലും ആചരിക്കുന്ന വ്രതങ്ങളെ പക്ഷവ്രതങ്ങളെന്നും അതിലെ ചതുര്‍ഥി, ഏകാദശി, അമാവാസി എന്നിങ്ങനെയുള്ളവയെ തിഥി വ്രതങ്ങളെന്നുമാണ് അറിയപ്പെടുന്നത്.
ചൈത്ര ശുക്ല നവമി, ഭൗമ, പുഷ്യ മേഷേ അര്‍ക്ക- മദ്ധ്യാഹ്‌നേ രാമനവമിയും ഭാദ്രപദേ കൃഷ്ണപക്ഷ അഷ്ടമി ബുധ വാസരേ, രോഹിണി നക്ഷത്രേ സിംഹേഅര്‍ക്ക- അര്‍ദ്ധരാത്രി- കൃഷ്ണ ജന്മാഷ്ടമി എന്നിങ്ങനെയുള്ളതെല്ലാം സാമൂഹിക വ്രതങ്ങളാകുന്നു. തിഥ്യാദികളെ നിര്‍ണ്ണയം ചെയ്യുന്ന രീതിയില്‍ ഖണ്ഡ എന്നും അഖണ്ഡമെന്നും പറയുന്നുണ്ട്.
സൂര്യോദയത്തിലെ തിഥി ഉച്ചവരെ ഇല്ല എങ്കില്‍ അതിനെ ഖണ്ഡ എന്നാണ് പറയുന്നത്. അങ്ങനെയുള്ളതില്‍ വ്രതാരംഭവും വ്രതസമാപ്തിയും വര്‍ജ്യമാകുന്നു...'' ഉദയസ്താ തിഥ്യാര്‍ഹി ന ഭവേദ് ദിനമദ്ധ്യഗാ സാഖണ്ഡാ ന വ്രതാനാം സ്യാദരംഭശ്ച സമാപനം.'' സൂര്യോദയം മുതല്‍ സൂര്യസ്തമയ പര്യന്തമുള്ള തിഥിയെയാണ് അഖണ്ഡായെന്ന് പറയുന്നത്.
ഖണ്ഡ വ്യാപി മാര്‍ത്താണ്ഡാ യദ്യ ഖണ്ഡാഭവേത് തിഥി വ്രതപ്രാരംഭണം. ഒരു സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയംവരെയുള്ള കാലയളവിനെയാണ് ഒരു ദിവസമെന്ന് പറയുന്നത്. ആ ഒരു ദിവസത്തില്‍ പകലും രാത്രിയുമായി രണ്ടു ഭാഗങ്ങളുണ്ട്. അതിലെ ആദ്യത്തെ ഭാഗമാണ് പകല്‍ അല്ലെങ്കില്‍ ദിനമെന്നു പറയുന്നത്.
ആദ്യ ഭാഗമായ ദിനത്തില്‍ പ്രാതഃസന്ധ്യയും മദ്ധ്യാഹ്നസന്ധ്യയും അപ്രകാരം തന്നെ രണ്ടാമത്തെ ഭാഗമായ രാത്രിയില്‍ സായാഹ്നവും നിശീഥിയും ഉണ്ട്. ഇതു കൂടാതെ പൂര്‍വ്വാഹ്നം, മദ്ധ്യാഹ്നം, അപരാഹ്നം, സായാഹ്നം എന്നിങ്ങനെയുള്ള നാലു ഭാഗങ്ങള്‍ കൂടി പറയുന്നു.
''പൂര്‍വ്വാഹ്ന പ്രഥമം സാര്‍ദ്ധമദ്ധ്യാഹ്നപ്രഹരം തഥാ
അതൃതിയാദപരാഹ്ന സായാഹ്നശ്ച തതപരം.
ദിനാരംഭം മുതല്‍ 5 ആയി ഭാഗിക്കാണമെന്നും നിശ്ചയിട്ടുണ്ട്. സൂര്യോദയം മുതലുള്ള മുഹര്‍ത്തങ്ങളില്‍ പ്രാതകാലം, സംഗമം, മദ്ധ്യാഹ്നം, അപരാഹ്നം, സായഹ്നമെന്നിങ്ങനെ അഞ്ചു ഭാഗങ്ങളുണ്ട്.
30 നാഴിക പ്രമാണമാണ് ദിനമാനമെങ്കില്‍ അതില്‍ 15 മുഹൂര്‍ത്ത ഭാഗങ്ങളടങ്ങിയതുമാകുന്നു. അപ്പോള്‍ അതിലെ ഒരു മുഹൂര്‍ത്തം 2 നാഴികയും അതായത് 48 മിനിറ്റ് ആകുന്നു. ദിനമാനം 34 നാഴികയാണെങ്കില്‍ 2.15 നാഴികയും അത് 54.6 മാകുന്നു. ദിനമാനം 26 നാഴികയാണെങ്കില്‍ 41.9 ആകുന്നു.
തിഥി നിര്‍ണ്ണയത്തിലും മുഹൂര്‍ത്ത വിഷയത്തിലും ദിനവിഭാഗമവശ്യമായി ചെയ്യേണ്ടതും അറിഞ്ഞിരിക്കേണ്ടതുമാകുന്നു. അതുപോലെതന്നെ മുഖ്യമായ ഒന്നാണ് പ്രദോഷകാലം. സൂര്യാസ്തമയത്തിനുശേഷം രണ്ടുനാഴികയും അതുപോലെ സൂര്യോദയത്തിന് മുമ്പുള്ള സമയം ഉഷഃകാലവും ആകുന്നു.''
''പ്രദോഷോ അസ്തമയാദ് ഊര്‍ദ്ധ്വ ഘടികാദ്വയമിഷ്യതേ'' പൂര്‍വ്വാഹ്നം ദേവന്മാര്‍ക്കും മദ്ധ്യാഹ്നം മനുഷ്യന്മാര്‍ക്കും അപരാഹ്നം പിതൃക്കള്‍ക്കും, സായാഹ്നം രാക്ഷസന്മാര്‍ക്കും ആയിട്ടാണ് പറഞ്ഞിരിക്കുന്നത്.
പൂര്‍വ്വാഹ്‌നേ ദൈവികകാലോ മദ്ധ്യാഹ്നശ്ചാപി മാനുഷ
അപരാഹ്ന പിതൃണാം തു സായഹ്‌നോ രാക്ഷസ സ്മൃതാ
കാലത്രയമെന്നു പറയുന്നത്, പ്രാതഃകാലം, മദ്ധ്യാഹ്നകാലം, സായംകാലമെന്നിങ്ങനെയാകുന്നു. പ്രാതര്‍മദ്ധ്യാഹ്ന സായഹ്നാസത്രയ കാലാ കാലചതുഷ്ഠയമെന്നത് രാത്രിയുടെ അവസാനത്തെ 55 നാഴിക ഉഷകാലമെന്നും 57 നാഴിക അരുണോദയവും 58 നാഴിക പ്രാതഃകാലവും 60 നാഴികയ്ക്ക് സൂര്യോദയവും സംഭവിക്കുന്നതായിട്ടാണ് പറഞ്ഞിരിക്കുന്നത്.
സൂര്യോദയത്തിനു മുമ്പുള്ള അഞ്ചു നാഴിക ബ്രാഹ്മമുഹൂര്‍ത്തവുമാകുന്നു. ഈശ്വരചിന്തന സമയമെന്നും ഉപാസന, ജപം എന്നിവയ്ക്ക് ഉചിതമായ സമയമാണെന്നും പറയുന്നു.
''പഞ്ച പഞ്ച ഉഷഃകാല സപ്തപഞ്ച അരുണോദയ
അഷ്ടപഞ്ചഭവേത് പ്രാതഃസ്തഥാ സൂര്യോദയസ്മൃത
ചൈത്രാദിയായ എല്ലാ മാസങ്ങളിലും ശുക്ലപക്ഷത്തിലും കൃഷ്ണപക്ഷത്തിലും ആചരിക്കുന്ന വ്രതമാണ് ഏകാദശിവ്രതം. ഏകാദശിയുടെ ഫലം രണ്ടു പക്ഷത്തിലും ഒരുപോലെതന്നെയാകുന്നു-ഏകാദശി സദോപോഷ്യാ പക്ഷയോ ശുക്ലകൃഷ്ണയോ- ശുക്ലപക്ഷത്തിലെയും കൃഷ്ണപക്ഷത്തിലെയും ഏകാദശിക്ക് പ്രത്യേകമായ വിശേഷതകള്‍ ഒന്നും ഇല്ല.
ഏതുപോലെയെന്നാല്‍ എപ്രകാരത്തിലാണോ ശിവനെയും വിഷ്ണുവിനെയും ആരാധിക്കുന്നത് അതുപോലെതന്നെയാകുന്നു ശുക്ലപക്ഷ ഏകാദശിയും കൃഷ്ണപക്ഷ ഏകാദശിയും.
ഉപാസനകളിലെ സൗരം, ഗാണപത്യം, ശൈവം, വൈഷ്ണവം, ശാക്‌തേയം എന്നിങ്ങനെയുള്ളതാണെങ്കിലും ഏകാദശിവ്രതം തുല്യമായിട്ടുള്ളതാകുന്നു.- യഥാവിഷ്ണു ശിവശ്‌ചൈവതഥൈവേകാദശി സ്മൃതാ- പുത്രന്മാര്‍ക്കും, പുത്രിമാര്‍ക്കും അതായത് കുട്ടികള്‍ക്കും ഗൃഹസ്ഥാശ്രമികള്‍ക്കും, ശുക്ലപക്ഷ ഏകാദശി വിശേഷമായിട്ടാണ് പറഞ്ഞിട്ടുള്ളത്.
വൈധവ്യം സംഭവിച്ച വിധവയായ ഗൃഹസ്ഥാശ്രമികള്‍ക്കും, ഉപാസകന്മാര്‍ക്കും, ജപശീലന്മാര്‍ക്കും, ദീക്ഷയെടുത്തവര്‍ക്കും, സന്യാസിമാര്‍ക്കും തപസ്വികള്‍ക്കും വാനപ്രസ്ഥ സമ്പ്രദായികള്‍ക്കും ശുക്ലപക്ഷ കൃഷ്ണപക്ഷ ഏകാദശിവ്രതം ഉത്തമമാകുന്നു.
വിധവായ വാനപ്രസ്ഥസ്യ യതേശ്‌ചൈകാദശി ദ്വയേ
ഉപവാസോ ഗൃഹസ്ഥസ്യ ശുക്ലാ യാമേവ പുത്രിണഃ
ഇതില്‍ ശൈവവൈഷ്ണവശാക്‌തേയ ഭേദത്തിന്റെ ആവശ്യകതയില്ല.
സമാത്മാ സര്‍വ്വഭൂതേഷു നിജാചാരാദവിപ്ലുത വിഷ്ണുവാപിതായിലാചാര സ ഹി വൈഷണവമുച്യതേ- ശൈവഖലുച്യതേ- ഏകാദശി വ്രതത്തില്‍ യാതൊരു അഭേദങ്ങളുമില്ലാത്തതും തിഥിപ്രധാനമായി ആചരിക്കുന്ന വ്രതമാകയാലും അതിന്റെ സര്‍വ്വോല്‍കൃഷ്ട പ്രഭാവം വഴി ഏകാദശി വ്രതത്തിന് മഹത്വമുണ്ട്.
സംസാരാഖ്യ മഹാഘോര ദുഃഖിനാം സര്‍വ്വദേഹിനാം
ഏകാദശ്യുപവാസോയം നിര്‍മ്മിതം പരമൌഷധം
ഏകാദശി വ്രതത്തില്‍ ശുദ്ധയെന്നും വിദ്ധ്യാ എന്നും രണ്ടുതരത്തില്‍ പറയപ്പെട്ടിട്ടുണ്ട്. ഏകാദശി പരിത്യജ്യാം യോ അന്യന്വ്രതമുപാസതേ
സ കരസ്ഥം മഹാരത്‌നം ത്വക്ക്വാ ലോഷ്ഠം ഹി യാചതേ
ദശമിയുടെ ആദി മുതല്‍ വിദ്ധ്യ- വേധം- ഉണ്ടെങ്കില്‍ അതിനെയാണ് വിദ്ധ്യയെന്ന് പറയുന്നത്. അവിദ്ധ്യായാണെങ്കില്‍ ആയതിനെ ശുദ്ധായെന്ന് പറയുന്നു. ഇത്തരത്തിലുള്ള വ്രതം ശൈവവൈഷ്ണവശാക്‌തേയ സൗര എന്നിവരെല്ലാം ആചരിച്ചുവരുന്നു. വേധത്തിന്റെ വിഷയത്തില്‍ വളരെയധികം വിഭിന്നങ്ങളായ അഭിപ്രായങ്ങളുണ്ട്.
1. ആദ്യത്തെ ദിവസത്തില്‍ 45 നാഴിക ദശമിതിഥി ത്യാജ്യം
2. ചില പക്ഷത്തില്‍ 55 നാഴികയെ വേധനിഷിദ്ധ്യമായി കണക്കാക്കുന്നു.
3. വേറെ പക്ഷത്തില്‍ ദശമിയും ദ്വാദശിയുടെയും യോഗത്തെയും ഏകാദശി തിഥിയെ ത്യജിച്ച് ദ്വാദശിവ്രതമായി ആചരിക്കുന്നു.
4. ചില പക്ഷത്തില്‍ ഏകാദശി മാത്രം ഉപേഷ്യമായി കണക്കാക്കുന്നു.
5. മത്സ്യപുരാണോക്തമനുസരിച്ച് ക്ഷയ ഏകാദശി നിഷിദ്ധ്യം തന്നെയാകുന്നു. ക്ഷയ ഏകാദശിയെന്ന് പറയുന്നത് ഏതു ദിവസമാണോ ദശമി ഒരു നാഴികയും 15 വിനാഴികയും ഏകാദശി 57 നാഴികയും 22 വിനാഴികയും ദ്വാദശി 1 നാഴികയും 23 വിനാഴികയും വന്നാല്‍ ആ ഏകാദശിയെ ക്ഷയ എന്നു പറയുന്നു.
6. ചില പക്ഷമനുസരിച്ച് ദശമി 45 നാഴികയില്‍ അധികമുണ്ടെങ്കില്‍ അത് അധികമായ കൊള്ളുകയില്ലാത്ത വേധത്തെയാണ് സൂചിപ്പിക്കുന്നത്. സാമ്പ്രദായിക വേധമനുസരിച്ചാണ് ഇതിനെ പറഞ്ഞിട്ടുള്ളത്.
45 നാഴികയിലുള്ളതിനെ കപാലമെന്നും, 52 ലുള്ളതിനെ ഛായയെന്നും 53 ലുള്ളതിനെ ഗ്രാസ സംഖ്യയെന്നും 54 ലുളളതിനെ സംപൂര്‍ണ്ണ, 55 ലുള്ളതിനെ സുപ്രസിദ്ധ, 56 ലുള്ളതിനെ മഹാവേധ, 57 ലുള്ളതിനെ പ്രളയാഖ്യ, 58 ലുള്ളതിനെ മഹാപ്രളയാഖ്യ, 59 ലുള്ളതിനെ ഘോരാഖ്യ, 60 ലുള്ളതിനെ രാക്ഷസാഖ്യയെന്നും പറയുന്ന വേധങ്ങളാകുന്നു.
7. വൈഷ്ണവ സമ്പ്രദായത്തില്‍ 45 നാഴിക മുതല്‍ 55 നാഴികവരെയുള്ള വേധം ത്യാജമായിട്ടാണ് പറയുന്നത്.
8. ഏകാദശി തിഥിവ്രതത്തില്‍ 8 തരത്തിലുള്ള ഭേദങ്ങളുണ്ട്.
1. ഉന്മിലിനീ, 2. വഞ്ചുള, 3. ത്രിസ്പര്‍ശ, 4. പക്ഷവര്‍ദ്ധിനി, 5, ജയാ, 6. വിജയ, 7. ജയന്തി, 8. പാപനാശിനി എന്നിങ്ങനെയാകുന്നു. ത്രിസ്പര്‍ശയെന്ന് പറയുന്നത്. ഏകാദശി- സൂര്യോദയത്തിങ്കലും അതിനുശേഷം ദ്വാദശിയും അടുത്ത സൂര്യോദയത്തില്‍ ത്രയോദശിയും ഉള്ളതിനെയാണ് ത്രിസ്പര്‍ശയായിട്ടു പറയുന്നത്. ഇത് മഹാഫലത്തെ കൊടുക്കുന്നതാണ്.
അരുണോദയാദ്യാ സ്യാത് ദ്വാദശി സകലം ദിനം
അന്തേ ത്രയോദശി പ്രാതഃ ത്രിസ്പര്‍ശ സാ ഹരേ പ്രിയാ
9. ഏകാദശിവ്രതത്തില്‍ തന്നെ രണ്ടു വിഭാഗങ്ങളുള്ളതാകുന്നു. അതിലൊന്ന് നിത്യയെന്നും രണ്ടാമത്തേത് കാമ്യ എന്നതുമാകുന്നു. നിഷ്‌കാമ കര്‍മ്മമായി ആചരിച്ചനുഷ്ഠിച്ചുവരുന്ന ഏകാദശി വ്രതത്തെയാണ് നിത്യയെന്നതു വഴി സൂചിപ്പിച്ചിരിക്കുന്നത്. ധനം, സന്താനം, പുത്രന്മാര്‍, പുത്രി- സന്താനലാഭം അല്ലെങ്കില്‍, രോഗം- ശരീരത്തിലുണ്ടാകുന്നത്. ഗ്രഹദോഷ ജന്യരോഗം- പാപം, ശാപാദി ദുരിതങ്ങളുടെ നിവൃത്തിയുടെ നിമിത്തമായി ആചരിച്ചനുഷ്ഠിക്കുന്ന ഏകാദശി വ്രതം കാമ്യമെന്നും പറയുന്നു. ഏകാദശി വ്രതത്തിലെ നിത്യയെന്നതില്‍ മലമാസങ്ങളൊന്നും പ്രാധാന്യമില്ലാത്തതായി പറയുന്നു.
സൂര്യസംക്രാന്തി രഹിതോ മലമാസോഭിധീയതേ
സൂര്യസംക്രാന്തി ഇല്ലാത്ത ചന്ദ്രമാസം അവയാണ് അംഹസ്പതി, അധിമാസം, സംസര്‍പ്പം എന്നിങ്ങനെയുള്ള മൂന്നെണ്ണം സംസര്‍പ്പമെന്ന് പറയുന്നത്. സൂര്യസംക്രാന്തി കഴിഞ്ഞ് അടുത്ത സൂര്യ സംക്രാന്തിക്കുള്ളില്‍ രണ്ടു കറുത്തവാവിന്റെ അന്ത്യം വരുന്നതിനെയാണ് പറയുന്നത്.
അംഹസ്പതിയുടെ മുമ്പിലുള്ള ചന്ദ്രമാസം.
ദിനക്ഷയേ അര്‍ക്ക സംക്രാന്തൗ ഗ്രഹണേ ചന്ദ്രസൂര്യായ
ഉപവാസം ന കുര്‍വ്വീത പുത്രപൗത്രസമന്വിത
സൂര്യസംക്രാന്തിയും സൂര്യചന്ദ്രന്മാരുടെ ഗ്രഹണങ്ങളിലും വ്രതം വര്‍ജ്യമാകുന്നു. എന്നാല്‍ ഏകാദശിവ്രതം നിത്യമായി ആചരിക്കുന്നപക്ഷം ഫലമൂലാദികള്‍ വഴി അനുഷ്ഠിക്കാമെന്നും വിധി. നിത്യ ഏകാദശിവ്രതമനുഷ്ഠിക്കുന്ന ആ ദിവസം തന്നെ നൈമിത്തികമായ ശ്രാര്‍ദ്ധം വരാറുണ്ട്.
മാതാപിതാ ഗുരു എന്നിങ്ങനെയുള്ളത്- ശ്രാര്‍ദ്ധം-തിഥിയായും നക്ഷത്രമായും ആചരിച്ചുവരുന്നുണ്ട്. നൈമിത്തികമായ ശ്രാര്‍ദ്ധം വ്രത ദിവസം വന്നാല്‍ രണ്ടും ആചരിക്കണമെന്നതാണ് വിധി.
10. ഏകാദശിവ്രതം ആദ്യമായി ആരംഭിക്കുമ്പോള്‍ മലമാസാദികളില്‍ തുടങ്ങരുതെന്നും വളരെയധികം നിഷ്ഠയോടുകൂടിത്തന്നെ പറഞ്ഞിട്ടുണ്ട്.
ഉപവാസോയഥാ നിത്യശ്രാര്‍ദ്ധം നൈമിത്തികംഭവേത്
ഉപവാസം തഥാ കുര്യാര്‍ഘായ പിതൃസേവിതം
ചൈത്രം, വൈശാഖം, മാഘം, മാര്‍ഗ്ഗശീര്‍ഷം ഈ മാസങ്ങളിലെ ഏകാദശിയാണ് ആരംഭിക്കേണ്ടത് ശ്രദ്ധയോടും ഭക്തിയോടും സദാചാര സഹിതമായി എല്ലായിപ്പോഴും
ആചരിക്കേണ്ട വളരെയധികം പ്രാധാന്യമുള്ള ഒരു വ്രതം തന്നെയാണ് ഏകാദശിവ്രതമെന്ന് നിസംശയം പറയാവുന്നതുതന്നെയാകുന്നു.
സ്‌നാത്വാ സമ്യഗ് വിധാനേന സോപാവാസോ ജിതേന്ദ്രിയ
സംപൂജ്യ വിധിവദ് വിഷ്ണം ശ്രദ്ധയാ സു സമാഹിത.
11. ചൈത്രമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി പാപമോചിനി, ശുക്ലപക്ഷ ഏകാദശിയെയാണ് കാമദയെന്ന് പറയുന്നത്.
12. വൈശാഖത്തിലെ കൃഷ്ണപക്ഷ ഏകാദശിയെ വരുഥിനിയെന്നും, ശുക്ലപക്ഷ ഏകാദശിയെ മോഹിനിയെന്നും പറയുന്നു.
13. ജ്യേഷ്ഠമാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയെ അപരാ. ഈ ഏകാദശിവ്രതംകൊണ്ട് അപാരമായിരിക്കുന്ന പാപങ്ങള്‍ ദുരീകരിക്കും. ജ്യേഷ്ഠമാസത്തിലെ ശുക്ലപക്ഷ ഏകാദശിയെ നിര്‍ജല എന്നാണ് പറയുന്നത്. ഈ വ്രതത്തെ അതിനാല്‍ നിര്‍ജല ഏകാദശിവ്രതമെന്നും പറയുന്നു.
ഈ ഏകാദശി വ്രതാനുഷ്ഠാനം വഴി സ്വര്‍ഗ്ഗപ്രാപ്തി, മോക്ഷം എന്നിവ കൂടാതെ ആയുസ്സ്, ആരോഗ്യം അഭിവൃദ്ധി എന്നിവ ലഭിക്കുന്നു. അധിമാസസഹിതം ഒരു വര്‍ഷത്തില്‍ 25 ഏകാദശിവ്രതം അനുഷ്ഠിക്കുന്നതിലുപരിയായി നിര്‍ജല ഏകാദശി അനുഷ്ഠിക്കുന്നതുവഴി എല്ലാ ഫലങ്ങളും പ്രാപ്തമാകുന്നു.
14. ആഷാഢമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിയെ യോഗിനിയെന്നും, ശുക്ലസപക്ഷ ഏകാദശിയെ ദേവശയനിയെന്നുമാണ്് പറയുന്നത്.
15. ശ്രാവണമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി കാമികാ. ശുക്ലപക്ഷത്തിലെ ഏകാദശി പുത്രദാ. ശ്രാവണത്തിലെ ഏകാദശി പവിത്രമായതും പാപനാശിനിയായതും പുത്രദായെന്ന ഫലത്തോടുകൂടിയതുമാകുന്നു. ഈ ഏകാദശിതിഥിയില്‍ തന്നെയാണ് പവിത്രാര്‍പ്പണ വിധി ചെയ്യുന്നത്.
16. ഭാദ്രപദത്തിലെ- പ്രോഷ്ടപക്ഷത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിയെ അജായെന്നും, ശുക്ലപക്ഷത്തിലെ ഏകാദശിയെ പത്മയെന്നും, പരിവര്‍ത്തന ഏകാദശിയെന്നും പറയാറുണ്ട്. ഭാദ്രപദത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശി കടി പരിവര്‍ത്തനോത്സവമായി ആചരിക്കുന്നുണ്ട്.
17. ആശ്വിനമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി ഇന്ദിരാ, ശുക്ലപക്ഷത്തിലെ ഏകാദശി പാപാങ്കുശ- പാശാങ്കുശ-പാംഭേദം. പാപങ്ങളെ വശംവര്‍ത്തിയാകുന്നതാണ് ആശ്വിനമാസത്തിലെ ശുക്ലപക്ഷ ഏകാദശി. അതിനാലാണ് ഈ ഏകാദശിയെ പാപാങ്കുശയെന്ന് പറഞ്ഞിരിക്കുന്നത്.
മോക്ഷത്തെ കൊടുക്കുന്നതാകുന്നു. ഈ ഏകാദശിവ്രതമനുഷ്ഠിക്കുന്നതുകൊണ്ട് ശരീരത്തിന് രോഗമില്ലാത്ത അവസ്ഥ ലഭിക്കുന്നു. സുന്ദരിയും സുശീലയുമായ ഭാര്യയും സദാചാരനായ പുത്രനും സുസ്ഥിരമായ ധനവും ഫലമാകുന്നു. ഈ ഏകാദശിവ്രതത്തെ തന്നെയാണ് പുത്രപ്രാപ്തി വ്രതമായി ആചരിച്ചുവരുന്നത്.
18. കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിയാണ് രമാ. ഈ വ്രതം വഴി പാപക്ഷയം സംഭവിക്കുന്നു. ശുക്ലപക്ഷത്തിലെ ഏകാദശിയെ പ്രബോധിനിയെന്നും ഉത്ഥാന ഏകാദശിയെന്നും പറയുന്നു.
19. മാര്‍ഗ്ഗശീര്‍ഷമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി ഉല്‍പ്പത്തി. ഇതിനെയാണ് ഉല്‍പന്നയെന്ന് പറയുന്നത്. ശുക്ലപക്ഷത്തിലെ ഏകാദശിയെ മോക്ഷദായെന്നാണ് പറയുന്നത്. ഈ ഏകാദശി വ്രതം വഴി മോഹങ്ങള്‍ ക്ഷയിച്ച് മോക്ഷമെന്നതിലെത്തിക്കുന്നു. ഈ ദിവസമാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് ഗീതോപദേശം ചെയ്തത്.
20. പൗഷമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി സഫലാ. ശുക്ലപക്ഷത്തിലെ ഏകാദശി പുത്രദാ. പാംഭേദം പുണ്യദാ.
21. മാഘമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിയെ ഷട്തിലയെന്നും ശുക്ലപക്ഷത്തിലെ ഏകാദശിയെ ജയായെന്നും പറയുന്നു.
22. ഫാല്‍ഗുനമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിയെ വിജയായെന്നും, ശുക്ലപക്ഷ ഏകാദശിയെ ആമിലകിയെന്നുമാണ് പറയുന്നത്.
ധനുമാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശിയെയാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശിയെന്നും വൈകുണ്ഠ ഏകാദശിയെന്നും പറയുന്നത്. ഏകാദശി തിഥിയെന്ന് പറയുന്നത് 11-ാമത്തെ തിഥിയാകുന്നു. വിശ്വദേവകളാണ് തിഥിദേവത.
പക്ഷമനുസരിച്ച് പൂര്‍വ്വപക്ഷത്തില്‍ ശിവനും അപരപക്ഷത്തില്‍ യമനുമാണെന്നും പറയുന്നുണ്ട്. ഏകാദശിയുടെ നാലാം കാലിലാണ് ഹരിവാസരമാരംഭം. ദ്വാദശിയുടെ ആദ്യത്തെ കാലും ചേര്‍ന്ന 30 ചേര്‍ന്ന നാഴിക അതായത് ഏകാദശിയിലെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയുമാകുന്നു. ഹരിവാസരസമയം ഉപവാസമനുഷ്ഠിക്കേണ്ടതാകുന്നു.
ഒരു തിഥിയില്‍ രണ്ടു കരണങ്ങള്‍ ഉണ്ടായിരിക്കും. തിഥ്യര്‍ദ്ധം കരണം. ശുക്ലപക്ഷ ഏകാദശി തിഥിയില്‍ ആദ്യത്തെ 30 നാഴിക പശുകരണവും അതിനടുത്ത 30 നാഴിക വിഷ്ടികരണവും ആകുന്നു. കൃഷ്ണപക്ഷത്തിലാണെങ്കില്‍ ആദ്യത്തെ 30 നാഴിക സിംഹകരണവും പിന്നെയുള്ള 30 നാഴിക പുലികരണവുമാണ്.
അന്നപ്രാശനം, ചോറൂണ്, ഇല്ലംനിറ പുത്തിരി എന്നിങ്ങനെയുള്ള മുഹൂര്‍ത്തങ്ങള്‍ക്ക് ഈ തിഥി നല്ലതല്ല. കേരളത്തില്‍ ഏകാദശിവ്രതം അനുഷ്ഠിക്കുന്നത് രണ്ടു രീതിയിലാകുന്നു. അവയാണ് ഭൂരിപക്ഷ ഏകാദാശിയും ആനന്ദപക്ഷ ഏകാദശിയു

No comments:

Post a Comment